നിന്നെക്കുറിച്ചാണ് സച്ചിന്‍

 
 

സച്ചിനെ കുറിച്ച്, സച്ചിന്റെ നീണ്ട ഇന്നിംഗ്സിനെ കുറിച്ച് അനില്‍ കുമാര്‍ എം. എസ് എഴുതുന്നു
 
 

ഒരിക്കലും സച്ചിന്‍ ഒരു ഗ്യാരണ്ടിയും തന്നില്ല.വിജയിപ്പിക്കാം എന്ന് വാക്ക് തന്നില്ല.100 സെഞ്ചുറി യും പിറന്നത് എപ്പോഴും ഔട്ട്‌ ആയേക്കും എന്ന അനിശ്ചിതത്തില് നിന്ന് തന്നെ ആയിരുന്നു.പൂജ്യത്തിനു പുറത്താവാനും ലുബ്ധു കാണിച്ചില്ല അത് ലെണ്ടലിനെപ്പോലെ വിരസമായ സ്ഥിരതയില്ലാത്ത ബെക്കെറിനെ ഓര്‍മിപ്പിച്ചു.തെറ്റുകളു കുറവുകളും ഉണ്ടായിരുന്നു.അമ്പയര്‍ക്ക് തെറ്റ് പറ്റുമ്പോള്‍ അങ്ങോട്ട്‌ ചെന്ന് പറഞ്ഞൊന്നും സച്ചിന്‍ പുറത്തേക്കു പോയില്ല.അത്ര നേരം കൂടി ബാറ്റ് ചെയ്യാന്‍ കിട്ടുന്ന അവസരം അയാളെ സന്തോഷിപ്പിച്ചു – അനില്‍ കുമാര്‍ എം. എസ് എഴുതുന്നു
 
 


 
 

കരുവയിലെ മങ്കമ്മ കുഞ്ഞമ്മയുടെ മോന്‍ സുനില് അണ്ണന്‍പറഞ്ഞാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത്.ആ കാലത്ത് തന്നെ പൂമ്പാറ്റയില്‍ ശാരദാശ്രമം സ്കൂളിനു വേണ്ടി ലോക റെക്കോര്‍ഡ്‌ കൂട്ട് കെട്ട് ഉണ്ടാക്കിയ വിനോദ് കാംബ്ലി ,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നീ പയ്യന്മാരെപ്പറ്റി വായിച്ചിരുന്നു.അസൂയ തോന്നി.നമ്മള്‍ ഇവിടെ ശശി സാറിന്‍റെ ഗ്രാമര്‍  ക്ലാസ്സിലൊക്കെ ഇരുന്നു കാലം കഴിക്കുന്ന സമയത്ത് പയ്യന്മാര്‍ ലോക റെക്കോര്‍ഡൊക്കെ ഇടുന്നു.

അന്ന് ഹീറോ ശാസ്ത്രി ആയിരുന്നു.കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ബറോഡയുടെ തിലക് രാജിനെതിരെ 6 സിക്‌സര്‍ ഒറ്റ ഓവറില്‍ അടിച്ചി ട്ടുണ്ടെന്നൊക്കെ .ശാസ്ത്രി ഓപ്പണ്‍ ചെയ്യുമ്പോള്‍ ആദ്യ 10 ഓവറില്‍ 8 റണ്‍ ആയിരുന്നു പതിവ്.അത് കണ്ടു ഹാലിളകിയ കുപ്പണക്കാരനോട് ഇതൊക്കെ പന്ത് പഴകാനുള്ള ശാസ്ത്രിയുടെ ഓരോരോ അടവുകള്‍ ആണെന്ന് പറഞ്ഞു നിന്നു .എങ്കിലും ചില അവസരങ്ങളില്‍ ഇതൊന്നും അല്ല ഹീറോയുടെ ചെയ്തികള്‍ എന്ന് മനസ്സാക്ഷി കേറിപ്പറഞ്ഞു.
 
 

ശ്രീകാന്തിനെ നോക്കി.പക്ഷെ വലിയ യുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടില്ല.വെങ്ങ്സര്‍ക്കാര്‍ പലപ്പോഴും ബാറ്റേന്തി അടൂര്‍ ഗോപാലകൃഷ്ണന്‍ കളിച്ചു.പക്ഷെ ഈ അവസരങ്ങളില്‍ ഒക്കെ ചെറുക്കന്‍ അച്‌രേക്കറുടെ അടുത്ത് നിന്ന് അഭ്യാസം പഠിക്കുകയായിരുന്നു.


 
 

കപിലിനെ നോക്കി.കപിലിന്‍റെ വലിയ ഇന്നിഗ്സുകള്‍ക്ക് ഇടയിലൊക്കെ പെരിനാട് കെ എസ് ഇ ബി യില്‍ കറണ്ട് പോയി.വാലറ്റത്തോടൊപ്പം കപില് ജയിപ്പിക്കും എന്ന് വിശ്വസിച്ചതൊക്കെ പലപ്പോഴും വെറുതെ ആയി.ശ്രീകാന്തിനെ നോക്കി.പക്ഷെ വലിയ യുദ്ധങ്ങള്‍ക്ക് വേണ്ടിയുള്ള ആയുധങ്ങള്‍ ഒന്നും തന്നെ കണ്ടില്ല.വെങ്ങ്സര്‍ക്കാര്‍ പലപ്പോഴും ബാറ്റേന്തി അടൂര്‍ ഗോപാലകൃഷ്ണന്‍ കളിച്ചു.പക്ഷെ ഈ അവസരങ്ങളില്‍ ഒക്കെ ചെറുക്കന്‍ അച്‌രേക്കറുടെ അടുത്ത് നിന്ന് അഭ്യാസം പഠിക്കുകയായിരുന്നു.

റിലയന്‍സ് വേള്‍ഡ് കപ്പ്‌ കഴിഞ്ഞു.ഇയാന്‍ സ്മാളിന്‍റെ കഴുത്തിന്‍റെ നീളക്കുറവും ഗ്രഹാം ഗൂചിന്‍റെ സ്വീപിങ്ങും ഇന്ത്യ സെമിയില്‍ തോറ്റു പുറത്താകുന്നതും കണ്ടു.ഇനി സിദ്ദു ആണോ ശരിയായ ഹീറോ എന്ന് സംശയിച്ചു തുടങ്ങി.ക്രീസിനു പുറത്തിറങ്ങി സ്പിന്നെര്‍മാരെ നേരിടുന്ന ആ രീതിക്ക് ഒരു നാട്ടുമ്പുറം രസികത്തംഉണ്ടായിരുന്നു.(പിന്നെ അത് ഗാന്ഗുലിയും ഗംഭീറും കാല്പനീകരിച്ചു.)

ഇതൊക്കെ കഴിഞ്ഞിട്ടാണ് പയ്യന്‍റെ വരവ്.അന്ന് ഐ ടി മേഖലയൊന്നുമില്ല.ചെറുപ്പക്കാര്‍ക്ക് വലിയ ജോലിയോ ശമ്പളമോ ഇല്ല.ആണിക്കുളത്തു ചിറയില്‍ വോളി ബോള്‍ ടൂര്‍ണമെന്റുകളില്‍ ബിജു ഗോപിനാഥിന്‍റെ പുറത്തേക്കു പോകുന്ന സ്മാഷുകള്‍ പറക്കി എടുക്കാന്‍ മാത്രം കുട്ടികള്‍ക്ക് അനുവാദം ഉള്ള കാലം.(കുട്ടികള്‍ ആരാധകരാകാന്‍ വിധിക്കപ്പെട്ട ഒരു കളി വോളി ബോള്‍ പോലെ വേറൊന്നു ഇല്ല.)ചിറയില്‍ ശിവാനന്ദന്‍ അണ്ണന്‍റെ കളിയും ശിവാനന്ദന്‍ അണ്ണന്‍റെ തമാശകളും മാത്രം വിളഞ്ഞിരുന്ന കാലം.

ഇങ്ങനെയൊക്കെ കാലം കടന്നു പോയിക്കൊണ്ടിരുന്നപ്പോഴാണ് സച്ചിനെ ടീമിലെടുത്തത് .ഇനിയുള്ള കാലം ഈ ചങ്ങാതി ജീവിതത്തെ എത്ര സ്വധീനിക്കും എന്ന് അന്നൊന്നും അറിഞ്ഞിരുന്നില്ല .യൂണിവേര്‍സലിലെ ടൂഷന്‍ കഴിഞ്ഞു വന്ന വൈകുന്നേരം ബേക്കറി രാജുവണ്ണന്‍റെ വീട്ടിനു വടക്ക് വച്ച് ശ്രീനി അണ്ണന്‍ പുതിയ ചെക്കന്‍റെ
ബാറ്റിങ്ങിനെകുറിച്ച് പറഞ്ഞു.ഇമ്രാന്‍ ഒക്കെ ചെക്കനെ വിരട്ടാന്‍ നോക്കിയെന്നും മൂക്ക് മുറിഞ്ഞെന്നും ഒക്കെ.പക്ഷേ വന്നത് ഇതിഹാസം എന്ന് അന്നും അറിഞ്ഞില്ല.കുറച്ചു അസൂയ തോന്നി.2 വയസ്സ് മൂപ്പേ ഉള്ളൂ.ഞങ്ങളുടെ ടീമിലെ നല്ല ബാറ്റ്സ്മാന്‍ കണ്ടത്തിലെ മണിയന്‍റെ പ്രായം .
 
 

പയ്യന്‍ ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചു.ഏകദിനത്തില്‍ 79 മല്‍സരങ്ങള്‍ കാത്തിരുന്നു ഒരു സെഞ്ച്വറിക്ക് .ഒരു പക്ഷെ ഇന്നത്തെ പയ്യന്മാര്‍ക്ക് കിട്ടാത്ത ഒരു അവസരം.പിന്നൊരു വഴിത്തിരുവ് വരുന്നത് 91 ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഓപ്പണര്‍ ആയി ഇറങ്ങി 49 ബാളില് 82 റണ്‍ നേടിയ ആ പ്രകടനം


 
 

പക്ഷേ പിന്നെ എന്തൊക്കെയോ കാര്യങ്ങള്‍ കൊണ്ട് ഓവറുകള്‍ വെട്ടി ചുരുക്കിയ ഒരു ഏകദിനം പ്രദര്‍ശന മത്സരം ആയി കളിച്ചു.അപ്പച്ചിയുടെ വീട്ടില്‍ ഇരുന്നായിരുന്നു കളി കണ്ടത്.കൊച്ചച്ചന്‍റെ ഇലക്ട്രിക്ക് കടയിലെ കണക്കെഴുത്തുകാരന്‍ മുരുകന്‍ അണ്ണന്‍ കളി കാണാന്‍ ഉണ്ടായിരുന്നു.ചെറുക്കന്‍ അബ്ദുല്‍ ഖാദറെ 4 സിക്സ് അടിച്ചപ്പോള്‍സദാ മൗനിയായ മുരുകന്‍ അണ്ണന്‍ കസേരയില്‍ നിന്നും അലറിക്കൊണ്ട്‌ ചാടി .ദൈവം ഊമകളെ ഗായകരാക്കാന്‍ തുടങ്ങുന്നതിന്‍റെ തുടക്കം അതായിരുന്നു.മുരുകന്‍ അണ്ണന്‍ ഇപ്പൊ എവിടെയാണെന്ന് അറിയില്ല.നോണ്‍ സ്ട്രൈക്കെര്‍ ക്രീസില്‍ അക്രത്തെ പേടിച്ചു ബാറ്റു ചെയ്ത ക്യാപ്റ്റന്‍ ശ്രീകാന്തിനു പയ്യന്‍റെ വന്യമായ വീര്യം ആദ്യം പിടി കിട്ടിയില്ല.പ്രദര്‍ശനമത്സരത്തിന്‍റെ ലാഘവത്തില്‍ നിന്ന ശ്രീകാന്തിനു പക്ഷെ കളി കളിയല്ലെന്ന് ഒടുവില്‍ മനസ്സില്‍ ആയി.കളി ജയിച്ചില്ലെങ്കിലും പയ്യന്‍ വയസ്സ് അറിയിച്ചു.

പിന്നെ സ്കൂളിലൊക്കെ ചര്‍ച്ച ഇതായി.കായലുവാരത്ത് കളിക്കുമ്പോള്‍ ശ്രീകാന്തിനെപ്പോലെ കാല്‍അകത്തി നില്‍ക്കുന്ന പതിവ് കാര്‍ത്തികേയന്‍ അണ്ണന്‍റെ മകന്‍ ബിജുവൊക്കെ ഉപേക്ഷിച്ചു.എല്ലാവരും ബാറ്റു ചെക്കനെപ്പോലെ ഒതുക്കി പിടിച്ചു.പൊടി മീശകള്‍ കൂടി വടിച്ചു കളഞ്ഞു.പിന്നെ കുറച്ചു നാള്‍ അങ്ങനെ.

പയ്യന്‍ ടെസ്റ്റില്‍ സെഞ്ച്വറി അടിച്ചു.ഏകദിനത്തില്‍ 79 മല്‍സരങ്ങള്‍ കാത്തിരുന്നു ഒരു സെഞ്ച്വറിക്ക് .ഒരു പക്ഷെ ഇന്നത്തെ പയ്യന്മാര്‍ക്ക് കിട്ടാത്ത ഒരു അവസരം.പിന്നൊരു വഴിത്തിരുവ് വരുന്നത് 91 ലോകകപ്പില്‍ ന്യൂസിലണ്ടിനെതിരെ ഓപ്പണര്‍ ആയി ഇറങ്ങി 49 ബാളില് 82 റണ്‍ നേടിയ ആ പ്രകടനം (അപ്പോഴും സെഞ്ച്വറി അകലെ)

മാര്‍ക്ക്‌ ഗ്രീട്ബച്ചും ബ്രയാന്‍ ലാറയും കൂടി ഏകദിനത്തിലെ ബാറ്റിംഗ് ശൈലി മാറ്റി തുടങ്ങിയ ആ കാലഘട്ടം ആണ് പയ്യനെയും വഴിത്തിരുവില്‍ എത്തിച്ചത്.പിന്നെ തുടങ്ങുകയായി കഥ.ബാക്ക് കര്‍ട്ടനും കഥാപാത്രങ്ങളും മാത്രം മാറി.കഥയും കാണികളും എല്ലായിടവും ഒന്നായി.സെഞ്ച്വറി കള്‍ ഒഴുകാന്‍ തുടങ്ങി.പക്ഷെ അല്‍പ നേരം പോലും പയ്യന്‍ ബാറ്റ് ചെയ്യുമ്പോള്‍ മാറിയിരിക്കാന്‍ ഒക്കില്ല.തിരികെ വരുബോള്‍ ആളിനെക്കാണില്ല.അതിപ്പോഴും അങ്ങനെ തന്നെ.ഒരിക്കലും സച്ചിന്‍ ഒരു ഗ്യാരണ്ടിയും തന്നില്ല.വിജയിപ്പിക്കാം എന്ന് വാക്ക് തന്നില്ല.100 സെഞ്ചുറി യും പിറന്നത് എപ്പോഴും ഔട്ട്‌ ആയേക്കും എന്ന അനിശ്ചിതത്തില് നിന്ന് തന്നെ ആയിരുന്നു.പൂജ്യത്തിനു പുറത്താവാനും ലുബ്ധു കാണിച്ചില്ല അത് ലെണ്ടലിനെപ്പോലെ വിരസമായ സ്ഥിരതയില്ലാത്ത ബെക്കെറിനെ ഓര്‍മിപ്പിച്ചു.തെറ്റുകളു കുറവുകളും ഉണ്ടായിരുന്നു.അമ്പയര്‍ക്ക് തെറ്റ് പറ്റുമ്പോള്‍ അങ്ങോട്ട്‌ ചെന്ന് പറഞ്ഞൊന്നും സച്ചിന്‍ പുറത്തേക്കു പോയില്ല.അത്ര നേരം കൂടി ബാറ്റ് ചെയ്യാന്‍ കിട്ടുന്ന അവസരം അയാളെ സന്തോഷിപ്പിച്ചു
 
 

ചെറുക്കന്‍ അബ്ദുല്‍ ഖാദറെ 4 സിക്സ് അടിച്ചപ്പോള്‍സദാ മൗനിയായ മുരുകന്‍ അണ്ണന്‍ കസേരയില്‍ നിന്നും അലറിക്കൊണ്ട്‌ ചാടി .ദൈവം ഊമകളെ ഗായകരാക്കാന്‍ തുടങ്ങുന്നതിന്‍റെ തുടക്കം അതായിരുന്നു.മുരുകന്‍ അണ്ണന്‍ ഇപ്പൊ എവിടെയാണെന്ന് അറിയില്ല.


 
 

1996 ലോകകപ്പില്‍ അയാള്‍ വിശ്വരൂപം കാണിച്ചു.(സച്ചിനെ അയാള്‍ എന്ന് ഞാന്‍ വിളിക്കുന്നത്‌ തനിക്കു ഇഷ്ടം അല്ലെന്നു എന്നോട് പറയാന്‍ സച്ചിന്‍ ആരാധകനായ അപ്പൂസ്,ചേച്ചിയുടെ മകന്‍,അമ്മയോട് പറഞ്ഞു വിട്ടത് കോരിത്തരിപ്പിച്ചു. അവന്‍ ഒന്‍പതാം ക്ലാസ്സില്‍).സച്ചിന്‍ ഔട്ട്‌ ആയ സമയത്ത് ഒന്ന് കുളിക്കാന്‍ പോയി.തിരികെ വന്നപ്പോള്‍ കാണുന്നത് കാംബ്ലി കരയുന്നതും സ്സ്റ്റെദിയത്തിലെ തീയും ആണ്.1998 ല്‍ ഷാര്‍ജയില്‍ സച്ചിന്‍ റൊമാന്‍ടിക്ക്‌ ബെസ്റ്റ് ആയി .ശക്തി ഏജന്‍സീസിനു മുന്നില്‍ നിന്ന പെരുമണിലെ കല്പ്പണിക്കാര്‍ അവസാന ബസിനെ പറഞ്ഞു വിട്ടിട്ടു വീടിലേക്ക്‌ അയാളുടെ സെഞ്ച്വറി കണ്ടിട്ട് നടന്നു പോയി. ശബരിമലയില്‍ പോയി വന്ന ദിവസം അയാള്‍ സൌത്ത് അഫ്രക്കക്കെതിരെ ഒരു അവിശ്വസനീയമായ അവസാന ഓവര്‍ എറിഞ്ഞിരുന്നു..കാര്യവട്ടത്തു പഠിക്കുമ്പോള്‍ കൊച്ചിയില്‍ വന്നു 5 വിക്കറ്റ് ഇട്ടു.”കൊച്ചി കണ്ട സച്ചിന്‍” എന്ന് കേരള കൌമുദി ഹെഡ് ലൈന്‍ എഴുതി .കുപ്പണ തൈപ്പൂയത്തിന്‍റെ അന്ന് ചെന്നൈയില്‍ കൊടും ചൂടില്‍ പാകിസ്ഥാനെതിരെ ടെസ്റ്റില്‍ ജയത്തിന്റെ വക്കില്‍ എത്തിച്ചു.നടുവേദനയാല്‍ പുളഞ്ഞു സഖ്ലൈനു വിക്കെറ്റ് കൊടുത്തു മടങ്ങിയപ്പോള്‍ ഇന്ത്യ കൈയെത്തും ദൂരത്തു ഒരു ജയം കളഞ്ഞു.കുപ്പണയില്‍ കുതിര എടുപ്പ് നടക്കുമ്പോള്‍ ചെന്നയില്‍ പാക്‌ ടീം വിക്ടറി ലാപ്‌ നടത്തുക ആയിരുന്നു.ഉത്സവത്തില്‍ പങ്കു ചേരാന്‍ മനസ്സു അനുവദിച്ചില്ല.കടവൂരെ പത്താം ഉത്സവത്തിന്‍റെ അന്ന് ഡബിള്‍
സെഞ്ച്വറി ഏകദിനത്തില്‍ അടിച്ചു.അന്ന് വാസുവേട്ടന്‍റെ വാടക വീട്ടില്‍ ഒറ്റക്കിരുന്നു കളി കാണുക ആയിരുന്നു.ഇടയ്ക്കു കറണ്ട് പോയി .വന്നപ്പോള്‍ 200 ന്ന്‍ അടുത്ത് നില്‍ക്കുകയായിരുന്നു ആള്‍.;സുരേഷ് “സച്ചിന്‍” എന്നൊരു എസ് എം എസ് അയച്ചു.പിന്നെ ഇരുന്നു. 100 നൂറാകുന്നതും കാത്ത് .ബംഗ്ലാദേശ് രൂപവല്‍ക്കരിക്കപ്പെട്ടതിനു നന്ദി പറഞ്ഞു..

ഇനിയും ഈ മനുഷ്യന്‍ എന്തിനു വെയില്‍ കൊള്ളണം എന്ന് ചിലപ്പോഴൊക്കെ ആലോചിച്ചു.പിന്നെ അലക്കുകാരുടെ അപവാദങ്ങളുടെയും ലവകുശന്മാരുടെ കുതിര പിടിച്ചു കെട്ടലിന്‍റെയും രാജ്യ സഭാ എം.പി സ്ഥാനത്തി ന്‍റെയും ഉത്തര രാമായണ ഖാണ്ഡം തുടങ്ങി.എല്ലാവരും അഭിപ്രായങ്ങള്‍ പറഞ്ഞു തുടങ്ങി.കാലം കാലില്
ദൈന്യം കെട്ടിക്കൊടുത്തു.എവിടെയോ ഇരുന്നു കാസ്പ്രോവിച്ചും ഹെന്രി ഒലോങ്ങോയും ഹീത്ത് ദാവിസും ഒക്കെ അവിശ്വസനീയമായി ആര്‍മാദിച്ചു കാണും .അസരുദീന്‍ വരെ അഭിപ്രായം പറഞ്ഞു തുടങ്ങി.സച്ചിനും അഞ്ജലിയെക്കുറിച്ചും കുക്കിങ്ങിനെക്കുറിച്ചും ഒക്കെ സംസാരിച്ചു.ഐ പി എലില്‍ അംബാനിചിയുടെ സ്നേഹപ്രകടനങ്ങള്‍ നമ്മളെ പോസ്സെസ്സിവ് ആക്കി.

ഇനി സരയുവിലേക്ക്….പക്ഷെ എനിക്കറിയില്ല അതിനെ എങ്ങനെ നേരിടണം എന്ന്.കുറച്ചു കാലം കൂടി നിന്ന് വീണ്ടും വീണ്ടും കുറഞ്ഞ സ്കോറുകളില്‍ ഔട്ട്‌ ആയി ഈ മനുഷ്യന്‍ ഒന്ന് വല്ലാതെ വെറുപ്പിച്ചിരുന്നു എങ്കില്‍ .കളി കാണല്‍ ഞാന്‍ കുറച്ചു കൊണ്ട് വരികയാണ്.അത് പൂര്‍ണമായി നിര്‍ത്തുന്നതിനു ഒരു വാര്‍ത്തയുടെ അകലം മാത്രം.സരയുവിലേക്ക് ഒരു പുരുഷാരം കൂടെ ചാടിയെന്നാണ് ഇതിഹാസം പറയുന്നത്.

 
 
(2012 ഡിസംബര്‍ 30ന് നാലാമിടം പ്രസിദ്ധീകരിച്ചത് )
 
 
 
 

4 thoughts on “നിന്നെക്കുറിച്ചാണ് സച്ചിന്‍

  1. സച്ചിന്‍ ലോകം കണ്ടിട്ടുള്ള എയ്റ്റവും നല്ല ബാറ്റ്സ്മന്‌ മാരില്‍ ഒരാളാണ്. അതില്‍ ആര്‍ക്കും സംശയം ഇല്ല. പക്ഷെ സച്ചിന്‍ ഇന്ത്യക്ക് വിജയത്തിന് വേണ്ടി നന്നായിട്ട് കളിച്ചത് 1998-വര്‍ഷമായിരുന്നു. സ്റ്റാറ്റിസ്റ്റിക്സ് നോക്കിയാല് ആര്‍കും മനസ്സിലാകും..സച്ചിന്റെ 100 സെഞ്ച്വറി കളില്‍ 53 എന്നതില്‍ മാത്രമേ ഇന്ത്യ ജയിച്ചിട്ടുള്ളൂ.!!

  2. @jabir tk : 53 ഇല്‍ ഇന്ത്യ ജയിച്ചുള്ളൂ ..പക്ഷേ 25 എണ്ണത്തിലെ ഇന്ത്യ തൊറ്റിട്ടുള്ളൂ ..21 കളി draw ..1 കളി no result .
    53 കളിയില്‍ ഇന്ത്യയെ ജയിപിച്ച വേറെ ഏതു കളിക്കാരന്‍ ഉണ്ട്?
    62 Man of the match , 16 man of the series നേടിയ വേറെ ഇതു കളിക്കാരന്‍ ലോകത്ത് ഉണ്ട്?

  3. eventhough i know sachin from the last 22 yrs,after reading this i felt like um hearing about this man for the very first time like fiction. would’nt get a simple way to describe him(“LIVING GOD”) like you did.’Sasi sir, electric shop’ ,,kuppana rokkkzzzzz hehheheheh.Sachin-“simple man with no complaints, no demands”.

  4. written well…
    സച്ചിന്‍ എന്ന വികാരം ഒരു ഇന്ത്യാക്കാരന്‍റെ മനസ്സില്‍ എത്രത്തോളം ആഴത്തില്‍ ഉറപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമായി പറഞ്ഞിരിക്കുന്നു.

Leave a Reply to Nithesh Cancel reply

Your email address will not be published. Required fields are marked *