ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

 
 
 
 
ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ചീഫ് സബ് എഡിറ്റര്‍ ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു

 
 

ഒരു ബൂര്‍ഷ്വാ പ്രതിപക്ഷമായെങ്കിലും ഉയര്‍ന്നു വരണമെങ്കില്‍ സ്വന്തം സാമൂഹ്യ അടിത്തറ വിപുലപ്പെടുത്താന്‍കേജ് രിവാള്‍ തയ്യാറാവേണ്ടതുണ്ട്. നിലവിലെ, അഴിമതി എന്ന ഏകമുഖ അജന്‍ഡ കൊണ്ടു മാത്രം ഇതിന് കഴിയില്ല. ഇതിനായി, തന്റെ യൂത്ത് ഫോര്‍ ഇക്വാലിറ്റി ഭൂതകാലം കേജ് രിവാളിന് പരസ്യമായി തള്ളിപ്പറയേണ്ടി വരും. മാധ്യമങ്ങളെ മാത്രം ആശ്രയിച്ചുള്ള ഇപ്പോഴത്തെ ആക്ടിവിസത്തിനു പകരം അടിസ്ഥാന വര്‍ഗങ്ങളിലേക്കിറങ്ങി ചെല്ലുകയും, അവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കുകയും, അതുവഴി പുതിയ സംഘടന കെട്ടിപ്പെടുക്കുകയും ചെയ്യേണ്ടി വരും.

അങ്ങിനെയൊരു സാധ്യതയെങ്കിലും ഇന്ന് കേജ് രിവാളിനു മുന്നിലുണ്ട് എന്നതാണ് അദ്ദേഹത്തെ മറ്റു ആക്ടിവിസ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ചും അണ്ണാ ഹസാരേയെ പോലുള്ള ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍ നിന്നും- ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു

 

 

ഏതൊരു ബൂര്‍ഷ്വാ ഭരണ വ്യവസ്ഥയിലുമെന്ന പോലെ ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തിലും ചില സമവാക്യങ്ങള്‍ രൂഢമൂലമായി കഴിഞ്ഞിട്ടുണ്ട്. സാമൂഹിക ശാസ്ത്രജ്ഞനായ ദീപങ്കര്‍ ഗുപ്തയുടെ വാക്കുകളില്‍ പറഞ്ഞാല്‍, ചില തൊട്ടുകൂടായ്മകള്‍. ഈ തൊട്ടുകൂടായ്മയെ ലംഘിക്കുക എന്നൊരു കാര്യം ചെയ്താണ് കേജ് രി വാള്‍ രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കുന്നത്.

അണ്ണാ ഹസാരേയുടെ വലംകൈ ആയിരുന്ന, സംവരണ വിരുദ്ധ മുന്നണിയായ യൂത്ത് ഫോര്‍ ഇക്വാലിറ്റിയെ പിന്തുണച്ചിരുന്ന (ഇരുവരും രാഷ്ട്രീയപാര്‍ട്ടിയിതര ആക്ടിവിസത്തില്‍ വിശ്വസിക്കുന്നുവെന്നാണ് അവകാശപ്പെടുന്നത്) കേജ് രിവാള്‍ തന്നെയാണ് പിന്നീട് പാര്‍ട്ടി രൂപീകരിക്കുന്നതും, രാഷ്ട്രീയക്കാര്‍ക്കും, കോര്‍പറേഷനുകള്‍ക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നതുമെന്ന് ശ്രദ്ധിക്കണം.

പുതിയ ആക്ടിവിസം
ഈ മാറ്റം വിശാലമായ അര്‍ഥത്തില്‍ സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ തന്നെ പുതിയ രീതിയിലുള്ള ഒരു ആക്ടിവിസത്തിനുള്ള സാധ്യത കേജ് രിവാള്‍ തുറന്നിട്ടിട്ടുണ്ട്. അതിന്റെ ദൂരവ്യാപക ഫലങ്ങള്‍ വൈകാതെ ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ടായിരിക്കാം കേജ് രിവാളിന്റെ പാര്‍ട്ടി ഒരു പോസ്റ്-പാര്‍ട്ടി രാഷ്ട്രീയത്തിലേക്കും, പോസ്റ്-പാര്‍ട്ടി ജനാധിപത്യത്തിലേക്കും വഴി വച്ചേക്കാം എന്ന് ആദിത്യ നിഗം അഭിപ്രായപ്പെട്ടത്.

ഒരു പ്രത്യേക ഘട്ടത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. രാജ്യം കടുത്ത സാമ്പത്തിക ദുരിതത്തിലൂടെ കടന്നു പോകുന്നു. ഭരണ കേസരയില്‍, വലതുപക്ഷ പരിഷ്കാരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന, അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന, ഒരു കോണ്‍ഗ്രസ് സര്‍ക്കാര്‍. മറുഭാഗത്ത് ഇതിനേക്കാള്‍ അപകടകാരികളായ ബിജെപി. ഇടതുപക്ഷമാകട്ടെ, നിലവില്‍ സംഘടനാപരമായി അതീവദുര്‍ബലര്‍.

 

 

ആരോപണം എന്ന അനുഷ്ഠാനം
പുതിയ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്ക് ഏറെ സാധ്യതയുള്ള സമയം. ആ സാധ്യതയാണ് കേജ് രിവാള്‍ ഉപയോഗിക്കുന്നത്. അത് ഒരു പക്ഷേ, കേജ് രിവാളിന് അനുകൂലമായി ഭവിച്ചേക്കാം. എന്നാല്‍, കേവലം ഭരണകൂടത്തിനെതിരായ ആരോപണങ്ങള്‍ കൊണ്ടു മാത്രം ആര്‍ക്കും ഒരു രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ല. തന്റെ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന തരംഗം നിലനിര്‍ത്താന്‍ പോലും കേജ് രിവാളിനാവുന്നില്ല എന്നത് ശ്രദ്ധിക്കുക. ഉദാഹരണത്തിന്, റോബര്‍ട്ട് വാദ്രക്കെതിരായുള്ള ആരോപണങ്ങള്‍.

അത് ഇന്നെവിടെ എത്തിനില്‍ക്കുന്നു എന്നു നോക്കുക. സര്‍ക്കാറിനെതിരായ ആരോപണങ്ങളെ നിയമപരമായും അല്ലാതെയും പിന്തുടരാനും, അതേ സമയം തന്നെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്താനും കഴിയുമ്പോള്‍ മാത്രമേ മുന്നേറ്റങ്ങള്‍ക്ക്വിത്തു പാകാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ അതിനുള്ള തന്ത്രങ്ങളോ, സംഘടനാ ബലമോ കേജ് രിവാളിന് നിലവിലില്ല.

 
 

 
 

വേറിട്ട വഴി
ഒരു ബൂര്‍ഷ്വാ പ്രതിപക്ഷമായെങ്കിലും ഉയര്‍ന്നു വരണമെങ്കില്‍ സ്വന്തം സാമൂഹ്യ അടിത്തറ വിപുലപ്പെടുത്താന്‍ കേജ് രിവാള്‍ തയ്യാറാവേണ്ടതുണ്ട്. നിലവിലെ, അഴിമതി എന്ന ഏകമുഖ അജന്‍ഡ കൊണ്ടു മാത്രം ഇതിന് കഴിയില്ല. ഇതിനായി, തന്റെ യൂത്ത് ഫോര്‍ ഇക്വാലിറ്റി ഭൂതകാലം കേജ് രിവാളിന് പരസ്യമായി തള്ളിപ്പറയേണ്ടി വരും. മാധ്യമങ്ങളെ മാത്രം ആശ്രയിച്ചുള്ള ഇപ്പോഴത്തെ ആക്ടിവിസത്തിനു പകരം അടിസ്ഥാന വര്‍ഗങ്ങളിലേക്കിറങ്ങി ചെല്ലുകയും, അവരുടെ വിഷയങ്ങള്‍ ഏറ്റെടുക്കുകയും, അതുവഴി പുതിയ സംഘടന കെട്ടിപ്പെടുക്കുകയും ചെയ്യേണ്ടി വരും.

അങ്ങിനെയൊരു സാധ്യതയെങ്കിലും ഇന്ന് കേജ് രിവാളിനു മുന്നിലുണ്ട് എന്നതാണ് അദ്ദേഹത്തെ മറ്റു ആക്ടിവിസ്റുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രത്യേകിച്ചും അണ്ണാ ഹസാരേയെ പോലുള്ള ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍ നിന്നും.
 
 
 
 

 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *