ഉള്ളിലെവിടെയോ ഒരേകാധിപതി (?)

 
 
 
 
റ്റു ജി കുംഭകോണം പുറത്തുകൊണ്ടുവന്നതിലൂടെ ശ്രദ്ധേയനായ പയനീര്‍ ലേഖകന്‍ ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു

 
 

ജനാധിപത്യ രീതിയില്‍ സമരം ചെയ്യാന്‍ ഫോര്‍ഡ് ഫൌണ്ടേഷനില്‍ നിന്നും, അറേബ്യന്‍ രാജ്യങ്ങളിലെ സമരത്തിന് പണം നല്‍കിയ അമേരിക്കയിലെ ആവാസ് ഫൌണ്ടേഷനില്‍ നിന്നും പണം പറ്റുന്ന രീതി ഒട്ടും ആശാസ്യവുമല്ല, തീര്‍ത്തും തെറ്റുമാണ്. ഉള്ളിലെവിടെയോ ഒരു ചെറിയ ഏകാധിപതി കേജ് രിവാളിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നു എന്നൊരു സംശയം ബാക്കി -ജെ. ഗോപീകൃഷ്ണന്‍ എഴുതുന്നു

 

 

എന്തൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും റോബര്‍ട്ട് വാധ്രയുടെ അഴിമതി പുറത്തു കൊണ്ടു വന്നതില്‍ അരവിന്ദ് കേജ് രിവാളിനെയും സംഘത്തെയും അഭിനന്ദിക്കാതെ വയ്യ. ഇന്ത്യയിലെ മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളും മാധ്യമങ്ങളും ഭയഭക്തി ബഹുമാനങ്ങളോടെ കാണുന്ന സോണിയാ ഗാന്ധി കുടുംബത്തിലെ ഒരംഗത്തിനെതിരെ ആഞ്ഞടിക്കാന്‍ കാണിച്ച ധൈര്യം എന്തുകൊണ്ടും അഭിനന്ദനീയമാണ്. പക്ഷേ വാധ്രയുടെ അഴിമതിക്ക് ഉത്തരം പറയാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട കേജ് രിവാളിന്റെ നടപടി തീര്‍ത്തും വങ്കത്തരമാണ്. വാധ്രയുടെ അഴിമതിക്ക് ആദ്യം ഉത്തരം പറയേണ്ടത് അമ്മായി അമ്മ സോണിയാ ഗാന്ധിയും അളിയന്‍ രാഹുല്‍ ഗാന്ധിയുമാണ്, അല്ലാതെ പാവം പ്രധാനമന്ത്രിയല്ല.

ഏതൊരു പൌരനെയും പോലെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ കേജ് രിവാളിനും അവകാശമുണ്ട്. പക്ഷേ വാരിവലിച്ച് അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുകയും ഏതിനും എന്തിനും വ്യവസ്ഥയെ കുറ്റം പറയുകയും ചെയ്യുന്നത് ശരിയായ രീതിയല്ല. താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ നിയമ സംവിധാനത്തിന് മുമ്പില്‍ കൊണ്ടു വരാന്‍ കേജ് രിവാളിന് ബാധ്യതയുണ്ട്. അതിനൊപ്പം, ദിഗ്വിജയ് സിംഗ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതിരിക്കുന്നത് തീര്‍ത്തും ഒരു ഒളിച്ചോട്ടമാണ്.

ജനാധിപത്യ രീതിയില്‍ സമരം ചെയ്യാന്‍ ഫോര്‍ഡ് ഫൌണ്ടേഷനില്‍ നിന്നും, അറേബ്യന്‍ രാജ്യങ്ങളിലെ സമരത്തിന് പണം നല്‍കിയ അമേരിക്കയിലെ ആവാസ് ഫൌണ്ടേഷനില്‍ നിന്നും പണം പറ്റുന്ന രീതി ഒട്ടും ആശാസ്യവുമല്ല, തീര്‍ത്തും തെറ്റുമാണ്. ഉള്ളിലെവിടെയോ ഒരു ചെറിയ ഏകാധിപതി കേജ് രിവാളിന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്നു എന്നൊരു സംശയം ബാക്കി.

അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിക്ക് ഭാവുകങ്ങള്‍ നേരുന്നതിനൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയെ പോലെ വിഗ്രഹവത്ക്കരിക്കപ്പെടാതിരിക്കട്ടെ എന്നും ആശംസിക്കുന്നു.
 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 

5 thoughts on “ഉള്ളിലെവിടെയോ ഒരേകാധിപതി (?)

  1. Yes .Aravind also have some flaws.but at least we have him to make a sound against corruption.But a trace of a Dictator ? (especially in india) i doubt that.

  2. You should be ashamed to write this piece. Or you are showing your importance here . Anywhich ways this post has no relevance and should be ignored by everyone . Everyone has flaws. One has to evaluate a person on the field where he is working and in that Aravind has so far done extremely good . He has only raised funds from foundations and has not promised anything in return. He has not raised from Industrialists promising favorable reforms . Please please – Let some people do good Do not discourage if you cannot appreciate

  3. Shame to see such an absolute crap from a journalist like you .. Really dont understand waht make you to think AK as a dictator?.Dont make arguments like our stupid politicians. Kindly think and use common sense before writing something or include valid points to prove your doubts that making blind statements.

    • but Kejriwal’s hit and run is not good. His style of accepting funds from foreign NGOs to conduct protests in India is not at all a welcome one.

  4. കുറ്റവാളികളുടെ പട്ടിക പ്രസിദ്ധീകരിക്കുക. തെളിയിക്കാനുള്ള ബാധ്യതയില്ലെന്നു പറഞ്ഞ് അവര്‍ കുറ്റവാളികളെന്ന് പ്രഖ്യാപിക്കുക. അവരുടെ ശിക്ഷ സ്വയം വിധിക്കുക. ഈ തരക്കാരെ പറയുന്ന പേര് ജനാധിപത്യ വാദി എന്നാണോ? ജനാധിപത്യം ചീഞ്ഞുവെന്ന് പറഞ്ഞ് ഫാഷിസ്റ്റ് ഏകാധിപത്യത്തിന് വളമിടാന്‍ തിടുക്കം കൂട്ടുന്നവരെ മറ്റെന്താണ് വിളിക്കുക. ആരെങ്കിലും വിമര്‍ശിക്കുമ്പോള്‍ ഉയരുന്ന ഈ കോമ്പല്ലുകള്‍ തന്നെ പറയുന്നു, ആരാണ് കെജ്രിവാളെന്ന്. എന്താണ് അയാളുടെ രാഷ്ട്രീയമെന്ന്.

Leave a Reply

Your email address will not be published. Required fields are marked *