ഒത്തൊരുമിച്ചാല്‍ വൈദ്യുതി ലൈനും
നാടു ഭരിക്കുന്നവര്‍ പേടിച്ചു വിറച്ചു. അവര്‍ മൃഗങ്ങളുടെ ആവശ്യം അംഗീകരിച്ചു. ഉടന്‍ തന്നെ കാട്ടിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റി-കൊച്ചു കൂട്ടുകാര്‍ക്കൊരു കുഞ്ഞിക്കഥ

മുല്ലമലക്കാട്ടില്‍ മൃഗങ്ങളെല്ലാം ഒത്തു കൂടിയിരിക്കുകയാണ്. മനുഷ്യര്‍ കാട്ടിലൂടെ ഒരു വൈദ്യുതി ലൈന്‍ വലിച്ചിരിക്കുന്നു. ഇതില്‍ തട്ടി കുറേ അണ്ണാനും കുരങ്ങൂം പക്ഷികളുമെല്ലാം ചത്തു വീണു കഴിഞ്ഞു.
‘ഇങ്ങനെ പോയാല്‍ ഇനിയും പലരും ആ കമ്പിയില്‍ തട്ടി ചത്തു വീഴും. ജിറാഫ് ചേട്ടനും ആനച്ചേട്ടനുമൊന്നും കാട്ടിലൂടെ പഴയതു പോലെ നടക്കാനുമാവില്ല’-നീലുമാന്‍ പറഞ്ഞു.
‘നമ്മളെല്ലാം കാടു വിടേണ്ടി വരുമോ’
^ജിക്കു മുയല്‍ എല്ലാവരെയും നോക്കി.
‘ആരും കാടു വിടേണ്ട. ഇതാണ് നമ്മുടെ വീട്’- പീലുക്കുരങ്ങന്‍ മരത്തില്‍നിന്ന് താഴേക്കിറങ്ങി.
‘അപ്പോള്‍ നാം എന്തു ചെയ്യും?’-തക്കുടുക്കുറുക്കന്‍ ചോദിച്ചു.
‘ഒരു വഴിയുണ്ട്. ഈ വൈദ്യുതിയുണ്ടാക്കുന്നത് നമ്മുടെ പുഴയിലെ വെള്ളം അണ കെട്ടി തടഞ്ഞാണ്. നമുക്ക് ഒന്നിച്ചു ജാഥയായി അങ്ങോട്ടു പോവാം’-പീലു കുരങ്ങന്‍ പറഞ്ഞു.
‘എന്നിട്ടോ?’
‘കാട്ടിലെ വൈദ്യുതി ലൈന്‍ ഉടന്‍ മാറ്റുക. അല്ലെങ്കില്‍ ഈ അണക്കെട്ട് ഞങ്ങള്‍ തകര്‍ക്കും എന്നു പറഞ്ഞു കൊണ്ടായിരിക്കണം നമ്മുടെ ജാഥ’
-പീലുവിന്റെ വാക്കുകള്‍ കേട്ട് എല്ലാവരും തലകുലുക്കി.
പിറ്റേന്ന് രാവിലെ മുതല്‍ കുഞ്ഞെലി മുതല്‍ ദൊപ്പന്‍ ആന വരെ എല്ലാവരും ജാഥയായി അണക്കെട്ടിനടുത്തെത്തി.
അണക്കെട്ട് തകര്‍ന്നാല്‍ പട്ടണം മുഴുവന്‍ വെള്ളത്തില്‍ മുങ്ങും.
വിവരമറിഞ്ഞ് നാടു ഭരിക്കുന്നവര്‍ പേടിച്ചു വിറച്ചു. അവര്‍ മൃഗങ്ങളുടെ ആവശ്യം അംഗീകരിച്ചു. എന്നിട്ട് ഉടന്‍ തന്നെ കാട്ടിലൂടെയുള്ള വൈദ്യുതി ലൈന്‍ മാറ്റി.
അങ്ങനെ മുല്ലമലക്കാട്ടില്‍ മൃഗങ്ങളെല്ലാം വീണ്ടും സന്തോഷത്തോടെ കഴിയാന്‍ തുടങ്ങി.
–

നല്ല കഥ ……………………