ഗള്‍ഫ് മലയാളി എയര്‍ ഇന്ത്യക്ക് ‘ഇര’യാവുന്ന വിധം

 
 
 
 
എയര്‍ഇന്ത്യയുടെ തമ്പ്രാക്കന്‍മാര്‍ ഗള്‍ഫ് മലയാളിയോട് മാത്രം ഇങ്ങനെ പെരുമാറുന്നതെന്ത്? അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു
 
 

ഏതുനേരവും തങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം എന്ന ഒരു ശങ്കയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇതിനകം തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ് വിജയിച്ചിരുന്നു. ഏതു തറവേലയും പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. ഈയൊരു മാനസികാവസ്ഥയിലേക്കാണ് ഫ്ളൈറ്റ് ക്യാപ്റ്റന്റെ അറിയിപ്പ് വരുന്നത്. വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണെന്ന്. അതിനാല്‍ എല്ലാവരോടും പുറത്തിറങ്ങാന്‍. പണ്ട് കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട്, നടുക്കടലിലേക്കുചാടാന്‍ ആക്രോശിച്ചിരുന്ന അന്നത്തെ പത്തേമാരി സ്രാങ്കിന്റെ അതേവാക്കുകള്‍. കൊച്ചിയില്‍നിന്നും നൂറ്നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിര്‍ത്തി ആധുനിക യുഗത്തിലെ ക്യാപ്റ്റനെകൊണ്ടാണ് എയര്‍ ഇന്ത്യ ഇങ്ങിനെ പറയിപ്പിക്കുന്നത് എന്നുമാത്രം. ഗതികേടിന്റെ ആള്‍രൂപങ്ങളായിരുന്ന ആ പഴയ ഗള്‍ഫുയാത്രക്കാരനില്‍നിന്ന് അര നൂറ്റാണ്ടിന്റെ വളര്‍ച്ച നേടിയ അവരുടെ പുത്തന്‍ തലമുറ അതിനെ സ്വാഭാവികമായും ചോദ്യം ചെയ്തു. കൊമ്പന്‍ മീശ പിരിച്ചു നില്ക്കുന്ന ആകാശരാജാവിന്റെ ആജ്ഞക്കു മുന്നില്‍ അടിയാന്റെ ആദ്യത്തെ ചെറുത്തുനില്‍പ്പ്!- ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് അബുദാബിയില്‍നിന്ന്കൊച്ചിയിലേക്ക് പുറപ്പെട്ട IX 4522 എന്നവിമാനത്തിലെ ദുരവസ്ഥക്കെതിരെ പ്രതിഷേധിച്ച യാത്രക്കാരെ വിമാനറാഞ്ചികളാക്കി ചിത്രീകരിക്കാനിടയായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വിധേയത്വത്തിന്റെ പ്രവാസ പാഠങ്ങളെക്കുറിച്ച് ഒരു വിശകലനം. ആ വിമാനത്തില്‍ യാത്രക്കാരനായിരുന്ന ചെറുകഥാകൃത്ത് അഷ്റഫ് പേങ്ങാട്ടയില്‍ എഴുതുന്നു

 


 

ഗള്‍ഫില്‍ താരതമ്യേന വിധേയത്വ മനോഭാവം കൂടുതല്‍ കാണുന്ന ഒരു സമൂഹമാണ് മലയാളികളുടേത്. പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ ഒന്നാമത്തേയും രണ്ടാമത്തേയും തലമുറയില്‍ പെട്ടവരില്‍. വീട്ടുവേലക്കാരനായും പാചകക്കാരനായും ഡ്രൈവറായും ഓഫീസ്ബോയ് ആയും കടയിലെ സാമാനം എടുത്തു കൊടുപ്പുകാരനായുമൊക്കെയുള്ള ജോലികള്‍ മലയാളികള്‍ക്കായി മാത്രം കാത്തുകിടന്നു. അക്കാലത്തെ കേരളീയ സാമൂഹ്യ പാശ്ചാത്തലമായിരിക്കണം അവനെ ഒരു വിധേയനായി വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. നാടുവാഴികളും ജന്മിമാരും കിങ്കരന്മാരെ വിട്ട് നാടുവിറപ്പിച്ചിരുന്ന കാലം. കൊടിയ ദാരിദ്യ്രവും. നാടുവാഴികളുടേയും ജന്മിമാരുടേയും സ്ഥാനത്ത് പുതിയ സാഹചര്യത്തിലെ ‘അറബാബു’മാരെ അവന്‍ പുന:പ്രതിഷ്ഠിച്ചു. ‘നമ്മള്‍ പണിയെടുക്കാന്‍ വന്നതാണ്’ എന്നു പറഞ്ഞ് കയ്യുംമെയ്യും മറന്ന് പണിയെടുത്തു. മറ്റൊന്നിനെ കുറിച്ചും ചിന്തിച്ചില്ല. ഫലത്തില്‍ ഗള്‍ഫിലെ അനേകായിരം തൊഴിലവസരങ്ങള്‍ മലയാളികള്‍ക്കുവേണ്ടി മാത്രം കാത്തുവെയ്ക്കപ്പെട്ടു. ഈ ‘തൊമ്മിജീവിതം’ നല്‍കിയ പച്ചപ്പാണ് ഇന്നു നാം കാണുന്ന കേരളത്തെ രൂപപ്പെടുത്തിയത്.

അഷ്റഫ് പേങ്ങാട്ടയില്‍

മാന്യത എന്നാല്‍ വിധേയപ്പെടലാണെന്ന് എങ്ങിനേയോ തെറ്റിദ്ധരിക്കപ്പെട്ടുപോയ ഗള്‍ഫുമലയാളി, അതവന്റെ മുഖമുദ്രയായി സ്വീകരിച്ചു. മീന്‍കാരന്‍ മുതല്‍ കെട്ടിട നിര്‍മ്മാതാക്കള്‍, വസ്തുബ്രോക്കര്‍മാര്‍, വിദ്യാലയ നടത്തിപ്പുകാര്‍, പള്ളി അമ്പല കമ്മറ്റിക്കാര്‍, ഉദ്ദ്യോഗസ്ഥര്‍, ആശുപത്രിക്കാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും ഈ’മാന്യന്മാരെ’ചൂഷണം ചെയ്യുക എന്നത് ഒരു നാട്ടുമര്യാദയാക്കി മാറ്റി. ഗള്‍ഫ് മലയാളികളില്‍നിന്ന് ജീവവായു ശ്വസിച്ചു നിലനില്‍ക്കുന്ന എയര്‍ഇന്ത്യയും അവരെ ചൂഷണം ചെയ്യുന്നതില്‍ മുന്നില്‍ വന്നു എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് അബുദാബിയില്‍നിന്ന്കൊച്ചിയിലേക്ക് പുറപ്പെട്ട IX 4522 എന്നവിമാനത്തിലെ ദുരനുഭവങ്ങള്‍ ആ തുടര്‍ച്ചയിലെ ഏറെ വിവാദമായ ഒരു ഉദാഹരണം മാത്രം.
 

ഈ അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഗള്‍ഫ് യാത്രക്കാരോടുള്ള വിമാനകമ്പനികളുടെ പെരുമാറ്റ ചട്ടം രൂപപ്പെടുന്നത്. വിശേഷിച്ചും എയര്‍ഇന്ത്യയുടെ. അവരുടെ അടയാള ചിഹ്നമായ മഹാരാജാവിനെപ്പോലെ സര്‍വ്വാധിപതിയാണെന്നു സ്വയം കരുതുകയും, തങ്ങളുടെ യാത്രക്കാരെ അടിയാളന്മാരായി കരുതി അങ്ങിനെ പെരുമാറാനും തുടങ്ങി.


 
‘കാറ്റില്‍ ക്ലാസ്’ ഉണ്ടാവുന്നത്
‘Customer pays our salary’, ‘Customers are king’ തുടങ്ങിയ കോര്‍പറേറ്റ് ആപ്തവാക്യങ്ങളാല്‍ പുതിയ കാലത്തെ ഇടപാടുകാരെ തൃപ്തിപ്പെടുത്തുന്നസേവനങ്ങളിലേക്ക് സ്ഥാപനങ്ങള്‍ സ്വയം ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിലും എങ്ങിനെയാണ് എയര്‍ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കികൊടുക്കുന്ന ഗള്‍ഫ് കേരളാ സെക്റ്ററുകളിലെ മലയാളി യാത്രക്കാര്‍ ശത്രുക്കളായി മാറിയത്? ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിത്തരുന്ന ഇടപാടുകാരെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന ‘പ്രിയോറിറ്റി ക്ലാസി’ല്‍ ഉള്‍പെടുത്തി സേവനങ്ങള്‍ ഉറപ്പുവരുത്തേണ്ടതിനു പകരം അവര്‍ ‘കാറ്റില്‍ക്ലാസി’ലേക്കു തരം താഴ്ത്തപ്പെട്ടത് എന്തുകൊണ്ട്?

ഗള്‍ഫു കുടിയേറ്റത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത് ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണെന്നു പറയാം. യാത്രാരേഖകളൊന്നുമില്ലാതെ കള്ളലോഞ്ചുകളില്‍. വേണ്ടത്ര ഭക്ഷണമോ കുടിവെള്ളം പോലുമോ ഇല്ലാത്ത ജീവന്‍ പണയം വെച്ചുള്ള ഒരു തരം മനുഷ്യക്കടത്ത്. എന്നെത്തുമെന്നോ, അതോ എത്തുമെന്നുപോലുമോ ഒരുനിശ്ചയവുമില്ലാത്ത യാത്ര. നടുക്കടലില്‍ ആഴ്ചകളോളം കാറ്റിലുലയുന്ന പത്തേമാരി. കടല്‍ചൊരുക്കില്‍ അവശരായി, ദാഹിച്ചു തൊണ്ടപൊട്ടാറാവുമ്പോള്‍ ഒരിറ്റു മൂത്രത്തിന്നുവേണ്ടി ആര്‍ത്തിയോടെ കാത്തുകിടന്നവര്‍. ലോഞ്ചുകാരുടെ ക്രൂരമായ പെരുമാറ്റങ്ങള്‍. അങ്ങ് ദൂരെ കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട് കടലിലേക്കുവലിച്ചെറിയപ്പെട്ടവര്‍. ജീവിക്കാനുള്ള അഭിനിവേശത്തിന്റേയും ഭാഗ്യത്തിന്റേയും മാത്രം പിന്‍ബലത്തില്‍ കരപറ്റിയവരായിരുന്നു ആദ്യകാല ഗള്‍ഫുകാര്‍.

അവരാണ് പിന്നീട് രണ്ടര മണിക്കൂര്‍ യാത്ര കൊണ്ട്, മേഘപാളികള്‍ മുറിച്ചുകടന്ന്, പറക്കപ്പലില്‍ ബോംബെ ഏറോഡ്രോമില്‍ പറന്നിറങ്ങുന്നത്. അവരെ സംബന്ധിച്ചിടത്തോളം യാത്ര എന്നത് കപ്പലിലായാലും പറക്കപ്പലിലായാലും ‘കരപറ്റാനു’ള്ള ഒരു ഉപാധി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ അതിനകത്തെ സുഖസൌകര്യങ്ങളെപറ്റിയോ അനുബന്ധ സര്‍വ്വീസുകളെ പറ്റിയോ ഒന്നുമായിരുന്നില്ല അവന്‍ ചിന്തിച്ചിരുന്നത്. ബോംബയില്‍ ചെന്നിറങ്ങിയാലുള്ള കസ്റംസ് കടമ്പയും അവിടന്നു തീവണ്ടിയോ ബസ്സോ പിടിച്ച് നാട്ടിലെത്താനുള്ള വെമ്പലുമായിരുന്നു അവന്റെ ചിന്തയില്‍. സീറ്റല്‍പ്പം നീര്‍ത്തിയിട്ട് ചാരിക്കിടന്നുറങ്ങാനോ, കയ്യില്‍ കരുതിയ പുസ്തകം വായിച്ചുരസിക്കാനോ, കൊച്ചു സ്ക്രീനില്‍ തെളിയുന്ന സിനിമ കണ്ടാസ്വദിക്കാനോ ഒന്നിനും അവന്റെ മാനസിക പിരിമുറുക്കങ്ങള്‍ അനുവദിച്ചിരുന്നില്ല. വീടെത്തുക എന്ന ലക്ഷ്യത്തിനപ്പുറം മറ്റൊരു പരിഗണനയും യാത്രക്കുകൊടുത്തിരുന്നില്ല. എയര്‍ഹോസ്റസ് കൊടുത്ത മിഠായി പോലും കഴിക്കാതെ കുട്ടികള്‍ക്കായി കീശയില്‍ കരുതി വെച്ചിരുന്നവര്‍. ആകാശത്തുവെച്ച് വാതില്‍തുറന്ന് വിമാനത്താവളം ചൂണ്ടിക്കാണിച്ചുകൊണ്ട് ചാടാന്‍ പറയാതെ, കൃത്യമായി റണ്‍വേയില്‍കൊണ്ടിറക്കി പുറത്തുകടക്കാന്‍ സമ്മതിച്ചതുതന്നെ വിമാനകമ്പനിക്കാരുടെ വലിയ ഔദാര്യമായി കണ്ടിരുന്നവര്‍.

ഈ അടിസ്ഥാന ഘടകങ്ങളില്‍ നിന്നാണ് ഗള്‍ഫ് യാത്രക്കാരോടുള്ള വിമാനകമ്പനികളുടെ പെരുമാറ്റ ചട്ടം രൂപപ്പെടുന്നത്. വിശേഷിച്ചും എയര്‍ഇന്ത്യയുടെ. അവരുടെ അടയാള ചിഹ്നമായ മഹാരാജാവിനെപ്പോലെ സര്‍വ്വാധിപതിയാണെന്നു സ്വയം കരുതുകയും, തങ്ങളുടെ യാത്രക്കാരെ അടിയാളന്മാരായി കരുതി അങ്ങിനെ പെരുമാറാനും തുടങ്ങി. അര നൂറ്റാണ്ട് കഴിഞ്ഞിട്ടും ഈ അടിസ്ഥാന സ്വഭാവത്തില്‍നിന്ന് എയര്‍ ഇന്ത്യക്ക് മാറാന്‍ കഴിഞ്ഞില്ല.
 

ഇവിടെയാണ് ഗള്‍ഫ്മലയാളികള്‍ മാന്യതയുടെ മേല്‍കുപ്പായമിട്ട് വെളുക്കെ ചിരിക്കാന്‍ ശീലിക്കുന്നത്. ഈ മേല്‍കുപ്പായം തല്‍ക്കാലത്തേങ്കിലും ഊരിവെക്കാന്‍ നിര്‍ബ്ബന്ധിതമായിടത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചു നടന്ന വിവാദ ‘റാഞ്ചല്‍’പ്രതിഷേധം വിജയംനേടുന്നത്.


 
മഹാരാജാവിന്റെ ദംഷ്ട്രകള്‍
പക്ഷേ, ഉപഭോക്തൃ സേവന വ്യവസ്ഥകളെക്കുറിച്ച് സാമാന്യ ബോധമുള്ളവരായിരുന്നു പിന്നീടു വന്ന ഗള്‍ഫ് മലയാളി സമൂഹം. പ്രത്യേകിച്ചും കുടിയേറ്റത്തിന്റെ മൂന്നാം തലമുറക്കാര്‍. ഗള്‍ഫിലെ മലയാള വാര്‍ത്താ മാധ്യമരംഗവും ഇതിനകം സജീവമായി. എന്നിട്ടും എയര്‍ ഇന്ത്യയുടെ നിരന്തര ചൂഷണത്തിന് അവന്‍ വിധേയപ്പെട്ടു കൊണ്ടേയിരിക്കുന്നു. എയര്‍ ഇന്ത്യാ അതിന്റെ സബ്സിഡിയറിയായി എയര്‍ ഇന്ത്യാ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ ആരംഭിക്കുകയും ഗള്‍ഫ് കേരളാ സെക്ടറുകളില്‍ പറക്കാന്‍ തുടങ്ങുകയും ചെയ്തതോടെ യാത്രക്കാര്‍ക്ക് സാമ്പത്തികമായി വലിയ ആശ്വാസമായി. പക്ഷെ ‘കസ്റമര്‍ കെയര്‍ലെസ്’ അതിന്റെ ഏറ്റവും പുതിയ മുഖം കാട്ടി പുറത്തുവന്നു. ഇന്ത്യയിലെ ഇതര റൂട്ടുകളില്‍ മാന്യമായി പെരുമാറുമ്പോഴും, കേരളാ സെക്റ്ററുകളില്‍ എത്തുമ്പോള്‍, പൈലറ്റും എയര്‍ഹോസ്റസുകളും സര്‍വ്വപുച്ഛത്തോടെ യാത്രക്കാരോട് പെരുമാറാന്‍ തുടങ്ങി. (ദില്ലി^മുംബൈ യാത്രയില്‍ ജയ്പൂരിനു മുകളിലെത്തുമ്പോല്‍, വിമാനം താഴ്ത്തി പറപ്പിച്ച്, പഴയകൊട്ടാര ദൃശ്യങ്ങള്‍ കാട്ടി വിശദീകരിച്ചു കൊടുക്കുന്ന അതേ പൈലറ്റുകള്‍ തന്നെ, ഗള്‍ഫ് കേരളാ സെക്റ്ററിലാവുമ്പോള്‍ അവശ്യം വേണ്ട അറിയിപ്പുകള്‍ പോലും നല്‍കാറില്ല.)

ഫ്ളൈറ്റുകള്‍ നിരന്തരം ക്യേന്‍സല്‍ ചെയ്തു. പറന്നവ തന്നെ പലപ്പോഴും സമയക്രമം പാലിച്ചില്ല. അബുദാബിയില്‍നിന്നു പുറപ്പെടാന്‍ ടിക്കറ്റെടുത്ത് കാത്തിരുന്നവരോട് ഷാര്‍ജയില്‍ എത്താന്‍ പറയുക. തിരുവനന്തപുരത്തിറങ്ങേണ്ടവരെ കൊച്ചിയില്‍ കൊണ്ടുപോയിറക്കിവിടുക. യൂപ്പിക്കാരനായ വ്യോമായന മന്ത്രി അജിത് സിങ്ങിന്റെ നാട്ടുകാര്‍ക്ക് ഹജ്ജിനു പോകാന്‍ ഈ റൂട്ടിലോടുന്ന വിമാനങ്ങള്‍ തന്നെ ക്യാന്‍സല്‍ ചെയ്ത് കൊണ്ടുപോകാന്‍ ഉത്തരവിടുക. ഇങ്ങിനെ ഏതു തോന്ന്യാസങ്ങളേയും ഒന്നോ രണ്ടോ അമര്‍ത്തപ്പെട്ട നിശ്വാസങ്ങളിലൂടെ അനുസരിക്കാന്‍ മലയാളികള്‍ വിധേയപ്പെട്ടു പോയിരുന്നു. പോരാത്തതിന് എന്തെങ്കിലുംപ്രശ്നമുണ്ടായാല്‍ തന്റെ യാത്ര എന്നെന്നേക്കുമായി തന്നെ മുടങ്ങിയേക്കുമോ എന്ന ഭീതി അവനെ സദാ പേടിപ്പിച്ചുകൊണ്ടിരുന്നു. സന്ദിഗ്ദമായ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയാതെ പോകുന്നതാണ് ഗള്‍ഫ് ജോലിക്കാര്‍ നേരിടുന്ന കാതലായ പ്രശ്നം. ഇവിടെയാണ് ഗള്‍ഫ്മലയാളികള്‍ മാന്യതയുടെ മേല്‍കുപ്പായമിട്ട് വെളുക്കെ ചിരിക്കാന്‍ ശീലിക്കുന്നത്. ഈ മേല്‍കുപ്പായം തല്‍ക്കാലത്തേങ്കിലും ഊരിവെക്കാന്‍ നിര്‍ബ്ബന്ധിതമായിടത്താണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വെച്ചു നടന്ന വിവാദ ‘റാഞ്ചല്‍’പ്രതിഷേധം വിജയംനേടുന്നത്. ഗള്‍ഫുമലയാളികള്‍ നേരിട്ടു നടത്തിയ ചെറുത്ത്നില്‍പ് ചരിത്രത്തിലെ, ഏറ്റവും ശക്തമായ ഒരദ്ധ്യായം.
 

എന്തും കല്‍പിച്ചു മാത്രം ശീലമുള്ള ആകാശപ്പക്ഷികള്‍ക്ക് ഈ അനുസരണക്കേട് സഹിക്കാവുന്നതിന്നപ്പുറത്തായിരുന്നു. ‘സിറ്റ്ഡൌണ്‍’ എന്ന് ഇരുത്തിയും ‘സ്റാന്റപ്പ്’ എന്നുനിര്‍ത്തിയും ശീലിപ്പിച്ചിരുന്ന ‘കാറ്റില്‍ ക്ലാസു’കാരായ കീഴാളനാണ് കയ്യുയര്‍ത്തി അവകാശം പറയുന്നത്!


 
ആകാശപ്പക്ഷികളുടെ അരിശം
ഒരുവിധ തയ്യാറെടുപ്പുകളുമില്ലാതെ, ഒട്ടും പരിചയവുമില്ലാത്തവരുടെ ഒരു കൂട്ടം നിമിഷനേരം കൊണ്ട് സമരമുഖത്തേക്ക് സ്വയം എടുത്തെറിയപ്പെടുകയാണുണ്ടായത്. എയര്‍ ഇന്ത്യാ എക്സ്പ്രസ് കാലാകാലങ്ങളായി തങ്ങളോട് ചെയ്തു കൂട്ടിയ കൊടിയ വഞ്ചനകളില്‍ വെന്ത ഒരു മനസ്സു മാത്രമാണവരെ ഏകോപിപ്പിച്ചത്.

ഏതുനേരവും തങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം എന്ന ഒരു ശങ്കയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതില്‍ ഇതിനകം തന്നെ എയര്‍ഇന്ത്യ എക്സ്പ്രസ് വിജയിച്ചിരുന്നു. ഏതു തറവേലയും പുറത്തെടുക്കാന്‍ അവര്‍ മടിക്കില്ലെന്ന് യാത്രക്കാര്‍ ഉറപ്പിച്ചു. ഈയൊരു മാനസികാവസ്ഥയിലേക്കാണ് ഫ്ളൈറ്റ് ക്യാപ്റ്റന്റെ അറിയിപ്പ് വരുന്നത്. വിമാനത്തിന്റെ യാത്ര ഇവിടെ അവസാനിപ്പിക്കയാണെന്ന്. അതിനാല്‍ എല്ലാവരോടും പുറത്തിറങ്ങാന്‍. പണ്ട് കോര്‍ഫുക്കാന്‍ തീരം ചൂണ്ടിക്കാണിച്ചുകൊണ്ട്, നടുക്കടലിലേക്കുചാടാന്‍ ആക്രോശിച്ചിരുന്ന അന്നത്തെ പത്തേമാരി സ്രാങ്കിന്റെ അതേവാക്കുകള്‍. കൊച്ചിയില്‍നിന്നും നൂറ്നോട്ടിക്കല്‍ മൈല്‍ ദൂരത്തുനിര്‍ത്തി ആധുനിക യുഗത്തിലെ ക്യാപ്റ്റനെകൊണ്ടാണ് എയര്‍ ഇന്ത്യ ഇങ്ങിനെ പറയിപ്പിക്കുന്നത് എന്നുമാത്രം. ഗതികേടിന്റെ ആള്‍രൂപങ്ങളായിരുന്ന ആ പഴയ ഗള്‍ഫുയാത്രക്കാരനില്‍നിന്ന് അര നൂറ്റാണ്ടിന്റെ വളര്‍ച്ച നേടിയ അവരുടെ പുത്തന്‍ തലമുറ അതിനെ സ്വാഭാവികമായും ചോദ്യം ചെയ്തു. കൊമ്പന്‍ മീശ പിരിച്ചു നില്ക്കുന്ന ആകാശരാജാവിന്റെ ആജ്ഞക്കു മുന്നില്‍ അടിയാന്റെ ആദ്യത്തെ ചെറുത്തുനില്‍പ്പ്!

എന്തും കല്‍പിച്ചു മാത്രം ശീലമുള്ള ആകാശപ്പക്ഷികള്‍ക്ക് ഈ അനുസരണക്കേട് സഹിക്കാവുന്നതിന്നപ്പുറത്തായിരുന്നു. ‘സിറ്റ്ഡൌണ്‍’ എന്ന് ഇരുത്തിയും ‘സ്റാന്റപ്പ്’ എന്നുനിര്‍ത്തിയും ശീലിപ്പിച്ചിരുന്ന ‘കാറ്റില്‍ ക്ലാസു’കാരായ കീഴാളനാണ് കയ്യുയര്‍ത്തി അവകാശം പറയുന്നത്! കേപ്റ്റന്ന് വെകിളി പിടിക്കാന്‍ വേറെന്തുവേണം? അവര്‍ മുടിയഴിച്ചാടി. കണ്ണില്‍ കണ്ട അപായ ബട്ടണുകള്‍ എല്ലാം പിടിച്ചമര്‍ത്തി. കടലാസു തുണ്ടുകളെഴുതി പുറത്തേക്കെറിഞ്ഞു.
 

ചുരുക്കിപ്പറഞ്ഞാല്‍, കൃത്യസമയത്ത ്യാത്രപുറപ്പെടാന്‍ കഴിയാഞ്ഞതും, തന്മൂലം പൈലറ്റിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതെപോയതും, ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി എത്രയുംവേഗം പകരം പൈലറ്റിനെ ഏര്‍പ്പാടുചെയ്യാന്‍ കഴിയാതെപോയതും എയര്‍ ഇന്ത്യയുടെ മാത്രം അനാസ്ഥയാണ്. ഇക്കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്.


 
പ്രതി എയര്‍ ഇന്ത്യ മാത്രം
പകരം, വെളുപ്പിനു മൂന്നരക്ക് കൊച്ചിയില്‍ കൊണ്ടുചെന്നാക്കാം എന്നു മാസങ്ങള്‍ക്കുമുമ്പേ പറഞ്ഞുറപ്പിച്ച് കാശുവാങ്ങി കൊണ്ടുവന്ന തന്റെ കസ്റമേഴ്സാണ് ഇവരെന്നും, അതില്‍ നിന്നാണ് തന്റെ ശമ്പളം വരുന്നതെന്നും, അവരെ എത്തേണ്ടിടത്ത് സുരക്ഷിതരായി കൊണ്ടെത്തിക്കാന്‍ ഉത്തരവാദിത്വപ്പെട്ട ക്യാപ്റ്റനാണ് താനെന്നും മനസ്സിലാക്കി, യാത്രക്കാരോട് മാന്യമായ രീതിയില്‍ പെരുമാറാന്‍ ശ്രമിച്ചിരുന്നെങ്കിലോ? അവരെക്കൂടി വിശ്വാസത്തിലെടുത്ത്, ഒന്നോ രണ്ടോ ഓപ്ഷനുകള്‍ നല്‍കാനോ, ചെറിയ നഷ്ടപരിഹാരം നല്‍കാനോ മുന്‍കൈ എടുത്തിരുന്നെങ്കില്‍ സംഗതികള്‍ ഇത്രത്തോളം വഷളാകില്ലായിരുന്നു. കാരണം, വിമാനം കൊച്ചിയിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ പൈലറ്റില്ലാത്ത പ്രശ്നം പരിഹരിക്കേണ്ടത് എയര്‍ ഇന്ത്യ തന്നെയാണ്. യാത്രക്കാരല്ല അതിന് ഉത്തരവാദികള്‍.

അതുപോലെതന്നെ, കൃത്യസമയത്ത് അബുദാബിയില്‍ നിന്നു യാത്ര പുറപ്പെടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കൊച്ചിയില്‍ ഇറങ്ങാന്‍ തടസ്സമുണ്ടാകുമായിരുന്നില്ല. ഇനി അഥവാ തടസ്സപെട്ടാല്‍തന്നെ, തിരുവനന്തപുരത്ത്പോയി ഇന്ധനം നിറച്ചുവരാനുള്ള സമയം പൈലറ്റിന്റെ റെക്കോര്‍ഡില്‍ അവശേഷിക്കുകയും ചെയ്തേനെ. അതിനു കഴിയാതെ പോയതും അബുദാബി എയര്‍പോര്‍ട്ടില്‍നിന്നും കൃത്യസമയത്ത് ഫ്ലൈറ്റ് ക്ലിയര്‍ ചെയ്യുന്നതില്‍ എയര്‍ഇന്ത്യാ ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയതോ, മാനേജുമെന്റിന്റെ കഴിവുകേടോ തന്നെയായിരുന്നു കാരണം. അതായത് രാത്രി പത്തുമണിക്കു പൂറപ്പെടേണ്ട വിമാനം ഒരു മണിക്കാണ് പൊങ്ങിയത്. ഇതുമൂലമുണ്ടായ മൂന്നു മണിക്കൂര്‍ കാലതാമസം കൂടി കണക്കിലെടുക്കുമ്പോഴാണ് പൈലറ്റിന്റെ ‘റണ്ണിങ്ങ് അവേഴ്സ്’ അതിക്രമിച്ചു പോയി എന്നു സാങ്കേതികാടിസ്ഥാനത്തില്‍ പറയുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍, കൃത്യസമയത്ത ്യാത്രപുറപ്പെടാന്‍ കഴിയാഞ്ഞതും, തന്മൂലം പൈലറ്റിന്റെ സമയക്രമം പാലിക്കാന്‍ കഴിയാതെപോയതും, ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി എത്രയുംവേഗം പകരം പൈലറ്റിനെ ഏര്‍പ്പാടുചെയ്യാന്‍ കഴിയാതെപോയതും എയര്‍ ഇന്ത്യയുടെ മാത്രം അനാസ്ഥയാണ്. ഇക്കാര്യങ്ങളാണ് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടേണ്ടത്. ആരാണ ്ഇതിനുത്തരവാദികള്‍? അവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷണ നടപടികള്‍ക്കു വിധേയരാക്കുകയാണ്വേണ്ടത്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ എടുക്കുകയാണു വേണ്ടത്. അല്ലാതെ ‘നടുക്കടലി’ല്‍ ഇറങ്ങാന്‍ കൂട്ടാക്കാത്ത യാത്രക്കാരെ വിമാന റാഞ്ചികളായി ചിത്രീകരിച്ച്, സി.ഐ.എസ്.എഫ് ജവാന്മാരെ ഇറക്കി ഭീഷണിപ്പെടുത്തുകയല്ല. അല്ലെങ്കില്‍തന്നെ ഒരു സമൂഹത്തെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി എത്രകാലം എയര്‍ ഇന്ത്യക്ക് മുന്നോട്ട് പോകാന്‍ കഴിയും? രോഗത്തിനു ചികില്‍സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും അഭികാമ്യംരോഗം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക എന്നതാണ്.
 

അപ്പോള്‍ പ്രശ്നം അതല്ല. മറിച്ച് കാഴ്ചപ്പാടിന്റേതാണ്. നേരത്തേ പറഞ്ഞ പോലുള്ള ഒരു പുച്ഛം പണ്ടേ ഈ സെക്റ്ററിനോട് എയര്‍ ഇന്ത്യക്കുണ്ട് എന്നത്ഒരു വസ്തുതയാണ്. പ്രത്യേകിച്ചും അതിന്റെ ഉത്തരേന്ത്യന്‍ ലോബിക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈനിലേക്ക് സെക്റ്റര്‍ മാറ്റപ്പെട്ടതോടെഈ അവജ്ഞയും ഇരട്ടിപ്പിച്ചു.


 
രുപാലിമാര്‍ അറിയേണ്ടത്
അങ്ങിനെയൊക്കെ ചിന്തിക്കണമെങ്കില്‍ ഈ ‘കാലിവര്‍ഗ്ഗ’ യാത്രക്കാരും മനുഷ്യരാണെന്നും, അവര്‍ക്കും കുടുംബവും കുട്ടികളുമുണ്ടെന്നും, പ്രയാസങ്ങളുംമോഹങ്ങളുമുണ്ടെന്നും, സമയത്തിനും കാലത്തിനും ഇവര്‍ക്കും വിലയുണ്ടെന്നും ഇത്തരം രൂപാലിമാര്‍ മനസ്സിലാക്കണം. കസ്റമര്‍ നിന്ദക്ക് പേരുകേട്ട ഈവിമാനത്തില്‍, നിവൃത്തികേടുകൊണ്ട് മാത്രമാണ് ഈ’കാലി’കള്‍ കയറുന്നതെന്ന് ഇത്തരം രൂപാലിമാരെ രൂപപ്പെടുത്തുന്നതില്‍ വിജയിച്ച എയര്‍ ഇന്ത്യാ എക്സ്പ്രസ് മാനേജുമെന്റും മനസ്സിലാക്കണം. സമൂഹത്തിലെ മേല്‍തട്ടുകാരും, വിദേശികളും ഈ ‘എക്സ്പ്രസ് വണ്ടി’യെഎന്നോ കയ്യൊഴിഞ്ഞു. ബാക്കിവന്ന ഈസാധാരണക്കാരന്‍ കൂടി മാറിക്കേറാന്‍ തുടങ്ങിയാല്‍ ഈ’വണ്ടി’യുടെ കഥയെന്താവുമെന്ന് അതിന്റെ ജീവനക്കാര്‍ പോലും ചിന്തിക്കുന്നില്ലല്ലോ?

വ്യോമ മേഖലയില്‍ ഏറ്റവും പഴക്കം ചെന്ന എയര്‍ ഇന്ത്യക്ക്, ഈ സെക്റ്റര്‍ നേരാം വണ്ണം നടത്തി കൊണ്ടുപോകാന്‍ കഴിയില്ല എന്നു പറഞ്ഞാല്‍ ആരുംവിശ്വസിക്കില്ല. ഇതിന്റെ പത്തിലൊന്നു പ്രവൃത്തി പരിചയം പോലുമില്ലാത്ത എയര്‍ അറേബ്യക്ക് ഇത്ര ലാഭകരമായും കൃത്യനിഷ്ടമായും മാന്യമായും ഈ സെക്റ്ററില്‍ സര്‍വ്വീസ് നടത്താന്‍ കഴിയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

അപ്പോള്‍ പ്രശ്നം അതല്ല. മറിച്ച് കാഴ്ചപ്പാടിന്റേതാണ്. നേരത്തേ പറഞ്ഞ പോലുള്ള ഒരു പുച്ഛം പണ്ടേ ഈ സെക്റ്ററിനോട് എയര്‍ ഇന്ത്യക്കുണ്ട് എന്നത്ഒരു വസ്തുതയാണ്. പ്രത്യേകിച്ചും അതിന്റെ ഉത്തരേന്ത്യന്‍ ലോബിക്ക്. എയര്‍ ഇന്ത്യ എക്സ്പ്രസ് എന്ന ബജറ്റ് എയര്‍ലൈനിലേക്ക് സെക്റ്റര്‍ മാറ്റപ്പെട്ടതോടെഈ അവജ്ഞയും ഇരട്ടിപ്പിച്ചു. ഒപ്പം തങ്ങള്‍ക്ക് ഏറ്റവും ലാഭമുണ്ടാക്കി തരുന്ന ഈ ഗള്‍ഫ് കേരളാ സെക്റ്ററിനെ തങ്ങളുടെ പരിധിയില്‍തന്നെ നിര്‍ത്തുകയും ചെയ്തു.

എന്തുകൊണ്ടാണ കൊച്ചി എയര്‍പോര്‍ട്ട് ഗള്‍ഫ് സെക്റ്ററിലേക്കുമാത്രം ഫോക്കസ് ചെയ്തു നില്ക്കുന്നത്? സിയാലിന്റെ പ്രഖ്യാപിത ലക്ഷ്യം പോലെ ലോകത്തിന്റെ നാനാഭാഗത്തേക്കും വാതിലുകളുള്ള, അക്ഷരാര്‍ത്ഥത്തില്‍ ഒരു അന്തര്‍ദേശീയ വിമാനത്താവളമാക്കി മാറ്റുന്നതില്‍ ആരാണ് തടസ്സം നില്ക്കുന്നത്? അങ്ങിനെ വന്നാല്‍ലോകത്തിന്റെ നാനാഭാഗത്തുമുള്ള വിമാന കമ്പനികള്‍ ഇവിടെ വന്നിറങ്ങും. സര്‍വ്വീസ് മെച്ചപ്പെടുത്തുന്നതില്‍ എയര്‍ഇന്ത്യ നിര്‍ബ്ബന്ധിതമാവുകയുംചെയ്യും.
 

ഗുരുവായൂര്‍ എം.എല്‍. എ കെ. വി അബ്ദുല്‍ഖാദര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സമയോചിതമായും പ്രത്യക്ഷമായും ഇടപെട്ട ഏകരാഷ്ട്രീയ നേതാവ്. എറണാകുളത്തും തിരുവനന്തപുരത്തും യാത്രക്കാരെചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി.


 
നേതാക്കന്‍മാരുടെ തൊണ്ടയടപ്പ്
ശക്തമായ രാഷ്ട്രീയസമ്മര്‍ദ്ദം കേരളത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ ഇനിയും വഷളായി മാറിയേക്കാം. ഏറെ മാധ്യമശ്രദ്ധ നേടിയ ഈ ‘വിമാനറാഞ്ചല്‍’ സംഭവത്തില്‍ തന്നെ എത്ര ലാഘവത്തോടെയാണ് ഉത്തരവാദപ്പെട്ടവര്‍ പോലും പെരുമാറിയത്? മുഖ്യമന്ത്രിയുടേയോ ആഭ്യന്തരമന്ത്രിയുടേയോ ഒന്നോരണ്ടോ അഭിപ്രായപ്രകടനങ്ങള്‍ക്കപ്പുറത്ത് ഒരു ഭാഗത്തുനിന്നും പ്രതികരണങ്ങള്‍ ഉണ്ടായില്ല എന്നത് ഏറെ നിരാശാജനകമാണ്. ഗുരുവായൂര്‍ എം.എല്‍. എ കെ. വി അബ്ദുല്‍ഖാദര്‍ മാത്രമാണ് ഇക്കാര്യത്തില്‍ സമയോചിതമായും പ്രത്യക്ഷമായും ഇടപെട്ട ഏകരാഷ്ട്രീയ നേതാവ്. എറണാകുളത്തും തിരുവനന്തപുരത്തും യാത്രക്കാരെചോദ്യം ചെയ്യാന്‍ വിളിച്ചപ്പോഴൊക്കെ അദ്ദേഹം ഓടിയെത്തി. യാത്രക്കാരെ വിട്ടുകിട്ടുന്നതുവരെ പോലീസ്സ്റ്റേഷന്റെ മുന്നില്‍ കുത്തിയിരുപ്പു സമരംനടത്തി. ഇവര്‍ക്ക്ചോദിക്കാനും പറയാനുമൊക്കെ ഞങ്ങളൊക്കെ ഇവിടെയുണ്ട് എന്നൊരു വിളംബരംകൂടിയായിരുന്നു അത്.

പക്ഷേ പ്രവാസികള്‍ക്കു വേണ്ടി മാസം തോറും ഗള്‍ഫു രാജ്യങ്ങളിലെത്തി കണ്ണീരൊഴുക്കി പോകുന്ന ഒറ്റ നേതാവിനേയും എവിടേയും കണ്ടില്ല. ഇത്തരം ഗാഢ മൌനത്തിനേറ്റ തിക്താനുഭവങ്ങളാണ് ഇത്തവണ പ്രവാസികാര്യമന്ത്രി വയലാര്‍ രവിക്ക് ഗള്‍ഫില്‍ വെച്ച് നേരിടേണ്ടി വന്നത്. പ്രവാസികള്‍ക്കേറെ പ്രതീക്ഷയുണ്ടായിരുന്ന പല നേതാക്കളും ഈവിഷയത്തില്‍ നിന്നും മുഖം തിരിച്ചുനിന്നു. ഒരുദേവാലയത്തിന്റെ ഓടു പൊട്ടിയാലുടന്‍ പിരിവിന് ഗള്‍ഫില്‍ ഓടിയെത്താറുള്ള മതനേതാക്കന്മാരും മട്ടുപ്പാവില്‍ നിന്നിറങ്ങിയില്ല. ഒരു പക്ഷേ പണ്ടത്തെ ചാരക്കേസുപോലെ ഈ റാഞ്ചല്‍കേസും ഇരു തലമൂര്‍ച്ചയുള്ള വാളുപോലെ തിരിഞ്ഞുകുത്തിയാലോ എന്നവര്‍ ഭയപ്പെട്ടിരുന്നോ എന്തോ?
 

എന്നാല്‍ മറ്റുയാത്രക്കാര്‍ കൂട്ടംചേര്‍ന്ന്, താഴെ തമ്പടിക്കുകയും തടഞ്ഞുവെക്കപ്പെട്ട ആറുപേരേയും വിട്ടുകിട്ടാതെ പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തു. തടഞ്ഞുവെക്കുകയാണെങ്കില്‍ എല്ലായാത്രക്കാരേയും തടഞ്ഞുവെക്കണം. അല്ലെങ്കില്‍ അവരെ വിട്ടുതരണം.


 
അണിയറയിലെ ഗൂഢനീക്കങ്ങള്‍
ഒരുപക്ഷേ ഒരു ‘തടിയന്റവിട നസീറി’നെ ഈ കേസില്‍നിന്ന് രൂപപ്പെടുത്താന്‍ കഴിയാതെ പോയത് യാത്രക്കാരുടെ ഐക്യദാര്‍ഢ്യത്തോടെയുള്ള ശക്തമായചെറുത്തുനില്‍പു മൂലമല്ലെന്ന് ആര്‍ക്കുപറയാം? അല്ലെങ്കില്‍ എന്തിനായിരുന്നു, കൊച്ചി എയര്‍പോര്‍ട്ടു കണ്ട ഏറ്റവും ശക്തമായ സുരക്ഷാവലയം തീര്‍ത്ത്, ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ചത്? റണ്‍വേമുതല്‍ എറൈവല്‍ ഗേറ്റുവരെ സി.ഐ.എസ്.എഫ് ജവാന്മാരുടെ ശക്തമായ കവചത്തിലൂടെയായിരുന്നു ഓരോ യാത്രക്കാരനേയും നടത്തിക്കൊണ്ടുപോന്നത്? അതും രണ്ടോ നാലോ പേരില്‍ കൂടാത്ത ഓരോ ചെറുസംഘങ്ങളായിട്ട്. തുറിച്ചുനോക്കി നില്ക്കുന്ന സായുധരായ പട്ടാളക്കാര്‍ക്കിടയിലൂടെ കൊടുംഭീകരരെപ്പോലെയാണ് വൃദ്ധരേയും കുട്ടികളേയും ഗര്‍ഭിണികളെപോലും നടത്തിക്കൊണ്ടുപോയത്.

ഈകൂട്ടത്തില്‍നിന്ന് എന്തടിസ്ഥാനത്തിലാണെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ലാത്ത ആറുപേരെ മാറ്റിനിര്‍ത്തി, എന്തിനാണെന്നുപോലും പറയാതെ. എല്ലായാത്രക്കാരും പോയിക്കഴിഞ്ഞശേഷം ഇവരെ മുഖംമൂടിയിട്ട്, നീളന്‍ ചങ്ങലയിട്ട് പൂട്ടി ടെലിവിഷന്‍ ക്യാമറകള്‍ക്കു മുന്നിലൂടെ നടത്തി, പോലീസ് വാനില്‍ കയറ്റിക്കൊണ്ട്പോയിരുന്നെങ്കിലോ? ഈപ്രതിഷേധത്തിന്റെ മുഖംതന്നെ മാറിയേനെ. ആര്‍ക്കറിയാം, അകത്തളത്തില്‍ നടന്ന ചര്‍ച്ചകള്‍ എന്താണെന്ന്? ഉത്തരവാദിത്വപ്പെട്ട പലനേതാക്കളുടേയും മൌനം ഇത്തരം സംശയങ്ങളെ ബലപ്പെടുത്തുന്നു.

മാത്രവുമല്ല, തടഞ്ഞുവെച്ചവരില്‍ ഒരാളുടെ ആറുമാസം പ്രായമായ കുഞ്ഞിനുവേണ്ടി അല്‍പം വെള്ളംചോദിച്ചപ്പോള്‍, ‘ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോള്‍ ആലോചിക്കണമായിരുന്നു മക്കളുടെ കാര്യം”എന്നാണ് ഒരു പട്ടാളക്കാരന്‍ പറഞ്ഞത്. അതുപോലെ തന്നെ എം.ബി.എക്ക് പഠിക്കുന്ന ചെറുപ്പക്കാരനോട്, “നീ ഈ എം.ബി. എ തീര്‍ത്തതുതന്നെ’ എന്ന കണ്ണുരുട്ടലോടെയാണ് മറ്റൊരു പട്ടാളക്കാരന്‍ ഭീഷണിപ്പെടുത്തിയത്. ഇതും നേരത്തെ പറഞ്ഞ സംശയത്തെ സാധൂകരിക്കുന്ന തെളിവുകളാണ്.

എന്നാല്‍ മറ്റുയാത്രക്കാര്‍ കൂട്ടംചേര്‍ന്ന്, താഴെ തമ്പടിക്കുകയും തടഞ്ഞുവെക്കപ്പെട്ട ആറുപേരേയും വിട്ടുകിട്ടാതെ പുറത്തിറങ്ങാന്‍ തയ്യാറല്ലെന്ന് ശഠിക്കുകയും ചെയ്തു. തടഞ്ഞുവെക്കുകയാണെങ്കില്‍ എല്ലായാത്രക്കാരേയും തടഞ്ഞുവെക്കണം. അല്ലെങ്കില്‍ അവരെ വിട്ടുതരണം. തിരുവനന്തപുരത്തിന്റെ രണ്ടാം ഭാഗം കൊച്ചിയില്‍ തുടങ്ങാന്‍ പോകുന്നതിന്റെ ലക്ഷണങ്ങള്‍ കാണാന്‍തുടങ്ങി. പുറത്ത് പൂര്‍ണ്ണസന്നാഹങ്ങളോടെ ശക്തമായ മീഡിയാ സാന്നിദ്ധ്യവും. അനിശ്ചിതത്വത്തിന്റെ ഒരുമണിക്കൂര്‍.

ഒടുവില്‍ ഒന്നും സംഭവിക്കാത്തപോലെ തടഞ്ഞു വെക്കപ്പെട്ട ആറുപേരും പട്ടാളക്കാരുടെ അകമ്പടിയോടെ പുറത്തുവരുന്നു. വിചിത്രമെന്നു പറയട്ടെ, കാര്യമായി ഒന്നുംതന്നെ അവരോട് ചോദിച്ചില്ല. ഇതും സംശയത്തിന്റെ മുള്‍മുനകള്‍ നേരത്തെ പറഞ്ഞ ദിശയിലേക്കുതന്നെയാണ്

12 thoughts on “ഗള്‍ഫ് മലയാളി എയര്‍ ഇന്ത്യക്ക് ‘ഇര’യാവുന്ന വിധം

 1. നന്നായി പറഞ്ഞിരിക്കുന്നു. ഇത്രയും വസ്തു നിഷ്ഠമായ ലേഖനം അടുത്തെങ്ങും വായിച്ചിട്ടില്ല എന്ന് പറയാം

 2. എയർ ഇന്ത്യ ഇതൊക്കെ ചെയ്യുന്നത് പ്രൈവറ്റ് എയർലൈൻസിനെ സഹായിക്കാൻ ആണെന്നത് പരസ്യമായ രഹസ്യമാണ്

 3. ഉത്തരേന്ത്യന്‍ ലോബി മലയാളികളെ കാര്യമായി എടുത്തിട്ടില്ല. അവിടെ, അവസാനമായി ഉണ്ടായിരുന്ന നേതാവ് വി.കെ കൃഷ്ണമേനോനാണ്. നമ്മുടെ എങ്ങൂമെത്താത്ത വൈകാരികത കണ്ട് എയര്‍ഇന്ത്യ ചിരിച്ചു മറിയുകയാണ്. ഈ മദിരാശികളുടെ ഓരോ തമാശകള്‍!

  അവര്‍ പ്രതിരോധിക്കുന്നത് ഒന്നു കാണണം. പിന്നെ കരുണാകരനെ മാത്രം പ്രതിരോധിച്ചു നടന്ന ഒരാളുണ്ട് മദിരാശിയായിട്ട്. അയാള്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയല്ലേ, നിങ്ങള്‍ നാലഞ്ചുപേര്‍!

 4. ഇത് വായിച്ചപ്പോള്‍ ഒരു സിനിമപോലെ ……
  അന്നനുഭാവിച്ചതൊക്കെ വീണ്ടും മനസ്സിലെ തിരശീലയില്‍ തെളിയുന്നു
  ഒപ്പം നമ്മള്‍ മനസ്സില്‍ ചിന്തിക്കുകപോലും ചെയ്യാത്ത
  ഒരു തീവ്രവാദി സ്വഭാവത്തെ സൂചിപ്പിക്കുന്ന നിഗമനങ്ങള്‍
  ഒപ്പം . ഓര്‍ത്തുപോവുന്ന മറ്റൊരു പ്രശസ്തവക്കീലിന്റെ വാക്കുകള്‍
  “അതില്‍ രണ്ടു നസ്രാണികള്‍ ഉണ്ടായത് നിങ്ങളുടെ ഭാഗ്യം ”
  അല്ലെങ്കില്‍ അവര്‍ നിങ്ങളെ കറുത്ത തുണികൊണ്ട് അലങ്കരിചെനെ . തീര്‍ച്ചയായും ഇപ്പോള്‍ മനസ്സിലാവുന്നത് .നമ്മള്‍ കാണുന്ന തീവ്രവാദികളില്‍ എത്രപേരുണ്ടാവും ശെരിക്കുള്ള തീവ്രവാടികലെന്നാണ് ……

 5. എയര്‍ ഇന്ത്യയുടെ ചിറകുകള്‍ അരിയപ്പെടുകയല്ലേ ചെയ്തത് ?

  • ഗള്‍ഫ് മലയാളികള്‍ എയര്‍ ഇന്ത്യയ്ക്ക് ‘ഇര’ യാവുന്ന വിധം അനുഭവത്തിന്റെ വെളിച്ചത്തില്‍ വളരെ തന്മയതത്ത്തോട്‌ കൂടി വരച്ചു കാട്ടിയ അഷറഫ് ജി അഭിനന്ദനങള്‍!
   ഒരു പക്ഷെ കൂട്ടമായ ചെറുത്ത് നില്‍പ്പ് ഉണ്ടായിരുന്നില്ലെങ്കില്‍
   അഷ്‌റഫ്‌ ജി യുടെ സംശയങ്ങളെ സാധൂകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ …………..?!! ഒഗരു ഭീതിയോടുകൂടിയെ അതോര്‍ക്കാന്‍ കഴിയുന്നുള്ളൂ …..
   ഒരിക്കല്‍ അങ്ങിനെ ചിത്രീകരിച്ചു കഴിഞ്ഞാല്‍…..?!
   ഒരിക്കലും അതില്‍ നിന്നും മോചനമില്ല…….!!
   ഞാന്‍ ആലോചിച്ചു പോകുകയാണ് ……..ആ വിമാനത്തില്‍ ഞാന്‍ ഉണ്ടായിരുന്നെങ്കില്‍, ഒരുപക്ഷെ ആ 6 പേരുടെ കൂട്ടത്തില്‍ ഞാനും പെട്ടിരുന്നെങ്കില്‍ എന്റെ പേരിന്റെ തുടക്കത്തിലുള്ള “മുസ്ലിം വീട്ടില്‍ ” അത് മാത്രം മതിയാകും ………………………………..?!
   ഈ സംഭവത്തില്‍ നിന്നുണ്ടായ പ്രചോദനമാണ് ഡല്‍ഹിയില്‍ പോയി പ്രവാസികള്‍ നേരിടുന്ന വിവിദ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു പാര്‍ലിമെന്റ് മാര്‍ച്ച് നടത്താനും, വിവിദ മന്ത്രിമാരെ കണ്ടു നിവേദനം നടത്താനും ഞങ്ങളെ പ്രേരിപ്പിച്ചത്; നമ്മള്‍ പ്രവാസികളുടെ സമരവീര്യം ഇവിടം കൊണ്ട് അവസാനിക്കരുത് . രാഷ്ട്രീയ കക്ഷി ഭേദമന്യേ ഒന്നിച്ച് നിന്ന് പോരാടാനുള്ള ഒരു സമവായം നമ്മള്‍ പ്രവാസികള്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ് വരേണ്ടിയിരിക്കുന്നു,

 6. Myself written to several airports & got quick response on such matters. The abv msg to reach 100% malayali Air India staff, fm them to other state colleagues, rather than reaching to 99% gulf travellers ( who flown / going to fly ) Malayalees & south Indians.

Leave a Reply

Your email address will not be published. Required fields are marked *