‘നിങ്ങളെ എനിക്കു മടുക്കുന്നു, സര്‍’

 
 
 
 
പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 
 
വായ്നോട്ടത്തിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്നോട്ടം ചെറുതായെങ്കിലും പ്രയോഗിക്കാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല . ഞാനാ ടൈപ്പല്ല എന്ന് ജാഡ പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലര്‍ ആകും ! റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ , ജോലിസ്ഥലങ്ങളില്‍ ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്നോട്ടത്തിന്റെ ആധാരശില. വായ്നോട്ടത്തില്‍ പ്രതിഭ തെളിയിച്ചൊരാള്‍ ദ്വീപിലെത്തിയാല്‍ പെട്ടുപോയതു തന്നെ. ഒരേ മനുഷ്യരെ പലതവണ കണ്ടുകണ്ട് അവന്റെ വായ്നോട്ടം എന്ന ‘ശുദ്ധ കല’ മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങി മരിച്ചുപോവുന്നു -പ്രവാസത്തിന്റെ മാലിദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. ജയചന്ദ്രന്‍ മൊകേരി എഴുതുന്നു

 

 

ഇനി പറയുന്നത് മടുപ്പിനെക്കുറിച്ചാണ്. അധ്യാപകരായി ഇവിടെയെത്തുന്നവര്‍ അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നമാണത്. കുട്ടികള്‍ക്ക് അധ്യാപകരെ കണ്ടു മടുക്കും. അധ്യാപകര്‍ക്ക് ദ്വീപു ജീവിതം മടുക്കും. അധികാരികള്‍ക്ക് ഇടപെട്ടിടപെട്ട് അധ്യാപകരെ മടുക്കും. അങ്ങനെ പല തരം മടുപ്പുകള്‍. പതുക്കെ ഒരു ജീവിതമാര്‍ഗം അടയുന്നതിലേക്ക് അത് നയിക്കും.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നിന്നെത്തിയൊരു അധ്യാപകനുണ്ടായ അനുഭവം പലരും പറയാറുണ്ട്. അന്ന് ദ്വീപില്‍ ഇത്ര സൌകര്യമില്ല . പത്താം ക്ലാസ് ജയിക്കാത്തൊരു സൂപര്‍വൈസറുടെ കീഴിലായിരുന്നു ആ ഇന്ത്യന്‍ അധ്യാപകന്റെ ജോലി. സൂപര്‍വൈസര്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം തീരെ ഇല്ല . അധ്യാപകനാവട്ടെ ഇംഗ്ലീഷില്‍ മിടുക്കന്‍. ഇരുവരും തമ്മില്‍ നല്ല സൌഹൃദത്തിലായി. പതുക്കെ സൂപ്പര്‍വൈറുടെ ഭാഷാ പരിജ്ഞാനം മെച്ചപ്പെട്ടു. ദീര്‍ഘകാലത്തെ സൌഹൃദത്തിനൊടുവില്‍, ഒരു ദിവസം കുഴപ്പമില്ലാത്ത ഇംഗ്ലീഷില്‍ സൂപ്പര്‍വൈസര്‍ പറഞ്ഞു. ‘സര്‍ , നിങ്ങളെ കണ്ടു കണ്ടു ഞാന്‍ മടുത്തു ! ‘.

അതൊരു ട്രാന്‍സ്ഫറിലേക്കുള്ള വഴി തുറക്കലായിരുന്നു. അധ്യാപകനത് തിരിച്ചറിഞ്ഞില്ലെങ്കിലും വൈകാതെ ഓര്‍ഡര്‍ വന്നു. വിദൂര ദ്വീപിലേക്ക് സ്ഥലംമാറ്റം. പുതിയ അധ്യാപകര്‍ വരുന്നതാണ് ഇവര്‍ക്ക് സന്തോഷം. പക്ഷെ ആ പുതുമ അധികം നീളില്ല . ലേഡി ടീച്ചര്‍ വരുമ്പോള്‍ ദ്വീപുകാര്‍ക്ക് സന്തോഷം അല്‍പം കൂടും ! സുന്ദരി ആണെങ്കില്‍ ഇത്തിരി കൂടി. അവരെത്തിയാല്‍, ബഹളമയമായ ക്ലാസ് ഒന്ന് അടങ്ങും നാട്ടിലേത് പോലെ എന്നാല്‍, നമ്മുടെ നാട്ടിലെ അവസ്ഥയുമായി ഇത് താരതമ്യം ചെയ്യേണ്ടതില്ല. കേരളത്തിലെ ആണുങ്ങളുടെ ഞരമ്പ് രോഗം ഇവിടെ സ്ത്രീകള്‍ക്ക് നേരെ അധികം ഉണ്ടാകാറില്ല.

അപൂര്‍വ്വം ചില സംഭവങ്ങള്‍ കേട്ടറിയാം. സൌത്തിലെ ഒരു സ്കൂളില്‍ വന്ന അതി സുന്ദരിയായ ടീച്ചറോട് ഒരു ശിഷ്യന് വല്ലാത്ത മോഹം . അവന്‍ അത് തുറന്നു പറഞ്ഞു. വിവാഹം കഴിഞ്ഞ ടീച്ചര്‍ ഒന്ന് വിരണ്ടു . പിന്നെ, രായ്ക്കുരാമാനം മാലിദ്വീപ് വിട്ടു . പാവം ടീച്ചര്‍ ….! കുറേ വര്‍ഷം ഒരധ്യാപകനെ കണ്ടാല്‍ കുട്ടികള്‍ പറയാറുണ്ട്, സാറിനെ മടുക്കുന്നു…! അധ്യാപകന്‍ കൂടുതല്‍ വര്‍ഷം ഒരേ വിദ്യാര്‍ഥികളെ പ്രമോഷന്‍ അനുസരിച്ച് വിവിധ ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ ഇത് കേള്‍ക്കേണ്ടി വരും.

ഞാനും കേട്ടിട്ടുണ്ട് ഇത്. അതേ നാണയത്തില്‍ ഞാനും തിരിച്ചടിച്ചു , നിങ്ങളെ എനിക്കും മടുക്കുന്നെന്ന് ! ഡയലോഗ് അവിടെവെച്ച് നിന്നു .

ആകെ 1200 മനുഷ്യര്‍ താമസിക്കുന്ന ദ്വീപിലാണ് ഞാന്‍ ജോലി ചെയ്യുന്നത്. കണ്ടവരെ തന്നെ ദിവസവും വീണ്ടും വീണ്ടും കാണണം . ഒരു ദിവസം ഒരാളെ തന്നെ പതിനഞ്ചോ ഇരുപതോ തവണ കാണുക കാഴ്ചയിലെ ദുരന്തം ആണ് .

വായ്നോട്ടത്തിന്റെ പ്രത്യയ ശാസ്ത്രത്തെ കുറിച്ച് കൂടുതല്‍ ചിന്തിച്ചത് ദ്വീപില്‍ വന്ന ശേഷമാണ് . ലോകത്ത് വായ്നോട്ടം ചെറുതായെങ്കിലും പ്രയോഗിക്കാത്ത ഒരു മനുഷ്യനും ഉണ്ടാകില്ല . ഞാനാ ടൈപ്പല്ല എന്ന് ജാഡ പറയുന്നവര്‍ പലപ്പോഴും അതിന്റെ അപ്പോസ്തലര്‍ ആകും !
റോഡുകളില്‍ , തെരുവുകളില്‍ , കാമ്പസ്സില്‍ , ജോലിസ്ഥലങ്ങളില്‍ ഒഴുകാനിടയുള്ള മനുഷ്യരുടെ വൈവിധ്യം തന്നെയാണ് വായ്നോട്ടത്തിന്റെ ആധാരശില. വായ്നോട്ടത്തില്‍ പ്രതിഭ തെളിയിച്ചൊരാള്‍ ദ്വീപിലെത്തിയാല്‍ പെട്ടുപോയതു തന്നെ. ഒരേ മനുഷ്യരെ പലതവണ കണ്ടുകണ്ട് അവന്റെ വായ്നോട്ടം
എന്ന ‘ശുദ്ധ കല’ മടുപ്പിന്റെ നെടുങ്കയത്തില്‍ മുങ്ങി മരിച്ചുപോവുന്നു !

 

അമ്മാവന്‍ , അമ്മായി , മരുമകന്‍ , മരുമകള്‍ ,ഇളയച്ചന്‍ , ഇളയമ്മ ഒന്നും ഇവിടെ ഇല്ല . അതൊക്കെ സഹോദരന്റെയും സഹോദരിയുടെയും വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ അഡ്ജസ്റ് ചെയ്യും. നമ്മളെ പോലെ എന്തിനാണ് ഈ കാക്കത്തൊള്ളായിരം ബന്ധങ്ങളുടെ പേര് വിളിച്ച് കഷ്ടപ്പെടുന്നത് ! അതിനും ഒരു ദ്വീപ് സ്റ്റൈല്‍ . ദ്വീപ് പോലെ ഹ്രസ്വം ഇവിടെ കുടുംബ ബന്ധങ്ങളും !


 
കൊന്തക്കാ ധണി?

ആദ്യമായി ദ്വീപില്‍ വന്ന നാളുകളില്‍ ദ്വീപിലെ ഭാഷയായ ദ്വിവേഹി എന്നില്‍ ഉണര്‍ത്തിയ ചിരിയും ചിന്തയും അത്ഭുതവും ഏറെയാണ് . ദ്വീപ് ജീവിതത്തിന്റെ പുതുമയിലും അത്ഭുത കാഴ്ചകളിലും മതിമറന്നു പോകുന്ന അക്കാലത്ത് എന്റെ മനസ്സില്‍ ദ്വിവേഹി എന്ന ഭാഷ ഒരു പാട് നര്‍മം വിതറിയിട്ടുണ്ട് !

വന്ന് ഒരാഴ്ച ആയിക്കാണും.ഒരു ദിവസം ഞാന്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ മുറിയുടെ വാതിലില്‍ മുട്ടുന്നത് കേട്ടാണ് ഞാന്‍ ഉണര്‍ന്നത് . വാതില്‍ തുറന്നപ്പോള്‍ മുന്നില്‍ മുതലാളി . ‘വളി ബേണം’ മധ്യവയസ്കനായ അയാള്‍ എന്നോട് പറഞ്ഞു . എനിക്ക് ഒന്നും മനസ്സിലായില്ല . അയാള്‍ വീണ്ടും ആവര്‍ത്തിച്ചു . ‘വളി ബേണം’ ! ഇപ്പോള്‍ ചോദ്യം മനസ്സിലായി . വൈക്കം മുഹമ്മദ് ബഷീര്‍ അതേക്കുറിച്ച് ഒരു കഥ എഴുതിയത് വായിച്ചിട്ടുണ്ട് . പക്ഷെ ആ കഥയില്‍ അതുണ്ടാക്കുന്ന പുകില്‍ ആണ് ബഷീര്‍ പറഞ്ഞത് .

ആകെ ബുദ്ധിമുട്ടുന്ന എന്നെ കണ്ട് അയാള്‍ ചിരിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് അയാള്‍ക്ക് ഒട്ടും അറിയില്ല . അതുകൊണ്ടാകണം എന്റെ സമ്മതം നോക്കാതെ അകത്തു കയറി അടുക്കളയില്‍ നിന്ന് ഒരു വെട്ടുകത്തി എടുത്തു അയാള്‍ പുറത്തേക്ക് പോയി. കത്തിയുടെ ദ്വിവേഹി വാക്ക് അന്നു പഠിച്ചു.

ദ്വിവേഹിയിലെ പല വാക്കുകളും പല ഭാഷകളുടെയും സംഭാവനയാണ് . മലയാളത്തില്‍ നിന്നും ചില വാക്കുകള്‍ ദ്വിവേഹി ഭാഷയില്‍ കാണാം . കുട , അടി (bottom , deep ) , ഫങ്ക ( പങ്ക ) , മുരിന്ഗ ( മുരിങ്ങ ) , ബേണം ( വേണം ) ഇങ്ങനെ പോകുന്നു ഈ ഭാഷയിലെ മലയാള സ്വാധീനം. സംസ്കൃത ഭാഷയാണ് ദ്വിവേഹി എന്ന ഭാഷയുടെ അടിത്തറ . താന ( Thaana ) ലിപിയില്‍ ആണ് ദ്വിവേഹി എഴുതുക . അറബി പോലെ വലത്ത് നിന്ന് ഇടത്തോട്ട്.

നിരവധി വര്‍ഷങ്ങളിലൂടെ പല ഭാഷകള്‍ ദ്വിവേഹി ഭാഷയെ സ്വാധീനിച്ചിട്ടുണ്ട് . അതില്‍ മുന്‍പന്തിയില്‍ അറബി ഭാഷ തന്നെ. ഫ്രഞ്ച് , പേര്‍ഷ്യന്‍ , പോര്‍ച്ചുഗീസ് , ഉറുദു , ഇംഗ്ലീഷ് എന്നീ ഭാഷകളും ദിവേഹിയില്‍ കലര്‍ന്നതായി കാണാം . ദ്വിവേഹി വാക്കുകളായ Atolu ,Doniഎന്നിവ ഇംഗ്ലീഷ് ഭാഷയിലേക്കും ചേക്കേറി ((Atoll a ring of coral islands or reefs ; Doni/Dhoni a vessel for interatoll navigation ) . കൊന്തക്കാ ധണി ( എങ്ങോട്ട് പോകുന്നു ) ,കീക്കെ (എന്ത് ), കാക്കു ( ആര് ), കൊങ്ങച്ചേ ( എങ്ങനെ ), കൊക്കോ, കുജ്ജ ( ചെറിയ കുട്ടി ) , കീനെ ( how are you ?) , രംഗാളു ( fine ) , സക്കര ( not fine or bad ) ബെബെ , ദോമ്മ്പേ , തിത്തിബെ, തുത്തുബെ ( ഈ നാല് വാക്കുകളുടെയും അര്‍ഥം സഹോദരന്‍ ) , ദത്ത , ദോന്ത , തിത്ത ( ഇവയെല്ലാം സഹോദരി) തുടങ്ങിയ ദ്വിവേഹി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ നമ്മില്‍ ഒരു ചിരി ഉണര്‍ന്നെങ്കില്‍ ആര്‍ക്കും അതില്‍ തെറ്റ് പറയാന്‍ കഴിയില്ല?

ഇവിടെ മമ്മ ,പപ്പ ( അമ്മയും അച്ഛനും ) കഴിഞ്ഞാല്‍ എല്ലാം സഹോദരനും സഹോദരിയും ആണ് . അമ്മാവന്‍ , അമ്മായി , മരുമകന്‍ , മരുമകള്‍ ,ഇളയച്ചന്‍ , ഇളയമ്മ ഒന്നും ഇവിടെ ഇല്ല . അതൊക്കെ സഹോദരന്റെയും സഹോദരിയുടെയും വാക്കുകള്‍ ഉപയോഗിച്ച് ഇവര്‍ അഡ്ജസ്റ് ചെയ്യും. നമ്മളെ പോലെ എന്തിനാണ് ഈ കാക്കത്തൊള്ളായിരം ബന്ധങ്ങളുടെ പേര് വിളിച്ച് കഷ്ടപ്പെടുന്നത് ! അതിനും ഒരു ദ്വീപ് സ്റ്റൈല്‍ . ദ്വീപ് പോലെ ഹ്രസ്വം ഇവിടെ കുടുംബ ബന്ധങ്ങളും !
 

തൊലി ഇത്തിരി വെളുത്തവരോട് പൊതുവേ പലര്‍ക്കും ഇത്തിരി ഇഷ്ടം കൂടും. ദ്വീപുകാരന് ആ ഇഷ്ടം അല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നു . പ്രത്യേകിച്ച് സായിപ്പിനോടും മദാമ്മയോടുമുള്ള പ്രേമം.


 
അതേ കവാത്ത്

തൊലി ഇത്തിരി വെളുത്തവരോട് പൊതുവേ പലര്‍ക്കും ഇത്തിരി ഇഷ്ടം കൂടും. ദ്വീപുകാരന് ആ ഇഷ്ടം അല്‍പം കൂടുതല്‍ ആണെന്ന് തോന്നുന്നു . പ്രത്യേകിച്ച്
സായിപ്പിനോടും മദാമ്മയോടുമുള്ള പ്രേമം. നമ്മുടെ നാട്ടുകാര്‍ക്ക് ഇക്കാര്യത്തിലുള്ള കവാത്തു മറക്കല്‍ സിന്‍ഡ്രോമിനെ കടത്തിവെട്ടുന്ന ഒരു ജീവിത ശൈലി തന്നെ ഇവര്‍ ശീലിച്ചു വെച്ചിട്ടുണ്ട് !

മാലിദ്വീപ് കിടക്കുന്നത് ഭൂമധ്യ രേഖാ പ്രദേശത്താണ് . കടുത്ത ഉഷ്ണം സ്വാഭാവികം. കൂടാതെ അള്‍ട്രാ വയലറ്റ് റേഡിയേഷനും സദാ കൂട്ടുണ്ട്. അത്തരം സ്ഥലത്ത് ലളിത വസ്ത്രമാകും നല്ലത്. എന്നാല്‍ ദ്വീപുകാരന്‍ അങ്ങനെ ചിന്തിക്കണമെന്നില്ല . അവന്‍ ടൈ കെട്ടി നെഞ്ചും വിരിച്ചു നടക്കും. ടൈ കെട്ടുന്നതിന്റെ ശരിതെറ്റുകള്‍ എനിക്കറിയില്ല. പക്ഷെ കടുത്ത ചൂടില്‍ ടൈ കെട്ടി നടക്കുന്ന ദ്വീപുകാരനെ കാണുമ്പോള്‍ അടക്കി നിര്‍ത്തിയ ചിരി ഉള്ളില്‍ വലിഞ്ഞു മുറുകാറുണ്ട് .
സര്‍ക്കാര്‍ ഓഫീസുകളില്‍ ആണ് ഈ ‘പായ്യാരം’ കൂടുതല്‍. നാട്ടിന്‍ പുറത്തു പണ്ട് പാന്റ്സ് ധരിച്ചു നടക്കുന്ന ആളുകള്‍ക്ക് ഗ്രാമവാസികള്‍ ഇത്തിരി ആദരവ് കൊടുക്കുന്ന ഒരു പതിവുണ്ടായിരുന്നു. ഹോ, അങ്ങോര്‍ വലിയ ആപ്പീസര്‍ അല്ലെ എന്ന മട്ട്.

ഹാഫ് കൈ ഷര്‍ട്ട് ഇന്‍സേര്‍്ട്ട് ചെയ്ത് ടൈയ്യും കെട്ടി ഒരു കറുത്ത കൂളിംഗ് ഗ്ലാസ് ധരിച്ചു ഷൂ ചവുട്ടി വരുന്ന ദ്വീപുകാരന്റെ വരവ് ഇടയ്ക്കെങ്കിലും ഒരു ശുദ്ധ കോമാളിയെ ഓര്‍മ്മിപ്പിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ ആവില്ല .
 

അത്തരം സ്ഥലത്ത് ലളിത വസ്ത്രമാകും നല്ലത്. എന്നാല്‍ ദ്വീപുകാരന്‍ അങ്ങനെ ചിന്തിക്കണമെന്നില്ല . അവന്‍ ടൈ കെട്ടി നെഞ്ചും വിരിച്ചു നടക്കും. ടൈ കെട്ടുന്നതിന്റെ ശരിതെറ്റുകള്‍ എനിക്കറിയില്ല. പക്ഷെ കടുത്ത ചൂടില്‍ ടൈ കെട്ടി നടക്കുന്ന ദ്വീപുകാരനെ കാണുമ്പോള്‍ അടക്കി നിര്‍ത്തിയ ചിരി ഉള്ളില്‍ വലിഞ്ഞു മുറുകാറുണ്ട് .


 
സാറേ, ഞാന്‍ പഠനം നിര്‍ത്തി
സായിപ്പിന്റെ സിനിമകളും പാട്ടുകളുമെല്ലാം ദ്വീപിനു ലഹരിയാണ്. ആ ലഹരിക്കൊപ്പമാവണം വേഷവിധാനങ്ങളിലെ ബിലാത്തി ചിട്ടകള്‍ വന്നത്. തലയില്‍ പല നിറങ്ങള്‍ തേച്ചുപിടിപ്പിച്ച് നടക്കുന്ന അനേകം ചെറുപ്പക്കാരെ ഇവിടെ കാണാം. മുടി സാമാന്യത്തിലുമേറെ നീട്ടി മുഖത്തെ താടിയും മീശയുമൊക്കെ പല കോലത്തില്‍ ഡിസൈന്‍ ചെയ്ത് അവരങ്ങണെ മേഞ്ഞുനടക്കും. ചിലരുടെ മുഖത്തു ചെമ്മരിയാടിന്റെത് പോലെ തൂങ്ങിയ താടി രോമങ്ങള്‍ കാണാം , ഒരു
പ്രത്യേക സ്റ്റൈലില്‍ . ചിലര്‍ കമ്മല്‍ ധരിക്കും . ചിലര്‍ മാല ധരിക്കും . കൊളാഷായിരിക്കും അവരുടെ വസ്ത്രങ്ങള്‍. അക്ഷരാര്‍ത്ഥത്തില്‍, കണ്ടം ബെച്ചൊരു കോട്ട് ! സിഗരറ്റ് ആഞ്ഞു വലിച്ചൂതി , ഇടയ്ക്കിടെ കോള മോന്തി, ബൈക്കില്‍ പറക്കലാണ് മുഖ്യ വിനോദം.

ഒരു പയ്യന്‍ സ്കൂള്‍ പഠനം അവസാനിപ്പിച്ചു എന്നറിയാന്‍ അവന്റെ ജീവിത ശൈലിയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ മതി. എട്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ ശിഷ്യന്‍ അമീര്‍ താന്‍ പഠനം നിര്‍ത്തിയെന്ന് ഞങ്ങളെ അറിയിച്ചത് മുന്നിലൂടെ സിഗററ്റ് നീട്ടി വലിച്ചൂതി നീളന്‍ പുകകൊണ്ടു റോഡില്‍ അഭിഷേകം ചെയ്താണ് . സിഗററ്റുമൂതി ഞങ്ങള്‍ അധ്യാപകരുടെ അടുത്തു വന്നു കുശലം പറയാനും അവന്‍ മറന്നില്ല.

ഇക്കഴിഞ്ഞ ദിവസം പ്രൈസ് ഡേക്ക് ഞങ്ങളുടെ സ്കൂളില്‍ ഒരുക്കിയ സ്റ്റേജ് കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചത് ദ്വീപുകാരുടെ പടിഞ്ഞാറന്‍ താല്‍പര്യങ്ങളെ
കുറിച്ചാണ് . സ്റ്റേജ് കെട്ടിലും മട്ടിലും കെങ്കേമം. പക്ഷെ വേദിയില്‍ ഒരു മങ്ങിയ വെളിച്ചം മാത്രം. അവിടെയുള്ളവരുടെ മുഖം സദസ്സില്‍ ഇരിക്കുന്ന ഞങ്ങള്‍ക്ക് മനസ്സിലായില്ല. പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ വന്നുപോകുമ്പോള്‍ ‘ദേ വന്നൂ , ദേ പോയി’ എന്ന് പറയാം അത്രമാത്രം! ഇവിടത്തെ പല റസ്റ്റോറന്റുകളും ബാര്‍ പോലെ തോന്നും. മങ്ങിയ വെളിച്ചം മാത്രം. തപ്പിത്തടഞ്ഞു നമ്മള്‍ ഭക്ഷണം കഴിക്കണം.

30 thoughts on “‘നിങ്ങളെ എനിക്കു മടുക്കുന്നു, സര്‍’

 1. സത്യം തന്നെ..പറയാന്‍ മറന്ന ഒന്നുകൂടി..ഇവര്‍ക്ക് നമ്മുടെ കേരളീയരുടെ നല്ല ഛായയുണ്ടല്ലേ? നന്നുടെ പാടത് പണിയെടുക്കുന്ന അബ്ബൂക്കയും കേശവനും അന്ദ്രോസുമൊക്കെ ടയ്യുംകെട്ടി മുടിയും നീട്ടി കമ്മലുമിട്ടു വന്നാല്‍ ശരിക്കും മാലിദ്വീപുകാരന്‍്…….:))

 2. നന്നായിട്ടുണ്ട്‌. ദ്വീപിൽ വന്നതുപോലെ തോന്നി. ദ്വീപിൽ പോയി പണിയെടുക്കേണ്ടിവന്ന മാഷിനെപ്പോലുള്ളവരോട്‌ സ്നേഹവും ആദരവും കൂടി.

 3. ഓരോ ഭാഗങ്ങൾ വായിക്കുമ്പോഴും ദ്വീപ് വാസത്തിന്റെ യാഥാർത്ഥ്യങ്ങളിലേയ്ക്ക് പുതിയ വാതായനങ്ങൾ തുറക്കപ്പെടുന്നു. കാഴ്ചപ്പാടുകളും വിലയിരുത്തലുകളും മാറുന്നു. സ്വാതന്ത്ര്യത്തിന്റെ അപാരതയിൽ നിന്ന് പരിമിതികളുടെ അസ്വസ്ഥതകളിലേയ്ക്കുള്ള മാറ്റം.. ഹൃദ്യവും രസകരവുമായ രചന…

 4. വായിക്കാന്‍ തന്നെ നല്ല രസമുണ്ട്………..അപ്പൊ അവിടെയുള്ള ജീവിതം…..ഓര്‍ക്കുമ്പോ തന്നെ രസം……..

 5. അങ്ങനെ മുഖങ്ങള്‍ കണ്ടു മടുക്കുമോ മാഷേ?? നമുക്ക് ഇഷ്ടം ഉള്ള മുഖങ്ങള്‍ ആണെകില്‍ എത്ര കണ്ടാലും മടുക്കില്ലല്ലോ.. അത് എന്ത് തന്നെ ആയാലും മാഷിന്റെ എഴുത്തില്‍ ശരിക്കും മാലി ദ്വീപ്‌ കണ്ട അനുഭവം…

 6. അവര്‍ക്ക് മടുത്താലും മാഷിന്റെ ദ്വീപ്‌ വിശേഷം മടുപ്പില്ല കേട്ടോ………വിശേഷങ്ങള്‍ പ്രതീക്ഷിക്കുന്നു

 7. മാഷെ പരിചയമുണ്ട്….
  കുറച്ച കാലം മൊകേരി ഉണ്ടായിരുന്നു…
  പുതിയ ലോകം…. പുതിയ കാഴ്ച ഹൃദ്യം…..

 8. മാഷിന്റെ അനുഭവങ്ങള്‍ തന്നെയാണ് എല്ലാ ദ്വീപിലും .ഏതു ദ്വീപും ഒന്നോ ഒന്നരയോ കിലോമീറ്റര്‍ ചുറ്റളവില്‍ അല്ലെ.എന്റെ കൂടെ വന്ന മറ്റു കൂട്ടുകാരികളെ പിരിഞ്ഞാലും 15 മലയാളി ടീച്ചേര്‍സ് എനിക്ക് പുതിയ കൂട്ടുകാരായി.ഇപ്പോ മിക്കവരും resign ചെയ്തു .പഴയ തലമുറക്കാര്‍ക്ക് ഇംഗ്ലീഷ് അറിവില്ലാത്ത കാരണം, എനിക്കും ചിരിക്കാന്‍ അവസരങ്ങള്‍ ഉണ്ടായിട്ടുണ്ട് .PTA മീറ്റിംഗ് രാത്രി ആണല്ലോ.ആദ്യമൊക്കെ അതൊരു കൗതുകമായിരുന്നു.പിന്നെ അതെല്ലാം ഒരു ശീലമായി.എന്തായാലും അവിടുത്തുകാര്‍ നമ്മുടെ നാട്ടിലേതു പോലെ വായ്നോട്ടക്കാരല്ല. അതാണ് വലിയ ആശ്വാസം.ക്ലാസ്സ്‌ റൂമില്‍ കുട്ടികളുടെ പെരുമാറ്റത്തെ കുറിച്ചു പറയണമായിരുന്നു. നമ്മള്‍ എങ്ങിനെ വിവരിച്ചാലും അതിന്റെ തീവ്രത ഇവിടെ ആര്‍ക്കും മനസ്സിലാവില്ല.എന്റെ Biology ക്ലാസ്സില്‍ ഒരുപാടു തമാശകള്‍ ഉണ്ടായതു ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ചിരി വരും. എല്ലാം നന്നായി വിവരിച്ചിട്ടുണ്ടല്ലോ ..ഇനിയും എഴുതണം …

 9. ഒരേ മുഖങ്ങള്‍ മടുക്കുന്നു….. മാഷേ, അത് സത്യാണോ?
  പിന്നെ രണ്ടു കൂട്ടര്‍ക്കും മടുത്തു കഴിഞ്ഞാല്‍ അദ്ധ്യാപനവും പഠനവും ഒക്കെ ബോര്‍ ആവും അല്ലേ…

 10. ലേഖനം വായിച്ചു . വളരെ ഇഷ്ടപ്പെട്ടു . ദ്വീപില്‍ എത്തിച്ചേര്‍ന്ന സുഖം . ഇനിയും ദ്വീപിലെ വാര്‍ത്തകള്‍ വേണ്ടി ഞാന്‍ കാത്തിരിക്കുന്നു ….

 11. പ്രിയ JC sir …മാലിദ്വീപിന്റെ നേര്‍ക്കാഴ്ച, വളരെ വൈവിദ്ധ്യമായ അവതരണ ശൈലിയിലൂടെ , രസാത്മകത നിലനിര്‍ത്തിക്കൊണ്ട് ,തനിമ ഒട്ടും ചോരാതെ പകര്‍ന്നു നല്കാന്‍ ഇതില്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും ഇനിയും മുന്നോട്ട് പോകാനുള്ള എല്ലാ ഭാവുകങ്ങളും നേരുന്നു

 12. പുതിയ ദ്വീപില്‍ വന്നു പെട്ടിട് 3 വര്‍ഷമായി..ഈ 3 വര്‍ഷവും ഒരേ ബാച്ചിലെ കുട്ടികളെ തന്നെ എനിക്കു കിട്ടുന്നു. അവര്‍ പലപ്പോഴും പറഞ്ഞ കാര്യമാ മാഷ് ഇവിടെ കുറിച്ചത്.. അവരും, ഞാനും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതും മടുപ്പിനെ കുറീച് തന്നെ ..

 13. ഒരു വളരെ ദൂരം യാത്ര പോയ പ്രതീതി ഉണ്ടായി വായിച്ചു തീര്ന്നപോഴേക്കും…ജീവിതം ആകുന്ന വഴിയിലൂടെ നമുക്ക് ബഹുദൂരം യാത്ര ചെയ്യേണ്ടിയിരിക്കുന്നു….യാത്ര വിവരണം ഇവിടെ നില്കുന്നില്ല തുടര്‍ന്ന് എഴുതുക..ഈശ്വരന്‍ അനുഗ്രഹികട്ടെ…

 14. മാഷ് കണ്ട, അറിഞ്ഞ , ദ്വീപിനെ കുറിച്ച് ഇനിയും അറിയുവാന്‍ കാത്തിരിക്കുന്നു………….

 15. njanivide vannittu innekku randu aazhcha mash kanda kazhchakal ippol enteyullilekkum chekkerunnu… kazhchakal kandu madukkaathirikkatte…

 16. മാഷേ, മാഷിലൂടെ മാലീനെ കുറിച്ചു അറിയുന്നതില്‍ സന്തോഷമുണ്ട്. പൂനിലവുപോലെ ഹൃദ്യമായി ഭാഷയില്‍ ഉള്ള മാഷുടെ രചനകള്‍ വായിക്കാന്‍ നല്ല രസമുണ്ട്.

 17. നല്ല വായനാനുഭവം …കാക്കു കീക്കെ പറഞ്ഞാലും ദ്വിവെഹി ഭാഷ രസികന്‍ എന്ന് ഞാന്‍ പറയുന്നു ..കീനെ സര്‍..? കൂടുതല്‍ എഴുതാന്‍ ദ്വിവെഹി ഒരു പ്രചോദനമാകട്ടെ …

  • ഈ ദ്വീപനുഭവം എനിക്കൊരു പുത്തനറിവ്. നന്നായിട്ടുണ്ട്.

 18. ഈ ഭാഷയെ കുറിച്ച് പുത്തന്‍ അറിവാണ്, നന്ദി. ഒരു ദേശത്തെ കുറിച്ചും അവരുടെ രീതികളെ കുറിച്ചും വിവരിക്കുമ്പോള്‍ പരിഹാസം കുറയ്ക്കാം എന്ന് തോന്നുന്നു. എന്തായാലും രസമുണ്ട്. വായിക്കാന്‍,. ഭാവുകങ്ങള്‍.,.

 19. തുത്തുബെ , രസകരം നിങ്ങളുടെ എഴുത്ത് .
  ദ്വിവേഹി യെ കൂടുതല്‍ അറിയാന്‍ മനസ്സില്‍ ഒരാഗ്രഹവും ജനിപ്പിച്ചു.

 20. വളരെ നല്ല എഴുത്ത്…..കണ്ടവരെ തന്നെ കാണേണ്ടിവരുന്നുവെങ്കിലും കാഴ്ചകൾ പതിയുന്ന്ടെന്നു വിശ്വസിക്കാം …..ഇനിയും ഈ വരികളിലൂടെ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്നു

 21. i felt nostalgia while going through your article…….i had been working there from 2008 to 2011……

 22. valare nannayittund Sir nte Article……..Sir nte avatharana shaily kandappol , enik sir nte pazhaya class aanu orma varunnathu….

Leave a Reply

Your email address will not be published. Required fields are marked *