സുനന്ദാ പുഷ്കര്‍ കേരളത്തോട് പറയുന്നത്

 
 
 
 
കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദക്ക് തിരുവനന്തപുരം വിമാനത്താവളത്തിലുണ്ടായ ദുരനുഭവം കേരളത്തോട് പറയുന്നതെന്ത്?
സ്മിത മീനാക്ഷി എഴുതുന്നു

 
 

ആണ്‍കൂട്ടത്താല്‍ അപമാനിക്കപ്പെട്ട സുനന്ദാ പുഷ്കര്‍ എന്ന സ്ത്രീക്കെതിരെയും സൈബര്‍ വഴികളില്‍ തെറിവിളികളുണ്ടായി. സുനന്ദ അധികാരം കാണിക്കുന്നു എന്നു തുടങ്ങി അവര്‍ക്കിത് കിട്ടണം എന്നു വരെ നീണ്ടു അഭിപ്രായങ്ങള്‍. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളും സമാനമായ പാതയാണ് പിന്തുടര്‍ന്നത്. ഈ വിഷയവും പിന്നാലെയെത്തിയ മോഡി^ട്വിറ്റര്‍^പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍- -സ്മിത മീനാക്ഷി എഴുതുന്നു

 

 

കേന്ദ്രമന്ത്രി സഭയില്‍ തിരിച്ചെത്തിയ ശശി തരൂര്‍ തന്റെ മണ്ഡലമായ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നല്‍കിയ സ്വീകരണം കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയത് ഒരു ‘അടി’ യിലൂടെയാണ്. അനുമോദിക്കാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ ‘തിക്കിലും തിരക്കിലും’ പെട്ട എം പിയും ഭാര്യയും അല്‍പം നേരം കൊണ്ട് കേരളത്തിലെ പുരുഷന്‍മാരുടെ സ്വഭാവ വിശേഷം മനസ്സിലാക്കി. അതിനു മിനിമം കൊടുക്കേണ്ട ശിക്ഷയേ ശ്രീമതി സുനന്ദ നല്‍കിയുള്ളു. ആള്‍ക്കെണിയില്‍ പെട്ടുപോയ അവര്‍ക്ക് അത്രയെങ്കിലും സാധിച്ചല്ലോ എന്നതില്‍ ആശ്വാസം. തിരക്കു കൂട്ടിയ ആള്‍ക്കൂട്ടം ലക്ഷ്യമിട്ടത് കേന്ദ്ര മന്ത്രിയെ ആയിരുന്നില്ല എന്നതു വ്യക്തം. കേരളത്തിലെ ആണ്‍കൂട്ടങ്ങള്‍ പതിവായി ചെയ്യുന്നത് പോലെ എം.പിക്കൊപ്പമുള്ള സ്ത്രീയായിരുന്നു ലക്ഷ്യം.

തരൂരുമായുള്ള വിവാഹം മുതല്‍ സുനന്ദ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഐ പി എല്‍ വിവാദവും പിന്നീടു വന്ന മോഡിയുടെ കമന്റുമെല്ലാം മാധ്യമങ്ങള്‍ ആര്‍ത്ത് ആഘോഷിച്ചതുമാണ്. പക്ഷേ തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം സംഭവിച്ചതിന് അതുമായൊന്നും ബന്ധമില്ല. ഒരു സ്ത്രീയെ കയ്യെത്തും ദൂരത്തു കിട്ടിയാല്‍ ചാടിക്കടിക്കുന്ന മലയാളിയുടെ സംസ്കാര പ്രകടനം മാത്രമാണിവിടെ കണ്ടത്.

 

മറഡോണയുടെ കണ്ണൂരിലെ ചടങ്ങില്‍ പങ്കെടുത്ത അവതാരക രഞ്ജിനി ഹരിദാസിനെയും ആണ്‍കൂട്ടം ഇതേ രീതിയിലാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ ചടങ്ങുകളെ പറ്റി നന്നായറിയുന്ന രഞ്ജിനി കൈ ഉയര്‍ത്തി അടിക്കാന്‍ ഒട്ടും ആലോചിച്ചുകാണില്ല.


 

രഞ്ജിനിയുടെ അനുഭവം
സത്യത്തില്‍, കേരളത്തില്‍ നിന്നാകുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ക്കു പുതുമയേയില്ല. മറഡോണയുടെ കണ്ണൂരിലെ ചടങ്ങില്‍ പങ്കെടുത്ത അവതാരക രഞ്ജിനി ഹരിദാസിനെയും ആണ്‍കൂട്ടം ഇതേ രീതിയിലാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ ചടങ്ങുകളെ പറ്റി നന്നായറിയുന്ന രഞ്ജിനി കൈ ഉയര്‍ത്തി അടിക്കാന്‍ ഒട്ടും ആലോചിച്ചുകാണില്ല. സ്വന്തം ശരീരത്തിന്റെ സ്വകാര്യ അവകാശത്തെപറ്റി പത്രങ്ങളിലൂടെ രഞ്ജിനി മറുപടിയും പറഞ്ഞിരുന്നു.

പക്ഷേ, ആണ്‍കൂട്ടം അതിനെ സമീപിച്ചത് ആ നിലയ്ക്കല്ല. മറഡോണയെ ചുംബിക്കാമെങ്കില്‍ ഞങ്ങളെയും ആകരുതോ എന്ന മട്ടിലുള്ള ‘ഗംഭീര ന്യായങ്ങളാണ് സോഷ്യല്‍ നെറ്റ് വര്‍ക് സൈറ്റുകളിലും മറ്റും മലയാളി ആണ്‍കൂട്ടങ്ങള്‍ ഉയര്‍ത്തിയത്. അതിലെന്താ സംശയമെന്ന മട്ടില്‍ അത്തരം പറച്ചിലുകള്‍ക്ക് കൈയടികളും ലഭിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍നെറ്റ്വര്‍ക്കുകളിലൂടെ പ്രതികരിച്ച ചില പുരുഷന്‍മാരുടെ നേര്‍ക്കും പലരും ഉറഞ്ഞു ചാടുന്നതും കഴിഞ്ഞ ദിവസം കണ്ടതാണ്.

 

ഈ വിഷയവും പിന്നാലെയെത്തിയ മോഡി-ട്വിറ്റര്‍- -പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.


 

മാധ്യമങ്ങളുടെ സിരാരോഗം
ആണ്‍കൂട്ടത്താല്‍ അപമാനിക്കപ്പെട്ട സുനന്ദാ പുഷ്കര്‍ എന്ന സ്ത്രീക്കെതിരെയും സൈബര്‍ വഴികളില്‍ തെറിവിളികളുണ്ടായി. സുനന്ദ അധികാരം കാണിക്കുന്നു എന്നു തുടങ്ങി അവര്‍ക്കിത് കിട്ടണം എന്നു വരെ നീണ്ടു അഭിപ്രായങ്ങള്‍. മലയാളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങളും സമാനമായ പാതയാണ് പിന്തുടര്‍ന്നത്. ഈ വിഷയവും പിന്നാലെയെത്തിയ മോഡി-ട്വിറ്റര്‍- -പ്രണയ മന്ത്രാലയ വിവാദങ്ങളുമെല്ലാം നമ്മുടെ മാധ്യമങ്ങള്‍ കൈകാര്യം ചെയ്ത രീതി നോക്കുക. മാന്യതയുടെ മുഖംമൂടി വാരിവലിച്ചിട്ടിട്ടും പുറത്തേക്കു ചാടുന്ന തുറുകണ്ണന്‍ തൂലികകളും ക്യാമറക്കണ്ണുകളുമെല്ലാം സുനന്ദ എന്ന സ്ത്രീയെ തന്നെയാണ് ലക്ഷ്യം വെച്ചത്.

ഇതുമായി ബന്ധപ്പെട്ട എല്ലാ ചാനല്‍ വാര്‍ത്തകളും അനുഷ്ഠാനം പോലെ ആവര്‍ത്തിച്ച ദൃശ്യങ്ങളെല്ലാം സുനന്ദയുടേതായിരുന്നു. വിഷയം തരൂരെങ്കിലും മോഡിയെങ്കിലും ദൃശ്യങ്ങളില്‍ സുനന്ദ മാത്രം നിറയുന്ന മാജിക്കല്‍ റിയലിസം. തരൂരിനൊപ്പം അവര്‍ നടക്കുന്നതും ഇരിക്കുന്നതും ഊഞ്ഞാലാടുന്നതുമെല്ലാം ചാനല്‍ ക്യാമറകള്‍ നിരന്തരം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ പല കാരണങ്ങളാല്‍ എത്തിച്ചേരാന്‍ കഴിയാതെ പോയവര്‍ക്ക് സമാശ്വാസമേകുന്ന തരത്തില്‍, ലക്ഷണമൊത്ത ഒരൊളിഞ്ഞുനോട്ടക്കാരന്റെ ചീഞ്ഞ കണ്ണോടെയാണ് മലയാള ദൃശ്യമാധ്യമങ്ങള്‍ ഈ സംഭവം കൈകാര്യം ചെയ്തത്. വിമാനത്താവളത്തില്‍ സുനന്ദയെ അപമാനിച്ചവര്‍ക്കു മാത്രമല്ല മനോരോഗമെന്ന് പേര്‍ത്തും പേര്‍ത്തും വെളിപ്പെടുത്തുന്നതായിരുന്നു ഈ മാധ്യമ നോട്ടങ്ങള്‍.

 

പ്രശസ്തയായ വ്യക്തിയോടുള്ള ആരാധനയോ വെറുപ്പുമോ പോലുമല്ല ഇതിനു പിന്നില്‍. പിന്നെ എന്താണെന്നതിനു ഉത്തരം തരാന്‍ വിദഗ്ധരായ മനശാസ്ത്രജ്ഞര്‍ക്കു പോലും കഴിയില്ല എന്നാണു തോന്നുന്നത്. സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ വച്ച് പല രീതിയിലും പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും രാജ്യവ്യാപകമാണെന്നു പറയാമെങ്കിലും ഇക്കാര്യത്തിലെ 'കേരള മോഡല്‍' സമാനതകളില്ലാത്തതാണ്. Sculpture: Debra Fritts


 

മാറ്റമില്ലാത്ത കേരളമോഡല്‍
ഇര സുനന്ദയോ രഞ്ജിനിയോ എന്നതല്ല ഇവിടെ വിഷയം. പ്രശസ്തയായ വ്യക്തിയോടുള്ള ആരാധനയോ വെറുപ്പുമോ പോലുമല്ല ഇതിനു പിന്നില്‍. പിന്നെ എന്താണെന്നതിനു ഉത്തരം തരാന്‍ വിദഗ്ധരായ മനശാസ്ത്രജ്ഞര്‍ക്കു പോലും കഴിയില്ല എന്നാണു തോന്നുന്നത്. സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ വച്ച് പല രീതിയിലും പീഡിപ്പിക്കുന്നതും ആക്രമിക്കുന്നതും രാജ്യവ്യാപകമാണെന്നു പറയാമെങ്കിലും ഇക്കാര്യത്തിലെ ‘കേരള മോഡല്‍’ സമാനതകളില്ലാത്തതാണ്.

കണ്ണും കയ്യും കാലും പിന്നെ കഴിയുമെങ്കില്‍ മറ്റു ശരീര ഭാഗങ്ങളും ഇക്കാര്യത്തിനായി ഉപയോഗിക്കാന്‍ കേരളത്തിലെ ആള്‍ക്കൂട്ടം മടികാണിക്കാറില്ല. ഏതു തിരക്കിലും ഏതു പെണ്ണിനുനേരെയും-അതു മുത്തശãിയോ പിഞ്ഞുകുഞ്ഞോ ആരായാലും-ഈ അളിഞ്ഞ ആണത്തം പാഞ്ഞടുക്കും. പ്രാദേശിക, മത,ജാതി, വര്‍ഗ, വര്‍ണ വ്യത്യാസങ്ങളൊന്നുമില്ലാതെ, ഒരു സംശയവുമില്ലാതെ സാമാന്യവല്‍കരിക്കാവുന്നത് തന്നെയാണ് ഈ പ്രസ്താവനയെന്ന് കേരളത്തില്‍ ജീവിക്കുകയോ വല്ലപ്പോഴും ചെന്നുപെടുകയോ ചെയ്യുന്ന മുഴുവന്‍ സ്ത്രീകളും സാക്ഷ്യപ്പെടുത്തും, തീര്‍ച്ച.

അടുത്തു കിട്ടുന്ന ഒരു പെണ്‍ശരീരത്തെ ഈ ക്രിയകള്‍ക്കു വിധേയമാക്കാന്‍ വിദ്യാഭ്യാസമോ സമൂഹത്തിലെ പദവിയോ ആര്‍ക്കും തടസ്സമാകുന്നില്ല എന്നതിനു ധാരാളം ഉദാഹരണങ്ങളുണ്ട്. റോഡിലോ, ബസിലോ, ട്രെയിനിലോ വിമാനത്തിലോ എവിടെയാണെങ്കിലും കാര്യം മുറപോലെ നടക്കും. അടി, ചവിട്ട് മുതലായ പ്രതികരണങ്ങള്‍ സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകാറുണ്ടെങ്കിലും അത്ര സാധാരണമല്ല എന്നതും ഓര്‍ക്കാം. പ്രതികരിക്കുന്നവര്‍ക്കാവട്ടെ കൂടെ നില്‍ക്കുന്നവരുടെ പോലും പിന്‍തുണ കിട്ടാറില്ല എന്നതും നാണം കെട്ട സത്യം. അത്തരം സന്ദര്‍ഭങ്ങളില്‍ ‘പുരുഷനെ തല്ലി’ എന്ന ഭീകര കുറ്റത്തിന്റെ പേരില്‍ മഹാന്യായങ്ങളുടെ നീളന്‍ നാക്കുകളുമായി ചാടിവീഴാനും ആളൊരുപാടു കാണും. ജഡ്ജിമാരും വനിതാ കമീഷന്‍ പുലികളും മുതല്‍ സാദാ ബസ് കണ്ടക്ടര്‍മാര്‍ വരെ ഉളുപ്പില്ലാതെ പങ്കുവെക്കാറുണ്ട് ഇത്തരം തൊടുന്യായങ്ങള്‍. സംശയമുള്ളവര്‍ക്കായി പി.ഇ ഉഷ മുതല്‍, തസ്നി ബാനുവരെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.

 

മറുനാടന്‍ സ്ത്രീകളും വിനോദ സഞ്ചാരികളുമെല്ലാം കയ്പ്പുള്ള ഇത്തരം അനുഭവങ്ങളുടെ ഇരയായി, കേരളത്തെ പഴിച്ച് മടങ്ങാറുണ്ട് എന്നത് ടൂറിസം വികസനത്തിന് നോമ്പുനോറ്റിരിക്കുന്ന ഭരണനേതൃത്വങ്ങളൊന്നും ശ്രദ്ധിക്കാറേയില്ല. sculpture:Metin Yurdanur


 

ഞരമ്പുരോഗികളുടെ സ്വന്തം നാട്
കേരളത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്കാര്‍ക്കും ഇത്തരം അനുഭവങ്ങള്‍ പുതുമയല്ല. എന്നാല്‍, ദൈവത്തിന്‍റെ സ്വന്തം നാട്, പച്ചപ്പിന്റെ പറുദീസ എന്നൊക്കെ പറഞ്ഞ് മിന്നുന്ന പരസ്യം ചെയ്ത് ഇന്നാട്ടിലേക്ക് ആവാഹിച്ചെത്തിക്കുന്ന മറുനാടന്‍ സ്ത്രീകളും വിനോദ സഞ്ചാരികളുമെല്ലാം കയ്പ്പുള്ള ഇത്തരം അനുഭവങ്ങളുടെ ഇരയായി, കേരളത്തെ പഴിച്ച് മടങ്ങാറുണ്ട് എന്നത് ടൂറിസം വികസനത്തിന് നോമ്പുനോറ്റിരിക്കുന്ന ഭരണനേതൃത്വങ്ങളൊന്നും ശ്രദ്ധിക്കാറേയില്ല. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള സഹപ്രവര്‍ത്തകരും മറ്റും ഈ പെരുമാറ്റങ്ങളെ പറ്റി അമ്പരപ്പു പ്രകടിപ്പിക്കുന്നതിന് പല വട്ടം സാക്ഷിയായിട്ടുണ്ട്.

അടുത്തകാലത്ത് കേരളത്തിലേയ്ക്ക് യാത്ര പോയ ഉത്തരാഖണ്ഡ് കുടുംബം തിരികെ വന്നപ്പോള്‍ പ്രതികരിച്ചതോര്‍ക്കുന്നു. പോകുമ്പോള്‍ കേരളത്തെക്കുറിച്ച് സ്റഡി ക്ലാസ്സിനു വന്നിരുന്ന അവര്‍ ഇനി കേരളത്തിലേയ്ക്കില്ല എന്നാണ് സംശയലേശമന്യെ പറഞ്ഞു. കാലാവസ്ഥ ശരിയല്ലെന്ന് ഒഴുക്കന്‍ മട്ടില്‍ ആദ്യം കാരണം പറഞ്ഞെങ്കിലും നാല്‍പതു കടന്ന ഭാര്യയും പ്രായപൂര്‍ത്തിയായ മകളും ചില മാനസിക രോഗികളുടെ ഇടയില്‍ പെട്ടു എന്നാണവര്‍ വിശദീകരിച്ചത്. നഗരത്തിലെ തിരക്കുകള്‍ അസഹ്യം എന്ന് ദില്ലി പോലൊരു മഹാനഗരത്തില്‍ ജീവിക്കുന്നവര്‍ തിരുവനന്തപുരത്തെയും കൊച്ചിയെയും പറ്റി പറയുമ്പോള്‍ നമുക്കു ലജ്ജിക്കാതെ വയ്യ.

 

പൂവും പച്ചക്കറിയും പഴങ്ങളും തമിഴ് നാടിനോട് വാങ്ങുന്ന മലയാളി, പൊതുസ്ഥലത്തെ മര്യാദകള്‍കൂടി അവിടെ നിന്ന് കടം കൊള്ളുമെങ്കില്‍, വരും തലമുറകളെയെങ്കിലും ഞരമ്പുരോഗികളല്ലാതെ വളര്‍ത്താമായിരുന്നു. ഈ സംസ്കാരശൂന്യതയില്‍ കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എന്നാണു ലജ്ജ തോന്നി തുടങ്ങുക? Scupture: Debra Fritts


 

എന്നെങ്കിലും തോന്നുമോ ലജ്ജ?
കേരളമൊഴികെ നാലു സംസ്ഥാനങ്ങളില്‍ താമസിക്കുകയും പലയിടത്തും യാത്ര ചെയ്യുകയും ചെയ്ത കഴിഞ്ഞ പതിനെട്ടു വര്‍ഷത്തെ ജീവിതത്തില്‍ ഒരിക്കല്‍ പോലും ഈ വിധത്തിലുള്ള ഒരനുഭവമുണ്ടായിട്ടില്ല. മണല്‍ വാരിയിട്ടാല്‍ നിലത്തു വീഴാത്ത കരോള്‍ ബാഗിലെ ദീപാവലി ഷോപ്പിംഗ് തിരക്കുകളിലും മെട്രോ സ്റ്റേഷനുകളിലെ പ്രഭാതക്കൂട്ടങ്ങളിലുമൊക്കെ ഇവിടങ്ങളിലാക്കെ സ്ത്രീകള്‍ സ്വതന്ത്രരായി സഞ്ചരിക്കുന്നു. ഹരിയാന, ഉത്തരപ്രദേശ് എന്നിവിടങ്ങളില്‍ വളരെ ജനകീയമായൊരു ഓട്ടോ സവാരിയുണ്ട്. തലങ്ങും വിലങ്ങും സീറ്റ് ക്രമീകരിച്ച ഓട്ടോകളില്‍ പത്തുമുതല്‍ പതിനഞ്ചുപേര്‍ വരെ സുഖമായി സഞ്ചരിക്കുന്നു.

അതില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ പെട്ടവരും ഉണ്ടാകും, പക്ഷേ കുളിക്കാത്ത, ദിവസേന പത്രം വായിക്കാത്ത, സാക്ഷരതയില്ലാത്ത എന്നൊക്കെ പറഞ്ഞ് മലയാളി നിത്യവും മൂക്കുപൊത്തുന്ന വടക്കേ ഇന്ത്യന്‍ നാടുകളിലെ പുരുഷന്‍മാര്‍ കാണിക്കുന്ന മാന്യത കേരളത്തിലുള്ളവര്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാകാത്തതാണ്. ഞെങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വരുമ്പോള്‍ പോലും ആരെയും അടുത്തിരിക്കുന്ന പെണ്‍ശരീരം പ്രലോഭിപ്പിക്കുന്നില്ല. ഹരിയാനയിലെ ഉയര്‍ന്നു വരുന്ന ബലാല്‍സംഗ നിരക്കുകളും വടക്കേ ഇന്ത്യയിലെ മൊത്തത്തിലുള്ള സ്ത്രീ പീഡനങ്ങളും മറന്നിട്ടല്ല ഇതെഴുതുന്നത്.

പക്ഷേ, പൊതു ഇടങ്ങളിലെ ആര്‍ത്തിക്കണ്ണുകളും കയ്യുകളും കേരളത്തില്‍ മാത്രമേ ഇത്ര രൂക്ഷമായി അനുഭവപ്പെടാറുള്ളൂ എന്നതാണ് സത്യം. പൂവും പച്ചക്കറിയും പഴങ്ങളും തമിഴ് നാടിനോട് വാങ്ങുന്ന മലയാളി, പൊതുസ്ഥലത്തെ മര്യാദകള്‍കൂടി അവിടെ നിന്ന് കടം കൊള്ളുമെങ്കില്‍, വരും തലമുറകളെയെങ്കിലും ഞരമ്പുരോഗികളല്ലാതെ വളര്‍ത്താമായിരുന്നു. ഈ സംസ്കാരശൂന്യതയില്‍ കേരളത്തിലെ പുരുഷന്‍മാര്‍ക്ക് എന്നാണു ലജ്ജ തോന്നി തുടങ്ങുക?
 
 
 
 

63 thoughts on “സുനന്ദാ പുഷ്കര്‍ കേരളത്തോട് പറയുന്നത്

 1. ലോകത്തുള്ള എത്ര പത്രങ്ങള്‍ പത്രധര്‍മ്മം നിറവേറ്റുന്നുണ്ട്? അമേരിക്കയിലെ വാട്ടര്‍ ഗേറ്റ് സംഭവം പുറത്തുകൊണ്ടു വന്ന രീതിയെങ്കിലും പിന്തുടരെണ്ടാതാണ്. എന്തോ ഒരു ഭയം പോലെ ആണ്,വിവരമുള്ളവര്‍ ഇവിടെ കേറി വന്നാല്‍ എന്ത് സംഭവിയ്ക്കും എന്നുള്ള ചിന്ത ഇവര്‍ക്കൊക്കെ ഉണ്ടാകുമ്പോള്‍.
  കാശ്മീര്‍,ഗുജറാത്ത്,ഡല്‍ഹി,ആസ്സാം,ബംഗലൂര്, മുംബൈ-എന്ന് വേണ്ട ഓരോ ദേശങ്ങളിലും നടക്കുന്ന കാര്യങ്ങള്‍ എങ്ങിനെ ഇവര്‍ വിലയിരുത്തുന്നു?

 2. നന്നായി…നാലമിടം ഇതിനെതിരെ പ്രതികരിച്ചല്ലോ..ലെഖികക്ക് അഭിനന്ദനങ്ങള്‍….

 3. “അതില്‍ സമൂഹത്തിലെ എല്ലാ തുറകളില്‍ പെട്ടവരും ഉണ്ടാകും, പക്ഷേ കുളിക്കാത്ത, ദിവസേന പത്രം വായിക്കാത്ത, സാക്ഷരതയില്ലാത്ത എന്നൊക്കെ പറഞ്ഞ് മലയാളി നിത്യവും മൂക്കുപൊത്തുന്ന വടക്കേ ഇന്ത്യന്‍ നാടുകളിലെ പുരുഷന്‍മാര്‍ കാണിക്കുന്ന മാന്യത കേരളത്തിലുള്ളവര്‍ക്ക് സങ്കല്‍പ്പിക്കുവാന്‍ പോലുമാകാത്തതാണ്.”

 4. നാണക്കേടു തന്നെ.
  ലജ്ജിക്കുന്നു ലജ്ജിക്കുന്നു എന്ന് പറയാൻ ഒരു സംഭവം കൂടി….
  നല്ല ലേഖനം. അഭിനന്ദനങ്ങൾ!

 5. കിടപ്പറകളിലെ ഭീരുക്കളാണിവർ
  തനി ഒളിച്ചോട്ടക്കാരും . ഇതു
  മാനസിക വെകല്യമാണു് . രഞ്ജിനി
  യോടു ചുംബനം ആവശ്യപ്പെട്ട നീചന്മാർ
  സ്വന്തം അമ്മയോടുമതു ചോദിക്കാം
  കാരണം അമ്മ അച്ഛനതു നല്കാറുള്ള
  തല്ലേ . ആരും ശ്രദ്ധിക്കാതെ മലയാളി
  യുവാക്കളുടെ ഒരു വലിയ സമൂഹം
  മാസനിക രോഗത്തിന്റെ പിടിയിലാണു്
  മലയാളിയ്ക്കഭിമാനമായി യുഎൻ അണ്ടർ
  സെക്രട്ടറി പദത്തിലെത്തിയ തരൂരിന്റെ
  പ്രിയ പത്നിയോടു എന്റെ നാട്ടിലെ കാമ
  കിങ്കരന്മാർ കാട്ടിക്കൂട്ടിയ പേക്കൂത്തിനു്
  ഒരായിരം മാപ്പു്

 6. This is happening because the average male in kerala is the least privileged as long as sexual freedom is concerned. He is so sexually frustrated due to his forced circumstances. Though that is not an excuse for this kind of act. He has a very limited possibilities for venting his natural urge. Anything natural if suppressed for long will manifest itself in an unnatural format. Coupled with this a bizarre educational system in which boys and girls are not allowed to mingle in a natural way are also followed in kerala. Co-education was considered bad here. [even though it is changing now]. Anything which is devoid in early stages will become an obsession later.

  • I think it is much more than sexual freedom or frustration. It is more to do with the differential treatment given to boys and girls right at their homes. Girls are trained by their own mothers for silently suffering injustices. If anybody is to be blamed for what’s happening, it is the parents of the girl who do not retaliate and the boy who misbehaves.

  • ഒരു അത്യാവശ്യമായിരുന്നു ഈ ലേഖനം. ‘ഞരമ്പുരോഗികളുടെ സ്വന്തം നാട് ‘ എന്നു പറയുന്നത് അക്ഷരം പ്രതി ശരി. ദൃശ്യമാധ്യമങ്ങളുടെ പങ്കും ലജ്ജാകരമായിപ്പോയി.അറബിക്കടലിലേക്ക് കേരളം തിരിച്ച് മുങ്ങിയാലും തീരുമോ ഈ കളങ്കം?

 7. ആദ്യം സ്മിതയ്ക്ക് അഭിനന്ദനങ്ങള്‍. സുനന്ദ എന്ന സ്ത്രിയെയും സുനന്ദ എന്ന കോര്പരെറ്റ് ദള്ലാളിനെയും രണ്ടായി തന്നെ കാനെന്ടതുണ്ട്. സുനന്ദ എന്ന സ്ത്രീയെ അപമാനിച്ചത് കേരള സമൂഹത്തിന്ടെ പുഴുക്കുത്തിനെ കാണിക്കുന്നു. ചാനലുകളില്‍ വിവാദ നായികയായും പിന്നീട് തരൂരിന്റെ നായികയായും മാറിയ സുനന്ദ എന്ന കോര്‍പറേറ്റ് ദള്ലാലിനു ഇത്തരം അനുഭവങ്ങള്‍ക്ക് എതിരെ ഉടനടി പ്രതികരിക്കാന്‍ കഴിയും. കേരളത്തിലെ ഒരു സാദാരണ പെണ്‍കുട്ടിയ്ക്ക് കഴിയുമോ? കഴിഞ്ഞാല്‍ തന്നെ അവരെ സമുഉഹവും സദാചാര പോളിഇസും വെറുതെ വിടുമോ? അതിനെതിരെ സ്മിത തന്നെ ലേഖനമെഴുതുമോ?

 8. പബ്ലിക്‌ ആയ ചടങ്ങുകളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഒരു പൊതുസ്വത്താണെന്ന് കണ്ടു പെരുമാറുക മലയാളികളില്‍ കൂടി വരുന്നു . നാളെ നമ്മുടെ വീട്ടുകളിലെ പെണ്‍കുട്ടികളില്‍ സ്റ്റേജ് പ്രോഗ്രാം ചെയ്യാന്‍ മടിക്കേണ്ട കാലാവസ്ഥ കേരളത്തില്‍ ഏതാണ്ട് ആയിക്കഴിഞ്ഞെന്നു തോന്നുന്നു . ഒരു നടി വിവാഹം കഴിക്കുമ്പോള്‍ ഒരു പബ്ലിക്‌ പ്രൊപര്‍ടി സ്വകാര്യ വല്കരിച്ചു എന്ന ഏതോ വിദ്വാന്‍ സൃഷ്ടിച്ച തമാശ ഇപ്പോള്‍ നടികളെ മറികടന്നു സുനന്ദയെയും രഞ്ജിനി യെയും മറികടന്നു നാളെ നമ്മുടെ പാവം പെണ്‍കുട്ടികളുടെ നേര്‍ക്ക് എറിയാന്‍ പാകത്തില്‍ തയ്യാറാകുന്നതിന്റെ സൂചനകള്‍ തന്നെയിത് !!!!!! സ്മിതയുടെ ഈ ലേഖനം ഏറെ ചിന്താര്‍ഹം തന്നെ …………..

 9. സ്ത്രീയെ ഒരു സെക്ഷ്വല്‍ ഒബ്ജക്റ്റ് ആയി മാത്രമേ ഒരു ശരാശരി മലയാളിക്ക് കാണാന്‍ കഴിയുന്നുള്ളൂ എന്നതാണ് സത്യം. എന്ത് കൊണ്ടീ മാനസിക വൈകല്യം എന്ന് ചോദിച്ചാല്‍, വിവരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരുപാട് കാരണങ്ങള്‍ കാണാം.. കടുത്ത ഉപഭോഗ തൃഷ്ണയും, നമ്മള്‍ സാധാരണ പറയാറുള്ള ലൈങ്കിക പട്ടിണിയും ഒക്കെ മഞ്ഞു കട്ടയുടെ ഒരു അറ്റം മാത്രമേ ആവുന്നുള്ളൂ.. എന്തായാലും നമ്മുടെ സാംസ്കാരിക-സദാചാര പോരാളികള്‍ ഒക്കെ ആഞ്ഞു ശ്രമിച്ചു സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംസ്കാരം കൊള്ളാം.

 10. സ്മിത, ശക്തമായ പ്രതികരണം. ശരിയാണ്. മാധ്യമങ്ങള്‍
  വാര്‍ത്ത ആഘോഷിക്കുകയായിരുന്നു.
  പറഞ്ഞപോലെ നമ്മള്‍ ഇനി കടം കൊള്ളണം ചില മര്യാദകളും.

 11. മുമ്പ് നാടുവിട്ടു ബാംഗ്ലൂരിലേയ്ക്കെത്തിയപ്പോള്‍ ഒരു സാധാരണസ്ത്രീയെന്ന നിലയില്‍ കണ്ട ഏറ്റവും വലിയ മാറ്റം നോക്കി മാനഭംഗപ്പെടുത്താനും, തോണ്ടി സുഖിയ്ക്കാനും മത്സരിയ്ക്കുന്നവരുടെ എണ്ണം നാടിനെ അപേക്ഷിച്ച് വളരെ കുറവാണെന്നതാണ്. അവിടത്തെ ബസ് യാത്രകളില്‍ തലയ്ക്കുപിന്നിലും കണ്ണുകളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോയ അവസരങ്ങള്‍ നാട്ടിലേതുപോലെ ഉണ്ടായിട്ടേയില്ല.

  ഇപ്പോള്‍ ഇവിടെ കാലിഫോര്‍ണിയയില്‍ ജീവിയ്ക്കുമ്പോള്‍ ഈ സമാധാനം അതിന്‍റെ പതിന്മടങ്ങാവുന്നു. എത്ര തിരക്കുള്ള സ്ഥലങ്ങളില്‍പ്പോയാലും ജനക്കൂട്ടത്തെ നിരീക്ഷിച്ചാല്‍ പെണ്‍കുട്ടികളെ തോണ്ടിയും പിച്ചിയും ശല്യപ്പെടുത്താനും നോട്ടം കൊണ്ട് ഉടുപ്പഴിയ്ക്കാനും ശ്രമിയ്ക്കുന്നവരെ കാണുകതന്നെയില്ല, ഇവിടുത്തെ പെണ്‍കുട്ടികളൊക്കെ സമാധാനമായി ഇഷ്ടമുള്ള വസ്ത്രങ്ങളിട്ട് പൂമ്പാറ്റകളെപ്പോലെ പാറി നടക്കുന്നത് കാണുമ്പോ നാട്ടില്‍ നമ്മളിങ്ങനെ സ്വയം കെട്ടിപ്പൊതിഞ്ഞ് നീണ്ടുവരുന്ന കൈകളില്‍ നിന്നും മറ്റു പലതില്‍ നിന്നും സ്വയം രക്ഷിയ്ക്കാനായി തത്രപ്പെടുന്ന കാര്യങ്ങളോര്‍ക്കുമ്പോള്‍ അസൂയയും സങ്കടവും ഒരുമിച്ച് വന്നുപോകും.

 12. ഏതോ കുറച്ച് വൃത്തികെട്ട ഞരനബന്മാര്‍ ഉണ്ടെന്നു കരുതി അത് കൊണ്ട് എല്ലാ മലയാളികളും അങ്ങനെ ആണെന്ന് പറയുന്നത് ശെരിയാണോ ?

  • അങ്ങിനെ അല്ല. മറ്റുള്ള സംസ്ഥാനങ്ങളെ വച്ച് കേരളത്തില്‍ ഞരമ്ബന്മാരുടെ എണ്ണം ഒരു വേള്‍ഡ് റെക്കോര്‍ഡ്‌ ആണ്

   • ഇത് ഒരു ശരിയായ കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഓരോ വര്‍ഷത്തെ ക്ലാസ്സിലേക്ക് ചെല്ലുംബോലും ഈ ബാച്ചിലെ കുട്ടികള്‍ ആണ് ഏറ്റവും മോസമെന്നു പറയുന്ന അധ്യാപകരുടെ രീതിയോട് ഇതിനെ ഉപമിക്കാം. അല്ലാതെ മലയാളി ഒരിക്കലും ഒരു വൃത്തിക്കെട്ടവന്‍ ആണെന്ന് പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. എല്ലായിടത്തും നേരത്തെ പറഞ്ഞത് പോലുള്ള ഞരന്ബന്മാര്‍ കാണും. ഈ പറയുന്ന ബാന്ഗ്ലൂരിലും ഉണ്ട്.

 13. namukku iniyum penkuttikalkkum aankuttikalkkum prathyekam prathyekamulla schoolukal thurannu konde irikkam, nammude samoohathile aan pen lokangalkkidayil vallya valya mathilukal theerkam…angane njarambu rogikalude samoohathe valarthikondu varam

 14. എല്ലാരും ഇങ്ങിനെ ആണെന്നാരും ഇവിടെ പറഞ്ഞിട്ടില്ല.. പക്ഷെ ഒരു ശരാശരി മലയാളി ഇങ്ങിനെ ഒക്കെ ആണ് എന്നത് മലയാളി എന്നതിന്റെ മിഥ്യാഭിമാനവും പേറി നടക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് അപ്രിയമായ ഒരു നഗ്ന സത്യം ആണ്. മി. JK അങ്ങിനെ അല്ലെങ്കില്‍ ശരാശരിക്കു മുകളില്‍ ആണെന്നുള്ള കാര്യം ഓര്‍ത്തു അഭിമാനിക്കാം

  • Thank you Smitha for your brilliant analysis.My wife and I were deeply shocked to read the humiliating experience one of our top intellectuals and union minister Dr Shashi Tharur and his wife Smt Sunanda had to face in the capital city(?) of “God’s own country”.All Malayalis need to reflect on this abysmal fall in standard of our fellow citizens.

 15. ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള ഞാന്‍,കേരളമാണ് ഏറ്റവും അസുരക്ഷിതം എന്ന് അനുഭവത്തിലൂടെ , ഒരുപാടു പ്രാവശ്യം അറിഞ്ഞിട്ടുണ്ട്..യാത്രകള്എ്നിക്ക് അനിവാര്യമാണ്…പക്ഷെ നാട്ടിലെത്തിയാല്‍ കഴിയുന്നതും ഒഴിവാക്കും….കാരണം നമ്മുടെ മാന്യ സഹോദരങ്ങളുടെ പെരുമാറ്റം തന്നെ…. ബസ്സിലെ യാത്ര. ഏറ്റവും അസഹനീയം….ഈ “മനോരോഗികളുടെ”പ്രിയ വാസസ്ഥലം, അതാണ് നമ്മുടെ ബസ്സുകള്‍….കഴിഞ്ഞ അവധിക്കാലത്ത് പാലക്കാട്ടെ ഒരു പ്രമുഖ സ്ഥാപനത്തില്‍ ഷോപ്പിംഗ്‌ കഴിഞ്ഞു ബില്‍ പേ ചെയ്തു കൊണ്ടിരിക്കുമ്പോള്‍ എനിക്കും കിട്ടി ഒരു പ്രയോഗം….വല്യ തിരക്കൊന്നു മുണ്ടായിരുന്നില്ല…..പ്രതികരിക്കുമ്പോഴേക്കും ആ മാന്യന്‍ പോയി……അവിടത്തെ ജോലിക്കാരെല്ലാം സാക്ഷി…ആരും ഒന്നും പറഞ്ഞില്ല….I FELT SO BAD.!പരസ്യങ്ങള്ക്ക് കോടികള്‍ ചിലവാക്കുന്ന സ്ഥാപനം…..അവിടെ ജോലിയെടുക്കുന്ന ഒരുപാടു പെണ്കുട്ടികള്‍…അതിലൊരു കുട്ടി പറഞ്ഞു..”ചേച്ചി ..ഇതൊക്കെ ഞങ്ങള്ക്ക് എന്നുമുള്ളതാണ്..”അവരെയോര്തപ്പോള്‍ എനിക്ക് വിഷമമായി…പാവങ്ങള്‍ അവരും പ്രതികരണശേഷി നഷ്ട്ടപ്പെട്ടവര്‍.,മാറ്റം വീട്ടില്‍ നിന്നുംതുടങ്ങാം….പിന്നല്ലേ സമൂഹം….!അടുത്ത തലമുറയെന്കിലും ഇതില്‍ നിന്നും രക്ഷപെടട്ടെ……!!നല്ലൊരു ലേഖനം വായിക്കാന്‍ സാധിച്ചു….നന്ദി…..!

 16. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും സത്യമാണ് എങ്കിലും ഇതിനെതിരെ പ്രതികരിക്കുന്നവരെ സദാചാര പോലീസ് എന്ന മുദ്ര കുത്തി സമൂഹത്തില്‍ നിന്ന് അകട്ടിനിര്തുമ്പോള്‍ പിന്നെ ആരാണ് ഇതിനെതിരെ രംഗത്ത് വരിക.

 17. പഠിക്കണം മലയാളിയെ എന്താണ് അവനു സംഭവിച്ചതെന്നു. അവന്‍ വലിയ സാധാചാര വാദി ആണ്. വലിയ വ്രിതിഉല്ലവനാനു. പക്ഷെ അവന്‍ ഒരു കാമാവേരിയന്‍ കൂടിയാണ്. അതിനെ ഒരുപാട് കാരണങ്ങള്‍ കൂടിയുണ്ടാകും. ഇവിടെ ഒരു മതവല്‍കരിക്കപെട്ട സദാചാര ബോതം സൂക്ഷിക്കുന്ന ഒരു ജനത ഉണ്ട്. എല്ലാ mathangalum സ്ത്രീ വിരുദ്ധമായി ചിന്തിക്കുന്ന ഒരു ആള്കൂടാതെ ഉണ്ടാകിയിരുകുന്നു. ഒരു ജനാതിപത്യ ബോതവും ഇല്ലാത്ത ഒരു വിശ്വാസി സമൂഹം തരാം കിട്ടുമ്പോള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധ പ്രവര്‍ത്തിയില്‍ എര്പെടുന്നു. മദ ബോധത്തെ നസിപികുക. ജനാതിപത്യ ഭോതത്തെ പകരം സക്തിപെടുത്തുക അതാണ് ഒരു വഴി.

 18. വളരെ നല്ല ലേഖനം. ഇതോടൊപ്പം തന്നെ വായിക്കേണ്ട ഒത്തിരി സംഭവങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട്, പക്ഷെ അവ മിക്കതും സ്വകാര്യ ഇടങ്ങളില്‍ നടക്കുന്നത് കൊണ്ട് ആരും അറിയുന്നില്ല. ഇത്തരം പ്രതികരണങ്ങള്‍ സ്ത്രീകളെ കൂടുതല്‍ ശാക്തീകരിക്കാന്‍ ഉപകാരപ്പെട്ടേക്കും. എങ്കിലും വളരെ വ്യാപകമായ ഈ കേരളാ മോഡല്‍ ഞരമ്പുരോഗം എങ്ങനെ ചികിത്സിക്കുമോ ആവോ???

 19. രഞ്ജിനി എന്തിനു പരസ്യമായി മറഡോണയെ ചുമ്പിക്കണം? അതല്ലെ പുരുഷന്മാര്‍ക്ക് പ്രകോപനം ഉണ്ടാക്കുന്നത്. നിങ്ങള്‍ അതേ പറ്റി പറയുന്നില്ല. പുരുഷന്മാരെ പോലെ അല്ല സ്ത്രീകള്‍ അവര്‍ സുരക്ഷിതരായി വീടുകളില്‍ കഴിയേണ്ടവരാണ്. അല്ലാതെ ഇങ്ങനെ പുറത്തിറങ്ങി ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചും പരസ്യമായി ചുമ്പിച്ചും ആളുകള്‍ക്ക് പ്രകോപനം ഉണ്ടക്കുമ്പോള്‍ ആണ്‍`പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.

  • വളരെ വിഷമത്തോടെ പറയട്ടെ ശബിയെ പോലെ ഉള്ളവരെ ആണ് മേല്‍ പറഞ്ഞ ലേഖനത്തില്‍ ഉദേശിക്കുന്നത്. രഞ്ജിനി മറഡോണയെ ചുംബിച്ചങ്കില്‍ അതു കേരളത്തിലെ ആണുങ്ങള്‍ക്ക് എങ്ങനെയാണ് പ്രകോപനം ഉണ്ടാക്കുന്നത്? ശബിയുടെ കുടുംബത്തിലെ പെണ്ണുങ്ങള്‍ ആരെങ്കിലും ആണങ്കില്‍ താങ്കളുടെ രോക്ഷം ഞങ്ങള്‍ക്ക് മനസ്സിലാകും, അപ്പൊ അതല്ല കാര്യം, വല്ലവനും കിട്ടുന്നത് താങ്കള്‍ക്ക് കിട്ടാത്തത് ആണ് താങ്കളുടെ പ്രശ്നം, നാണം ഇല്ലാലോ ഇങ്ങനെ ചിന്തിക്കാന്‍

  • hehe……LMAO….
   chettan ith sarcastic ayittanu paranjathenn njan vichariknu…..
   ALLENKI ithrem valya mandatharangal vilichu parayunna aalukal ippolum undo enn enik samshayamund…

  • @shaby
   hehe……LMAO….
   chettan ith sarcastic ayittanu paranjathenn njan vichariknu…..
   ALLENKI ithrem valya mandatharangal vilichu parayunna aalukal ippolum undo enn enik samshayamund…

   • @വിജെയ് sarcastic ആയീട്ടല്ല ഞാന്‍ സീരിയസ്സായിട്ടാണ് പറഞ്ഞത്. പര്‍ദ്ദയണിഞ്ഞ് നടക്കുന്ന സ്ത്രീകള്‍ക്ക് നേരെ ആക്രമണം ഇല്ല എന്ന് മനസ്സിലാകും. എന്നാല്‍ രഞ്ജിനിയായാലും ശ്രീമതി സുനന്ദ പുര്‍ഷകര്‍ തരൂര്‍ ആയാലും ആണുങ്ങള്‍ക്ക് പ്രകോപനം-ലൈംഗിക ഉത്തേജനം പകരും വിധം വസ്ത്രധാരണവും പെരുമാറ്റവും നടത്തിയാല്‍ അല്ലേ ആണുങ്ങളുടെ ഭാഗ്ത്തുനിന്നും ഇത്തരം കൈക്രിയകള്‍ ഉണ്ടാകുന്നത്? ഇസ്ലം വസ്ത്രധാരണത്തിലും പെണ്ണുങ്ങള്‍ എപ്രകാരം ജീവിക്കണം എന്നതിനെ പറ്റിയും സമഗ്രമായി തന്നെ പറയുന്നുണ്ട്. ഇത് പാലിച്ചാല്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. പുരുഷന്മാരുടെ വൃത്തികെട്ട നോട്ടങ്ങളില്‍ നിന്നും തൊടലുകളില്‍ നിന്നും സ്വന്തം ശരീരത്തിന്റെ സംരക്ഷണം ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പ്ര്‍ദ് അണിയാം.

  • were you trying to be ironical.. i hope you were….

   i have been groped many times when i was living in Kerala. and before you start i was a girl who used to dress really conservatively, salwar no leggings, duppatta draped over etc.. once a guy groped me in my waist when i was walking on the road which was across police station and court in my town. That time i reacted, slapped him. when I told my mom, she said what if he throws acid on your face. I thankfully was able to move to blore, where i was able to wear what i like as opposed to what i should wear and walk around… and you know what That was bliss.

   and yeah i have colleagues from diff parts of India and outside India , showing me the dresses they plan to wear when they visit Kerala and they ask me, will mallu men go out of control and try to grope/rape if I wear this dress and go out. How will they react if i am with my partner and hug him/ kiss him. Is it ok. will they allow me to walk in sleeveless.can i wear beach wear in beaches. I am not making this up. I have my students coming and telling me never will we go again to Kerala. My other state friends telling me, never marry a mal…………

 20. ha ha……..very nice oppinion Mr shaby ranjinikku maradonaye chumbikkan thonniyal athu cheyyanam athu avarude freedom anu ennu manasilakku athil nammal asooyappettittu karyamilla

  • രണ്ജിനിക് മരഡോനയെ ച്ചുംബികം ഇവിടെ ആണ്നുഗളോട് എന്തും ആകാം തിരിച്ചു ഒന്നും ചെയ്യാം പറ്റില്ല. രണ്ജിനിക് മരഡോനയെ പരസ്യമായി ചുംബിക്കാന്‍ തോന്നി എങ്കില്‍ അത് അവര്‍ ചെയ്തു അതിനെ ന്യകരികുനവര്‍ തിരിച്ചു വരുമ്പോള്‍ എന്തിനു ഇങനെ പറയുന്നു. പിന്നെ വിവരം ഉള്ളവന്‍ രണ്ജിനിയെ ച്ചുംബികില്ല അത് യാദാര്‍ത്ഥ്യം. അല്ല ഒരേ ഒരു ചോദ്യം ഒരു പെണ്‍കുട്ടിക് പരസ്യമായി ആണ്‍കുട്ടിയെ ച്ചുംബികം .തിരിച്ചു ചെയുമ്പോള്‍ വാള്‍ എടുക്കാന്‍ കുറെ ലവന്മാരും. ഒന്നും മനസ്സിലാകുന്നില്ല ഇവിടെ ജനാധ്യപത്യം ഇല്ലേ. എല്ലാം പുരുഷ പീഡനം എത്ര സഹികേണ്ടി വരും ദൈവമേ എന്നെ ഇത്തരം കപളികമാരില്‍ നിന്നും കാക്കണേ

 21. “ആള്‍ക്കെണിയില്‍ പെട്ടുപോയ അവര്‍ക്ക് അത്രയെങ്കിലും സാധിച്ചല്ലോ എന്നതില്‍ ആശ്വാസം” — ഇത് തിരുത്തി ‘ആണ്‍ കെണി’ എന്ന് വായിക്കനപെക്ഷിക്കുന്നു .

 22. ഷാബി നമ്മള്‍ ജീവിക്കുന്നത് 21 ആം നൂറ്റാണ്ടിലും ഇന്ത്യയിലുമാണ് തന്നെ പോലെ ഉള്ള വര്‍ ഉന്നയിക്കുന്ന വങ്കത്തരം അംഗീകരിക്കുവാന്‍ ആകില്ല. രഞ്ജിനി ഹരിദാസ് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീയാണ്. അവര്‍ക്ക് ഏതു പുരുഷനെ ചുമ്പിക്കണം ആര്‍ക്കൊപ്പം ഡാന്‍സു ചെയ്യണം എന്നൊക്കെ സ്വയം തീരുമാനിക്കുവാന്‍ ഉള്‍ല സ്വാതന്ത്യം ഉണ്ട്. ഇതു രഞ്ജിനിക്കോ സുനന്ദയ്ക്കൊ മാത്രമല്ല ഇന്ത്യയിലെ ഏല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ട്. സ്ത്രീ പുരുഷന്റെ അടിയമായി ജീവിക്കണം എന്ന് പറയുന്നത് ബുദ്ധിവികാസമില്ലാത്തതും കാലഘട്ടത്തെയും സ്ത്രീസ്വാതന്ത്യത്തേയും പറ്റിയും വിവരമില്ലാത്തതുമായ ആളുകള്‍ മാത്രമാണ്. രഞ്ജിനി മറഡോണയെ ചുമ്പിച്ചു അയാള്‍ തിരിച്ചു ചുമ്പിച്ചു എന്നത് കണ്ട അണ്ടനും അടകോടനും തന്റെ ശരീരത്തെ ഓഫര്‍ ചെയ്യുന്നതിന്റെ ലക്ഷണമാണെന്ന് കരുതുന്നത് ശുദ്ധഭ്രാന്താണ്. പെണ്ണുങ്ങള്‍ മുഴുവന്‍ പര്‍ദ്ദയണിഞ്ഞാല്‍ പ്രശ്നം തീരും എന്ന് പറയുന്നതില്‍ ഒളിച്ചിരിക്കുന്ന അപകടം വളരെ വ്യക്തമാണ്. സ്ത്രീകള്‍ സമൂഹത്തില്‍ ഇറങ്ങുകയും പ്രവര്‍ത്തിക്കുകയും വേണം. ഇത്തരം കൈവെക്കലുകള്‍ ഇല്ലാതാക്കുവാന്‍ പെണ്ണുങ്ങളെ മുറിക്കുള്ളില്‍ അടച്ചിടുന്നതല്ല പരിഹാരം മറിച്ച് ഇത്തരം ഞരമ്പുരോഗക്കാരെ പിടിച്ച് തുറുങ്കിലിടുകയാണ് വേണ്ടത്. ഷാബിയെ പോലെ ഉള്ളവര്‍ക്ക് എന്നാണാവോ നേരം വെളുക്കുക.

  ലേഖനം എഴുതിയ സ്മിത മീനാക്ഷിക്ക് അഭിനന്ദങ്ങള്‍!!

  • Well said Bijoy!!!!.
   I dont think this attitude is going to change.

   Its high time the parents teach their Sons too( I said” too,” because, 99% families, its always the girls who gets the advises of what to do, what not to do, how to live) to respect girls/women….the term “LADIES FIRST”itself implies, the priority ladies had been getting in olden days,which its hard to find nowadays…

   Let the boys grow up to respect their counter part….then I guess there will be a limit to all these…

   World anywhwere isnt safe for girls/ladies,(and even boys too..) but atleast one should feel safe in home land/hometown…nowadays, thats the most scarry thing for every single person…

 23. ഷാബിക്ക് ലൈക്കടിക്കുവാന്‍ 4 ഞരമ്പുരോഗികള്‍/ മതമൌലിക വാദികള്‍ ഉണ്ടായി എന്നതു തന്നെ കാലഘട്ടത്തിനു സംഭവിച്ച ജീര്‍ണ്ണത് വ്യക്തമാക്കുന്നു.

 24. ഷാബി സ്ത്രീകള്‍ പൊതുസ്ഥലത്ത് ആക്രമിക്കപ്പെടുന്നതിനെ വിമര്‍ശിക്കുവാന്‍ ഉള്ള സാമാന്യ മനുഷ്യത്വം പോലും നിങ്ങള്‍ക്ക് ഇല്ലാതെ പോകുന്നത് നിങ്ങളുടെ വിശ്വാസത്തിന്റെ പൊള്ളത്തരമാണ് വ്യക്തമാക്കുന്നത്. സുനന്ദയെയും രഞ്ജിനിയേയും കയറിപ്പിടിക്കുവാന്‍ പൊതുജനത്തിനു എന്തു അധികാരമാണ് ഉള്ളത്? തന്റെ അമ്മയും സഹോദരിയും ഭാര്യയും ഒക്കെ ഉള്‍പ്പെടുന്ന താണ് സ്ത്രീ സമൂഹം. സ്ത്രീയെന്നാല്‍ പുരുഷന് എപ്പോള്‍ വേണമെങ്കിലും കയറി സുഖിക്കാനുള്ള ഒരു യന്ത്രമല്ല എന്നെങ്കിലും നിങ്ങള്‍ മനസ്സിലാക്കുക. അപലപിക്കേണ്ടതിനു പകരം പര്‍ദ്ദയിട്ടുള്ള പരിഹാരരുമായി വന്നിര്‍ക്കുന്നു നാണമില്ലാത്തവന്‍. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത് ഇന്നും പ്രസക്തമാകുന്നത് തന്നെ പോലുള്ളവര്‍ ഇന്നും ജീവിച്ചിരിക്കുന്നു എന്ന്തുകൊണ്ടാണ്.

 25. രണ്ടോ മൂന്നോ പെരൊഴികെ ബാക്കി എല്ലാവരും എന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തിരിക്കുകയാണ്. പര്‍ദ്ദയണിഞ്ഞ് നടക്കുന്ന സ്ത്രീകള്‍ക്ക് ആദരവ് കൂടുതല്‍ ലഭിക്കും. അവരെ ആരും ലൈംഗികമായി ആക്രമിക്കുവാന്‍ തുനിയില്ല എന്ന എന്റെ അഭിപ്രായം പൊതുവില്‍ സ്വീകരിക്കപ്പെട്ടു എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ലേഖനം എഴുതിയ സ്ത്രീയ്ക്കും ഇത് നിഷേധിക്കുവാന്‍ പറ്റില്ല. എന്റെ സഹോദരിയേയും മറ്റു സ്ത്രീകളേയും ഞാന്‍ സുരക്ഷിതമായാണ് കൊണ്ടുനടക്കുന്നത്. അവരെ ഇത്തരത്തില്‍ അഴിഞ്ഞാടുവാന്‍ വിടാറില്ല. സ്ത്രീകളുടെ വയറും കക്ഷവുമെല്ലാം പ്രദര്‍ശിപ്പിക്കുന്നതാണോ സ്ത്രീസ്വാതന്ത്ര്യം?

  • well, i don’t want a big brother to protect me. thank you. I would like to have the right to decide what to wear, whom to sleep with, where to go, what to believe and what to eat. thank you very much. this is pretty much what constitution has given

   and if i ever want a protector I would like a cool dude like Batman (batman rocks) or minimum dinkan

  • പര്‍ദ്ദ മതിയോ? സ്വത്തുകള്‍ കുറച്ചു കൂടി സുരക്ഷിതമാക്കാന്‍ ഒരു ഇരുമ്പ് പെട്ടിയിലാക്കിയാലോ അവറ്റകളെ . ഗോദ്രേജിന്റെ ഒരു ലോക്കും മേടിചിടാം, ആവശ്യമുള്ളപ്പോള്‍ തുറന്നാല്‍ മതിയല്ലോ!!! തന്നെ പോലുള്ളവരുടെ ചിന്താ ശേഷി എത്ര കാണും എന്നൂഹിക്കാവഉന്നതെ ഉള്ളു, എങ്കിലും, ഒരിയ്കലെങ്കിലും താനീ പറഞ്ഞ അമ്മയെയോ സഹോദരിയെയോ ഒരു മനുഷ്യ ജീവി എന്നാ നിലയില്‍ കണ്ടിട്ടുണ്ടോ?

  • മധ്യേഷ്യയില്‍ സ്ത്രീകളുടെ വേഷമാണ് ബുര്‍ക. സമാനമായ വേഷം അവിടെ പുരുഷന്മാര്കുമുണ്ട് ശബി. ഇവിടെ സ്ത്രീകള്‍ ബുര്ഖയിട്ടല്‍ പ്രശനം തീരുമെന്ന് പറയുന്ന താങ്കള്ക് അതും പറയരുതോ. സ്വന്തം കുപ്പായം ഊരിവെച്ചു സ്ത്രീകളോട് മൂടിപുതച്ചു നടക്കാന്‍ പറയുന്ന താങ്കള്‍ ഓണ്‍ലൈനില്‍ കയറരുത്. താങ്കള്‍ ആണോ പെണ്ണോ എന്ന് മനസിലായ ശേഷം ബാക്കി

 26. വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാലയെന്ന 11 വയസ്സുകാരിയെ വെടിവെച്ചവന്റെ അതേ റേഞ്ചിലുള്ള ബുദ്ധിയേ ഷാബിക്കുള്ളൂ. പുരുഷനെ പോലെ സ്ത്രീക്കും ആത്മാഭിമാനവും സ്വാതന്ത്ര്യവും ഉണ്ട്. സന്തോഷ് പണ്ഡിറ്റിനെ പോലെയാണ് എതിര്‍ത്തെഴുതാത്തവര്‍ എല്ലാവരും എന്നെ അനുകൂലിച്ചു എന്ന ഇയാളുടെ വാദം. തന്നെപോലെ ഉള്ള തലക്ക് വെളിവില്ലാത്തവരെ അവഗണിക്കുന്നതാണ് ഏറ്റവും നല്ല മറുപടി എന്ന് അവര്‍ കരുതുന്നുണ്ടാകും. ഓണലിനില്‍ എല്ലായിടത്തും ഇത്തരം വൃത്തികെട്ട മതമൌലിക വാദികള്‍ വിരേചനം നടത്തുന്നത് പതിവായിരിക്കുന്നു. സ്ത്രീകള്‍ ആദ്യം ചെരുപ്പൂരി അടിക്കേണ്ടത് ഇവനെ പോലെ ഉള്ളവരെ ആണ്.

  ഇത്തരം മാനസികരോഗികളെ ഒഴിവാക്കുവാന്‍ നാലാമിടത്തിന്റെ മോഡറേറ്റര്‍മാര്‍ ശ്രദ്ധിക്കുക. സന്ദര്‍ഭോചിതമായി ഇത്തരം ഒരു ലേഖനം എഴുതിയതിനും പ്രസിദ്ധീകരിച്ചതിനും അഭിവാദ്യങ്ങള്‍.

 27. വിദ്യാഭ്യാസ പ്രവര്‍ത്തകയായ മലാലയെന്ന 11 വയസ്സുകാരിയെ വെടിവെച്ചവന്റെ അതേ റേഞ്ചിലുള്ള ബുദ്ധിയേ ഷാബിക്കുള്ളൂ. പുരുഷനെ പോലെ സ്ത്രീക്കും ആത്മാഭിമാനവും സ്വാതന്ത്ര്യവും ഉണ്ട്. സന്തോഷ് പണ്ഡിറ്റിനെ പോലെയാണ് എതിര്‍ത്തെഴുതാത്തവര്‍ എല്ലാവരും എന്നെ അനുകൂലിച്ചു എന്ന ഇയാളുടെ വാദം. തന്നെപോലെ ഉള്ള തലക്ക് വെളിവില്ലാത്തവരെ അവഗണിക്കുന്നതാണ് ഏറ്റവും നല്ല മറുപടി എന്ന് അവര്‍ കരുതുന്നുണ്ടാകും. ഓണലിനില്‍ എല്ലായിടത്തും ഇത്തരം വൃത്തികെട്ട മതമൌലിക വാദികള്‍ വിരേചനം നടത്തുന്നത് പതിവായിരിക്കുന്നു. സ്ത്രീകള്‍ ആദ്യം ചെരുപ്പൂരി അടിക്കേണ്ടത് ഇവനെ പോലെ ഉള്ളവരെ ആണ്.

  ഇത്തരം മാനസികരോഗികളെ ഒഴിവാക്കുവാന്‍ നാലാമിടത്തിന്റെ മോഡറേറ്റര്‍മാര്‍ ശ്രദ്ധിക്കുക. സന്ദര്‍ഭോചിതമായി ഇത്തരം ഒരു ലേഖനം എഴുതിയതിനും പ്രസിദ്ധീകരിച്ചതിനും അഭിവാദ്യങ്ങള്‍.

 28. @ Smitha – Good article.

  @Shaby – my sympathies with you and those who supports you.
  If you have problems of getting provoked by seeing a women, then that is your issue not hers.
  Let me ask you, we are hearing rapes against minor girls as young as 2 years ..whether the 2 year also should wear parda’s? What provokation did thay made to the rapist?
  Please come out of the shakles of these stupid ideas and accept that women are not lesser than man and see her also as a human just like you.

 29. നമ്മുടെ സംസ്കാര ശൂന്യത എന്ന് പറയുമ്പോള്‍
  എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമാണ്. അതിനായി നമ്മുടെ
  പൊതു ഭരണവും പൊതുമുതല്‍ സംരക്ഷിക്കുന്നതിന്‍റെ
  രീതിയും നോക്കിയാല്‍ മതി. ഒരു ജനത അതിന്‍റെ സകലമാന അറിവ് കേടിന്‍റെയും തിട്ടൂരങ്ങളെ നേരിടുമ്പോള്‍ വിവേക ശൂന്യത ഉണ്ടാവുകയും സംസ്കാര ശൂന്യതക്ക് പ്രാമുഖ്യം ലഭിക്കുകയും
  ചെയ്യുന്നു എന്നതാണ് യാഥാര്‍ത്യവും വസ്തുതയും.
  അവിടെ പിന്നെ MP യുടെ ഭാര്യ അവവനവന്‍റെ
  അപരന്‍റെ അന്യന്‍റെ ഭാര്യ എന്ന അതിരും വരമ്പും നഷ്ട്ടപ്പെടുകയാണ്.

  കാരണം നാം വിദ്യഭ്യാസം നേടുന്നത് ധനം സമ്പാദിക്കാനാകുന്നു എന്ന അടിസ്ഥാനത്തിലാണ്. ഈ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ടുള്ള നമ്മുടെ ജീവിത വീക്ഷണം എന്ന് മാറുന്നോ അന്നേ നാം ഗുണം പിടിക്കുകയുള്ളൂ.

  ”വിദ്യാധനം സര്‍വ്വ ധനാല്‍ പ്രധാനം” എന്ന് വലിയ വായില്‍ കൊച്ചു കുട്ടികളെക്കൊണ്ട് പാടിച്ചിട്ടു കാര്യമില്ല സ്വയം ജീവിതത്തില്‍ പുലര്‍താത്തിടത്തോളം.

  ലോകത്തില്‍ എവിടെയെങ്കിലും നിയമം പഠിച്ച ഒരാള്‍
  ഒരു കൊച്ചു പെണ്‍കുട്ടിയെയും കൊണ്ട് ഊരായ ഊരൊക്കെ ചുറ്റി ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശരീരം അവിഹിതമായി അങ്ങേയറ്റം ദുരുപയോഗം ചെയ്ത് ഒടുവില്‍ കേസ്സായി കോടതി ലോകം അവസാനിക്കുന്ന ദിനം വരെ വൈകി അല്ലെങ്കില്‍ ഇരയായ പെണ്‍കുട്ടിയുടെ മൂക്കില്‍ പല്ല് മുളച്ചു മുതുക്കിയായി കുഴിയിലേക്ക് കാലു നീട്ടുന്ന കാലത്ത് വിധി പ്രസ്താവിച്ചപ്പോള്‍ മൈനറായ കുട്ടിയുടെ നിയമത്തിന്‍റെയും നീതിയുടെയും സുരക്ഷിതത്തിന്‍റെ യും അടക്കം മുഴുവന്‍ അവകാശ സംരക്ഷണം അല്ല നാം കോടതിയുടെ ഭാഗത്ത്‌ നിന്നും കണ്ടത് മറിച്ച്‌ കുട്ടിയുടെ ആസ്വാദന ശേഷിയെക്കുറിച്ച നിറം പിടിപ്പിച്ച അഭിപ്രായപ്പെടലുകളായിരുന്നു.

  സുനന്ദ പുഷ്കര്‍ സംഭവം ഈ പാശ്ചാതലത്തില്‍ വേണം
  ചിന്തിക്കാന്‍

  ലോകം ഒരു ബഹുമുഖ സംസ്കാരം കാത്തു
  സൂക്ഷിക്കുന്ന ഇടമാണ്. അവിടെ എല്ലാ തരക്കാര്‍ക്കും അവരുടെ ശരാശരി താല്‍പര്യം സംരക്ഷിക്കപ്പെടുന്നതില്‍ നാം ഏവരും ജാഗ്രതയുള്ളവരായിരിക്കുക എന്നല്ലാതെ എല്ലാം മൂടിപ്പുതച്ചു നടക്കണം എന്ന് പറയാന്‍ ആര്‍ക്കും
  അവകാശം ഇല്ല.

 30. സ്വയം പുരുഷന്‍ ആണോ എന്ന് സംശയം ഉള്ള മലയാളീ പുരുഷന്മാര്‍ ഇങ്ങനെ ഒക്കെ അല്ലെ പെരുമാറുക…. പുരുഷന് മാത്രമേ സ്ത്രീയെ ബഹുമാനിക്കാനും സ്നേഹിക്കാനും ആവൂ… അല്ലാതെ രണ്ടും അല്ല എന്ന് സംശയം ഉള്ളവനോ ബോധ്യമുള്ളവാനോ അല്ല…. ഈ സമൂഹത്തിനും സമൂഹത്തില്‍ നിന്ന് വരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മനോരോഗതിനുള്ള ചികിത്സയും ശിക്ഷയും ആണ് ആവശ്യം….

  • സുനന്തയോടും രണ്ജിനിയോടും ചില ആണുങ്ങള്‍ സ്വീകരിച്ച സമീപനത്തിന്റെ പിന്നിലെ പോളിടിക്സും പരിശോധികാവുന്നതാണല്ലോ. മലയാളത്തെ മനോഹരമായി മലിനീകരിച്ച രണ്ജിനിയെയും രാഷ്ട്രീയത്തെ അതിലും സംയുക്തമായി കച്ചവടമാക്കുന്നതില്‍ പങ്കുവഹിച്ച സുനന്തയും കേവലം സ്ത്രീ പരിഗണ മാത്രം അര്‍ഹിക്കുന്നവരല്ല. പക്ഷെ, ഈ സമീപനം വേണ്ടായിരുന്നു

 31. The way Kerala men behave to women is unparalleled.
  Nowhere in the world we can find men boarding buses for sexual gratification through toucherism. A society which swings the sword of morality in accepting sex workers is pretending to be blind on incidents of women being harassed on a day to day basis in our public places, social gatherings, schools, colleges, hospitals – starting from a girl-child on her way to school. A state takes pride in its high level of education nose dives in terms of its behavior towards women.

  The psychological problem of toucherism is mainly due to two reasons: the first one is a child’s home where her/his parents are the first teachers who ought to play a major role in the formation of character.(Remember Gandhi has identified “education without character” as one of the social evils).

  The second one is our schools where students are trained enough to be ‘Competent’ in the competitive world. where value system and character formation is ignored drastically.

  http://www.hindu.com/mag/2004/08/29/stories/2004082900120100.htm

 32. ഇത്രയും സെക്സ് starved ആയ ഒരു സമൂഹം ഇന്ത്യയില്‍ ഇല്ല എന്നത് ഒരു വസ്തുതയാണ്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും, ഒരു പെണ്ണിനെ കിടപ്പറയില്‍ കിട്ടാന്‍ (അതെ കാശ് കൊടുത്താല്‍, അത് തന്നെയാണ് ഉദ്ദേശിക്കുന്നത്) പത്തു മിനിറ്റ് വേണ്ട. ഇവിടെ സാധാരണക്കാരനായ ഒരു ആണിന് ഇതിനായി ഒരുപാടു ബുദ്ധിമുട്ടേണ്ടി വരും. ഈ ഒരു അടക്കിപിടിച്ച സെക്സ് ആണ് ഇവിടത്തെ ലൈംഗിക വൈക്രിതങ്ങള്‍ക്ക് കാരണം. നിങ്ങള്‍ പറയുന്ന മാന്യനായ ഉത്തരെന്ദ്യക്കാരന് ആവശ്യത്തിനു സെക്സ് കിട്ടുന്നുണ്ട്‌. മലയാളിക്ക് കിട്ടുന്നില്ല. ഇതിനെ എങ്ങനെ ഒരു സാമുഹ്യ മനശാസ്ത്രം ഉണ്ടെന്നു നമ്മള്‍ അങ്ങീകരിക്കണം.

 33. പര്‍ദ്ദ അണിയാത്ത പെണ്ണുങ്ങള്‍ എല്ലാം തനിക്ക് റേപ് ചെയ്യാനും കേറി പിടിക്കാനും ഉള്ള മുതല്‍ ആണ്,പര്‍ദ്ദ ഇടാത്ത പെണ്ണുങ്ങള്‍ റേപ് ചെയപ്പെടുന്നു എങ്കില്‍ അത് അവരുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്-ഇതൊക്കെയാണ് ഷബിയുടെ ന്യായം.അങ്ങേരുടെ വീടിനു സമീപത്തുള്ള പര്‍ദ്ദ ഇടാത്ത പെണ്ണുങ്ങള്‍ ജാഗ്രതൈ…നിങ്ങള്‍ പര്‍ദ്ദ ഇടാതിടത്തോളം കാലം ഷബി ക്ക് നിങ്ങളെ റേപ് ചെയ്യാന്‍ പൂര്‍ണ്ണ അവകാശം ഉണ്ട്!

  പര്‍ദ്ദ ഇട്ട അഫ്ഗാനിസ്ഥാനിലെ സ്ത്രീകളും മറ്റും അനുഭവിക്കുന്ന ആദരവും,സ്വാതന്ത്ര്യവും !ഹോ,കോരിത്തരിക്കുന്നു ഷബി…!

 34. well said.but even the new generations having the same ugly view about womens. bcoz of the new cyber crimes and mobile phone abuse, malayalis still not changing much. and As per an average malayali internet means only for viewing sexual contents online.God will help us all.

 35. നല്ല ലേഘനം , പക്ഷെ ഇതും ഒരു തരത്തില്‍ ആഘോഷം തന്നെ ആണ് ……പിന്നെ വടക്കേ ഇന്ത്യയിലെ പുരുഷന്മാര്‍ക്ക് ഇത്ര നല്ല സര്ടിഫിക്കട്ടു കൊടുക്കണോ …ഒന്ന് കൂടി ഇക്കാര്യത്തില്‍ ആലോചിക്കുന്നത്‌ നന്നായിരിക്കും .ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ തിരക്കുള്ള ഒരു ബസ്സില്‍ യാത്ര ചെയുന്ന പെണ്‍കുട്ടി കരഞ്ഞുകൊണ്ടല്ലാതെ ഇറങ്ങില്ല എന്ന് അവിടെ ഉള്ളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട് …..

 36. ഈ പ്രതികരണക്കുറിപ്പില്‍ നിന്ന് നല്ലൊരു ചര്‍ച്ച രൂപം കൊണ്ടതില്‍ സന്തോഷം. ഈ വിഷയത്തില്‍ കൂടുതല്‍ വിശകലനപരമായ അഭിപ്രായങ്ങള്‍ നാലാമിടത്തിലൂടെ വന്നിരുന്നെങ്കില്‍ എന്നും ആശിക്കുന്നു. മലയാളി പുരുഷസമൂഹം ഈ അപമാനത്തെ മറികടക്കേണ്ടത് ആവശ്യമാണ്. പ്രതികരിച്ച എല്ലാവര്‍ക്കും സ്നേഹാദരങ്ങളോടെ നന്ദി …

 37. i will kiss who ever I want, I will dance with whom ever I want as long as it doesn’t affect you, your family or your loved ones, stay away.. athum paranju ente kundikku keri pidichal adichu pallu njaan thaazheyidum .. athu eethu punnaramon aayalum sheri.

Leave a Reply

Your email address will not be published. Required fields are marked *