ഭൂമിയുടെ അവകാശികളും വയനാട്ടിലെ കടുവകളും

 
 
 
 
വയനാട് ജില്ലയിലെ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നീങ്ങുന്നത് എങ്ങോട്ട്?
ഗവേഷകയായ ധന്യ ബാലന്‍ എഴുതുന്നു

 
 
വയനാട് ജില്ലയില്‍ മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ‘സംഘര്‍ഷങ്ങള്‍’ –അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കാട്ടിലിടമില്ലാതെ പുറത്തിറങ്ങുന്ന വന്യമൃഗങ്ങളും കാടിനടുത്ത് താമസിക്കുന്ന മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവെങ്കിലും വയനാട്ടില്‍ അത് മറ്റൊരു തലത്തിലേക്ക് നീങ്ങുകയാണ്. കടുവയുടെ ആക്രമണവും ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി വളര്‍ത്തുന്ന വിധത്തിലുള്ള മാധ്യമ ശ്രമങ്ങളും റിയല്‍ എസ്റ്റേറ്റ്-ടൂറിസ്റ്റ് താല്‍പ്പര്യങ്ങളും രാഷ്ട്രീയ ഇടപെടലുകളുമെല്ലാം ചേര്‍ന്ന സങ്കീര്‍ണ്ണമായ അവസ്ഥയാണ് സുല്‍ത്താന്‍ ബത്തേരി മേഖലയില്‍ ഇപ്പോള്‍. ഹര്‍ത്താലുകളും ദേശീയ പാതാ ഉപരോധങ്ങളും കാടിളക്കി വേട്ടകളും നായാട്ടുസംഘങ്ങളുടെ തിരിച്ചുവരവിനുള്ള മുറവിളികളുമെല്ലാം സൂചിപ്പിക്കുന്നത് സംഭവങ്ങളുടെ അടിയന്തിര പ്രാധാന്യമാണ്. സാഹചര്യങ്ങളെ വസ്തുനിഷ്ഠമായും വിവേകത്തോടെയും സമീപിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു, ഗവേഷകയായ ധന്യ ബാലന്‍

 

 

മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ‘സംഘര്‍ഷങ്ങള്‍’ – എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ആ ബഷീറിയന്‍ കഥയാണ് ‘ഭൂമിയുടെ അവകാശികള്‍’. പിന്നെ സൈലന്റ് വാലി മുക്കാലിയില്‍ തങ്ങിയ ഒരു രാത്രി, കാട്ടില്‍നിന്നിറങ്ങിയ ആനയെ ഓടിക്കുന്ന ആളുകളുടെ ബഹളവും സ്ത്രീകളുടെ കരച്ചിലും. ഏറ്റവുമൊടുവില്‍, കഴിഞ്ഞ ആഴ്ചയിലെ ‘മാതൃഭൂമി’ പത്രത്തിന്റെ ഒന്നാം പേജില്‍ കണ്ട ‘വില്ലന്‍ കടുവ’യുടെ കണ്ണിലെ തിരിച്ചറിയാനാവാത്ത വികാരം. അതിനൊപ്പം, പല വളര്‍ത്തുമൃഗങ്ങളുടെ കൊലകള്‍, കൊലയാളിയായ കടുവക്കായുള്ള വേട്ട, ഹര്‍ത്താല്‍, വഴി തടയല്‍, കാടിളക്കി വേട്ട, മന്ത്രിതല പ്രഖ്യാപനങ്ങള്‍…

ധന്യ ബാലന്‍


നായാടി എന്ന കാട്ടുവാസിയില്‍ നിന്ന്, അഥവാ മൃഗങ്ങളുടെ കൂടെ ജീവിച്ചവരില്‍ നിന്ന്, കൃഷിക്കാരന്‍ അഥവാ നാട്ടില്‍ ജീവിക്കുന്നവന്‍ എന്ന നിലയിലേക്കുള്ള മാറ്റം മുതലാവാം ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണമായത്. പിന്നെ, വേട്ട പണ്ടേയുണ്ട്-അതിന്റെ ആണത്ത, തറവാടിത്ത, ആഢ്യ പ്രകടനങ്ങളും ഉള്ളിനുള്ളിലെ പഴയ ചുരമാന്തലും. പഴയ രാജഭരണ കാലത്തെ ചിത്രങ്ങളിലുണ്ട്, കൊന്ന കടുവയുടെ തലയ്ക്കു മുന്നില്‍ നെഞ്ചുംവിരിച്ചുള്ള ആ നില്‍പ്പ്. ബ്രിട്ടീഷ് ഭരണകാലത്തും അത് സുലഭം. ബ്രിട്ടീഷ് ഓഫീസര്‍മാരുടെ മൃഗയാവിനോദങ്ങള്‍, ശിക്കാര്‍ കോലാഹലങ്ങള്‍, ‘അമ്പട ഞാനേ’യെന്ന ഞെളിഞ്ഞുനില്‍പ്പുകള്‍. ഏറ്റവും ഇങ്ങേത്തലയ്ക്കല്‍, നമ്മുടെ നാട്ടിന്‍പുറങ്ങളില്‍പോലും കാണാവുന്ന, മൃഗത്തലകള്‍കൊണ്ട് ആഢ്യത്വം വിളംബരം ചെയ്യുന്ന തറവാട്ടു വീടുകള്‍. വന്യ മൃഗങ്ങളെ കൊന്നൊടുക്കുന്ന വിനോദങ്ങള്‍ക്കായി ബ്രിട്ടിഷുകാര്‍ തുടങ്ങിയ ‘ഗെയിം സാങ്ച്വറി’കളാണ് പിന്നീട് വന്യ മൃഗസംരക്ഷണ കേന്ദ്രങ്ങള്‍ ആയി മാറിയത് എന്നത് ചരിത്രം. നെല്ലിക്കംപെട്ടി ഗെയിം സാംങ്ച്വറിയാണ് പിന്നീട് പെരിയാര്‍ വന്യമൃഗ സംരക്ഷണകേന്ദ്രമായി മാറിയത്.

 

Photo: VD Mohandas Image Courtesy: The Hindu


 

എന്ത് കൊണ്ട് അവര്‍ കാടിറങ്ങുന്നു?
നിവൃത്തിയില്ലാത്ത നിസ്സഹായതയാണ് കാട്ടുമൃഗത്തെ സ്വന്തം ആവാസവ്യവസ്ഥയില്‍നിന്ന് പുറത്തെത്തിക്കുന്നത്. ഭക്ഷണവും വെള്ളവും ഇരതേടാനുള്ള വഴികളുമടയുമ്പോഴാണ് കാട്ടില്‍നിന്നുള്ള ആ പുറത്താവല്‍. ഒരര്‍ത്ഥത്തില്‍ അതൊരു പുറത്താക്കല്‍ കൂടിയാണ്. കാട് വന്‍തോതില്‍ കൈയേറുന്ന മനുഷ്യര്‍ നടത്തുന്ന പുറത്താക്കല്‍. അപരിചിത വഴികളിലൂടെ, അപരിചിത സാഹചര്യങ്ങളിലൂടെ, വാഹനവും തോക്കും ആള്‍ക്കൂട്ടവും കൂടും ബഹളവുമെല്ലാം കൂടിക്കുഴഞ്ഞ, അപരിചിത ഇടങ്ങളിലേക്കുള്ള നെട്ടോട്ടം കൂടിയാണത്.

ജീവശാസ്ത്രപരമായി ചിന്തിച്ചാല്‍ മനുഷ്യ-മൃഗ തര്‍ക്കങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും അതിന്റെതായ ന്യായങ്ങള്‍ കാണാം. വലിയ ശരീരവും, സവിശേഷമായ സാമൂഹ്യ ജീവിതവും, താഴ്ന്ന ജനസാന്ദ്രതയും, വിസ്തീര്‍ണ്ണം കൂടിയ ആവാസവ്യവസ്ഥയുടെ ആവശ്യകതയുമെല്ലാം വന്യ മൃഗങ്ങളെ പ്രത്യേകിച്ചും കടുവയും, പുലിയും ഉള്‍പ്പെടുന്ന മാംസഭോജികളെ മറ്റു വന്യ ജീവികളില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. സ്വാഭാവിക വനങ്ങള്‍ കൃഷിയിടങ്ങളായി മാറിയതും കാടിനു അതുമൂലമുണ്ടായ വിഭജനവുമെല്ലാം (fragmentation of forests) കാട്ടില്‍ നിന്നും മനുഷ്യന്‍ നാടാക്കി മാറ്റിയ ഇടങ്ങളിലേക്ക് ഇറങ്ങാന്‍ വന്യമൃഗങ്ങളെ പ്രേരിപ്പിക്കുന്നു. വനത്തിനകത്തെ ഇരകളുടെ കുറവും ജല അപര്യാപ്തതയുമെല്ലാം ഇതിനുള്ള മറ്റു കാരണങ്ങള്‍ ആണ്.

നമ്മുടെ ഓരോ വന്യമൃഗസംരക്ഷണ കേന്ദ്രവും ഒരര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട ചെറു ദ്വീപുകള്‍ ആണ്. പ്രായപൂര്‍ത്തിയെത്തുന്ന കടുവകളെപ്പോലുള്ള മൃഗങ്ങള്‍ക്ക് അവയുടെ ജന്മ വാസന അനുസരിച്ച് പുതിയ വാസസ്ഥാനങ്ങള്‍ തേടേണ്ടിവരുന്നു. സംരക്ഷണ മേഖല ചെറുതാകുമ്പോള്‍ അവ സ്വഭാവികമായും മനുഷ്യ വാസമുള്ള പുറം മേഖലകളിലേക്ക് നീങ്ങുന്നു. കടുവാ സങ്കേതങ്ങളെ കണ്ണടച്ച് എതിര്‍ക്കുമ്പോള്‍ നാം മറക്കുന്ന ഒരു സത്യമുണ്ട് -സുഖമായി താമസിക്കാനും കൃഷി നടത്താനും ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ പണിയാനും നാം കൈവശപ്പെടുത്തിയ കാട് മാത്രമാണ് ഈ മിണ്ടാപ്രാണികളുടെ ഇടം. നമുക്ക് ആ കാട്ടിലെ വിഭവങ്ങള്‍ വേണം, അതിന്റെ സൌന്ദര്യം വില്‍ക്കുന്ന ടൂറിസം വേണം, അവിടത്തെ വെള്ളത്തെ തടഞ്ഞു നിര്‍മിക്കുന്ന വൈദ്യുതി വേണം, പക്ഷെ അവിടത്തെ മൃഗങ്ങളെ മാത്രം വേണ്ട.

 

 

നിയമങ്ങള്‍, വിധികള്‍,ശാസ്ത്രീയ പഠനങ്ങള്‍
1972ലെ വന്യ ജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ Core Zone-Buffer Zone പ്രദേശങ്ങള്‍ പ്രഖ്യാപിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഈ നിയമ പ്രകാരം core zoneനും മനുഷ്യവാസ സ്ഥലങ്ങള്‍ക്കുമിടയില്‍ വരുന്ന buffer zone ന്റെ സംരക്ഷണം പ്രത്യേകം ഉറപ്പു വരുത്തണം. ഈ നിയമ പരിധിക്കുള്ളില്‍ വരുന്ന ജീവിയാണ് Panthera tigris എന്ന ശാസ്ത്രീയ നാമമുള്ള കടുവകള്‍. മാത്രമല്ല ജുലൈ നാലിനു മുമ്പ് buffer zone പരിധി നിര്‍ണയിക്കാന്‍ ഈ കഴിഞ്ഞ ഏപ്രില്‍ നാലിന് സുപ്രീം കോടതി സംസ്ഥാനങ്ങള്‍ക്ക് ഉത്തരവ് നല്‍കിയിരുന്നു.

പശ്ചിമഘട്ട പാരിസ്ഥിതിക വിദഗ്ദ സമിതിയും ( Western Ghat Ecology Expert panel -WGEEP) ഇക്കാര്യത്തില്‍ വ്യക്തമായ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പാരിസ്ഥിതിക ദുര്‍ബല മേഖല (Ecological Sensitive Zone -ESZ) സംരക്ഷിത മേഖലയുടെ ചുറ്റളവ് സംരക്ഷിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇതിന്റെ നടത്തിപ്പിന് ഗ്രാമപഞ്ചായത്ത് മുതല്‍ നഗരപാലിക തലം വരെ ഉള്‍ക്കൊള്ളുന്ന പൊതുജനപങ്കാളിത്തം ഉള്ള കമ്മിറ്റികളുടെ (Monitoring Committee) രൂപീകരണവും ചുമതലയും പ്രത്യേകം നിഷ്കര്‍ഷിക്കുന്നുമുണ്ട്.

വയനാട് വന്യജീവി സങ്കേതത്തിലെ സംരക്ഷണ മേഖലയില്‍ പലയിടങ്ങളിലായി ചിതറി കിടക്കുന്ന ആദിവാസികളുടേതടക്കമുള്ള 110 അധിവാസ കേന്ദ്രങ്ങളുണ്ടെന്ന് 2010ല്‍ കേരള വന ഗവേഷണ കേന്ദ്രത്തിലെ ഡോ. എസ് ശങ്കര്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. കോര്‍ ഏരിയയില്‍ മാത്രം 20 സെറ്റില്‍മെന്റുകളുണ്ട്. ( മുത്തങ്ങ റേഞ്ചില്‍ 27 സെറ്റില്‍മെന്റുകളിലായി 658 കുടുംബങ്ങള്‍, സുല്‍ത്താന്‍ ബത്തേരി റേഞ്ചില്‍ 34 സെറ്റില്‍മെന്റുകളിലായി 910 കുടുംബങ്ങള്‍, കുറിച്ചിയാട്ട് റേഞ്ചില്‍ 27 സെറ്റില്‍മെന്റുകളിലായി 496 കുടുംബങ്ങള്‍, തോല്‍പ്പെട്ടി റേഞ്ചില്‍ 22 സെറ്റില്‍മെന്റുകളിലായി 527 കുടുംബങ്ങളുമുണ്ട്. ഇവരില്‍ ഏകദേശം 50% ആളുകളും പുനരധിവാസത്തിന് സന്നദ്ധത അറിയിച്ചതായി പഠനം വ്യക്തമാക്കുന്നു.

 

 

നാടിളക്കലിനു പിന്നില്‍
ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം കടുവകള്‍-ഏകദേശം 80 കടുവകള്‍– വയനാട് പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഇതിനകം പ്രക്ഷുബ്ധത സൃഷ്ടിച്ച വേള്‍ഡ് വൈല്‍ഡ്ലൈഫ് ഫണ്ട് (WWF) റിപ്പോര്‍ട്ട് പറയുന്നു (അവലംബം: safe haven report). ഇത്രയും ‘ഭീകരര്‍’ ഒരേ സ്ഥലത്ത് തമ്പടിക്കുന്നു എന്ന മട്ടിലാണ് മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ടിനെ കൈകാര്യം ചെയ്തത്. തല്‍പ്പര കക്ഷികളും റിയല്‍ എസ്റ്റേറ്റ് മാഫിയയും റിസോര്‍ട്ട് ഉടമകളുമെല്ലാം ഈ മാധ്യമ സമീപനത്തെ നിര്‍ണയിച്ചിട്ടുണ്ട്. സെന്‍സേഷനല്‍ സമീപനങ്ങളിലൂടെ ജനവികാരം ആളിക്കത്തിക്കാന്‍ മാധ്യമങ്ങളും ഈ ഘടകങ്ങളും ഒത്തൊരുമിക്കുകയും ചെയ്തിട്ടുണ്ട്.

എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ മേഖലയിലും കോഴിക്കോട് ജില്ലയിലെ ബാലുശേãരിക്കടുത്തുമെല്ലാം ‘പുലി’ ഇറങ്ങി കാടിനടുത്തുള്ള വീട്ടുമൃഗങ്ങളെ ഉപദ്രവിച്ച അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിനെയൊക്കെ മാധ്യമങ്ങളും പൊതുസമൂഹവും കൈകാര്യം ചെയ്ത രീതിയില്‍നിന്ന് തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ് വയനാട്ടില്‍ ഇപ്പോള്‍ സംഭവിക്കുന്നതെന്ന് കാണാം. മാധ്യമങ്ങളില്‍ വരുന്നത് സ്തോഭജനകമായ റിപ്പോര്‍ട്ടുകളും അവതരണവുമാണ്. ഹര്‍ത്താലുകളടക്കം പ്രഖ്യാപിച്ച് രാഷ്ട്രീയ നേതൃത്വങ്ങളും ഈ സംഭവം കൈകാര്യം ചെയ്യുന്നത് മുമ്പ് കാണാത്ത രീതികളിലാണ്.

തീര്‍ച്ചയായും ഇവിടെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇത് മാത്രമല്ല ഇപ്പോഴുള്ള കാടിളക്കലിനു പിന്നിലെന്നു കാണാം. വയനാട് വന്യജീവി സങ്കേതം ടൈഗര്‍ റിസര്‍വാക്കുന്നു എന്ന പ്രചാരണമടക്കം അനേകം ഘടകങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നുണ്ട്. എന്തു കൊണ്ടാണ്, ഇവിടെ കാര്യങ്ങള്‍ക്ക് മറ്റൊരു സ്വഭാവം കൈവരുന്നതെന്ന് ആഴത്തില്‍ ചിന്തിക്കേണ്ടതാണ്. ഇടുക്കി ജില്ലയില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി തല്‍പ്പര കക്ഷികളും ബിസിനസ്, കൈയേറ്റ താല്‍പ്പര്യങ്ങളും, മാധ്യമ^രാഷ്ട്രീയ നിലപാടുകളും ചേര്‍ന്ന് നടത്തിപ്പോരുന്ന നാടിളക്കലുമായി ഏറെ സമാനതകളുണ്ട് ഈ സംഭവവികാസങ്ങള്‍ക്ക്.

 

A leopard is shot with a tranquiliser dart in the residential area of Jyotikuchi in Guwahati, the capital city of the north-eastern state of Assam Photo: Biju Boro


 

വേണ്ടത് വിവേകം
വന്യമൃഗങ്ങളും മനുഷ്യരുമായുള്ള സംഘര്‍ഷങ്ങളെ കുറച്ചു കൂടി വിവേകത്തോടെ സമീപിക്കേണ്ട കാലമാണിത്. വയനാട്ടിലെ ജനങ്ങളെ ഇക്കാര്യത്തില്‍ ബോധവല്‍കരിക്കുകയും അവര്‍ക്കും വനത്തിനും നാശം വരുത്താത്ത രീതിയിലുള്ള പ്രശ്നപരിഹാരങ്ങള്‍ ഉണ്ടാവുകയുമാണ് വേണ്ടത്. സര്‍ക്കാര്‍ തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, മാധ്യമ-രാഷ്ട്രീയ-സാമൂഹിക സംഘടനാ തലങ്ങളിലുള്ള വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങളും ഇതിന് അനിവാര്യമാണ്. വൈകാരികമായ കൊടുങ്കാറ്റുകള്‍ ഇളക്കിവിടാനുള്ള ആസൂത്രിത ഗൂഢാലോചനകളെ തുറന്നു കാട്ടുകയാണ് വേണ്ടത്. അതിനു പകരം താല്‍ക്കാലിക ലാഭങ്ങള്‍ക്കായി കണ്ണടക്കുന്നത് പ്രത്യാഘാതങ്ങള്‍ ഗുരുതരമാക്കും.

മധ്യ ഇന്ത്യയിലെ കാടിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കാടിറങ്ങുന്ന പുലികളെക്കുറിച്ച് പഠനം നടത്തുന്ന വിദ്യ അത്രേയയുടെ നിരീക്ഷണങ്ങള്‍ (http://www.projectwaghoba.in/) ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. radio collaring data പ്രകാരം, വനങ്ങളിലേക്കാള്‍ മനുഷ്യവാസമുള്ള സ്ഥലങ്ങളിലാണ് പുലികളെ കൂടുതല്‍ കണ്ടെത്തുന്നതെന്ന് വിദ്യ അത്രേയ പറയുന്നു. ‘ എന്നാല്‍, മനുഷ്യരുമായുള്ള സമ്പര്‍ക്കം പുലികള്‍ പരമാവധി ഒഴിവാക്കുന്നു. അവിടെ കര്‍ഷകര്‍ കൃഷി ചെയ്യുന്നതിനടുത്തോ, വീടിന്റെ വരാന്തയിലോ വരെ പുലിയെ ചിലപ്പോള്‍ കാണുന്നു. എങ്കിലും മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ കുറവാണ്’. പ്രൊജക്റ്റ് വഘോബ എന്നാണ് വിദ്യയുടെ പഠന പദ്ധതിയുടെ ശീര്‍ഷകം. മധ്യ ഇന്ത്യയിലെയും കിഴക്കേ ഇന്ത്യയിലെയും ആദിവാസികള്‍ കാലങ്ങളായി ആരാധിക്കുന്ന ഒരു ഭീമന്‍ പൂച്ച ദൈവത്തിന്റെ പേരാണ് വഖോബാ.

 

Photo: NA Naseer


 

കടുവയെക്കുറിച്ച് ചില വസ്തുതകള്‍
നമ്മുടെ ദേശീയ മൃഗമായ കടുവ 1986ല്‍ തന്നെ International Union for Conservation of Nature ( IUCN) റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് (http://www.iucnredlist.org/details/15955/0).

ടൈഗര്‍ സെന്‍സസ് അനുസരിച്ച് 2001^2002ല്‍ ഏകദേശം 3642 കടുവകളുണ്ടായിരുന്ന സ്ഥാനത്ത് 2010ല്‍ ഏകദേശം 1706 കടുവകളാണ് ശേഷിക്കുന്നത്. (http://projecttiger.nic.in/populationinindia.asp#)

ഒരു മുതിര്‍ന്ന കടുവ ഒരു വര്‍ഷം 3000 കിലോ മാംസം കഴിക്കുന്നു, അതായത് ഒരു ആഴ്ച അതിന് ഒരു മാന്‍ തന്നെ ധാരാളം. (പിന്നെ എങ്ങനെയാണ് നമ്മുടെ വയനാട്ടിലെ കടുവ ദിവസവും കന്നുകാലികളെ പിടിക്കുന്നത്? അതിനു കാരണമായി പറയുന്നത് ചില കാര്യങ്ങളാണ്. കൊല്ലുന്ന കന്നുകാലികളെ തിന്നാന്‍ കടുവയ്ക്ക് കഴിയുന്നില്ല. അവയെ അന്നേരം തന്നെ നാം മറവു ചെയ്യുന്നു. അതിനാല്‍, കടുവ പുതിയ ഇരയെ തേടേണ്ടി വരുന്നു. കൊന്ന മൃഗത്തെ കാട്ടില്‍ ഉപേക്ഷിക്കുമെങ്കില്‍ അടുത്ത ആക്രമണം ഒഴിവാക്കാമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

കടുവ കാടിന്റെ flagship species ആണ്. അതായത് ഒരു കടുവക്ക് ജീവിക്കാനുള്ള അതിന്റെ home range/ territory ആയ 7-10sq കാടിനെ നാം സംരക്ഷിക്കുമ്പോള്‍ അതിനൊപ്പം ആ കാടിനെ, അതിലെ മരങ്ങളെ, ജീവികളെ അത് തരുന്ന മഴയെ, ആ മണ്ണിനെ എല്ലാം നമ്മുടെ വരും തലമുറക്കായീ സംരക്ഷിക്കുന്നു.

കടുവകളെ സംരക്ഷിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ 1973ല്‍ പ്രൊജക്റ്റ് ടൈഗര്‍ ആരംഭിക്കുമ്പോള്‍ 268 എണ്ണം കടുവകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2010 ലെ ടൈഗര്‍ സെന്‍സസ് അനുസരിച്ച് ഏകദേശം 1706 കടുവകളാണ് എപ്പോള്‍ ഇന്ത്യയില്‍ ശേഷിക്കുന്നത്. 1950ല്‍ ഇവ പൂര്‍ണമായും വംശനാശത്തനിരയാകും എന്നായിരുന്നു 1930ല്‍ ജിം കോര്‍ബെറ്റ് അഭിപ്രായപ്പെട്ടത് എന്നതോര്‍ക്കുമ്പോള്‍ സംരക്ഷണ ശ്രമങ്ങളുടെ പ്രസക്തി ബോധ്യമാവും.

 

 

ജനങ്ങള്‍ക്ക് ജീവിതവൃത്തിയും കാടിന് സംരക്ഷണവും
പക്ഷെ, ശേഷിക്കുന്നവയില്‍ മുപ്പതു ശതമാനം കടുവകളും സംരക്ഷിത വനമേഖലയിലല്ല എന്നതാണ് വാസ്തവം. ജനങ്ങളുടെ അവകാശങ്ങളെ അംഗീകരിച്ചു കൊണ്ട് ഈ ദേശീയമൃഗത്തെ സംരക്ഷിക്കുക എന്നത് തികച്ചും വെല്ലുവിളി തന്നെയാണ്. മാത്രമല്ല കടുവ സംരക്ഷണം കടുവ ടൂറിസത്തിലേക്ക് വഴി മാറുമ്പോള്‍ സംഭവിക്കാവുന്ന അപകടങ്ങളും തള്ളിക്കളയാന്‍ ആവില്ല.

ടൂറിസം തദ്ദേശ വാസികള്‍ക്ക് തൊഴില്‍ നല്‍കും എന്ന മുഖംമൂടിക്കു പിന്നില്‍ വന്‍കിട റിസോര്‍ട്ട്, ടൂറിസം മേഖലയുടെ കച്ചവടക്കണ്ണുകള്‍ കാണാതിരുന്നുകൂടാ. 2010ല്‍ കൃതി കാരന്ത് ഇന്ത്യയിലെ വിവിധ സംരക്ഷിത വന മേഖലകളില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്, വെറും 0.01% തദ്ദേശ വാസികള്‍ക്ക് മാത്രമാണ് ടൂറിസം പദ്ധതികള്‍ ഉപകാരപ്പെടുന്നത് എന്നതാണ്.

കച്ചവടക്കണ്ണോടു കൂടിയ ശ്രമങ്ങള്‍ക്കു പകരം, ആദിവാസികളും അല്ലാത്തവരുമായ ജനങ്ങള്‍ക്ക് ജീവിതവൃത്തിയും കാടിനു സംരക്ഷണവും എന്ന നിലയിലേക്ക് എത്താന്‍ വനം വകുപ്പിന്റെയും, വന്യമൃഗ ഗവേഷകരുടെയും, എന്‍.ജി.ഒ, പരിസ്ഥിതി പ്രവര്‍ത്തകരുടെയും എല്ലാത്തിനും ഉപരി ജനങ്ങളുടെയും കൂട്ടായ തീരുമാനങ്ങളും പരസ്പരവിശ്വാസത്തിലൂന്നിയ ശ്രമങ്ങളും അനിവാര്യമാണ്. ഒപ്പം തന്നെ കടുവകളുടെ Ecology, Behaviour Study, Relocation Problem, habitat Requirements, Radio collaring, DNA studies തുടങ്ങിയ മോണിറ്ററിങ് സംവിധാനങ്ങളും കൃത്യമായി നടപ്പാക്കേണ്ടതുണ്ട്.

കോടികള്‍ ചിലവിട്ട് നമ്മുടെ ദേശിയ മൃഗത്തെ –സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമങ്ങള്‍ നടത്തുമ്പോള്‍ കാടിളക്കിയുള്ള വേട്ടകള്‍ കൊണ്ടും തോക്കുകള്‍ കൊണ്ടുമാവരുത് കേരളം ആ യത്നത്തില്‍ പങ്കാളികളാവേണ്ടത്.

 

വിദ്യ അത്രേയ


 

വിദ്യ അത്രേയയുടെ ലേഖനങ്ങള്‍

Living with Leopards Outside Protected Areas in India

Human — Leopard Conflict; Lessons from Junnar, Maharashtra

Lessons from Human – WIldlife Conflicts

Role of Media
 
 
 
 

14 thoughts on “ഭൂമിയുടെ അവകാശികളും വയനാട്ടിലെ കടുവകളും

 1. ചുരുങ്ങിയ പക്ഷം കഴിഞ്ഞ നൂറു വര്‍ഷമായി ജനവാസമുള്ള പ്രദേശങ്ങളെ കടുവ വളര്‍ത്തു കേന്ദ്രമായി മാറ്റിഎടുക്കാനുള്ള നഗര ബുദ്ധിജീവിയുടെ പരിസ്ഥിതി സ്നേഹത്തെ പിന്‍പറ്റിയാണ്‌ ഈ ലേഖനവും എഴുതപ്പെട്ടിരിക്കുന്നത് എന്ന് പറയാതെ വയ്യ. ഈ പ്രദേശങ്ങളില്‍ താമസിക്കുന്നത് ഇപ്പരയുന്നു വന്‍കിട കയ്യേറ്റക്കാരും റിസോര്‍ട്ട് മുതലാളിമാരുഉം ഒന്നുമല്ല. പാവപ്പെട്ട ആദിവാസികളും സാധാരണ കര്‍ഷകരുമാണ്. അവരുടെ ജീവനും സ്വത്തിനും സാധാരണ ജീവിതത്തെയും പരിഗണിക്കാത ഏതു കടുവാ സ്നേഹവും വരെന്യവര്ഗ സ്വാര്‍ത്ഥ തയുടെ ഉല്പന്നമാണ്. കഴിഞ്ഞ പരിസ്ഥിതി ദിനന്തില്‍ ഹിന്ദുവില്‍ വന്ന വയനാട് കടുവക്ക് പറ്റിയ പ്രടെഷമാനെന്നു സമര്തിക്കുന്ന കല്പറ്റയില്‍ നിന്നിറങ്ങിയ ലേഖനം അവസാനിക്കുന്നത് ഇത് കടുവാ സന്കെതമാക്കെണ്ടാതിന്റെ ആവശ്യകത ഊന്നിപ്പരഞ്ഞുകൊണ്ടാണ്. അവനവനെ ബാടിക്കാത്ത്ത പ്രകൃതി സ്നേഹമായത് കൊണ്ട് എ.സി മുറിയിലിരുന്ന അകാടമിക് ബുദ്ധിജീവിക്ക് പതിറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യര്‍ പണിയെടുത്തു കഴിയുന്ന പ്രദേശങ്ങളെ വളരെ സൂത്രത്തില്‍ കടുവക്ക് എഴുതിക്കൊടുക്കാം. ഇതു നടക്കില്ല, നടക്കരുത്.

  • Dhanya wrote about the reality. Mr manu is unaware of the reality of the shift from Kattunaickan to chetten via wayandan chetti, Please read history of wayand occupation from 1950s.

 2. നല്ല നിരീക്ഷണം . രാഷ്ട്രീയക്കാരും ഭൂമാഫിയയും തീര്‍കുന്ന കെണിയില്‍ വയനാടുകാര്‍ വീണു പോയി കൊണ്ടിരിക്കുന്നു . എല്ലാ ജീവന്റെയും മൂല്യം തിരികെ കൊണ്ട് വരിക ബുദ്ധി മുട്ട് തന്നെ . എങ്കിലും സാധാരണ ജനങ്ങള്‍ ഇത് മനസ്സിലാക്കണം . എങ്കിലേ നമുക്ക് ഇവിടെ ജീവിക്കാന്‍ കഴിയു . വാസ്തവത്തില്‍ ഇത് പരിഹരിക്കാന്‍ പറ്റുന്ന കാര്യമാണ് . സര്‍കാര്‍ വരുന്നതിനു മുന്‍പും ഇവിടെ ആളുകള്‍ ജീവിച്ചിരുന്നു .കടുവകളും . കടുവ ഇല്ലാതായാല്‍ നമുക്കും ജീവിക്കാന്‍ ഇവിടെ ഇടം ഇല്ലാതാകും ഭൂമി വലിയ ആളുകള്‍ കൊണ്ട് പോകും. നമ്മുടെ സത്രു കടുവയല്ല . ഈ ഭൂമി വിറ്റു മുടിക്കുന്നവര്‍ ആണ്

 3. ഈ വിഷയത്തില്‍ ഫേസ്ബുക്കില്‍ കണ്ടതാണ്. ഇവിടെ ഗുണം ചെയ്യാനിടയുണ്ട്.
  ഇതില്‍ കമന്റിട്ട മനു പി. ടോംസ് ഫേസ്ബുക്കിലിട്ട സമാന കമന്റുമായി ബന്ധപ്പെട്ട ചര്‍ച്ചയാണിത്.

   
   

  Siby Nilambur:
  നീ പേടിക്കണ്ടെടേ… ജനരോഷം ഭയന്ന് ഒരു എന്‍എച്ചിന് വീതികൂട്ടാന്‍ ഭൂമിയേറ്റെടുക്കാന്‍ തന്‍റേടമില്ലാത്ത സര്‍ക്കാരുകള്‍ ഭരിക്കുന്ന നമ്മുടെ നാട്ടില്‍, ലക്ഷങ്ങള്‍ താമസിക്കുന്ന ഒരു ജില്ലതന്നെ കടുവകള്‍ക്കു വിട്ടുകൊടുക്കാന്‍ ഒരു സര്‍ക്കാരും മിടുക്ക് കാണിക്കുമെന്നു തോന്നുന്നില്ല.
  Yesterday at 4:22pm · Like

  Sajesh Lukose:
  u r correct manu…..
  Yesterday at 4:27pm · Like

  Vinod Nedumudy:
  Academic budhijeevikku manasilakunna academic budhijeevi abhyasanagal….!!
  Yesterday at 5:04pm · Like · 1

  Dinkar Mohana Pai:
  രാത്രിയിലെ യാത്ര നിരോധനം, കടുവ സങ്കേതം ഇങ്ങനെ പുതിയ പുതിയ പ്രകൃതി സ്നേഹ പരിപാടികള്‍ ഇനി എന്തൊക്കെ ആണാവോ വരിക. കാത്തിരുന്നു കാണേണ്ടി വരും. വയനാട്ടുകാര്‍ ഇനിയും ഉണര്‍ന്നില്ലെങ്കില്‍ വലിയ ഒരു വിപത്താവും ഫലം. ഇടയ്ക്കിടയ്ക്ക് വയനാട്ടിലും തിരിച്ചു കൊച്ചിയിലുമായി യാത്രകള്‍ നടത്തുന്നതിനാല്‍ ഓരോ സ്ഥലത്തെ രാഷ്ട്രീയ നേതൃത്വം അവിടത്തെ ജനങ്ങള്‍ക്ക്‌ വേണ്ടി എന്ത് ചെയ്യുന്നു എന്ന് മനസ്സിലാക്കാനും താരതമ്യം ചെയ്യുവാനും കഴിയുന്നുണ്ട്. വയനാട്ടിലെ കാര്യങ്ങള്‍ കാണുമ്പോള്‍ വിഷമം തോന്നും. പണ്ട് എങ്ങനെ ആയിരുന്നോ അത് പോലെ തന്നെ ഇപ്പോഴും. നേതാക്കളുടെ കാര്യത്തിലും ആളുകളുടെ കാര്യത്തിലും വലിയ മാറ്റം ഇല്ല. അന്ധമായ രാഷ്ട്രീയ പിന്തുണയ്ക്ക്‌ പകരം നാടിനു നല്ലത് ചെയ്യുവാന്‍ സാധ്യതയുള്ളവരെ തെരഞ്ഞെടുക്കുവാനും തെരഞ്ഞെടുത്തവരെ കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കുവാന്‍ ഉള്ള ഇച്ചാശക്തി കാണിക്കുവാനും ജനങ്ങള്‍ ഇനിയെങ്കിലും തയ്യാറാവേണ്ടിയിരിക്കുന്നു. ടൂറിസത്തിന്റെ പേരില്‍ നാട് നശിപ്പിക്കുന്നതിനപ്പുറം കഷ്ടപ്പെടുന്ന നാട്ടുകാര്‍ക്ക് വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാന്‍ രാഷ്ട്രീയക്കാരും അധികാര വര്‍ഗ്ഗവും ശ്രമിച്ചിരുന്നെങ്കില്‍ എന്ന ആഗ്രഹം മാത്രം ബാക്കി.
  Yesterday at 5:12pm · Like · 1

  Aji George എടാ നീ എന്ത് ലേഖനതെക്കുറിച്ചാ ഈ പറയുന്നേ ? അതിവിടെ ഒന്ന് പോസ്റ്റ്‌ ചെയ്യാമോ ?
  Yesterday at 5:20pm · Edited · Like

  Manu P Toms:
  go to nalamidam..and the hindu report is there in wayanad crew page
  Yesterday at 5:23pm · Like

  Manu J. Vettickan:
  Manu I’m happy that atleast in one issue you found the Hindu report unreasonable! a late realization for a supporter of arm chair intellectuals…may like to see onr article in mathrubhumi http://www.mathrubhumi.com/business/commentary_articles/v_santhakumar/approach-towards-farmers-and-planters-286945.html
  Yesterday at 6:23pm · Like · 1

  LibishBaby Marikaveettil:
  Kaivittu poyi mone…..6 mani kazhinjal power cut… Veedinu Pacha niram….Kaduvayude Kavalum…Sukhajeevitham ayirikkum ini Wayanattil…
  21 hours ago · Like

  K.S. Sudhi:
  കേരളത്തിലെ രണ്ടു കടുവ സങ്കേതങ്ങള്‍ ഉള്ള കാര്യം മനുവിനും അറിയാന്‍ കഴിയേണ്ടതാണ്. അവിടൊന്നും ഇല്ലാത്ത എന്ത് പ്രശ്നമാണ് വയനാട്ടില്‍ വരാന്‍ ഇരിക്കുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് അണിയറയിലെ അങ്കങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌…….

  അത് അന്വേഷിക്കില്ല എന്ന് വാശി പിടിക്കുന്നത്‌ മനസ്സിലാക്കാന്‍ കഴിയുന്നതേ ഉള്ളു. കിട്ടുന്ന വിലക്ക് ഭൂമി വിറ്റു പോകാന്‍ വെമ്പല്‍ കൂട്ടുന്ന വയനാട്ടുകാരെ സഹായിക്കാന്‍, നഷ്ടം സഹിച്ചും ഭൂമി വാങ്ങാന്‍ ആരേലും വരുന്നോ എന്നും, വികാരം കൊള്ളും മുന്‍പേ അന്വേഷിക്കാവുന്നതാണ് .
  ഇനി കടുവാ സങ്കേതമായി പ്രഖ്യാപിച്ചാലും ഇപ്പോള്‍ ഉള്ളതിലും കൂടുതല്‍ ഒരു നിയന്ത്രണവും വരാന്‍ ഇല്ലെന്നും ഈ രക്ഷകര്‍ക്ക് അറിയാം. അവിടുത്തെ “വരള്‍ച്ചയും വിലനാശവും കെടുതികളും ദുരിതങ്ങളും മലേറിയയും ജപ്തിയും ഒത്തിരി കണ്ടിട്ടുള്ള വയനാട്ടിലെ പാവപ്പെട്ട” ജനങ്ങളെ സഹായിക്കാന്‍ അണിയറയില്‍ നില്‍ക്കുന്നവര്‍ക്കാണ് ഇതൊക്കെ കൂടുതല്‍ നന്നായി അറിയാവുന്നത് .
  കടുവ സങ്കേതം ആയാല്‍ വരാവുന്ന ലാഭം ഓര്‍ത്താല്‍, ആര്‍ക്കും പാവപെട്ടവരെ എങ്ങനെയും സഹായിക്കാനും തോന്നും.
  പിന്നെ, നൂറ് വര്ഷം മുന്‍പ് കാട് വെട്ടി പിടിച്ചവര്‍, “ദുരിതങ്ങളും മലേറിയയും” സഹിച്ചു വനം വെളുപിച്ചു കപ്പയും കാപ്പിയും കൃഷി ചെയ്തത് നാടിനെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ ആയിരുന്നെന്നും കൂടി പറയുന്ന ദിനം എന്നാണാവോ വരുന്നത്?
  കഴിഞ്ഞ നൂറു വര്ഷം കൊണ്ട് കാട് വെളുപ്പിച്ചവര്‍ കേരളത്തിനോട് ചെയ്ത ക്രൂരത എന്ത് എന്ന് ചോദിക്കണ്ടേ?
  ഭൂമിയിലെ ഓരോ കുഞ്ഞിനും, പിറന്നവര്‍ക്കും , ഇനി പിറക്കാന്‍ ഇരിക്കുന്നവര്‍ക്കും അവകാശപെട്ട മണ്ണും മഴയും മഞ്ഞും വെട്ടിപിടിച്ചവര്‍, ഭൂമിയും പരിസ്ഥിതിയെയും കൊള്ളയടിക്കുകയല്ലേ ചെയ്തത്?
  സായിപ്പു വന്നു നമ്മളെ വികസിപിചില്ലായിരുന്നേല്‍ കാണവായിരുന്നു എന്ന് പറയുന്ന ചില ഉറുമ്പ് ബുദ്ധികള്‍ കാട്ടുന്ന അത്ര വങ്കതരമേ ഈ സഹനങ്ങളുടെ വീമ്പു പറച്ചിലില്‍ ഉള്ളു.
  കുടിയേറ്റകാരുടെ വ്യക്തിപരമായ കാട് കയ്യേറ്റം കൊണ്ട്, നഷ്ടം കേരളത്തിനും ഭൂമിക്കും ആണ്. ലാഭം, പത്തായത്തിലും നിലവറയിലും ഒളിപ്പിച്ച ചില ജാതി, രാഷ്ട്രീയ കേമന്മാര്‍ക്കും തരകന്മാര്‍ക്കും ശിങ്കിടികള്‍ക്കും മാത്രം.
  18 hours ago · Like

  Prajeesh Vs:
  ഞങ്ങളുടെ അച്ഛന്‍ അപ്പൂപ്പന്‍ മാരുടെ ചോരയെയും വിയര്‍പ്പിനെയും പുശ്ചത്തോടെ കാണുന്ന പ്രിയപെട്ടവരെ, ആരാന്റെ അമ്മക് പ്രാന്ത് വരുമ്പോള്‍ കാണാന്‍ നല്ല ചേല് എന്ന രീതിയില്‍ കാര്യങ്ങളെ നോക്കികാണുന്ന കപട പരിസ്ഥിതി സ്നേഹികളെ, ഒരു ദിവസം വയനാട്ടില്‍ വന്നു ഒരു ദിവസം ആയ കാടുകളില്‍ തങ്ങി പറ ഞങ്ങടെ മുന്‍ തലമുറ എത്ര കഷ്ടപെട്ടിട്ടുണ്ടെന്നു. കേരളത്തിന്റെ സാമ്പത്തീക വ്യവസ്ഥിതിയുടെ നിലനില്പ് ഇവിടെ നിന്നും കയറ്റി അയക്കുന്ന കുരുമുളകിന്റെയും ഇന്ജിയുടെയും തെയിലയുടെയും കാപ്പിയുടെയും എലതിന്റെയും അടിസ്ഥാനത്തില്‍ കൂടി ആണ് അല്ലാതെ ആരും വിദേശതെക് തേങ്ങ കയറ്റി അയക്കുനില്ല. ഇതെല്ലം ഉണ്ടാകുന്നതിലും ഉണ്ടാക്കുനതിലും വയനാട് പോലുള്ള കുടിയേറ്റ മേഖലക്കുള്ള പങ്കു തള്ളി കളയാന്‍ ആകില്ല. അങ്ങനെ ഉള്ള ഒരു കൂട്ടം ജനതയെ കുടിയിറക്കി വിട്ടാലേ നാട് നന്നാകൂ എന്ന് എ സി റൂമിലിരുന്നു വങ്കത്തരം പറയുന്ന പോഴന്മാരുടെ കൂടെ കൂടാതെ പാവം വയനാടിലെ ജനതയെ രക്ഷിക്കാന്‍ സഹായിക്ക് സുഹൃത്തേ.
  7 hours ago · Like · 1

  Manu P Toms:
  സുധിക്ക് വായിക്കാന്‍: http://www.mathrubhumi.com/business/commentary_articles/v_santhakumar/approach-towards-farmers-and-planters-286945.html

  Approach towards Farmers and Planters,തോട്ടങ്ങളോടും കയ്യേറ്റകൃഷിക്കാരോടും ഉള്ള സമീപനത്തിന്റെ മറുവശം.
  http://www.mathrubhumi.com
  തോട്ടങ്ങളോടും കയ്യേറ്റകൃഷിക്കാരോടും ഉള്ള സമീപനത്തിന്റെ മറുവശം,Approach towards F…
  See More
  6 hours ago · Like

  K.S. Sudhi:
  ഇത്രമേല്‍ വങ്കത്തം നിറഞ്ഞ പേനാ ഉന്തല്‍ ഇതിനു മുന്‍പ് മാതൃഭൂമിയില്‍ കണ്ടിട്ടേ ഇല്ല. മനൂ, കുറെ കൂടി നല്ല മറുപടികള്‍ കണ്ടെത്തി പോസ്റ്റ്‌ ചെയ്യ്, ഞാന്‍ വായിക്കാം, എന്റെ നിലപാടുകള്‍ തെറ്റെന്നു കണ്ടാല്‍ തിരുത്താനും തയ്യാര്‍..
  പിന്നെ, കേരളത്തില്‍ ആദ്യമായല്ല കടുവ സങ്കേതം വരാന്‍ പോകുന്നത്, പെരിയാര്‍, പറമ്ബികുളം എന്നിവ വന്നിട്ടുണ്ട്. അവിടെയും ജനജീവിതം അല്ലലില്ലാതെ പോകുന്നുണ്ട്. വന്നു കാണൂ.
  ഈ വസ്തുതകള്‍ കാണാതെ വികാരഭരിതം വിലപിക്കുന്നത് കാണുമ്പോള്‍ സംശയങ്ങള്‍ കൂടുന്നത്തെ ഉള്ളൂ കൂട്ടുകാരാ.
  ആദ്യം കുടിയേറ്റ കര്‍ഷകന്റെ ദീന കഥകള്‍,
  പിന്നെ അതിജീവനത്തിന്റെ വീര കഥകള്‍
  ഒടുവില്‍ കേരളത്തെ നിലനിര്‍ത്തിയതിന്റെ അവകാശ വാദങ്ങള്‍.
  കാടുകേറി കൃഷി ചെയ്തവരെ, അപ്പന്‍ അപൂപന്മാരെ, മാനിക്കണം. പഴയ കാലത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളില്‍ അത് ഭാഗികമായി എങ്കിലും ശരിയാണ് .
  പക്ഷെ, മലേറിയ മുതല്‍ മലമ്പാമ്പിനെ വരെ നേരിട്ടത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനല്ലേ എന്ന വിലാപം ഈ കാലത്ത് എത്ര കണ്ടു വിലപ്പോകും എന്ന് എനിക്ക് സംശയം ഉണ്ട് .
  മധ്യ കേരളത്തില്‍ നിന്നും എല്ലാവരും കുടിയേറ്റം നടത്തിയോ? നാട്ടില്‍ ജീവിച്ചവരും ഇല്ലേ? അവരാരും കേരളത്തിന്‌ സംഭാവന നല്കിയവരല്ലേ?
  നേരെ ചൊവ്വേ പറഞ്ഞാല്‍, മലയിടുക്കില്‍ പോയി ജീവിക്കാന്‍ പാടുപെട്ടു എന്ന് പറയുന്നതില്‍ ഒരു സത്യസന്ധത ഉണ്ട്.
  മഞ്ഞും മലേറിയയും മല ഇടിച്ചിലും നേരിട്ട് സ്വന്തം ജീവിതം പടുത് ഉയര്‍ത്തിയ ആളുകളുടെ അധ്വാന ശീലം. അത് ശരിയാണ്. അത് മാനിക്കുന്നു.
  അല്ലാതെ കേരളത്തെ പിടിച്ചു നിര്‍ത്തി വയനാട്ടിലെ കുടിയേറ്റ കര്‍ഷകര്‍ എന്നൊക്കെ ഇന്ന് പറഞ്ഞാല്‍ വിലപ്പോകുമോ എന്തോ.എവിടെയും, ആരും ആരെയും കുടി ഇറക്കിയിട്ടില്ല. ഇല്ലാത്ത ശത്രുവിന്റെ ഉണ്ടാകാന്‍ ഇടയുള്ള ആക്രമണത്തെ (കുടി ഇറക്കം ഉള്‍പെടെ) പ്രതി രോധിക്കാന്‍ പട ഒരുക്കുന്നവരെ, നിങ്ങളുടെ ഉദ്ദേശ ശുദ്ധിയില്‍ സംശയം തോന്നിയാല്‍, അത് ചോദിച്ചാല്‍ പുലയാട്ടു നടത്തരുത്. കുടുംബ മഹിമ പറഞ്ഞു പേടിപ്പിക്കന്നും വരരുത്
  ബുദ്ധിക്കു നിരക്കുന്ന കാര്യങ്ങള്‍ പറയുന്നവര്‍ക്ക് എന്ത് പട്ടങ്ങള്‍ ചാര്ത്തിയാലും വേണ്ടീല്ല, സത്യം മായാതെ തെളിഞ്ഞു തന്നെ വരും. ഇനി ഇത്തിരി ജാതി കൂടി ഇതില്‍ കലര്തിയാല്‍ നിങ്ങളുടെ ജോലി എളുപ്പം ആവുകയും ചെയ്യും
  വികാരം കൊള്ളും മുന്‍പേ, വസ്തുതകള്‍ മനസ്സിലാക്കുന്നത്‌ നല്ലതാണു. എ സി മുറിക്കു പുറത്തു നില്‍ക്കുന്നവരും അകത്തു ഇരിക്കുന്നവരും
  4 hours ago · Edited · Like

  Manu P Toms:
  അവനവനെ ശരിവേക്കാത്ത്ത എല്ലാ നിരീക്ഷനങ്ങളെയും വന്കത്തരമാനെന്നു പറയുന്നതാണ് ഏറ്റവും വലിയ വങ്കത്തം. അത് ലേശം അഹങ്കാരം കൂടിയാണ്. സമയകുരവ് കൊണ്ടാണ് മറുപടി ഒരു ലിങ്കില്‍ ഒതുക്കിയത്. ബാക്കി വിശദമായി പുറകെ വരുന്നുണ്ട്. ഇപ്പം സ്വല്പം ജോലിത്തിരക്കുണ്ട്.
  4 hours ago · Like · 2

  Biju Chandran:
  tracking
  4 hours ago · Like

  Biju Chandra:
  പാരിസ്ഥിതികമായ യാതൊരു ദിശാബോധവും ഇല്ലാത്ത ഒരു കാലത്തായിരുന്നു മലബാര്‍ കുടിയേറ്റം നടന്നത്. പക്ഷെ അത് കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. മലബാറിലേക്ക്‌ കുടിയേറിയവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ ഒഴിച്ചുള്ളവര്‍ എല്ലാം പരിതാപകരമായ സാമ്പത്തിക സ്ഥിതി ഉള്ളവര്‍ ആയിരുന്നു. കാശുള്ളവന്‍ വന്നു മലമ്പനിയും മന്തും ഒക്കെ പിടിച്ചു ചാകാന്‍ തയ്യാറാകുമോ? കേരളത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക നിലവാരം അത് ഉയര്‍ത്തി. ജന്മിമാരുടെ ഭൂമിയില്‍ കുടിയാന്‍ ആയും മറ്റും അരിഷ്ടിച്ച് കഴിഞ്ഞിരുന്നവര്‍ ചെറുകിട ഭൂ ഉടമകള്‍ ആയി മാറി. അത് അവരില്‍ ആത്മാഭിമാനം സൃഷ്ടിച്ചു… (റിസ്ക്കെടുക്കാന്‍ തയ്യാരല്ലാതെ നൂറ്റാണ്ടുകളായി ഉണ്ടുറങ്ങി കഴിഞ്ഞവരില്‍ ഈര്‍ഷ്യയും) – അവരില്‍ ചിലര്‍ കുടിയേറ്റം പരിസ്ഥിതിയുമായി മാത്രമേ ബന്ധിപ്പിക്കൂ. 🙂
  ആദിവാസി പീഡനം കുടിയേറ്റക്കാര്‍ മാത്രമേ നടത്തിയിട്ടുള്ളൂ എന്നാ വാദത്തിനോട് യോജിക്കാന്‍ ഒരിക്കലും ആവില്ല. കേരളത്തിലെ മറ്റിടങ്ങളില്‍ ഒക്കെ ആദിവാസികളും ദളിതരും ഒക്കെ ഏതു തരം ജീവിതമാണ് നയിക്കുന്നത്? അതിജീവനത്തിനു വേണ്ടിയായിരുന്നു മലബാര്‍ കുടിയേറ്റം,ഭൂമിയും പരിസ്ഥിതിയും കൊള്ളയടിക്കാന്‍ വേണ്ടി ഉള്ളതായിരുന്നില്ല ….
  about an hour ago · Like · 1

  K.S. Sudhi:
  മനൂ: ഈ പറഞ്ഞത് എനിക്ക് തിരിയുന്നില്ല . ഉത്തരാധുനിക കവിതപോലെ ഉണ്ട്. അറിവില്ലായ്മ ആകാം. ഞാന്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ നേരിടാതെ വേറെ കഥകള്‍ പറയുന്നത് കാര്യം അറിയാത്തത്/തിരിയാത്തത് കൊണ്ട് മാത്രമാവുമോ?
  ഞാന്‍ നിരന്തരം ഉന്നയിച്ച പെരിയാര്‍ പറമ്പികുളം കാര്യം ആരും കേട്ടില്ലേ ആവോ?

  @ബിജു: ആദ്യ നിരീക്ഷണം ശരിയാണ്. കുടിയേറ്റം നടന്നത് പാരിസ്ഥിതിക അവബോധം കുറഞ്ഞ കാലത്താണ്. സാമ്പത്തിക പരാധീനത കൊണ്ടും തന്നെ ആണ് അത്തരം കുടിയേറ്റം നടന്നിട്ടുണ്ടാവുക. കുടിയേറിയവര്‍, അദ്ധ്വാനിച്ചിട്ടും ഉണ്ട് പൊതു മുന്നേറ്റത്തിനു സംഭാവന നല്‍കിയിട്ടും ഉണ്ട്. എതിരില്ല .
  പക്ഷെ എന്റെ ചോദ്യം ഇതാണ് . അത്തരം നീക്കങ്ങള്‍ വരുത്തിവെച്ച പരിസ്ഥിതി നാശം കാണാതെ പോകുന്നത് എന്തു കൊണ്ടാണ്? സാമ്പത്തിക മുന്നേറ്റത്തെ പറ്റി ഊറ്റം കൊള്ളുമ്പോള്‍ അതിനു കൊടുക്കേണ്ടി വന്ന വില എത്ര വലുതായിരുന്നു എന്നും നാം അറിയണ്ടേ?
  അതിജീവനത്തിനു വേണ്ടി നടത്തിയ കാട് വെട്ടിപിടിക്കല്‍ വരുത്തിയ ലാഭവും നഷ്ടവും ecosystem values കണക്കാക്കപെടുന്ന ഈ കാലത്ത് അറിയണം എന്നാണ് എന്റെ നിലപാട്
  ആ വില അറിഞ്ഞാലേ അത്തരം നീക്കങ്ങള്‍ ലാഭമോ നഷ്ടമോ ഏന് പൊതു സമൂഹത്തിനു തീരുമാനിക്കാന്‍ ആവൂ. എന്നാലെ ആ സംരംഭങ്ങള്‍ ബിജു പറഞ്ഞ പോലെ കേരളത്തിന്റെ മൊത്തം സാമ്പത്തിക നില ഉയര്‍ത്തിയോ എന്ന് കണക്കാക്കാന്‍ പറ്റൂ.
  കൊടുത്ത വില കൂടുതലും കിട്ടിയത് കുറവും ആണെങ്കില്‍ കച്ചവടം നഷ്ടം. അല്ലാതെ, കൊടുത്ത വില കണക്കാക്കാതെ കിട്ടിയത് എല്ലാം ലാഭം എന്ന് പറയുന്നത് എങ്ങനെ?
  അത് പറയുമ്പോള്‍ അപ്പന്‍ അപ്പൂപ്പന്മാര്‍ കഷ്ടപെട്ടത്തിന്റെ കണക്കു മാത്രം പറയുന്നത് എങ്ങനെ ശരിയാകും എന്നെ ഞാന്‍ ചോദിക്കുന്നുള്ളൂ.
  ആ കണക്കു അറിഞ്ഞാലേ മതികെട്ടാന്‍, മൂന്നാര്‍ പോലുള്ള പ്രദേശങ്ങളില്‍ അല്‍പ കാലം മുന്‍പ് നടത്താന്‍ തുനിഞ്ഞ കയ്യേറ്റത്തിന്റെ പാരിസ്ഥിതിക വില കണക്കാക്കാന്‍ ആവൂ. പുതിയ കുടിയേറ്റക്കാരും പണ്ട് കുടിയേറ്റത്തിനു പറഞ്ഞ ന്യായം തന്നെ ഇപ്പോഴും പറയുമ്പോള്‍, പാരിസ്ഥിതിക അവബോധം കൂടുതല്‍ ഉള്ള കാലത്ത് നാം എന്ത് പറയണം എന്ന പ്രശ്നം ഉണ്ടാകും.
  ആദിവാസി പീഡ ആരാണ്/എവിടെയാണ് ഈ ചര്‍ച്ചയില്‍ ഉന്നയിച്ചത്?
  about an hour ago · Like

  Manu P Toms:
  “പിന്നെ, നൂറ് വര്ഷം മുന്‍പ് കാട് വെട്ടി പിടിച്ചവര്‍, “ദുരിതങ്ങളും മലേറിയയും” സഹിച്ചു വനം വെളുപിച്ചു കപ്പയും കാപ്പിയും കൃഷി ചെയ്തത് നാടിനെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ ആയിരുന്നെന്നും കൂടി പറയുന്ന ദിനം എന്നാണാവോ വരുന്നത്?
  കഴിഞ്ഞ നൂറു വര്ഷം കൊണ്ട് കാട് വെളുപ്പിച്ചവര്‍ കേരളത്തിനോട് ചെയ്ത ക്രൂരത എന്ത് എന്ന് ചോദിക്കണ്ടേ?”
  സുധിയുടെ ചോദ്യത്തിന് മറുപടിയുണ്ട്. വയനാടിലെ 17% ആദിവാസികള്‍ ഒഴികെ ബാകി 83% ജനങ്ങളും പല കാലങ്ങളിലായി ഇവിടേയ്ക്ക് കുടിയെരിയവരാന്. ചിലര്‍ 200 വര്ഷം മുന്‍പ്, ചിലര്‍ നൂറു, കൂടുതല്‍ പേരും കഴിഞ്ഞ 70-60 വര്ഷം മുന്‍പ്. ഇവരൊക്കെ കാട് വെളുപ്പിച്ചു കൃഷി ഇറക്കിയത് പ്രകൃതി സ്നേഹം കൊണ്ട് പുഷ്കലമായ ഈയടുത്ത കാലത്തല്ല. നില നില്പിനും ദാരിദ്ര്യത്തില്‍ നിന്ന് രക്ഷ നേടുന്നതിനും സാധാരന ജനങ്ങള്‍ കഷ്ടപ്പെട്ടിരുന്ന ഒരു കാലത്താണ്. അന്ന് വിശപ്പായിരുന്നു പ്രധാര പ്രശ്നം.
  ഇത് നാടിനെ രക്ഷിക്കാനാനെന്നോന്നും ആരും പറയുന്നില്ല. പക്ഷെ ഒരു വലിയ വിഭാഗം ജനങ്ങള്‍ പട്ടിണിയില്‍ നിന്ന് രക്ഷപെടുകയം പുരോഗതി പ്രാപിക്കുകയും ചെയ്തു എന്നത് വാസ്തവമാണ്. 1930-60 കാലഘട്ടങ്ങളില്‍ കേരളത്തിലെ പ്രധാന വികസന ചര്‍ച്ച തന്നെ കുടിയേറ്റത്തില്‍ ഊന്നിയുല്ലതായിരുന്നു.
  മുപ്പതുകളിലെ കടുത്ത ഭക്ഷ്യ ക്ഷാമവും, ജനസംഖ്യ വര്‍ധനവും ദാരിദ്ര്യവും കാട് വെട്ടിത്തെളിച്ച് കൃഷിയിരക്കുവാന്‍ ഒരു സമൂഹമെന്ന നിലക്ക് മലയാളിയെ പ്രിത്യേകിച്ചു തിരുവിതാംകൂര്‍ പ്രടെസത്തുള്ളവരെ പ്രേരിപ്പിച്ചു എന്നത് ചരിത്ര വസ്തുതയാണ്. “ഒരു ഇഞ്ഞു ഭൂമി പോലും വെറുതെ ഇടില്ല എന്ന് പ്രതിഗ്ന എടുക്കാന്‍ ഇ.എം.എസസ് ആഹ്വാനം ചെയ്തത് ഇക്കാലത്താണ്. മന്നത്ത് പദ്മനാഭാനടക്കമുള്ള സമുദായ നേതാക്കള്‍ താങ്കളുടെ ആളുകളോട് കുടിയേറി നന്നാവാന്‍ ആവശ്യപ്പെടുന്നുണ്ട്. (മന്നത്ത് പദ്മനാഭന്റെ പ്രസംഗങ്ങള്‍) കുടിയേറ്റം കേരളത്തിന്റെ വികസനത്തിലേക്കുള്ള പ്രധാന കാല്വേയ്പായിരുന്നു എന്ന് പറഞ്ഞത് കെ.കെ.എന്‍. കുറുപ്, മൈക്കില്‍ തരകന്‍ എന്നിവരുടെ പഠനങ്ങളാണ്.
  14 minutes ago · Like

  Manu P Toms:
  സുധി ഉന്നയിക്കുന്ന അടുത്ത പ്രശ്നം: മധ്യ കേരളത്തില്‍ നിന്നും എല്ലാവരും കുടിയേറ്റം നടത്തിയോ? നാട്ടില്‍ ജീവിച്ചവരും ഇല്ലേ? അവരാരും കേരളത്തിന്‌ സംഭാവന നല്കിയവരല്ലേ?
  മധ്യ കേരളത്തില്‍ നിന്ന് കുടിയേറ്റം നടത്തിയവര്‍ ആര്‍ത്തി മൂത്ത് പണ്ടാരമടങ്ങി കാട് കയറിയവരാന് എന്നാ ഒരു വ്യംഗ്യം ഇതിനുണ്ട്. അതിനുള്ള ഉത്തരം മുന്‍ ചോദ്യത്തിനുള്ള ഉത്തരത്തില്‍ ഉണ്ട്. ബാക്കി ബിജുവിന്റെ കമന്റില്‍ കാണാം. പിന്നെ കാട് കയറാതെ എല്ലാവരും അവിടെത്തന്നെ ഞെരുങ്ങിക്കഴിഞ്ഞെങ്കില്‍ മലബാരിന്റെയും തിരുവിതാംകൂറിന്റെയും ഇന്നത്തെ സാമൂഹിക സാമ്പത്തിക കാലാവസ്ഥ എന്താകുമായിരുന്നു എന്ന് ചിന്ടിക്കുന്നത് നന്നായിരിക്കും. ഒരു ജീവിതം പടുത്തുയര്തുന്നതിനിടയില്‍ മലേറിയ പിടിച്ചു മരിച്ചു പോയവരെ പുച്ച്ചിക്കരുത്. അത് ഞങ്ങളുടെ പൂര്‍വിക ചരിത്രം തന്നെയാണ്. ആയിരത്തില്‍ പന്ത്രണ്ടു പേര്‍ എന്നാ തിരുവിതാംകൂറിലെ മരണ നിരക്ക് കുടിയേറ്റ പ്രദേശങ്ങളില്‍ അക്കാലത്ത് ആയിരത്തില്‍ 117 ആയിരുനന്ന്. എന്നത് ചരിത്രത്തില്‍ രേഖപെടുത്തപെട്ടിടുണ്ട്.
  ജാതി കൂടി പറഞ്ഞാല്‍ എളുപ്പമായി എന്ന് സുധി പറയുന്നുണ്ട്. ജാതി ഇവിടെ ആരും പറയുന്നില്ല. ഇതൊരു വര്‍ഗീയ പ്രശനമല്ല. എല്ലാ വിഭാഗം ആളുകളും ഇവിടെയുണ്ട്. ഇത് എല്ലാ വിഭാഗങ്ങളുടെയും ജീവിത പ്രിസ്നാമാണ്.
  ‘കുടിയേറ്റം നടന്നത് പാരിസ്ഥിതിക അവബോധം കുറഞ്ഞ കാലത്താണ്. സാമ്പത്തിക പരാധീനത കൊണ്ടും തന്നെ ആണ് അത്തരം കുടിയേറ്റം നടന്നിട്ടുണ്ടാവുക.’ എന്ന് സുധി തന്നെ ഏറ്റവും പുതിയ മറുപടിയില്‍ പറയുന്നുണ്ട്. ഈ പാരിസ്ഥിതിക അവഭോദം ഉറവെടുത്ത പുതിയ കാലത്തിന്റെ അളവുകോലുകള്‍ കൊണ്ട് 40-50 വര്ഷം മുന്‍പത്തെ കാര്‍ഷിക കുടിയേറ്റങ്ങളെ വ്യാഖ്യാനിക്കുന്നത് ശരിയാണോ? പിന്നെ കടുവാ ആക്രമണത്തില്‍ ഉപജീവനമാര്‍ഗമായ പശുവിനെയും ആടിനെയും നഷ്ടപ്പെട്ടവരും ജീവാപായ ഭീതിയില്‍ കഴിയുന്നവരുമായ അപ്പപ്പാരയിലെ തിമ്മപ്പനും, പനവള്ളിയിലെ കുഞ്ചുവും നൂല്പുഴയിലെ സലീമും സുധി പറയുന്ന ഈ വനഭൂമി കൊള്ളയടിച്ച കേയ്യെട്ട ഭീമന്മാരല്ലെന്നു ഓര്‍മിപ്പിക്കുന്നു. മൂന്നാറും മതികെട്ടാനുമായി വയനാടിനെ ബന്ടിപ്പിക്കരുത്. സമീപകാലത്ത് നടന്ന എല്ലാ വനഭൂമി കയ്യേറ്റ ശ്രമങ്ങളും ആര് നടത്തിയാലും ശുദ്ധ തെമ്മാടിത്തരമാണ്. അത് ഞാനും അംഗീകരിക്കുന്നു. പക്ഷെ ഉപജീവനത്തിനായുള്ള ഒരു ജനതയുടെ കഷ്ടപ്പാട് നിറഞ്ഞ പഴയകാലത്തെ മനുഷ്യ കുടിയെട്ടങ്ങലുമായി അതിനെ കൂട്ടിക്കലര്തരുത്…

  K.S. Sudhi:
  “ചുരുങ്ങിയ പക്ഷം കഴിഞ്ഞ നൂറു വര്‍ഷമായി ജനവാസമുള്ള പ്രദേശങ്ങളെ കടുവ വളര്‍ത്തു കേന്ദ്രമായി മാറ്റിഎടുക്കാനുള്ള…”ആയിരതാണ്ടുകളായി ഒരു വനസ്ഥലിയില്‍ ഉയിരെടുത്ത സകല ജീവജാലത്തോടും, കുടി ഇറങ്ങാന്‍ ആവശ്യപെടുന്ന ഔദ്ധത്യം നൂറു കൊല്ലം മുന്‍പ് മാത്രം അവേടെക്കു കുടിയേറിയ മനുഷ്യന് മാത്രമേ ഉണ്ടാകൂ എന്ന തിരിച്ചറിവ് വളരെ വലുതാണ്‌ .
  ഒത്തു ജീവിക്കുക എന്നത് മറന്നു അധിനിവേശത്തിന്റെ മനുഷ്യ രൂപങ്ങള്‍ മരണ വെപ്രാളത്തില്‍ വെട്ടിപിടിക്കുന്നു എല്ലാം.
  എല്ലാം എനിക്ക് വേണ്ടി , എനിക്ക് വേണ്ടി മാത്രം എന്ന അധിനിവേശ മന്ത്രം വാഴതപെടട്ടെ
  കാടകങ്ങളില്‍ നിന്ന് എല്ലാം കുടി ഇറങ്ങുക കേറി മേയട്ടെ ഇനി ഞങ്ങള്‍

 4. അധിനിവേശക്കാരുടെ മുറവിളി കടുവയുടെ ജീവനാവശ്യപ്പെടുന്നു.കാടും പ്രകൃതിയും അവരുടേത് കൂടിയാണെന്ന തിരിച്ചറിവ് മനുഷ്യന് എന്നാണ് ഉണ്ടാവുക.

 5. Nicely done dhanya. but in god’s own country i am afraid we don’t have that much awareness about the harmony of life and nature.Keep up the good work.

 6. Abhinandanangal priya Dhanya. Valare aazhathil kaaryangal apagradhichu ee sensitive aaya vishayam pakvathayode avatharippichitundu. Ethayalum itra chooderia oru tharkam/charcha Dhanyayude lekhanam unarthi ennathu thanne athinde prasakthiyude thelivaanu. Enikku ee tharkam kannu thurappikkunnathum manassinu murivelpikunnathum aayirunnu. Mattu kudiyetta mekhalayil ninnu vyathysthamaayi Wayanad kurekoodi prakritiparamaanu ennoru dharana enikkundayirunnu. Kaadum naadum ida kalarnu kidakkunna Wayanad manushyanum prakritiyum samarasapettu engane jeevikkaam iniyum ennu kaanichu tharunnu. Pakshe ee adutha kaalathundaya etho arakshithabhodhavum nirasayum okke kaaranamavam itrakkoru bhraandam pratikaranam avide undaayathu.
  Aa samayathu thanne aa saadhu kaduvayum avide vannu chaadi! Avidam vittu povanulla ella preranayum orupadu perude prarthanayum undaayittum athu avide thanne thangi. Theerchayayum Wayanadukarodulla paka kondayirikkilla, oru pakshe viswasam kondayirikkam aarkariyam? Ethayalum priyappetta Manu, kaduvakkum kaadinum okke surakshitamaaya Wayanadile manushyanum jeevikkoo. Athu prakriti neethi. Pinne “nagara budhijeevi”, “kapada prakritisnehi” ennokkeyulla prayogangal nalloru krishikkarande/graameenande vaayil ninnu vararuthu. Kaduvakku vendi parayaan aalulla lokathe manushyakuttikalku vendiyum aarengilum undavoo parayan. Kaduva sangetham aayalum illengilum kaadinu samrakshanavum janangalku pani koduthukondulla punarujjeevanavum aaninnu manushyande nilanilpinaavasyam. Kaduva sangethamaayal puthiya oru samrakshana niyamavum varilla, marichu naadinde samrakshanathinu fund (foreign fund onnumalla suhurthe…innu naattile ella thettaya vikasanavum foreign fund kondalle?) varukayum cheyyum. Innu Indiayilulla 300 tiger reservukal 300+ puzhakalude jalasambharana kaadukalaanu. Athukondu maatram varalchayillatha bhoopradesangal dharalamundu. Pedikkathirikku, priya suhurthe, ella yudhangalum surakshayude perilaanu. Namukku yudhangalillatha surakshitavum samadhanavum snehavum niranjoru lokamalle vendathu?

 7. വളരെ നല്ല ശ്രമം ധന്യ. വളരെ ശരിയായ നിരീക്ഷണങ്ങള്‍. നിര്‍ഭയമായി ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറഞ്ഞതിന് നന്ദി.

  രണ്ടു കാര്യങ്ങള്‍ കൂടി ശ്രദ്ധയില്‍ പെടുത്തട്ടെ. ഇപ്പോള്‍ പുറത്തു വന്ന ഗാട്ഗില്‍ കമ്മിറ്റി റിപ്പോര്‍ത്ടിനോടുള്ള അസഹിഷ്ണുതയും അതിനെ സമുദായങ്ങളെ മുന്‍ നിര്‍ത്തി ചെറുക്കാനുള്ള ശ്രമവും ഈ കടുവ വേട്ടക്കു പിന്നില്‍ ഉണ്ട്.

  മാനുകള്‍ അടക്കമുള്ള ചെറു മൃഗങ്ങള്‍ കടുവയില്‍ നിന്നും രക്ഷപ്പെടുവാനായി മനുഷ്യാവാസ പ്രദേശങ്ങളുടെ സമീപത്തേക്ക് താവളം മാറ്റാറുണ്ട്. കടുവ / പുലി മനുഷ്യ വാസമുള്ള പ്രദേശങ്ങളിലേക്ക് പെട്ടെന്ന് കടന്നു വരില്ല എന്നാ ധൈര്യമായിരിക്കണം അതിനു പിന്നില്‍. വയനാടും, പെരിയാരിലും ശേന്തുരുനിയിലും ഞാന്‍ ഇത് കണ്ടിട്ടുണ്ട്. (വീട്ടു പരിസരങ്ങളില്‍ മാനുകളെ കണ്ടു തുടങ്ങുമ്പോള്‍ തന്നെ വീട്ടുകാര്‍ പറയും കടുവ ഇറങ്ങിയിട്ടുണ്ട് !) നിവൃത്തിയില്ലാതെ വരുന്ന ഘട്ടങ്ങളില്‍ ഇവയുടെ പിന്നാലെ കടുവയും ഇങ്ങനെ മനുഷ്യ വാസ പ്രദേശങ്ങളില്‍ എത്തിപ്പെടാരുണ്ട് . അത് അവയ്ക്ക് ആരോഗ്യമില്ലാതതിനാലോ പരിക്ക് പട്ട്യത് കൊണ്ടോ അല്ല. ഇര കിട്ടാന്‍ കൂടുതല്‍ സാധ്യത ഉള്ള ഒരു സ്ഥലം ആയത് കൊണ്ടാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒരു പശുവിനെയോ ആടിനെയോ കാട്ടിനുള്ളിലേക്ക്‌ കൊണ്ട് പോയി കെട്ടിയിട്ടുകൊടുക്കുക ആണെങ്കില്‍ അത് അതിനെയും തിന്നു സ്ഥലം കാലിയാക്കും. ഒരിക്കല്‍ വേട്ട നടത്തിയ സ്ഥലത്തേക്ക് സാധാരണയായി കടുവകള്‍ കുറച്ചു കാലത്തേക്ക് വരാറില്ല.

  പെരിയാര്‍ കടുവ സങ്കേതത്തില്‍ ജോലി ചെയ്ത അനുഭവത്തില്‍ നിന്ന് പറയട്ടെ, കുമിളി നിവാസികള്‍ക്ക് കടുവ ഒരു മൃഗമല്ല അത് അവരെ ഓരോരുത്തരെയും കൂട്ടിയിണക്കുന്ന ഒരു വികാരമാണ്. കടുവ ഇറങ്ങി എന്നാ വാര്‍ത്ത ഭയതോടെയല്ല മറിച്ചു, ആഹ്ലാദത്തോടെയും അതിലും കൂടുതല്‍ അഭിമാനത്തോടെയും ആണ് അവര്‍ കേള്‍ക്കുന്നത് പങ്കു വെക്കുന്നത്. കുമിളി പഞ്ചായത്തിന്റെ / പട്ടണത്തിന്റെ ഏതാണ്ട് മൂന്നു വശവും കടുവ സന്കെതമായിട്ടു കൂടി, അവരുടെ നാട്ടു വഴികളില്‍ കടുവയടക്കമുള്ള വന്യ ജീവികള്‍ സന്ദര്‍ശനം നടത്തുന്നത് പതിവായിട്ടു കൂടിയും അവര്‍ക്ക് അതില്‍ പരാതിയോ പരിഭവമോ ഇല്ല. കൃഷിയും ടൂറിസവും കൊണ്ട് ജീവിക്കുന്ന അധ്വാനിക്കാന്‍ ഒരു മടിയും ഇല്ലാത്ത ആ സാധാരണക്കാരായ മനുഷ്യര്‍ക്ക്‌ കടുവയുടെ അല്ലെങ്കില്‍ ഒരു വന്യ ജീവിയുടെ വില എന്തെന്ന് നന്നായി അറിയാം.

  പെരിയാര്‍ കടുവ സങ്കേതം പ്രദേശത്തെ സമ്പദ് വ്യവസ്ഥയില്‍ വളരെ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. കാടിനെ ആശ്രയിച്ചു കഴിഞ്ഞിരുന്നവര്‍ക്ക് പോലും ഇപ്പോഴും വന വിഭവങ്ങള്‍ നിയന്ത്രിത അളവില്‍ ശേഖരിക്കാനും നഷ്ടപ്പെട്ട തൊഴില്‍ അവസരങ്ങള്‍ക്ക് പകരം പുതിയ തൊഴില്‍ അവസരങ്ങളും ലഭ്യമായിട്ടുണ്ട്. രാജ്യത്തെ തന്നെ മികച്ച കടുവ സാങ്കേതങ്ങളില്‍ ഒന്നാണ് പെരിയാര്‍. അത് സാധ്യമാക്കിയെടുത്ത വനം വകുപ്പിന് വയനാടും അത് സാധ്യമാകും എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. പക്ഷെ ചില താല്‍പര കക്ഷികളുടെ ദുരാഗ്രഹം പത്ര മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തി എടുത്തു കൊണ്ടിരിക്കുകയാണ്.
  ഇതൊന്നും മനസ്സിലാകാത്തവര്‍ സ്വന്തം ഭൂമിയും തൊഴില്‍ സാഹചര്യങ്ങളും നഷ്ടപ്പെടുമ്പോള്‍ മാത്രമേ അത് തിരിച്ചരിയുകയുള്ളൂ.

  ഓഫ്‌: കേരളത്തില്‍ കടുവ ഇക്കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ എത്ര മനുഷ്യരെ കൊന്നിട്ടുണ്ട്?
  രാഷ്ട്രീയ വൈരാഗ്യം കൊണ്ട് എത്ര മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടുണ്ട്?
  അല്ലെങ്കില്‍ മദ്യം കഴിച്ചു എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്?

 8. സന്തോഷം പ്രിയ ഷിബു. നമ്മളും വന്യജീവികളും തമ്മിലുള്ള ആത്മബന്ധം തിരിച്ചരിയുകയെ വേണ്ടൂ നമുക്കും അവര്‍ക്കും സുഖ സമൃദ്ധമായി ഈ ഭൂമിയില്‍ ജീവിക്കാനുള്ള എല്ലാ സാഹചര്യങ്ങളും വന്യത ഒരുക്കിത്തരും. ഇത് വയനാടുകര്‍ക്കാന് ഏറ്റവും നന്നായി മനസ്സിലാക്കാന്‍ ആവേണ്ടത്.

 9. Dhanya,
  Congrats for a well written article.
  Thank you very much for your observations. The killing of tiger should have been avoided and cannot be justified. The hidden agenda behind these new protests against tiger needs to be exposed. I completely agree with most of your observations. Especially the involvement of politicians, real estate in this controversy is really doubtful. But some of your points are bit problematic and misleading. I am not questioning your intention but want to point out few:
  “നായാടി എന്ന കാട്ടുവാസിയില് നിന്ന്, അഥവാ മൃഗങ്ങളുടെ കൂടെ ജീവിച്ചവരില് നിന്ന്, കൃഷിക്കാരന് അഥവാ നാട്ടില് ജീവിക്കുന്നവന് എന്ന നിലയിലേക്കുള്ള മാറ്റം മുതലാവാം ഇത്തരം പ്രശ്നങ്ങള് സങ്കീര്ണമായത്. ”
  Until recently the farmers in Wayanad and nature were in harmony. A conflict in this level (burning the forest as form of protest etc.) is a recent phenomenon. A ‘P C Georgian ‘ style of propagation is very prominent here (Idukki too and some vested interests in the church is also part of it) and this kind of protests are the reflections of that.
  But now there is an attempt from many people that farmer in Wayanad are the culprits in a situation like this. This only helps the real culprits! But in a careful analysis you can see that pressures of other activities are more prominent such as real state, tourism, mining, quarrying…. Many of the granite Lorries are going to cities like Calicut (This resembles the Lorries of bamboo loads to Mavoor Gwalior Rayons in 80s and 90s). I remember the discussion took place after Muthunga police firing against the tribal movement that they encroached the forest (some of the environmentalists in Wayanad supported that argument). This is one of the very a political action and blunder. This completely diverted the real issue and many of the tribals attacked on that ground. That helped only big plantations. So we need to really analyze the situation and clearly define the enemy before reaching any conclusion.
  ദക്ഷിണേന്ത്യയില് ഏറ്റവുമധികം കടുവകള്-ഏകദേശം 80 കടുവകള്– വയനാട് പ്രദേശത്ത് റിപ്പോര്ട്ട് ചെയ്യപ്പെട്ടതായി ഇതിനകം പ്രക്ഷുബ്ധത സൃഷ്ടിച്ച വേള്ഡ് വൈല്ഡ്ലൈഫ് ഫണ്ട് (WWF) റിപ്പോര്ട്ട് പറയുന്നു (അവലംബം: safe haven report).
  The interest of WWF in tiger conservation is doubtful well exposed. The interest of WWF in getting money from companies like Shell needs to be read along with this. This should also read with international climate negotiations and carbon offset schemes like REDD and CDM.
  And I can’t really understand the point of displacing / dislocating adivasis for tiger conservation! Also your article sometimes gives a feeling that all tiger conservation project in India is a fruitful exercise. But in reality which is not.
  Most of the CTHs are violation of Forest Right Act. This law requires that CTHs are notified through a public consultation with scientific evidence and opinion of experts, the consent of forest dwellers in the area, and an agreed-upon relocation package. Gram Sabhas (LSG) are not consulted; this is the violation under the FRA and PESA, and the Forest Conservation Act. The guidelines for CTH generally adhered to Wild Life Protection Act amendment of 2006 and FRA 2006, but CTH notifications and implementation violates laws and the guidelines. In most cases the forest bureaucracy and the state governments instead by-passed all these and notified CTHs. We should consider many other facts before joining the tiger conservation band wagon.
  One side government is talking about conservation and announcing new Critical Tiger Habitats (CTHs) and protected areas by evicting people from these areas. At the same time, at least 43,636 ha of forests were diverted for non-forestry purposes between April 2008 and December 2009 without settlement of rights or consent. This is very clearly shows the double standard for conservation. They are evicting poor adivasis and small farmers and bringing so called ‘conservationist eco tourists’ in to this areas.
  The involvement of many well-known conservationists in this country also doubtful. For e.g. renowned tiger expert and ornithologist Hashim Tyabji, who is a partner in a resort in Pench National Park, and Taj Safari. There are allegations that Walmik Thapar, a member of the National Board of Wildlife (NBWL) whose nephew Jaisal Singh runs a resort next to the Ranthambore Tiger Reserve in Rajasthan.

 10. നല്ല ലേഖനം. പക്ഷെ എന്തുകൊണ്ട് ആണ് ആരും പ്രദേശവാസികളെ ഇതില്‍ പരിഗണിക്കാത്തത്? പ്രദേശവാസികളെ ആദ്യം ബോധവാന്മാരാക്കു.
  ഈ റിസോര്‍ട്ടും ഹോം സ്റ്റേ മുതലായ ടുറിസത്തെ വളര്‍ത്താന്‍ തുടങ്ങിയ കോണ്‍ക്രീറ്റ് ശവകൊട്ടകള്‍ ബഹുഭൂരിപക്ഷവും തുടങ്ങിയത് പ്രദേശത്തെ പാവപെട്ടവരല്ല. എല്ലാം ഈ കാലഘട്ട റിയല്‍ എസ്റ്റേറ്റ്‌ മാഫിയാകള്‍ ആണ്. ഇങ്ങനെ വന്നവന്മാരെല്ലാം പുറത്തുനിന്നു വന്നവര്‍ ആണ് .
  ഈ കടുവ സങ്കേത വാര്‍ത്ത കാരണം എപ്പോ പാവപെട്ടവന് അവന്റെ അത്യാവശ്യത്തിന് സ്ഥലം പോലും വില്‍ക്കാന്‍ പറ്റാത്ത അവസ്ഥ ആയി. ഇതു കൊണ്ടൊക്കെ തന്നെ പ്രാദേശിക വികാരം ക്ടുവസന്കെതത്തിനു എതിരാവും.

Leave a Reply

Your email address will not be published. Required fields are marked *