പ്രതിപക്ഷത്തിന്റെ മരണം

 
 
 
 
ഹിന്ദുസ്ഥാന്‍ ടൈംസ് സീനിയര്‍ അസിസ്റന്റ് എഡിറ്റര്‍ ജയന്ത് ജേക്കബ് എഴുതുന്നു

 
 

അദ്ദേഹത്തിന്റെ പത്ര സമ്മേളനങ്ങള്‍ക്ക് അസാധാരണ തിരക്കുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ, പ്രതികരിക്കാന്‍ ശേഷിയുള്ള, അത്യാവശ്യം കൊള്ളാവുന്ന ജോലിയും കൂലിയുമുള്ള ഒരു പറ്റം യുവാക്കള്‍ തങ്ങള്‍ക്കു പറയേണ്ട കാര്യങ്ങളാണ് കേജ് രിവാള്‍ പറയുന്നത് എന്ന് തിരിച്ചറിയുന്നു എന്നതിനു തെളിവാണ്. ഈ തിരിച്ചറിവിലേക്ക് പത്ര-ദൃശ്യ മാധ്യമങ്ങളും ശ്രദ്ധയൂന്നി. സ്വയം പറയുന്നതിനേക്കാള്‍ കേജ് രിവാള്‍ പറയുന്നത് പ്രചരിപ്പിക്കുന്നവരായി.

എന്നാല്‍ ഈയൊരു അവസ്ഥ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുമുണ്ട്. 1000 അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് പറയുന്ന ഒരു നീതിന്യായ വ്യവസ്ഥയാണ് നമുക്കുള്ളത്. ആര്‍ക്കെതിരെയും എന്തും വിളിച്ചു പറയുകയും തെളിവു ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നു പറയുന്ന കേജ് രിവാള്‍ രീതി എത്രത്തോളം അഭികാമ്യമാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ആ തിരിച്ചറിവ് കേജ് രിവാളിന് ഉണ്ടാകുമോ എന്നതിനെ ആശ്രയിച്ചാണ് ഒരു അഭിനവ പ്രതിപക്ഷമായി അദ്ദേഹത്തിന് നിലനില്‍പ്പ് സാധ്യമാക്കുന്നത്-ഹിന്ദുസ്ഥാന്‍ ടൈംസ് സീനിയര്‍ അസിസ്റന്റ് എഡിറ്റര്‍ ജയന്ത് ജേക്കബ് എഴുതുന്നു

 

 

ക്രിയാത്മക പ്രതിപക്ഷത്തിന്റെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത ജനാധിപത്യത്തില്‍ അധിക നാള്‍ നിലനില്‍ക്കില്ല എന്നതിന്റെ ഇന്ത്യന്‍ ഉദാഹരണമാണ് അരവിന്ദ് കേജ് രിവാള്‍. അധികാരത്തെ ചോദ്യം ചെയ്യുമ്പോള്‍ അല്‍പം അകലം സൂക്ഷിക്കുന്ന ഇന്ത്യന്‍ മാധ്യമ ലോകത്തിന് ഒരു പക്ഷേ കിട്ടിയ വരദാനവും ആയിരിക്കാം കേജ് രിവാള്‍. എന്നാല്‍ ഈ ശൂന്യത ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം നിരുത്തരവാദിത്തത്തിലേക്കുള്ള ഒരു കൂപ്പുകുത്തലാകരുത് എന്ന തിരിച്ചറിവുമായിരിക്കണം കേജ് രിവാള്‍.

ജനാധിപത്യത്തില്‍ പ്രതിപക്ഷം നിര്‍വഹിക്കുന്ന ഒരുപറ്റം കര്‍മങ്ങളുണ്ട്. അതാണ് ജനാധിപത്യത്തിലെ പ്രതിപക്ഷ ധര്‍മം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പരിമിതമായ ചരിത്രത്തില്‍ പണ്ടെങ്ങോ ഇതൊക്കെ സംഭവിച്ചിട്ടുമുണ്ട്. എന്നാല്‍ അടുത്ത കാലത്തായി അധികാര വര്‍ഗം എന്നല്ലാതെ ഭരണ-പ്രതിപക്ഷ എന്ന വ്യത്യാസം ജനാധിപത്യ ഇന്ത്യയില്‍ കുറഞ്ഞു വരുന്ന ഒരവസ്ഥയുണ്ട്.

 

 

പ്രതിപക്ഷത്തിന്റെ മരണം
അഴിമതിക്കെതിരെയും സ്വജനപക്ഷപാതത്തിനെതിരെയും സംസാരിക്കുമ്പോഴും സ്വയം തീര്‍ത്ത ലക്ഷ്മണ രേഖയുടെ ആനുകൂല്യത്തെ പ്രതിപക്ഷവും ഭരണപക്ഷവും ഒരു പോലെ ആസ്വദിക്കുന്നു. എ. രാജയേയും കല്‍മാഡിയേയും പോലെയുള്ള ചിലര്‍ ജയിലുകളിലും എത്തപ്പെടുന്നു. എന്നാല്‍ കണിശമായും കൃത്യമായും ഒരു അഴിമതി പ്രശ്നം ഉന്നയിച്ച് സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാനും പ്രതിസന്ധിയിലാക്കാനും ജനാധിപത്യമെന്നാല്‍ തെരഞ്ഞെടുപ്പാണെന്നു മാത്രം കരുതുന്ന മുഖ്യ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ല.

തങ്ങള്‍ ഒരിക്കല്‍ ഭരണപക്ഷമാകുമെന്നും അപ്പോള്‍ ഈ ഭരണ പക്ഷം ഇതേ മാന്യത തിരിച്ചു നല്‍കുമെന്നുള്ളതാണ് ഈ സമവായത്തിന്റെ അടിസ്ഥാനം. ഈ സമവായത്തെ ഒരു പരിധി വരെ കുലുക്കാന്‍ കേജ് രിവാളിന് കഴിഞ്ഞു.

 

 

അഭിനവ പ്രതിപക്ഷം
രാഷ്ട്രീയക്കാരെ കൊണ്ട് എന്തു പ്രയോജനം എന്നു ചോദിക്കുന്ന ഒരു പറ്റം ആളുകളുള്ള യൌവന രാജ്യമായ ഇന്ത്യ കേജ് രിവാളിനോട് പ്രതികരിച്ചു. ഇതിനര്‍ഥം ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേരും അദ്ദേഹത്തെ അംഗീകരിച്ചു എന്നാകില്ല. എന്നാല്‍ ഈ യുവാക്കളും അവരുടെ അതിവിചിത്ര ലോകവും (Weird ) ന്യൂനപക്ഷത്തെ പോലും ഭൂരിപക്ഷമെന്നു തോന്നിപ്പിക്കാന്‍ തക്ക കഴിവുള്ളവരാണെന്നുള്ള തിരിച്ചറിവ് കേജ് രിവാളിനും ഉണ്ടായിരുന്നു.

അദ്ദേഹത്തിന്റെ പത്ര സമ്മേളനങ്ങള്‍ക്ക് അസാധാരണ തിരക്കുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങളില്‍ അദ്ദേഹത്തിന്റെ വാര്‍ത്തകള്‍ നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. ഇതെല്ലാം തന്നെ, പ്രതികരിക്കാന്‍ ശേഷിയുള്ള, അത്യാവശ്യം കൊള്ളാവുന്ന ജോലിയും കൂലിയുമുള്ള ഒരു പറ്റം യുവാക്കള്‍ തങ്ങള്‍ക്കു പറയേണ്ട കാര്യങ്ങളാണ് കെജ്രിവാള്‍ പറയുന്നത് എന്ന് തിരിച്ചറിയുന്നു എന്നതിനു തെളിവാണ്. ഈ തിരിച്ചറിവിലേക്ക് പത്ര-ദൃശ്യ മാധ്യമങ്ങളും ശ്രദ്ധയൂന്നി. സ്വയം പറയുന്നതിനേക്കാള്‍ കെജ്രിവാള്‍ പറയുന്നത് പ്രചരിപ്പിക്കുന്നവരായി.

എന്നാല്‍ ഈയൊരു അവസ്ഥ ഉയര്‍ത്തുന്ന ചില ചോദ്യങ്ങളുമുണ്ട്. 1000 അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുതെന്ന് പറയുന്ന ഒരു നീതിന്യായ വ്യവസ്ഥയാണ് നമുക്കുള്ളത്. ആര്‍ക്കെതിരെയും എന്തും വിളിച്ചു പറയുകയും തെളിവു ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നു പറയുന്ന കേജ് രിവാള്‍ രീതി എത്രത്തോളം അഭികാമ്യമാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകേണ്ടതുണ്ട്. ആ തിരിച്ചറിവ് കേജ് രിവാളിന് ഉണ്ടാകുമോ എന്നതിനെ ആശ്രയിച്ചാണ് ഒരു അഭിനവ പ്രതിപക്ഷമായി അദ്ദേഹത്തിന് നിലനില്‍പ്പ് സാധ്യമാക്കുന്നത്.

 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 

One thought on “പ്രതിപക്ഷത്തിന്റെ മരണം

  1. അഭിപായം എഴുതുമ്പോള്‍ അത് തങ്ങളുടെ ഇചഛക്ക് അനുസരിച്ച് എഴുതിയില്ലെങ്കില്‍ വാര്‍ത്തകള്‍ മൂടിവെക്കുന്ന കാലം കഴിഞ്ഞു .സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് നിരോധനം കല്‍പ്പിക്കാത്ത കാലത്തോളം സ്വതന്ത്ര ചിന്തകള്‍ വിതരണം ചെയ്യാം.കജ്രവാളിനെപോലെ ഇന്ത്യ നയിക്കാന്‍ യോഗ്യരായ എത്ര പേര്‍ നമ്മുടെ രാജ്യത്തുണ്ട്?സര്‍ക്കാരിനെതിരെ പൊരുതാന്‍ സാധാരണക്കാരനായ ആ മനുഷ്യന് കഴിയില്ല. സര്‍ക്കാരിന്റെ അഴിമതികള്‍, വിരമിച്ച നിയമപാലകര്‍ വരെ വെളിപെടുത്തുന്നു.ഇവിടെ ആയിരം അപരാധികള്‍ രക്ഷപെട്ടു നിരപരാധികള്‍ ക്രൂശിക്കപെടുന്നു.കേരളത്തില്‍ തന്നെ എന്തെല്ലാം സംഭവിച്ചു എന്ന് ജനാധിപത്യ പൊതു സമൂഹത്തിനു അറിയാം.കേന്ദ്രസര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.സര്‍ക്കാരിനോടുള്ള സ്നേഹം കൊണ്ടല്ല,ഈ സര്‍ക്കാര്‍ നിലംപൊത്തിയാല്‍ ജനം വീണ്ടും,ജനം വീണ്ടും കടകെണിയിലാവും.

Leave a Reply

Your email address will not be published. Required fields are marked *