അരുന്ധതിയുടേതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു

 
 
 
 
ദല്‍ഹി പ്രക്ഷോഭത്തെക്കുറിച്ച അരുന്ധതി റോയിയുടെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഒരനുബന്ധം കൂടി.
പ്രമുഖ എഴുത്തുകാരന്‍ കരുണാകരന്‍ എഴുതുന്നു

 
 

അരുന്ധതി റോയിയെ പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ പല ചര്‍ച്ചകളിലും അപ്രീതിക്കും വെറുപ്പിനും പാത്രമായി. എന്നാല്‍, അതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു, ഒരു കാതലായ തകരാറിനെ പറ്റി. നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു മധ്യവര്‍ഗ്ഗ നൊസ്റ്റാല്‍ജിയ ആവുന്നു എന്നുമാണ് അവര്‍ വിശദമാക്കാന്‍ ഇരുന്നത്. അത് പ്രധാനവുമായിരുന്നു. നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും.

 


 
 
“Why is this crime so clearly such a lot of outrage because it plays into the idea of criminal poor. You know the vegetable vendors, bus driver, gym instructor actually assaulting a middle class girl. Whereas when rape is used as a means of domination by upper caste, by the army or the police. It is actually go unpunished. Not even talked about.”

Arundhati Roy
 

തീര്‍ച്ചയായും, വീണ്ടും, ചില കാര്യങ്ങള്‍ ആലോചിക്കാനിട തന്നു, ദില്ലിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായ യുവതിയുടെ അന്ത്യനാളുകളുടെ ഓര്‍മ്മ.
അല്ലെങ്കില്‍, നിശബ്ദമായി കടന്നു പോകുന്ന നമ്മുടെ തന്നെ ചില നിമിഷങ്ങള്‍ തെരുവിലേക്ക് ഇറങ്ങി ഓടുന്നതും നിലവിളിക്കുന്നതും ചിലപ്പോള്‍ ക്ഷോഭം കൊണ്ട് തിളക്കുന്നതും നമ്മള്‍ കാണുകയായിരുന്നു. നമ്മള്‍ അതുവരെയും കണ്ടുകൊണ്ടിരുന്ന, ചിലപ്പോള്‍ കണ്ടിട്ടും കണ്ടില്ലെന്നു മുമ്പോട്ട് പോയ, ഒരു ‘കുറ്റകൃത്യം’ ഒരു കത്തിത്തല പോലെ നമ്മുടെ തന്നെ കൃഷ്ണമണികള്‍ക്ക് മുമ്പില്‍ വന്നു നിന്നു.
ഏത് കുറ്റവും അതിന്റെ ശിക്ഷയെ ഭയപ്പെടുന്നുണ്ട്. അഥവാ, അങ്ങനെയാണ് ഓരോ സമൂഹവും മുമ്പോട്ട് നീങ്ങുന്നത്, അതിനാല്‍ കുറ്റങ്ങള്‍ അവസാനിക്കുന്നു എന്ന് അത് കരുതുന്നില്ല. അതേസമയം, ശിക്ഷ നിലനില്‍ക്കുന്നുണ്ട് എന്ന് അത് ഓര്‍ക്കുകയും ചെയ്യുന്നു. സമൂഹത്തിന്റെ സാംസ്കാരിക പരിണാമത്തില്‍ കുറ്റങ്ങള്‍ക്ക് അങ്ങനെയൊരു ഊഴമാണ് ഉള്ളതും.

അലോസരപ്പെടുത്തിയെങ്കിലും അര്‍ത്ഥവത്തായിരുന്നു അത് ദില്ലിയില്‍ ബലാല്‍സംഗത്തിനിരയായതും കൊല്ലപ്പെട്ടതും സമൂഹത്തിലെ ഒരു ‘മധ്യവര്‍ഗ്ഗ യുവതിയും’ അവളുടെ ഘാതകര്‍ അതേ സമൂഹത്തിലെ താഴ്ന്ന ശ്രേണിയില്‍ നിന്നുള്ളവരും ആയതുകൊണ്ട് കൂടിയാണ്, തെരുവില്‍ ഇത്രയും പ്രക്ഷുബ്ധമായ പ്രതിഷേധങ്ങള്‍ ഉണ്ടായത് എന്നും ഒരു വാദം നമ്മള്‍ കേട്ടു. അതേ സമയം താഴ്ന്ന ജാതിയില്‍ പെട്ടവരോ ദരിദ്രരോ ആയവര്‍ ഇതേ തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകള്‍ ആവുമ്പോള്‍ തെരുവില്‍ എന്തുകൊണ്ട് ഇങ്ങനെ ഒച്ച ഉയരുന്നില്ല എന്നും ആ വാദം കുറേക്കൂടി ചുവന്നു. അരുന്ധതി റോയിയെ പോലുള്ളവര്‍ ഇങ്ങനെ പറഞ്ഞതിന്റെ പേരില്‍ പല ചര്‍ച്ചകളിലും അപ്രീതിക്കും വെറുപ്പിനും പാത്രമായി. എന്നാല്‍, അതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു, ഒരു കാതലായ തകരാറിനെ പറ്റി.
എന്തുകൊണ്ടും അധീശനും തന്റെ അധികാര നിര്‍വഹണത്തിനു ജനിതകമായിത്തന്നെ പ്രാപ്തനും എന്ന സങ്കല്‍പ്പത്തിന്റെ ചുടുചോര പായുന്ന ആണ്‍ പ്രദര്‍ശനം എന്ന്, ഈ ബലാല്‍സംഗവും, പുരുഷാധിപത്യത്തെ തെരുവിലേക്ക് തള്ളിയിരുന്നു. ഒരുപക്ഷെ ഇപ്പോഴും ഏറ്റവും അധികം നേരം നമ്മുടെതന്നെ കണ്ണും കാതും നിന്നതും ഈ കാഴ്ചയിലുമായിരുന്നു. ആ സമയത്താണ് അരുന്ധതി റോയ് പോലുള്ളവര്‍ ആ ചര്‍ച്ചയെ മറ്റൊന്നുകൂടിയാക്കിയത്. അത് അപ്രതീക്ഷിതമെങ്കിലും അര്‍ത്ഥവത്തായിരുന്നു. നമ്മെ പലതുകൊണ്ടും അലോസരപ്പെടുത്തിയെങ്കിലും.
 


 
ചീഞ്ഞുനാറുന്ന ഇറച്ചിത്തുണ്ട്
തെരുവുകളില്‍ അപ്രതീക്ഷിതമായി, സ്വയംഭൂവായി വന്ന ഈ ‘മധ്യവര്‍ഗ്ഗ പ്രതിഷേധ’വും, മുമ്പത്തെ ‘അഴിമതി വിരുദ്ധ സമരങ്ങള്‍’ പോലെ, നെടുകെ പിറന്ന നമ്മുടെ ജനാധിപത്യസംരക്ഷണത്തെ വേറെ വിധത്തില്‍ കാണിക്കുകയായിരുന്നു : ഒരേ കുറ്റകൃത്യം ഒരു സമൂഹത്തില്‍ രണ്ടു വിധത്തില്‍ ‘പ്ലേ’ ചെയ്യുന്നു. വാസ്തവത്തില്‍ ഈ ‘അസ്വാഭാവികത’യാണ് ഒരുപക്ഷെ നമ്മളെ അലോസരപ്പെടുത്തിയതും നമ്മള്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ചതും. നമ്മുടെ ജനാധിപത്യത്തിന്റെ കാതലായ മാറ്റവും, പക്ഷെ, അതായിരുന്നു. കഴിഞ്ഞ രണ്ടു ദശകങ്ങള്‍കൊണ്ട് മധ്യവര്‍ഗ്ഗം ഇന്ത്യന്‍ സമൂഹത്തില്‍ നിര്‍ണായക ശക്തി നേടിയതും, ആ ശക്തി സമ്പത്തിലും അധികാരനിര്‍വഹണത്തിലും സ്വാധീനമുള്ള, അഭിപ്രായ രൂപീകരണങ്ങളില്‍ ഇടപെടുകയും വിജയങ്ങള്‍ നേടുകയും ചെയ്യന്നു എന്നുമായിരുന്നു ആ മാറ്റം, അത് നമ്മുടെ ജനാധിപത്യത്തെ മറ്റൊരുതരത്തില്‍ ‘വിശ്വാസയോഗ്യം’ ആക്കുന്നുവെന്നുമാണ് ഒറ്റയടിക്ക് നമ്മളില്‍ പലരും മനസിലാക്കിയത്.

എന്നാല്‍ മറ്റേ കഷ്ണം, ദളിതരും ദരിദ്രരും ഭൂരഹിതരും കടക്കാരും, പഴയ ഇറച്ചി കഷ്ണം പോലെ ഇതേ ശരീരത്തില്‍ നാറാന്‍ തുടങ്ങുകയും ചെയ്തിരുന്നു. അവര്‍ തങ്ങളുടെ ജീവിതത്തിനു വേണ്ടി ഓരോ രീതിയില്‍ പൊരുതിക്കൊണ്ടിരിക്കുന്നുവെന്നും ഇതേ ജനാധിപത്യം ആ ‘പ്രതിപക്ഷ ജീവിത’ത്തെയും പാര്‍പ്പിച്ചു : വീണ്ടും നമുക്ക് ഈ ജനാധിപത്യം വിശ്വാസയോഗ്യം എന്ന് വന്നു. വാസ്തവത്തില്‍, അതായിരുന്നു മുമ്പ് പറഞ്ഞ തകരാറ്.
 

 
കുറ്റവും ശിക്ഷയും
ദില്ലിയില്‍ നടന്ന ഹീനമായ ആ കുറ്റകൃത്യം ഇനിയും ഏതെങ്കിലും ഇന്ത്യന്‍ നഗരങ്ങളില്‍ ഉണ്ടാകും, നമ്മുടെ സൈന്യത്തില്‍ ഉണ്ടാകും, ഗ്രാമങ്ങളില്‍ എപ്പോഴും ഉണ്ട്. കാരണം, ഒരു ‘കുറ്റം’ എന്ന നിലക്ക് ഇനിയും നമ്മുടേതുപോലുള്ള ഒരു സമൂഹത്തില്‍ ജീവിക്കാനുള്ള ജീനുകള്‍ അതിനുണ്ട് എന്നതുകൊണ്ട് തന്നെ. ശിക്ഷ ഭയത്തെയല്ല നിര്‍വചിക്കുന്നത്, പകരം ഒരു സംസ്കാരത്തെയാണ്.
സ്ത്രീകളോടുള്ള നമ്മുടെ പ്രബുദ്ധമായ സമീപനം പോലും ഒരര്‍ത്ഥത്തില്‍ ഈ ശിക്ഷയെക്കുറിച്ചുള്ള ഭയത്തിന്റെ പങ്കു പറ്റുന്നു. അഥവാ, അത് ശിക്ഷയെ സദാ ഓര്‍മ്മിക്കുന്നു. അതിനാല്‍ത്തന്നെ ഒരു പൌെരാവകാശം എന്ന് ഈ പ്രശ്നത്തെ മനസിലാക്കാന്‍ നമ്മള്‍ എപ്പോഴും പരാജയപ്പെടുന്നു, അങ്ങനെ മനസിലാക്കുമ്പോഴും അതിന്റെ ‘സംരക്ഷണരൂപ’ങ്ങളെ കണ്ടുപിടിക്കുന്നതില്‍ പരാജയപ്പെടുന്നു.
നമ്മുടെ പ്രഖ്യാപിത രാഷ്ട്രീയ കക്ഷികളിലെ വോട്ടര്‍മാരായ മധ്യവര്‍ഗത്തില്‍ നിന്നും ഗുണപരമായിത്തന്നെ മാറിനില്‍ക്കുന്ന, ഇപ്പോള്‍ തെരുവിലേക്ക് വന്ന ഈ മധ്യവര്‍ഗ്ഗം, ഒരുപക്ഷെ, ഇതേ പോലുള്ള പ്രശ്നങ്ങളെ മറ്റൊരു വിധത്തില്‍ കാണും എന്നും ‘മുഴുവന്‍ സമൂഹത്തിനും’ വേണ്ടി നിലകൊള്ളുമെന്നും നമുക്ക് പ്രതീക്ഷിക്കാമെങ്കിലും നീതിയെ സംബന്ധിച്ചിടത്തോളം, ‘ധാര്‍മികത’ ഒരു വിഷയമാകുന്നത് അത് ഒരു നിയമപ്രശ്നം ആയി പരിണമിക്കുമ്പോഴാണ്. അപ്പോള്‍ ആ നീതി, ‘വര്‍ഗേതര’മായ ഒരു രൂപം കൈവരിക്കുന്നു. അങ്ങനെ സമൂഹത്തിന്റെ അധികാര നിര്‍വഹണത്തെ പുരോഗമനപരമായി സ്വാധീനിക്കാന്‍ പ്രാപ്തി നേടുന്നു.

എന്നാല്‍, ജനാധിപത്യത്തെ ഒരു പരിണാമ പ്രക്രിയ എന്ന് മനസിലാക്കുകയും അതിന്റെ ‘നീതി പൂര്‍ണമായ’ നടത്തിപ്പിനെ ഉറപ്പാക്കുകയും ചെയ്യാന്‍ ‘പ്രബുദ്ധമായ ഭരണകൂടങ്ങള്‍’ ചില അടിയന്തിര നിയമ നടപടികള്‍ എടുക്കാറുണ്ട്. അത് , മുമ്പ് പറഞ്ഞതുപോലെ ശിക്ഷയെ സംബന്ധിച്ച ഓര്‍മ്മയുമാണ്. എങ്കില്‍, ആ ഓര്‍മ്മ, നീതിയെ നേരിട്ട് ഓര്‍മ്മിപ്പിക്കും എന്നതിനാല്‍, സമൂഹത്തിലെ ‘എല്ലാവര്‍ക്കും വേണ്ടി’ ആവുക എന്നാണ് അരുന്ധതി റോയിയുടെ പ്രതികരണം ഓര്‍മിപ്പിച്ചത്, കാരണം ആ അര്‍ത്ഥത്തില്‍, നമ്മുടെ ജനാധിപത്യം പരാജയപ്പെട്ടിരിക്കുന്നുവെന്നും അത് ഒരു മധ്യവര്‍ഗ്ഗ നൊസ്റ്റാല്‍ജിയ ആവുന്നു എന്നുമാണ് അവര്‍ വിശദമാക്കാന്‍ ഇരുന്നത്. അത് പ്രധാനവുമായിരുന്നു. നമ്മളില്‍ പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെങ്കിലും.

അനുബന്ധ കുറിപ്പുകള്‍::

എസ് ആര്‍ നന്ദകുമാര്‍ എഴുതുന്നു
ബലാല്‍സംഗം ഒരു സാമൂഹ്യപ്രയോഗമാണ്

ജോ മാത്യു എഴുതുന്നു
പങ്കെടുത്തതില്‍ അഭിമാനിക്കുന്നു; അരുന്ധതി റോയി വിലക്കിയിട്ടും

അനു രാംദാസിന്റെ കുറിപ്പ്
ബലാല്‍സംഗങ്ങള്‍ക്ക് ഇരയായവര്‍ക്കെല്ലാം ഐക്യദാര്‍ഢ്യത്തോടെ

രൂപേഷ് ഒ ബി എഴുതുന്നു
ഡെല്‍ഹിയിലെ കൂച്ചു വിലങ്ങുകള്‍ എന്തിന്റെ സൂചനയാണ്‌ ?

5 thoughts on “അരുന്ധതിയുടേതും ഒരു ക്ഷോഭപ്രകടനം ആയിരുന്നു

 1. What was the basis for assuming the raped (and the murdered) girl was actually belonging to middle class, while the gym instructor/bus driver/vegetable vendor were not? “Criminal Poor”? Did the early reports or references relating to her medical studies make Arundhati Roy to assume in haste that the girl was belonging to ‘middle class’? later it was made known that she had about to finish a course in physiotherapy or something of a minor medical profession. A medical career? Massaging sick human bodies? And gym-instructing, vegetable selling, driving the bus are not fit for taking up by the middle class folks –but are reserved for the poor? And we have seen the photograph of her dwelling, haven’t we? good heavens! Miss Roy was careless and irresponsible for blurting out that foolish verdict. What a shame!
  Well, could you categorize miss Roy’s ‘class’, whether she would belong to a ‘middle’ one or ‘lowest of the low’ class? Or an intellectually irresponsible snobbish class?

 2. “എന്നാല്‍ മറ്റേ കഷ്ണം, ദളിതരും ദരിദ്രരും ഭൂരഹിതരും കടക്കാരും, പഴയ ഇറച്ചി കഷ്ണം പോലെ ഇതേ ശരീരത്തില്‍ നാറാന്‍ തുടങ്ങുകയും ചെയ്തിരുന്നു”

  “കടക്കാരും”? why mention shopkeepers along with the other mentioned? Or did you mean salesgirls and salesboys?

  • കടക്കാര്‍ എന്ന വച്ചാല്‍ കടം വാങ്ങിയ ആള്‍ എന്നും അര്‍ഥം

 3. ഈ സുധീഷും എന്തിനാണ് ഇത്ര രോഷം കൊലുന്നത്? അരുന്ധതി പറഞ്ഞതില്‍ അത്ര വല്യ പാക പിഴ തോന്നേണ്ടതില്ല. ഒരു പക്ഷെ ന്യായമായ കാരനങ്ങലലാല്‍ മുന്‍പ് നടന്ന സമാന സമരങ്ങളില്‍ നമ്മള്‍ ദര്ഷിച്ചതും ഇത് തന്നെയാണ്, ഒരു തരാം മധ്യ വര്‍ഗ താത്പര്യം. ഇനി എന്താണ് ആരാണ് മധ്യ വര്‍ഗം എന്നത് വളരെ എളുപ്പം മനസ്സിലാക്കാം, പ്രേയ്തെകിച്ചു മമതെയോ ആദര്‍ശമോ ഇല്ലാത്ത ഒരു ഉപഫോഗ സംസ്കാരതിലൂന്നിയ ക്ലാസ്സ്‌..

 4. OK Sudesh asks, “What was the basis for assuming the raped (and the murdered) girl was actually belonging to middle class?”

  പി വി ആര്‍ പ്രിയ എന്ന സിനിമാ തീയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഒരാള്‍ മിഡില്‍ ക്ലാസാണ് എന്ന് അനുമാനിക്കാന്‍ റോക്കറ്റ് സാങ്കേതികവിദ്യയൊന്നും അറിഞ്ഞിരിക്കേണ്ട ആവശ്യമില്ല. മിഡില്‍ ക്ലാസാണ് എന്നത് മാത്രമല്ല, ഡല്‍ഹിയില്‍ വച്ച് നടന്നു എന്നതുകൂടിയാണ് ഈ സംഭവത്തിന് ഇത്രയും ‘visibility’ വരാന്‍ കാരണം എന്നും അരുന്ധതി റോയ് (അവര്‍ക്ക് മുമ്പേ അവരെക്കാള്‍ ശക്തമായ ഭാഷയില്‍ ഇത് പറഞ്ഞ അനു രാംദാസും) നിരീക്ഷിക്കുന്നുണ്ട്. ഒക്ടോബറില്‍ ഒറീസയില്‍ നടന്ന സമാനമായൊരു സംഭവം കൂടി ഇതിന്റെ കൂടെ വായിക്കേണ്ടതുണ്ട്.

  അരുന്ധതി റോയ് പറയുന്നതിന് കിട്ടുന്ന visibility അനു രാംദാസ് പറഞ്ഞതിന് എന്തുകൊണ്ട് കിട്ടുന്നില്ല എന്നതും ഇതോടൊപ്പം ആലോചിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *