ഒരു തീവണ്ടിക്ക് എന്തു നീളം വരും?

 
 
 
 
മാലദ്വീപ് ജീവിതം ഇനി അക്ഷരങ്ങളില്‍..
ജയചന്ദ്രന്‍ മൊകേരി എഴുതുന്ന പംക്തി ആരംഭിക്കുന്നു

 
 
കടലിനും കരയ്ക്കുമിടയില്‍ കുടുങ്ങിപ്പോവലാണ് ദ്വീപ് ജീവിതം. അതിന് പ്രവാസ ചുവ കൂടി വരുമ്പോള്‍ കാര്യം പിന്നെയും മാറുന്നു. വിട്ടുപോന്ന നാടും ചെന്നെത്തുന്ന ദ്വീപും തമ്മിലുള്ള ഭൂമിശാസ്ത്രപരവും സാംസ്കാരികവും സാമൂഹികവുമായ അകലങ്ങള്‍ സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ പതിവാകുന്നു. കടലും ഇത്തിരിപ്പോന്ന കരയും മാത്രം ലോകമായവര്‍ക്കിടയില്‍ വലിയ കരയുടെ ജീവിതാനുഭവങ്ങളുമായെത്തുന്ന പ്രവാസികള്‍ക്കായി ദ്വീപ് കാത്തുവെയ്ക്കുന്നത് ഏറെ വ്യത്യസ്തമായ കാഴ്ചകളാണ്.

മലയാളികള്‍ ഒരുപാടുണ്ടായിട്ടും, അനേകം കാലങ്ങളായി മലയാളികളുടെ പ്രവാസ ഭൂപടത്തില്‍ ഇടമുണ്ടായിട്ടും മലയാളത്തില്‍ ഏറെയൊന്നും എഴുതപ്പെട്ടിട്ടില്ല, മാലദ്വീപിലെ ജീവിതം. ദ്വീപു ജീവിതത്തിനു മാത്രം നല്‍കാനാവുന്ന വ്യത്യസ്തമായ ഉള്‍ക്കാഴ്ചകളും കരയെയും കടലിനെയും കുറിച്ചുള്ള സവിശേഷമായ വീക്ഷണങ്ങളും ആ ഒരര്‍ത്ഥത്തില്‍ പകര്‍ത്തപ്പെട്ടിട്ടുമില്ല. മാലിയില്‍ അധ്യാപകനായി ജോലി ചെയ്യുന്ന എഴുത്തുകാരനും ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനുമായ ജയചന്ദ്രന്‍ മൊകേരി അത്തരമൊരു ശ്രമത്തിലാണ്. മാലിദ്വീപിലെ ജീവിതത്തെ ഇത്തിരി മാറിനിന്ന് സമീപിക്കുന്ന കുറിപ്പുകള്‍ ഈ ആഴ്ച മുതല്‍ നാലാമിടത്തില്‍ വായിക്കാം.

 

 

ദൂരെ കടലില്‍ നിന്ന് കാണുമ്പോള്‍ നീല ജലാശയത്തില്‍ പൊങ്ങി നില്‍ക്കുന്ന ഒരു കുഞ്ഞു പച്ചപ്പ് മാത്രമാണ് ദ്വീപ് . കടലിലെ പര്‍വതങ്ങളുടെ ഒരു മേല്‍ത്തട്ട് . അവിടെ, ഒരു ജനത ദ്വീപിന്റെ പരിമിതികള്‍ മറന്നു ജീവിക്കുന്നു. ദ്വീപുവാസി ഒരിക്കലും അതിന്റെ വലുപ്പത്തെ പഴിക്കാറില്ല. അവര്‍ ആ ഇത്തിരി വട്ടത്തില്‍ത്തന്നെ വലിയ ലോകം കാണുന്നു. ദ്വീപിനകത്തെ ഈ മറ്റൊരു ദ്വീപാണ് ഒരു ദ്വീപ് വാസികളുടെ ഐഡന്റിറ്റി. ദ്വീപ് എന്ന കുഞ്ഞു ലോകം അവരെ ഭയപ്പെടുത്തുന്നില്ല. അവിടെ ജീവിക്കുന്നവരുടെ മനസ്സ് ഒരു വികസിത ലോകത്തിന്റെ അനാര്‍ഭാട വിസ്തൃത ലോകത്ത് രമിക്കുകയാണ്. ഇടക്ക്, അവര്‍ സ്വന്തം ലോകത്തെ പുറം ലോക കാഴ്ചകളുമായി താരതമ്യം ചെയ്തു സംസാരിക്കും . രണ്ടു ലോകങ്ങളിലും- ദ്വീപിലും പുറത്തും^ ജീവിച്ച ഒരാളെ സംബന്ധിച്ച് അതൊരു നല്ല തമാശയാണ്.

ഒരിക്കല്‍ തീവണ്ടിയെ കുറിച്ചും റെയില്‍വേ സ്റ്റെഷനെ കുറിച്ചും ക്ലാസ്സില്‍ പറയുമ്പോള്‍ ഒരു കുട്ടി ചോദിച്ചു-‘ഈ, തീവണ്ടിക്ക് എന്ത് നീളം വരും ?’ ‘ഒരു പക്ഷെ ഈ ദ്വീപിന്റെ അത്രയും’-ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ അത്ഭുതം. അത്രയെളുപ്പം അവള്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല-മാലദ്വീപ് ജീവിതം ഇനി അക്ഷരങ്ങളില്‍. ‘കടല്‍നീലം’ ജയചന്ദ്രന്‍ മൊകേരി എഴുതുന്ന പംക്തി ആരംഭിക്കുന്നു

 

Painting: Afsal ShafiuHassan


 

പത്തു മണിക്കൂര്‍ നീണ്ട സമുദ്ര യാത്രക്ക് ശേഷം ആദ്യമായി ഒരു ദ്വീപില്‍ ഇറങ്ങിയ നിമിഷം ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ഇളം പച്ചയില്‍ നങ്കൂരമിട്ട കടും നീല കടല്‍ കുഞ്ഞു ദ്വീപിനെ ഇളക്കിയാട്ടുന്നു. കിഴക്ക് തിളച്ചുയരുന്ന സ്വര്‍ണത്തളികയുടെ വര്‍ണരാജികളില്‍ കടല്‍ ജ്വലിക്കുന്നു. അത്ഭുതത്തോടെ ആ കാഴ്ചകളില്‍ മറിഞ്ഞുവീണപ്പോള്‍ അയാളെ കണ്ടു-ഒരു കുറിയ മനുഷ്യന്‍. അയാള്‍ ഒരു വീല്‍ ബാരോ തള്ളി നീക്കി വരികയാണ്.

അടുത്തു വരുന്തോറും എന്റെ ചുറ്റിലേക്കും ശ്രദ്ധ മാറി. എന്നാല്‍ ഞങ്ങള്‍ നില്‍ക്കുന്ന ദിശയിലേക്കു അയാള്‍ ഇളകിയാടി വരുമ്പോള്‍ അത് ശ്രദ്ധിക്കാതിരിക്കാനും കഴിഞ്ഞില്ല .അടുത്തെത്തിയ ശേഷം അയാള്‍ ഒന്നും ചോദിക്കാതെ , അധികാരത്തോടെ എന്റെയും കൂട്ടുകാരന്റെയും ബാഗുകള്‍ വീല്‍ ബാരോയില്‍ എടുത്തുവെക്കാന്‍ തുടങ്ങി . പിന്നെ, ഒന്ന് ചിരിച്ച് ഞങ്ങള്‍ക്ക് മുന്‍പേ വീല്‍ ബാരോ തള്ളി നടന്നു .

നടത്തത്തിനിടെ, തീരെ ഭംഗിയില്ലാത്ത ഇംഗ്ലീഷില്‍ അയാള്‍ ഞങ്ങളുടെ പേരും വിവരങ്ങളും ചോദിക്കുന്നുണ്ടായിരുന്നു. വഴിക്ക് ഒരു ഹോട്ടല്‍ കണ്ടപ്പോള്‍ അയാള്‍ ഞങ്ങളെ കൂട്ടി അവിടെ കയറി. നല്ലൊരു കട്ടന്‍ ചായ പറഞ്ഞു.

നടക്കുമ്പോള്‍ ഇടക്കിടെ, അയാള്‍ തമാശ പറയുന്നുണ്ടായിരുന്നു. ഞാനും സുഹൃത്ത് ജോമിയുമാവട്ടെ, അധികം സംസാരിക്കാതെ ,കൌതുകത്തോടെ ദ്വീപ് നോക്കിക്കൊണ്ടേയിരുന്നു.

ഇത്തിരി കഴിഞ്ഞപ്പോള്‍ ഒരു പടിപ്പുര തുറന്ന് അകത്തേക്ക് കടന്ന്, അയാള്‍ ഒറ്റനിലയുള്ള ഒരു കെട്ടിടത്തിനു മുന്നില്‍ നിന്നു. വീല്‍ ബാരോയില്‍ നിന്ന് അയാള്‍
തന്നെ ബാഗുകളെടുത്ത് കെട്ടിടത്തിന്റെ വരാന്തയില്‍ വെച്ചു.

‘ഞാന്‍ മൊഹാമിന്‍. ഈ സ്കൂളിലെ സൂപ്പര്‍വൈസര്‍ ആണ് ‘-അയാള്‍ സ്വയം പരിചയപ്പെടുത്തി. പിന്നെ, കറുത്ത് തടിച്ച് കുറുകിയ ശരീരം ഒന്നിളക്കി പൊട്ടിച്ചിരിച്ചു .

ചുമട് എടുക്കാന്‍ വന്നൊരു കൂലി എന്നേ ഞങ്ങള്‍ കരുതിയിരുന്നുള്ളൂ. അതിനാല്‍, ചുമട് മുഴുവന്‍ അയാളെ കൊണ്ട് വലിപ്പിച്ചു. കൂലി കൊടുക്കാന്‍ നോക്കുമ്പോഴായിരുന്നു അയാളുടെ വെളിപ്പെടുത്തല്‍. കൂലിയില്‍നിന്ന് സൂപ്പര്‍ വൈസറിലേക്കുള്ള അയാളുടെ പരിണാമം അത്ര പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

 

Painting: Adam Shareef


 

തീവണ്ടിയുടെ നീളം

വലിയ രാജ്യത്ത് നിന്ന് വന്ന് അതിന്റെ കോശ സമാന വലുപ്പമുള്ള ദ്വീപില്‍ ജീവിക്കേണ്ട വന്ന ഒരാളുടെ ആത്മ സംഘര്‍ഷം കൊണ്ടുള്ള പുലമ്പലല്ല ഇത്. ദ്വീപില്‍നിന്ന് ദ്വീപിനെ നോക്കിക്കാണുമ്പോള്‍ തോന്നുന്ന സത്യസന്ധമായ കാഴ്ച.

ദൂരെ കടലില്‍ നിന്ന് കാണുമ്പോള്‍ നീല ജലാശയത്തില്‍ പൊങ്ങി നില്‍ക്കുന്ന ഒരു കുഞ്ഞു പച്ചപ്പ് മാത്രമാണ് ദ്വീപ് . കടലിലെ പര്‍വതങ്ങളുടെ ഒരു മേല്‍ത്തട്ട് . അവിടെ, ഒരു ജനത ദ്വീപിന്റെ പരിമിതികള്‍ മറന്നു ജീവിക്കുന്നു. ദ്വീപുവാസി ഒരിക്കലും അതിന്റെ വലുപ്പത്തെ പഴിക്കാറില്ല. അവര്‍ ആ ഇത്തിരി വട്ടത്തില്‍ത്തന്നെ വലിയ ലോകം കാണുന്നു. ദ്വീപിനകത്തെ ഈ മറ്റൊരു ദ്വീപാണ് ഒരു ദ്വീപ് വാസികളുടെ ഐഡന്റിറ്റി. ദ്വീപ് എന്ന കുഞ്ഞു ലോകം അവരെ ഭയപ്പെടുത്തുന്നില്ല. അവിടെ ജീവിക്കുന്നവരുടെ മനസ്സ് ഒരു വികസിത ലോകത്തിന്റെ അനാര്‍ഭാട വിസ്തൃത ലോകത്ത് രമിക്കുകയാണ്.

ഇടക്ക്, അവര്‍ സ്വന്തം ലോകത്തെ പുറം ലോക കാഴ്ചകളുമായി താരതമ്യം ചെയ്തു സംസാരിക്കും . രണ്ടു ലോകങ്ങളിലും-ദ്വീപിലും പുറത്തും^ ജീവിച്ച ഒരാളെ സംബന്ധിച്ച് അതൊരു നല്ല തമാശയാണ്.

ഒരിക്കല്‍ തീവണ്ടിയെ കുറിച്ചും റെയില്‍വേ സ്റ്റെഷനെ കുറിച്ചും ക്ലാസ്സില്‍ പറയുമ്പോള്‍ ഒരു കുട്ടി ചോദിച്ചു-‘ഈ, തീവണ്ടിക്ക് എന്ത് നീളം വരും ?’

‘ഒരു പക്ഷെ ഈ ദ്വീപിന്റെ അത്രയും’-ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അവളുടെ കണ്ണില്‍ അത്ഭുതം.
അത്രയെളുപ്പം അവള്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.

സമാനമായ മറ്റൊരനുഭവം ദ്വീപുവാസിയായ ഒരധ്യാപകനില്‍നിന്നുണ്ടായി. . തിരുവനന്തപുരത്തു നിന്ന് ഏതാണ്ട് പത്തു മണിക്കൂര്‍ തീവണ്ടി യാത്ര വേണം
കോഴിക്കോട് ജില്ലയിലെ എന്റെ നാടെത്താന്‍ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അയാള്‍ തലയില്‍ കൈവെച്ചു-‘ദൈവമേ ! കരയിലൂടെ പത്തു മണിക്കൂര്‍ യാത്ര !!’.
അവിശ്വസനീയത കൊണ്ട് അയാള്‍ വല്ലാതെ പൊറുതിമുട്ടി. വീണ്ടും വീണ്ടും എന്നെ നോക്കി !

ദ്വീപുവാസികളില്‍, വിദേശ രാജ്യം കണ്ടവര്‍ ഏറെ ഉണ്ടെങ്കിലും ദ്വീപിന് അപ്പുറത്തെ വിശാലത അവരെ പലപ്പോഴും അമ്പരപ്പിക്കും . സ്വന്തം ദ്വീപ് അതിവിശാലമെന്നു അവര്‍ സ്വയം വിശ്വസിക്കുന്നതായി പലപ്പോഴും തോന്നി.

ഏതാണ്ട് ഒരു കിലോ ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലെ ബീച്ചില്‍, കൂട്ടുകാരികളുമായി ആളുകള്‍ കാറില്‍ വന്നിറങ്ങുന്നത് കാണാറുണ്ട്. ബീച്ചിലെ
മണലില്‍ ഇരുന്നു വിശ്രമനേരം ഭക്ഷണം കഴിച്ചും സൊറ പറഞ്ഞും രസിക്കാനാണ് വരവ്. സത്യത്തില്‍, അവരുടെ വീട്ടില്‍ നിന്ന് അഞ്ചു മിനിറ്റ് നടന്നാല്‍ എത്തുന്ന ദൂരമാണത്.

വലിയൊരു ലോകത്തെ മിനിയേച്ചര്‍ പരുവത്തില്‍ ഒതുക്കാന്‍ വിസമ്മതിക്കുന്ന ദ്വീപുവാസിയുടെ വല്ലാത്ത വിമ്മിഷ്ടമാണ് ആ കാര്‍ യാത്രക്ക് പിന്നിലെന്നു തോന്നുന്നു.

 

Painting: Hussein Ismail


 

‘അപ്പോള്‍, നിങ്ങള്‍ കാഫിര്‍ ആണ് അല്ലേ’

ചെറിയ ലോകത്തിലെ ചെറിയ മനുഷ്യരുടെ ചിന്തകളില്‍ പലപ്പോഴും സങ്കുചിതത്വത്തിന്റെയും താന്‍പോരിമയുടെയും തണല്‍ വീണു കിടപ്പുണ്ടാകും . കിണറ്റു പടവില്‍ ഇരിക്കുന്ന തവള കുഞ്ഞിന്റെ സങ്കല്‍പം. പലപ്പോഴും ദ്വീപിലെ മനുഷ്യരില്‍ ഇത് പ്രകടം. മതം , രാഷ്ട്രം , രാഷ്ട്രീയം , സമൂഹം , ശുചിത്വം ഇവയോടൊക്കെയുള്ള ഇവരുടെ സമീപനങ്ങളിലെല്ലാം കാണാറുണ്ട്. നൂറാളുകള്‍ക്ക് നൂറഭിപ്രായം പതിവുള്ള പശ്ചാത്തലത്തില്‍നിന്നു വന്ന എന്നില്‍ അത് പലപ്പോഴും അത്ഭുതം സൃഷ്ടിക്കാറുണ്ട് .

കുട്ടികള്‍ക്ക് കൊടുത്ത ഒരു ഇംഗ്ലീഷ് പാരഗ്രാഫില്‍ ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ആണ് ലോകത്ത് ഒന്നാം സ്ഥാനത്ത് എന്നും രണ്ടാം സ്ഥാനത്ത് ഇസ്ലാം മൂന്നാം സ്ഥാനത്ത് ഹിന്ദു മതം എന്നും പറഞ്ഞതിനാണ് ഒരിക്കല്‍ ഒരു ഇന്ത്യന്‍ അധ്യാപകനെ കെട്ടുകെട്ടിച്ചത് . ഒരു പക്ഷെ സൌദി അറേബ്യയില്‍ വരെ അങ്ങനെ ഒന്ന് സംഭവിച്ചിട്ടുണ്ടാവില്ല !

ക്ലാസ്സില്‍ ആദ്യമായി പോകുമ്പോള്‍ കുട്ടികള്‍ ഉറപ്പായും ചോദിക്കുന്ന ഒരു ചോദ്യം’സര്‍ നിങ്ങള്‍ മുസ്ലിം ആണോ ?’ എന്നതാവും. ‘അല്ല’ എന്നാണ് ഉത്തരമെങ്കില്‍ ‘അപ്പോള്‍, നിങ്ങള്‍ കാഫിര്‍ ആണ് അല്ലേ’ എന്നാകും .

മത വിശ്വാസിയല്ലാത്ത എന്നില്‍ അത് ചിരി പടര്‍ത്തുമ്പോള്‍ കുട്ടികള്‍ തുടരും. അല്പം പുച്ഛത്തോടെ അവര്‍ ചോദിച്ചേക്കും. ‘എന്നാല്‍, നിങ്ങള്‍ക്ക് മുസ്ലിം ആയിക്കൂടേ’. ആ ചോദ്യത്തെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടാവും. എന്തെങ്കിലും വായില്‍നിന്നു വന്നാല്‍ അത് ചിലപ്പോള്‍ മതനിന്ദ ആയേക്കും !!

അപ്പോള്‍ തിരിച്ചറിയാം, നാട്ടിലെ അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ വില! ഒരര്‍ഥത്തില്‍ എല്ലാ കുറവുകളോടും കൂടി എന്റെ രാജ്യത്തെ സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് അവിടെ പ്രകടിപ്പിക്കാവുന്ന സ്വാതന്ത്യ്രം തന്നെയാണ്. ഒരു പ്രവാസി അപര ലോകത്ത് എത്ര നിസ്വന്‍ ആണ്!
 
 
 
 

41 thoughts on “ഒരു തീവണ്ടിക്ക് എന്തു നീളം വരും?

 1. മൊകേരി മാഷിന്‍റെ കടല്‍ നീലം …. ഒരു പാടു സന്തോഷം…

 2. മാലിയിൽ ജോലി ചെയ്യുമ്പോൾ ഒരു മാലിക്കാരൻ എന്റെ നാടെവിടെയാണെന്ന് ചോദിച്ചു. ഇന്ത്യ എന്ന് പറഞ്ഞപ്പോൽ അവന്റെ അടുത്ത ചോദ്യം: ‘ഇന്ത്യയിൽ ഏത് ഐലന്റിൽ ആണ്?’

  ഞാൻ കേരളം എന്ന് പറഞ്ഞ് നിർത്തി.

  • ആശംസകള്‍ ….മാഷേ
   “കടല്‍നീലം” പേരുപോലെ തന്നെ ഈ പംക്തി ശ്രദ്ധിക്കപ്പെടട്ടെ …. തുറന്നെഴുതൂ അക്ഷരങ്ങളുടെ കടല്‍പ്പാലത്തിലൂടെ വായനക്കാരും കൂടെ വരട്ടെ …..

 3. മാലിക്കാര്‍ക്ക് ആ ചെറിയ ദ്വീപാണ് അവര്‍ ആകെ കണ്ട ഏറ്റവും വലിയ ലോകം…അതാകാം അവര്കെല്ലാം ഒരത്ഭുതം ആകുന്നത്….കാപട്യങ്ങളും കള്ളത്തരങ്ങളും ഇല്ലാത്ത…വലിയ മനസ്സുള്ളവരുടെ ആ ലോകം തന്നേ സ്വര്ഗം….നന്നായിരിക്കുന്നു…തുടര്‍ന്നും എഴുതുക…അറിയാന്‍ ഞങ്ങളും ഏറെ ഉത്സുകരാണ്….

 4. “കടല്‍ നീലം”…മനോഹരമായ വാക്ക്, ആ നീലനിറത്തില്‍ ഒളിച്ചിരിക്കുന്ന ഒരുപാട് നിറഭേദങ്ങള്‍….!എത്ര മനോഹരം…!മാഷിന്റെ, രചന ശൈലിയില്‍, അവ ഒന്ന് കൂടെ മനോഹരമാവും…..ദ്വീപിലെ, കൊച്ചു ലോകത്തിലെ, വലിയ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്നു…..!!
  ഭാവുകങ്ങള്‍ മാഷേ…..!

 5. thudakkam thanne ujwalam…….thudarnnezhuthuka…..kathirikkunnu…
  ..nalla ozhukkulla…vayikkan sukhamulla ezhuthu…….njan abhimanikkunnu ingane oru suhruthinne kittiyathil…:)

 6. മാഷിന്റെ അനുഭവക്കുറിപ്പുകള്‍ വളരെ നന്നായിട്ടുണ്ട്. പംക്തിയുടെ പേരുപോലെ തന്നെ.

 7. എഴുത്തിന് നല്ല ഒരു ഒഴുക്ക് ഉണ്ട് … അപ്രിയ സത്യങ്ങള്‍ തന്നെ ഇവ:…
  ———————————————————————————–
  ക്ലാസ്സില്‍ ആദ്യമായി പോകുമ്പോള്‍ കുട്ടികള്‍ ഉറപ്പായും ചോദിക്കുന്ന ഒരു ചോദ്യം’സര്‍ നിങ്ങള്‍ മുസ്ലിം ആണോ ?’ എന്നതാവും. ‘അല്ല’ എന്നാണ് ഉത്തരമെങ്കില്‍ ‘അപ്പോള്‍, നിങ്ങള്‍ കാഫിര്‍ ആണ് അല്ലേ’ എന്നാകും .
  മത വിശ്വാസിയല്ലാത്ത എന്നില്‍ അത് ചിരി പടര്‍ത്തുമ്പോള്‍ കുട്ടികള്‍ തുടരും. അല്പം പുച്ഛത്തോടെ അവര്‍ ചോദിച്ചേക്കും. ‘എന്നാല്‍, നിങ്ങള്‍ക്ക് മുസ്ലിം ആയിക്കൂടേ’. ആ ചോദ്യത്തെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ ബുദ്ധിമുട്ടാവും. എന്തെങ്കിലും വായില്‍നിന്നു വന്നാല്‍ അത് ചിലപ്പോള്‍ മതനിന്ദ ആയേക്കും !!

 8. പലപ്പോഴും ദ്വീപിലെ ജീവിതം എന്നില്‍ അത്ഭുതം ഉളവാക്കിയിട്ടുണ്ട്. എന്താ അങ്ങനെ എന്താ ഇങ്ങനെ എന്ന് ഞാന്‍ മാഷോടും ചോദിച്ചിട്ടുണ്ട് . സ്വതസിദ്ദമായ ശൈലിയില്‍ അതങ്ങനെയാ ലികേഷേ എന്ന് മാഷ്‌ പറയും. കൂടുതല്‍ വായിക്കാന്‍ കാത്തിരിക്കുന്നു . ഒരായിരം ആശംസകള്‍.

 9. കടല്‍ നീലം എന്നാ പേര് തന്നെ മനോഹരം!! മറ്റൊരു ലോകം നമുക്ക് മുന്നില്‍ തുറന്നു കാണിക്കുന്നതിന് നന്ദി!!!

 10. കടൽനീലത്തിൽ ഭാവനയുടെ വർണ്ണങ്ങൾ ചാലിച്ച് ദ്വീപിന്റെ പച്ചവിരിപ്പിൽ ജയൻ വരയ്ക്കുന്ന ചിത്രങ്ങൾ കാണാദൂരങ്ങളിലിരിക്കുന്ന വായനക്കാരന്റെ മനസ്സിൽ ദ്വീപിന്റെ ജീവിതക്കാഴ്ചകൾ നിറയ്ക്കട്ടെ..! ആശംസകൾ…..

 11. അനുഭവങ്ങളുടെ ആഖ്യാനം മനോഹരം ..ലളിതമായ ഭാഷ.. നല്ല വായനാനുഭവം ..അടുത്തതിനായി കാത്തിരിക്കുന്നു …

 12. ദ്വീപിന്റെ ഭംഗിയും അവിടുത്തെ ജീവിതത്തിന്റെ ഉള്‍ക്കാഴ്ചകളും കോര്‍ത്തിണക്കി ജയന്റെ സ്വതസ്സിദ്ധമായ ലളിതമനോഹര ശൈലിയിലുള്ള തുടക്കം നന്നായിരിക്കുന്നു …കൂടുതല്‍ വായനയ്ക്ക് ആകാംക്ഷയോടെ കാത്തിരിക്കുന്നു …ഭാവുകങ്ങള്‍ ജയന്‍!!

 13. “അപ്പോള്‍ തിരിച്ചറിയാം, നാട്ടിലെ അഭിപ്രായ സ്വാതന്ത്യ്രത്തിന്റെ വില! ഒരര്‍ഥത്തില്‍ എല്ലാ കുറവുകളോടും കൂടി എന്റെ രാജ്യത്തെ സ്നേഹിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് അവിടെ പ്രകടിപ്പിക്കാവുന്ന സ്വാതന്ത്യ്രം തന്നെയാണ്. ഒരു പ്രവാസി അപര ലോകത്ത് എത്ര നിസ്വന്‍ ആണ്!!! ………………………………..’കടല്‍നീലം’….. നന്നായിരിക്കുന്നു മാഷെ …..ഈ ദ്വീപിനെ കുറിച്ച് പണ്ട് സ്കൂളില്‍ പഠിച്ച അറിവേയുള്ളൂ ….കൂടുതല്‍ അറിയാന്‍ കാത്തിരിക്കുന്നു ….

 14. “കടല്‍ നീലം”….പേര് മനോഹരം ….
  സ്വന്തം അനുഭവങ്ങളിലൂടെ ഒരു കൂട്ടം മനുഷ്യരെയും മനുഷ്യ ബന്ധങ്ങളെയും കഥ യിലൂടെ പറഞു പോകുന്നതു ഹൃദ്യo …….
  .സര്‍ ലെ “അന്വേക്ഷി ” ക്ക് അഭിനനന്ദനങ്ങള്‍…
  പ്രതീക്ഷയോടെ…..

 15. സാറിന്റെ വാക്കുകളിലൂടെ ഒരിക്കലും കാണാൻ ഭാഗ്യമില്ലാത്ത ദ്വീപിനെ മനകണ്ണിൽ കാണാൻ സാധിച്ചൂ… തുടർന്നും അവിടുത്തെ കാഴ്ചകൾ.. സംസ്ജാരങ്ങൾ.. എല്ലാമെല്ലാം അറിയാനാഗ്രഹിക്കുന്നു,,,, ആശംസകൾ..

 16. ദ്വീപില്‍ നിന്നും നോക്കികാണുന്ന വിശാലലോകം.
  ഞങ്ങള്‍ക്കും പകര്‍ന്നു തരുന്നതില്‍ സന്തോഷം.

 17. ആശംസകള്‍ മാഷേ ………………….തീര്‍ച്ചയായും വായിച്ചു അഭിപ്രായം പറയും

 18. ഹൃദ്യമായ ഭാഷ , ഓരോ വരികളും വാക്കുകളും മനസില്‍ തങ്ങി നില്‍കാന്‍ പര്യപ്തമായത്.. ദ്വീപിലെ ജനങ്ങളെ അറിയാന്‍ ഒരുപാട് ആഗ്രഹിച്ചതാ അതില്‍ മാഷിന്റെ ശൈലി കൂടി ആയപ്പോള്‍ പറഞ്ഞറിയികാനാവാത്ത സന്തോഷം.. ആശംസകള്‍ മാഷെ…

 19. സർ…ആശംസകൾ…ഈ “കടൽ നീലം” “കടൽ നീള”ത്തോളം പ്രശസ്തമാവട്ടെ… 

 20. നല്ല ഏഴുത്ത്… എന്റെ ചില അനുഭവങ്ങള്‍ മെയില്‍ ചെയ്യാം.
  അത് എഴുതി നോക്കൂ

 21. JC Mashe, thudakkam nannayi.Orikkalum marakkatha ente ormakalkku kooduthal niram pakarunna anubhavangalkkayi kathirippode………

 22. നമ്മുടെ ചിന്തകളെപ്പോലും വിശാലമാക്കുന്നത് നാം കാണുന്ന ഒരു നൂറു സങ്കുചിതങ്ങള്‍ ആയ ചിന്തകള്‍ അല്ലെ??? കൂടുതല്‍ പ്രതീക്ഷിക്കുന്നു…. ആശംസകള്‍

 23. ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ കഷ്ടപ്പെറ്റുത്ത ചോദ്യങ്ങളെ

 24. പ്രവാസത്തിന്റെ വിഹ്വലതകളും നൊമ്പരങ്ങളുംപേറുന്ന മാലിദീപ് പ്രവാസികള്‍-കേരളക്കാര്‍, തമിഴന്മാര്‍, ആന്ധ്രക്കാര്‍, ഉത്തരെന്ത്യക്കാര്‍ തുടങ്ങി നീളുന്ന നിരകള്‍ …
  മലയാളികള്‍ക്കായി ഇനിയും കാര്യമായ എഴുത്തുകള്‍ നടക്കാത്ത മലിദീപിന്റെ നേര്‍ക്കാഴ്ചകള്‍ അതിന്റെ അനുഭവ ചാരുതയോടെ തന്മയത്വത്തോടെ വരച്ചിടാന്‍ പ്രിയ എഴുത്തുകാരന് (ജെ . സീ മാഷിന് ) കഴിയട്ടെ …

 25. തനി കടത്തനാടന്‍ ശൈലിയുള്ള ഉശിരുള്ള വര്‍ണ്ണനകള്‍ കടത്തനാടിന്റെ സാഹിത്യകാരന് എല്ലാ ആശംസകളും

 26. നന്നായി മാഷേ…. ഇവിടുത്തെ കടലിനെയും, കടല്‍ തീരത്തെയും പോലെ തന്നെ സുന്ദരവും വശ്യവുമായ അവതരണം.. ആശംസകള്‍…!!!

 27. ഡിസ്കവറി ചാനലില്‍ മാത്രം കണ്ടിട്ടുള്ള മീന്‍കൂട്ടങ്ങള്‍ കണ്ട് അന്തംവിട്ടുപോയത് അറബിക്കടലിന്റെ റാണിയുടെ കൊട്ടാരത്തില്‍ നിന്നും വരുന്ന എനിക്കു ഈ കുഞ്ഞു ദ്വീപുകളെ ബഹുമാനിക്കാന്‍ ഒരു വലിയ കാരണമായിരുന്നു..
  മീനുകളുടെയും അതോടൊപ്പം സ്വന്തത്തിന്‍റെയും നിറവൈവിധ്യങ്ങള്‍ ക്കൊപ്പം തെളിഞ്ഞ അടിത്തട്ടു കാണാവുന്ന ഈ കടലിന്റെ മനോഹാരിത വാക്കുകളില്‍ ഒതുക്കാന്‍ ആവുന്നില്ലല്ലോ..
  എല്ലാ ആശംസകളും മാഷേ..

  • കടല്‍നീലം.നല്ല പേര്……..നല്ല എഴുത്ത്……..ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി………..ആശംസകള്‍

 28. ട്രെയിനിന്‍റെ നീളം അറിയാനുള്ള കുട്ടിയുടെ ആകാംഷ പോലെ, ഇത് വായിച്ചു കൊണ്ടിരുന്നപ്പോള്‍ എനിക്കും തോന്നി …. ഈ ദ്വീപിന്റെ വിസ്തീര്‍ണ്ണം എത്രയാവും എന്ന് !
  മാഷേ , ഇഷ്ടം ഈ എഴുത്ത്

 29. കടൽ നീലയും ആകാശ നീലയും ഒന്നിക്കുന്ന എഴുത്ത്………. ഒരു പുതിയ സംസ്കാരം വരികളിലൂടെ തുറന്നുവരുന്നു സന്തോഷം

 30. Appreciating ur writing talent eagerly waiting to read more about the island and its natural beauty. Write more about sea and fishes

  • wathaniya telicom മിനു വേണ്ടി 2005 ല്‍ വെറും 6 മാസം njan maldivesil ഉണ്ടായിരുന്നു 25 irlend കളില്‍ താമസിച്ചിട്ടുണ്ട്‌,എന്തോ ഒരു മറക്കനാവാത്ത അടുപ്പമാണ്‌ എന്റെ ഓര്‍മകളില്‍ ആ ദീപു സാമുഹങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *