നായകനും ഇരയും

 
 
 
 
മിന്റ് ഡപ്യൂട്ടി ബ്യൂറോ ചീഫ് ലിസ് മാത്യു എഴുതുന്നു
 
 
എത്ര കാലം കേജ് രിവാള്‍ ഇങ്ങനെ മുന്നോട്ടു പോകും? താനുയര്‍ത്തിയ വിഷയങ്ങളില്‍ നിയമപരമായ ഏതെങ്കിലും നടപടിക്കോ തുടര്‍ച്ചയായ പ്രചരണങ്ങള്‍ക്കോ കേജ് രിവാള്‍ തയാറാകുന്നില്ല. ഉദാഹരണത്തിന്, സ്വിസ് ബാങ്കിലെ കള്ളപ്പണം സംബന്ധിച്ച അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് അതിനെ സാധൂകരിക്കുന്ന രേഖകളുടെയൊന്നും സഹായമുണ്ടായിരുന്നില്ല. ഈ മാസം 26നു നടക്കുന്ന പാര്‍ട്ടി പ്രഖ്യാപനത്തിനു ശേഷവും ഇതുവരെ ചെയ്ത കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കേജ് രിവാളിന് ഒരു അതിജീവനം സാധ്യമാകൂ. നിലവിലുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയില്‍ തന്റെ പാര്‍ട്ടിയുടെ സംഘടനാശക്തി വളര്‍ത്തുക എന്നത് കേജ് രിവാളിന് തികഞ്ഞ വെല്ലുവിളി തന്നെയായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കും- മിന്റ് ഡപ്യൂട്ടി ബ്യൂറോ ചീഫ് ലിസ് മാത്യു എഴുതുന്നു

 

 

അരവിന്ദ് കേജ് രിവാള്‍, ചിലര്‍ക്ക്, അവര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു നായകനോ റോള്‍ മോഡലോ ഒക്കെയാണ്. മറ്റു ചിലര്‍ക്ക് ദൃശ്യ മാധ്യമങ്ങളില്‍ ടി.ആര്‍.പി വര്‍ധിപ്പിക്കാന്‍ മാത്രം കഴിയുന്ന ഒരു ശല്യം. രാഷ്ട്രീയക്കാര്‍ക്കും കോര്‍പറേറ്റുകള്‍ക്കും അദ്ദേഹം ഒരു ചെറിയ ഇര മാത്രം.

44 വയസുള്ള ഈ മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒരു രാഷ്ട്രീയക്കാരന്‍ ആവുന്നതിനു വേണ്ടി ഈ നാട്ടിലെ വന്‍കിടക്കാരുമായി ഏറ്റുമുട്ടി. ട്വിറ്ററില്‍ ഒന്നര ലക്ഷം ഫോളോവേഴ്സ് ഉള്ള ഇദ്ദേഹം ഇപ്പോള്‍ ഒരു ആക്ടിവിസ്റ് എന്ന പദവിയില്‍ നിന്നും ഉയര്‍ന്നിരിക്കുന്നു. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയക്കാരന്‍ ആയിത്തീര്‍ന്നിട്ടില്ല എന്നതായിരിക്കണം കേജ് രിവാളിന് ഇപ്പോള്‍ ലഭിക്കുന്ന പിന്തുണയുടേയും ബഹുമാനത്തിന്റേയും സ്നേഹത്തിന്റെയും പുറകിലുള്ളത്.

 

സുബ്രഹ്മണ്യം സ്വാമി


 

സ്വാമിയും കേജ് രിവാളും
ശക്തരായവര്‍ക്കെതിരെ ഏറ്റുമുട്ടുക എന്നത് ജീവിത വ്രതമാക്കിയ ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമിയുമായി താരതമ്യപ്പെടുത്തിയാല്‍ കെജ്രിവാളിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ പക്ഷപാതരഹിതമാണെന്നു കാണാം. കേജ് രിവാളിനെ ഒരു സാധാരണക്കാരനായാണ് പൊതുവെ കണക്കാക്കുന്നത്. പരിചയപ്പെടുന്ന എല്ലാവര്‍ക്കും സുബ്രഹ്മണ്യം സ്വാമി ഒരു അഹങ്കാരിയുടെ ചിത്രമാണ് നല്‍കുന്നതെങ്കില്‍ കേജ് രിവാളിന്റേത് സൌഹാര്‍ദപരമായ രീതികളാണ്.

തങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ പോന്ന വിലപിടിച്ച രേഖകള്‍ കൈയിലുണ്ട് എന്നതാകണം രാഷ്ട്രീയക്കാര്‍ ഇദ്ദേഹത്തെ ഭയപ്പെടുന്നതിനുള്ള കാരണം. തന്റേതായ രീതിയിലാണ് ഇത്തരം രേഖകള്‍ അദ്ദേഹം ഉപയോഗിക്കുന്നതെങ്കിലും പലപ്പോഴും അത് ഉദ്ദേശിച്ച ഫലം ചെയ്തിട്ടില്ല. കേജ് രിവാളിന്റേത് തന്ത്രപരമായ വെളിപ്പെടുത്തലുകളായിരുന്നു. ഉന്നത വ്യക്തികളായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

 

Image Courtesy: first post


 

വെല്ലുവിളികള്‍
എത്ര കാലം കേജ് രിവാള്‍ ഇങ്ങനെ മുന്നോട്ടു പോകും? താനുയര്‍ത്തിയ വിഷയങ്ങളില്‍ നിയമപരമായ ഏതെങ്കിലും നടപടിക്കോ തുടര്‍ച്ചയായ പ്രചരണങ്ങള്‍ക്കോ കേജ് രിവാള്‍ തയാറാകുന്നില്ല.

ഉദാഹരണത്തിന്, സ്വിസ് ബാങ്കിലെ കള്ളപ്പണം സംബന്ധിച്ച അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് അതിനെ സാധൂകരിക്കുന്ന രേഖകളുടെയൊന്നും സഹായമുണ്ടായിരുന്നില്ല. ഈ മാസം 26നു നടക്കുന്ന പാര്‍ട്ടി പ്രഖ്യാപനത്തിനു ശേഷവും ഇതുവരെ ചെയ്ത കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ കേജ് രിവാളിന് ഒരു അതിജീവനം സാധ്യമാകൂ. നിലവിലുള്ള മുഖ്യധാരാ പാര്‍ട്ടികള്‍ക്കിടയില്‍ തന്റെ പാര്‍ട്ടിയുടെ സംഘടനാശക്തി വളര്‍ത്തുക എന്നത് കേജ് രിവാളിന് തികഞ്ഞ വെല്ലുവിളി തന്നെയായിരിക്കും. അതിനു കഴിഞ്ഞില്ലെങ്കില്‍ അദ്ദേഹം ഒരു നനഞ്ഞ പടക്കമായി അവശേഷിക്കും.
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 

Leave a Reply

Your email address will not be published. Required fields are marked *