വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

 
 
 
 
ഇന്ത്യന്‍ എക്സ്പ്രസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് സി. ജി എഴുതുന്നു

 
 

സംവരണം പോലെ വൈകാരികരാഷ്ട്രീയത നിറഞ്ഞ ഒരു പ്രശ്നത്തെക്കുറിച്ചോ, ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചോ, പാക്കിസ്ഥാനെക്കുറിച്ചോ, ഉദാരവല്‍ക്കരണത്തെക്കുറിച്ചോ കേജ് രിവാളിന്റെ പാര്‍ട്ടിക്ക് എന്തു നിലപാടാണുള്ളതെന്ന് ആര്‍ക്കുമറിയില്ല.

ഓരോ വിഷയത്തെക്കുറിച്ചും നിലപാടുകള്‍ എടുത്തു തുടങ്ങുമ്പോള്‍ വൈരുദ്ധ്യങ്ങളും പ്രത്യക്ഷപ്പെടും. ഉദാഹരണത്തിന്, കാശ്മീര്‍ പ്രശ്നത്തില്‍ കേജ് രിവാളും പ്രശാന്ത് ഭൂഷണും ഒരേ നിലപാട് സ്വീകരിക്കുമോ? മാത്രവുമല്ല, അദ്ദേഹത്തോടൊപ്പം ചേര്‍ന്നിട്ടുള്ള ചിലരുടെ വ്യക്തിപരമായ സത്യനിഷ്ഠയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്-ഇന്ത്യന്‍ എക്സ്പ്രസ് സ്പെഷ്യല്‍ കറസ്പോണ്ടന്റ് മനോജ് സി. ജി എഴുതുന്നു

 

 

ഇന്ത്യയില്‍ ഒരു തരം രാഷ്ട്രീയവിപ്ലവത്തിന് തുടക്കമായി എന്ന് അവകാശപ്പെടാനാവും അരവിന്ദ് കേജ് രിവാള്‍ ഇഷ്ടപ്പെടുക. പരമാവധിയിലെത്തിയ മാധ്യമശ്രദ്ധയാണ് ഒരു സംഭവത്തിന്റെ പ്രാമുഖ്യവും, ഒരു വ്യക്തിത്വത്തിന്റെ പ്രാധാന്യവും നിര്‍ണ്ണയിക്കുന്നതിനുള്ള അളവുകോലെങ്കില്‍, അദ്ദേഹവും, അദ്ദേഹത്തിന്‍റെ ആം ആദ്മി പാര്‍ട്ടിയും തീര്‍ച്ചയായും ആ ഒരു തലത്തിലെത്തിക്കഴിഞ്ഞു. എന്നാല്‍ അപ്രധാന സംഭവങ്ങളെ പൊലിപ്പിച്ചുകാണിക്കുകയും, ഒരു ദിവസം കൊണ്ട് നായകന്മാരെയും, പ്രതിനായകന്മാരെയും സൃഷ്ടിക്കുകയും ചെയ്യുക എന്നത് ഇപ്പോഴും ശൈശവാവസ്ഥ പിന്നിട്ടിട്ടില്ലാത്ത ഇന്ത്യന്‍ ഇലക്ട്രോണിക് മീഡിയ പുലര്‍ത്തുന്ന രീതിയായതിനാല്‍ അയഥാര്‍ത്ഥമാണ് ഈ വിലയിരുത്തല്‍.

എന്നിരുന്നാലും, എല്ലാക്കാലത്തും രാഷ്ട്രീയമോഹങ്ങള്‍ വെച്ചുപുലര്‍ത്തിയിരുന്ന കേജ് രിവാളിന്, രാഷ്ട്രീയക്കാര്‍ അഴിമതിക്കാരാണെന്നും, അവര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണെന്നുമുള്ള ജനലക്ഷങ്ങളുടെ വിശ്വാസം ഉച്ചത്തില്‍ പ്രഖ്യാപിച്ചുകൊണ്ട്, തന്‍റേതായ ഒരു സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ.

 

 

നഗരകേന്ദ്രിതം
ആള്‍ക്കൂട്ടമനസ്സിന്റെ ശരിയായ തന്ത്രിയില്‍ തന്നെ സ്പര്‍ശിക്കുവാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും അദ്ദേഹത്തിന്റെ പ്രചാരം നഗരകേന്ദ്രിതവും , സ്വീകരണമുറിയിലെ ചര്‍ച്ചകളില്‍ ഒതുങ്ങുന്നതുമാണ്. ഒരേയൊരു പ്രശ്നത്തെ മാത്രം മുന്‍നിര്‍ത്തി രൂപീകരിക്കപ്പെടുന്ന അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക്, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളോട് ഏതുവിധത്തില്‍ സംവദിക്കാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

സംവരണം പോലെ വൈകാരികരാഷ്ട്രീയത നിറഞ്ഞ ഒരു പ്രശ്നത്തെക്കുറിച്ചോ, ഭൂമി ഏറ്റെടുക്കലിനെക്കുറിച്ചോ, പാക്കിസ്ഥാനെക്കുറിച്ചോ, ഉദാരവല്‍ക്കരണത്തെക്കുറിച്ചോ കേജ് രിവാളിന്റെ പാര്‍ട്ടിക്ക് എന്തു നിലപാടാണുള്ളതെന്ന് ആര്‍ക്കുമറിയില്ല.

ഓരോ വിഷയത്തെക്കുറിച്ചും നിലപാടുകള്‍ എടുത്തു തുടങ്ങുമ്പോള്‍ വൈരുദ്ധ്യങ്ങളും പ്രത്യക്ഷപ്പെടും. ഉദാഹരണത്തിന്, കാശ്മീര്‍ പ്രശ്നത്തില്‍ കേജ് രിവാളും പ്രശാന്ത് ഭൂഷണും ഒരേ നിലപാട് സ്വീകരിക്കുമോ ? മാത്രവുമല്ല, അദ്ദേഹത്തോടൊപ്പം ചേര്‍ന്നിട്ടുള്ള ചിലരുടെ വ്യക്തിപരമായ സത്യനിഷ്ഠയെക്കുറിച്ചും സംശയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
 
 
 
 

കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

 
 
 
 

Leave a Reply

Your email address will not be published. Required fields are marked *