അമ്മു സ്വപ്നമെഴുതുന്നു!

 
 
 
 
വിബ്ജ്യോറില്‍ വീണ്ടും അമ്മുവിന്റെ ലോകം.

 
 

വിബ്ജ്യോറില്‍ വീണ്ടും അമ്മുവിന്റെ ലോകം.
ഇത്തവണ ഒരു സ്വപ്നമെഴുത്താണ്.
ഒപ്പം, രണ്ട് ഇംഗ്ലീഷ് കവിതകളും രണ്ട് ചിത്രങ്ങളും.

 

 

തിരുവനന്തപുരത്തെ വഴുതക്കാട് ശിശുവിഹാര്‍ യു.പി സ്കൂളിലെ
മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അമ്മു എന്നു ഇഷ്ടമുള്ളവരെല്ലാം
വിളിക്കുന്ന അനന്തര. എസ്.
വിബ്ജ്യോറിന്റെ വായനക്കാര്‍ക്ക് പരിചിതയാണ്
ഈ കൊച്ചു മിടുക്കി.
അമ്മുവിന്റെ ചിത്രങ്ങളും കവിതകളും
2011 ഒക്ടോബറിലും
അമ്മു എഴുതിയ പുസ്തക കുറിപ്പുകള്‍
ഈ വര്‍ഷം മാര്‍ച്ച് 12നും
നാലാമിടംപ്രസിദ്ധീകരിച്ചിരുന്നു.
 
 
തിരുവനന്തപുരത്ത് താമസിക്കുന്ന
സാജുവിന്റെയും സഫിയയുടെയും മകളാണ് അമ്മു.
അമ്മു ഇതിനകം
ഒരു ചിത്ര പ്രദര്‍ശനം നടത്തി.
ഒരു ഷോര്‍ട് ഫിലിമില്‍ അഭിനയിച്ചു.
കാക്കത്തൊള്ളായിരം കഥകള്‍ പറഞ്ഞു.
ഈയിടെ, മികച്ച കുഞ്ഞു രേഖാചിത്രകാരിക്കുള്ള
പുരസ്കാരം ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍
രാധാകൃഷ്ണനില്‍നിന്ന് അമ്മു ഏറ്റു വാങ്ങിയിരുന്നു.
 
 
അമ്മുവിന്റെ ഇ-മെയില്‍ വിലാസം:
ananthara4@gmail.com

 
 

Painting: Ananthara


 
 

സ്വപ്നം

ഞാന്‍ ഇന്നലെ രാത്രി ഒരു സ്വപ്നം കണ്ടു. അതൊരു പ്രേത സ്വപ്നമായിരുന്നു.

ഞാനും അമ്മയും മുകളില്‍ ഒറ്റയ്ക്കായിരുന്നു. അച്ഛന്‍ താഴെയും.

അപ്പോള്‍ അമ്മ കുറെ വലിയ പെട്ടികള്‍ എടുത്ത് വെച്ചു. അതിനകത്ത് എന്തായിരുന്നെന്ന് അമ്മയ്ക്ക് അറിയില്ലായിരുന്നു. സത്യത്തില്‍ അതൊരു ശവപ്പെട്ടിയായിരുന്നു.

അമ്മയും ഞാനും മുകളിലത്തെ മുറിയില്‍ ഉറങ്ങാന്‍ കിടന്നു.
പിന്നെ ഞാന്‍ അമ്മ കാണാതെ വാതിലിന്റെ വിടവിലൂടെ നോക്കി.

അപ്പോള്‍ കണ്ട കാഴ്ച എന്തായിരുന്നെന്നോ…? രണ്ട് പ്രേതങ്ങള്‍ തമ്മില്‍ തര്‍ക്കം.

അത് കണ്ട് ഞാന്‍ അച്ഛനെ വിളിക്കാന്‍ ഓടി. താഴെ ചെന്നപ്പോള്‍ അച്ഛനെ കാണാനില്ല.

പിന്നെ മുകളിലേക്ക് ചെന്നപ്പോള്‍ അമ്മയെയും കാണാനില്ല. ഞാന്‍ പോയി കട്ടിലില്‍ പുതച്ച്മൂടിക്കിടന്നു.

അപ്പോള്‍ ആരോ എന്നെ തോണ്ടി. ഞാന്‍ ഒളികണ്ണിട്ട് നോക്കി.

തൊട്ടടുത്ത് അമ്മയും അച്ഛനും കിടക്കുന്നു.

 
 

 
 

Rain

The rain fell on the ground
The plants are very happy
The rain fell on the field
The frogs are jumped and jumped
The rain fell on the forest
The forest is very coldy
The rain fell on the sea
The fish will dance in the sea

 
 

Painting: Ananthara


 
 
The beautiful birds

I love birds
They are very colourful
They have softy wings and feathers
They like to sing and fly in the blue sky
I want two wings and I can fly in the blue sky
I love birds
The birds fly and see the beautiful places
The birds cannot learn in the school
The birds cannot write home works
So I like birds
 
 
ഇത്‌ വിബ്ജിയോര്‍.

അമ്മുവിന്റെ ലോകം

കാറ്റില്‍ പൂക്കള്‍ പറന്നു പോകുന്നതും , രണ്ടു ചെടികള്‍ രഹസ്യം പറയുന്നതും..

അമ്മുവിന്റെ ആളുകള്‍

ദിയയുടെ ഇഷ്ടങ്ങള്‍

തീര്‍ത്ഥയും മേഘങ്ങളും

നിറങ്ങള്‍ തന്‍ നൃത്തം

മൂക്കുത്തിയണിഞ്ഞ പക്ഷികള്‍

ഉണ്ണിയുടെ മഴവില്ലും സൂര്യനും

ബലൂണ്‍വില്‍പ്പനക്കാരനും അമ്മുവിന്റെ കഥകളും

ആളില്ലാത്ത വഞ്ചി

അമ്മുവിന്റെ പുസ്തകങ്ങള്‍

അനസൂയയും ഗായത്രിയും അവരുടെ ആകാശങ്ങളും

കുഞ്ഞു ദിയയും കാക്കത്തൊള്ളായിരം കഥകളും

അപ്പുവും തടാകവും

കണ്ണനും ഇഷ്ടങ്ങളും

അനാമികയുടെ നിറങ്ങള്‍

ആ മയില്‍ എവിടെപ്പോയി?

രോഹിതിന്റെ കടലും കപ്പലും

 
 
 
 

One thought on “അമ്മു സ്വപ്നമെഴുതുന്നു!

Leave a Reply

Your email address will not be published. Required fields are marked *