കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

 
 
 
 
ദി ഹിന്ദു ബിസിനസ് ലൈന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എ.എം ജിഗീഷ് എഴുതുന്നു

 
 

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടമെന്നോണമുള്ള കേജ് രിവാളിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു കഴിഞ്ഞു. എന്നാല്‍ ആ പാര്‍ട്ടിയുടെ നയം, അതിന്റെ പ്രത്യയശാസ്ത്രം, ഭരണഘടന തുടങ്ങിയവ ഇനിയും ചര്‍ച്ചയാകാന്‍ ഇരിക്കുന്നതേയുള്ളൂ. വ്യക്ത്യധിഷ്ഠിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് അപ്പുറം നിന്നു കൊണ്ട് കോര്‍പറേറ്റുകള്‍ കൂടി ഭാഗമായ ഈ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ എത്രത്തോളം ഉയര്‍ത്തിക്കാട്ടാന്‍ കഴിയും എന്നിടത്താണ് കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി.

അഴിമതിയെ ചെറുക്കുന്നതില്‍ അദ്ദേഹം രാഷ്ട്രീയത്തിന്റെ വലതു വശത്താണോ അതോ ഇടതു വശത്താണോ എന്നത് ഏറെ നിര്‍ണായകമാണ്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചാല്‍ ആര്‍.എസ്.എസ് അടക്കമുള്ള വലതു-സവര്‍ണതീവ്ര ദേശീയ സംഘം അദ്ദേഹത്തെ തള്ളിപ്പറയുമോ അതോ കേജ് രിവാള്‍ ഇവരില്‍ നിന്നകലുമോ എന്നതാണ് അതില്‍ പ്രധാനം- ദി ഹിന്ദു ബിസിനസ് ലൈന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് എ.എം ജിഗീഷ് എഴുതുന്നു

 

 

സംവരണ വിരുദ്ധ സമരങ്ങളിലൂടെയും പിന്നീട് വിവരാവകാശ നിയമത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങളിലൂടെയുമാണല്ലോ അരവിന്ദ് കേജ് രിവാള്‍ എന്ന ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. അഴിമതിക്കെതിരെ നടത്തുന്ന സമരങ്ങള്‍ സമര്‍ത്ഥമായി പ്രചാരണതന്ത്രങ്ങളിലൂടെപൊലിപ്പിക്കുക വഴി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ താത്കാലിമായെങ്കിലും ഇളക്കം സൃഷ്ടിക്കാന്‍ പോന്ന ഒരു കഥാപാത്രം ആണ് താനെന്ന് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുന്നു.

കേജ് രിവാളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ തുടക്കത്തിലുണ്ടായ ഒരു വിമര്‍ശനം അദ്ദേഹം കോര്‍പറേറ്റ് ഭീമന്മാരെ കുറിച്ച് മിണ്ടുന്നില്ല എന്നായിരുന്നു. റിലയന്‍സ്, ഡി.എല്‍.എഫ് തുടങ്ങിയ വന്‍കിട കമ്പനികളെ എതിര്‍ക്കുക വഴി ആ വിമര്‍ശനങ്ങളെ കേജ് രിവാള്‍ അഭിമുഖീകരിച്ചിരിക്കുന്നു. അഴിമതിയുടെ വിതരണക്കാരായ വന്‍കിടക്കാരെ കൂച്ചുവിലങ്ങിടാതെ അഴിമതിക്കെതിരായ ഒരു സമരവും ഉദ്ദേശിച്ച ഫലം കാണുകയില്ലെന്നായിരുന്നു നേരത്തെ ഉയര്‍ന്ന അഭിപ്രായങ്ങള്‍.

ജന ലോക്പാല്‍ ബില്ലിലും കോര്‍പറേറ്റ് കമ്പനികള്‍ക്ക് എതിരായ ഒരു നിലപാട് എടുക്കുന്നതില്‍ കേജ് രിവാള്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നീക്കങ്ങള്‍, സുഹൃത്ത് പ്രശാന്ത് ഭൂഷന്റെ പ്രേരണയില്‍ ആണെങ്കില്‍ കൂടിയും, കൂടുതല്‍ ജനപിന്തുണയുടെ അടിത്തറ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തില്‍ തന്നെ ഉള്ളതാണ്.

 

 

രാഷ്ട്രീയ ഭാവി
കേജ് രിവാള്‍ ഉന്നയിച്ച പല വിഷയങ്ങളും നേരത്തെ തന്നെ പല മാധ്യമങ്ങളിലും പാര്‍ലമെന്റില്‍ തന്നെയോ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. എങ്കിലും അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ലഭിക്കുന്ന വന്‍ മാധ്യമ പിന്തുണ താത്കാലിമായിട്ടെങ്കിലും കേജ് രിവാള്‍ എന്ന വ്യക്തിയുടെ ശ്രമങ്ങള്‍ക്കുള്ള പ്രോത്സാഹനം തന്നെയാണ്.

അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന്റെ രണ്ടാം ഘട്ടമെന്നോണമുള്ള കേജ് രിവാളിന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി നിലവില്‍ വന്നു കഴിഞ്ഞു. എന്നാല്‍ ആ പാര്‍ട്ടിയുടെ നയം, അതിന്റെ പ്രത്യയശാസ്ത്രം, ഭരണഘടന തുടങ്ങിയവ ഇനിയും ചര്‍ച്ചയാകാന്‍ ഇരിക്കുന്നതേയുള്ളൂ. വ്യക്ത്യധിഷ്ഠിതമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് അപ്പുറം നിന്നു കൊണ്ട് കോര്‍പറേറ്റുകള്‍ കൂടി ഭാഗമായ ഈ സാമ്പത്തിക, സാമൂഹിക പ്രശ്നങ്ങള്‍ എത്രത്തോളം ഉയര്‍ത്തിക്കാട്ടാന്‍ കഴിയും എന്നിടത്താണ് കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി.

അഴിമതിയെ ചെറുക്കുന്നതില്‍ അദ്ദേഹം രാഷ്ട്രീയത്തിന്റെ വലതു വശത്താണോ അതോ ഇടതു വശത്താണോ എന്നത് ഏറെ നിര്‍ണായകമാണ്. ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കെതിരെ നിലപാട് സ്വീകരിച്ചാല്‍ ആര്‍.എസ്.എസ് അടക്കമുള്ള വലതു-സവര്‍ണതീവ്ര ദേശീയ സംഘം അദ്ദേഹത്തെ തള്ളിപ്പറയുമോ അതോ കേജ് രിവാള്‍ ഇവരില്‍ നിന്നകലുമോ എന്നതാണ് അതില്‍ പ്രധാനം.

 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 

One thought on “കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

  1. ആം ആദ്മി ..ഈ പേര് തന്നെ അതിന്റെ ദേശീയ – സാര്‍വത്രികത കളഞ്ഞെന്ന് തോന്നു…ഇത് ഹിന്ദി സംസാരിക്കുന്നവര്‍ക്ക് വേണ്ടി മാത്രമുള്ളതാണോ..? അതോ ഹിന്ദി ക്കാരെ പ്രീനിപ്പിക്കുകയാണോ..? തുടക്കത്തിലെ കല്ലുകടിയുണ്ടാക്കിയ ഈ പേരും , ഈ പാര്‍ട്ടിക്കാരും ഒരു നനഞ്ഞ പടക്കമാകാതിരിക്കട്ടെ…ആശംസകള്‍…!!

Leave a Reply

Your email address will not be published. Required fields are marked *