വയനാട്ടിലെ കടുവക്കുരുതി

 
 
 
 
വയനാട്ടില്‍ വീണ കടുവയുടെ ചോര നമ്മോടു പറയുന്നത്.
എസ്. സതീഷ്ചന്ദ്രന്‍ എഴുതുന്നു

 
 

ഇപ്പോള്‍ വയനാട്ടിലെ കടുവയാണെങ്കില്‍ അധികകാലമായില്ല തെക്ക് അഗസ്ത്യമലച്ചരിവുകളിലെ കൊലകൊല്ലി എന്ന പേരിട്ട ആനയെ കൊന്നത്. ഇനി ആരെയെങ്കിലും മുമ്പില്‍ നിര്‍ത്തി സമൂഹത്തിന്റെ പൊതുനന്‍മയെ, കെട്ടുറപ്പിനെ, അടിസ്ഥാന സ്വത്തിനെ തകര്‍ക്കുന്ന ഈ പ്രവണത ഇനിയും ശക്തിപ്പെട്ടു കൂടായ്കയില്ല. ഈ കടുവവേട്ടയും ഒരു രാഷ്ട്രീയ കൊലപാതകമാണ്. ജനത്തെ ഇളക്കുക, പോര്‍വിളികള്‍ക്കിടയ്ക്ക് കൊല്ലുക. നീതിയും ന്യായീകരണവും രണ്ടാണ്. മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവനും നിലനില്‍ക്കാന്‍ വേണ്ടുന്ന പൊതുവായ എല്ലാത്തിനേയും നാണയത്തില്‍ വിലയിട്ടിട്ടാണെങ്കിലും അല്ലെങ്കിലും കാര്‍ന്നു നശിപ്പിക്കുന്ന സ്വാര്‍ത്ഥതയുടെ, അഹന്തയുടെ ഭാഗം തന്നെയായിരുന്നു ഈ കടുവവേട്ടയും. വയനാട്ടില്‍ അരങ്ങേറിയ ഈ പൈശാചികനാടകത്തെ അതിന്റെ സങ്കീര്‍ണ്ണ പശ്ചാത്തലത്തില്‍ കണ്ടുകൊണ്ടു തന്നെ പൊതുസമൂഹം വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്- എസ്. സതീഷ്ചന്ദ്രന്‍ എഴുതുന്നു

 

 

ഒരിക്കല്‍ കൂടി. സമ്പൂര്‍ണ്ണ സാക്ഷരതയും രാഷ്ട്രീയ പ്രബുദ്ധതയും പരിസ്ഥിതിബോധത്തിന്റെയും സംരക്ഷണപ്രതിരോധപ്രവര്‍ത്തനങ്ങളുടേയും ചരിത്രവുമുണ്ടെന്ന് കരുതപ്പെടുന്ന കേരളത്തില്‍ ഇതാ ആഘോഷത്തോടെ ഒരു പരിസ്ഥിതി സംഘര്‍ഷ സാഹചര്യം കൂടി. എമര്‍ജിങ്ങ് കേരളയും ഗ്രാന്റ് കേരള ഷോപ്പിങ്ങ് ഫെസ്റിവലും ഒക്കെ പോലെ. മാവൂരും ഏലൂരും മുത്തങ്ങയും പ്ളാച്ചിമടയും മൂന്നാറും എന്‍ഡോസള്‍ഫാനും മുല്ലപ്പെരിയാറും ഒക്കെ പോലെ ഒന്നു കൂടി, വയനാട്ടിലെ കടുവ. ഈ പ്രശ്നങ്ങളൊക്കെയും യഥാര്‍ത്ഥവും തീക്ഷ്ണവും ആയിരുന്നിട്ടും ചോദ്യമേ തെറ്റിയിട്ടാണോ അതോ ഉത്തരം വേണ്ടാഞ്ഞിട്ടാണോ അതോ ചോദ്യവും ഉത്തരവും അവതരിപ്പിക്കുന്നവരുടെ ലക്ഷ്യങ്ങളൊക്കെ വേറെന്തോ ആയതുകൊണ്ടാണോ ആദ്യത്തെ പുകയും ചൂടും മാധ്യമശ്രദ്ധയും കഴിഞ്ഞ് പരിഹാരങ്ങളില്ലാതെ പ്രശ്നങ്ങള്‍ അതേപടി തുടരുന്നു.

 

ഇന്ത്യയുടെ വിശാലതയില്‍ 120 കോടി മനുഷ്യര്‍ക്കിടയ്ക്ക് ഇന്ന് ബാക്കി നില്‍ക്കുന്നത് കഷ്ടിച്ച് ആയിരം കടുവകള്‍ Photo: NA Naseer..


 

മുറിഞ്ഞ കാടുകളില്‍ ബാക്കിയായത്
എല്ലാ ജീവജാലങ്ങള്‍ക്കും മനുഷ്യനും ഭൂമുഖത്തു ജീവിക്കാന്‍ വേണ്ടുന്ന പ്രകൃതിസാഹചര്യത്തിലെ നിര്‍ണ്ണായക ഘടകമായ ഹരിതവനങ്ങളുടെ ആരോഗ്യത്തിന്റെ ലക്ഷണമാണ് കടുവ. ലോകത്ത് വന്യഭൂപ്രദേശത്തെ കടുവയുടെ നിലനില്പ്പ് ഇന്ത്യയില്‍ മാത്രമേ സാദ്ധ്യമാവൂ എന്നത് ശാസ്ത്രസത്യം. ഇന്ത്യയുടെ വിശാലതയില്‍ 120 കോടി മനുഷ്യര്‍ക്കിടയ്ക്ക് ഇന്ന് ബാക്കി നില്‍ക്കുന്നത് കഷ്ടിച്ച് ആയിരം കടുവകള്‍..

ഇതിലിന്ന് ഏറ്റവും കൂടുതല്‍ കടുവകള്‍ ഉള്ളതും നിലനില്‍ക്കാന്‍ സാദ്ധ്യതയുള്ളതും കേരളം, കര്‍ണ്ണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നീലഗിരിപര്‍വ്വതങ്ങള്‍ക്കു ചുറ്റുമുള്ള ഏകദേശം 4500 ചതുരശ്ര കിലോമീറ്റര്‍ ഏറെ വ്രണിതമാക്കപ്പെട്ട, തുടര്‍ച്ച നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വനഭൂമിയില്‍. കടുവകളുടെ എണ്ണത്തെ കുറിച്ചുള്ള ഔദ്യോഗിക കണക്കുകള്‍ക്ക് വലിയ പ്രസക്തിയില്ല. രാജസ്ഥാനിലെ സരിസ്ക്ക കടുവസങ്കേതത്തിലെ കടുവകളുടെ എണ്ണത്തെ കുറിച്ചുള്ള കണക്കുകള്‍ ഇന്നാരും ഓര്‍ക്കാറില്ലല്ലോ.

 

പകുതി മയക്കി അനങ്ങാതായ കടുവയെ വെടിവച്ച് കൊന്ന് മനുഷ്യന്‍ പ്രകൃതിയുടെ മേലുള്ള അധീശത്വം ഒരിക്കല്‍ കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ ആ കുരുതി പുതു വയനാടന്‍ കുലവന്‍മാര്‍ തിരഞ്ഞെടുപ്പ് തെയ്യം കെട്ടലിന് തയ്യാറെടുപ്പിന് ബപ്പിടല്‍ നടത്തിയതായിരുന്നു.


 

അതിരുകളറിയാത്ത കടുവ
കേരളത്തില്‍ നീലഗിരിക്കു ചുറ്റുമുള്ള ഈ അന്തര്‍സംസ്ഥാന വനശ്രേണിയില്‍ കടുവകള്‍ക്ക് ഇടമുള്ളത് വയനാട്ടിലെ 344 ച.കി.മി. വിസ്തൃതിയുള്ള വയനാട് വന്യജീവിസങ്കേതത്തിലെ ക്ഷയിച്ച കാടുകളാണ്. ബന്ധമില്ലാത്ത രണ്ട് തുണ്ടുകളായി മുറിഞ്ഞ, എല്ലാ വര്‍ഷവും കത്തുന്ന വനപുനരുജ്ജീവനമില്ലാത്ത തേക്കിന്‍തോട്ടങ്ങളും യൂക്കാലിപ്റ്റസ് തോട്ടങ്ങളും ഉള്ളില്‍ കൃഷിയിടങ്ങളും ഒക്കെയുള്ളതാണ് വയനാട് വന്യജീവിസങ്കേതം.

ഇവിടെ സംസ്ഥാന അതിരുകള്‍ അറിയാത്ത വന്യമൃഗങ്ങളില്‍ ഒരു കടുവ ആരേയും ആക്രമിക്കാതെ വിശപ്പിന് മറ്റൊന്നും കിട്ടാതെ പശുവിനെയോ ആടിനേയോ കൊന്നുതിന്നാന്‍ ശ്രമിക്കുന്നതിനിടയ്ക്ക് ഓടിക്കപ്പെട്ട് പത്തു പതിനഞ്ചു ദിവസം പട്ടിണി സഹിച്ച് ഡിസംബര്‍ രണ്ടാം തിയതി കാലത്ത് കൊല്ലപ്പെട്ടു. പകുതി മയക്കി അനങ്ങാതായ കടുവയെ വെടിവച്ച് കൊന്ന് മനുഷ്യന്‍ പ്രകൃതിയുടെ മേലുള്ള അധീശത്വം ഒരിക്കല്‍ കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. യഥാര്‍ത്ഥത്തില്‍ ആ കുരുതി പുതു വയനാടന്‍ കുലവന്‍മാര്‍ തിരഞ്ഞെടുപ്പ് തെയ്യം കെട്ടലിന് തയ്യാറെടുപ്പിന് ബപ്പിടല്‍ നടത്തിയതായിരുന്നു.

 

മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവനും നിലനില്‍ക്കാന്‍ വേണ്ടുന്ന പൊതുവായ എല്ലാത്തിനേയും നാണയത്തില്‍ വിലയിട്ടിട്ടാണെങ്കിലും അല്ലെങ്കിലും കാര്‍ന്നു നശിപ്പിക്കുന്ന സ്വാര്‍ത്ഥതയുടെ, അഹന്തയുടെ ഭാഗം തന്നെയായിരുന്നു ഈ കടുവവേട്ടയും.


 

ഇത് രാഷ്ട്രീയ കൊലപാതകം
ഇന്നാട്ടിലെ എല്ലാ വന-വന്യജീവി സംരക്ഷണ നിയമങ്ങളേയും ലംഘിച്ചായിരുന്നു ഈ കൊല. എല്ലാ പൊതുമര്യാദകളേയും ലംഘിച്ചായിരുന്നു അവിടെ സമൂഹനേതൃത്വം ഇതിനു മുമ്പില്‍ നിന്നത്. അതേസമയം ഈ അരുംകൊല ഒഴിവാക്കാന്‍, ജീവനീതി നടപ്പാക്കാന്‍ എല്ലാ നിയമങ്ങളും സാമൂഹ്യ സംവിധാനങ്ങളും സാഹചര്യങ്ങളും അവിടെ തന്നെ ഉണ്ടായിരുന്നു താനും. എല്ലാ കൊലകള്‍ക്കും കാരണം നീതിബോധമുള്ളവരുടെ നിശ്ശബ്ദതയായിരിക്കാം. എവിടെയും കൊലക്കൈകള്‍ക്ക് ശക്തി നല്‍കുന്നത് സമൂഹം നിയമനിര്‍വഹണ സംരക്ഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നവരുടെ ഭീരുത്വമോ നിസ്സംഗതയോ സ്വാര്‍ത്ഥതയോ ഒക്കെയുമാവാം.

ഇപ്പോള്‍ വയനാട്ടിലെ കടുവയാണെങ്കില്‍ അധികകാലമായില്ല തെക്ക് അഗസ്ത്യമലച്ചരിവുകളിലെ കൊലകൊല്ലി എന്ന പേരിട്ട ആനയെ കൊന്നത്. ഇനി ആരെയെങ്കിലും മുമ്പില്‍ നിര്‍ത്തി സമൂഹത്തിന്റെ പൊതുനന്‍മയെ, കെട്ടുറപ്പിനെ, അടിസ്ഥാന സ്വത്തിനെ തകര്‍ക്കുന്ന ഈ പ്രവണത ഇനിയും ശക്തിപ്പെട്ടു കൂടായ്കയില്ല. ഈ കടുവവേട്ടയും ഒരു രാഷ്ട്രീയ കൊലപാതകമാണ്. ജനത്തെ ഇളക്കുക, പോര്‍വിളികള്‍ക്കിടയ്ക്ക് കൊല്ലുക. നീതിയും ന്യായീകരണവും രണ്ടാണ്. മനുഷ്യന്‍ ഉള്‍പ്പെടെ എല്ലാ ജീവനും നിലനില്‍ക്കാന്‍ വേണ്ടുന്ന പൊതുവായ എല്ലാത്തിനേയും നാണയത്തില്‍ വിലയിട്ടിട്ടാണെങ്കിലും അല്ലെങ്കിലും കാര്‍ന്നു നശിപ്പിക്കുന്ന സ്വാര്‍ത്ഥതയുടെ, അഹന്തയുടെ ഭാഗം തന്നെയായിരുന്നു ഈ കടുവവേട്ടയും. വയനാട്ടില്‍ അരങ്ങേറിയ ഈ പൈശാചികനാടകത്തെ അതിന്റെ സങ്കീര്‍ണ്ണ പശ്ചാത്തലത്തില്‍ കണ്ടുകൊണ്ടു തന്നെ പൊതുസമൂഹം വിശകലനം ചെയ്ത് വിലയിരുത്തേണ്ടതുണ്ട്.

 

ഇവിടെ തന്നെയാണ് ഡി.എഫ്.ഒ. തലത്തിലെ ഉദ്യോഗസ്ഥരെ നിയമം നടപ്പിലാക്കിയതിന് ഊരുവിലക്ക് കല്‍പ്പിച്ച് ജില്ലയില്‍ കടക്കാതാക്കിയതും പിടിച്ചെടുത്ത വാഹനങ്ങള്‍ ബലംപ്രയോഗിച്ച് വിടുവിച്ചു കൊണ്ടുപോയതും. ഇവിടെതന്നെയാണ് രാഷ്ട്രീയ ഇടപെടലില്‍ പെരിയയിലെ സ്വകാര്യ വനഭൂമി കൈയ്യേറിയതിന് ഒരുതെറ്റും ചെയ്യാത്ത, സംഭവകാലത്ത് ജോലിയില്‍ കടന്നയുടന്‍ ഉദ്യോഗസ്ഥര്‍ക്ക് നീണ്ടകാലം സസ്പെന്‍ഷന്‍ നല്‍കിയതുമൊക്കെ.


 

വനപാലകരോട് ചെയ്യുന്നത്
ഈ ദാരുണസംഭവത്തിന്റെ പശ്ചാത്തലമായിരുന്ന വയനാട്ടിലെ മുത്തങ്ങ കാടുകള്‍ക്ക് അതിന്റെതായ പ്രാദേശിക പാരിസ്ഥിതിക, സാമൂഹ്യ ചരിത്രപശ്ചാത്തലമുണ്ട്. എന്നാല്‍ മുത്തങ്ങയില്‍ സംഭവിച്ചത് എവിടെയും ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുള്ള പൊതുഭരണ സംവിധാനങ്ങളുടെ അപര്യാപ്തതകളും അപചയങ്ങളുമാണ്. ഇത് കേരളത്തില്‍ എവിടെ വേണമെങ്കിലും ആവര്‍ത്തിക്കാം. ഇവിടെ നടന്ന വളരെ അസ്വീകാര്യമായ ഏറെ ഇടപെടലുകള്‍ കേരളത്തിലെവിടെയും ഏത് ‘ജനരോഷപ്രകടന’ത്തിന്റെയും സ്ഥിരം ശൈലിയായി മാറിക്കൂടെന്നില്ല. പൊതുസമൂഹത്തിന് പക്വമായ ദിശാബോധത്തോടെയുള്ള നേതൃത്വം ആരു നല്‍കുമെന്നുള്ളത് ഒരു യഥാര്‍ത്ഥ ജനാധിപത്യസമൂഹത്തിന് മാത്രമേ തീരുമാനിക്കാനാവൂ.

മുത്തങ്ങ ആദ്യമായല്ല പൊതുശ്രദ്ധ ആകര്‍ഷിക്കുന്നത്. പത്തു വര്‍ഷം മുമ്പ് നടന്ന മനുഷ്യക്കൊലയില്‍ അവസാനിച്ച ആദിവാസി ഭൂസമരം അതിലൊന്നു മാത്രമായിരുന്നു. വയനാട്ടില്‍ തന്നെ വനവും വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട ഏറ്റവും പ്രശ്നഭൂമിയായി മുത്തങ്ങ എങ്ങനെ മാറിയെന്നത് അന്വേഷിക്കേണ്ടതുണ്ട്. ഇന്നതിനെ പുത്തന്‍ വിനോദസഞ്ചാര ലക്ഷ്യമാക്കുന്നതിന്റെ സ്വീകാര്യതയും വിലയിരുത്തേണ്ടതുണ്ട്.

കേരളത്തില്‍ എല്ലായിടത്തും, പ്രത്യേകിച്ച് വയനാട്ടില്‍ ഔദ്യോഗിക വനചൂഷണ, സംരക്ഷണ പരിപാലനപ്രവര്‍ത്തനങ്ങള്‍ക്ക് കുറേ ശരിയുടേതും ഏറെ തെറ്റുകളുടേതുമായ ഒരു നീണ്ട ചരിത്രമുണ്ട്. ഈ ചരിത്രത്തെ വ്യക്തമായി പഠിച്ച് തിരുത്താന്‍ ശ്രമിച്ചില്ലായെങ്കില്‍ തെറ്റുകളുടെ പരിണിതഫലങ്ങളുടെ വ്യാപ്തിയും തീക്ഷ്ണതയും ഇനിയും കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ. ഏകവിള വനവൃക്ഷത്തോട്ടങ്ങളുടെ വിനാശകരമായ പ്രത്യാഘാതങ്ങളും മുള പൂത്തു പട്ടതും കാട്ടുതീയും അനിയന്ത്രിത ടൂറിസം വികസനവുമൊക്കെ ഇതില്‍ പെടും.

വയനാട്ടിന്റെ നാണ്യവിളക്കൃഷിക്കു മുന്‍തൂക്കമുള്ള ഭൂപരിപാലനത്തില്‍ വന്ന മാറ്റങ്ങളും കാലാവസ്ഥാമാറ്റവും തുടരുന്ന കാര്‍ഷികത്തകര്‍ച്ചയും അതുമൂലമുള്ള സാമൂഹിക അസ്വസ്ഥതകളും നീണ്ടകാലമായുള്ള വയനാട്ടിലെ സമൂഹത്തിലെ അസമത്വവും ആദിവാസി ചൂഷണവും ഒക്കെയും ഈ കടുവവേട്ടയില്‍ അവസാനിച്ച പ്രക്ഷോഭണത്തിന്റെ പശ്ചാത്തലമായുണ്ട്. അസ്വസ്ഥവും ആശങ്കാകുലവുമായ ഈ സാഹചര്യത്തിലാണ് പൊതുസ്വത്തിനെ സംരക്ഷിക്കുന്ന, പ്രത്യേകിച്ച് വനംവകുപ്പ് പോലുള്ള ഭരണവിഭാഗങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കേണ്ടത്. ഡി.എഫ്.ഒ. വരെയുള്ള വനംവകുപ്പിലെ ഫീല്‍ഡ് ജീവനക്കാര്‍ക്ക് നേതൃത്വവും പരിചയവും ആത്മശക്തിയുമൊക്കെ മറ്റു പല വനമേഖലകളേക്കാളും കൂടുതല്‍ വേണ്ടത് വയനാട്ടിലാണ്.

ഇവിടെ തന്നെയാണ് ഡി.എഫ്.ഒ. തലത്തിലെ ഉദ്യോഗസ്ഥരെ നിയമം നടപ്പിലാക്കിയതിന് ഊരുവിലക്ക് കല്‍പ്പിച്ച് ജില്ലയില്‍ കടക്കാതാക്കിയതും പിടിച്ചെടുത്ത വാഹനങ്ങള്‍ ബലംപ്രയോഗിച്ച് വിടുവിച്ചു കൊണ്ടുപോയതും. ഇവിടെതന്നെയാണ് രാഷ്ട്രീയ ഇടപെടലില്‍ പെരിയയിലെ സ്വകാര്യ വനഭൂമി കൈയ്യേറിയതിന് ഒരുതെറ്റും ചെയ്യാത്ത, സംഭവകാലത്ത് ജോലിയില്‍ കടന്നയുടന്‍ ഉദ്യോഗസ്ഥര്‍ക്ക് നീണ്ടകാലം സസ്പെന്‍ഷന്‍ നല്‍കിയതുമൊക്കെ. ഈയടുത്ത കാലത്താണ് മാധ്യമങ്ങളില്‍ വന്ന ഗണ്‍മാന്‍ സംഭവവും ഡി.എഫ്.ഓവിന് ഏറ്റുവാങ്ങേണ്ടി വന്ന അഭിഷേകവും. നയപരമായ ന്യൂനതകള്‍ കാരണം ശരി ചെയ്യാനാകാത്തതു പോലെ മനോവീര്യം കെടുത്തുന്നതായിരിക്കും അപക്വമായ ഭരണനേതൃത്വത്തിന്റെ ഇടപെടലുകളും.

 

കടുവസങ്കേതമായാല്‍ വീടിന് പച്ചച്ചായമടിക്കണമെന്നും രാത്രി വിളക്കണയ്ക്കണമെന്നും ശബ്ദമുണ്ടാക്കാതിരിക്കണം എന്നുമൊക്കെ വയനാടന്‍ ജനതയെ കൊണ്ട് വിശ്വസിപ്പിക്കണമെങ്കില്‍ എവിടെയോ എന്തോ ഒരു വലിയ പരാജയമുണ്ട്.


 

ജനപങ്കാളിത്തത്തിന്‍റെ പരാജയം
എന്താണെങ്കിലും ഇതിന്റെ പരിണിതഫലം വയനാടന്‍ ജനതയ്ക്ക് നിലനില്‍ക്കാന്‍ ഏറ്റവും അവശ്യം ആവശ്യമായ വനത്തിന്റെ നാശം മാത്രമായിരിക്കും.
വനനശീകരണത്തിന്റെ തുടര്‍ക്കഥകള്‍ക്ക് വയനാട് കേള്‍വികേട്ടതാണെന്ന പോലെ തന്നെ വനസംരക്ഷണത്തിന്റെ കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്തത്ര ശ്രദ്ധേയമായ ചരിത്രവും വയനാടിനുണ്ട്. പൊതുസമൂഹം പൊതുസ്വത്തായ വനത്തെ സംരക്ഷിക്കാന്‍ വനംവകുപ്പിന്റെ കൂടെ എത്ര നില്‍ക്കുന്നു എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. സമൂഹത്തെ വനസംരക്ഷണ ആവശ്യത്തെ കുറിച്ച് ബോദ്ധ്യപ്പെടുത്താനും വനംവകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാനും വനംവകുപ്പ് ദയനീയമായി പരാജയപ്പെടുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ഇപ്പോള്‍ നടന്ന കടുവക്കുരുതി.

കടുവസങ്കേതമായാല്‍ വീടിന് പച്ചച്ചായമടിക്കണമെന്നും രാത്രി വിളക്കണയ്ക്കണമെന്നും ശബ്ദമുണ്ടാക്കാതിരിക്കണം എന്നുമൊക്കെ വയനാടന്‍ ജനതയെ കൊണ്ട് വിശ്വസിപ്പിക്കണമെങ്കില്‍ എവിടെയോ എന്തോ ഒരു വലിയ പരാജയമുണ്ട്. 1996ല്‍ തുടങ്ങിയ ജനപങ്കാളിത്ത വനപരിപാലനത്തിന്റെ വി.എസ്.എസ്സുകളും ഇ.ഡി.സികളും എത്ര പരാജയപ്പെട്ടു എന്നു കാണിക്കുന്നു ഇപ്പോള്‍ നടന്ന ഈ പ്രക്ഷോഭണവും എല്ലാ ആണ്ടിലും തുടരുന്ന കാട്ടുതീയും. വനാശ്രിത സമൂഹത്തിന് ഒരു പ്രയോജനവുമില്ലാതെ വനസംരക്ഷണത്തിന്റെ ചുമതലകളൊന്നുമേല്‍ക്കാത്ത ടൂറിസം വരുമാനം മാത്രം ലക്ഷ്യമാക്കിയ ജീപ്പ് ഡ്രൈവര്‍മാരുടെ ഇ.ഡി.സികള്‍ കാട്ടുതീ കാലത്ത് വന്യജീവിസങ്കേതം എപ്പോള്‍ അടച്ചിടണമെന്ന് തീരുമാനിക്കുന്നതില്‍ എത്തി നില്‍ക്കുന്നു ജനപങ്കാളിത്തത്തിന്റെ പരാജയം.

 

 

വിപല്‍ സൂചനകള്‍
ഇന്ത്യന്‍ ഭരണഘടന നമ്മെ ഓരോരുത്തരേയും ചുമതലപ്പെടുത്തിയിരിക്കുന്നു, ഇവിടത്തെ കാടുകളേയും വന്യജീവികളേയും സംരക്ഷിക്കാന്‍.. വന്യജീവികളുടെ സംരക്ഷണത്തിനും ഒപ്പം അവ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയായാല്‍ എന്തു ചെയ്യണമെന്നതിനും നമുക്ക് വഴികാട്ടികളായി വ്യക്തമായ നിയമ നടപടിക്രമങ്ങളുണ്ട്. ഇവയൊന്നും വിലകല്‍പ്പിക്കാതെ തെറ്റായ തീരുമാനങ്ങളെടുക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ദ്ദേശിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെ എങ്ങനെ നിയന്ത്രിക്കണമെന്നും സമൂഹം ചര്‍ച്ചചെയ്യേണ്ടതുണ്ട്. നിയമ ക്രമസമാധാന പരിപാലനത്തിന് വനനിയമങ്ങളേക്കാളും ശക്തമായ മറ്റു നിയമങ്ങളും വനംവകുപ്പിനേക്കാളും ശക്തമായ പോലീസ് സംവിധാനവുമുള്ള ഇന്നാട്ടില്‍ ഒരു വര്‍ഗ്ഗീയ കലാപമോ ആഭ്യന്തര യുദ്ധമോ പോലെ ജനത്തെ ഇളക്കി വിട്ട് ജനാധിപത്യ ഭരണവ്യവസ്ഥകളെ, നിയമസംവിധാനത്തെ അട്ടിമറിക്കുന്നതിനെ എങ്ങനെ നേരിടണമെന്നത് നീതിന്യായപീഠവും ഇലക്ഷന്‍ കമ്മീഷനുമൊക്കെ ഇടപെടേണ്ടുന്ന സാഹചര്യങ്ങളാണ്.

അന്തര്‍സംസ്ഥാന പാത അടച്ചും സര്‍ക്കാറിന്റെ വനംവകുപ്പ് ആപ്പീസ് അടിച്ചുപൊളിച്ചും ദൈനംദിന ജനജീവിതം സ്തംഭിപ്പിച്ചത് ആരേയും ആക്രമിക്കാതെ വിശപ്പിന് മറ്റ് വഴി കാണാത്ത ഒരു കടുവ ഏതോ വളര്‍ത്തു മൃഗങ്ങളെ കൊന്നപ്പോഴാണെങ്കില്‍ ഇതിന് ജനജീവിതം സ്തംഭിപ്പിച്ച ജനനേതൃത്വ പരിശീലനം നാളെ കൊല്ലപ്പെട്ട പശുവിനും ആടിനും പൊന്നും വില ഈടാക്കുന്നതിനപ്പുറം വിജയിച്ച് ആരേയെങ്കിലും നരബലി നടത്തി അത് കടുവയിലോ ആനയിലോ ആരോപിച്ച് എന്തും പിടിച്ച് വാങ്ങാമല്ലോ! നഷ്ടപരിഹാരത്തിന്റെ വിലപേശലിന് നീതിക്കും പൊതുനന്‍മയ്ക്കും വേണ്ടിയുള്ള ലക്ഷ്മണരേഖയെവിടെയോ വരയ്ക്കേണ്ടതുണ്ട്.

 

വരള്‍ച്ചക്കാലത്ത് കബനി വരണ്ടത് കൊണ്ട് പ്രതിഷേധം പുഴത്തടത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതിലെത്തുന്നില്ല. എന്നാല്‍ കാട്ടില്‍ നിന്ന് ആനയിറങ്ങുന്നതിന് പ്രതിഷേധം കാടിന് തീയിട്ടാണ്. നാട്ടില്‍ പാമ്പുകടിച്ചാല്‍ പ്രതിഷേധം എങ്ങനെ കാണിക്കും? Photo: NA Naseer


 

ധാര്‍ഷ്ഠ്യം വനത്തോട്
പ്രതിഷേധം തിരുത്തലല്ല, പ്രശ്നത്തിലേക്ക് ശ്രദ്ധതിരിക്കല്‍ മാത്രമാണ്. കേരളത്തില്‍ വന്യമൃഗങ്ങളും വനവുമായി ബന്ധപ്പെട്ട പെരുപ്പിച്ചു കാണിക്കുന്ന പല പ്രശ്നങ്ങളും വനംവകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിലും വസ്തുവകകള്‍ നശിപ്പിക്കുന്നതിലും എത്തിനില്‍ക്കുന്നു. അധികകാലമായില്ല സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ റബ്ബര്‍ തോട്ടത്തില്‍ ആനയക്ക് മുമ്പില്‍ പെട്ട് ഒരു മനുഷ്യന്‍ മരിച്ചതിന് ഫോറസ്റ് സ്റേഷന്‍ തീയിട്ട് തകര്‍ത്ത്, ജീപ്പ് നശിപ്പിച്ച്, ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച് തോക്കെടുത്ത് കൊണ്ട് പോയിട്ട്. വ്യക്തമായ ഒരന്വേഷണം പോലുമുണ്ടായില്ല. മൂന്നു നാള്‍ കഴിഞ്ഞ് തോക്ക് തിരിച്ചു കിട്ടിയത് ഭാഗ്യമെന്ന് കരുതാം.

വരള്‍ച്ചക്കാലത്ത് കബനി വരണ്ടത് കൊണ്ട് പ്രതിഷേധം പുഴത്തടത്തില്‍ പെട്രോളൊഴിച്ച് കത്തിക്കുന്നതിലെത്തുന്നില്ല. എന്നാല്‍ കാട്ടില്‍ നിന്ന് ആനയിറങ്ങുന്നതിന് പ്രതിഷേധം കാടിന് തീയിട്ടാണ്. നാട്ടില്‍ പാമ്പുകടിച്ചാല്‍ പ്രതിഷേധം എങ്ങനെ കാണിക്കും? നഗരമാലിന്യം പുഴത്തടത്തില്‍ നിക്ഷേപിച്ച് കുടിവെള്ളത്തിലൂടെ രോഗങ്ങള്‍ പടരുന്നതിന് മുന്‍സിപ്പല്‍ ആപ്പീസോ ജലവിതരണ ഉദ്യോഗസ്ഥരേയോ ആക്രമിച്ചതായി കേട്ടിട്ടില്ല.

വനവും വനംവകുപ്പും ഇത്രയേറെ പ്രതിഷേധത്തിന് പാത്രമാകുന്നത് രാഷ്ട്രീയ നേതൃത്വത്തിനും സമൂഹത്തിലൊരു വിഭാഗത്തിനും അത് കൈക്കലാക്കാന്‍ പറ്റാത്തതിന്റെ നിരാശയിലാവാനേ സാദ്ധ്യതയുള്ളൂ. സമൂഹത്തിന്റെ ജീവിതമൂല്യങ്ങളില്‍ പരിസ്ഥിതി സംരക്ഷണത്തിന് കേന്ദ്രസ്ഥാനം വന്നേ പറ്റൂ. ഭരണ പ്രവര്‍ത്തനങ്ങളില്‍, തീരുമാനങ്ങളില്‍ വനംവകുപ്പിന്റെ നിലപാടുകള്‍ക്കു പ്രസക്തപ്രാധാന്യം നല്‍കിയേ പറ്റൂ.

 

എക്കാലവും മനുഷ്യന്‍ ആശ്രയിക്കേണ്ട എല്ലാത്തിനേയും തകര്‍ത്തു തരിപ്പണമാക്കാന്‍ മുന്നോട്ടിറങ്ങുന്ന ആസുരശക്തികളെ തിരിച്ചറിഞ്ഞ് തിരുത്തുക സങ്കുചിത പരിസ്ഥിതിസംരക്ഷണമല്ല, എല്ലാ നല്ലതിന്റെയും തുടര്‍ച്ചയ്ക്കായി നാമൊക്കെ ചെയ്യേണ്ടുന്ന ജീവധര്‍മ്മം മാത്രമാണ്. Photo: NA Naseer


 

ഇത് വിഡ്ഢിക്കളി
കേരളത്തെ ഗ്രസിച്ചിരിക്കുന്ന പാരിസ്ഥിതിക തകര്‍ച്ചയ്ക്ക് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനു പകരം തറവാട് കത്തുമ്പോള്‍ കഴുക്കോലെടുത്തോടുന്ന പോലെയുള്ള പ്രതികരണമാണ് നമ്മുടെ എല്ലാ തലത്തിലുമുള്ള സമൂഹനേതൃത്വത്തിലും കാണുന്നത്. കാടും കടുവയും സംരക്ഷിക്കപ്പെടണമെന്ന ആവശ്യത്തേക്കാള്‍, ആഗ്രഹത്തേക്കാളുപരി കേന്ദ്ര ധനസഹായം കടുവസങ്കേതങ്ങള്‍ക്ക് കൂടുതല്‍ കിട്ടുമെന്നുള്ളതാണ് വയനാട് കടുവസങ്കേതമാക്കാനുള്ള ചിന്തയുടെ പിന്നിലെങ്കില്‍ അതുപോലെ തെറ്റു തന്നെയാണ് കടുവസങ്കേതം വന്നാല്‍ വീടിനു പച്ച ചായമടിക്കണമെന്നും രാത്രി വിളക്കണച്ച് മിണ്ടാതിരിക്കണമെന്നുള്ള വിഡ്ഢി പ്രചരണത്തിന് കാതു കൊടുക്കുന്ന ജനവും ചെയ്യുന്നത്.

മൃഗശാലയില്‍ നിന്നോ സര്‍ക്കസ്സില്‍ നിന്നോ അധികപ്പറ്റ് കടുവകളെ വയനാട്ടില്‍ ഇറക്കിവിടുകയാണെന്നു പറഞ്ഞ് ജനത്തെ പ്രകോപിപ്പിക്കുന്നവര്‍ ജനത്തെ വിഡ്ഢിയാക്കുകയല്ലേ ചെയ്യുന്നത്? അവര്‍ ആഗ്രഹിക്കുന്നതു പോലെ വിഡ്ഢിക്കളി കളിക്കുകയല്ലേ ജനവും ചെയ്യുന്നത്? ഇടയ്ക്ക് കിട്ടുന്നത് നഷ്ടപരിഹാരമായി നേടാന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍ ഇളക്കി വിട്ട ജനത്തിന് നേതൃത്വവും നല്‍കുന്നു.

ഇത് മുത്തങ്ങയിലോ വയനാട്ടിലോ മാത്രമൊതുങ്ങുന്ന ഒരു പ്രശ്നമല്ല. ഒന്നുമറിയാത്ത കടുവ ഈ നാടകത്തിലൊരു കഥാപാത്രമായി പോയെങ്കിലും ആരെയും കഥാപാത്രമാക്കി സമൂഹത്തിന്റെ കെട്ടുറപ്പിനെയും നിലനില്‍ക്കാന്‍ എക്കാലവും മനുഷ്യന്‍ ആശ്രയിക്കേണ്ട എല്ലാത്തിനേയും തകര്‍ത്തു തരിപ്പണമാക്കാന്‍ മുന്നോട്ടിറങ്ങുന്ന ആസുരശക്തികളെ തിരിച്ചറിഞ്ഞ് തിരുത്തുക സങ്കുചിത പരിസ്ഥിതിസംരക്ഷണമല്ല, എല്ലാ നല്ലതിന്റെയും തുടര്‍ച്ചയ്ക്കായി നാമൊക്കെ ചെയ്യേണ്ടുന്ന ജീവധര്‍മ്മം മാത്രമാണ്.

 
 

 
 
ധന്യ ബാലന്‍ എഴുതുന്നു
ഭൂമിയുടെ അവകാശികളും വയനാട്ടിലെ കടുവകളും
 
 
 
 

13 thoughts on “വയനാട്ടിലെ കടുവക്കുരുതി

 1. I am shocked to watch the series of events which led to the killing of the tiger in daily TV News and now from the writings and clippings from Dr.Satish Chandran.It is rediculous that such a tiger hunt was organized as in British Raj times with hundreds of people following the wildlife wardens from Kerala and Karnataka and media with Tv cameras and illuminations. It also reminds me of special task force with flood lights and TV cameras surroubing the hide out of Sivarasan and his gang who were the culprits of Rajiv Gandhi assasination.No reasoning human being can tolerate this, Please stop this for ever and book the real culprits.

 2. തീര്‍ച്ചയായും അതി ദാരുണമായ ഒരു സംഭവം എന്ന് തന്നെ പറയാം.കടുവയെ വല്ലഞ്ഞിട്ടു കൊന്നപ്പോള്‍ എല്ലാ ആശങ്കകളും ഭീതിയും മാറി..ചിരിക്കാതെ വയ്യ…നമ്മുടെ നാട് ഇങ്ങനെ പോയാല്‍ എന്തായിരികും ഇന്നി കാണേണ്ടി വരുക…നമ്മെ പോലെ തന്നെ കടുവക്കും വിഹരിക്കാന്‍ ഈ ഭൂമിയില്‍ അവകാശമുണ്ട്‌…കേരളത്തില്‍ മാത്രമല്ല കാടുകളും വന്യജീവി സങ്കേതങ്ങളും ഉള്ളത്…കര്‍ണാടകത്തിലും തമിഴ് നാട്ടിലും കാടും വന്യജീവി സങ്കേതങ്ങളും ഉണ്ട് അവിടെ കടുവയെ വേദി വച്ച് കൊള്ളാന്‍ കല്‍പ്പന കൊടുത്തതായി കേട്ടിട്ടില്ല…സാക്ഷരതയില്‍ മുന്നോട്ടു പോകുന്തോറും നമ്മള്‍ വിഡ്ഢികളെ പോലെ ചിന്തിക്കുന്നു പ്രവര്‍ത്തിക്കുന്നു…രാഷ്ട്രിയ ലക്കൊടെയും…ഇടയ ലേഖനങ്ങളിലൂടെ മറ്റു സ്ഥാപിത താല്പര്യങ്ങള്‍ സംരകിശ്നും തത്രപെടുന്ന ഒരു സമൂഹത്തെ ഓര്‍ത്തു ലജ്ജിക്കുന്നു…ഈ പോരാട്ടത്തില്‍ ഒപ്പം ചേരുന്നു…
  സി.സുശാന്ത്

 3. Thank You Satheesh Sir, for bravely revealing the facts behind “the tiger hunt” at Wayanadu….answer to many questions…

 4. We can see the stains of blood on our media – the so called fourth estate – who are indulged in gossiping, spreading rumours and sensationalising things. The poor reporting of media ended in killing of a Tiger – the big cat.

  Sharp observations as usual! thanks satheeshettan.
  shibu

 5. ശരിയാണ്,ഷിബു.
  ജനങ്ങള്‍ക്കൊപ്പമെന്ന് കാണിക്കാന്‍, ജനപ്രിയമാവാന്‍ മാധ്യമങ്ങള്‍ കാണിക്കുന്ന മൂന്നാംകിട നമ്പറുകളാണ് ഇത്തരം മാസ്ഹിസ്റ്റീരിയക്ക് കാരണമാവുന്നത്.
  കടുവകള്‍ പത്രം വായിക്കില്ലല്ലോ, ചാനല്‍ കാണില്ലല്ലോ
  എന്നാല്‍, മുത്തങ്ങക്കാരും വയനാട്ടുകാരും ചാനല്‍ കാണും, പത്രം വായിക്കും, വാങ്ങിക്കും.
  ഈ കച്ചവട ബുദ്ധിയാണ് ജനങ്ങളുടേതെന്ന പേരില്‍ തല്‍പ്പരകക്ഷികള്‍ വളര്‍ത്തുന്ന ഹിസ്റ്റീരിയക്ക് തലവെച്ചുകൊടുക്കാന്‍ മാധ്യമങ്ങളെ നിര്‍ബന്ധിതരാക്കുന്നത്.മുല്ലപ്പെരിയാറില്‍ കണ്ടത് അതാണ്. അതു തന്നെ വയയനാട്ടില്‍ കണ്ടു.
  ഗാഡ്ഗില്‍ കമിറ്റി റിപ്പോര്‍ട്ടിനെ ചൊല്ലി ഇടുക്കിയിലെ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ഭ്രാന്ത് ഇതേ കച്ചവട ബുദ്ധിയുടെ ബാക്കി പത്രമാണ്. രസം അതല്ല. പരിസ്ഥിതി ദിനങ്ങളില്‍ പച്ച നിറം വാരിപ്പൂശിയും സ്കൂള്‍ കുട്ടികളെ പിടിക്കാനും രാജ്യന്താര അവാര്‍ഡുകള്‍ വാങ്ങാനും ആളുകളുടെ മുന്നില്‍ പ്രകൃതി സംരക്ഷണത്തിന്റെ അപ്പോസ്തലന്‍മാരാവാനും സീഡും ജലസംരക്ഷണ പദ്ധതികളും ഭാരതപ്പുഴ സംരക്ഷണവും ഇപ്പോഴിപ്പോള്‍
  ജൈവകൃഷി പ്രചാരണവും ഒക്കെയായി വെളുക്കെ ചിരിച്ചെത്തുന്നതും ഇതേ മാധ്യമങ്ങള്‍ തന്നെയാണ്.
  ഈ മാസ് ഹിസ്റ്റീരിയകളെ തിരിച്ചറിയുക, പ്രതിരോധിക്കുക എന്നത് തന്നെയാണ്
  നമുക്ക് മുന്നിലുള്ള പോംവഴി. അതിനു പക്ഷേ, പ്രകൃതി സംരക്ഷണത്തിന്റെ പേരില്‍ കാണിക്കുന്ന
  ഈ ഇരട്ടത്താപ്പുകളെ അടക്കം തുറന്നു കാണിക്കേണ്ടി വരും. കടുവകളോടും ഗാഡ്ഗില്‍ കമീഷനോടും മുഖം തിരിക്കുകയും സ്കൂള്‍തല പ്രകൃതി സംരക്ഷണ
  നാടകങ്ങളില്‍ സൂത്രധാരന്‍മാരാവുകയും ചെയ്യുന്ന മാധ്യമങ്ങളുടെ വികൃതമായ മുഖം തുറന്നുകാട്ടുക
  തന്നെ വേണം.

 6. It is frightening to think of the levels of intolerance and sadism, the hate and unreasonable glee in the minds of all of us. Many more tigers now in the list to be hunted, starved and killed. Soon it will turn to those humans who speak for the wild and free. We have to keep talking and sharing the truth ….
  Adieu. dear tiger

 7. The only chief minister in india who ordered kill tiger is our chief minister. The only state in india where houses asked to paint green as part of tiger reserve and the government and district admin totally silent is kerala . The forest and wildlife is the headache of forest dept. all other dept declared war with the forest dept. these should change . The article from Satish is eye opening if any one has a heart it rips it the next question is do want to be silent readers . I ask for volunteers to work for preventing the next wildlife kill in kerala by the human criminals . Can we tell the forest dept that we are also with you if you are there to save animal and forests. This articles gives sleepless days and nights.

 8. ഏകദേശം 7 ലക്ഷം ജനങ്ങള്‍ വസിക്കുന കേരളത്തിലെ ഒരു ചെറിയ ജില്ലയാണ് വയനാട്. കാല കാലങ്ങളായി മനുഷ്യന്‍ വനഭൂമിയില്‍ ഇടപെടുന്നതിന്റെ ഫലമായി വനഭൂമി ശുഷ്കിച്ചു വരികയും അതോടൊപ്പം വന്യ മൃഗങ്ങള്‍ ജന വാസ പ്രദേശങ്ങളിലേക്ക് ഇറങ്ങി വരുന്നതിന്റെയും വാര്‍ത്തകള്‍ ആശങ്ക ജനകമായി കൂടിയിരിക്കുന്നു.ഏതാണ്ട് പത്തു വര്ഷം മുന്പ് ആറളത് നിന്നുമാണ് ഇത്തരം വാര്‍ത്തകള്‍ വന്നു കൊണ്ടിരുന്നത്..
  പക്ഷെ ഒരു വന്യമൃഗം (കടുവയ്ക്കു ക്രൂര മുഖം സംമാനിക്കുനത്തില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കു സ്തുത്യര്‍ഹം!!!!!!!) അതിന്റെ സ്വാഭാവികമായ ആവാസ വ്യവസ്ഥ വിട്ടു ജനവാസം ഉള്ള ഇടത്തേക്ക് വരാന്‍ ഉണ്ടായ സാഹചര്യം ചര്‍ച്ച ചെയുന്നതില്‍ ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും ഒപ്പം മാധ്യമ സമൂഹവും യാതൊരു വിധ താത്പര്യവും കാണികുനനില്ല…..
  വന്യ മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങിയാല്‍ ആദ്യം തോക്ക് എടുക്കുന്നതിനു പകരം , പൊതു ജനത്തെ നിയന്ത്രിച്ചു , അവരെ ആവേശം കൊള്ളിക്കാതെ , വിഷയം കൈകാര്യം ചെയ്യുന്നിടത്ത് ഭരണകൂടവും ഉദ്യോഗസ്ഥ വൃന്ദവും ഒപ്പം മാധ്യമ സമൂഹവും പരാജയപെടുന്നിടത് മരണപ്പെടാന്‍ നമ്മുടെ കാടുകളില്‍ കടുവകള്‍ ഇനി ബാക്കി ഉണ്ടോ????

  വാല്‍കഷണം : ഏതാണ്ട് രണ്ടു ദിവസം മുന്പ് 3 കോടി ജനങ്ങള്‍ (കേരളത്തിന്റെ മൊത്തം ജനസംഖ്യയോളം ) തിങ്ങി പാര്‍ക്കുന്ന മുംബൈ നഗരത്തില്‍ പുലി ഇറങ്ങി ഒരു മലയാളിയെ(പ്രതികാരം ആയിരിക്കാം ) ആക്രമിച്ചു . പുലിയെ കൊല്ലാന്‍ ആരും ഉത്തരവ് ഇറക്കി കണ്ടില്ല . എന്തായാലും കേരള വനം വകുപ്പിന്റെ അത്ര പ്രവര്‍ത്തന ശേഷി മഹാരാഷ്ട്ര പോലീസിനോ വനം വകുപ്പിനോ കാണാത്തത് പുലിയുടെ ഭാഗ്യം

 9. Searing and honest portrayal of how we humans are out to destroy anything and everything on which we depend for our very survival. Yes ! The hoary manner in which the drama which ended up in killing the tiger is just a symbol of the polarities and violence that are ruling the society and our minds and hearts. I honestly felt ashamed to have been born a human being when i saw the tiger killing and indeed nighmares haunted me … Is there scope for hope at all ? The last lines in Sathish’s insight says it all. Can we think , care and live beyond our selfish self is the real challenge

 10. Vivekananda told decades back that Kerala will become a Bhranthalayam in future. I think we have reached that state now. Otherwise how could this happen? How do we regain our sanity? I was a reading a book on american society . It says that americans suffer from a disorder called ‘Nature deficient disorder’. malayalis seem to have this disorder. Politics, religion, education, money, greed all have contributed to this state. Unless we understand and act up on it , our children will never forgive us for being part of this massacre.

  • All who are concerned about environmental education should initiate actions to tackle this mass-hysteria which spreads like wild fire in many places

Leave a Reply to NAVEEN K. A Cancel reply

Your email address will not be published. Required fields are marked *