സാരിയുടെ സദാചാരജാഡ

 
 
 
 
സാരി ഉടുക്കുന്നതിന്റെ രാഷ്ട്രീയം.
മാധ്യമ പ്രവര്‍ത്തകയായ സീനാ ആന്റണി എഴുതുന്നു

 
 

എങ്ങനെയാണ് സാരി നമ്മുടെ സാമൂഹികാചാര ക്രമങ്ങള്‍ക്ക് സ്വീകാര്യമായി മാറിയത്. ജീന്‍സും ടോപ്പും ഇട്ട് നടക്കുന്ന പെണ്‍കുട്ടിയെ തന്റേടിയായും സാരി ഉടുക്കുന്ന പെണ്‍കുട്ടിയെ വളരെ അടക്കവും ഒതുക്കവും ഉള്ളവളുമായി കാണാന്‍ കാരണമെന്താണ്? കേവലം പഴമയും പുതുമയും തമ്മിലുള്ള വ്യത്യാസം മാത്രമാണോ ഇതിന് പിന്നില്‍? സാരിയോട് ചേര്‍ത്ത് സംസ്കാരം, അടക്കം, ഒതുക്കം എന്നിങ്ങനെ ലേബലുകള്‍ കെട്ടുന്നത് അത്രയ്ക്ക് നിഷ്കളങ്കവും നിരുപദ്രവകരവുമാണോ? ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നയിക്കുന്നത്.

സാരി ഒരു വേഷത്തിനുപരിയായി സമൂഹത്തിന്റെ മറ്റു ചില അപ്രഖ്യാപിത നിയമങ്ങളുടെ സൂചകം കൂടിയാണ്. സാരി നല്‍കുന്ന സാമൂഹ്യ സ്വീകാര്യതയാണ് ഈ വേഷത്തെ ഇപ്പോഴും പെണ്‍കുട്ടികളുടെ ഇഷ്ട വേഷങ്ങളുടെ കൂട്ടത്തില്‍ നില നിര്‍ത്തുന്നത്. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന സോണിയ ഗാന്ധി വരെ സാരി എന്ന വേഷത്തിലേക്ക് ചുവടു മാറിയത് ഈ സാമൂഹ്യ സ്വീകാര്യത കണ്ടു കൊണ്ട് തന്നെയാണ്- മാധ്യമ പ്രവര്‍ത്തകയായ സീനാ ആന്റണി എഴുതുന്നു

 

 

ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടയില്‍ രണ്ടു സുന്ദരിമാരുടെ സംഭാഷണം കേള്‍ക്കാനിടയായി. ഒരാള്‍ വിവാഹിത, മെലിഞ്ഞ സുന്ദരി. മറ്റെയാള്‍ വിദ്യാര്‍ഥിനി, തടിച്ച സുന്ദരി.

മെലിഞ്ഞ സുന്ദരിയുടെ കൈകാലുകള്‍ സുന്ദരമാണെന്നു തടിച്ചവള്‍. മെലിഞ്ഞവള്‍ക്ക് പെരുത്ത് സന്തോഷം. കൈകാലുകള്‍ക്കു നിറം കൂട്ടാനും ഭംഗി വര്‍ദ്ധിപ്പിക്കാനുമുള്ള നുറുങ്ങ് വിദ്യകള്‍ പറഞ്ഞ് കൊടുത്തു കൊണ്ട് മെലിഞ്ഞ സുന്ദരി അവരുടെ സൌന്ദര്യപ്പെട്ടി തുറന്ന് കഴിഞ്ഞു. സംസാരം ഇപ്പോള്‍ ഇഷ്ടവേഷത്തില്‍ എത്തിനില്‍ക്കുകയാണ്.

തങ്ങളുടെ ഇഷ്ടവേഷം സാരിയാണെന്ന് രണ്ട് പേരും ഒരേ സ്വരത്തില്‍ പ്രഖ്യാപിച്ചു. ചര്‍ച്ച പിന്നീട് അതിന്റെ കാരണങ്ങളെ കുറിച്ചായി. വിവാഹിതയായ സുന്ദരിയുടെ ഭര്‍ത്താവിന് അവര്‍ സാരി ഉടുത്ത് കാണുന്നതാണ് കൂടുതലിഷ്ടം. (അതുകൊണ്ട് ഭര്‍ത്താവിന്റെ അംഗീകാരത്തിനായി അവര്‍ സാരി ഉടുക്കുന്നു.) അവിവാഹിതയായ തടിച്ച സുന്ദരിക്കും ഉണ്ട്, നിരത്തി വക്കാന്‍ രസകരമായ കാരണങ്ങള്‍— ‘സാരിയുടുത്ത് കാണാന്‍ നല്ല ഐശ്വര്യമാണെന്ന് എല്ലാവരും പറയുന്നു’. ഇതാണ് ആ പെണ്‍കുട്ടിയുടെ കണ്ടെത്തല്‍. ചുരുക്കത്തില്‍, സാരി അവരുടെ ഇഷ്ടവേഷത്തിന്റെ ലിസ്റിലേക്ക് പരിഗണിക്കാന്‍ കാരണം ആ വേഷം സമൂഹത്തില്‍ നല്‍കുന്ന സ്വീകാര്യതയാണ്.

 

സീനാ ആന്റണി


 

വസ്ത്രധാരണത്തിന്റെ രാഷ്ട്രീയം
എങ്ങനെയാണ് സാരി നമ്മുടെ സാമൂഹികാചാര ക്രമങ്ങള്‍ക്ക് സ്വീകാര്യമായി മാറിയത്. ജീന്‍സും ടോപ്പും ഇട്ട് നടക്കുന്ന പെണ്‍കുട്ടിയെ തന്റേടിയായും സാരി ഉടുക്കുന്ന പെണ്‍കുട്ടിയെ വളരെ അടക്കവും ഒതുക്കവും ഉള്ളവളുമായി കാണാന്‍ കാരണമെന്താണ്? കേവലം പഴമയും പുതുമയും തമ്മിലുള്ള വ്യത്യാസം മാത്രമാണോ ഇതിന് പിന്നില്‍? സാരിയോട് ചേര്‍ത്ത് സംസ്കാരം, അടക്കം, ഒതുക്കം എന്നിങ്ങനെ ലേബലുകള്‍ കെട്ടുന്നത് അത്രയ്ക്ക് നിഷ്കളങ്കവും നിരുപദ്രവകരവുമാണോ? ഈ ചോദ്യങ്ങള്‍ തീര്‍ച്ചയായും വസ്ത്രധാരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് തന്നെയാണ് നയിക്കുന്നത്.

സാരി ഒരു വേഷത്തിനുപരിയായി സമൂഹത്തിന്റെ മറ്റു ചില അപ്രഖ്യാപിത നിയമങ്ങളുടെ സൂചകം കൂടിയാണ്. സാരി നല്‍കുന്ന സാമൂഹ്യ സ്വീകാര്യതയാണ് ഈ വേഷത്തെ ഇപ്പോഴും പെണ്‍കുട്ടികളുടെ ഇഷ്ട വേഷങ്ങളുടെ കൂട്ടത്തില്‍ നില നിര്‍ത്തുന്നത്. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന സോണിയ ഗാന്ധി വരെ സാരി എന്ന വേഷത്തിലേക്ക് ചുവടു മാറിയത് ഈ സാമൂഹ്യ സ്വീകാര്യത കണ്ടു കൊണ്ട് തന്നെയാണ്.

നമ്മുടെ സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും ഒക്കെ ചേര്‍ന്നു സാരിക്ക് വേണ്ടതിലധികം കാല്‍പനികത കല്‍പിച്ചു നല്‍കിയിട്ടുമുണ്ട്. കഷ്ടകാലത്തിന് നമ്മുടെ മലയാള സിനിമയിലെ ഒരു മാതിരിപ്പെട്ട നായകന്മാര്‍ക്കൊക്കെ നായിക ഒന്ന് സാരി ഉടുത്താലേ അങ്ങ് ബോധിക്കൂ. പെണ്‍കുട്ടികള്‍ അടക്കവും ഒതുക്കവും ഉള്ളവരാണ് എന്ന് കാണിക്കാന്‍ സാരി ഉടുപ്പിച്ചാല്‍ മതിയെന്നാണ് ഭൂരിഭാഗം സംവിധായകരുടെയും കണ്ടെത്തല്‍ .

 

Painting: Raja Ravi Varma


 

നിര്‍ബന്ധിത ഇടങ്ങള്‍
ജോലി സ്ഥലങ്ങളില്‍ സാരി ഇപ്പോള്‍ പതുക്കെ പതുക്കെ അപ്രത്യക്ഷമായി തുടങ്ങിയിട്ടുണ്ടെങ്കിലും, കലാലയങ്ങളില്‍ ഇപ്പോഴും സാരി, നിര്‍ബന്ധ യൂണിഫോമിന്റെ ഭാഗമായും അല്ലാതെയും അതിന്റെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഇത്തരം ഇടങ്ങളില്‍ വിദ്യാര്‍ത്ഥിസമൂഹത്തില്‍ സാരി കടന്നു വരുന്നത് നിര്‍ദോഷകരം എന്ന് തോന്നിപ്പിക്കുന്ന ചില ചടങ്ങുകളുടെ ഭാഗമായാണ്. സെമിനാറിന്റെയും അസോസിയേഷന്‍ ഉദ്ഘാടനങ്ങളുടെയും കേരളപ്പിറവി, ഓണം ഇത്യാദി ഉത്സവ പരിപാടികളുടെയും പേര് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ട് സാരി ഉടുപ്പിക്കുന്ന പരിപാടി തടസ്സങ്ങള്‍ ഒന്നും കൂടാതെ ഇന്നും നടന്നുകൊണ്ടിരിക്കുന്നു.

എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ആണ്‍കുട്ടികളെ മുണ്ട് ഉടുപ്പിച്ച് അവരെ ‘സംസ്കാര സമ്പന്നരും’ ‘സുന്ദരന്‍മാരും’ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അത്രതന്നെ നടക്കുന്നതായി കാണുന്നില്ല. ‘സംസ്കാര’ത്തോട് വല്ലാതെ പ്രേമം കയറുന്ന ആമ്പിള്ളേര്‍ ചില വിശേഷാവസരങ്ങളില്‍ മുണ്ടുടുത്തുവരുന്നു എന്നല്ലാതെ. സാരിയോട് ചേര്‍ന്നു നില്‍ക്കുന്ന സദാചാരത്തെയും കാല്‍പനിക സൌെന്ദര്യ ബോധത്തെയും ചോദ്യം ചെയ്യാനുള്ള ഒരിടം പോലും കലാലയങ്ങള്‍ സൃഷ്ടിക്കുന്നില്ല.

 

 

പറഞ്ഞ് പറഞ്ഞ്…
ഒരു സുപ്രഭാതത്തില്‍ പൊട്ടി മുളക്കുന്നതല്ല സാരിയും പെണ്‍കുട്ടികളും തമ്മിലുള്ള ബന്ധം. അതിന്റെ വിത്തുകള്‍ ചെറുപ്പം മുതലേ പെണ്‍കുട്ടികളുടെ മനസ്സില്‍ വിതയ്ക്കപ്പെടുന്നുണ്ട്. ഒരു ചെറിയ തുണി, സാരി പോലെ തോളിലേക്കിട്ട് ‘ഇപ്പോള്‍ വലിയ പെണ്ണായല്ലോ’ എന്ന് പറഞ്ഞ് കളിപ്പിക്കുമ്പോള്‍ മുതല്‍ തുടങ്ങുന്നുണ്ട് ഈ കണ്ടീഷനിംഗ്. പ്രായപൂര്‍ത്തി ആകുമ്പോള്‍, ‘പെണ്ണ് സാരിയൊക്കെ ഉടുക്കാറായല്ലോ’ എന്ന അഭിപ്രായ പ്രകടനങ്ങളും കാത്തിരിക്കുന്നുണ്ടാവും. ‘സാരി ഉടുത്താല്‍ പക്വത തോന്നും, കൂടുതല്‍ സുന്ദരി ആയി തോന്നും…’ എന്നിങ്ങനെയുള്ള അഭിപ്രായ പ്രകടങ്ങള്‍ വേറെ!

ഇതൊക്കെ കണ്ടും കേട്ടും വളരുന്ന പെണ്‍കുട്ടികള്‍ അറിയാതെ സാരി പ്രേമത്തിലേക്ക് ജ്ഞാനസ്നാനം ചെയ്യുകയാണ്. അങനെ, ഭംഗിയായി സാരി ഉടുക്കാന്‍ കഴിയുക എന്നത് അവരുടെ ജീവല്‍പ്രശ്നമാകും. പിന്നെ, അത് ഉടുത്ത് നടക്കാനുള്ള കസര്‍ത്തുകള്‍. ഇറുകിപ്പിടിച്ച ബ്ലൌസും അടിവസ്ത്രങ്ങളും സൃഷ്ടിക്കുന്ന അസ്വസ്ഥത. അത് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍. എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ സാരിബ്ലൌസിനെ വിശേഷിപ്പിച്ചത്, ‘നമ്മള്‍ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വൃത്തികെട്ട സാധനം’ എന്നാണ്. ഇറുകിപ്പിടിച്ച് കാറ്റ് പോലും കേറാന്‍ ഒരു സ്കോപ്പും അവശേഷിപ്പിക്കാതെ അസ്വസ്ഥരാക്കുന്ന വേറേതു വസ്ത്രമുണ്ട്?

 

 

സാരിയുടെ ബ്രാന്റ് അംബാസഡര്‍മാര്‍
കേരളത്തിലെ അധ്യാപികമാരെ വേണമെങ്കില്‍ നമുക്ക് സാരിയുടെ ബ്രാന്റ് അംബാസിഡര്‍മാര്‍ എന്ന് വിളിക്കാം. ഒരു തരത്തില്‍, സാരി ധരിക്കുന്നതിന്റെ അധിക ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ട ദൌര്‍ഭാഗ്യവതികള്‍ ഇവരാണ്. സ്കൂളുകളിലും കോളേജുകളിലും ഇപ്പോള്‍ സാരി നിയമപരമായി നിര്‍ബന്ധവേഷമല്ലെങ്കിലും ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജുകളിലും ബി.എഡ് കോളേജുകളിലും യൂണിഫോം ഇപ്പോഴും സാരി തന്നെ. അലിഖിതമായൊരു നിയമം അധ്യാപക വിദ്യാര്‍ഥിനികള്‍ക്കു മേല്‍ നിലനില്‍ക്കുന്നുണ്ട്. ജയപരാജയങ്ങള്‍ നിര്‍ണയിക്കാന്‍ കെല്‍പ്പുള്ള ഇന്റേണല്‍ മാര്‍ക്ക് അധികാരങ്ങളാണ് ഇതടക്കം പല അലിഖിത നിയമങ്ങളെയും നിലനിര്‍ത്തുന്നത്.

സാരി ഉടുത്താല്‍ മാത്രമേ അധ്യാപിക ആകാന്‍ കഴിയൂ എന്ന ബോധം അടിച്ചേല്‍പ്പിക്കുന്ന തരം സാഹചര്യങ്ങളാണ് ഇപ്പോഴും നമ്മുടെ അധ്യാപക പഠനകേന്ദ്രങ്ങളില്‍. കാലാകാലങ്ങളായി കൊണ്ടുനടക്കുന്ന ഗീര്‍വാണങ്ങള്‍ക്കൊന്നും ഒരുടവും തട്ടാതെ കാക്കുകയാണ് അധ്യാപക ഗുരുക്കന്‍മാരുടെ ചുമതലയെന്നോണമാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഒരു കാലത്ത് സാരി ഉടുത്ത് കഷ്ടപെട്ടിരുന്ന നേഴ്സുമാര്‍ വരെ സാരി യൂണിഫോമില്‍ നിന്ന് രക്ഷപെട്ടു കഴിഞ്ഞു. പക്ഷെ, പാവം ‘അധ്യാപക വിദ്യാര്‍ഥിനികള്‍’ ഇപ്പോഴും സാരിയുടെ ഇട്ടാവട്ടത്തില്‍ തന്നെ ചുറ്റി കളിച്ചു കൊണ്ടിരിക്കുന്നു.

സാരിയുടെ ‘ദിവ്യത്വം’ ചോദ്യം ചെയ്ത രഞ്ജിനി ഹരിദാസിനെ ധ്യാനം കൂട്ടി മാനസാന്തരപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ ശ്രമങ്ങള്‍ ടെലിവിഷനിലൂടെ നമ്മളൊക്കെ കണ്ടതാണ്. സ്കൂളുകളിലും കോളേജുകളിലും അധ്യാപികമാര്‍ക്ക് സാരി നിര്‍ബന്ധവേഷമല്ലാതെയാക്കിയപ്പോഴും ‘നമ്മുടെ സംസ്കാരം കൈ വിട്ട് പോകുന്നു’ എന്ന മട്ടില്‍ വിലപിച്ചവരും ഇവിടെ ഉണ്ട്. പല സ്കൂളുകളിലും കോളേജുകളിലും അധ്യാപികമാര്‍ സാരി ഉടുക്കണം എന്ന ഒരലിഖിതനിയമം ഇപ്പോഴും നിലനില്‍ക്കുന്നു. ഈയടുത്ത് കേരളത്തിലെ ഒരു പ്രമുഖ കോളേജില്‍ അധ്യാപികയായി ജോലി കിട്ടിയ എന്‍റെ ഒരു സുഹൃത്തിനോട് ഇന്റര്‍വ്യൂ സമയത്ത് കോളേജില്‍ സാരി ഉടുത്ത് വരാന്‍ ആവശ്യപ്പെട്ടു കൊണ്ടു പറഞ്ഞ കാരണം, സാരി ഉടുത്താലെ കുട്ടികള്‍ക്ക് അധ്യാപികമാരോട് ‘ബഹുമാനം’ തോന്നൂ എന്നായിരുന്നു.

 

Painting: Raja Ravi Varma


 

അഞ്ചര മീറ്ററിന്റെ കോലാഹലങ്ങള്‍
ഓരോരുത്തര്‍ക്കും അവരവര്‍ക്ക് ഇഷ്ടമുള്ള വേഷം ധരിക്കാനുള്ള സ്വാതന്ത്യ്രം ഉണ്ടെന്നു സമ്മതിക്കുമ്പോഴും സാരി എന്ന അഞ്ചര മീറ്റര്‍ തുണി സൃഷ്ടിക്കുന്ന കോലാഹലങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ഒരു സ്ത്രീയുടെ ശരീരത്തിലെ നിമ്നോന്നതകള്‍ ഏറ്റവും കൃത്യമായി എടുത്ത് കാണിക്കുന്ന, കൂടുതല്‍ ശരീര ഭാഗങ്ങള്‍ വസ്ത്രം കൊണ്ട് മൂടിയിട്ടും ‘സെക്സി’ ആകാന്‍ കഴിയുന്ന ഒരേയൊരു വേഷമാണ് സാരി. പുരുഷ നോട്ടങ്ങളെ സുഖിപ്പിക്കാന്‍ പറ്റിയ നല്ല വേഷം, എന്ന് സാരിയെ വിശേഷിപ്പിച്ചാല്‍ കൂടി അതൊരു അതിശയോക്തി ആവില്ല. അതുകൊണ്ടാണല്ലോ, മിക്കവാറും പെണ്ണ് കാണല്‍ പോലെയുള്ള ചടങ്ങുകളില്‍ സാരി ‘നിര്‍ബന്ധ’ വേഷമായി കടന്നു വരുന്നത്!

കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ എന്ന് പറഞ്ഞ് ആഘോഷിക്കുന്ന ചില നൃത്തരൂപങ്ങളിലും (തിരുവാതിര, മോഹിനിയാട്ടം) സാരിയെന്ന വസ്ത്രത്തിന്റെ ശരീരപ്രദര്‍ശന സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നുണ്ട്. സംസ്ഥാന യുവജനോത്സവം നടക്കുമ്പോള്‍ തിരുവാതിരക്കളി കാണാന്‍ ധൃതി കൂട്ടി പോകുന്ന ഒരു സുഹൃത്തിനോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇത്രയ്ക്കു ‘നയന’ സുഖം പകരുന്ന വേറേതു നൃത്ത രൂപമുണ്ട് എന്നാണ്. നൃത്തച്ചുവടുകളെക്കാള്‍ സെറ്റ് മുണ്ട് ഉടുത്ത് സ്റ്റേജില്‍ നിറഞ്ഞാടുന്ന സുന്ദരിമാരെ കണ്കുളിര്‍ക്കെ കാണുന്നതിലുള്ള സന്തോഷമായിരുന്നു അദ്ദേഹത്തിന്റെ തിരുവാതിര പ്രേമത്തിന് പുറകില്‍!പക്ഷെ, ഇവിടെയൊക്കെ ‘സംസ്കാരം’ എന്ന വര്‍ണകടലാസ് കൊണ്ട് പൊതിഞ്ഞ് ഈ ശരീരപ്രദര്‍ശനത്തെ സമൂഹം ആഘോഷിക്കും.

 

 

പൊള്ളയായ സാംസ്കാരിക ചിഹ്നം
സ്വന്തം ശരീരത്തിന്റെ സൌന്ദര്യം ആഘോഷിച്ച്, അതുറക്കെ പ്രഖ്യാപിച്ച് സാരി ഉടുത്തു കൊണ്ട്, സാരി നിഷ്കര്‍ഷിക്കുന്ന അച്ചടക്കത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. പക്ഷെ, ഇത്തരം ചോദ്യം ചെയ്യലുകള്‍ വിരളമാണെന്നു മാത്രം. അഭിനേത്രികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരെല്ലാം സാരിയെ അവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച് കൃത്യമായി ഉപയോഗിക്കുന്നവരാണ്.

എങ്കിലും സാരി എന്ന വേഷത്തിന് അനാവശ്യമായ ‘ദിവ്യത്വം’ നമ്മുടെ സമൂഹം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആണ്‍കോയ്മയുടെ അഭിരുചികളും അഭിനിവേശങ്ങളും മാത്രമാണ്. ഇത് തിരിച്ചറിയാനുള്ള സാമാന്യബോധം എങ്കിലും അത് ഉടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം. അത്തരം ഒരു മറു ചിന്ത സ്ത്രീകളുടെ വസ്ത്രധാരണത്തെ മാത്രമല്ല, നമ്മുടെ പൊള്ളയായ ചില സാംസ്കാരിക ചിഹ്നങ്ങളെയും പൊളിച്ചെഴുതും.
 
 
 
 

41 thoughts on “സാരിയുടെ സദാചാരജാഡ

 1. പെണ്‍കുട്ടികള്‍ അടക്കവും ഒതുക്കവും ഉള്ളവരാണ് എന്ന് കാണിക്കാന്‍ സാരി ഉടുപ്പിച്ചാല്‍ മതിയെന്നാണ് ഭൂരിഭാഗം സംവിധായകരുടെയും കണ്ടെത്തല്‍

  അതുകൊണ്ടാണല്ലോ, മിക്കവാറും പെണ്ണ് കാണല്‍ പോലെയുള്ള ചടങ്ങുകളില്‍ സാരി ‘നിര്‍ബന്ധ’ വേഷമായി കടന്നു വരുന്നത്!

  കേരളത്തിന്റെ തനത് കലാരൂപങ്ങള്‍ എന്ന് പറഞ്ഞ് ആഘോഷിക്കുന്ന ചില നൃത്തരൂപങ്ങളിലും (തിരുവാതിര, മോഹിനിയാട്ടം) സാരിയെന്ന വസ്ത്രത്തിന്റെ ശരീരപ്രദര്‍ശന സാധ്യതകളെ പരമാവധി ഉപയോഗിക്കുന്നുണ്ട്

  എങ്കിലും സാരി എന്ന വേഷത്തിന് അനാവശ്യമായ ‘ദിവ്യത്വം’ നമ്മുടെ സമൂഹം കല്‍പിച്ച് നല്‍കിയിട്ടുണ്ട്. ഇതിന്റെ പിന്നില്‍ ആണ്‍കോയ്മയുടെ അഭിരുചികളും അഭിനിവേശങ്ങളും മാത്രമാണ്. ഇത് തിരിച്ചറിയാനുള്ള സാമാന്യബോധം എങ്കിലും അത് ഉടുക്കുന്നവര്‍ക്ക് ഉണ്ടായിരിക്കണം.

  hente rabbee thoottuu njjan nte 10 min waste .

 2. ലേഖനം വായിച്ചു….ആദ്യം കാണുമ്പോള്‍ ഇതെന്തു topicഎന്ന് തോന്നുമെങ്കിലും ആനുകാലിക പ്രസക്തിയുള്ള വിഷയം…!സാരി ഭംഗിയാണ്,മറ്റേതു വേഷം പോലെ തന്നെ….എല്ലാ dressnum അതിന്റേതായ elegance ഉണ്ട്….ധരിക്കുന്ന രീതി,കൊണ്ടു നടക്കാന്‍ ഉള്ള കഴിവ്….ഇതൊക്കെ വേണം…..അല്ലാതെ പേരിനു സാരി ചുറ്റി കോപ്രായം കാണിച്ചു കൂട്ടുന്നതില്‍ അര്ത്ഥ്മില്ല…….സാരിയായാലും മറ്റേതു വേഷമായാലും അത് നമ്മുടെ വ്യക്തിത്വത്തിനിണങ്ങണം………!പുതിയ രീതികള്‍ ശ്രമിച്ചു ശ്രമിച്ചു പാവം നമ്മുടെ സാരി പെരുവഴിയിലായി……അതിനെന്തറിയാം?……നമ്മളല്ലേ കുറ്റക്കാര്‍?

 3. ലേഖനം അസ്സലായി. ഒരു പരിധി വരെ സാരി ”സെക്സി” തന്നെ. കാണുന്നവര്‍ക്ക് ”മനം കുളിര്” നല്‍കുന്ന വേഷങ്ങളില്‍ ഒന്ന്. മാന്യമായി സാരി ധരിക്കുന്നവരും വളരെയുണ്ട്. എന്നാല്‍ സാരി മാത്രമാണോ ഇന്ന് സെക്സി? സാര്‍വത്രികമായ ചുരിദാറിന്റെ അവസ്ഥ എന്താ? ഇന്ന് ഒരു പക്ഷെ സാരിയേക്കാള്‍ സെക്സി ചുരിദാര്‍ തന്നെ. പലരുടെതും നേര്‍ത് നേര്‍ത് അടിവസ്ത്രങ്ങള്‍ വ്യക്തമായി കാണാന്‍ പാകം ആയിട്ടുണ്ട്‌. ബോട്ടം വളരെ നേര്ത്തത് ആണ് പൊതുവേ. കയറ്റി വെട്ടിയ സ്ലിറ്റ് കാരണം അടിവസ്ത്രത്ത്തിന്റെ ഡിസൈന്‍ വരെ വളരെ വ്യക്തം. അത് കണ്ടു ഉമിനീര്‍ ഇറക്കുന്നവരും ഉണ്ട് കേട്ടോ. ചെറുപ്പക്കാരികളുടെ ഇടയില്‍ ടീ ഷര്‍ട്ടും സ്കര്‍ട്ടു/ജീന്‍സ് ഒരു ട്രെന്‍ഡ് ആണല്ലോ. മാറിന്റെ മുഴുപ്പ് ഇത്ര കൃത്യമായി ഉള്ളത് വേറെ ഏതു വേഷത്തില്‍? ടയിട്ടു ഫിറ്റു ചുരിദാറും തഥൈവ. ഗള്‍ഫു നാടുകളില്‍ പ്രായം ചെന്ന മലയാളി സ്തീകള്‍ വരെ ടീ ഷര്‍ട്ടും നീളം കൂടിയ സ്കര്‍ട്ടും ഇട്ടു നടക്കുന്നത് കണ്ടിട്ടുണ്ട്.

  അപ്പോള്‍ ”സെക്സി” സാധ്യത സ്ത്രീകളുടെ എല്ലാ വേഷങ്ങള്‍ക്കും പൊതുവേ ഉണ്ട്-സാരിയെ മാത്രം കുറ്റം പറയേണ്ട.

 4. നമ്മുടെ അമ്മ, അമ്മുമ്മ, അമ്മായിമാര്‍, ചേച്ചിമാര്‍ തുടങ്ങിയ സ്ത്രീകള്‍ ഉപയോഗിക്കുന്ന വേഷമയതാണ് സാരിയുടെ മഹത്വം. അവര്‍ ഇനി ജീന്‍സും ടോപ്പും ഇടുന്നവരായല്‍ അതിനാവും ഈ മഹത്വം.
  പക്ഷെ ഈ ചര്‍ച്ച യൊക്കെ സ്ത്രീയെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാന്‍ വേണ്ടിയും ആണ്.

  http://mljagadees.wordpress.com/2012/01/17/gender-equality/

 5. നാലമിടം പോലുള്ള ഒരു പോര്‍ട്ടലില്‍ ഇത്രയും അപ്രസക്തമായ ഒരു ലേഖനത്തിന്റെ ആവശ്യമില്ലായിരുന്നു…വസ്ത്രധാരനമോക്കെ ഓരോരുത്തരുടെ തല്പര്യമല്ലേ…ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്നവരോട് തന്നെയാണ് എയ്തൊരു പുരുഷനും രേസ്പെച്റ്റ് തോന്നുള്ളൂ…

  • അല്ല മാഷേ, പ്രസ്സക്തിയുണ്ട്. മഞ്ഞ മനോരമയില്‍ എന്തെല്ലാം തോന്ന്യാസങ്ങള്‍ വരുന്നുണ്ട്..!! ഇതിനു സമൂഹത്തിലെ ചിന്തകളുടെ ഒരു വിശകലനമായി കാണാം..എന്തെനൂ.. എല്ലാ കാര്യങ്ങളും അല്ലേലും അവനവന്റെ ഇഷ്ടങ്ങള്‍ തന്നെയാണ്… പക്ഷെ നൃത്ത രൂപങ്ങളിലെ സാരീ മായം.. അത് മേല്‍ പറഞ്ഞ സംഗതി തന്നെ.. ദാസീ നൃത്തം..!!

 6. ഇത് വസ്ത്രത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. സാരി തന്നെ നല്ല സാരിയും മോശം സാരിയും ഉണ്ട്. ഉടുക്കുന്നതിനെ അനുസരിച്ച് ഇരിക്കും. ഈ ലേഖനം ലേഖികയ്ക്ക് സാരി മൂലം ഉണ്ടായ എന്തോ പ്രശനത്തിന്റെ കെറുവ് തീര്‍ക്കുന്ന നിലവാരമേ ഉള്ളൂ.

  • സാരി മൂലം പ്രശ്നങ്ങളുണ്ടാകുന്നെന്നു സമ്മതിച്ചല്ലോ..

 7. നോര്‍ത്ത്‌ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഷര്‍ട്ടിന് മേല്‍ സാരിയുടുത്ത matriarchsനെ കാണാം, കണ്ടാല്‍ എവനും പേടിച്ച് ഒരടി മാറി നില്‍ക്കും. എന്നോട് കളിയ്ക്കാന്‍ വന്നാല്‍ നീ മേടിക്കും എന്നാ ഭാവം. അപ്പൊ ഭാവത്തിലും ഉണ്ട് കുറച്ചുകാര്യം. ജീന്‍സും ടോപ്പും വളരെ so called ‘നയനാനന്ദകരമായി’ ഇടാന്‍ കഴിയില്ലെന്നുണ്ടോ? സാരിയെ വല്ലാതെ mainstream media സ്റ്റീരിയോടൈപ്പ്‌ ചെയ്യുന്നുണ്ട്, എങ്കിലും പലതരം ഫാഷനും മാറിവരാവുന്ന ശരീരാകൃതികളും എല്ലാം ഉള്‍ക്കൊള്ളുന്ന വേഷം വേറെ ഒന്നില്ല. ആറ്റിട്യൂട് ഒക്കെ മനുഷ്യന്‍റെ മനസിലാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആ സാരിബ്ലൌസിനെ പറ്റി പറഞ്ഞത് നേരുതന്നെ. പക്ഷെ മെയിന്‍സ്ട്രീം രീതിയില്‍ ഇറുക്കിയ ബ്ലൗസ്‌ ഇടാതിരിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉണ്ട്. പ്രത്യേകിച്ചും അത് റെഡിമെയ്ഡ് അല്ലാത്ത സ്ഥിതിക്ക് ഇറുകാതെയും ഇറക്കം കുറയ്ക്കാതെയും അവനവന്‍റെ സൌകര്യത്തിനു തുന്നിച്ചെടുക്കാവുന്നതേയുള്ളൂ. പക്ഷെ അത്തരം വേറിട്ട ഒരു ബ്ലൗസ്‌ ഇട്ട് പുറത്തിറങ്ങിയാല്‍ ആളുകളുടെ അഭിപ്രായാപ്രകടനങ്ങള്‍ കേട്ടു പിന്‍വാങ്ങരുത് എന്ന് മാത്രം. വീണ്ടും പറയട്ടെ, attitude അവനവന്‍റെ മനസിലാണ്, വേഷത്തില്‍ അല്ല. ഏതുവേഷത്തിലും അവനവന് ഉള്ള attitude പ്രതിഭലിക്കുകയും ചെയ്യും.

 8. PS: സാരിക്ക് ദിവ്യത്വം കല്‍പ്പിക്കുന്നതിനോട് തീരെ യോജിപ്പില്ല, സാരിക്ക് സെക്സിയാവാന്‍ കഴിയും, മദര്‍ തെരേസയുടെ വേഷമാവാനും കഴിയും, പക്ഷെ മറ്റേതു വേഷത്തിനും ഇതേ കൂടുവിട്ടുകൂടുമാറ്റം സാധ്യമാണ്. സാരിയെ ഇന്ത്യന്‍ സംസ്കാരത്തിന്‍റെ ഭാഗമായി കൂട്ടിക്കെട്ടുന്നതും നിര്‍ബന്ധിത സാരിഅടിച്ചേല്പ്പിക്കലുകള്‍ എന്നിവയൊന്നും തീരെ ശരിയല്ല താനും. വസ്തുതാപരമായിപോലും ഇത് തെറ്റാണ്, കാരണം സാരിയുടെ ചരിത്രം നോക്കിയാല്‍ അതൊരു മോഡേണ്‍ വേഷമാണെന്ന് മനസിലാകും. രവീന്ദ്രനാഥ് ടാഗോര്‍ തന്‍റെ കുടുംബത്തിലെ സ്ത്രീകള്‍ക്കുവേണ്ടി ഡിസൈന്‍ ചെയ്തതാണ് ഈ സംഭവം എന്ന് എവിടെയോ വായിച്ചതും ഓര്‍ക്കുന്നു.

 9. എന്താ പെങ്ങളെ ഇത്? ഒരുതരം അടച്ചാക്ഷേപിക്കല്‍! സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം ഓരോ സ്ത്രീക്കും (പുരുഷനും) ഉണ്ട്. അതങ്ങു ഉപയോഗിച്ചാല്‍ പോരെ?

  പിന്നെ ‘സെക്സിനെസ്സ്’-ന്‍റെ കാര്യം! ജീന്‍സ്‌ – ടോപ്പ് എന്നതല്ലേ ഇക്കാര്യത്തില്‍ കൂടുതല്‍ സെക്സിനെസ്സ് എടുത്തു കാണിക്കുന്നത്? സാരിയെ മാത്രം കുറ്റം പറയുന്നത് “talking for the sake of talking” ആയോ എന്നൊരു സംശയം!

  പിന്നെ ആണ്‍കുട്ടികളുടെ കാര്യം! അവര്‍ക്ക് എന്ത് ഇഷ്ടമാവുന്നു, ഇഷ്ടമാവുന്നില്ല എന്നതിനെ അടിസ്ഥാനമാക്കിയല്ല പെണ്‍കുട്ടികള്‍ വസ്ത്രം ധരിക്കേണ്ടത് (എന്റെ സ്വന്തം അഭിപ്രായം: പെണ്‍കുട്ടികള്‍ സാരി ഉടുക്കുമ്പോള്‍ ഒരു ഐശ്വര്യക്കൂടുതല്‍ തോന്നാറുണ്ട്. ഇതിനെ ‘സെക്സി’ എന്നാ ഗണത്തില്‍ പെടുത്തരുത്).

  എഴുതാന്‍ വേണ്ടി ഇങ്ങനെ ഒക്കെ എഴുതണമായിരുന്നോ? കാര്യം പറഞ്ഞാല്‍ അംഗീകരിക്കാം. പക്ഷെ, ഇത് വെറും എഴുത്തായിപ്പോയി!

 10. oru sariyil enthirikkunnu suhruthe athilum valiya etrayo prasnangal ullappol…vasthram athu sariyayalum churidar ayalum ororutharudeyum eshttamanu freedom anu.paksha chila streekal barthakkanmarude nirbandhathinu vazhangi etharam vasthrangal avarkkishttamillathe dharikkunnathu kanumbol deshyam thonniyittunndu athu sneham koodiyittanel kuzhappamillatto paksha avanavanu eshttamillatha karyam cheyyendi varumbol matramanu vasthram polum baramayi theerunnathu

 11. സാരിയെന്നല്ല, ഒരു വേഷത്തേയും അടച്ച് കുറ്റം പറയുന്നതിനോട് യോജിപ്പില്ല..
  പക്ഷേ,ലേഖിക ഇവിടെ പറഞ്ഞതില്‍ ഒരുപാട് കാര്യമുണ്ട് താനും..

  സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് പലരും ഇവിടെ കമന്റി കണ്ടു… പക്ഷേ അതില്ല എന്ന വലിയ വാസ്തവത്തില്‍ നിന്നു തന്നെയാണ് ഈ ലേഖനം ഉരുവം കൊണ്ടിരിക്കുന്നത്… സാമൂഹികവും സാംസ്കാരികവും എന്നൊക്കെ കുറേ മണ്ടന്‍ കാരണങ്ങള്‍ നിരത്തി സാരി അടിച്ചേല്‍പ്പിക്കപ്പെടുന്ന എത്രയോ സാഹചര്യങ്ങളാണ് നമുക്ക് ചുറ്റിലും നിലകൊള്ളുന്നത്.

  എന്ന്,
  സാരി ഉടുത്താല്‍ മാത്രം കുട്ടികള്‍ക്ക് അധ്യാപികമാരോട് ‘ബഹുമാനം’ തോന്നുന്ന ഒരു രാജ്യത്തെ അധ്യാപിക.

 12. വേഷം ഒരു വേശംകെട്ടലായി മാറിയിരിയ്ക്കയാണ്,ഇന്ന്.പഴയകാല രവി വര്‍മ്മ ചിത്രങ്ങളും കൂടി ഇവിടെ കൊടുത്തിട്ടുണ്ടല്ലോ.ഒരു കാര്യം മനസ്സിലാക്കുക.എല്ലാം കീഴ്മേല്‍ മറിയ്ക്കുന്നത് കണ്ണുകള്‍ ആണ്, കാഴ്ചപ്പാടുകളും.സാരി എന്നത്,അങ്ങിനെ നോക്കുമ്പോള്‍ പലരും ഇഷ്ടപ്പെടുന്നു.നല്ല കാഴ്ച തരുന്നു,എന്നതിനാല്‍.ചുരിദാര്‍ തുടങ്ങിയ വേഷങ്ങള്‍ ആണ് ഇക്കാര്യം പറയുമ്പോള്‍ കുറെക്കൂടെ നല്ലത്.എന്ത് വേഷം ആയാലും അത് ഭംഗി കൂട്ടുന്നതും കുറയ്ക്കുന്നതും കെട്ടുന്നതിനനുസരിച്ചു ആണ്.ഏറ്റവും വൃത്തിയുണ്ടെന്നു “ബോധ്യപ്പെടുത്താന്‍” തരത്തില്‍ ആണ് പലരും വേഷം കെട്ടുന്നത്.സദാചാരം എന്നത് ഇവിടെ ആരോ പറഞ്ഞുണ്ടാക്കിയ ആചാരം മാത്രമാണ്.അത് സദാ സമയത്തും ആവശ്യം ഉള്ള ആചാരം അല്ലെന്നും സ്വകാര്യ അര്‍ത്ഥമുണ്ട്.പകല്വേട്ടത്തിലെ സദാചാരം പലപ്പോഴും മാറുന്നത് കാണാം,മര്വുകളില്‍,ഇരുട്ടില്‍.ആദ്യം വേണ്ടത് ബോധവല്‍ക്കരണം ആണ്.

 13. സാരി, മുണ്ടും നേര്യതും ഇവ ഉടുക്കുമ്പോ വല്ലാത്ത ആത്മവിശ്വാസം എനിക്ക് തോന്നാറുണ്ട് … ഏതു വേഷവും ഭംഗിയായും വൃത്തികെടായും ധരിക്കാം… സാരിയെ അങ്ങനെ അടചാക്ഷേപിക്കണ്ട.. വേഷമൊക്കെ അവരവരുടെ ഇഷ്ടം …. മേല്‍ പറഞ്ഞ പോലെ എഴുതാന്‍ വേണ്ടി എഴുതണ്ടായിരുന്നു … പിന്നെ പുരുഷന്മാര്‍ കാണാന്‍ വേണ്ടി കൂടി തന്നെയല്ലേ ഏതു വേഷമായാലും പെണ്ണ് ഭംഗിയായ്‌ ഉടുക്കുന്നത് …

 14. ഇതില്‍ കൊടുത്ത ചിത്രങ്ങളിലെ പെണ്ണുങ്ങള്‍ സാരി അല്ലാതെ മറ്റേതെങ്കിലും വേഷം ആയിരുന്നേല്‍ ഈ ഭംഗി ഉണ്ടാകുമായിരുന്നോ ???? ഓരോ ദേശത്തിനും അതിന്റേതായ വേഷം ഉണ്ട്… അത് സംസ്കാരവും കാലാവസ്ഥയും ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ് ….

 15. കുറേപ്പേര്‍ക്കൊക്കെ കൊണ്ടു എന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാവുന്നത്, ഈ എഴുത്ത് വെറുതെയായില്ല 🙂

  “സ്വന്തം വസ്ത്രം തെരഞ്ഞെടുക്കാനുള്ള അവകാശം” ഓരോ സ്ത്രീക്കും എത്രമാത്രം ഉണ്ട് എന്ന് ആലോചിക്കാനെങ്കിലും കുറച്ചുപേരെ ഈ വായന പ്രേരിപ്പിക്കും എന്നു കരുതാം. സീന പറഞ്ഞതുപോലെ, സാരിയ്ക്ക് കല്പ്പിച്ചുകൊടുക്കപ്പെടുന്ന ‘ദിവ്യത്വ’വും അരുണാനന്ദ് കല്‍പ്പിച്ചുകൊടുത്ത ‘ഐശ്വര്യ’വും ഒരേ സമയം ‘ഡീസന്റ്’ എന്ന പേര് ഉണ്ടാക്കുകയും അതോടൊപ്പം ആണിന്റെ കണ്ണുകളെ സുഖിപ്പിക്കുകയും ചെയ്യുന്ന അതിന്റെ ഇരട്ടത്താപ്പും പല സ്കൂളുകളിലും കോളേജുകളിലും ഇപ്പോഴും ടീച്ചര്‍മാര്‍ക്ക് ഒരു നിര്‍ബ്ബന്ധവേഷമായി സാരി തുടരുന്നതും എല്ലാം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

  പിന്നെ ജഗദീശ്, എന്നുതൊട്ടാണ് നമ്മുടെ അമ്മമാരും അമ്മായിമാരും ചേച്ചിമാരുമൊക്കെ സാരി ഉടുത്തുതുടങ്ങിയത് എന്നും കണ്ടുപിടിക്കാന്‍ ശ്രമിക്കാവുന്നതാണ്.

  • അയ്യോ സാറുടെ കമന്റ്‌ കാണാതെ ഞാന്‍ അന്തം വിട്ടു നില്‍കുക ആയിരുന്നു .കാരണം എല്ലാത്തിലും സര്‍ പറയണത് ആണെല്ലോ അവസാന വാക്ക്. ഇത്രയും വിവരം ഉള്ള മനുഷ്യ്ണനെ ഞാന്‍ കണ്ടിട്ടില്ല സത്യം

  • Very nice seena. your writing brought so much uneasiness to certain male- stream readers which is a good show. and sudeep, a deserving comment dear. loved it

 16. സാരി ഒത്ത ശരീരത്തില്‍ നല്ല ചേര്‍ച്ചയുള്ള ഭംഗിയുള്ള വസ്ത്രം തന്നെ . യാത്രകളില്‍ ബുദ്ധിമുട്ട് ഉണ്ടാക്കാം. ഉടുക്കാന്‍ അറിയണം. അല്ലാത്തവര്‍ ഉടുക്കണ്ട . പിന്നെ ദിവ്യത്വം സദാചാരം ഐശ്വര്യം ഒക്കെ വേണ്ടവര്‍ക്ക് ബുര്‍ഖ , ളോഹ പരീക്ഷികവുന്നതാണ് .

 17. സാരിയുടെ ദിവ്യത്വം ഇവിടെ പറഞ്ഞത് പോലെ ഏറ്റവും അധികം അനുഭവിക്കേണ്ടി വരുന്നത് അധ്യാപികമാര്‍ക്കാണ്.
  പക്ഷെ പെണ്‍കുട്ടികള്‍ക്ക് ഒരു അഞ്ചാം ക്ലാസ്സ്‌ മുതല്‍ വന്നു കൂടുന്ന തലവേദനയാണ് ചുരിദാര്‍ എന്ന നാശകോശം. അതെങ്ങനെയാണ് ഇത്രയധികം പ്രചാരണം നേടിയത് എന്ന് മനസ്സിലാകുന്നില്ല. ജാതി മത വര്‍ഗ്ഗ ഭേദമന്യേ പെണ്‍കുട്ടികളെ കൊണ്ട് ചുരിദാര്‍ ഇടീപ്പിച്ചാല്‍ അവരുടെ സംസ്കാര ഔന്നതിയുടെ അടക്ക-ഒതുക്ക സ്ത്രൈണ ഭാവാദികളുടെ ചിഹ്നം ആയി മാറും അത്!!!
  പിന്നെ വളര്‍ച്ചയുടെ ഘട്ടങ്ങളും, ചുരിദാറില്‍ നിന്ന് സാരിയിലേക്കൊരു വളര്‍ച്ച 🙂

  ആനുകാലിക പ്രാധാന്യമുള്ള ലേഖനം എന്ന് പറഞ്ഞുകൂടാ, കാരണം ഇതെന്നും നമ്മുടെ തലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. കാലാകാലങ്ങളായി അവര് തീരുമാനിക്കുന്നു, സാരിയിലാണ് സംസ്കാരം. അവര്‍ നടപ്പിലാക്കുന്നു, സാരി മതി!!!
  പുരുഷമേധാവിത്വ സമൂഹം.
  നല്ല ലേഖനം

 18. ശരീര വടിവ് കാണിക്കാത്ത പര്ദ്ധ/ ളോഹ/ ജുബ്ബ ധരിക്കുന്ന ഒരു വ്യക്തി ആയിരുന്നു ഇതിന്റെ രചയിതാവ് എങ്കില്‍ ഞാന്‍ സന്തോഷിച്ചേനെ..

 19. ആഹാ, സാമൂഹ്യ സ്വീകാര്യത ഉണ്ടായിരുന്നെങ്കില്‍ നഗ്നനായ് നടക്കാനാണ് എനിക്കിഷ്ടം, കാരണം വസ്ത്രം ഒരു ഭാരം തന്നെയാണ്… ബോധത്തിന്റെ നേര്ത്ത് കണ്ണിയില്‍ തൂങ്ങി ആശുപത്രി കിടക്കയില്‍ കിടക്കുന്ന ഒരുവള്‍/ഒരുവന്‍ ആദ്യം ചെയ്യുന്നത് മിക്കപ്പോഴും തന്റെ ദേഹത്തുള്ള വസ്ത്രങ്ങള്‍ ഊരിയെറിയാനായിരിക്കും. അത് മനുഷ്യ സഹജമാണ്. വസ്ത്രം എന്നത് തന്നെ ഒരു cultural artefact ആണ്. അതില്‍ natural ആയ ഒന്നുമില്ല (ഇനി തണുപ്പില്‍ നിന്നും രക്ഷ നേടാനാണ്/അല്ലെങ്കില്‍ അത് പോലുള്ള മറ്റെന്തെങ്കിലും കാരണത്താലാണ് മനുഷ്യന്‍ വസ്ത്രം ധരിക്കുന്നതെന്നൊന്നും പറഞ്ഞു കളയല്ലേ… ചിരിച്ചു മറിയാന്‍ വയ്യ അതുകൊണ്ടാണ്). സാരിയുടെ ചര്ച്ചികളില്‍ – സീനയുടെതടക്കം – ഇനി കടന്നു വരാന്‍ ഒരു പോയിന്റ്‌ മാത്രമേ ഉള്ളു.. മരിച്ചു കിടക്കുന്ന ഒരു സ്ത്രീയെ വസ്ത്രം ധരിപ്പിക്കുന്നത് ആ വസ്ത്രത്തിന്റെ സെക്സ് അപ്പീല്‍ നോക്കിയിട്ടാണോ അല്ലയോ എന്ന്… ജീവിച്ചിരിക്കുന്നവരുടെ രാഷ്ട്രീയത്തില്‍ നിന്നും മരിച്ചവരെ എങ്കിലും ഒഴിവാക്കാം എന്നു വിചാരിച്ചിട്ടാവം അത് ഇത് വരെ എവിടെയും കണ്ടില്ല…
  സാമൂഹ്യ സ്വീകാര്യത ഇന്ന് ഒരു വെറും ക്ലിഷേ ആണ്. പക്ഷെ അത് കൊണ്ടു മാത്രം അത് തെറ്റായി വ്യാഖ്യാനിക്കപ്പെടണം എന്നല്ല. പക്ഷെ ആ തിയറി നമ്മെ എവിടെയും എത്തിക്കുന്നില്ല എന്ന് വളരെ മുന്നേ ആളുകള്ക്ക്് മനസ്സിലായത്‌ കൊണ്ടാണ് അത് ഒരു വെറും cliche ആയി മാറിയത്. സാമൂഹ്യ സ്വീകാര്യതയെ വിമര്ശി്ക്കുമ്പോള്‍ in effectവിമര്ശിാക്കുന്നത് ഒരു സമൂഹത്തിന്റെ cultural specificities നെ തന്നെയാണ്.. ഒരു ഉദാഹരണം പറഞ്ഞാല്‍ മുസ്ലിം സ്ത്രീകള്‍ പര്ദ്ദl ഇടുന്നതിനെ നാട് മുഴുവന്‍ ഓടി നടന്നു വിമര്ശിച്ചിരുന്നവര്ക്കെ്തിരെ പര്ദ്ദമ ഇടുന്ന സ്ത്രീകള്‍ തന്നെ മുന്നോട്ടു വന്നു പറയേണ്ടി വന്നു ഞങ്ങള്ക്ക്ി പര്ദ്ദര വളരെ സ്വീകാര്യമായ ഒരു വസ്ത്രമാനെന്നു … സ്വന്തം സ്വതന്ത്ര വ്യക്തിത്വം വളരെ സ്പഷ്ടമായ ഭാഷയില്‍ തന്നെ വെളിവാക്കിയ സ്ത്രീകള്‍ ആയിരുന്നതിനാല്‍ അതിനെ അത്ര പെട്ടെന്ന് ആര്ക്കും അവഗണിക്കാന്‍ സാധിക്കാതിരിക്കുകയും മെല്ലെ മെല്ലെ ഈ സാമൂഹിക സ്വീകാര്യതയെ കുറിച്ചു പ്രസങ്ങിക്കുന്നതിന്റെ ഒരു global cultural politics മറ നീങ്ങി വരുകയും ചെയ്യുകനയുന്റായത്… അതായത് പാശ്ചാത്യ രാജ്യങ്ങളിലെ ഫെമിനിസ്റ്റ് ചിന്തകളുമായ് മാത്രം സ്ത്രീ സ്വാതന്ത്ര്യത്തിനെ മാതൃകാവല്കരിക്കുന്നത് , മറ്റു സമൂഹങ്ങളിലെ തീര്ത്തും വ്യത്യസ്തമായ സാംസ്കാരിക അന്തര്ധാരകളെ പൂര്ണകമായും അവഗണിക്കുന്നതാണ് ഈ രാഷ്ട്രീയം. ഇവിടെ നിന്നുമാണ് multicultural ഫെമിനിസം ഉദയം കൊള്ളുന്നത്‌ എന്നത് ചരിത്രം. ഒന്നും കൂടി തെളിച്ചു പറഞ്ഞാല്‍ സ്ത്രീ സ്വാതന്ത്ര്യം – അത് പോലുള്ള മറ്റനവധി വിഷയങ്ങളും – എന്നതിന് ഒരു ആത്യന്തികമായ നിര്വതചനമില്ല. അത് ഓരോ സമൂഹത്തിന്റെയും സാംസ്കാരികവും ചരിത്രപരവുമായ പ്രത്യേകതകളില്‍ പെട്ട് മാറി മാറി വരുന്നതാണ്. ഭൂമിയുടെ പല ഭാഗങ്ങളില്‍ കിടക്കുന്ന സമൂഹങ്ങളെ നിയന്ത്രിക്കുന്ന cultural elements പലപ്പോഴും തീര്ത്തുംെ വ്യത്യസ്തമാണ്. ശരീരത്തിന്റെ ഭാഷകളെ നിയന്ത്രിക്കുന്ന നിയമങ്ങളും (അത് സദാചാരമായാലും മറ്റു formal legal codes ആയാലും) അത് പോലെ തന്നെ. അവിടുങ്ങളിലെ വസ്ത്ര സംവിധാനങ്ങലും അത് പോലെ തന്നെ വ്യത്യസ്തമായിരിക്കും. ഇതിനെയൊന്നും ഉള്കൊന്ടു കൊണ്ടല്ല western feminism ഉരുത്തിരിഞ്ഞു വന്നിട്ടുള്ളതും. അവിടെ, ബോധപരമായ് തീര്ത്തും വ്യത്യസ്തമായ (മറ്റിടങ്ങളിലെ സ്ത്രീകളെ താരതമ്യം ചെയ്യുമ്പോള്‍) ഒരു തലത്തില്‍ ജീവിക്കുന്ന സ്ത്രീ ആണ് model. പതിനാറാം നൂറ്റാണ്ടു മുതല്‍ enlightenment / liberal തത്വങ്ങളുടെ സ്വാധീനത്തില്‍ ജീവിക്കുന്ന സമൂഹമാണ് അവിടുത്തെ പശ്ചാത്തലം. ശാരീരികമായ സമാനതകള്‍ കൊണ്ടു മാത്രം എല്ലാ സമൂഹങ്ങളിലെയും സ്ത്രീകള്‍ തുല്യയാവുന്നില്ല. അവളുടെ മനസ്സും ശരീരവും അവള്‍ ജീവിച്ചു പോന്ന സാഹചര്യങ്ങളും ചുറ്റുപാടുകളും പഠിപ്പിച്ച ശീലങ്ങള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നതാണ്. ഈ ചുറ്റുപാടുകളെ അവയുടെ സൂക്ഷ്മ തലത്തില്‍ മനസ്സിലാകുവാന്‍ ശ്രമിക്കുന്നതിലൂടെ മാത്രമേ അവളുടെ ശീലങ്ങളെയും വിലയിരുത്തുവാന്‍ സാധിക്കൂ. ഇത്തരത്തിലൊരു വിശകലനത്തിലൂറെ മാത്രമേ അവളുടെ സ്വാതന്ത്ര്യത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ മനസ്സിലാകാന്‍ കഴിയൂ. അതിനു പുറത്തുള്ള എല്ലാ ശ്രമങ്ങളും സ്വാതന്ത്ര്യം എന്ന മറ്റേതോ സങ്കല്പ്പത്തിനെ അടിച്ചെല്പ്പി ക്കുന്നതിനു തുല്യമാണ്.സാരിയെ കുറിച്ചുള്ള പരിഭവങ്ങള്‍ക്ക് ഇപ്പൊ കുറച്ചേറെ വയസ്സായിരിക്കുന്നു. എന്നാല്‍ ഇവിടെ എവിടെയും മേല്പറഞ്ഞ തരത്തിലുള്ള ഒരു ശ്രമവും ആരും നടത്തുന്നതായി കണ്ടിട്ടില്ല. അത് കൊണ്ടു തന്നെ ഒരു western feminist standpoint ലൂടെ മാത്രം കേരളത്തിലെ സാരിയെ കുറിച്ചു പ്രസങ്ങിക്കുന്നത് വളരെ ശുഷ്കമായ ഒരു ശ്രമമ മാത്രമല്ല അത് ഒരു cultural violence കൂടിയാണെന്ന് മനസ്സിലാക്കുക.

  ഈ ചര്ച്ചഒയുടെ പശ്ചാത്തലത്തില്‍ എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ. ആദ്യമേ സാരിയെ ഒരു സെക്സ് ചിഹ്നം ആയി കേരളത്തിലെ (മാറ്റിടങ്ങളിലേയും) പുരുഷാധിപത്യം അവതരിപ്പുക്കുന്നു എന്ന് പറഞ്ഞാല്‍ സ്ത്രീകള്‍ ജീന്സും് പാന്റും (മറ്റു വസ്ത്രങ്ങളും- അല്ലെങ്കില്‍ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ വസ്ത്രങ്ങളില്ലാതെയും) ധരിച്ചു നടക്കുന്നത് അവരുടെ ശരീരത്തെ ആഘോഷിക്കാനാണ് – അല്ലെങ്കില്‍ അതിനു മാത്രമായിട്ടാണ് -എന്നാണോ കരുതിയത്‌? സമൂഹം അന്ഗീകരിക്കാത്ത വസ്ത്രങ്ങലാണെങ്കില്‍ സ്ത്രീകള്‍ അവ ധരിക്കുമായിരുന്നോ. sex appeal എന്ന് പറഞ്ഞാല്‍ പുരുഷന്റെ കണ്ണുകളെ ആനന്ദിപ്പിക്കാന്‍ എന്ന് മാത്രമല്ലേ അര്ഥം്. ഒരു പുരുഷന്‍ തിരുവാതിര കളിയെ/മോഹിനിയാട്ടത്തെ നയനാനന്ദകരം എന്ന് വിശേഷിപ്പിച്ചത്‌ എന്ത് കൊണ്ടാണ് ഒരു വെറും sexist comment ആയി സീനയ്ക്ക് തോന്നിയത്? ആ വിശേഷണത്തില്‍ സാരിയുടെ ല്യ്ങ്ങികത്വം മാത്രമേയുള്ളോ? ഈ കളികളൊന്നും ഒരു പ്രേക്ഷകനു ദ്രിശ്യ വിരുന്നല്ലെന്‍കില്‍ പിന്നെ മറ്റെന്താണ് എന്നായിരുന്നു അയാള്‍ പറയേണ്ടിയിരുന്നത്? ഇത്തരത്തിലൊരു “നയനാനന്ദം” ആണ് അയാള്‍ കാന്ക്ഷിക്കുന്നത് എങ്കില്‍ അയാള്ക്ക് fashion TV കണ്ടാല്‍ പോരെ? ഇനി അയാള്‍ സീന പറഞ്ഞത് പോലെ തന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ ഇത് കൊണ്ടു സീന എന്താണ് പറഞ്ഞു വരുന്നത്? മോഹിനിയാട്ടവും തിരുവാതിരക്കളിയുമെല്ലാം ഇനി സാരിക്കപ്പുറത്തു – ഒരു പക്ഷെ പാന്റും ജീന്സുംാ ഇട്ടു – perform ചെയ്യമെന്നോ?

  സ്ത്രീകളെ ഒരു വെറും sex object ആയി transform ചെയ്യുന്ന ഈ കാലഘട്ടത്തില്‍ അതിനെ resist ചെയ്യുന്ന ഒരു വസ്ത്രധാരനമായ് സാരിയും പര്ദചയെയും കാണാന്‍ സാധിക്കാത്തത് എന്ത് കൊണ്ടാണ്. ആരോ ചോദിക്കുകയുണ്ടായി എന്ന് മുതലാണ്‌ നമ്മള്‍ സാരി ഉടുത്തു തുടങ്ങുയത് എന്ന് ആലോചിക്കണം എന്ന്. എന്ന് മുതലാണ്‌ നമ്മള്‍ വസ്ത്രം ഉടുക്കാന്‍ തുടങ്ങിയത് എന്നതാണ് കുറെ കൂടി പ്രസക്തമായ ചോദ്യം. കാരണം മനുഷ്യന്റെ സംസ്കാരം എന്നത് വ്യാപനത്തിന്റെ ചരിത്രം കൂടിയാണ്. ഭാഷകളും, ഭക്ഷണ ക്രമങ്ങളും, മതങ്ങളും, ആചാരങ്ങളും, നിയമങ്ങളും, എന്തിനു കക്കൂസുകളും അവ ഉപയോഗിക്കുന്ന രീതിയും വരെ ഒരു സംസ്കാരത്തിന്റെയും കുത്തകയല്ല. സാരി മലയാളിയുടെതാവില്ല പക്ഷെ മലയാളിയുടെ സ്മരണകളില്‍ നിന്നും അറുത്തു മാറ്റാന്‍ പറ്റാത്ത ഒരു ഏടാണ് സാരി. എല്ലാവരും സായിപ്പന്മാരെ പോലെ വസ്ത്രം ധരിച്ചു നടന്നാലേ വ്യക്തി സ്വാതന്ത്ര്യവും ലിംഗ തുലനവും കയ് വരൂ എന്ന് ചിന്തിക്കുന്നത് വളരെ ബാലിശമാണ്.

  ഇനി അതല്ല വ്യത്യസ്തമായ് വസ്ത്ര ധാരണം (അതൊരു സൂചകം മാത്രമാണ്- ഒരു വ്യക്തി ജീവിതത്തില്‍ ചെയ്യുന്ന, ചെയ്യാന്‍ ആഗ്രഹിക്കുന്ന, അനവധി കാര്യങ്ങളില്‍ ഒന്ന് മാത്രം) ചെയ്യാനുള്ള സ്വാതന്ത്ര്യം വ്യക്തി സ്വാതന്ത്ര്യമായ് നിര്വതചിക്കുന്ന standard liberal discourseആണ് വിവക്ഷയെങ്കില്‍ അതിനുള്ള മറുപടിയാണ് ഞാന്‍ നേരത്തെ പറഞ്ഞത്. ഒന്ന് കൂടി വ്യക്തമാക്കിയാല്‍ ഇതൊരു cultural impuissanceന്റെ കഥയാണ്. എല്ലാം കുത്തകവല്ക്ക രിക്കുകയും ചിഹ്ന്നവല്ക്കാരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ വ്യത്യസ്തത പുറം ലോകത്തോട്‌ വിളിച്ചു പറയുന്ന ഒരു ചിഹ്ന്നമാണ് സാരി. അതിനെ വെല്ലുവിളിക്കുന്ന ഏതൊരു ശ്രമവും അത് പ്രധിനിധീകരിക്കുന്ന ഒരു സമൂഹത്തിന്റെ സാംസ്കാരിക അടിത്തറയെ തന്നെ ചോദ്യം ചെയ്യുന്നതായാണ് വരുക. അതായത് മലയാളത്തിനു അവശേഷിക്കുന്ന വളരെ കുറച്ചു ചിഹ്ന്നങ്ങളെയും കൂടി ഇല്ലാണ്ടാക്കുന്നതാണ് ഈ western sexuality theoriesനെ അതെ പടി ചവച്ചു തുപ്പുന്നവര്‍ ചെയ്യുന്നത് എന്ന് ചുരുക്കം. എന്നാല്‍ സാരിയെ കുറിച്ചു ഇങ്ങനെ ഒരു അഭിപ്രായം പറയാന്‍ western feministകള്‍ ഇന്നൊന്നു മടിക്കും. പണ്ടു കൊളോണിയല്‍ യജമാനന്മാര്‍ കോളനികളിലെ സംസ്കാരങ്ങളെ അടച്ചാക്ഷേപിക്കുന്നതിനു തുല്യമായ ഒരു പ്രവര്ത്തിടയാണ് അത് എന്ന് ഇന്ന് വിവരമുള്ളവര്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ കാര്യമായ homework ഒന്നും ചെയ്യാതെ തുച്ഛമായ ചില വയനകളിലൂറെ മാത്രം നിഗമനങ്ങളില്‍ എത്തുന്നവര്‍ – അവര്‍ പാശ്ചാത്യരായാലും ശരി അതല്ല ചില കഷണങ്ങള്‍ അവിടെയും ഇവിടെയും മാത്രം വായിച്ചു കൂട്ടി വെച്ചു ചോര തിളപ്പിക്കുന്നവരായാലും ശരി – ഇപ്പോഴും പഴയ തെറ്റുകള്‍ ആവര്ത്തി ക്കുകയാണ്.

  തീര്ത്തും മുഷ്ക് തോന്നിപ്പിക്കുന്ന മറ്റു ചില കാര്യങ്ങള്‍ പറയാം. ഭര്ത്താ്ക്കന്മാരെ പ്രീതിപ്പെടുത്തുവാനായ് സാരി ഉടുക്കുന്ന സ്ത്രീകള്‍, സാമൂഹ്യ സ്വീകര്യതയ്ക്കായി സാരി ഉടുക്കുന്ന സ്ത്രീകള്‍, അധ്യാപികമാരെ സാരി ഉടുപ്പിക്കുന്ന സ്കൂള്‍ മാനേജ്മെന്റുകള്‍, ഇവര്ക്കൊ ന്നും സാരിയുടെ sex appealing നെ കുറിച്ചു ഒന്നും അറിയില്ലേ? കേരളത്തിലടക്കം ഇന്ത്യയിലെ ഒരുവിധത്തില്‍ പെട്ട സ്ഥലങ്ങിലെല്ലാം പ്രവര്ത്തി ക്കുന്ന ബിസിനെസ്സ് സ്കൂളുകളിലും, കാള്‍ സെന്റലരുകളിലും, മറ്റു ഒരു പാട് multinational IT enterprises കളിലും പാന്റ്സും സ്വൂട്ടും അത് പോലുള്ള മറ്റു ഡ്രസ്സ്‌ കോഡുകളും (പെണ്കുട്ടികള്‍ക്കടക്കം) നിര്ബോന്ധമായി വെച്ചിരിക്കുന്നത് എന്ത് കൊണ്ടാണ് ഇവരുടെ ശ്രദ്ധയില്‍ പെടാത്തത്? സാരി നിര്ബംന്ധമാക്കുമ്പോള്‍ മാത്രം പ്രതിഷേധം തിളച്ചു മറിയുന്നതു എന്ത് കൊണ്ടാണ്? മറ്റു വസ്ത്രങ്ങള്‍ക്കൊന്നും സെക്സ് അപ്പീല്‍ തീരെ ഇല്ലാത്തത് കൊണ്ടാണോ? അങ്ങനെയെങ്കില്‍ പ്രതിഷേധം സാരിക്കെതിരെ അല്ല, മറിച്ച് സെക്സ് അപ്പീല്‍ ഉള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിനു എതിരെയാണ്. കാരണം അടിച്ചേല്പ്പി്ക്കല്‍ രണ്ടിടത്തും ഒരു പോലെ ആണ്. അടിച്ചേല്പ്പി ക്കലിനെതിരെ ആണ് പ്രതിഷേധം എങ്കില്‍ – അത് തന്നെയാണ് സീനയുടെയും പ്രശ്നം എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌ – സാരിയെ target ചെയ്യാതിരിക്കുന്നതാണ് ഭംഗി. കാരണം അത് വളരെ ചെറിയ ഒരു issue (അതിനെ ഒരു issue ആയി അന്ഗീകരിച്ച്ചാല്‍) മാത്രമാണ്. വളരെ വലിട അടിച്ചെല്പ്പിെക്കലുകള്‍ വളരെ ഭംഗിയായി അവതരിപ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മുടെ അറിവോ സമ്മതമോ കൂടാതെ നമ്മളെല്ലാം അതിന്റെ ചൊല്പ്പിടിയിലായിരിക്കുകയും ചെയ്തിരിക്കുന്നു/ചെയ്യുന്നു.

  ഇനി മറ്റൊരു കാര്യം. സാരിക്ക് എല്ലായ്പ്പോഴും ഒരു പ്രതിയോഗിയായ് വരുന്നത് ജീന്സുംച പാന്റും മാത്രമാണല്ലോ. ആരും കേരളത്തില്‍ തന്നെ വളരെ പ്രചാരത്തിലുണ്ടായിരുന്ന, പലയിടങ്ങിലും ഇപ്പോഴും പ്രചാരത്തിലുള്ള, മറ്റു traditional വസ്ത്രങ്ങളെ കുറിച്ചു പറയാത്തത് എന്ത് കൊണ്ടാണ്?, ഉദാഹരണത്തിനു (സ്ത്രീകളുടെ)ക്രിസ്ത്യന്‍ ചട്ടയും മുണ്ടും, അതല്ലെങ്കില്‍ പഴയ മുണ്ടും ബ്ലൌസും തോര്ത്തും . ഇനിയും അനവധിയുണ്ട്. ഇതിനെയെല്ലാം മായ്ച്ചു സാരിയ്ക്ക് ഒരു hegemony എങ്ങനെ കിട്ടി എന്നതും സീനയുടെത് പോലത്തെ ഗീര്വായണങ്ങളില്‍ ജീന്സുംു പാന്റും മാത്രം കയറി വരുന്നതും ഒരേ തലത്തില്‍ നില്ക്കു ന്ന രണ്ടു പ്രശ്നങ്ങളാണ്.

 20. മുകളില്‍ അഭിപ്രായം എഴുതിയ പലരും ലേഖനത്തിന്റെ ഉദ്ദേശ്യ ശുദ്ധി മനസിലാക്കിയില്ല 🙁 ലേഖിക പറയാന്‍ ഉദ്ദേശിച്ചതും പറഞ്ഞതും സ്ത്രീകള്‍ ഏതു വസ്ത്രം ധരിക്കണം എന്നല്ല! മറിച്ച് സമൂഹം (read men) ഒരു “നല്ല സ്ത്രീക്ക്” കല്പിച്ചു കൊടുത്ത വേഷം അത് ഉപയോഗിക്കുന്നവരെ എങ്ങിനെ കഷ്ടപെടുതുന്നു എന്നും ആ വേഷം ആസ്വദിക്കുന്ന പുരുഷ മനസുകളെ എങ്ങിനെ കുളിരണിയിക്കുന്നു എന്നുമാണ്.

  ലേഖനത്തോടു വിയോജിച്ച സഹോദരിമാരോട്… ലേഖനം ഒന്ന് കൂടെ വായിക്കുക. എന്നിട്ടും യോചിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ക്ഷമിക്കുക.. ഇത് നിങ്ങളെ കുറിച്ചല്ല!

 21. interestingly ഞാനിപ്പൊ ചെയ്തുകൊണ്ടിരിക്കുന്ന short film ഇതിനെപ്പറ്റിയാണ്. do women think alike at the same time 😀 😮

 22. ലോകത്തിനെ എവിടെ പോയാലും ജീവിച്ചാലും മലയാളിക്ക് സദ്യ പോലെ തന്നെയാണ് സാരിയും…കാണുന്നവന്റെ കണ്ണിലാണ് സൌന്ദര്യം..സാരി ഉടുത്താലും,ജീന്‍സ് ചുടിദാര്‍,ഫ്രോക്ക്,സ്യൂട്ട്‌ കോട്ട് എന്തിട്ടാലും,ഭംഗി ഓരോരുത്തരുടെ മനോഭാവം പോലെ…
  ഒരു പക്ഷെ attitude ന്‍റെ പ്രശ്നമാകാം സാരിയുടെ അത്ര സുന്ദരമായ ഒരു വസ്ത്രം എനിക്ക് എവിടെയും കാണാന്‍ കഴിഞ്ഞിട്ടില്ല..!

 23. സാരി മലയാളി പോയിട്ട് തനി ഇന്ത്യന്‍ വേഷം പോലുമല്ല. സാരിയുടെ ഉല്‍ഭവം നോക്കിയാല്‍ മനസ്സിലാകും അത് നമ്മുടെ മുകളില്‍ imposed ആയിരുന്നോ അല്യോന്ന്. ബംഗാളിലെ സ്ത്രീകള്‍ മേല് മുഴുവന്‍ ഒരു പരുത്തിത്തുണി ചുറ്റുമായിരുന്നു. സാരി പോലെ. അത് അവിടുത്തെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതായിരുന്നു. എന്നാല്‍ അവര്‍ ബ്ലൌസ് ഇടുമായിരുന്നില്ല. അടിപ്പാവാടയും. അവിടെയെത്തിയ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ഇത് അരോചകമായിത്തോന്നി അവരുംകൂടെ ചേര്‍ന്ന് ഡിസൈന്‍ ചെയ്തതാണ് ഇന്നത്തെ രൂപത്തിലുള്ള സാരി. അത് രൂപകല്‍പന ചെയ്തത് അന്ന് അവരുടെയിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന വസ്ത്രം അനുസരിച്ചാണ്. അങ്ങിനെയാണ് ബ്ലൌസും പാവാടയും വരുന്നത്. അത് സ്വീകാര്യമാകുന്നതും ദേശീയ വസ്ത്രം പോലെയൊക്കെയാകുന്നതും രാജ രവിവര്‍മയുടെ ചിത്രങ്ങളിലൂടെയാണ്. അദ്ദേഹം തന്റെ ചിത്രങ്ങള്‍ സ്ത്രീകളെ സാരിയുടുപ്പിക്കുകയായിരുന്നു. അതാകട്ടെ മഹാരാഷ്ട്രയിലെ സവര്‍ണ സ്ത്രീകളുടെ സാരിചുറ്റലിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.
  സാരിക്കുമുകളില്‍ ജീന്‍സിനെ പ്രതിഷ്ഠിക്കുക എന്നല്ല അതിനെ കാണേണ്ടത്. കാലുകള്‍ മര്യാദയ്ക്കകത്താന്‍ കഴിയാത്ത വസ്ത്രത്തിനുമുകളില്‍ അങ്ങിനെ ചെയ്യാന്‍ കഴിയുന്ന വസ്ത്രം എന്ന രീതിയിലാണ്. പേരോര്‍മയില്ലാത്ത ഒരു ലേഖനത്തില്‍ വായിച്ച പോലെ സ്ത്രീ കാലുകളകത്തുന്നെങ്കില്‍ അത് പുരുഷനു കീഴഇല്‍ മാത്രമായിരിക്കണം എന്ന മനോഭാവമാണ് സാരിയെ എല്ലാറ്റിനും മുകളില്‍ പ്രതിഷ്ഠിക്കുന്നതിനു പിന്നിലെ മറ്റൊരു പ്രധാന കാരണം. കാലുകളകത്തുക എന്നാല്‍ കൂടുതല്‍ സഞ്ചാരസൌകര്യവുമാണെന്നോര്‍ക്കണം.
  കൂടുതലറിയാന്‍ വായിക്കുക, കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ ബൈ ജയദേവിക.

 24. ഒരു വസ്ത്ര രൂപം എന്നതിനാല്‍ സാരിയെ ഇത്രയേറെ വിമര്‍ശിക്കെണ്ടാതുണ്ടോ? സാരി ആഗ്രഹിക്കുന്നവര്‍ അതുടുക്കട്ടെ. അല്ലാത്തവര്‍ ചുരിദാറോ ജീന്‍സോ മിഡി-ടോപ്‌ അങ്ങിനെ പല options ഉണ്ടല്ലോ. ഇന്നത്‌ മോശം മറ്റേതു നല്ലത് എന്ന് മറ്റൊരാള്‍ തീരുമാനിക്കാതിരിക്കുന്നതല്ലേ നല്ലത്. ഒരാള്‍ക്ക്‌ ആത്മ വിശ്വാസം ലഭിക്കുന്ന വസ്ത്രമാണ് അയാള്‍ തിരഞ്ഞെടുക്കുന്നത് – മറ്റുള്ളവര്‍ അതെങ്ങിനെ നോക്കികാണുന്നു എന്നതിനെ ആശ്രയിച്ചല്ല. അര്‍ദ്ധ നഗ്നനായ ഫക്കീര്‍ (മഹാത്മജി) ലണ്ടനില്‍ വട്ടമേശ സമ്മേളനത്തിലും ആ വേഷത്തില്‍ തന്നെ പങ്കെടുത്തു. ആരും അതും ചോദ്യം ചെയ്തില്ല. അദ്ദേഹത്തിനും അതൊരു കുറവായി തോന്നിയില്ല. അതാണ്‌ ഒരു വ്യക്തിയുടെ വസ്ത്ര സംബന്ധമായ ആത്മവിശ്വാസം. പര്ധ ധരിച്ച തവക്കുല്‍ കര്മാന്‍ ആണ് യമനിലെ ഏകാധിപത്യ ഭരണകൂടത്തെ കടപുഴക്കിയ വിപ്ലവത്തിന് നേത്രുതം നല്‍കി, നൊബേല്‍ സമ്മാന ജേത്രി ആയതു. അറബു നാടുകളെ പിടിച്ചു കുലുക്കിയ മുല്ലപ്പൂ വിപ്ലവത്തില്‍ ആണുങ്ങളുടെ കൂടെ തെരുവില്‍ പ്രക്ഷോഭത്തില്‍ പരദ ധരിച്ച സ്ത്രീകളും ഉണ്ടായിരുന്നു.

  വ്യക്തിപരമായി ഞാന്‍ സാരി ഇഷ്ടപ്പെടുന്നു. എന്റെ ഭാര്യയെ സാരിയുടുത് കാണാന്‍ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു . എന്നാലും അവള്‍ക്കു ചുരിദാറും വാങ്ങിക്കൊടുക്കുന്നു (പര്‍ദയോട് എതിര്‍പ്പില്ലെങ്കിലും അവള്‍ക്കു അത് ചേരില്ലെന്ന് ഞങ്ങള്‍ രണ്ടുപേര്‍ക്കും തോന്നുന്നു). ചുരിദാര്‍ അണിഞ്ഞു പുറത്തു പോവുമ്പോള്‍ അവളുടെ സുഹൃത്തുകള്‍ (പെണ്) തന്നെ പറഞ്ഞിട്ടുണ്ടത്രേ ”നിനക്ക് സാരിയാ നല്ലതെന്ന്”. എന്നാലും ഞാന്‍ കൂടെ ഇല്ലാത്തപ്പോള്‍ ചുരിദാര്‍ ഉടുക്കുന്നു-ആയാസ രഹിതമായ യാത്രക്ക്.

  വളരെ മുമ്പ് തന്നെ പ്രചാരത്തില്‍ വന്ന ഒരു വസ്ത്രരൂപം ആയതിനാല്‍ ആവണം സാരിക്ക്ക് ഇത്രയേറെ മേല്‍കോയ്മ ലഭിച്ചത്. മറ്റുള്ളവയൊക്കെ പ്രചാരത്തില്‍ വന്നത് എന്പതുകള്‍ക്ക് ശേഷമാണല്ലോ. മുകളില്‍ ഒരു കുറിപ്പുകാരന്‍ സൂചിപ്പിച്ചപോലെ സ്കൂളുകളിലും മറ്റും സാരി ഔദ്യോഗിക വേഷമാക്കുന്നതിനെ വിമര്‍ശിക്കുന്നവര്‍ മറ്റുതരം വേഷങ്ങള്‍ നിര്‍ബന്ധമാക്കുന്നതിനെ അംഗീകരിക്കുന്നു അല്ലെങ്കില്‍ കുറഞ്ഞ പക്ഷം കണ്ടില്ലെന്നു നടിക്കുന്നു.

  സാരിയില്‍ ”സെക്സ്” കാണുന്നവര്‍ ലോ വെയ്സ്ട്ടു ജീന്‍സും ലോ കട്ട്‌ നെക്ക്-സ്ലീവ്ലെസ്സ് ടീഷര്‍ട്ടും ധരിച്ചു എടുത്തു പിടിച്ച മാറും കാണിച്ചു മുന്നിലൂടെ നടന്നു പോവുന്ന പെണ്ണിനെ കണ്ടാല്‍ മുഖം തിരിക്കുമോ? അപ്പോള്‍ സെക്സിന്റെ സാധ്യത എല്ലാ വസ്ത്രങ്ങളിലും ഉണ്ട്-അത് ഓരോരുത്തരുടെ നിര്‍വ്വചനം, ഉപയോഗം അനുസരിച്ചിരിക്കും എന്ന് മാത്രം.

 25. സീനാമ്മേ, ലേഖനം കൊള്ളാം. കുറെ അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ട്. അല്പം തിരക്കിലായത് കൊണ്ട് പിന്നെയാവാം. ആശംസകള്‍.

 26. Seena,
  I have to say that I really enjoyed reading the response written above by rkkandath than your article. It really is an in depth analysis of the issue. I think seena really need to rethink about her statements in the light of observations there, rather than merely labeling all the responses as “expressions of hurt sentiments”. I am no specialist of the issue. But I can say that It is really a pity that such a well informed response to your article is still not addressed at all. Or are you afraid of complicated and analytical statements?

 27. It is too much of a reductionism to say that wearing Sari is only a result of a male interest (though that interest could be at play). There must be a myriad of reasons/causes why people of a particular place are wearing a particular dress. The author is correct to say that the expectations of others including one’s husband has enforced a particular dress called Sari. I think it is trivially true. but i am not sure that it is a criticism in any way. the reason why i say that is because of the following reason. the expectation which the author is talking about is applicable to any dressing style. the desire for recognition is central to the human habit of dressing; that is precisely why dressing becomes much more that ‘covering one’s body’. for example many who may be wearing non-traditional dress/western dress may be believing that not being traditional/being western-modern in dressing style is a better way of dressing. apart from that they may be doing it also because of the recognition which they get from others and to fulfill the expectation of others who share similar values. it may happen in all cases, not necessarily only in the case of wearing traditional dresses, that one may internalise the values which others impose on us. but what is to be noted more seriously is some of the double standards that are at play. some say female-teachers should wear sari. the reason they say this is that teachers will look very mature in sari but not in any other outfit. but if it is that how come that a male-teacher who wears western outfit and not a traditional outfit becomes so respectable and perhaps a better dress than the traditional dress? How come that a man who is in a wester out fit becomes so respectable and not a female in western outfit? I think we need to recognize the politics of the ‘decent dress’ with a little bit more carefully. i no way look down up on the feminist movements and their various concerns including the one on dress codes. but I think that one need to go beyond the simplistic dichotomy of ‘modernity as liberating’ and ‘tradition as oppressive’. we should also recognize the colonial hangovers that are in play in the debate as well (of course keeping the gender sensitivity in mind). when one says that a male teacher can wear a western dress such a tie and coat because students will respect it. Apart from giving such reasons to justify the dress code of male teachers we should also ask that why did it happen? we should understand that wester-modern-rational world view and culture (dress included) has enforced on the colonies. That is the reason why it happens. But of course it becomes a complex question that how is it that our society (in all sections) which accepted western men’s dressing style as respectable (perhaps superior I afraid) and acceptable for our men, many sections (as against the all sections in the men case) are not ready to grand the same for our ladies. That is of course worth pondering. But still I am afraid that the dichotomy of ‘tradition as oppressive’ and ‘modernity as liberating’ is too simplisitic to make any progress in many of the gender related violence in our country.

 28. What’s there to be discussed like this? The author herself finds no relevant point. In a society, there’ll be people of different interests. Some want to dress this, some want to live that way. No law stops them. Then, love and relationships no doubt have space. Why we should we question a girl wearing saree for making her husband happy? A topic not at all worth writing and responding!

 29. കൊള്ളാം നല്ല വിശകലനം.. സ്ത്രീകള്‍ സാരി വിരോധികള്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ മാര്‍ക്കറ്റ്‌ ഡിമാണ്ട് കുറയും,, അങ്ങനെ ഈ അസൌകര്യ വസ്ത്രം നമുക്ക് ഉപേക്ഷിക്കേണ്ടി വരും..

 30. ആണുങ്ങളുടെ കാര്യത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍ . എനിക്ക് മുണ്ട് ഉടുക്കുന്നതാണ് ഇഷ്ടം. എനിക്ക് കൂടുതല്‍ ചേരുന്നത് അതാണ്‌, ഒരു കംഫര്‍ട്ട് ഫീല്‍ ചെയ്യുന്നതും അത് ഇടുമ്പോള്‍ ആണ്. പക്ഷെ മുണ്ടിനു ഈ പറഞ്ഞ പോലെ സ്വീകാര്യത ഇല്ല. ലോകല്‍ സ്ഥലങ്ങളില്‍ ആണെങ്കില്‍ ഓക്കേ . പക്ഷെ എറണാകുളത്തോ മറ്റോ പോകുമ്പോള്‍ മുണ്ട് ഉടുത്താല്‍ കൂട്ടുകാര്‍ ചോദിക്കും , എന്താ മുണ്ട് ഉടുക്കുന്നെ എന്ന് ?

 31. “എന്നാല്‍, ഇത്തരം സന്ദര്‍ഭങ്ങളിലൊന്നും ആണ്‍കുട്ടികളെ മുണ്ട് ഉടുപ്പിച്ച് അവരെ ‘സംസ്കാര സമ്പന്നരും’ ‘സുന്ദരന്‍മാരും’ ആക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ അത്രതന്നെ നടക്കുന്നതായി കാണുന്നില്ല. ‘സംസ്കാര’ത്തോട് വല്ലാതെ പ്രേമം കയറുന്ന ആമ്പിള്ളേര്‍ ചില വിശേഷാവസരങ്ങളില്‍ മുണ്ടുടുത്തുവരുന്നു എന്നല്ലാതെ.

  ആണ്ണ്പിള്ളേരില്‌ മിക്ക പേര്‍ക്കും മുണ്ട് ഉടുക്കാന്‍ താല്പര്യം ഉണ്ട്.. പക്ഷെ സ്ത്രീകളുടെ കാര്യത്തില്‍ സാരി പോലെ തന്നെ പാന്റ് ആണുങ്ങള്‍ക്ക് നിര്‍ബന്ധമാണ്‌ .. പിന്നെ മുണ്ട് ഉടുത്താല്‍ ആണുങ്ങള്‍ക്ക് സ്വീകാര്യത ഇല്ല്യാലോ .. തനി കണ്‍ട്രി ആകില്ലേ ??

 32. സോണിയ ഗാന്ധി(കോണ്ഗ്രസ് ), സുഷമ സ്വരാജ് (ബീ ജെ പി ), വൃന്ദ കാരാട്ട് (സീ പീ എം )തുടങ്ങിയവര്‍ ഏഴെട്ടു മീറ്റർ നീളമുള്ള “സാരി”യും ഒരു അമ്പതുപൈസ വട്ടത്തിലുള്ള “പൊട്ടു” മൊക്കെ ധരിച്ചുകൊണ്ട് വളരെ വേഗം “പൊതു മതേതര” സ്ത്രീകള്‍ ആവാനും വസ്ത്രം എത്ര നീളം കൂട്ടി ശരീരത്തെ പോതിഞ്ഞാലും വിമോചിത സ്ത്രീ ആയി സ്വീകാര്യത കിട്ടാനും കഴിയുന്നു. ഇവരുടെ വസ്ത്രം ഒരിക്കലും ഹിന്ദു സംസ്കാരം അടിചെല്പിച്ചതാണെന്നു ആരും പറയില്ല. എന്നാല്‍ ഡല്‍ഹി സര്‍വകലാശാല പോലുള്ള ഒരു “മതേതര” സ്ഥലത്ത് “ഹിജാബ് ” ധരിച്ചാല്‍ സ്ത്രീ ഒന്നുകില്‍ “കശ്മീരി /രാജ്യ ദ്രോഹി ” അല്ലെങ്കില്‍ “മത പാരമ്പര്യത്താല്‍ അടിച്ചമർത്തപ്പേട്ടവള്‍ ” എന്ന രീതിയില്‍ മതേതര സദാചാര പൊലിസിങ്ങിനു വിധേയമാകുന്നു എന്നത് വ്യക്തിപരമായ അനുഭവം ആണ്. “Ummul Fayiza”””

 33. സാരി നല്ലൊരു വേഷംതന്നെയാണ് അതില്‍ തര്‍ക്കമില്ല അത് ഉടുക്കുന്ന രീതിയിലാണ് വെത്യാസം….ശരീരം മറയാനും അതുപോലെ ശരീര സൗന്ദര്യം വളരെ ആകര്‍ഷകമാക്കാനും ഇതേ സരികൊണ്ടാവും…മതര്‍തെരേസ ഉടുത്തതും  സില്‍ക്ക് സ്മിത ഉടുത്തതും സാരിതന്നെ (ഇന്നത്തെ സിനിമ നടികള്‍ സ്മിതയെയും കടത്തിവെട്ടിയത് വിസ്മരിക്കുന്നില്ല)എല്ലാവര്ക്കും വേണ്ടത് സുരക്ഷ അത് നമ്മള്‍ തന്നെ ഉണ്ടാക്കിയെടുക്കെണ്ടാതാണ് .,പുരോകമാനചിന്താഗതിയൊക്കെ നല്ലതാണ്,അത് ശരീരം കാഴ്ച്ചവസ്തുവാക്കിയിട്ടു വേണോ?

Leave a Reply

Your email address will not be published. Required fields are marked *