കേജ് രിവാള്‍, ഇനി…?

 
 
 
 
ഇന്ന് മുതല്‍ തുടര്‍ച്ചയായി നാലാമിടത്തില്‍
 
 

അഴിമതിക്കെതിരായ സന്നദ്ധ സംഘടനാപ്രവര്‍ത്തനം,
അന്നാ ഹസാരെ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളി,
സ്തോഭജനകമായ അഴിമതിക്കഥകളുടെ വെളിപ്പെടുത്തലുകള്‍,
ഇപ്പോഴിതാ ആം ആത്മി എന്ന പേരില്‍ സ്വന്തം പാര്‍ട്ടിയും.
അത്ര പരിചിതമല്ലാത്ത ചില ചുവടുകളുമായി
അരവിന്ദ് കേജ് രിവാള്‍ എന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കയറി വരികയാണ്.

 

 

ആരാണ് കേജ് രിവാള്‍?
ഇന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ അയാള്‍ എന്താണ് ചെയ്യുന്നത്?
രാഷ്ട്രീയ ബലതന്ത്രങ്ങളുടെ ഭാവിയില്‍ അയാള്‍ക്കെന്താവും റോള്‍?
ഏത് പ്രത്യയശാസ്ത്രമാണ് അയാള്‍ മുന്നോട്ടുവെക്കുന്നത്?
അഴിമതിവിരുദ്ധ പോരാട്ടം മാറ്റത്തിന്റെ കാഹളമാവുമോ?
വെളിപ്പെടുത്തലുകളുടെ, ശിക്ഷ വിധിക്കലുകളുടെ രാഷ്ട്രീയം ഇനിയും കളംപിടിക്കുമോ?
പുതിയ കടലിളങ്ങള്‍ ജനാധിപത്യ വിരുദ്ധമാവുമോ?
എന്താണ് ആ ചുവടുവെപ്പുകളുടെ അര്‍ത്ഥം?
അഴിമതിക്കെതിരായ കുരിശുയുദ്ധത്തില്‍നിന്ന്
ജനാധിപത്യത്തിന്റെ വേരുകളിലേക്കുള്ള
കത്തിയേറുകളായി പരിണമിക്കുന്ന
കേജ്രി വാള്‍ അഭ്യാസങ്ങളുടെ മര്‍മ്മമെവിടെയാണ്?

 

 

കണ്ണുംപൂട്ടിയുള്ള കോര്‍പറേറ്റ് വല്‍കരണത്തിനും
അമേരിക്കയിലേക്ക് കണ്ണുനട്ടിരിക്കുന്ന മധ്യവര്‍ഗ യുവത്വത്തിന്റെയും
പുതുതലമുറ രോഷങ്ങളുടെയും
ചേതന്‍ഭഗത് അടക്കമുള്ളവര്‍ നിര്‍ണയിക്കുന്ന
പുതു ഭാവുകത്വങ്ങളുടെയും
പുതിയ ആയുധങ്ങള്‍ മിനുക്കി കാത്തിരിക്കുന്ന
തീവ്രവലതുപക്ഷത്തിന്റെയും
ജനവിശ്വാസങ്ങളില്‍നിന്ന് അതിവേഗം കുടിയൊഴിയുന്ന
മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെയുമെല്ലാം
സങ്കീര്‍ണ്ണമായ പശ്ചാത്തലത്തില്‍
ഈ ചോദ്യങ്ങള്‍ക്ക്, സന്ദേഹങ്ങള്‍ക്ക്
പ്രസക്തിയേറെയാണ്.

 
 

ഈ നിലക്കുള്ള ചെറിയ ഒരന്വേഷണമാണിത്.
ഇന്ദ്രപ്രസ്ഥത്തിന്റെ രാഷ്ട്രീയ നാടകങ്ങള്‍
തൊട്ടരികെനിന്നു വീക്ഷിക്കുന്ന
പല തലമുറകളിലുള്ള
മലയാളികളായ മാധ്യമപ്രവര്‍ത്തകര്‍
സ്വന്തം നിരീക്ഷണങ്ങള്‍ പങ്കുവെക്കുകയാണിവിടെ.
ദേശീയ തലത്തില്‍ പ്രമുഖരായ മലയാളി മാധ്യമപ്രവര്‍ത്തകര്‍ ഇതാദ്യമായി ഒന്നിച്ച്, ഒരിടത്ത്

 

 

ഒപ്പം, നാലാമിടത്തിന്റെ വായനക്കാര്‍ക്ക്
പരിചിതരായ രാഷ്ട്രീയ നിരീക്ഷകരും പങ്കാളികളാവുന്നു.

 
 
കേജ് രിവാളിന്റെ പാര്‍ട്ടി പിറവിയെടുക്കുന്ന
ഇന്നു മുതല്‍ തുടര്‍ച്ചയായി
ഈ കുറിപ്പുകള്‍ നാലാമിടത്തില്‍ വായിക്കാം.

 
 
എഴുതുന്നവര്‍:

വെങ്കിടേഷ് രാമകൃഷ്ണന്‍, അസോസിയേറ്റ് എഡിറ്റര്‍, ഫ്രണ്ട് ലൈന്‍

ജോസി ജോസഫ്, സ്പെഷ്യല്‍ പ്രൊജക്റ്റ്സ് എഡിറ്റര്‍, ടൈംസ് ഓഫ് ഇന്ത്യ

വി.ആര്‍ ജയരാജ്, ദ പയനീര്‍

ജെ. ഗോപീകൃഷ്ണന്‍ , സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ദി പയനീര്‍

വിനോദ് കെ. ജോസ്, എക്സിക്യൂട്ടീവ് എഡിറ്റര്‍, ദി കാരവന്‍

ലിസ് മാത്യൂ, ഡെപ്യൂട്ടി ബ്യൂറോ ചീഫ്, ദി മിന്റ്

ജയന്ത് ജേക്കബ്, സീനിയര്‍ അസി. എഡിറ്റര്‍, ഹിന്ദുസ്ഥാന്‍ ടൈംസ്

ടി.വി ജയന്‍, സയന്‍സ് എഡിറ്റര്‍, ദി ടെലഗ്രാഫ്

സഞ്ജയ് മോഹന്‍, എഡിറ്റര്‍- -സൌത്ത് ഏഷ്യ-എ.എന്‍.ഐ

ഷെമിന്‍ ജോയ്, ചീഫ് റിപ്പോര്‍ട്ടര്‍, പി.ടി.ഐ

മനോജ് സി.ജി, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യന്‍ എക്സ്പ്രസ്

എ.എം ജിഗീഷ്, സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ബിസിനസ് ലൈന്‍

സ്റ്റാന്‍ലി ജോണി, ചീഫ് സബ് എഡിറ്റര്‍, ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്

സൌമ്യാ ബാലകൃഷ്ണന്‍, ആങ് കര്‍ പ്രൊഡ്യൂസര്‍, രാജ്യസഭാ ടി.വി

ജസ്റ്റിന്‍ മാത്യു, അസി. പ്രൊഫസര്‍, ദല്‍ഹി യൂനിവേഴ്സിറ്റി

സജിത് കുമാര്‍, കാര്‍ട്ടൂണിസ്റ്റ്, ഫിനാന്‍ഷ്യല്‍ ക്രോണിക്കിള്‍

ഉദയ് കിരണ്‍, കോളമിസ്റ്റ്, നാലാമിടം

&
കെ.എന്‍ അശോക്

 
 
 
 

 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *