പത്രക്കാരും ഓട്ടോക്കാരും: ഒരു താരതമ്യ പഠനം

പത്രക്കാരന്‍ പണിമുടക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യും. ഡയസ് നോണിനെപ്പറ്റി ‘ഇന്‍ഫോ ബോക്സ്’തയാറാക്കും. പക്ഷെ ജീവന്‍ പോയാലും പണിമുടക്കില്ല-പത്ര പ്രവര്‍ത്തകരുടെയും ഓട്ടോ തൊഴിലാളികളുടെയും ജീവിതത്തിലൂടെ എ.വി ഷെറിന്‍ നടത്തുന്ന താരതമ്യ സഞ്ചാരം

എല്ലാ തൊഴിലിനും അതിന്റേതായ മഹത്വമുണ്ട് എന്ന ലോകസിദ്ധാന്തം മലയാളി ഓരോ പണികളെടുക്കുമ്പോഴും നമുക്ക് മനസിലാകും. ‘ഞാന്‍ ഇപ്പണി ചെയ്യേണ്ടയാളല്ല’ എന്ന് ഓരോ പണിക്കാരനുമായും അടുത്തു സംസാരിച്ച വേളകളില്‍ ഹൃദയവേദനയായി കൂലിപ്പണിക്കാരന്‍ മുതല്‍ യൂനിവേഴ്സിറ്റി പ്രൊഫസര്‍ വരെ എന്നോട് പറഞ്ഞിട്ടുണ്ട്.എങ്കിലും, താത്വികമായെങ്കിലും ഓരോ പണിക്കും അതിന്റേതായ അന്തസുണ്ട് എന്ന് അംഗീകരിച്ചു കഴിഞ്ഞാല്‍ , വ്യത്യസ്തജോലികള്‍ തമ്മില്‍ താരതമ്യം ചെയ്യുന്നതു കൊണ്ട് യാതൊരു പ്രശ്നവുമില്ല.
ഒട്ടും ഉത്തരവാദിത്തമില്ലാതെ നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളും അതത് മേഖലകളില്‍ സജീവമായവര്‍ തന്നെ പങ്കുവച്ച വിവരങ്ങളുമാണ് ഈ പഠനത്തിനായി ഉപയോഗിക്കുന്നത്.അതിനു മുമ്പായി കോഴിക്കോട് പ്രചുരപ്രചാരമുള്ള പത്രക്കാരെ സംബന്ധിച്ചുള്ള ഒരു (രഹസ്യ )തമാശ പറയാം.
പത്രപ്രവര്‍ത്തകരുടെ സംഗമഭൂമിയായ പ്രസ്ക്ലബില്‍ ഒരു ഇന്റേണല്‍ ആഘോഷത്തിനൊടുവില്‍ ബിരിയാണി വിളമ്പുന്നു. ബിരിയാണിക്കായുള്ള വരി നീണ്ടു നീണ്ട് ഹാളിന് പുറത്തായതോടെ അക്ഷമനായൊരു പത്രക്കാരന്‍ സ്ഥലകാലബോധം മറന്ന് മുന്നോട്ടോടി വിളമ്പുകാരനോട് അട്ടഹസിച്ചു. ‘പ്രസ് ആണ്, വേഗം വേണം’!
ബിരിയാണി വിളമ്പിയ ആളും വരിയുടെ ഏറ്റവും മുന്നിലുള്ള ആളും അന്തം വിട്ടു നില്‍ക്കെ, എപ്പോഴും ‘പ്രയോരിറ്റി പാസ്’ ലഭിച്ച വിദ്വാന്‍ ഒരു പ്ലേറ്റ് ബിരിയാണി സംഘടിപ്പിച്ചു കഴിഞ്ഞിരുന്നു.
ഇങ്ങനെ ഒരു ഓട്ടോക്കാരനും ചെയ്യാന്‍ സാധ്യതയില്ല.ഇനി പഠന വിശകലനങ്ങളിലേക്കും അനുമാനങ്ങളിലേക്കും കടക്കാം.

1. പത്രക്കാരന്‍ ട്രെയിനി എന്ന നിലക്കാണ് ഒരു സ്ഥാപനത്തില്‍ ജോലി തുടങ്ങുന്നത്.
ഓട്ടോക്കാരന്‍ ഓട്ടോ ഡ്രൈവര്‍ ആയാണ് ജോലി തുടങ്ങുന്നത്.

2. ട്രെയിനിംഗ് സമയത്ത് പ്രൊബേഷന്‍ അല്ലെങ്കില്‍ സ്ഥിരനിയമനം ഉറപ്പാക്കാന്‍ പത്രക്കാരന് മണിയടി പ്രയോഗം നന്നായറിയണം.
വാടകക്കെടുത്ത ഓട്ടോയാണ് ഓട്ടുന്നതെങ്കില്‍ പോലും ഓട്ടോക്കാരന്അത്തരമൊരു പണിയെടുക്കേണ്ടി വരില്ല.

3. പത്രക്കാരന്‍ ഓരോ രീതിയില്‍ പ്രൊമോഷന്‍ വാങ്ങി ഉയരുമ്പോഴും അവനെ/അവളെ പീഡിപ്പിക്കാന്‍ തൊട്ടുമുകളില്‍ ഒരാളുണ്ടാകും.
ചീഫ് സബ്ബിനുമേല്‍ ന്യൂസ് എഡിറ്റര്‍, ന്യൂസ് എഡിറ്റര്‍ക്കു മേല്‍ അസോസിയേറ്റ് എഡിറ്റര്‍, സീനിയര്‍ റിപ്പോര്‍ട്ടര്‍ക്കുമേല്‍ ബ്യൂറോ ചീഫ് എന്നിങ്ങനെ. അതുകൊണ്ട് എല്ലാവരും അസംതൃപ്തരും തന്റെ ഉന്നതന്റെ ശിങ്കിടിയാവാന്‍ തൊട്ടുതാഴെയുള്ളവനെ പീഡിപ്പിക്കുന്നതില്‍ ‘സാഡിസ്റ്റിക് പ്ലഷര്‍’ ഉള്ളവരുമാകും.

ഓട്ടോക്കാരന് പ്രൊമോഷന്‍ ഇല്ല.

4. ഓട്ടോക്കാരന്‍ തികഞ്ഞ തൊഴിലാളി ബോധമുള്ളവനാണ്. അവര്‍ നീതിവ്യവസ്ഥ നടപ്പാക്കപ്പെടുന്നില്ല എന്ന് മനസിലാക്കിയാല്‍ പണിമുടക്കും. ഇതിന് അവര്‍ ഓട്ടോ മുതലാളിയെയോ, യാത്രക്കാരെനെയോ ഭയപ്പെടുന്നില്ല.

പത്രക്കാരന്‍ പണിമുടക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യും. ഡയസ് നോണിനെപ്പറ്റി ‘ഇന്‍ഫോ ബോക്സ്’തയാറാക്കും. പക്ഷെ ജീവന്‍ പോയാലും പണിമുടക്കില്ല. തൊട്ടടുത്ത ക്യൂബിക്കിളിലെ സഹപ്രവര്‍ത്തന്റെ കരണക്കുറ്റിക്ക് മാനേജ്മെന്റ് അടിച്ചാലും പേജു തയാറാക്കാനുള്ള ഉത്തരവാദിത്ത ബോധം അവനെ/അവളെ അതേ ദിവസം തന്നെ ഓഫീസിലെത്തിക്കും.

5. ഓട്ടോക്കാരന് സ്ഥലം മാറ്റമില്ല. തിരുവനന്തപുരത്താണ് ഓട്ടോക്കാരനാകുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ സ്റ്റാച്ച്യുവിലും, കരമനയിലും തമ്പാനൂരിലും ഓടി നടക്കാം. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് ഒരു ട്രിപ്പു പോലും ജീവിതത്തില്‍ ലഭിക്കാനിടയില്ല.

പത്രക്കാരന്‍ മക്കളെ സ്കൂളില്‍ ചേര്‍ത്ത് ഫീസടച്ചാല്‍ ഉടന്‍ ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ വരാം. അത് കോയമ്പത്തൂരേക്കോ, പാറ്റ്നയിലേക്കോ ആകാം. അവിടെ ഓഫീസുകള്‍ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല.

6. ഓട്ടോക്കാരന് വേജ് ബോര്‍ഡ് ഇല്ല. അതിനാല്‍ ആരും അത് എതിര്‍ത്ത് കോടതിയില്‍ പോകില്ല. നടപ്പാക്കുന്നത് ബചാവത്തോ, മാനിസാനയോ എന്ന ആശയക്കുഴപ്പമില്ല.

പത്രക്കാരന് വേജ് ബോഡ് കാത്തിരിക്കുന്ന വേഴാമ്പലാണ്. അത് വ്യാഴവട്ടത്തിലൊരിക്കല്‍ അവതരിക്കുമ്പോള്‍ അതിന്റെ അന്തകനായി പത്രക്കാരന്റെ മുതലാളിമാര്‍ തന്നെ രംഗത്തെത്തും.

7. പത്രക്കാരന് പ്രസ് എന്ന സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിക്കാം. ഓട്ടോക്കാരന് അത്തരം ഒരു സ്റ്റിക്കര്‍ ഇല്ല.

8. പത്രക്കാരന് പ്രസ് ക്ലബുണ്ട്. ഓട്ടോക്കാരന് ഓട്ടോ ക്ലബില്ല.

9. പത്രക്കാര്‍ക്ക് ഒരിക്കലും ആവശ്യമുള്ളപ്പോള്‍ ലീവെടുക്കാനാവില്ല. കടലാസിലുള്ള ലീവ് എക്കാലവും ലാപ്സാകും.
ഓട്ടോക്കാരന് താല്‍പര്യമില്ലെങ്കില്‍ ഒരു ഓട്ടം കഴിയുമ്പോള്‍ തന്നെ പരിപാടി അവസാനിപ്പിക്കാം.

10. ഒരു ഓട്ടോയില്‍ നിന്ന് പിരിച്ചു വിടപ്പെട്ടാല്‍ അനേകം ഓട്ടോകള്‍ ഓട്ടോക്കാരെ കാത്തിരിക്കും. പത്രക്കാരന്‍ പിരിച്ചു വിടപ്പെട്ടാല്‍ അപാരമായ ദൈവാധീനമുള്ള ആളാണെങ്കില്‍ മാത്രം വേറെ പണി കിട്ടും.

10. ഓട്ടോക്കാര്‍ സ്വസ്ഥതയുള്ള മനുഷ്യരാണ്. പത്രക്കാര്‍ 24 മണിക്കൂര്‍, 7 ദിവസം, 4 ആഴ്ച, 365 ദിവസം അസ്വസ്ഥരായ ജന്‍മങ്ങളാണ്.

(ശേഷം കാര്യങ്ങള്‍ വായനക്കാര്‍ക്ക് പൂരിപ്പിക്കാവുന്നതാണ്.)

25 thoughts on “പത്രക്കാരും ഓട്ടോക്കാരും: ഒരു താരതമ്യ പഠനം

 1. I feel so relaxed after reading this coz i had nurtured ambitions to be a committed journalist to lash out against social injustice for long!the inside story of many exciting positions is tragic..plenty of feathers flying but few birds!thanx

 2. ഓട്ടോ റിക്ഷാക്കാരെ ഞാന്‍ എന്നും ആദരവോടെ തന്നെ യാണ് നോക്കാറുള്ളത്.അപൂര്‍വ്വം ചില നേരം കൂലി അമിതമായി ചോദിച്ചപ്പോള്‍ ഒന്ന് ഇടഞ്ഞിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല.പലപ്പോഴും ചെറിയ യാത്രക്കിടയില്‍ ഓട്ടോ ഡ്രൈവര്‍ മാരുമായി
  സംസാരിക്കുക വഴി നാടിന്റെ സ്പന്ദനങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കാറുണ്ട്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പു കാലത്ത് ശരിയായ ഫീഡ് ബാക്ക് കിട്ടാന്‍ ഞാന്‍ ഇവരെ ആണ്‌ ആശ്രയിക്കാറുള്ളത്.
  ഷെറിന്റെ കുറിപ്പ് വായിച്ചപ്പോള്‍ ഇത്തരം ചിന്തകള്‍ മനസ്സില്‍ പൊങ്ങി വന്നു എന്ന് മാത്രം.ഇപ്പോള്‍ അവരുടെ സ്വാതന്ത്രത്തെ ക്കുറിച്ച് കൂടി കുറിപ്പിലൂടെ
  അറിഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ ചെറിയ ഒരു അസുയ

 3. പത്രപ്രവര്ത്തകന്റെ ഒരു തരം സുപ്പീരിയോറിറ്റി കോംപ്ലക്സ് (ഇന്ഫീരിയോറിറ്റി കോംപ്ലക്സ് എന്നും വായിക്കാം) തുറന്നു പറഞ്ഞ ഒരു കുറിപ്പ്. ഓട്ടോക്കാര്‍ ഞങ്ങള്‍ പത്രപ്രവര്ത്തകരുടെ അത്ര പ്രാധാന്യമുള്ളവരല്ല, പക്ഷെ ഞങ്ങള്അവരുടെ അത്രപോലും സൌകര്യങ്ങള്(?) അനുഭവിക്കുന്നില്ല. നിങ്ങളിതൊന്നും കാണുന്നില്ലേ ജനങ്ങളേ, ഞങ്ങള്‍ ചെയ്യുന്ന ഈ മഹനീയ കര്മ്മത്തെ നിങ്ങള്‍ വിലവെക്കുന്നില്ലേ എന്നു വിളിച്ചു ചോദിക്കുന്നതു പോലെ തോന്നി.

  “ഹോ, ഈ മുപ്പത് പവന്റെ സ്വര്ണമാല ഇട്ടോണ്ട് നടക്കാന്‍ എന്തു ബുദ്ധിമുട്ടാണെന്നോ കമലേ, നിന്റടുത്തുള്ള ആ ഒരു പവന്‍ മാല പോലൊരെണ്ണം വാങ്ങിച്ചാല്‍ മതിയായിരുന്നു. എന്തു ചെയ്യാനാ, ശശിയേട്ടന്‍ സമ്മതിക്കണ്ടേ?” എന്നു പറയുന്ന പോലൊരു നാടന്‍ പരദൂഷണം, അല്ലേ??

  ഒരു കാര്യം ചോദിക്കുമ്പോള്‍ മുഷിയരുത്, നിങ്ങളെ ആരെങ്കിലും നിര്ബന്ധിച്ചു ചെയ്യിക്കുന്ന ജോലിയാണോ ഈ പത്രപ്രവര്ത്തനം? ഇതില്‍ ഇത്ര ബുദ്ധിമുട്ടുണ്ടെങ്കില്‍ ഈ പത്രപ്രവര്ത്തനം നിര്ത്തി ഓട്ടോ ഓടിക്കാന്‍ പോയിക്കൂടേ?? നിങ്ങളുടെ വീക്ഷണത്തില്‍ ഓട്ടോ ഓടിക്കല്‍ വളരെ എളുപ്പമുള്ള ഒരു പണിയാണല്ലോ…

  • സുഹൈര്‍, പത്രപ്രവര്‍ത്തനം ആരും നിര്‍ബന്ധിച്ചു ചെയ്യിക്കുന്ന പണിയല്ല. പക്ഷെ ചെയ്യുന്ന ഓരോ കാര്യങ്ങളോടും ക്രിട്ടിക്കല്‍ ആയ സമീപനം സ്വീകരിക്കുന്നത് ഒരു തെറ്റല്ലല്ലോ. വീണുപോയാല്‍ ചിരിക്കുന്നത് പോലെ കണ്ടാല്‍ മതി. അതിനു മുപ്പതു പവന്റെ മാലയുടെ പൊങ്ങച്ചത്തിന്റെ ഭാവം ഒട്ടും ഇല്ലെന്നു ആത്മാര്‍ഥമായി പറയാനാകും. പരദൂഷനതിനെയും പേടിക്കേണ്ടതില്ല. അതിനും സമൂഹത്തില്‍ ചിലത് ചെയ്യാനുണ്ട്.

   • താൻകളുടെ ഈ കുറിപ്പ് പത്രപ്രവർത്തനത്തെ ക്രിട്ടിക്കൽ ആയി സമീപിച്ചു എന്നു (എനിക്ക്) തോന്നിയില്ല ഷെറിൻ. ഒരു പത്രപ്രവർത്തകന് അങ്ങനെ തോന്നിയേക്കാം, പക്ഷെ അല്ലാത്ത ഒരാൾക്ക് താൻകൾ പറഞ്ഞതുപോലെ വായിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ട്.

    പത്രപ്രവർത്തകരുടെ ഒരു ഗ്രൂപ്പ് മെയിലിൽ ഓടിക്കാൻ വേണ്ടി മാത്രമുള്ള ഒരു “ടിന്റുമോൻ ജോക്ക്” പോലെ തോന്നി ഈ കുറിപ്പ്. “പൊറോട്ടയുടെ ജാതി വിരുദ്ധ പോരാട്ടങ്ങള്‍” എഴുതിയ ഷെറിനാണ് ഇതെഴുതിയതെന്ന് വിശ്വസിക്കാൻ തന്നെ ബുദ്ധിമുട്ടുണ്ട്.

    <<<>>>

    ഷെറിന്റെ ആ ആത്മാർഥത എഴുത്തിൽ അങ്ങോട്ട് ഫീൽ ചെയ്യുന്നില്ല; സോറി.

    ഇതിലും മികച്ചത് ഷെറിനിൽ നിന്ന് പ്രതീക്ഷിക്കുന്നു.

    • സുഹൈര്‍, നന്ദി. തോന്നലുകള്‍ക്ക്‌ ഒരു ആഗോള മാനം ഉണ്ടാക്കിയെടുക്കേണ്ട ഒരു കധിനാധ്വനതിനു ഞാന്‍ തയ്യാറല്ല. അതിനാല്‍ സുഹരിന്റെ തോന്നല്‍ സുഹൈരിന്റെത് മാത്രമായിരിക്കട്ടെ.പിന്നെ ആത്മാര്‍ഥതയുടെ കാര്യം. അങ്ങനെയോന്നുന്ടെങ്ങിലല്ലേ അത് ഫീല്‍ ചെയ്യേണ്ടതുള്ളൂ. എഴുത്തില്‍, എഴുത്ത് എന്നെഴുതുമ്പോള്‍ അത് എഴുത്തായി വായിക്കപ്പെടാന്‍ ഉപകരിക്കുന്ന തരത്തിലുള്ള ഒന്നായി തീരണമെന്ന ആത്മാര്‍ഥത മാത്രമേ എനിക്കുള്ളൂ.തോന്നിയത് പറയുക. തോന്നിയ പോലെ ജീവിക്കാവുന്നിടത്തോളം ജീവിക്കുക. അതില്‍ കൂടുതലായ ഒന്നും പ്രതീക്ഷിക്കതിരിക്കുന്നതാണ് നല്ലത്.ടിന്റുമോന്‍ ഞാന്‍ സ്നേഹിക്കുന്ന ഒരാളാണ് എന്ന് കൂടി കുറിക്കട്ടെ.

     • എന്റെ തോന്നലുകളല്ലേ എനിക്കെഴുതാന്‍ പറ്റൂ. എന്റെ തോന്നലുകള്‍ എല്ലാവരുടേതുമാണെങ്കില്‍ പിന്നെ ലോകം പരമ ബോറായേനേ…
      താങ്കള്ക്ക് തോന്നുമ്പോലെ എഴുതുക. എനിക്ക് തോന്നുമ്പോലെ ഞാന്‍ മനസിലാക്കും.

      പ്രതീക്ഷകളൊന്നുമില്ലാത്ത ജീവിതം വലിയരസമൊന്നുമുണ്ടാവില്ല ഷെറിന്, അതുകൊണ്ട് ചുമ്മാ പ്രതീക്ഷിച്ചുകൊണ്ടു തന്നെ ഇരിക്കും.

      ടിന്റുവിനെ എനിക്കും വലിയ ഇഷ്ടമാണ്‍. പക്ഷെ ആളെ റോള്മോഡലാക്കണമെന്നെനിക്കാഗ്രഹമില്ല.

      🙂

 4. പത്രപ്രവര്‍ത്തനം ലോകത്തെ ഏറ്റവും മഹനീയ തൊഴിലെന്ന് ധരിക്കുകയും അതിന്റെ അഹങ്കാരം കാരണം കണ്ണുകാണാത്ത പത്രക്കാരുടെയും തൊലിപൊളിക്കുന്ന കുറിപ്പ്. ട്രേഡ് യൂനിയന്‍ തൊഴിലാളികര്‍ കാണിക്കുന്ന തൊഴില്‍ സംസ്കാരം പോലും നിലനില്‍ക്കാത്തിടമാണ് മീഡിയ ലോകം എന്നതാണ് സത്യം. പത്രലോകത്തെ നാറുന്ന വിശേഷങ്ങള്‍ അറിയിക്കേണ്ടവര്‍ പത്രക്കാര്‍ തന്നെയായതുകൊണ്ടും ഒരു പത്രസ്ഥാപനത്തെകുറിച്ചുള്ള അന്തരംഗവാര്‍ത്തകള്‍ കൊടുക്കുന്നതില്‍ സ്ഥാപനങ്ങള്‍ തമ്മില്‍ ഒരുതരം മ്യൂച്ച്യല്‍ അണ്ടര്‍സ്റ്റാന്റിങ് നിലനില്‍ക്കുന്നതിനാലും നാട്ടുകാരറിയുന്നില്ലെന്ന് മാത്രം…. സമൂഹം സ്വയം കല്‍പിച്ചുനല്‍കിയ സ്ഥാനം ചൂഷണം ചെയ്ത് കൊഴുക്കുന്ന എത്രയെത്ര മീഡിയ ജീവനക്കാര്‍…. മാന്യമായി ഉപയോഗിച്ചാല്‍ ചിലതൊക്കെ ചെയ്യാന്‍ കഴിയുമെന്ന് മത്രം………

 5. സുഹൈര്‍,
  അതെ, സ്വന്തം അഭിപ്രായം തന്നെ എഴുതണം.
  എന്നാല്‍ അതാണ് എല്ലാവരുടെയും അഭിപ്രായമെന്ന തീര്‍പ്പ് ബോറാണ്. പത്രക്കാര്‍ ഒഴിച്ച് മറ്റുള്ളവര്‍ക്കെല്ലാം
  താങ്കളുടെ അഭിപ്രായം എന്ന മട്ടിലാണ് താങ്കളുടെ മേല്‍ പറഞ്ഞ പ്രതികരണം.
  സമാനമായ വീക്ഷണം ഷാജഹാന്‍ എഴുതിയ പോസ്റ്റിലും താങ്കള്‍ പ്രകടിപ്പിച്ചത് കണ്ടു. അതിലുമുണ്ട് ഞങ്ങള്‍\ നിങ്ങള്‍ എന്ന വേര്‍തിരിവ്.
  താങ്കള്‍ക്ക്ഈ പത്രക്കാരോട് വല്ല വിരോധവുമുണ്ടോ. തോറ്റകവി നിരൂപകനാവും എന്ന മട്ടിലൊരു വിരോധം:-)

  എ.വി ഷെറിന്‍ എഴുതിയത് സ്വയം വിമര്‍ശമാണ്.
  അതിനു സാധാരണയില്‍ കവിഞ്ഞ ആത്മബോധം വേണം. ഇത്തരമൊരു ആത്മവിമര്‍ശം താങ്കള്‍ നടത്തിയാല്‍ എങ്ങനെ
  ഉണ്ടാവും എന്നാലോചിച്ചു നോക്കൂ.
  ചിലപ്പോള്‍, പുച്ഛം ഇത്രക്കൊന്നും വേണ്ടെന്ന് ബോധ്യമായേക്കും.

  • ആനന്ദ്,

   ഷാജഹാന്റെയും ഷെറിന്റെയും പോസ്റ്റുകളില്‍ കണ്ട എന്റെ അഭിപ്രായം വച്ച് ഞാനൊരു “തോറ്റകവി – നിരൂപകനാണെന്ന്” നിങ്ങള്‍ തീര്പ്പുകല്പ്പിച്ച ഈ ന്യായം വച്ച് എനിക്ക് ചോദിക്കാം, ആനന്ദ് പത്രപ്രവര്ത്തകനാണല്ലേ?? 🙂

   പത്രപ്രവര്ത്തകര്‍ എഴുതുന്ന എന്തിനെയെങ്കിലും വിമര്ശിക്കുന്നത് മഹാപാപമാണെന്നൊന്നും എനിക്ക് തോന്നുന്നില്ല.

   എന്റെ അഭിപ്രായം ലോകത്തിന്റെ മുഴുവന്‍ അഭിപ്രായമാണെന്നൊന്നും ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല സുഹൃത്തേ. അങ്ങനെയല്ല എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അതിലിനിയും വിശദീകരണം ആവശ്യമില്ല എന്നു തോന്നുന്നു.

   ഷാജഹാന്റെ പോസ്റ്റിലിട്ട കമന്റിനെ പറ്റി അവിടെ പറയൂ. എന്റെ പുച്ഛത്തെ പറ്റി ഞാന്‍ സ്വയം വിമര്ശനം നടത്തിക്കോളാം.

   ഷെറിനെഴുതിയ കാര്യങ്ങള്‍ വിട്ട് ഇപ്പോള്‍ എന്റെ പുച്ഛത്തെ കുറിച്ചുള്ള സംസാരമായ സ്ഥിതിക്ക് ഞാന്‍ നിര്ത്തി.

 6. സുഹൈര്‍,
  ഹാ, അങ്ങനെ നിര്‍ത്തിപ്പോവല്ലേ 🙂
  ഞാന്‍ പറഞ്ഞത് എന്റെ അഭിപ്രായമല്ലേ.
  സുഹൈറിനുള്ളതു പോലെ എനിക്കുമില്ലേ അഭിപ്രായം.
  അതല്ലേ സംവാദം.
  പത്രക്കാരനായാലും അല്ലെങ്കിലും
  ഇത്തരം സംസാരം തുടരാം നമുക്ക്.

 7. തീര്ച്ചയായും. ഞാനിവിടെ തന്നെയുണ്ടാവും. 🙂

  പക്ഷെ കമന്റ് വന്നോ മറുകമന്റു വന്നോ എന്ന് ഇടക്കിടെ ഇങ്ങനെ വന്നു നോക്കുന്നത് വലിയൊരു ബുദ്ധിമുട്ടാണ്‍. ബ്ലോഗറിലൊക്കെ ഉള്ളതു പോലെ കമന്റ് ഫോളോ ചെയ്യാന്‍ നാലാമിടത്തില്‍ വല്ല ഓപ്ഷനുമുണ്ടായിരുന്നെങ്കില്‍ നന്നായേനേ.. (അഡ്മിന്‍ പ്ലീസ് നോട്ട്…)

  ആനന്ദ് പത്രക്കാരനാണെങ്കില്‍ (അല്ലെങ്കിലും) ഇതും കൂടെ ഒന്നു വായിച്ചു നോക്കൂ. http://www.nalamidam.com/archives/category/media/%E0%B4%A1%E0%B4%BF-%E0%B4%AB%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%B8%E0%B5%8D-%E0%B4%8E%E0%B4%A8%E0%B5%8D%E2%80%8D-%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%A8%E0%B4%BE%E0%B4%AD%E0%B4%A8

  അതില്‍ പക്ഷെ പയ്യാരം പറച്ചിലുകളില്ല. കാടടച്ചുള്ള വെടിവെപ്പുമില്ല.

 8. 11. ഓട്ടോക്കാരന്‌ ഓട്ടോക്കാരുടെ സംഘടനയില്‍ ചേരാന്‍ ആരുടേയും ഓശാരം വേണ്ട.
  പത്രക്കാരന്‌ പത്രക്കാരുടെ സംഘടനയില്‍ ചേരാന്‍ മുതലാളിയുടെ ഓശാരം വേണം.
  ഇല്ലെങ്കില്‍ ഓശാരം വാങ്ങി നേതാവായവര്‍ കണ്ണുരുട്ടി പേടിപ്പിക്കും.

  12. ഓട്ടോക്കാര്‍ക്കിടയില്‍ തരംതിരിവില്ല. പെട്രോള്‍ വണ്ടി ഓട്ടിയാലും ഡീസല്‍
  വണ്ടി ഓട്ടിയാലും അവര്‍ക്കു കൂലിയും സ്ഥാനവും തുല്യം.
  പത്രക്കാര്‍ക്കിടയില്‍ ക്ലാസുണ്ട്‌. മണ്ണെണ്ണ വണ്ടി, ഡീസല്‍ വണ്ടി, പെട്രോള്‍
  വണ്ടി, തള്ളുവണ്ടി എന്നിങ്ങനെ. ഡീസലുകാരന്‌ പെട്രോളുകാരനെ കാണാന്‍മേല,
  പെട്രോളുകാരന്‌ തള്ളുവണ്ടിയോട്‌ പുജ്ഞം, തള്ളുവണ്ടിക്കാരന്‍ പറയും മണ്ണെണ്ണ
  വണ്ടിക്കാരന്‍ വണ്ടിക്കാരനേയല്ലെന്ന്‌….

  13. ഓട്ടോക്കാരന്‍ ഒരുത്തനേം നക്കാന്‍ നിക്കില്ല
  പത്രക്കാരന്‍ നക്കിനക്കി ജീവിതം കോഞ്ഞാട്ടയാക്കും (നക്കിയില്ലെങ്കില്‍ അവന്‍
  പത്രക്കാരനേയല്ല).

  14. ഓട്ടോക്കാരനെ വെള്ളമടിച്ച്‌ വണ്ടിയോട്ടിയതിനു പൊലീസ്‌ പൊക്കിയാല്‍ രാത്രി
  സ്‌റ്റേഷനില്‍ വാസം, 1500 പിഴ. ഒരു കോണ്‍സ്‌റ്റബിള്‍ പോലും
  സഹായിക്കാനുണ്ടാകില്ല.
  പത്രക്കാരന്‍ മദ്യപിച്ച്‌ വണ്ടിയോടിച്ചതിനു പൊലീസ്‌ പൊക്കിയാല്‍ പൊലീസിനു നാലു
  പള്ള്‌, പിന്നാലെ ഡി.ജി.പിയുടെ വിളി (ഇത്‌ ക്ലാസിനനുസരിച്ച്‌ താഴും. പെട്രോള്‍
  വണ്ടിക്ക്‌ ഡി.ജി.പി, ഡീസലു വണ്ടിക്ക്‌ ഡി.ഐ.ജി, മണ്ണെണ്ണ വണ്ടിക്ക്‌ എസ്‌.പി,
  തള്ളുവണ്ടിക്ക്‌ സി.ഐ അങ്ങനെ…

  • Indiayile eathu Autokkaaranum Swanthamaaya theerumaanamundu aa kaaryathhil avanoru muthalaaliyeyum anusarikkanda aavashyamilla ! Paavam Pathrakaarano…? Excicutivum Legisleturum Judeshyriyum kazhinjaal Jenaadhipathyam arakkitturappikkenda Forth Estate enna abara naamathhil ariyapedunna maadhyamanggal moolyanggaliloonniya dhrushya sravya anubhavamaanu jenaggalkku nalkedathu…

 9. മാന്യമായ വേതനം കിട്ടിയാല്‍ ഏതു ജോലിയും ചെയ്യാന്‍ ഒരു സുഖം ഉണ്ട്
  കേരളത്തില്‍ ബൌദ്ധിക അധ്വാനത്തിന് മാന്യത ഏറും. എന്നാല്‍ അഞ്ഞുറു രൂപ ദിവസ കൂലി കിട്ടുന്ന കൂലിപണികാരനുള്ള വരുമാനം പോലും പല പത്രകാര്‍ക്കും ഇല്ല.പത്ര പ്രവര്‍ത്തനം മാന്യമായ തൊഴില്‍ ആണത്രേ …സര്‍കാര്‍ സര്‍വീസില്‍ ഒരു ഗുമസ്തന് കിട്ടുന്ന ശമ്പളം മതിയോ പത്രക്കാരന്? പണ്ട് വേജ് ബോര്‍ഡ്‌ ശുപാര്‍ശ കോളേജ് അധ്യാപകന് തത്തുല്യമായ ശമ്പളം പത്രപ്രവര്ത്തകന് നല്‍കണം എന്നായിരുന്നു . പക്ഷെ കോളേജിലെ പ്യൂണ്‍ ആണ് ഭേദം…

 10. ദയവു ചെയ്തു പത്ര പ്രവര്‍ത്തനം ആരെയും padhippikkathirikkuka .
  കോഴ്സുകള്‍ നടത്തുന്നവര്‍ക്ക് എതിരെ നടപടി എടുക്കുക …….
  കേരളത്തിന്‌ ധൈര്യമുണ്ടോ ….?

 11. ഒന്ന് തെറ്റ്… ഓട്ടോക്കാര്‍ക്ക് ഓട്ടോ ക്ലബ്‌ ഉണ്ട്… കാസറഗോഡ് ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നിലെശ്വരത്ത് ഒരുകൂടം ഓട്ടോക്കാര്‍ തുടങ്ങിയിട്ടുണ്ട് ഓട്ടോ ബ്രദര്‍സ് എന്ന ക്ലബ്‌

 12. പത്രക്കാരന് അവരുടേ മുകളില്‍ ഉള്ളവരുടെ തെറി മാത്രം കേട്ടപ്പോര… സെര്‍ചുലറേന്‍ മാനേജര്‍റിന് കിട്ടും പത്ര എജന്റ്റ്മാരുടെ തെറിയഭിഷേകം…

Leave a Reply

Your email address will not be published. Required fields are marked *