രോഷാകുലനായ നായകന്‍

 
 
 
 
രാജ്യസഭാ ടിവി ആങ്കര്‍ പ്രൊഡ്യൂസര്‍ സൗമ്യ ബാലകൃഷ്ണന്‍ എഴുതുന്നു

 
 

ആം ആദ്മി പാര്‍ട്ടിയായി രൂപം ആയി മാറിയ ഇന്ത്യാ എഗന്‍സ്റ് കറപ്ഷന് സ്വന്തം പ്രത്യയശാസ്ത്രം കര്‍മപദ്ധതിയായി പരിവര്‍ത്തിപ്പിക്കണമെങ്കില്‍ മാധ്യമപിന്തുണ മാത്രം മതിയാവുമെന്ന് തോന്നുന്നില്ല. സ്വന്തം ആശയങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഴത്തില്‍ പതിയണമെങ്കില്‍ അവര്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. നഗരങ്ങളില്‍ ഇതിനകം വേരുപിടിച്ച അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഏറ്റവും താഴെത്തട്ടിലേക്ക്- പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും- പടരണമെങ്കില്‍, പ്രാദേശിക പരിധികള്‍ക്കുള്ളില്‍ പരിചിതമായ മുഖങ്ങള്‍ അവര്‍ക്ക് കൂട്ടു വേണം. അഴിമതി രഹിതവും സുതാര്യവുമെന്ന പാര്‍ട്ടി മുദ്രാവാക്യം സഫലമാക്കാന്‍ പോന്ന ആദര്‍ശധീരതയുള്ള മുഖങ്ങള്‍. ആഴത്തില്‍ വേരൂന്നിയ പരമ്പരാഗത രാഷ്ട്രീയ കക്ഷികളേക്കാള്‍, തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് സമ്മതിദായകര്‍ക്ക് തോന്നിക്കുന്ന ഒന്നായി ആ പാര്‍ട്ടി മാറണം. എന്നാല്‍, അതിനുള്ള സംഘടിത രൂപമേയില്ല, ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക്- സൗമ്യ ബാലകൃഷ്ണന്‍ എഴുതുന്നു

 

 

എണ്‍പതുകളിലാണ് അയാള്‍ ഇന്ത്യയെ കീഴടക്കിയത്. രോഷാകുലനായ ആ ചെറുപ്പക്കാരന്‍. അന്നത്തെ ബോളിവുഡ് സിനിമകളില്‍നിന്നാണ് അയാളിറങ്ങി വന്നത്. നേരും നെറിയുമുള്ളൊരു ചെറുപ്പം. അഴിമതിക്കെതിരെ തീതുപ്പുന്ന, ജീര്‍ണ്ണതക്കെതിരെ ചൂണ്ടുവിരലാവുന്ന, നേരിനും നീതിക്കും വേണ്ടി ഉയിരു കൊടുക്കാന്‍ വെമ്പുന്ന യുവത്വം. അമിതാബ് ബച്ചനടക്കം പല താരശരീരങ്ങളിലൂടെ മധ്യവര്‍ഗത്തിന്റെ പ്രിയപ്പെട്ട ബിംബമായി മാറിയ ആ നായക ബിംബത്തിന് എന്നാല്‍, അധികം വൈകാതെ കളം നഷ്ടപ്പെട്ടു-ഇന്ത്യന്‍ സിനിമയിലും, സമൂഹത്തിലും.

അഴിമതി അത്രയ്ക്കും സാധാരണമായി മാറിയതു കൊണ്ടുാവാം. ബോളിവുഡ് അത്രയ്ക്ക് മാറിയതു കൊണ്ടുമാവാം ഈ മാറ്റം. അഴിമതി നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ടും ഇന്ത്യന്‍ സമൂഹ ശരീരത്തിലേക്ക് പിന്നീട്, ബോളിവുഡിന്റെ തിരശãീലയിലൂടെ വന്നുചേര്‍ന്നത് മറ്റു പല തരം നായകബിംബങ്ങളായിരുന്നു. പ്രണയലോലുപരും ചോക്കളേറ്റ് ശരീരികളുമായ, മുന്തിയ ആടയാഭരണങ്ങളും കുലീന പശ്ചാത്തലവുമുള്ള, മണ്ണുമായി കാര്യമായ ബന്ധങ്ങളൊന്നും ശേഷിക്കാത്ത തരം പതിവു നായകപ്പിറവികള്‍.

ബോളിവുഡ് സിനിമാ കൂട്ടുകളിലെ മറ്റെല്ലാ അനിശ്ചിതത്വങ്ങളും പോലെ അതും വേരുറച്ചില്ല. പിന്നെയും പലവുരു പാഞ്ഞുകയറി വന്നു, രോഷാകുലരായ ചെറുപ്പക്കാര്‍. എന്നാല്‍, പഴയ രോഷാകുലരായ നായകന്‍മാരുമായിട്ടായിരുന്നില്ല അവരുടെ ചാര്‍ച്ച. പുതുകാലത്തിനു പറ്റുന്ന വിധത്തിലേക്ക് വഴറ്റിയെടുത്ത തീയായിരുന്നു അവരുടെ ശരീരഭാഷയിലാകെ. ഒരേ സമയം, രാജ്യത്തെക്കുറിച്ചും തന്നെക്കുറിച്ചും ഉല്‍ക്കണ്ഠപ്പെടുന്നവര്‍. മാറ്റങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍. നിസ്സഹായതയെ മസില്‍പവര്‍ കൊണ്ട് തുടച്ചുനീക്കാന്‍ കെല്‍പ്പുള്ളവര്‍. നായക സങ്കല്‍പ്പങ്ങളുടെ ഈ കയറ്റിറക്കങ്ങള്‍ക്കിടെയാണ് ഇന്ത്യയിലും അഴിമതി വിരുദ്ധ കൊടുങ്കാറ്റുകള്‍ നങ്കൂരമിടുന്നത്. ഒരര്‍ത്ഥത്തില്‍ അതിന്റെ ബാക്കിപത്രമാണ് അരവിന്ദ് കേജ് രിവാള്‍.

 

 
 

 
 

നായക പരിണാമം
സത്യത്തില്‍, എണ്‍പതുകളിലെ ബോളിവുഡ് നായകന്‍മാരെ തന്നെയാണ് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നത്. അഴിമതി നിറഞ്ഞ ലോകത്തെ നോക്കി രോഷം കൊള്ളുന്ന, നീതിയ്ക്കും ന്യായത്തിനും വേണ്ടി നിലകൊള്ളുന്ന നായകന്‍. എന്നാല്‍, ഇവിടെ സഹായത്തിനുള്ളത് ഇന്ത്യന്‍ ടെലിവിഷനും നവമാധ്യമങ്ങളായ ഫേസ്ബുക്കും , ട്വിറ്ററുമാണ്. ഒപ്പം ഒരു സൂപ്പര്‍ നായകന്റെ സര്‍വ്വ പരിവേഷങ്ങളും.

ആം ആദ്മി പാര്‍ട്ടിയായി രൂപം ആയി മാറിയ ഇന്ത്യാ എഗന്‍സ്റ് കറപ്ഷന് സ്വന്തം പ്രത്യയശാസ്ത്രം കര്‍മപദ്ധതിയായി പരിവര്‍ത്തിപ്പിക്കണമെങ്കില്‍ മാധ്യമപിന്തുണ മാത്രം മതിയാവുമെന്ന് തോന്നുന്നില്ല. സ്വന്തം ആശയങ്ങള്‍ രാജ്യത്തിന്റെ എല്ലാ കോണുകളിലും ആഴത്തില്‍ പതിയണമെങ്കില്‍ അവര്‍ കൂടുതല്‍ ചെയ്യേണ്ടിയിരിക്കുന്നു. നഗരങ്ങളില്‍ ഇതിനകം വേരുപിടിച്ച അഴിമതി വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഏറ്റവും താഴെത്തട്ടിലേക്ക്-പഞ്ചായത്തുകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും -പടരണമെങ്കില്‍, പ്രാദേശിക പരിധികള്‍ക്കുള്ളില്‍ പരിചിതമായ മുഖങ്ങള്‍ അവര്‍ക്ക് കൂട്ടു വേണം. അഴിമതി രഹിതവും സുതാര്യവുമെന്ന പാര്‍ട്ടി മുദ്രാവാക്യം സഫലമാക്കാന്‍ പോന്ന ആദര്‍ശധീരതയുള്ള മുഖങ്ങള്‍. ആഴത്തില്‍ വേരൂന്നിയ പരമ്പരാഗത രാഷ്ട്രീയ കക്ഷികളേക്കാള്‍, തങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നുവെന്ന് സമ്മതിദായകര്‍ക്ക് തോന്നിക്കുന്ന ഒന്നായി ആ പാര്‍ട്ടി മാറണം. എന്നാല്‍, അതിനുള്ള സംഘടിത രൂപമേയില്ല, ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക്.

 

 

കത്തുന്ന യാഥാര്‍ത്ഥ്യങ്ങള്‍
ഒരു സംസ്ഥാനത്തെ പോലീസ് ബാരക്കിനുള്ളില്‍ ജാതിരാഷ്ട്രീയം തീര്‍ത്ത വിടവുകളെക്കുറിച്ച് ഈയിടെ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രത്തിനു മുന്നില്‍ തുടര്‍ച്ചയായി കുമ്പിടുകയാണ് ഇവിടത്തെ മത, രാഷ്ട്രീയ സ്ഥാപനങ്ങള്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ എന്തായിരിക്കും ആം ആദ്മി പാര്‍ട്ടിയുടെ ഇടം? അധികാര വ്യവസ്ഥക്കെതിരെ നിലകൊള്ളാന്‍ അനിവാര്യമായ ധനസ്ഥിതി ഈ പ്രസ്ഥാനത്തിനുണ്ടോ? സൂക്ഷ്മതയോടെ എഴുതപ്പെട്ട സ്വന്തം മുദ്രാവാക്യങ്ങള്‍ വോട്ടുകളാക്കി മാറ്റാനുള്ള ശേഷി അവര്‍ക്കുണ്ടോ? 2011ല്‍ ഈജിപ്തില്‍ കൊടുങ്കാറ്റഴിച്ചുവിട്ട സമാനമായ മറ്റൊരു ഫേസ്ബുക്ക് വിപ്ലവത്തിന്റെ ഫലപ്രാപ്തി എന്തായിരുന്നെന്ന് ആലോചിക്കാവുന്നതാണ്. ഇന്ത്യയിലേക്കു വരുമ്പോള്‍, ലോക് സത്ത പാര്‍ട്ടിയുടെ അനുഭവവും നമുക്കു മുന്നിലുണ്ട്.

മാറ്റത്തിന് കൊതിക്കുന്നൊരു മനസ്സും ചീഞ്ഞ രാഷ്ട്രീയ അന്തരീക്ഷത്തില്‍നിന്നുള്ള മോചനവും തേടുമ്പോള്‍ പോലും നിരവധി ചോദ്യങ്ങളെയാണ് ഞാനഭിമുഖീകരിക്കുന്നത്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് പറിച്ചെടുത്ത്, പ്രേക്ഷകരെ അവരാഗ്രഹിക്കുന്ന ഫാന്റസികള്‍ക്കകത്തേക്കു കൂട്ടിക്കെട്ടുന്ന ബോളിവുഡ് സിനിമകളുടെ പതിവുവഴക്കങ്ങള്‍ക്കപ്പുറം പുതുകാലത്തിന്റെ ഈ രോഷപ്രകടനങ്ങള്‍ എത്രമാത്രം യാഥാര്‍ത്ഥ്യത്തെ സ്പര്‍ശിക്കുന്നുണ്ട്?

 
 
 
 

 
 
കേജ് രിവാള്‍, ഇനി…?

ജോസി ജോസഫ് എഴുതുന്നു
കേജ് രിവാള്‍മാര്‍ ഉണ്ടാവുന്നത്

ജയന്ത് ജേക്കബ് എഴുതുന്നു
പ്രതിപക്ഷത്തിന്റെ മരണം

എ.എം ജിഗീഷ് എഴുതുന്നു
കേജ് രിവാളിന്റെ രാഷ്ട്രീയ ഭാവി

മനോജ് സി. ജി എഴുതുന്നു
വൈരുധ്യങ്ങളുടെ ഘോഷയാത്ര തുടങ്ങാറായി

വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതുന്നു
മുഴുവന്‍ വേവാന്‍ ഇനിയെത്ര കാലം?

ലിസ് മാത്യു എഴുതുന്നു
നായകനും ഇരയും

ജെ ഗോപീകൃഷ്ണന്‍ എഴുതുന്നു
ഉള്ളിലെവിടെയോ ഒരേകാധിപതി (?)

സൌമ്യ ബാലകൃഷ്ണന്‍ എഴുതുന്നു
രോഷാകുലനായ നായകന്‍

ഡോ. സ്റ്റാന്‍ലി ജോണി എഴുതുന്നു
ഫ്യൂഡല്‍ ആള്‍ദൈവങ്ങളില്‍നിന്നുള്ള ദൂരം

ഷെമിന്‍ ജോയ് എഴുതുന്നു
ആ മുയലിന് എത്ര കൊമ്പ്?

ടി.വി ജയന്‍ എഴുതുന്നു
എത്ര നാള്‍ കത്തും ഈ തീപ്പൊരി?

സഞ്ജയ് മോഹന്‍ എഴുതുന്നു
വാര്‍ത്താ മുറികളുടെ ഇഷ്ട വിഭവം

ഡോ. വിനോദ് കെ. ജോസിന്റെ നിരീക്ഷണങ്ങള്‍
ഒഴിഞ്ഞ പോസ്റ്റുകളില്‍ ഒരു കളിക്കാരന്‍

ജസ്റ്റിന്‍ മാത്യു എഴുതുന്നു
അമേരിക്കയില്‍, പണ്ടൊരു ‘കേജ് രിവാള്‍ കാല’ത്ത്

കെ.എന്‍ അശോക് എഴുതുന്നു
രണ്ട് തൊപ്പികളും ഒരു കേജ് രിവാളും

വി.ആര്‍ ജയരാജ് എഴുതുന്നു
ആപ്പിനുമുണ്ടാമൊരിടം

കാര്‍ടൂണിസ്റ്റ് സജിത്ത് കുമാറിന്റെ നിരീക്ഷണങ്ങള്‍.
കാര്‍ട്ടൂണ്‍ കണ്ണാടിയില്‍ കേജ്‍രിവാള്‍

ഉദയ് കിരണ്‍ എഴുതുന്നു
ഇരകളുടെ സ്വപ്നത്തിന്‌ വലതുപക്ഷ ബദലുകളില്ല
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *