ദ്വീപിലെത്തിയ തവള!

 
 
 
 
പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു.
ജയചന്ദ്രന്‍ മൊകേരി എഴുതുന്നു

 
 

ദ്വീപിലേക്ക് അപ്രതീക്ഷിതമായി ഒരതിഥി എത്തി. എവിടെ നിന്നോ വഴി തെറ്റി ബോട്ട് വഴി. മറ്റാരുമല്ല, സാമാന്യം വലുപ്പമുള്ള ഒരു തവള . ദ്വീപിന്റെ പതുപതുത്ത മണലില്‍ കൂടി പുതിയ ലോകത്തിന്റെ വാതായനങ്ങള്‍ അത്ഭുതത്തോടെ നോക്കുമ്പോള്‍ ഇത്ര വലിയ സ്വീകരണം അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ദ്വീപിലെ സംസ്കാരിക നായകരും ബുദ്ധിജീവികളും സഹൃദയരും ചേര്‍ന്ന് അതിഥിയെ ഒരു പലകയില്‍ സ്വീകരിച്ചിരുത്തി ദ്വീപു മുഴുവന്‍ ആനയിച്ചു. പലകപ്പുറത്തിരുന്ന്, കാറ്റുകൊണ്ട് അദ്ദേഹം ദ്വീപ് കണ്‍നിറയെ കണ്ടു. ഇതിന് സാക്ഷിയാണെന്നാണ് എന്റെ സുഹൃത്തിന്റെ അവകാശവാദം.

ദ്വീപുവാസികളില്‍ പലരും നമ്മുടെ നാട്ടിലെ പല ജീവികളെയും കണ്ടു കാണില്ല . കാക്ക , കുയില്‍ , കൊറ്റി, മൂങ്ങ , കോഴി ( കാട്ടു കോഴികളും കാണാം) തത്ത ( ഇറക്കുമതിയാണ് ) തുടങ്ങിയ കുറച്ചു പക്ഷികളും പൂച്ച , ആട് തുടങ്ങിയ മൃഗങ്ങളുമേയുള്ളൂ ദ്വീപിന്റെ ജീവപരിജ്ഞാനത്തില്‍. അത്ര കൊണ്ടു തീരുന്നു, അവര്‍ക്കറിയാവുന്ന ഭൂമിയുടെ മറ്റു അവകാശികളുടെ ചിത്രം^പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു

 

 

കേവലം നാലു ലക്ഷത്തിനടുത്ത് മാത്രം ജനസംഖ്യയും പതിനാലു രാഷ്ട്രീയ കക്ഷികളുമുള്ള ഇവിടെ രാഷ്ട്രീയം പറയുന്നതും ചര്‍ച്ച ചെയ്യുന്നതും ഒരു വെള്ളരി നാടകം കാണുന്ന പ്രതീതി ജനിപ്പിക്കും. പൊതുവേ അധികം ഒച്ച വെച്ച് സംസാരിക്കാത്ത ഇവര്‍ കടല്‍ തിളയ്ക്കുന്ന താപത്തോടെ ദ്വീപ് കിടുങ്ങുന്ന ശബ്ദത്തില്‍
രാഷ്ട്രീയം പറയും. ഒരു കണ്ണൂര്‍ക്കാരന്റെ വീറും വാശിയും കാണിക്കും.

എന്നാല്‍, അതിന്റെ പേരില്‍ കൊലയില്ല. അടിപിടിയില്ല. കലാപമില്ല. ഇത്ര കാലം ഇവിടെ നിന്നിട്ടും ഒരടി കാണാന്‍ യോഗമുണ്ടായില്ല എന്ന്, ഏറെ കാലം ഇവിടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരന്‍ തമാശ പറയാറുണ്ട്. അടിക്കു മാത്രമേ കുറവുണ്ടാവൂ. തെറിക്കു കുറവില്ല. ഒറ്റ വീര്‍പ്പില്‍ തെറിയുടെ പല പൂരങ്ങള്‍ നടക്കും . ഇക്കാര്യത്തില്‍, ആണിനെ കടത്തി വെട്ടും ഇവിടുത്തെ സ്ത്രീകള്‍

ഒരിക്കല്‍, ഇന്ത്യ മാലി ദ്വീപിനു നല്‍കുന്ന സാമ്പത്തിക സഹായത്തെ കുറിച്ച് ( ഇന്ത്യ പ്രതിവര്‍ഷം കോടിക്കണക്കിനു രൂപ ഈ രാജ്യത്തിന് നല്‍കാറുണ്ട് ) ഞാന്‍ പറഞ്ഞപ്പോള്‍ അതിനെ കുട്ടികള്‍ പുച്ഛിച്ചു തള്ളി . കാല്‍ക്കാശിനു വകയില്ലാത്ത ദരിദ്രന്‍മാരുടെ രാജ്യമായ ഇന്ത്യ തങ്ങളെ സഹായിക്കുകയോ. അതിനു സാധ്യതയില്ല. ഇന്ത്യയേക്കാള്‍ പണക്കാരാണ് തങ്ങളുടെ രാജ്യമെന്ന കാര്യത്തില്‍ അവര്‍ക്ക് സംശയമേയില്ല.

ഇതു മാത്രമോ. ലോകത്തിലെ ഏത് കാര്യത്തിലും തങ്ങളുടെ രാജ്യമാണ് ഏറ്റവും മികച്ചവര്‍ എന്നാണ് അവരുടെ വിശ്വാസം. അതില്‍ അത്രയ്ക്കങ്ങ് ഞെട്ടേണ്ട കാര്യമൊന്നുമില്ലെന്നു തോന്നുന്നു. ദ്വീപല്ലേ.

 

Painting: Sabina Manik Image Courtesy: National Art Gallery, Maldives


 

പോക്കറ്റില്‍ ഒരു പാമ്പ്

ഒരു സുഹൃത്ത് പറഞ്ഞറിഞ്ഞതാണ്. ഞാന്‍ ദ്വീപില്‍ വരും മുമ്പുള്ള കാര്യം.

ദ്വീപിലേക്ക് അപ്രതീക്ഷിതമായി ഒരതിഥി എത്തി. എവിടെ നിന്നോ വഴി തെറ്റി ബോട്ട് വഴി. മറ്റാരുമല്ല, സാമാന്യം വലുപ്പമുള്ള ഒരു തവള . ദ്വീപിന്റെ പതുപതുത്ത മണലില്‍ കൂടി പുതിയ ലോകത്തിന്റെ വാതായനങ്ങള്‍ അത്ഭുതത്തോടെ നോക്കുമ്പോള്‍ ഇത്ര വലിയ സ്വീകരണം അത് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

ദ്വീപിലെ സംസ്കാരിക നായകരും ബുദ്ധിജീവികളും സഹൃദയരും ചേര്‍ന്ന് അതിഥിയെ ഒരു പലകയില്‍ സ്വീകരിച്ചിരുത്തി ദ്വീപു മുഴുവന്‍ ആനയിച്ചു. പലകപ്പുറത്തിരുന്ന്, കാറ്റുകൊണ്ട് അദ്ദേഹം ദ്വീപ് കണ്‍നിറയെ കണ്ടു. ഇതിന് സാക്ഷിയാണെന്നാണ് എന്റെ സുഹൃത്തിന്റെ അവകാശവാദം.

എന്തു കൊണ്ടാണ് എന്നറിയില്ല, ഞാനിവിടെ കാല്‍കുത്തിയതു മുതല്‍ ഇങ്ങനെയാരും അതിഥിയായി ഇവിടെ എത്തിയിട്ടില്ല.

ദ്വീപുവാസികളില്‍ പലരും നമ്മുടെ നാട്ടിലെ പല ജീവികളെയും കണ്ടു കാണില്ല . കാക്ക , കുയില്‍ , കൊറ്റി, മൂങ്ങ , കോഴി ( കാട്ടു കോഴികളും കാണാം ) തത്ത ( ഇറക്കുമതിയാണ് ) തുടങ്ങിയ കുറച്ചു പക്ഷികളും പൂച്ച , ആട് തുടങ്ങിയ മൃഗങ്ങളുമേയുള്ളൂ ദ്വീപിന്റെ ജീവപരിജ്ഞാനത്തില്‍. അത്ര കൊണ്ടു തീരുന്നു, അവര്‍ക്കറിയാവുന്ന ഭൂമിയുടെ മറ്റു അവകാശികളുടെ ചിത്രം!

ഒരിക്കല്‍ ക്ലാസ്സ് നടക്കുന്നതിനിടെ, ഒരു കുട്ടി പോക്കറ്റില്‍ നിന്നൊരു പാമ്പിനെ പുറത്തെടുത്തു. അതോടെ ക്ലാസില്‍ ഉല്‍സവമായി. എല്ലാവര്‍ക്കും അതിനെ തൊടണം. തലോടണം. ഉമ്മവെക്കണം. ഇത്തിരി കഴിഞ്ഞപ്പോള്‍ അത് മരിക്കാറായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

ദ്വീപിലെ പാമ്പുകള്‍ക്ക് വിഷമില്ല. അതിനാല്‍, മിക്കപ്പോഴും അവ കുട്ടികളുടെ ഇഷ്ടതോഴര്‍ ആകും . എന്നാല്‍, ചിലപ്പോഴൊക്കെ കുട്ടികളുടെ കുസൃതി അതിരുകടക്കും. ഒരിക്കല്‍, ഇന്ത്യക്കാരിയായ ഒരധ്യാപികയോട് അവര്‍ സ്നേഹം പ്രകടിപ്പിച്ചത് ശരീരത്തിലേക്ക് പാമ്പിനെ എറിഞ്ഞാണ്. കുട്ടികളുടെ ആര്‍പ്പുവിളിയില്‍ ആ യുവതിയുടെ കരച്ചില്‍ മുങ്ങിപ്പോയി !

ദ്വീപിലെ വിരുതന്മാരുടെ ഇഷ്ട കളിപ്പാട്ടമാണ് കാക്ക. അവയെ പിടിച്ചു കഴുത്തില്‍ കോളയുടെ ഒഴിഞ്ഞ ബോട്ടില്‍ വെട്ടിയെടുത്തു അണിയിക്കുകയാണ് പ്രധാന അനുഷ്ഠാനം. കഴുത്തു തിരിക്കാനും താഴ്ത്താനും പറ്റാതെ ആ പാവം പക്ഷി ധര്‍മ സങ്കടത്തിലാവും. അതു കണ്ടു അവര്‍ ആര്‍ത്തു ചിരിക്കും.

കടലാമയുടെ മുട്ടകള്‍ എടുക്കരുതെന്നാണ് സര്‍ക്കാര്‍ ചട്ടം . എങ്കിലും ആള്‍പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ നിന്നും കടലാമയുടെ മുട്ടകള്‍ , ഇറച്ചി എന്നിവ ഇടയ്ക്കു രഹസ്യമായെത്തും . ആദ്യമായി ഞാന്‍ കടലാമയുടെ മുട്ട കഴിക്കുന്നതും ഇവിടെ നിന്ന് തന്നെ !

 

Painting: Sabina Manik Image Courtesy: National Art Gallery, Maldives.


 

ദ്വീപു കടത്തല്‍!
എങ്കിലും, ദ്വീപില്‍ നിയമങ്ങള്‍ അധികം ലംഘിക്കപ്പെടാറില്ല . എല്ലാവര്‍ക്കും നിയമത്തെ പേടിയാണ്. അതാരെങ്കിലും നിര്‍ബന്ധിച്ചുണ്ടായതല്ല. ഒരു അശിക്ഷിത പൌരബോധം അന്തര്‍ലീനമായി ഇവരിലുണ്ട് .

വലയിട്ടു മീന്‍ പിടിക്കരുതെന്നാണ് ദ്വീപിലെ ചട്ടം. ആരും അത് ലംഘിക്കാറില്ല . ചൂണ്ട കൊണ്ട് അതിവേഗം മീന്‍ പിടിക്കുന്നത് കണ്ടാലറിയാം അവരുടെ കൈവിരുത്.

ഇവിടെയിരുന്നു നമ്മുടെ നാട്ടിലെ കാര്യം ആലോചിക്കാന്‍ സുഖമുണ്ട്. നിയമങ്ങള്‍ കൊണ്ട് വഴി നടക്കാനാവാത്ത സ്ഥിതിയാണല്ലോ ഇവിടെ. എല്ലാവരും നിയമം പറയും . ചിലര്‍ അത് കൈയിലെടുക്കും . ബസ്സിലോ ട്രെയിനിലോ വഴിയരികിലോ വീട്ടിലോ നാട്ടിലോ എവിടെ എന്ത് നടന്നാലും അതിന്റെ പേരില്‍ പത്തു നിയമം പറയാതെ നമുക്കാര്‍ക്കും സമാധാനമുണ്ടാവാറില്ല. നിയമ പുസ്തകം പഠിച്ചിട്ടൊന്നും അല്ല . വെറുതെ അങ്ങു കാച്ചും.

ദ്വീപില്‍, നിയമങ്ങള്‍ ഇങ്ങനെ സദാ പറഞ്ഞിരിക്കാറില്ല. നമ്മുടെ നാട്ടിലേത് പോലെ നിയമങ്ങളെ അവര്‍ പറഞ്ഞപമാനിക്കില്ല. ദ്വീപിലെ ക്ലാസ് മുറി പലപ്പോഴും ഒരു യുദ്ധക്കളമാണ്. ക്ലാസ് മുറിയില്‍ അവര്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍, സ്കൂളിലെ ഒരു വസ്തുവും തകര്‍ക്കില്ല . സര്‍ക്കാര്‍ സ്കൂള്‍ ആണെങ്കിലും അത് തങ്ങളുടെ സ്വത്ത് ആണെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട് . സ്കൂള്‍ ചുവരിലോ മതിലിലോ ചിത്രം വരക്കാനോ, എഴുതാനോ, മലിനമാക്കാനോ കുട്ടികള്‍ ഒരിക്കലും ശ്രമിക്കില്ല .

ചെളിയോ പൊടിയോ നിറഞ്ഞ ചെരുപ്പ് ചുവരില്‍ പതിപ്പിച്ച് മറ്റേ കാല്‍ നിലത്തുവെച്ച് സംസാരിക്കുന്ന ഒരു പരിപാടി നമ്മുടെ നാട്ടില്‍ പതിവാണ്. മിക്കവാറും വെളുത്ത ചുമരുകളില്‍ കാണാം പലരുടെയും കാല്‍ പാദ ചിത്രങ്ങള്‍. ഈ പതിവ് ഞാന്‍ ഇവിടെയും ആവര്‍ത്തിച്ചപ്പോള്‍ ഒരു കുട്ടി വിലക്കി. പിന്നീട് ഒരിക്കലും ആ സ്വഭാവം ഞാന്‍ ആവര്‍ത്തിച്ചില്ല .

ഇതിന്റെ അര്‍ഥം ആരും ഇവിടെ കുറ്റം ചെയ്യുന്നില്ലെന്നല്ല . മനുഷ്യന്‍ ഉള്ളിടത്തല്ലാം അവന്റെ വിചിത്ര സ്വഭാവവും കാണുമല്ലോ .

ഇവിടെ ഒരാള്‍ കുറ്റം ചെയ്താല്‍ ഇടയ്ക്കു നല്കുന്ന ശിക്ഷ ഒരു തമാശയായി തോന്നാം . കുറ്റവാളിയെ ആ ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് മാറ്റുക. നാടുകടത്തല്‍. പുതിയ ദ്വീപില്‍ കുറ്റവാളി ജയിലില്‍ അടക്കപ്പെടുന്നില്ല .മറിച്ച് അവിടെ ആരുടെയങ്കിലും വീട്ടില്‍ ഒരുതരം അടിമ വേല ചെയ്തു ജീവിക്കണം. കടല്‍ കടന്നു രക്ഷപ്പെടാന്‍ കുറ്റവാളിയെ ആരും സഹായിക്കില്ല. ഫലം ആ ദ്വീപ് തന്നെ തടവറ ആകുന്നു . എന്നാല്‍, കടുത്ത ശിക്ഷ ആകുമ്പോള്‍ കുറ്റവാളിയെ യഥാര്‍ത്ഥ ജയിലില്‍ തന്നെ അടക്കും.
 
 
ഒരു തീവണ്ടിക്ക് എന്തു നീളം വരും?

 
 
 
 

10 thoughts on “ദ്വീപിലെത്തിയ തവള!

  1. നന്നായിട്ടുണ്ട് മാഷേ……തുടര്ന്നെഴുതുക…….കാത്തിരിക്കുന്നു……….!!!

  2. മൊകേരി വാദ്ധ്യാര്‍ വാഗ് വിലാസ മനോഭിരാമ വര്‍ണ്ണനാ നൈപുണ്യ വൈഭവം, ശ്ലാഹനീയം ചേതോഹരo …!!!

  3. മാഷിങ്ങനെ പറഞ്ഞു പറഞ്ഞു ദ്വീപ്‌ എന്നാ അത്ഭുതം നേരിട്ട് കാണാന്‍ തോന്നുന്നു!!!

  4. നമ്മുടെ സംസ്കാരത്തോടും നിയമവ്യവസ്ഥകളോടും മറ്റുമുള്ള സ്വന്തം കാഴ്ചപ്പാടുകൾ തന്നെ മാറിപ്പോകുന്നു ഇത് വായിക്കുമ്പോൾ…

  5. മനോഹരം ;ലളിതമായ വിവരണം .പുതിയ അറിവുകള്‍ .

  6. താങ്കളുടെ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് പുത്തന്‍ അറിവുകള്‍ നല്‍കുന്നു ….നന്ദി യുണ്ട് സര്‍..

Leave a Reply

Your email address will not be published. Required fields are marked *