കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

 
 
 
 
ആദര്‍ശ് കുംഭകോണം, 2ജി സ്പെക്ട്രം അഴിമതിയിലെ നിര്‍ണായക സംഭവങ്ങള്‍ തുടങ്ങിയവ പുറത്തു കൊണ്ടു വന്ന, ടൈംസ് ഓഫ് ഇന്ത്യ സ്പെഷ്യല്‍ പ്രോജക്ട് എഡിറ്റര്‍ ജോസി ജോസഫ് എഴുതുന്നു

 
 

ഇതിനൊക്കെ ഒടുവിലാണ് കേജ് രിവാള്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. എന്നാല്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ബൌദ്ധിക ശേഷിയോ, ധന-മസില്‍ പവറോ ഒന്നും ഈ മനുഷ്യനില്ല. പക്ഷേ കേജ് രിവാള്‍ പ്രതിനിധീകരിക്കുന്നത് രാജ്യത്തെ ഒരു നല്ല ശതമാനം ജനതയും അഭിമുഖീകരിക്കുന്ന മോഹഭംഗങ്ങളേയും നിരാശകളേയുമാണ്. കാണുന്ന പോലീസിനും മരണ സര്‍ട്ടിഫിക്കറ്റിനും ഒക്കെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന, സ്വന്തമായി വീടു വാങ്ങണമെങ്കില്‍ പണം ബ്ലാക്കില്‍ കൊടുക്കേണ്ടി വരുന്ന, കിടപ്പാടം വിറ്റാല്‍ പോലും മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ കഴിയാതെ പോകുന്ന, നമ്മളെ ഭരിക്കുന്നവര്‍ നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് ഭരിക്കുന്നത് എന്നുറപ്പില്ലാതെ അന്തസോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ കഴിയാത്ത ഒരു വലിയ വിഭാഗത്തിന്റെ അണപ്പല്ലിറുമ്മലുകളുടെ അരിശം മുഴുവന്‍ കേജ് രിവാളിന്റെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

കേജ് രിവാളാല്‍ ഈ വ്യവസ്ഥിതി ശുദ്ധീകരിക്കപ്പെടില്ല. പക്ഷേ ആ മനുഷ്യന്‍ ഒരു നാഴികക്കല്ലാണ്. ഇതുപോലുള്ള ആയിരം കേജ് രിവാള്‍മാര്‍, ഇതിലേറെ ശക്തിയോടെ ഇതിലേറെ പകയോടെ, ഇതിലേറെ ‘തെമ്മാടിത്തത്തോടു കൂടി ഈ വ്യവസ്ഥിതിക്ക് എതിരെ ആഞ്ഞടിച്ചെങ്കില്‍ മാത്രമേ ഇന്ത്യ ഒരു മതേതര, പുരോഗമന, പക്വതയുള്ള ജനാധിപത്യമായി മാറുകയുള്ളൂ. അല്ലെങ്കില്‍ ഒരു പക്ഷേ നാം തികഞ്ഞ സ്വാതന്ത്യ്രത്തോടെയും വൈകാരികമായും നടത്തുന്ന ഈ ചര്‍ച്ചകളൊക്കെ ഇന്ത്യയില്‍ നടക്കുന്ന അവസാന ചര്‍ച്ചകളില്‍ ഒന്നു മാത്രമായി മാറാനുള്ള ഭീഷണമായ സാഹചര്യം നമുക്കു ചുറ്റും ഒരുങ്ങിയേക്കാം- ആദര്‍ശ് കുംഭകോണം, 2ജി സ്പെക്ട്രം അഴിമതിയിലെ നിര്‍ണായക സംഭവങ്ങള്‍ തുടങ്ങിയവ പുറത്തു കൊണ്ടു വന്ന, ടൈംസ് ഓഫ് ഇന്ത്യ സ്പെഷ്യല്‍ പ്രോജക്ട് എഡിറ്റര്‍ ജോസി ജോസഫ് എഴുതുന്നു

 

 

ബിസിനസ് ലോകത്തെ തട്ടിപ്പുകാരും (robber barons) അഴിമതിയില്‍ പുതഞ്ഞ രാഷ്ട്രീയ വ്യവസ്ഥയും മാധ്യമങ്ങളിലെ വലിയൊരു വിഭാഗവും തമ്മില്‍ നിലനിന്നിരുന്ന അവിശുദ്ധ ബന്ധത്തെ പിടിച്ചുലയ്ക്കാന്‍ അരവിന്ദ് കേജ് രിവാളിന് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ വ്യവഹാരത്തിന്റെ കേന്ദ്ര സ്ഥാനത്ത് അദ്ദേഹം നിരവധി സുപ്രധാന വിഷയങ്ങള്‍ പ്രതിഷ്ഠിച്ചു. എന്നാല്‍, നാഗരിക ബുദ്ധിജീവികളെയും ഗ്രാമീണ കര്‍ഷക ജനതയേയും കോര്‍ത്തിണക്കുന്ന ദൃഢമായ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയാത്തതിനാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രസക്തമായ ഒരു സ്ഥാനം നേടാന്‍ അദ്ദേഹത്തിന് ഇനിയും കഴിഞ്ഞിട്ടില്ല.

സത്യത്തില്‍ അതത്ര ദുഷ്കരമല്ല. നമ്മുടേതു പോലെ ഒരു കേവല ഭൂരിപക്ഷ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അധികാരത്തില്‍ വരാനോ, അല്ലെങ്കില്‍ അധികാര കച്ചവടത്തിലെ ദല്ലാളാകാനോ ഏതെങ്കിലും ഒരു പ്രധാന ന്യൂനപക്ഷ വോട്ടിന്റെ അടിത്തറ മാത്രം മതിയാകും. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഈ കണ്ണഞ്ചിപ്പിക്കുന്ന കാലഘട്ടത്തെ (gilded age) ശുദ്ധീകരിക്കാനും, രാഷ്ട്രീയ പ്രഭുജനവാഴ്ച (oligarchy) ഊട്ടിയുറപ്പിച്ച നിശബ്ദതയുടെ ഗൂഢാലോചനയെ തകര്‍ക്കാനും നമുക്ക് ഇനിയും ഒരുപാട് കേജ് രിവാള്‍മാര്‍ വേണ്ടി വരും.

ഈ പ്രഭുജനാധിപത്യം oligarchy) ഇന്നലെകളിലെ നിരവധി മാധ്യമ കേസരികളെ അതിന്റെ വളര്‍ത്തു നായ്ക്കളാക്കി പരിവര്‍ത്തിപ്പിക്കുകയും തങ്ങളുടെ അധീനതയിലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് സത്യസന്ധരായ നിരവധി സംരംഭകരെ നിശബ്ദരാക്കുകയും, ആധുനിക കാലത്തെ ഏറ്റവും അഴിമതി നിറഞ്ഞതും സുതാര്യമല്ലാത്തതുമായ രാഷ്ട്രീയ ഫണ്ടിംഗ് വ്യവസ്ഥയ്ക്ക് രൂപം കൊടുക്കുകയും ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും വോട്ടവകാശം ഉറപ്പു വരുത്തിയിട്ടുള്ള, ഒരു മതേതര ജനാധിപത്യ രാജ്യം സ്വാതന്ത്യ്രത്തിനു ശേഷം 65 വര്‍ഷം പിന്നിടുന്നു. ഇതോടൊപ്പം, ഈ ജനാധിപത്യ സംവിധാനത്തെ ബാധിച്ച ജീര്‍ണതയും സാവധാനം അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു.

 

ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കുക എന്നു പറയുന്നത് വല്ലാത്തൊരു അധികാരത്തില്‍ മുങ്ങിക്കിടക്കുന്ന ഇവിടുത്തെ നവ പ്രഭുസമൂഹത്തിന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന് ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോഡിയുമൊക്കെ കാട്ടിത്തന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട് താനും.


 

ജീര്‍ണത തുറക്കുന്ന വഴികള്‍
ഈ ഘട്ടത്തില്‍ രണ്ടു വഴികളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നിലുള്ളത്. പക്വതയാര്‍ജിച്ച ഒരു ജനാധിപത്യ സമൂഹമായി മാറുക അല്ലെങ്കില്‍ സ്വേച്ഛാധിപത്യമോ അഴിമതി നിറഞ്ഞ പ്രഭുജനാധിപത്യ വാഴ്ചയോ പട്ടാള ഭരണമോ ആയി മാറുക. എന്നാല്‍ ഇത്തരം മോശമായ ഒരവസ്ഥയിലേക്ക് പോകാന്‍ ഇന്ത്യക്ക് കഴിയില്ലെന്നും ഈ രാജ്യം അത്രയേറെ വൈവിധ്യങ്ങളുള്ള ഒരു ജനാധിപത്യ സമൂഹമാണെന്നും വാദിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്ന രാഷ്ട്രീയ വിശകലന വിദഗ്ധരുണ്ട്.

അധികാരത്തെ കുറിച്ചും ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനുള്ള എളുപ്പ വഴികളെ കുറിച്ചും ബോധമില്ലാത്തതു കൊണ്ടാണ് അവര്‍ അങ്ങനെ തര്‍ക്കിക്കുന്നത്. മോസ്കോ പോലൊരു നഗരം പിടിച്ചാല്‍ റഷ്യ പോലൊരു വലിയ രാജ്യത്തെ പിടിച്ചെടുക്കാമെന്നും ചൈന എന്ന വന്‍ സാമ്രാജ്യം ബെയ്ജിംഗിലെ പട്ടാളത്തിന്റെ മസില്‍ പവര്‍ കൊണ്ട് പിടിച്ചെടുക്കാവുന്നതാണെന്നും ചരിത്രം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അതുകൊണ്ട് ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിക്കുക എന്നു പറയുന്നത് വല്ലാത്തൊരു അധികാരത്തില്‍ മുങ്ങിക്കിടക്കുന്ന ഇവിടുത്തെ നവ പ്രഭുസമൂഹത്തിന് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എങ്ങനെ ജനാധിപത്യത്തെ അട്ടിമറിക്കാമെന്ന് ഇന്ദിരാ ഗാന്ധിയും നരേന്ദ്ര മോഡിയുമൊക്കെ കാട്ടിത്തന്നത് നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ട് താനും.

 

ഗതികെട്ടു നില്‍ക്കുന്ന വിജയ് മല്യ, അയാളുടെ കമ്പനി മുങ്ങിത്താഴുമ്പോഴും, സ്വിമ്മിംഗ് മോഡല്‍ കലണ്ടര്‍ ഇറക്കുമ്പോഴും, എ1 ട്രാക്കില്‍ പോയി ആര്‍ത്തു ചിരിക്കുമ്പോഴും ഇവിടുത്തെ ജനാധിപത്യത്തോടുള്ള പരമ പുച്ഛം കാണാം.


 

രാഷ്ട്രീയ-ബിസിനസ് കൂട്ടുകെട്ട്
ഇന്ത്യയില്‍ നമ്മളിന്ന് കാണുന്ന സാമ്പത്തിക വളര്‍ച്ച, തിളങ്ങുന്ന ഇന്ത്യ പോലുള്ള മുദ്രാവാക്യങ്ങള്‍ എന്നിവയൊക്കെ വലിയൊരളവു വരെ യാതൊരുവിധ മൂല്യബോധവുമില്ലാത്ത ഒരു രാഷ്ട്രീയ-ബിസിനസ് കൂട്ടുകെട്ടിന്റെ ഉത്പന്നമാണ്. അതു കൊണ്ടാണ് ‘ആന്റില’ എന്ന 5,000 കോടി രൂപയുടെ വീടു പണിയുന്ന മുതലാളി അതൊരു ഓര്‍ഫനേജിനുള്ള സ്ഥലത്ത് പണിയുന്നത്. നമ്മുടെ ഏറ്റവും വിജയിച്ച വിമാന കമ്പനി ഉടമ അധോലോക ബന്ധങ്ങള്‍ ഒക്കെ ഉള്ള ആളാണെങ്കിലും അയാളുടെ മൂലധനം എവിടെ നിന്നു വരുന്നു എന്നറിയാന്‍ മാര്‍ഗമില്ലാതാകുന്നത്. സര്‍ക്കാര്‍ അതിനു നേരെ കണ്ണടയ്ക്കുന്നതും അതുകൊണ്ടു തന്നെയാണ്.

ഗതികെട്ടു നില്‍ക്കുന്ന വിജയ് മല്യ, അയാളുടെ കമ്പനി മുങ്ങിത്താഴുമ്പോഴും, സ്വിമ്മിംഗ് മോഡല്‍ കലണ്ടര്‍ ഇറക്കുമ്പോഴും, എ1 ട്രാക്കില്‍ പോയി ആര്‍ത്തു ചിരിക്കുമ്പോഴും ഇവിടുത്തെ ജനാധിപത്യത്തോടുള്ള പരമ പുച്ഛം കാണാം. കാരണം, നമ്മുടെ പാര്‍ലമെന്റ് എന്നു പറയുന്നത് കുറെ ബഹളവും സഭാ സ്തംഭനവും ഉള്ള ഒരു സര്‍ക്കസ് കൂടാരമാകുന്നു. സ്റാന്‍ഡിംഗ് കമ്മിറ്റികള്‍ ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി ഓവര്‍സൈറ്റ് എന്നു പറയുന്നത് ഒരു കോമാളിത്തരമാകുന്നു. മറ്റ് നിയന്ത്രണാധികാര സമിതികളാവട്ടെ അവിഹിതമായി എങ്ങനെ വേണമെങ്കിലും സ്വാധീനിക്കാവുന്നതാവുന്നു. ഇതാണ് നിലനില്‍ക്കുന്ന രാഷ്ട്രീയ വ്യവസ്ഥയുടെ പച്ചയായ മുഖം.

 

ത്സാര്‍ഖണ്ഡിലെ പല ജില്ലകളിലും ജനിക്കുന്ന മൂന്നിലൊരു കുട്ടിയെങ്കിലും ഗുരുതരമായ പോഷകാഹാര കുറവ് ((acute malnourished) കൊണ്ട് വലയുന്നുവെന്നാണ് കണക്കുകള്‍. മരിക്കാന്‍ വേണ്ടി മാത്രമാണ് സത്യത്തില്‍ അവര്‍ ജനിക്കുന്നത്.


 

പെട്ടെന്ന് മരിക്കാനുള്ള പിറവികള്‍
കഴിഞ്ഞ 21 കൊല്ലത്തെ സാമ്പത്തിക ഉദാരവത്കരണ നടപടികള്‍ കൊണ്ട് യഥാര്‍ഥത്തില്‍ എന്താണ് നടന്നിരിക്കുന്നത്? ഇവിടെ പോഷകാഹാര കുറവോടു കൂടി ജനിക്കുന്ന കുട്ടികളുടെ എണ്ണം 49 ശതമാനത്തില്‍ നിന്ന് ഈ കാലഘട്ടത്തില്‍ 48 ശതമാനമായി കുറഞ്ഞിട്ടുണ്ട് എന്നതോ? ത്സാര്‍ഖണ്ഡിലെ പല ജില്ലകളിലും ജനിക്കുന്ന മൂന്നിലൊരു കുട്ടിയെങ്കിലും ഗുരുതരമായ പോഷകാഹാര കുറവ് ((acute malnourished) കൊണ്ട് വലയുന്നുവെന്നാണ് കണക്കുകള്‍. മരിക്കാന്‍ വേണ്ടി മാത്രമാണ് സത്യത്തില്‍ അവര്‍ ജനിക്കുന്നത്.

മറ്റൊന്ന്, ഇന്ത്യയുടെ നല്ലൊരു ശതമാനം മേഖലയിലും സായുധ കലാപങ്ങള്‍ (insurgency)) നടക്കുകയാണ്. ഈ ആധുനിക ലോകത്തും ഏറ്റവും പഴക്കം ചെന്ന സായുധ കലാപങ്ങള്‍ തുടരുന്ന നാടു കൂടിയാണ് ഇന്ത്യ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം കണ്ടിട്ടുള്ള സായുധ കലാപങ്ങളുടെ ശരാശരി കാലദൈര്‍ഘ്യം എന്നത് 8^12.5 വര്‍ഷങ്ങളാണ്. ഇരുണ്ട ഭൂഖണ്ഡമെന്ന് നമ്മുടെ പാഠപുസ്തകങ്ങളില്‍ വിശേഷിപ്പിക്കുന്ന ആഫ്രിക്കയില്‍ പോലും അതാണ് അവസ്ഥ.

എന്നാല്‍ നമ്മുടെ രാജ്യത്തോ? നാഗകളുടെ പോരാട്ടത്തിന് 60 വര്‍ഷം പഴക്കമുണ്ട്. അതിന്നും തുടരുന്നു. കാശ്മീരിലെ പോരാട്ടത്തിന് 25ലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദുര്‍മേദസ്സ് ബാധിച്ചതും സ്വയംകേന്ദ്രീകൃതവുമായ (selfobsessed) നമ്മുടെ അഴിമതി നിറഞ്ഞ രാഷ്ട്രീയ വ്യവസ്ഥിതി ഇതിനൊന്നിനും ഒരു പോംവഴി കണ്ടുപിടിക്കാന്‍ കഴിയാതെ ഇവയെല്ലാം മറ്റാരുടേയോ പ്രശ്നം എന്ന മട്ടില്‍ അങ്ങനെ വേച്ചുവേച്ച് മുന്നോട്ടു പോവുകയാണ്.

 

അന്ന് പക്ഷേ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടായി. ബുദ്ധിജീവികളും മാധ്യമങ്ങളും ഒറ്റയാന്‍മാരും, പില്‍ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായ റൂസ് വെല്‍റ്റിനെ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ഹെന്‍ട്രി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും ഒക്കെ കൂടിയുണ്ടാക്കിയ ഒരു പോരാട്ടത്തിന് ഒടുവില്‍ അമേരിക്ക രാഷ്ട്രീയമായി ശുദ്ധീകരിക്കപ്പെടുകയും ആ രാജ്യം പരിഷ്കൃതവും പക്വവുമായ ഒരു ജനാധിപത്യ രാജ്യമായി മാറുകയും ചെയ്തു.


 

അമേരിക്കന്‍ അനുഭവം
സമാനമായ വെല്ലുവിളികള്‍ മറ്റു ജനാധിപത്യ ചരിത്രങ്ങളിലും കാണാം. ഇന്നത്തെ ഇന്ത്യനവസ്ഥകള്‍ക്ക് ഏറ്റവും ചാര്‍ച്ച 19ാം നൂറ്റാണ്ടിന്റെ ഒടുവിലുള്ള അമേരിക്കയോടാണ്. മാര്‍ക് ട്വയിനും ചാള്‍സ് വാര്‍ണറും വിശേഷിപ്പിച്ച അതേ “ഗില്‍ഡഡ് ഏജി”നോട്. അത് അമേരിക്കയിലെ ബിസിനസ് ലോകത്തെ തട്ടിപ്പുകാരും അഴിമതിക്കാരായ രാഷ്ട്രീയക്കാരും നെറികെട്ട നിയന്ത്രണ സംവിധാനങ്ങളും (regulatory mechanism) ഒക്കെ നിലനിന്ന കാലഘട്ടം കൂടിയാണ്.

അന്ന് പക്ഷേ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടായി. ബുദ്ധിജീവികളും മാധ്യമങ്ങളും ഒറ്റയാന്‍മാരും, പില്‍ക്കാലത്ത് അമേരിക്കന്‍ പ്രസിഡന്റായ റൂസ് വെല്‍റ്റിനെ ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയ ഹെന്‍ട്രി ജോര്‍ജ് ഉള്‍പ്പെടെയുള്ളവരും ഒക്കെ കൂടിയുണ്ടാക്കിയ ഒരു പോരാട്ടത്തിന് ഒടുവില്‍ അമേരിക്ക രാഷ്ട്രീയമായി ശുദ്ധീകരിക്കപ്പെടുകയും ആ രാജ്യം പരിഷ്കൃതവും പക്വവുമായ ഒരു ജനാധിപത്യ രാജ്യമായി മാറുകയും ചെയ്തു.

 

കേജ് രിവാളാല്‍ ഈ വ്യവസ്ഥിതി ശുദ്ധീകരിക്കപ്പെടില്ല. പക്ഷേ ആ മനുഷ്യന്‍ ഒരു നാഴികക്കല്ലാണ്. ഇതുപോലുള്ള ആയിരം കേജ് രിവാള്‍മാര്‍, ഇതിലേറെ ശക്തിയോടെ ഇതിലേറെ പകയോടെ, ഇതിലേറെ 'തെമ്മാടിത്തത്തോടു കൂടി ഈ വ്യവസ്ഥിതിക്ക് എതിരെ ആഞ്ഞടിച്ചെങ്കില്‍ മാത്രമേ ഇന്ത്യ ഒരു മതേതര, പുരോഗമന, പക്വതയുള്ള ജനാധിപത്യമായി മാറുകയുള്ളൂ.


 

കേജ് രിവാള്‍ പ്രതിഭാസം
എന്നാല്‍ എന്താണ് നമ്മുടെ രാജ്യത്തെ സ്ഥിതി? വ്യവസ്ഥാ വിരുദ്ധരെന്ന് ഒരുകാലത്ത് പേരെടുത്ത പ്രമുഖ മാധ്യമ സ്ഥാപനം ഇന്ന് സര്‍ക്കാരിന്റെ സ്തുതിപാഠകര്‍ മാത്രമാണ്. ഒരു മാതിരി ബുദ്ധിജീവികളൊക്കെ സര്‍ക്കാരില്‍ നിന്നു കിട്ടാവുന്ന അപ്പക്കഷ്ണത്തിനു വേണ്ടി സ്വന്തം അഭിപ്രായങ്ങളില്‍ വരെ വെള്ളം ചേര്‍ക്കുന്നു. ഒരു ശരാശരി പത്രപ്രവര്‍ത്തകന്‍ ഒരു രാജ്യസഭാ സീറ്റോ പത്മശ്രീയോ ഒക്കെ സ്വപ്നം കണ്ട് അവരുടെ കരിയര്‍ എഴുതി തീര്‍ക്കുകയാണ്. ഇതിനൊക്കെ ഒടുവിലാണ് കേജ് രിവാള്‍ എന്ന പ്രതിഭാസം സംഭവിക്കുന്നത്. എന്നാല്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കാനുള്ള ബൌദ്ധിക ശേഷിയോ, ധന^മസില്‍ പവറോ ഒന്നും ഈ മനുഷ്യനില്ല.

പക്ഷേ കേജ് രിവാള്‍ പ്രതിനിധീകരിക്കുന്നത് രാജ്യത്തെ ഒരു നല്ല ശതമാനം ജനതയും അഭിമുഖീകരിക്കുന്ന മോഹഭംഗങ്ങളേയും നിരാശകളേയുമാണ്. കാണുന്ന പോലീസിനും മരണ സര്‍ട്ടിഫിക്കറ്റിനും ഒക്കെ കൈക്കൂലി കൊടുക്കേണ്ടി വരുന്ന, സ്വന്തമായി വീടു വാങ്ങണമെങ്കില്‍ പണം ബ്ലാക്കില്‍ കൊടുക്കേണ്ടി വരുന്ന, കിടപ്പാടം വിറ്റാല്‍ പോലും മെച്ചപ്പെട്ട ചികിത്സ ലഭിക്കാന്‍ കഴിയാതെ പോകുന്ന, നമ്മളെ ഭരിക്കുന്നവര്‍ നമ്മുടെ നന്മയ്ക്കു വേണ്ടിയാണ് ഭരിക്കുന്നത് എന്നുറപ്പില്ലാതെ അന്തസോടും സമാധാനത്തോടും കൂടി ജീവിക്കാന്‍ കഴിയാത്ത ഒരു വലിയ വിഭാഗത്തിന്റെ അണപ്പല്ലിറുമ്മലുകളുടെ അരിശം മുഴുവന്‍ കേജ് രിവാളിന്റെ മുന്നേറ്റത്തില്‍ പ്രതിഫലിക്കുന്നുണ്ട്.

കേജ് രിവാളാല്‍ ഈ വ്യവസ്ഥിതി ശുദ്ധീകരിക്കപ്പെടില്ല. പക്ഷേ ആ മനുഷ്യന്‍ ഒരു നാഴികക്കല്ലാണ്. ഇതുപോലുള്ള ആയിരം കേജ് രിവാള്‍മാര്‍, ഇതിലേറെ ശക്തിയോടെ ഇതിലേറെ പകയോടെ, ഇതിലേറെ ‘തെമ്മാടിത്തത്തോടു കൂടി ഈ വ്യവസ്ഥിതിക്ക് എതിരെ ആഞ്ഞടിച്ചെങ്കില്‍ മാത്രമേ ഇന്ത്യ ഒരു മതേതര, പുരോഗമന, പക്വതയുള്ള ജനാധിപത്യമായി മാറുകയുള്ളൂ. അല്ലെങ്കില്‍ ഒരു പക്ഷേ നാം തികഞ്ഞ സ്വാതന്ത്യ്രത്തോടെയും വൈകാരികമായും നടത്തുന്ന ഈ ചര്‍ച്ചകളൊക്കെ ഇന്ത്യയില്‍ നടക്കുന്ന അവസാന ചര്‍ച്ചകളില്‍ ഒന്നു മാത്രമായി മാറാനുള്ള ഭീഷണമായ സാഹചര്യം നമുക്കു ചുറ്റും ഒരുങ്ങിയേക്കാം.
 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 

6 thoughts on “കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

 1. well said.Thank you for this precise and detailed observation about our country.and most of the people are craving for a real change.

 2. പുറത്തുകൊണ്ടുവന്ന ഓരോ വാർത്തകളേയും പോലെ ശക്തിയുള്ള നിരീക്ഷണങ്ങൾ ജോസിച്ചേട്ടാ… താങ്കളെ ഇംഗ്ലീഷിൽ വായിച്ചും മലയാളത്തിൽ സംവദിച്ചും ശീലിച്ചെങ്കിലും ആദ്യമായി മലയാളത്തിൽ വായിക്കാൻ കഴിഞ്ഞതിലും സന്തോഷം.
  പല നിരീക്ഷണങ്ങളും പ്രസക്തവും പല അഭിപ്രായങ്ങളും തീക്ഷണവും തന്നെ. പക്ഷേ, അതിനിടയിൽ ചിലത് വിട്ടുപോയില്ലേ എന്ന് സംശയം. അരവിന്ദ് കേജരിവാൾ എന്ന ‘പുത്തൻ രാഷ്ട്രീയനേതാവ്’ എങ്ങനെ ഒരു പ്രതിഭാസമാകുന്നു എന്നത് വ്യക്തമാകുന്നില്ല. കണ്ടുശീലിച്ച മുഖങ്ങളിൽ നിന്ന് വ്യത്യസ്തമാണെങ്കിലും അത് രാജ്യത്തെ നല്ലൊരു ഭാഗം ജനത്തിന്റെയും ‘മോഹഭംഗങ്ങളുടെയും നിരാശയുടെയും പ്രതീകമാണെന്ന് ‘ വിശ്വസിക്കാൻ ഒരു പ്രയാസം. കാരണം, സ്വന്തം നിലപാടുകളിൽപ്പോലും കേജരിവാളിന് വ്യക്തതയുണ്ടോ എന്ന് ഉറപ്പില്ല. ടീം അണ്ണയുടെ ആദ്യകാല സമരങ്ങളും പോരാട്ടങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാൽ, അതിൽ ജനാധിപത്യത്തിന്റെ പുരോഗമനവാഞ്ജയെക്കാൾ അരാഷ്ട്രീയവത്കരണത്തിന്റെ ആവേശം കാണാമായിരുന്നു. പലപ്പോഴും ചില രാഷ്ട്രീയപാർട്ടികളെ കൂട്ടുപിടിച്ചത് മറ്റൊരു രാഷ്ട്രീയപാർട്ടിയെ എതിർക്കാൻ മാത്രമായിരുന്നു. രാഷ്ട്രീയപാർട്ടികളെ ഒന്നടങ്കം എതിർത്തനേതാവായിരുന്നു കേജരിവാൾ.
  അണ്ണ ഹസാരെ സംഘത്തിൽ ഉൾപ്പാർട്ടി ജനാധിപത്യം ഒട്ടുമില്ലായിരുന്നു എന്നും വ്യക്തമല്ലേ? അതിന്റെ ഉദാഹരണങ്ങൾ രാജഗോപാലിന്റെ രാജി മുതൽ, കേജരിവാളിന്റെ പാർട്ടി രൂപീകരണം വരെ നീണ്ടുനിന്നില്ലേ? ഇപ്പോൾ, ആരുടെ മാർഗ്ഗമാണ് ശരി? അണ്ണയുടെയോ അതോ കേജരിവാളുടേതോ? അണ്ണ ഹസാരെയുടെ ഗാന്ധിയൻ (?) സമരമാർഗ്ഗം പരാജയപ്പെട്ടതുകൊണ്ടാണോ വഴിമാറ്റിപ്പിടിച്ചതെന്ന് കേജരിവാൾ വ്യക്തമാക്കിയിട്ടില്ല. കുറഞ്ഞപക്ഷം അതു വ്യക്തമാക്കിയാൽ മാത്രമേ കേജരിവാളിന്റെ പുത്തൻ പ്രസ്ഥാനത്തിന് ആശയ അടിത്തറ അവകാശപ്പെടാൻ കഴിയൂ.
  ജോസിച്ചേട്ടനോട് ഞാൻ പൂർണ്ണമായും യോജിക്കുന്ന വിഷയം ഇന്ത്യൻ ജനാധിപത്യത്തിന്റെ ദുരവസ്ഥയാണ്. നമ്മുടെ പഴയ പാഠപുസ്തകങ്ങളും പൊതുവിജ്ഞാന കോശങ്ങളുമൊക്കെ മാറ്റി അച്ചടിക്കാൻ സമയം വൈകിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമെന്ന് അഭിമാനിച്ച, അഹങ്കരിച്ച ഇന്ത്യാക്കാർക്ക് ഇന്ന് ജനാധിപത്യം എന്തെന്നു പോലും അറിയില്ല. ദില്ലിയിലിരുന്ന് കണ്ട ജനാധിപത്യമല്ല സിഡ്‌നിയിൽ കാണുന്നത്. ദില്ലിയിൽ കണ്ടത് ജനാധിപത്യമാണോ എന്ന് സംശയമാണിപ്പോൾ.
  വേഗപരിധി ലംഘിച്ച് വണ്ടിയോടിച്ചതിനും, അതു പോലീസ് പിടിച്ചപ്പോൽ ഡ്രൈവ് ചെയ്തത് താനല്ലെന്ന് കള്ളം പറഞ്ഞതിനും സുപ്രീം കോടതി ജഡ്ജിയെ ജയിലിലടക്കാൻ ഈ രാജ്യത്ത് കഴിയുന്നുണ്ട്. മദ്യപിച്ച് വണ്ടിയോടിച്ച പ്രധാനമന്ത്രിപുത്രന്റെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ ഓസ്‌ട്രേലിയൻ പോലീസിന് അധികാരമുണ്ട്. ഞാൻ മദ്യപിച്ച് വണ്ടിയോടിച്ചാലും അതു തന്നെയാണ് സംഭവിക്കുക. ഇത് ജനാധിപത്യമാണ്. പ്രധാനമന്ത്രിയുടെ പഴയകാല കാമുകൻ കാട്ടിയെന്നു പറയുന്ന അഴിമതിയെക്കുറിച്ച് തുറന്ന ചർച്ചകൾ നടത്താൻ ഈ രാജ്യത്ത് കഴിയും. ആരെയും വ്യക്തിപരമായി അപമാനിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യാതെ, രാഷ്ട്രീയത്തിലെ കോമാളിത്തരങ്ങലെ പരസ്യമായി കളിയാക്കാൻ കഴിയും. ഓരോ റേഡിയോ ചർച്ചകളിലും സാധാരണ ഓസി അത് ചെയ്യുന്നു. ജൂലിയ ഗില്ലാർഡും ടോണി അബറ്റുമെല്ലാം അവരുടെ വിമര്ശനങ്ങൾക്ക് പാത്രമാകുന്നു. അതിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യുന്നില്ല. ബാലപീഡകരായ വൈദികരെ സംരക്ഷിക്കാനുള്ള കത്തോലിക്കാ സഭയുടെ ശ്രമത്തിനെതിരെ ശക്തമായി സംസാരിക്കാൻ ജനങ്ങൾക്കും, കോളമെഴുതാൻ പത്രങ്ങൾക്കും കഴിയും. മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ആരും വീട്ടുകാരെ ചുട്ടുകരിക്കില്ല. പുറം ലോകത്തിന് അറിയാവുന്നതിനേക്കാളേറെ വംശീയ വെറിയും അക്രമങ്ങളും നിലനിൽക്കുന്ന ഓസ്‌ട്രേലിയയിൽ ജനാധിപത്യത്തിന് കുറേക്കൂടി മാന്യതയുണ്ട്. ഇവിടെ ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള അന്തരം കുറവാണ്. സാമ്പത്തികമായി പോലും.
  അഴിമതിക്കഥകൾ ഇന്ത്യയിലെപ്പോലെ ഇവിടെയുമുണ്ട്. പക്ഷേ, മൂടിവയ്ക്കൽ കുറവാണെന്നു മാത്രം. ഭാര്യക്ക് പുത്തൻ കാർ വാങ്ങാൻ പതിനായിരം ഡോളർ ഡിസ്‌കൗണ്ട് നേടിയതിന്റെ പേരിൽ ഒരു മുൻ മന്ത്രി ന്യൂ സൗത്ത് വെയിൽസിൽ അന്വേഷണം നേടിരുകയാണ്. പാർട്ടിയിൽ നിന്നും അയാൾ പുറത്തായി. ഇന്ത്യയിൽ എത്ര പേർ ഇതുപോലൊരു കുറ്റത്തിന് പാർട്ടിയിൽ നിന്ന് പുറത്താകും. അഥവാ പുറത്തായാൽ തന്നെ, ജനം മറക്കുമ്പോൾ പഴയതിനെക്കാൾ ശക്തിയിൽ തിരിച്ചെത്തില്ലേ?
  എല്ലാ രാജ്യത്തും അഴിമതിയുണ്ട്. എല്ലായിടത്തും അവകാശധ്വംസനങ്ങളുണ്ട്. സാധാരണക്കാരന്റെ അവശതകളുമുണ്ട്. പക്ഷേ, ഏറ്റവും വലിയ ജനാധിപത്യമെന്നു പറയുമ്പോൾ ഇതിനൊക്കെ ഒരു മരുന്ന് കണ്ടെത്താനാകണം. അതിന് അരവിന്ദ് കേജരിവാളിനെപ്പോലുള്ളവർക്ക് കഴിയുമോ? അണ്ണ ഹസാരയെപ്പോലെ ഒരാളുടെ പിന്തുണയില്ലാതെ ജനപിന്തുണ നേടാൻ കേജരിവാളിന് ശേഷിയുണ്ടോ? കണ്ടറിയാം…

 3. Without Pain Non can Deliver Good in this World.. . If Mr.Kejriwal is True Fight against Corruption that must be get victory … Through right way I support him… Few month back in Delhi-Jantar Mandar, there were the Anna Hazarai Antholan against Corruption; thousands of people joined with that strike. So many People Traveled through DTC bus (Delhi Transport Corporation Bus) many of them made their Journey to Jantar Mandhar “without ticket” .. few of them traveled in Three wheeler by caring our National Flag.. Many of them had no “Helmet” instead of two they were 3-4 members in a two wheeler .. Delhi all “Auto” 3 wheelers supported Anna Antholan …. But many of them never run their “Rate Meter” while hire…. … Every one can make themself Anna or Kejariwal… But First they have to wash & clean their Face ……then come for Nation….

 4. Having read this, thoughts travel widely with no particular destination in sight. I think the solution lies in the minds of single individuals. Each one in this country has to rise in thought and action.
  A nation is what its people are.
  The average quality of the population has to rise. That is the only way we can rise.
  It has to begin at home. Each child has to be groomed in to a good citizen. The schooling and the texts have to be supportive to this. Religious teachings have to facilitate such broad based absorption. Values have to be passed down from elders.
  We must target the enrichment of all children (0 to 10 yrs of age) of this nation and we will have the fruits 20 years later.
  A national movement is to be launched to enrich this target group with the right values, deep into every nook and corner of India. It will be worth the money and effort. I do not see any alternative to nation building, so far as the quality of individual citizen is concerned.

 5. Very rightly said that more and more Kejriwals will have to come forward to save our nation. Many who think like him do not have the guts to come out openly. Just think of what happens to people expressing themselves in Mumbai. History is full of examples of a strong minority ruling a listless majority. And unfortunately history has a habit of repeating.
  Sthanu

Leave a Reply

Your email address will not be published. Required fields are marked *