അമച്വര്‍ നാടകം കോടതി കയറുമ്പോള്‍

 
 
 
 
സംഗീത നാടക അക്കാദമി തൃശൂരില്‍ കഴിഞ്ഞ ആഴ്ച നടത്തിയ സംസ്ഥാന അമച്വര്‍ നാടക മല്‍സരം കോടതി കയറിയ സാഹചര്യത്തില്‍ ഒരിടപെടല്‍. രേണു രാമനാഥ് എഴുതുന്നു
 
 
കോടതി ഉത്തരവുമായി കലാപ്രകടനങ്ങള്‍ അരങ്ങുകാണുന്ന പ്രവണത ഇതുവരെ നാം പരിചയിച്ചത് സ്കൂള്‍ യുവജനോല്‍സവ വേദികളിലാണ്. അവസാന നിമിഷം ഉത്തരവും പൊക്കിപ്പിടിച്ചെത്തുന്ന സംഘങ്ങളുടെ ബാഹുല്യം കാരണം പരമാവധി 15 എണ്ണത്തില്‍ ഒതുങ്ങേണ്ട മല്‍സരങ്ങള്‍ 25ഉം കടന്ന് പുലര്‍ച്ചയോളം നീളുന്നത് നാം കാണാറുണ്ട്. സ്കൂള്‍ യുവജനോല്‍സവം മറ്റൊരിടമാണ്. ാതാപിതാക്കളുടെയും അധ്യാപകരുടെയും സ്കൂളുകളുടെയും അഭിമാനത്തിന്റെയും പണക്കൊഴുപ്പിന്റെയും സ്വന്തം ഇടം. അതു തന്നെയാണ്, അവിടത്തെ ഫലപ്രഖ്യാപനങ്ങള്‍ക്ക് വീറും വാശിയും കൂട്ടുന്നതും. എന്നാല്‍, സംസ്ഥാനത്തെ അമച്വര്‍ നാടകവേദി ഇതുമായി ഒരു ബന്ധവുമില്ലാത്ത വേറിട്ട മറ്റൊരിടമാണ്. അതിന്റെ പാരമ്പര്യവും പരിണാമവുമെല്ലാം വ്യത്യസ്തമാണ്.

ഒരിക്കലും താരതമ്യപ്പെടുത്താനാവാത്ത ഈ രണ്ടിടങ്ങള്‍ ഏതാണ്ട് തുല്യമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് തൃശൂരില്‍നിന്നുള്ള സൂചനകള്‍. സ്കൂള്‍ കലോല്‍സവങ്ങളിലെ മാതാപിതാക്കളുടെയും അധ്യാപകരുടെയും മാനസികാവസ്ഥ പങ്കുവെക്കുന്നവരാണ് കേരളത്തിലെ നാടകപ്രവര്‍ത്തകരെന്ന തിരിച്ചറിവ് ഒട്ടും സുഖകരമല്ല- സംസ്ഥാന അമച്വര്‍ നാടക മല്‍സരം കോടതി കയറിയ സാഹചര്യത്തില്‍ ഒരിടപെടല്‍. രേണു രാമനാഥ് എഴുതുന്നു. Image Courtesy: kerala Sangeetha Nadaka Akademi

 

 

കേരളത്തിലെ അമച്വര്‍ നാടക വേദിയെ പ്രോല്‍സാഹിപ്പിക്കാനായി കേരള സംഗീത നാടക അക്കാദമി വര്‍ഷാവര്‍ഷം നടത്തുന്ന സംസ്ഥാന തല അമച്വര്‍ നാടക മല്‍സരം കഴിഞ്ഞ ആഴ്ച തൃശൂരില്‍ സമാപിച്ചു. കൊല്ലത്തും കോഴിക്കോട്ടുമായി നടന്ന രണ്ട് പ്രാദേശിക തല മല്‍സരങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറു നാടകങ്ങളാണ് സംസ്ഥാന തലത്തില്‍ തൃശൂരില്‍ അരങ്ങേറേണ്ടിയിരുന്നത്.കോടതി ഉത്തരവ് വഴി എത്തിയ ഒന്നടക്കം ഏഴ് നാടകങ്ങള്‍ അവതരിപ്പിക്കപ്പെട്ടു.

മല്‍സരം കഴിഞ്ഞ് ഉടന്‍ ഫലപ്രഖ്യാപനമാണ് നാടക മല്‍സരങ്ങളുടെ രീതി. എന്നാല്‍, മല്‍സരം കഴിഞ്ഞ് ആഴ്ചക്കുശേഷവും ഇവിടെ ഫലം വന്നിട്ടില്ല. അടുത്തൊന്നും വരാനുമിടയില്ല. വിധികര്‍ത്താക്കളുടെ വീഴ്ച പോലുള്ള പതിവു കാരണങ്ങളൊന്നും ആലോചിച്ചു തലപുകയ്ക്കേണ്ട്. ഇവിടെ, സംഗതി വേറെയാണ്. ഫലം വരണമെങ്കില്‍ കോടതി കനിയണം. അതു തന്നെ കാരണം.

 

'ചോരശാസ്ത്രം'


 

കോടതി കയറിയ നാടകം
കല കോടതി കയറുന്ന വിചിത്രമായ സാഹചര്യമാണ് ഇത്തവണത്തെ അമച്വര്‍ നാടക മല്‍സര വേദിയില്‍ ദൃശ്യമായത്. തെരഞ്ഞെടുക്കപ്പെട്ട ആറു നാടകങ്ങള്‍ക്കു പുറമേ ഏഴാമതൊരു നാടകം കൂടി അവസാന ദിവസം രണ്ടാമത്തെ അവതരണമായി റീജിയണല്‍ തിയറ്ററില്‍ അരങ്ങേറിയിരുന്നു. കോഴിക്കോട് മുന്‍സിഫ് കോടതിയുടെ ഉത്തരവു പ്രകാരമെത്തിയ കോഴിക്കോട് റിപ്പോര്‍ട്ടോറി തിയറ്ററിനുവേണ്ടി എ. ശാന്തകുമാര്‍ സംവിധാനം ചെയ്ത ‘ചോരശാസ്ത്രം’ എന്ന നാടകം.

വിഷയം കോടതിയിലെത്തിയ സ്ഥിതിക്ക് ഇനി മല്‍സര ഫലം പ്രഖ്യാപിക്കണമെങ്കില്‍ കേസില്‍ കോടതിയുടെ വിധി വരണം. അതുവരെ മല്‍സരാര്‍ത്ഥികള്‍ കാത്തിരിക്കുക തന്നെ.

പ്രാദേശികതല തെരഞ്ഞെടുപ്പിന്റെ വിധിനിര്‍ണയത്തില്‍ അപര്യാപ്തതകള്‍ സംഭവിച്ചു, വിധികര്‍ത്താക്കളുടെ എണ്ണം നിയമാവലിയില്‍ പറഞ്ഞതിലും കുറവാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി കൊടുക്കപ്പെട്ടത്.

കാര്യം ശരിയാവാം. വിധിനിര്‍ണയത്തില്‍ അപാകതകള്‍ ഉണ്ടായിരിക്കാം. കോഴിക്കോടും കൊല്ലത്തും നടന്ന നാടകാവതരണങ്ങള്‍ കാണാന്‍ കഴിയാത്ത സ്ഥിതിക്ക് ഇക്കാര്യത്തില്‍ വ്യക്തിപരമായെങ്കിലും അഭിപ്രായം പറയാനാവില്ല.

പക്ഷേ, തൃശൂരില്‍ അവതരിപ്പിച്ചു കണ്ട നാടകങ്ങളുടെ നിലവാരം വെച്ചുനോക്കുകയാണെങ്കില്‍ ‘ഇതോ പ്രാദേശിക തലത്തില ഏറ്റവും മികച്ചത്’ എന്ന് ആരും മൂക്കില്‍ വിരല്‍വെച്ചുപോവും. പ്രാദേശിക തലത്തില്‍ വന്നതില്‍നിന്ന് ഏറ്റവും മികച്ച, കഷ്ടിച്ച് നിലവാരമുണ്ടെന്ന് പറയാവുന്ന നാടകങ്ങളെത്തന്നെയാണ തങ്ങള്‍ തെരഞ്ഞെടുത്തതെന്നും അവിടെയത്തിയ നാടകങ്ങള്‍ ഭൂരിഭാഗവും പരമ ദയനീയമായിരുന്നെന്നും ആ തലത്തിലെ വിധികര്‍ത്താക്കള്‍ ആണയിടുന്നു. എം.ജി ജ്യോതിഷ്, ശ്രീജിത്ത് രമണന്‍, സുധീര്‍ പരമേശ്വരന്‍ എന്നിവരായിരുന്നു അവിടത്തെ ജഡ്ജിമാര്‍.

സംസ്ഥാനതല വിധികര്‍ത്താക്കളായ നരിപ്പറ്റ രാജു, ജയസൂര്യ,ശങ്കര്‍ വെങ്കടേശ്വരന്‍ എന്നിവര്‍ക്ക് ഇനിയും പ്രതികരിക്കാന്‍ സമയമായിട്ടില്ല. ഫലപ്രഖ്യാപനം വരാതെങ്ങനെ അഭിപ്രായം പറയും. കോടതി വിധി വരാതെങ്ങനെ ഫലം പ്രഖ്യാപിക്കും!

 

 

വഴികാട്ടിയായി സ്കൂള്‍ യുവജനോല്‍സവം
കോടതി ഉത്തരവുമായി കലാപ്രകടനങ്ങള്‍ അരങ്ങുകാണുന്ന പ്രവണത ഇതുവരെ നാം പരിചയിച്ചത് സ്കൂള്‍ യുവജനോല്‍സവ വേദികളിലാണ്. അവസാന നിമിഷം ഉത്തരവും പൊക്കിപ്പിടിച്ചെത്തുന്ന സംഘങ്ങളുടെ ബാഹുല്യം കാരണം പരമാവധി 15 എണ്ണത്തില്‍ ഒതുങ്ങേണ്ട മല്‍സരങ്ങള്‍ 25ഉം കടന്ന് പുലര്‍ച്ചയോളം നീളുന്നത് നാം കാണാറുണ്ട്.

സ്കൂള്‍ യുവജനോല്‍സവം മറ്റൊരിടമാണ്. ാതാപിതാക്കളുടെയും അധ്യാപകരുടെയും സ്കൂളുകളുടെയും അഭിമാനത്തിന്റെയും പണക്കൊഴുപ്പിന്റെയും സ്വന്തം ഇടം. അതു തന്നെയാണ്, അവിടത്തെ ഫലപ്രഖ്യാപനങ്ങള്‍ക്ക് വീറും വാശിയും കൂട്ടുന്നതും. എന്നാല്‍, സംസ്ഥാനത്തെ അമച്വര്‍ നാടകവേദി ഇതുമായി ഒരു ബന്ധവുമില്ലാത്ത വേറിട്ട മറ്റൊരിടമാണ്. അതിന്റെ പാരമ്പര്യവും പരിണാമവുമെല്ലാം വ്യത്യസ്തമാണ്.

ഒരിക്കലും താരതമ്യപ്പെടുത്താനാവാത്ത ഈ രണ്ടിടങ്ങള്‍ ഏതാണ്ട് തുല്യമാവുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് തൃശൂരില്‍നിന്നുള്ള സൂചനകള്‍. സ്കൂള്‍ കലോല്‍സവങ്ങളിലെ മാതാപിതാക്കളുടെയും അധ്യാപകരുടെയും മാനസികാവസ്ഥ പങ്കുവെക്കുന്നവരാണ് കേരളത്തിലെ നാടകപ്രവര്‍ത്തകരെന്ന തിരിച്ചറിവ് ഒട്ടും സുഖകരമല്ല.

 

'തുപ്പല്‍ മല്‍സ്യം'


 

തര്‍ക്കവും തീര്‍പ്പും

തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിക്കാനുള്ള നമ്മുടെ നീതിന്യായ സംവിധാനത്തിന്റെ മികവില്‍ സംശയമുണ്ടായിട്ടല്ല. അങ്ങനെ, വസ്തുതര്‍ക്കവും അതിരുതര്‍ക്കവും പോലെ തീര്‍പ്പു കല്‍പ്പിക്കപ്പെടേണ്ട ഒന്നാണോ കല? സംസ്കാരം? നിലവിലുള്ള നിയമങ്ങളുടെ എന്ത് മാനദണ്ഡമുപയോഗിച്ചാണ് നാടകങ്ങളുടെ മികവും മികവില്ലായ്മയും നിര്‍ണയിക്കാനാവുക?

തീര്‍ച്ചയായും, നിയമാവലിയില്‍ പറയുന്ന വസ്തുതകള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാം. പക്ഷേ, അതോടൊപ്പം ഓര്‍ക്കേണ്ട മറ്റൊന്നുണ്ട്. വിധികര്‍ത്താക്കളുടെ തീരുമാനം അന്തിമമായി സ്വീകരിക്കുമെന്ന സമ്മതം ഒപ്പിട്ടുകൊടുത്തിട്ടാണ് ഓരോ അപേക്ഷകനും നാടകം മല്‍സരത്തിന് അയക്കുന്നത്. അത് സവിശേഷമായ ഒരു സാഹചര്യമാണ്.

 

'കിഴവനും കടലും',


 

മല്‍സരം അവസാന വാക്കാവണോ?
ഇവിടെ നമ്മളെത്തുന്നത് ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വിഷയത്തിലേക്കു തന്നെയാണ്. നാടകങ്ങള്‍ക്ക് എന്തിനാണീ മല്‍സവരവും സമ്മാന വിതരണവും? ഗൌരവതരമായ നാടകപ്രവര്‍ത്തനത്തെ പ്രോല്‍സാഹിപ്പിക്കാന്‍ മല്‍സരങ്ങള്‍ മാത്രമല്ലല്ലോ പോംവഴി. മല്‍സരേതര മാര്‍ഗങ്ങളല്ലേ അതിനു കൂടുതല്‍ ഉചിതം?

പാവപ്പെട്ട നാടകക്കാര്‍ക്ക് അല്‍പം ധനസഹായം കിട്ടിക്കോട്ടെ എന്നു വിചാരിച്ചാണ് ഈ പരിപാടിയെങ്കില്‍, അതിന് ഇതിലും നല്ല മാര്‍ഗങ്ങള്‍ വേറെയില്ലേ എന്ന മറുചോദ്യമുയരും. ഈ തുക തെരഞ്ഞെടുത്ത സംഘങ്ങള്‍ക്ക് ഗ്രാന്റായി അനുവദിച്ചു കൂടേ? അതിലൂടെ, നാടകം അവതരിപ്പിക്കാനുള്ള കൂടുതല്‍ അവസരങ്ങളൊരുക്കാന്‍ കഴിയില്ലേ? ഇതിനല്ലേ അക്കാദമികള്‍ മുന്‍കൈയടുക്കേണ്ടത്? തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിട്ടുള്ള സമിതികള്‍ക്കും കലാകാരന്‍മാര്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം സജീവമായി തുടര്‍ന്നു കൊണ്ടുപോകാന്‍ സഹായിക്കുന്ന ഗ്രാന്റുകള്‍ ആരംഭിക്കുന്ന കാര്യമല്ലേ ഇതിലും ഗൌരവമായി അക്കാദമി പരിഗണിക്കേണ്ടത്?

 

'ഉര്‍വ്വരസംഗീതം'


 

സഹായധനം എന്ന അപകടം
ഈ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യേണ്ട സുപ്രധാനമായ മറ്റൊരു വശവുമുണ്ട്. അത് സഹായധനത്തിന്റെ കാര്യമാണ്. ഈ വര്‍ഷം മുതല്‍ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആറു നാടകങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം സഹായധനം അനുവദിക്കുമെന്ന് അക്കാദമി പ്രഖ്യാപിച്ചിട്ടുണ്ട്. നല്ലതു തന്നെ. കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്നവയാണ് പ്രാദേശിക നാടകസംഘങ്ങള്‍ പലതും. ഒരു നാടകം ചെയ്തെടുക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ആവും, എങ്ങനെ മുറുക്കിപ്പിടിച്ചാലും .

ആ നിലയ്ക്ക്, ഒരു ലക്ഷം രൂപ സഹായധനം എന്നത് അത്ര മോശമായ കാര്യമല്ല. ആര്‍ക്കും അങ്ങനെ പറയാനുമാവില്ല. ഇതു തന്നെയാണ് ഈ തീരുമാനത്തിന്റെ അപകട വശവും.

സംസ്ഥാന തലത്തില്‍ അയച്ചു കിട്ടിയ 60ലേറെ സ്ക്രിപ്റ്റുകളില്‍നിന്ന് വെറും ആറുപേര്‍ക്കാണ് ഒരു ലക്ഷം രൂപയുടെ സഹായത്തിനുള്ള നറുക്കു വീഴുന്നത്. കൂടുതലൊന്നും പറയേണ്ടതില്ലല്ലോ.

സഹായധന പ്രഖ്യാപനമുള്ളത് കൊണ്ട് നാടകത്തിന്റെ നിലവാരം മെച്ചപ്പെടില്ലെന്ന് എന്തായാലും നേരില്‍ കണ്ട് ബോധ്യപ്പെട്ടു. അരങ്ങില്‍ കാണിക്കേണ്ട വീറും വാശിയും എല്ലാവരും അരങ്ങിനു പുറത്ത് പ്രകടിപ്പിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുകയെന്നത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. നാടകരംഗത്തും സാംസ്കാരിക രംഗത്തു പൊതുവെ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ക്കു പുറമേ, തീര്‍ത്തും അനാരോഗ്യകരമായ പ്രവണതകള്‍ സൃഷ്ടിക്കാനേ ഇതാക്കെ കാരണമാവൂ.

 

'ജിന്ന് കൃസ്ണന്‍',


 

പ്രതികരണത്തിന്റെ വഴികള്‍
ഒരു ജഡ്ജിങ് കമ്മിറ്റിയും വിധിനിര്‍ണയവും കുറ്റമറ്റതാവണമെന്നില്ല. രാജ്യത്തുള്ള വിവിധ നാടക ഫെസ്റ്റിവലുകളുടെ തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍, ആവര്‍ത്തിച്ചു വ്യക്തമാക്കപ്പെടുന്ന യാഥാര്‍ത്ഥ്യമാണത്. തീര്‍ത്തും അര്‍ഹമായ നാടകങ്ങള്‍ ഒട്ടേറെ കമ്മിറ്റികള്‍ക്കു മുന്നില്‍ അയോഗ്യമാക്കപ്പെട്ടിട്ടുണ്ട്. അര്‍ഹമായ പല നാടകങ്ങളും പിന്‍തള്ളപ്പെടാറുണ്ട്.

ഇത് യാഥാര്‍തഥ്യമാണ്. അതിനെതിരെ പ്രതികരിക്കരുതെന്നല്ല. പ്രതികരിക്കാനും ചോദ്യം ചെയ്യാനും ഒരു പാട് വേദികളുണ്ട്. അതെല്ലാം പരാജയപ്പെടുമ്പോള്‍ മാത്രം സമീപിക്കേണ്ട അവസാന അഭയമാണ് കോടതി.ഒന്നു പറഞ്ഞു രണ്ടാം വാക്കിന് കോടതിയെ സമീപിക്കുന്ന പ്രവണത സാംസ്കാരിക രംഗത്തു വേരൂന്നിയാല്‍ അത് ദൂരവ്യാപക പ്രതിസന്ധികളാണ് സൃഷ്ടിക്കുക.

അതോടൊപ്പം സാംസ്കാരിക രംഗത്തു പൊതുവെയും നാടകരംഗത്തു പ്രത്യേകിച്ചും കണ്ടുവരുന്ന ഒട്ടേറെ പ്രശ്നങ്ങള്‍ക്ക് ക്രിയാത്മകമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടതിനു പകരം, അത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിന് പകരം , വിഷയത്തില്‍നിന്ന് വഴിതെറ്റിപ്പോവാനും പല വട്ടം പറഞ്ഞ കാര്യങ്ങളില്‍ത്തന്നെ വീണ്ടും വീണ്ടും കുടുങ്ങിക്കിടക്കാനും മാത്രമേ ഇത്തരം പ്രവണതകള്‍ വഴിവെക്കൂ.

 

'ഒരു സദാചാര കാലത്ത്',


 

അരങ്ങേറിയത് ഈ നാടകങ്ങള്‍
തൃശൂരില്‍ അവതരിപ്പിക്കപ്പെട്ട് ഫലപ്രഖ്യാപനം കാത്തിരിക്കുന്ന മറ്റ് നാടകങ്ങള്‍ ഇവയൊക്കെയാണ്. കൊല്ലം സ്വരലയ സാംസ്കാരിക സമിതയുടെ ‘തുപ്പല്‍ മല്‍സ്യം’, കോഴിക്കോട് റിമംബറന്‍സ് തിയറ്റര്‍ ഗ്രൂപിന്റെ ‘കിഴവനും കടലും’, ആറങ്ങോട്ടുകര കലാ പാഠശാലയുടെ ‘ഉര്‍വ്വരസംഗീതം’, മലപ്പുറം യുവഭാവന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ ‘ജിന്ന് കൃസ്ണന്‍’, കൊല്ലം പ്രകാശ് കലാകേന്ദ്രയുടെ ‘ഒരു സദാചാര കാലത്ത്’, വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സ് ക്ലബിന്റെ ‘അന്ധത’.

മിക്ക നാടകങ്ങള്‍ക്കും സാമാന്യം നല്ല സ്ക്രിപ്റ്റുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, രംഗപാഠത്തിന്റെയും രംഗാവതരണത്തിന്റെയും കാര്യത്തില്‍ ദുര്‍ബലമായിരുന്നു.

പ്രാദേശിക മല്‍സരങ്ങളില്‍ നല്ലതെന്ന് പറഞ്ഞുകേട്ട പലതും സംസ്ഥാന തലത്തിലെത്തിയപ്പോള്‍ തീര്‍ത്തും മോശമായ പ്രകടനമാണ് കാഴ്ച വെച്ചത്. ‘തുപ്പല്‍ മല്‍സ്യം’ അതിനൊരു ഉദാഹരണമാണ്. ഉദ്ഘാടന ദിവസം ഭരത് മുരളി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ‘തുപ്പല്‍ മല്‍സ്യം’ രംഗവേദി നിറഞ്ഞ് നിന്ന ചുവന്ന പൂക്കളുടെ ഉദ്യാനം സൃഷ്ടിച്ച വ്യത്യസ്ഥമായ ദൃശ്യാനുഭവം കൊണ്ട് പ്രതീക്ഷ നല്‍കി.വിവിധ പ്രായത്തിലുള്ള കുട്ടികളുടെ സജീവമായ പങ്കാളിത്തം നാടകത്തിനു വേറിട്ടൊരു മാനം നല്‍കിയിരുന്നു. പക്ഷേ മുതിര്‍ന്നവര്‍ അവതരിപ്പിക്കുന്ന മുഖ്യ കഥാപാത്രങ്ങളുടെ രംഗപ്രവേശത്തോടെ തുടക്കത്തിലുണ്ടായിരുന്ന ഇഴയടുപ്പം നഷ്ടപ്പെട്ടു. പ്രണയ നൈരാശ്യംമൂലമുണ്ടായ പരാജയപ്പെട്ട ആത്മഹത്യാ ശ്രമത്തിനൊടുവില്‍ കഴുത്ത് തകര്‍ന്ന് മേലോട്ട് മാത്രം നോക്കി കിടക്കാന്‍ വിധിക്കപ്പെട്ട ചെറുപ്പക്കാരനും അയാളുടെ പരിചാരകനായ സുഹൃത്തും പൂക്കളെ ശുശ്രൂഷിക്കുന്ന വ്യക്തിയുമെല്ലാം വ്യത്യസ്തമായ പാത്രങ്ങളായിരുന്നിട്ടും രംഗാവതരണത്തില്‍ വേണ്ടത്ര തെളിഞ്ഞു വന്നില്ല. പഴയകാലത്തെ ചില ‘പ്രതീകാത്മക’ നാടകങ്ങളുടെ ആവര്‍ത്തന വിരസതയില്‍ പെട്ട്പോയി, തുടക്കത്തില്‍ ഏറെ പ്രതീക്ഷ നല്‍കിയ ‘തുപ്പല്‍ മല്‍സ്യം’.

ഏണസ്റ് ഹെമിംഗ്വേയുടെ പ്രശസ്ത നോവലിന്റെ ആവിഷ്കാരമായ ‘കിഴവനും കടലും ‘ ബോട്ടിന്റെയും കടലിന്റേയും സെറ്റിന്റെ പശ്ചാത്തലത്തില്‍ എങ്ങനെയോ പറഞ്ഞ് തീര്‍ക്കുന്ന പ്രതീതിയാണുണ്ടാക്കിയത്.

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഒഴിച്ച് കൂടാനാവാത്ത പാരസ്പര്യത്തിന്റെ കഥ പറയുന്ന ഉര്‍വ്വര സംഗീതം ” ആറങ്ങോട്ട് കര പാഠശാല പ്രവര്‍ത്തകരുടെ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ആശയം പേറുന്നതായിരുന്നു. പകുതി കഴിഞ്ഞപ്പോള്‍ അതും ആശയ പ്രചാരണം മാത്രമായോ എന്ന് തോന്നിച്ചു.

മലപ്പുറത്ത് നിന്നെത്തിയ ‘ജിന്ന് കൃസ്ണന്‍’ രംഗാവതരണത്തില്‍ താരതമ്യേന മികവ കാട്ടിയെങ്കിലും നാടകത്തിന്റെ കാതലായ ആശയം ഒട്ടേറേ ആശങ്കകള്‍ ഉണര്‍ത്തുന്നതായിരുന്നു. ബാല്യകാലം മുതലേ കൃഷ്ണനോട് അടുപ്പമുണ്ടായിരുന്ന മുസ്ലീം പെണ്‍കുട്ടിയും മതവിശ്വാസികളുമായുള്ള അവളുടെ ഏറ്റുമുട്ടലുകളുമൊക്കെ മനോഹരമായിത്തന്നെ ^അല്‍പം കച്ചവട നാടക ചുവയുണ്ടെങ്കിലും^ ആവിഷ്കരിക്കപ്പെട്ടു. പക്ഷേ നാടകത്തിലുടനീളം വളരെ വ്യക്തമായി നില്‍ക്കുന്ന കൃഷ്ണന്‍ ^ ഇസ്ലാം വൈരുദ്ധ്യം, നന്മ^ തിന്മ എന്ന സമവാക്യത്തിലേക്ക് ചൂണ്ടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്. അന്ത്യ രംഗത്തില്‍ മതസൌഹാര്‍ദ്ദത്തിന്റെ സന്ദേശം വിളംബരം ചെയ്യുന്നുണ്ടെങ്കിലും നാടകം ഉള്‍ക്കൊള്ളുന്ന പൊതു സന്ദേശത്തിന്റെ അപകടം ഏറെ പ്രത്യക്ഷമാണ്.

പറഞ്ഞു തേഞ്ഞ വിഷയമാണ് പ്രകാശ് കലാകേന്ദ്രയുടെ ‘ഒരു സദാചാര കാലത്ത്’ പറയാന്‍ ശ്രമിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ട ദാമ്പത്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നോക്കുന്ന സ്ത്രീയും അവള്‍ കണ്ടെത്തുന്ന വ്യഭിചാരത്തിന്റെ വഴിയും, എന്തായാലും ഒരു സ്ത്രീപക്ഷ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നില്ല. രംഗാവതരണത്തിലെ പുതുമയില്ലായ്മയും പ്രകാശവിന്യാസത്തില്‍ വന്ന അപാകതകളും അഭിനയത്തിന്റെ ശക്തിയില്ലയ്മയും ഈ നാടകത്തെ തീര്‍ത്തും ദുര്‍ബലമാക്കിക്കളഞ്ഞു.

ജോസ് സരമാഗോയുടെ വിശ്രുത നോവലായ ‘അന്ധതയെ’ ആധാരമായി സംവിധാനം ചെയ്ത വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ നാടകം തുറന്ന വേദിയിലാണ് അവതരിപ്പിച്ചത്. ആദ്യാവതരണം മഴ പെയ്ത് തടസ്സപ്പെട്ടതിനാല്‍ അടുത്ത ദിവസം നാട്യഗൃഹത്തിനകത്ത് ചെറിയ സദസ്സിനു മുന്നിലാണ് മുഴുവനായും കളിച്ചത്. രംഗാവതരണത്തില്‍ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉപയോഗിച്ച പല സങ്കേതങ്ങള്‍ക്കും പുതുമ അവകാശപ്പെടാനില്ലായിരുന്നു

ചുരുക്കി പറഞ്ഞാല്‍ ഈ കണ്ട നാടകങ്ങളാണ് മലയാള നാടകവേദിയുടെ ഈ വര്‍ഷത്തെ പരിഛേദമെങ്കില്‍ ആ കാഴ്ച ഒട്ടും ആശാവഹമല്ലെന്ന് തന്നെ പറയേണ്ടി വരും

 

'അന്ധത'


 
 
 
 

4 thoughts on “അമച്വര്‍ നാടകം കോടതി കയറുമ്പോള്‍

  1. Here, the writer strongly criticized all the plays performed in KSNA Amateur Drama Competition 2012. But, how? I’m sure that she didn’t watched all these 7 plays. The first portion of this article is good. She tried well to establish the real face of our weak system. I’m also agree with that. But, in the case of separate analysis of these plays, she had failed to convey the real real output.

  2. ഏതാണ്ട് 3000 വര്‍ഷം മുന്‍പ്‌ ഗ്രിക്കില്‍ നടന്ന നാടക മത്സരങ്ങളിലാണ് സോഫോക്ളിസും യുറിപ്പിടിസും അടങ്ങുന്ന മഹാരഥന്മാര്‍ നാടകമെഴുതിയത്. കേരളത്തിലെ അമച്ച്വര്‍ നാടകമത്സരങ്ങള്‍ക്കും വലിയൊരു ചരിത്രമുണ്ട്. കലാസമിതി പ്രസ്ഥാനത്തില്‍ തുടങ്ങുന്ന ചരിത്രം. മലയാള നാടകത്തിലെ നാഴികക്കല്ലുകളായ, സാമുഹ്യ ഇടപെടലുകള്‍ നടത്തിയ ഒരുപാട് നാടകങ്ങള്‍ ഉണ്ടായ വേദി. പ്രകൃതിയും സമുഹവും അതിലെല്ലാമുപരിയായി ജിവിക്കുന്ന മനുഷ്യരും ഇടപെടുന്നതാണ് ഓരോ നാടകാവതരണവും. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മലയാള നാടകവേദിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ അക്കാദമി മത്സരത്തില്‍ നാടകം അവതരിപ്പിക്കവെ മഴ വന്നതും ഭരത് മുരളി ഓടിറ്റൊരിയത്തിലെ കാണികള്‍ മുഴുവന്‍ മഴകൊണ്ട് നാടകത്തോടോപ്പം ഇരുന്നതും നാടകത്തിന്‍റെ സാമുഹിക ശേഷിയെ ഒരിക്കല്കൂടി എനിക്ക് വെളിവാക്കിത്തന്നു. മലയാള നാടകത്തിന്‍റെ പിന്നാമ്പുറങ്ങളിലെ കൂട്ടിക്കൊടുപ്പു സംഘങ്ങളിലെ അംഗങ്ങള്‍ക്ക് പ്രത്യേകിച്ചും ഒരു ‘എലീറ്റ്’ സംഘാങ്ങമെന്ന നിലയില്‍ നാടക പ്രവര്‍ത്തനത്തിന്റെ അധ്വാനവും രാഷ്ട്രിയവും മനസ്സിലാകാത്ത ഒരാളുടെ ജല്പ്പനങ്ങളെന്ന വിലയെ ലേഘനതിനു കൊടുക്കുന്നുള്ലൂ . പ്രത്യേകിച്ചും ലേഘിക നാടകം കണ്ടിട്ടില്ല എന്ന് കുടിയാകുംപോള്‍. നാടകം ഒരു പ്രവര്‍ത്തനമാണ് സുഹൃത്തെ, അടുത്തകാലത്ത് അധികാരവൃന്തങ്ങലോറ്റ് ഒട്ടിനിന്ന്‍ കുറ്റം പറച്ചില്‍ പോലെ വിമര്‍ശനം തൊഴിലാക്കിയ ഒരുപാടു ‘അരക്ഷിത നാടക കങ്കാനിമാര്‍’ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. അവരോടുള്ള ബാധ്യതയാണോ നാടകം കാണാത്ത നാടക പ്രേമിയുടെ ഈ ലേഘനം.
    ഡോ. എസ്. സുനില്‍

  3. Sunil, I haven’t written a full fledged ‘review’ of your play, in the first place. In the three sentences in the one paragraph about your play,there is only one sentence that makes a comment on the play as such. And, the other two sentences describe the situation in which rain disrupted the first day’s performance. I have seen enough of the play on the first day to make that single comment. And, I haven’t made any comment on the play, ‘Chorashasthram,’ that I haven’t seen. I don’t think you mistook that one sentence for a review, thank you.

    • Renu,
      You wrote about the games behind the curtain in detail. Good. I am sure that has to be revealed. But I expected a detailed review too. Let us forget about the clumsy games for the sake of good performances. Let us unite and work hard for the cause of drama. I agree with Sunil’s opinion that theatre is an activity, not a mere performance.

Leave a Reply

Your email address will not be published. Required fields are marked *