ആഷിക് അബു വധം ബാലേ: തിരക്കഥയില്‍ കാണാത്തത്

 
 
 
 
വിശ്വരൂപത്തെക്കുറിച്ച് സംവിധായകന്‍ ആഷിക് അബു പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിനെതിരായ ആക്രോശങ്ങള്‍ എന്തിന്റെ സൂചനയാണ്? – സി.ആര്‍ ഹരിലാല്‍ എഴുതുന്നു
 
 

നീക്കം ചെയ്യപ്പെട്ട ആ പോസ്റ്റിനോടുള്ള പ്രതികരണങ്ങളില്‍ മിക്കതിലും കണ്ടത് ഒരേ വികാരങ്ങളായിരുന്നു. തല്ലിത്തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരാളെ പുറകില്‍ നിന്ന് കല്ലെറിഞ്ഞോടിക്കുന്ന പ്രകൃതം. അടക്കിവെച്ച എന്തിന്റെയൊക്കെയോ നിറഞ്ഞൊഴുകല്‍. ഏതാണ്ട് എല്ലാത്തിലും സമാനമായ ഭാഷയായിരുന്നു. ‘അവനിത് കിട്ടണം. വലിയൊരു സിനിമാക്കാരന്‍ വരുന്നു. അത്ര നെഗളിക്കാന്‍ ഇവനാര്? ഞങ്ങടെ കമലഹാസനെ പറയുന്നോ, ഞങ്ങടെ വിനയനെ പറയുന്നോ…എന്നിങ്ങനെ മട്ടും ഭാവവും. എതിര്‍ത്തൊന്നും പറയാന്‍ സാധ്യത ബാക്കിവെക്കാത്ത ഒരു എതിരൊഴുക്ക്. പച്ച തെറിവിളികള്‍ മുതല്‍ ജാര്‍ഗണുകള്‍ കുത്തിനിറച്ച സൈദ്ധാന്തിക വെടിക്കെട്ടുകള്‍ വരെയുണ്ടായിരുന്നു കമന്റു ക്യൂവില്‍. എങ്ങനെയാണ്, ഇതുപോലൊരു സാധാരണ പോസ്റ്റിനെതിരെ ഇത്ര വേഗം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് എന്നത് ഗൌരവമായി ആലോചിക്കേണ്ടതുണ്ട്. ആ ആലോചന നമ്മുടെ ഓണ്‍ലൈന്‍ ഇടപെടലുകളുടെ സാധ്യതകളിലേക്കും പരിമിതികളിലേക്കും കൂടി വെളിച്ചം വീശാന്‍ ഒരുപക്ഷേ സഹായകമായേക്കും. – സി.ആര്‍ ഹരിലാല്‍ എഴുതുന്നു

 

 
ഏറെ വൈകിയാണ് ആഷിക് അബുവിന്റെ ആ നാലു വരി ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആ പോസ്റ്റ് അതിന് എത്രയോ മണിക്കൂറുകള്‍ക്കു മുമ്പ് ഡിലിറ്റ് ചെയ്യപ്പെട്ടു കഴിഞ്ഞതാണ്. സാധാരണ ഗതിയില്‍ പിന്നെയത് കാണാനോ വായിക്കാനോ കഴിയില്ല. എന്നാല്‍, ഇവിടെ അതല്ല അവസ്ഥ. എഴുതിയ ആള്‍ എടുത്തുമാറ്റിയിട്ടും അത് ഫേസ്ബുക്കില്‍ സമൃദ്ധമായിരുന്നു. പോരാത്തതിന് ആഷിക് അബുവിനെ ഓടിച്ചേ എന്ന മട്ടില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും കണ്ടു വേട്ടയാട് വിളയാടലുകള്‍.

രസകരമായിരുന്നു ആഷിക് അബുവിന്റെ ആ പോസ്റ്റിന്റെ വായനാനുഭവം. ബ്ലാക്കിന് ടിക്കറ്റ് വാങ്ങി വിശ്വരൂപം കണ്ടപ്പോള്‍ തോന്നിയ അതേ ഫീല്‍. അയ്യയ്യേ, ഇതാണോ അച്ഛാ ഈ വിശ്വരൂപം! ഇതിനാണോ ഇക്കണ്ട ബഹളമൊക്കെ! (വിപ്ലവം വരുമെന്നു പോലും ചിലപ്പോള്‍ തോന്നിപ്പോയി പോപുലര്‍ ഫ്രണ്ടുകാരുടെ ആക്രോശങ്ങള്‍ക്കെതിരെ ഡിഫിക്കാരും യുവമോര്‍ച്ചക്കാരുമൊക്കെ നെഞ്ചുംവിരിച്ചു നിന്ന് ഒറ്റമൂച്ചിന് പ്രതിരോധം തീര്‍ത്തപ്പോള്‍!)
 

 
അതേ തൂവല്‍പ്പക്ഷികള്‍

സത്യത്തില്‍ വിശ്വരൂപത്തിന്റെ അതേ അനുഭവം തന്നെയാണ് അതിനെ സാധാരണ മട്ടില്‍ കളിയാക്കിക്കൊണ്ടുള്ള ആഷിക് അബുവിന്റെ പോസ്റ്റിനുമുണ്ടായത്. ആള്‍ക്കൂട്ടത്തെ അഴിച്ചുവിട്ടുള്ള അതിപുരാതന കലാപരിപാടി. മുല്ലപ്പെരിയാര്‍ കാലം മുതല്‍ സൈബര്‍ മലയാളം അറിഞ്ഞു പരീക്ഷിക്കുന്ന യമണ്ടന്‍ വിനോദപരിപാടി. വര്‍ഗീയവാദികള്‍ക്കു നേരെ ഇതാ ഒരു ചാട്ടുളി എന്ന മട്ടിലുള്ള പ്രചാരണമായിരുന്നു വിശ്വരൂപത്തിന് ആളെ കയറ്റിയതും നിരാശരാക്കിയതും. ഇതിന്റെ റിവേഴ്സ് ഇഫക്റ്റായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റിനുണ്ടായത്. എന്തോ മഹാ മോശം സംഭവം നടക്കുന്നേ എന്ന മുറവിളി കേട്ടുകേട്ടു വളര്‍ച്ച പ്രാപിച്ചൊരു ആള്‍ക്കൂട്ടം. പോസ്റ്റ് വായിക്കാനോ അതിന്റെ ടോണ്‍ മനസ്സിലാക്കാനോ മെനക്കെടാതെ കൊലവിളികളായുള്ള അതിന്റെ വളര്‍ച്ച. ഇതിനിടയില്‍ ആ പോസ്റ്റ് വായിച്ചു നോക്കിയാല്‍ ചിരിച്ചു പോവും. അയ്യേ ഇതിനാണോ ഇക്കണ്ട പുകിലൊക്കെ!

മാധ്യമങ്ങള്‍ മുഴുവന്‍ പറഞ്ഞും ബഹളമുണ്ടാക്കിയും സിനിമ ഹറാമായിക്കരുതുന്ന ചെക്കമ്മാര് മുദ്രാവാക്യം വിളിച്ചും തിയറ്റര്‍ അക്രമിച്ചുമൊക്കെ ഉണ്ടാക്കിയ തകര്‍പ്പന്‍ പ്രതിച്ഛായ തകര്‍ന്നു പണ്ടാരടങ്ങുന്നതായിരുന്നു വിശ്വരൂപത്തിന്റെ കാഴ്ചാനുഭവം. ചുമ്മാ ഒരു അമേരിക്കന്‍ മസാല. കൊല്ലാ കൊല്ലങ്ങളായി ഹോളിവുഡിലെ പ്രോപഗണ്ടാ സിനിമാക്കാര് പറഞ്ഞും വിറ്റും അസ്സലായി ഫലിപ്പിച്ച അതേ ഉരുപ്പടി എടുത്ത് കാലങ്ങള്‍ക്കുശേഷം അലക്കുന്നതിന്റെ വെറും പുകില്‍. സാങ്കേതിക തികവെന്നൊക്കെ പറഞ്ഞ് ആളുകള് കയറുപൊട്ടിക്കുന്നത് കാണുമ്പോള്‍ തോന്നിയത് ആഷിക് അബു പറഞ്ഞതുപോലുള്ള ചിരിയാണ്. ഇതേ മസാലക്കൂട്ടില്‍ ഹോളിവുഡിലിറങ്ങിയ എന്തോരം പടങ്ങളുണ്ട് സര്‍. സാങ്കേതികം കൊണ്ട് വഴി നടക്കാന്‍ പറ്റാത്തത്ര പൊളപ്പന്‍ പടങ്ങള്. അതിലേതെങ്കിലും എടുത്ത് ഡബ്ബ് ചെയ്ത് ഖാദര്‍ ഹുസൈനടിക്കേണ്ട നേരത്ത് ഇത്രേം കഷ്ടപ്പെടുന്നത് എന്തൊരു ആനമണ്ടത്തരമാ. കച്ചോടം ചെയ്യാനറിയാമെങ്കിലും കമലഹാസന്‍ ചിലപ്പോള്‍ ശുദ്ധ പാവമാണെന്ന് തന്നെ തോന്നിപ്പോവും. (സിനിമയെക്കുറിച്ചുള്ള ഡീറ്റെയില്‍ഡ് നിരൂപണത്തിന്റെ നേരമേയല്ല ഇത്. അതിലെ മുസ്ലിം പ്രതിനിധാനമടക്കമുള്ള കാര്യങ്ങളും മണ്ടത്തരങ്ങളും നല്ല അസ്സലായി പറഞ്ഞുഫലിപ്പിച്ച അന്‍വര്‍ അബ്ദുല്ലയുടെ ‘റിവേഴ്സ് ക്ലാപ്’ കലാ പരിപാടിയൊക്കെ യൂട്യൂബില്‍ പറന്നു നടക്കുമ്പോള്‍ അതിനെന്തായാലും തുനിയുന്നുമില്ല)
 

 
ഒരു പോസ്റ്റും കുറേ കമന്റുകളും

ഇതാ ആഷിക് അബു പാവം കമലഹാസനേം വിനയന്‍ ചേട്ടനേം തെറിവിളിക്കുന്ന എന്ന മട്ടില്‍ ആവോളം ആരവം കേട്ട് പാഞ്ഞു വന്നു വായിച്ചതാണ് ഫേസ്ബുക്കിലെ ആ പോസ്റ്റ്. അത്രയ്ക്ക് കേട്ടു അതിനിടെ. ഒരു പാട് പേര്‍ പറഞ്ഞു, ആഷിക് അബുവിനിട്ടു താങ്ങിയ കഥകള്‍. നേര്‍ക്കുനേരെ ഗുജറാത്ത് വംശഹത്യ നടന്നാലും അസ്വസ്ഥ ചിത്തങ്ങള്‍ക്കു മാത്രം സാധ്യമാവുന്ന, ആഴത്തിലുള്ള താടിയുഴിയലുകളോടെ കണ്ടുനില്‍ക്കുമെന്നു ഉറപ്പുള്ള ചങ്ങാതിമാര്‍ പോലും കണ്ടു നില്‍ക്കുകയല്ല ഇടപെടുകയാണ് എന്ന മട്ടില്‍ ആഞ്ഞുവീശുകയായിരുന്നു ആഷിക് അബുവിന്റെ പോസ്റ്റിനു നേരെ ഉറുമി. പലരും ഇന്നേ വരെ കാണിക്കാത്തത്ര ഉത്തരവാദിത്തത്തോടെ എടുത്തു സൂക്ഷിച്ചു, സ്ക്രീന്‍ ഇമേജുകള്‍. രോമാഞ്ചം കൊള്ളാതിരിക്കാനാവുകയേ ഇല്ല.

എന്നാല്‍, പോസ്റ്റ് വായിച്ചു നോക്കുമ്പോള്‍ കാര്യം ശൂ…അതിനേക്കാള്‍ എത്രയോ മടങ്ങ് ഹരം കണ്ടെത്താനാവും അതിനു താഴെ ഒരു ഉല്‍പതിഷ്ണു സമൂഹം ആവശ്യാനുസരണം ചൊരിഞ്ഞ കമന്റുകള്‍ വായിക്കുമ്പോള്‍.

ആഷിക് അബുവിന്റെ ആ കമന്റ് ഇതാ ഇവിടെ.

വിശ്വരൂപന്‍ കണ്ടു:) നിരോധിക്കപ്പെട്ടിട്ടില്ലെങ്കില്‍ മുടക്കിയ മുതല്‍ വലിയ രീതിയില്‍ നഷ്ടപ്പെടുമായിരുന്നു കമലഹാസന്. യഥാര്‍ത്ഥ തീവ്രവാദികള്‍ ഈ സിനിമ കണ്ട് ചിരിച്ചു മരിക്കുന്നുണ്ടാകും. എന്റെ പൊന്നു മുസ്ലിം മതനേതാക്കളെ…ദയവു ചെയ്ത് ഈ സിനിമ ഒന്നു കാണൂ. ഈ സിനിമയുടെ ഒരു മലയാളം വേര്‍ഷന്‍ മുമ്പ് വിനയന്‍ ചെയ്തിട്ടുണ്ട്. കാള പെറ്റു എന്നു നിങ്ങള് കേട്ടു. കയറു വിറ്റത് കമലഹാസന്‍:)

വിശ്വരൂപം ഒന്നു കണ്ടുനോക്കിയാല്‍ ആഷിക് അബുവിന്റെ ഈ മനസ്സ് നല്ലോണം മനസ്സിലാവും. ഇക്കണ്ട കോലാഹലമൊക്കെ കണ്ട് വിറളിപിടിച്ച് സിനിമക്ക് ചെന്നുകയറിയവര്‍ക്കൊക്കെ സ്വാഭാവികമായും തോന്നാവുന്ന ഒരു സാധാരണ പ്രതികരണം. ഇതിനാണോ അമ്മാവന്‍മാരേ ഈ പുകിലെന്ന ഒരതിശയം. കൊട്ടകയില്‍ ചെന്ന് കാശു മുടക്കി സിനിമാ കാണുന്ന പ്രേക്ഷകരില്‍ ചിലര്‍ക്കെങ്കിലും സാധാരണ നിലക്ക് തോന്നാവുന്ന തമാശ കലര്‍ന്ന ഒരാത്മഗതം.

സംഗതി കമലഹാസന്‍ നടത്തിയത് ചുമ്മാ കച്ചവടമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ അധിനിവേശത്തിനും അരുംകൊലകള്‍ക്കുമെല്ലാം സാധൂകരണം കണ്ടെത്താന്‍ അമേരിക്കന്‍ സമ്രാജ്യത്വം സാധാരണ ഉപയോഗിച്ചിട്ടുള്ള പി.ആര്‍ തന്ത്രങ്ങള്‍ നിഷ്കളങ്കമെന്നോണം ഉപയോഗിക്കുന്ന കമലഹാസനെയാണ് ചിത്രത്തില്‍ കാണാനാവുക. ഈ ജനുസ്സില്‍ നേരത്തെ ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ മിക്കതും പ്രദര്‍ശിപ്പിച്ച അന്ധമായ സാമ്രാജ്യത്വ ദാസ്യം അതേ പടി പിന്തുടരുന്നുണ്ട്, മതേതര ഇടതുബോധം പലപ്പോഴും തുറന്നുപ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ അതുല്യനടന്‍. കച്ചവടത്തിലെത്തുമ്പോഴൊക്കെ സ്വന്തം രാഷ്ട്രീയബോധത്തെ ഉള്ളിലെ മറ്റെന്തൊക്കെയോ ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യാറുള്ള ആ പഴയ അനുഭവം തന്നെ.

അക്കാര്യം തിരിച്ചറിയുമ്പോള്‍ തോന്നുന്ന ആ ഒരിളിഭ്യതയുണ്ടല്ലോ, ചുറ്റും നിന്ന് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളിക്കുന്നവരോടുള്ള ഒരു സഹതാപമായി എളുപ്പത്തില്‍ മാറുമത്. അത്രയേ ഉള്ളൂ ആഷിക് അബുവിന്റെ പ്രതികരണത്തില്‍. സത്യത്തില്‍ അതൊരു സ്വയം വിമര്‍ശനം കൂടിയായിരുന്നു. ഈ പോസ്റ്റിനു തൊട്ടുമുമ്പ്, സിനിമ കാണും മുമ്പ്, പോപുലര്‍ഫ്രണ്ടിന്റെ കലാപരിപാടികള്‍ നടക്കുന്ന സമയത്ത് ആഷിക് അബുവും എഴുതിയിരുന്നു സാമൂഹിക പ്രതിബദ്ധതയാര്‍ന്ന മറ്റൊരു ഫേസ്ബുക്ക് ഐറ്റം.

അതിവിടെ:
 

 
അന്നങ്ങനെ എഴുതിയതില്‍ സ്വാഭാവികമായും ചളിപ്പ് തോന്നിയിട്ടുണ്ടാവും അയാള്‍ക്ക്. തന്നോടു തന്നെയുള്ള ഒരു ചമ്മിയ ചിരിയായി ഈ പോസ്റ്റ് മാറിയത് അതു കൊണ്ടാവണം.

ഈ പോസ്റ്റ് നീക്കം ചെയ്ത ശേഷം വിവാദങ്ങള്‍ക്കിടെ, ആഷിക് അബു ഫേസ്ബുക്കില്‍ തന്നെ പോസ്റ്റ് ചെയ്ത വിശദമായ കുറിപ്പ് ഇവിടെ വായിക്കാം:
 

 
താന്‍ പറയുന്നതൊന്നും കേള്‍ക്കാതെ ആക്രോശിച്ചുകൊണ്ടേയിരിക്കുന്ന ഒരാള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കുന്ന നിസ്സഹായത ഈ വരികളിലുണ്ട്. ചുമ്മാ ഫേസ്ബുക്കിലിടുന്ന ഒരു സ്റ്റാറ്റസ് മെസേജ് എന്നതിനേക്കാള്‍ ആലോചിച്ചുറപ്പിച്ചുള്ള ഒരു പ്രതികരണത്തിന്റെ സ്വഭാവമാണതിന്. ഇത്രയൊന്നും വിശദമാക്കാനില്ലാഞ്ഞിട്ടും ആ നാലു വരി സ്റ്റാറ്റസ് മെസേജ് ഒരാള്‍ക്കും പുടികിട്ടിയില്ലല്ലോ എന്ന നിസ്സഹായത.

ആള്‍ക്കൂട്ടത്തിന്റെ മനസ്സ്
നീക്കം ചെയ്യപ്പെട്ട ആ പോസ്റ്റിനോടുള്ള പ്രതികരണങ്ങളില്‍ മിക്കതിലും കണ്ടത് ഒരേ വികാരങ്ങളായിരുന്നു. തല്ലിത്തോല്‍പ്പിക്കാന്‍ കഴിയാത്ത ഒരാളെ പുറകില്‍ നിന്ന് കല്ലെറിഞ്ഞോടിക്കുന്ന പ്രകൃതം. അടക്കിവെച്ച എന്തിന്റെയൊക്കെയോ നിറഞ്ഞൊഴുകല്‍. ഏതാണ്ട് എല്ലാത്തിലും സമാനമായ ഭാഷയായിരുന്നു. ‘അവനിത് കിട്ടണം. വലിയൊരു സിനിമാക്കാരന്‍ വരുന്നു. അത്ര നെഗളിക്കാന്‍ ഇവനാര്? ഞങ്ങടെ കമലഹാസനെ പറയുന്നോ, ഞങ്ങടെ വിനയനെ പറയുന്നോ…എന്നിങ്ങനെ മട്ടും ഭാവവും. എതിര്‍ത്തൊന്നും പറയാന്‍ സാധ്യത ബാക്കിവെക്കാത്ത ഒരു എതിരൊഴുക്ക്. പച്ച തെറിവിളികള്‍ മുതല്‍ ജാര്‍ഗണുകള്‍ കുത്തിനിറച്ച സൈദ്ധാന്തിക വെടിക്കെട്ടുകള്‍ വരെയുണ്ടായിരുന്നു കമന്റു ക്യൂവില്‍. എങ്ങനെയാണ്, ഇതുപോലൊരു സാധാരണ പോസ്റ്റിനെതിരെ ഇത്ര വേഗം ഇത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടത് എന്നത് ഗൌരവമായി ആലോചിക്കേണ്ടതുണ്ട്. ആ ആലോചന നമ്മുടെ ഓണ്‍ലൈന്‍ ഇടപെടലുകളുടെ സാധ്യതകളിലേക്കും പരിമിതികളിലേക്കും കൂടി വെളിച്ചം വീശാന്‍ ഒരുപക്ഷേ സഹായകമായേക്കും.

പോസിറ്റീവായി ഉപയോഗിക്കപ്പെടാനുള്ള അനേകം സാധ്യതകള്‍ മുന്നില്‍ നില്‍ക്കുമ്പോഴും ഓണ്‍ലൈന്‍ ഇടപെടലുകള്‍ക്ക് സദാ ഒരു ഇരുതല മൂര്‍ച്ചയുണ്ട്. ആള്‍ക്കൂട്ട മനശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു ഇരുതലമൂര്‍ച്ച. ആള്‍ക്കൂട്ടത്തിന്റെ മനസ്സ് എപ്പോഴും പ്രക്ഷുബ്ധമായിരിക്കും. യുക്തിയേക്കാളേറെ വികാരങ്ങള്‍ക്കാവും അവിടെ മുന്‍തൂക്കം. ഒറ്റനോട്ടത്തില്‍ ശരിയെന്നുതോന്നുന്ന ഒരു അഭിപ്രായം മുന്നോട്ടുവെക്കപ്പെട്ടാല്‍ ഒരാള്‍ക്കൂട്ടത്തെ എളുപ്പം ഒന്നിലേക്ക് നയിച്ചുകൊണ്ടുപോവാനാവും. നമ്മുടെ നാട്ടിലെ സദാചാര പൊലീസിങിലൊക്കെ കാണാവുന്നത് അതാണ്. ഒരാളെ ഇരയായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിന്റെ ശരിതെറ്റുകള്‍ അപ്രസക്തമാവുന്ന അവസ്ഥ. ആടിനെ പട്ടിയാക്കാനും പട്ടിയെ പേപ്പട്ടിയെന്നു വിളിച്ച് കല്ലെറിഞ്ഞു കൊല്ലാനുമുള്ള ഒരു അന്തരീക്ഷമാണ് അവിടെ സൃഷ്ടിക്കപ്പെടുക. ഫാഷിസത്തിന്റെ ആള്‍ക്കൂട്ട മനശാസ്ത്രത്തെക്കുറിച്ചുള്ള എറിക് ഫ്രേമിന്റെ ചിന്തകള്‍ നമുക്ക് അക്കാര്യത്തില്‍ കുറച്ചു കൂടി തെളിച്ചം തരും.

എന്നാല്‍, എറിക് ഫ്രേമിന്റെ ചിന്തകള്‍ വെര്‍ച്വല്‍ ആയ ഒരിടത്തിന്റെ സാധ്യതകളല്ല പരിണിക്കുന്നത്. നേര്‍ക്കുനേരെയുള്ള ഒരാള്‍ക്കൂട്ടമാണ് അവിടെ. ആള്‍ക്കൂട്ടത്തിന്റെ രാഷ്ട്രീയവും മനസ്സും എങ്ങനെ ഫാഷിസത്തിന്റെ സാധ്യതകളായി മാറുന്നു എന്ന ചിന്തകളാണവ. എന്നാല്‍, സൈബര്‍ ഇടത്തില്‍ കാര്യങ്ങള്‍ പാടേ വ്യത്യസ്തമാണ്. അവിടെയും ആള്‍ക്കൂട്ടത്തിന്റെ ഒത്തുചേരലുണ്ട്. ഒരേ മനസ്സോടെയുള്ള ഇടപെടലുകളുണ്ട്. കല്ലെറിയലുകളുണ്ട്. വേട്ടകളുണ്ട്. അത് ചിലപ്പോള്‍ ഒരേ മനസ്സോടെ നെറ്റില്‍നിന്ന് മണ്ണിലിറങ്ങും. സാമൂഹിക പ്രസക്തമായ മുദ്രാവാക്യങ്ങളാവും. അതേ സമയം തന്നെ തികച്ചും പ്രതിലോമകരമായ കാര്യങ്ങളിലേക്ക് പിന്‍മടങ്ങും. അതിനാലാണ്, സ്ത്രീകളും കുട്ടികളും വൃദ്ധരുമെല്ലാം അണിനിരന്ന തെഹ്രീര്‍ ചത്വരത്തിലെ മഹത്തായ ജനകീയമുന്നേറ്റം വിജയിച്ചതിനുശേഷം അത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ വിദേശ മാധ്യമപ്രവര്‍ത്തകയെ ആണ്‍കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ പിച്ചിക്കീറുന്നത്. അതിനാലാണ്, ഗോവിന്ദച്ചാമിക്കുവേണ്ടി ആര്‍ത്തുവിളിച്ച അതേ ആള്‍ക്കൂട്ടം പിന്നൊരിക്കല്‍ പൂരപ്പറമ്പില്‍ ഒറ്റപ്പെട്ടുപോവുന്ന സ്ത്രീകള്‍ക്കുനേരെ ആവേശത്തോടെ കൈകള്‍ നീട്ടുന്നത്. വിപ്ലവകരമായ ആശയങ്ങള്‍ മുഴങ്ങുന്ന ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ തൊട്ടടുത്ത നിമിഷം തികച്ചും ജനാധിപത്യവിരുദ്ധവും അരാഷ്ട്രീയവുമായി രൂപം മാറുന്നതും അതിനാലാണ്.
 

 
പല നേരം പല വികാരങ്ങള്‍
ഇന്ന് നടന്ന മറ്റൊരു കാര്യം എടുത്താല്‍ ഇക്കാര്യം കുറച്ചുകൂടി ബോധ്യമാവും. കഴിഞ്ഞ ആഴ്ചയാണ്, തിരുവനന്തപുരത്ത് വര്‍ഷങ്ങളായി ഇരുകാലുകളും തളര്‍ന്നുപോയ ഒരു മനുഷ്യനെ കാലുകള്‍ രണ്ടും വെട്ടിമുറിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖംമൂടി സംഘമാണ് കൃത്യം നടത്തിയതെന്നായിരുന്നു ആദ്യ വിവരം. ഭീകരവാദ സംഘടനകളാണ് പിന്നിലെന്നായിരുന്നു ചില നാട്ടുപ്രമുഖരുടെ പക്ഷം. നായകള്‍ക്ക് വ്യാപകമായി വെട്ടേറ്റ സംഭവങ്ങള്‍ ഇതോടു ബന്ധപ്പെടുത്തി വായിക്കപ്പെട്ടു. ഈ സംഭവം പുറത്തുവന്നതോടെ, ദുഷ്ടരായ ആ മുഖംമൂടി സംഘത്തിനെതിരെ ഓണ്‍ലൈന്‍ ലോകത്ത് വ്യാപക പ്രതിഷേധമുയര്‍ന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ആ മനുഷ്യനുവേണ്ടിയുള്ള കൂട്ടക്കരച്ചിലുകള്‍. മുഖംമൂടിക്കാര്‍ക്കെതിരെയുള്ള കൂട്ടമായ കൊലവിളികള്‍.

ഇന്ന് അതിന്റെ ഫോളോഅപ്പ് വാര്‍ത്ത വന്നു. പൊലീസിന്റെയും മെഡിക്കല്‍ സംഘത്തിന്റെയും അഭിപ്രായ പ്രകാരം ആ കൃത്യം നിര്‍വഹിച്ചത് അയാള്‍ തന്നെയാണെന്ന റിപ്പോര്‍ട്ട്. അതൊരു നിഗമനം മാത്രമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പ്രകടമാണ്. എന്നിട്ടും ഓണ്‍ലൈന്‍ വഴികളില്‍ കളിമാറി. കഴിഞ്ഞ ദിവസം അയാള്‍ക്കു വേണ്ടി കരഞ്ഞ അതേ സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ അങ്ങേരുടെ കഴുത്താണ് വെട്ടേണ്ടതെന്ന മട്ടില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. അയാള കിട്ടിയാല്‍ കൈകാര്യം ചെയ്യണമെന്നും തൂക്കിക്കൊല്ലണമെന്നുമൊക്കെ അഭിപ്രായങ്ങളുയര്‍ന്നു.

ഒരു പക്ഷേ, രണ്ടു ദിവസം കഴിഞ്ഞ്, ഈ നിഗമനം തെറ്റാണെന്ന് മറ്റൊരു റിപ്പോര്‍ട്ട് വന്നാലോ? സംശയിക്കേണ്ട ചര്‍ച്ചയുടെ ആരവങ്ങള്‍ പിന്നെയും തിരിയും. കൊലവിളികളുടെ ദിശകള്‍ മാറും. അനുകമ്പയുടെ കൈകള്‍ മറ്റു ദിക്കുകളിലേക്ക് നീളും. ഉറപ്പ്. ഓണ്‍ലൈനില്‍ രൂപപ്പെട്ടുവരുന്ന ആള്‍ക്കൂട്ട മനസ്സിന്റെ ഒരു തരം ഒഴുക്കന്‍ സ്വഭാവം വ്യക്തമാക്കുന്നതാണ് ഈ അനുഭവങ്ങള്‍. മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ടും കടുവാ വേട്ടയുമായി ബന്ധപ്പെട്ടും മുംബൈ സ്ഫോടനത്തെ തുടര്‍ന്നുണ്ടായ രാജ്യസ്നേഹ മുറവിളികളുടെ സമയത്തും ഏറ്റവുമൊടുവില്‍ ഈയടുത്ത് അതിര്‍ത്തിയിലുണ്ടയ സംഘര്‍ഷങ്ങള്‍ക്കൊപ്പമെത്തിയ യുദ്ധവെറിയിലുമെല്ലാം ഈ ഓണ്‍ലൈന്‍ ആള്‍ക്കൂട്ട മനസ്സ് പ്രകടമാണ്.
 

 
സൈബര്‍ ആള്‍ക്കൂട്ടം
ഇതിന്റെ മറ്റൊരു വകഭേദം മാത്രമാണ് മലയാള സിനിമയുടെ പതിവുവഴികളില്‍നിന്ന് വേറിട്ട സിനിമകളിലൂടെ ശ്രദ്ധേയനായ ആഷിക് അബുവിനു നേരെയും നടന്നത്. ആഷിക് അബു ഓണ്‍ലൈന്‍ രാജ്യത്തെ ഒരു പ്രജ കൂടിയാണ്. പുതിയ പരിശ്രമങ്ങള്‍ക്ക് ആഷിക് അടക്കമുള്ള പുതുമുറ സിനിമാക്കാര്‍ക്ക് കരുത്തും പ്രോല്‍സാഹനവും നല്‍കുന്ന ഒരിടം കൂടിയാണ് സൈബര്‍ ഇടമെന്നത് കൂടി ശ്രദ്ധിക്കുക. ആസൂത്രിതമെന്ന് തോന്നിക്കുന്ന വിധത്തില്‍ വൈകാരികമായി ഇരമ്പിയാര്‍ത്ത ഒരാള്‍ക്കൂട്ടം തന്നെയാണ് ‘ആഷിക് അബു വധം’ നിര്‍വഹിക്കാന്‍ ധൃതികൂട്ടിയത്. അതില്‍ പല താല്‍പ്പര്യക്കാരുണ്ട്. പല മനസ്സുകളുണ്ട്. ആഷിക്കിനെ സ്നേഹിക്കുന്നവരും കമലഹാസനെയും വിനയനെയുമെല്ലാം പലപ്പോഴായി വെറുക്കുന്നവരുമെല്ലാം അവരിലുണ്ടാവും. ഇന്നലെ വരെ അനുകൂലിച്ചുപോരുകയും ‘ഇപ്പോള്‍ അവന്‍ അത്രയ്ക്കു വളര്‍ന്നോ’ എന്ന മട്ടില്‍ ഗുണദോഷത്തിനായി വരികയും ചെയ്യുന്നവരുമൊക്കെ അവരിലുണ്ട്. ഒരു പക്ഷേ, നാളെ മറ്റൊരു ഇഷ്യൂ വരുമ്പോള്‍ ഇവരൊക്കെ കമലിനെ തെറി പറയുകയും ആഷികിന് സിന്ദബാദ് വിളിക്കുക പോലും ചെയ്തേക്കാം.

റിപ്പബ്ലിക് ദിനത്തില്‍ നടന്ന ഒരു സംഭവം കൂടി പറഞ്ഞു നിര്‍ത്താം. ഗായിക എസ് ജാനകിക്ക് പത്മഭൂഷണ്‍ ലഭിച്ചതായി പ്രഖ്യാപനം വന്നു. ഉടനെ അവരെ അഭിനന്ദിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വ്യാപകമായി. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ അവാര്‍ഡ് നിരസിച്ചതായി വാര്‍ത്ത വന്നു. അതോടെ പോസ്റ്റുകളുടെ ഭാവം മാറി. അതേ ആള്‍ക്കൂട്ടം രണ്ടായി. ചിലര്‍ അവരെ പിന്തുണച്ചു. ചിലര്‍ എതിര്‍ത്തു. ഇത്തിരി കഴിഞ്ഞപ്പോള്‍ മറ്റൊരു വാര്‍ത്ത ഷെയര്‍ ചെയ്യപ്പെട്ടു. ഭാരതരത്നം നല്‍കിയാല്‍ സ്വീകരിക്കാമെന്ന് ജാനകി പറഞ്ഞെന്ന വാര്‍ത്ത. ഇതോടെ കാര്യം മാറി. ആഹാ, ഭാരത രത്നയോ ഇവളുമാര്‍ക്കൊന്നും വേറെ പണിയില്ലേ എന്ന മട്ടില്‍ തുടങ്ങി ജാനകിയുടെ പല തലമുറകളിലുള്ളവരെ മുഴുവന്‍ തെറിപറയുന്ന പോസ്റ്റുകളിലേക്ക് ആള്‍ക്കൂട്ടം തിരക്കിട്ടു. കുറേ കഴിഞ്ഞ്, മറ്റെന്തോ വാര്‍ത്ത വരും വരെ അതങ്ങിനെ തുടര്‍ന്നു.
വാല്‍ക്കഷണം:

അടുത്തിടെയാണ് മലയാളം ആഴ്ചപ്പതിപ്പില്‍ ആഷിക് അബുവിന്റെ അഭിമുഖം വന്നത്. വിഗ് വെച്ച് അഭിനയിക്കുന്ന സൂപ്പര്‍താരങ്ങള്‍ക്കെതിരെ ആഷിക് അബു എടുത്ത തുറന്ന നിലപാടുകളായിരുന്നു അഭിമുഖത്തിന്റെ ഹൈലൈറ്റ്. മലയാളത്തിലെ ഒരു സൂപ്പര്‍താരത്തെയാണ് ആഷിക് അബു മുനവെച്ചതെന്ന പരാമര്‍ശവുമായി അഭിമുഖം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെട്ടു. സ്വാഭാവികമായും താരത്തിന്റെ ആരാധകര്‍ തെറിവിളിയുമായി രംഗത്തു വന്നു. അതങ്ങിനെ തീര്‍ന്നു. ഇപ്പോള്‍, ഇവിടെ വിവാദമായ ആ നാലുവരി പോസ്റ്റിനെതിരായി പ്രത്യക്ഷപ്പെട്ട ഏറ്റവും രൂക്ഷമായ കമന്റുകള്‍ ഒന്നു കൂടി സൂക്ഷിച്ചു വായിക്കുമ്പോള്‍ ഒരു പരിചയം പോലെ. അവരില്‍ ചിലരെയൊക്കെ മുമ്പും കണ്ടിട്ടുണ്ട്. പിന്നെയും നോക്കിയപ്പോള്‍, മനസ്സിലായി. മറ്റെവിടെയുമല്ല, നമ്മുടെ സൂപ്പര്‍ താരത്തിനു വേണ്ടി ആഷിക് അബുവിനെ തെറി പറഞ്ഞു വന്ന അതേ ആളുകള്‍..!

51 thoughts on “ആഷിക് അബു വധം ബാലേ: തിരക്കഥയില്‍ കാണാത്തത്

 1. ഒരു പോസ്റ്റ്‌, അത് ഏത് സാഹചര്യത്തില്‍ ഇട്ടുവെന്നും, അതിന്റെ യഥാര്‍ഥ അര്‍ഥം എന്തെന്നും മനസിലാക്കാന്‍ കഴിവില്ലാത്തവരുടെ പേക്കൂത്തയിരുന്നു ഇന്നലെ അവിടെ നടന്നത് എന്നാണു ഞാന്‍ മനസിലാക്കുന്നത്. ഒരു സെലിബ്രിറ്റി ആയാല്‍ ഇങ്ങനെയൊക്കെയെ പ്രതികരിക്കാവൂ എന്നുള്ള നമ്മുടെയൊക്കെ മുന്‍വിധിയാണ് ഒരുമണിക്കൂര്‍കൊണ്ട് ആയിരത്തില്‍പരം കമന്റുകള്‍ അവിടെ തീര്‍ത്തത്.

  നല്ല രീതിയില്‍ കാര്യം പറഞ്ഞിരിക്കുന്നു ലേഖകന്‍. ഗുഡ്.

  • കമലാസന്റെ ആരാധകര്‍ക്ക് ആരാധിച്ചോണ്ടിരിക്കട്ടെ. സിനിമ കാണുന്നവര്‍ അഭിപ്രായം പറയട്ടെ. അല്ലാണ്ട് എന്തു പറയാനാണ്?

  • ആഷിക് അബുവിന്റെ ആദ്യത്തെ പോസ്റ്റിന്റെ രാഷ്ട്രീയം അത്ര ലളിതമാണോ ? കലാകാരന്റെ സ്വാതന്ത്ര്യവും അയാളുടെ കലയുടെ ഗുണമേന്മയും തികച്ചും വ്യത്യസ്തമായ വിഷയങ്ങള്‍ ആണു. അവ പരസ്പരപൂരകങ്ങള്‍ അല്ല. ഇത് രണ്ടും കൂട്ടിച്ചേര്‍ത്തു പറയുന്നതിലൂടെ പ്രധാന വിഷയത്തെ തിരസ്കരിക്കാന്‍ ആണു അദ്ദേഹം ശ്രമിക്കുന്നത്

 2. Writer is trying his level best to support Aashiq. Good for him and nalamidam. But those who love kamal has the same feeling to write against his comments. If he doesn’t like the movie there are 100 ways to express it not like making fun of a great legend of Indian Cinema. And will this writer support Ashiq for comparing Vinayan’s War & Love with Viswaroopam? If he write and put his comments in FB on every cinema under the Sun, will he has the guts to write anything about the flop films that made by Mammootty and Mohanlal last year? If he he can write any comments about them or their film, I will ask sorry to him as i was also expressed my feeling in a better way against his post in FB

  • കമലിന്റെ ആരാധകരുടെ ദണ്ണമൊക്കെ ഇത് കാണുന്നവര്‍ സഹിക്കേണ്ടതുണ്ടോ സുഹൃത്തേ? ഒരു സിനിമ ഇഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ അതു പറഞ്ഞൂകൂടേ. അതില്‍ ഇത്ര തമാശ, ഇത്ര താരതമ്യം എന്നൊക്കെ നിയമംണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ഉണ്ടാക്കിയത്? അവരെ ആരാണ് അത് ഏല്‍പ്പിച്ചത്? ആദ്യമായിട്ടാണോ ഒരു സിനിമയെ ഒരാള്‍ വിമര്‍ശിക്കുന്നത്? മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ മലയാള സിനിമകളെ ഫേസ്ബുക്കില്‍ ആളുകള്‍ കൊന്നു കൊലവിളിക്കാറില്ലേ? അത്രയ്ക്കൊന്നുമില്ലാതെ, വെറുതെ നാല് വരി കുറിച്ചാല്‍ പൊട്ടിപ്പോവുന്നതാണോ കമല്‍ എന്ന കുമിള?

   • That is why I am challenging Aashiq to post about Mohanlal’s or mammotty’s film in FB. If he has the courage, let him do that. And we know ( who is in FB) who is Aasiq..
    പണ്ട് മറുനാടന്‍ മലയാളിയില്‍ ഷാജന്‍ സ്കറിയ “22FK” യെ കുറിച്ച് നെഗറ്റീവ് റിവ്യൂ ഇട്ടപ്പോള്‍ ഉടനെ തന്നെ ഇതേ “ഫെയിസ് ബുക്ക്‌” പടയെ മുന്നില്‍ നിന്ന് നയിച്ച്‌ പുള്ളിയെ നിര്‍ദാക്ഷിണ്യം ആക്രമിച്ച ആളാണല്ലോ ആഷിക് അബു..
    തന്‍റെ പടത്തെ കുറിച്ച് മോശമായ റിവ്യൂ വരുമ്പോള്‍ “ഹാലിളകുന്ന” ആഷിഖിന് അതേ രീതിയില്‍ മറ്റൊരാളുടെ ചിത്രത്തെ നിരൂപിക്കാന്‍ അവകാശം ഉണ്ടോ??

    • ഉണ്ട്. സിനിമയെ മാത്രമല്ല, സിനിമാറിവ്യൂവിനേയും വിമർശിക്കാൻ ഒരാൾക്ക് അവകാശമുണ്ട്. സിനിമാക്കാരനായിപ്പോയി എന്നത് കൊണ്ടോ, റിവ്യൂവിനെ വിമർശിച്ചു എന്നത് കൊണ്ടോ മറ്റൊരു സിനിമയെ വിമർശിക്കാനുള്ള അവകാശം ഇല്ലാതാകില്ല. ഇതേ പോലെ ആഷിക് അബുവിന്റെ സിനിമയെയും, അദ്ദേഹത്തിന്റെപോസ്റ്റിനേയും വിമർശിക്കാൻ മറ്റുള്ളവർക്കും അവകാശമുണ്ട്.

     • potta kinattile thavalakallku anagne palathum thonnum..copy adichu cinema edukkunna Aashiqine support cheyyunnavare sammathikkanam..

 3. “വിപ്ലവം വരുമെന്നു പോലും ചിലപ്പോള്‍ തോന്നിപ്പോയി പോപുലര്‍ ഫ്രണ്ടുകാരുടെ ആക്രോശങ്ങള്‍ക്കെതിരെ ഡിഫിക്കാരും … ” ഇതെഴുതിയ സൈദ്ധാന്തികപ്രഭുവേ, നിങ്ങള്‍ പറയുന്നത് കേട്ടാല്‍ തോന്നുന്നത് ഈ പടം ഡിഫിയെ കാണിച്ചു അപ്പ്രൂവല്‍ വാങ്ങി വന്നു കളിച്ചതാണെന്ന്. നിങ്ങള്ക്ക് പറയാനുള്ളത് പറഞ്ഞാല്‍ പോരെ, അതിന്റെ ഇടയില്‍ ഡിഫിക്കിട്ടും കിടക്കട്ടെ ഒരെണ്ണം അല്ലെ?

  • ഡിഫിക്കാരെക്കുറിച്ച് പറയുമ്പോള്‍ ചേട്ടമ്മാര്‍ക്കെന്തോ ചൊറിഞ്ഞല്ലോ? അമേരിക്കക്കാരെ പുകഴ്ത്തി, അവര്‍ക്കുവേണ്ടി എടുത്ത സിനിമക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നതും തെരുവിലിറങ്ങുന്നതുമാണോ ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം? കെ.എസ്.ആര്‍.ടി.സി പൂട്ടാന്‍ നില്‍ക്കുന്നു. കെ.എസ്.ഇ.ബി സ്വകാര്യ കമ്പനിയാക്കുന്നു. കുടിവെള്ള വിതരണം മുതലാളിമാരെ ഏല്‍പ്പിക്കുന്നു. ബാക്കിയുള്ള എല്ലാ പുഴയും കടലും തുരുത്തും നാടു മുഴുവനും വില്‍ക്കാന്‍ വെച്ചിരിക്കുന്നു. അവിടെയൊന്നും കാണാത്ത സമരവീര്യം ഈ സിനിമക്കു വേണ്ടി ജ്വലിക്കുമ്പോള്‍ ആരായാലും പറഞ്ഞുപോവും.

   • ശരി സാറെ, ഡിഫി എന്തൊക്കെ ചെയ്യണം ചെയ്യരുത് എന്ന ഒരു ലിസ്റ്റ് അങ്ങ് കൊടുത്താല്‍ നന്നായിരിക്കും. പിന്നെ അവര്‍ക്ക് സാറിന്റെ ലിസ്റ്റും പടി പ്രവര്‍ത്തിക്കാമല്ലോ

 4. എത്ര കിട്ടി ഈ ന്യൂസ്‌ കെട്ടി ചമച്ചപ്പോള്‍..എന്നിട്ട് ഇതിറെ ആധികാര്യകതയെ പറ്റി ചര്‍ച്ചിക്കാം…

 5. ഒരു ചിത്രമിറങ്ങി മൂന്നാംപക്കം അതിനെതിരെ ഏറ്റവും മോശമായി സ്റ്റാറ്റസ് പോസ്റ്റുക. നവ മാധ്യമങ്ങളെ ഏറ്റവും നന്നായി മാര്‍ക്കറ്റ്‌ ചെയ്യുന്ന സംവിധായകന്‍ നിങ്ങള്‍ വിശദീകരിക്കുന്ന പോലെ ഇത്രക്കും നിഷ്കളങ്കനാണോ? ഫിലിം industry യും ആയിരങ്ങളുടെ വയറ്റി പ്പിഴപ്പാണ് മാഷെ. സാമാന്യ ചന്തനിയമങ്ങള്‍ ഇതിനും ബാധകമാണ്. അതുകൊണ്ടാണ് ആശിഖ്‌മോന്‍ എഴുതുന്നതും ഒരു സാധാരണ പ്രേക്ഷകന്‍ കൊട്ടകക്കകത്തു നിന്ന് കൂവുന്നതും താരതമ്യം ചെയ്യാന്‍ കഴിയാത്തത് – വിശേഷിച്ചു ഇദ്ധേഹത്തിന്റെ ചിത്രം ‘എ’ ക്ലാസ്സിലും multy യിലും ഇപ്പോഴും കളിക്കുന്നുണ്ടല്ലോ…

  • അപ്പോള്‍ ഒരു കാര്യം വ്യക്തമായി. ഇന്ത്യന്‍ സിനിമയിലെ ലെജന്റുകളക്കുറിച്ച് ഒരക്ഷരം ആര്‍ക്കും പറഞ്ഞു കൂടാ. എഴുതുന്ന ആള്‍ വല്ല സിനിമയും ചെയ്തുപോവുകയോ അത് എ ക്ലാസിലോ മള്‍ട്ടിപ്ലക്സിലോ ഓടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അത് പാപവുമാണ്.

 6. കുറുക്കന്‍മാര്‍ കൂവിക്കോട്ടെ. പറയേണ്ടത് വിളിച്ചു പറയൂ.

 7. ഇനിയും പലയിടത്തും റിലീസ്‌ ആയിട്ടില്ലാത്ത ഒരു മൂവി കൊള്ളില്ല എന്ന് പബ്ലിക്‌ ആയി പറഞ്ഞത് തെറ്റ് തന്നെയാണ് ..ചരിത്രം എഴുതി നീട്ടിയാലും അത് അങ്ങനെ തന്നെ ആണ്…ആഷിഖ് അബു ഒരു ചലച്ചിത്ര കലാകാരന്‍ എന്നാ നിലക്ക് അങ്ങനെ പറയാന്‍ പടില്ലരുന്നു…ഒരു സിനിമ എടുക്കുന്നതിന്റെ ബുതിമുട്ടു നന്നായി അറിയുന്ന അതാണല്ലോ..എന്നിട്ടും ഇങ്ങനെ പറഞ്ഞത് തെറി വിളി എക്ല്കേണ്ട കാര്യം തന്നെയാണ്…

 8. oru saadhaa prekshakante prasthaavanayum ashiq abune polulla oru samvidhaayakante prasthaavanayum thammil valare vathyaasamund… Kambillaatha chithramennu kutapedutthunna ashiq thante chithrngalil 22fk ozhichaal ethilaanu kaambullath ennu koodi parayanamaayirunnu……

 9. പാവം ആഷിഖ് അബു. സ്വന്തം പടങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രൊമോട്ട് ചെയ്താണ് ശീലം. ഇക്കുറി മറ്റുള്ളവരുടെ പടം demote ചെയ്തു പരീക്ഷിച്ചതാ. പണി പാളി. A CLASS, ഇനി A CLASS theatre ഉടമകളില്‍ നിന്ന് ഇതിനു വല്ലതും അദ്ദേഹത്തിനു തടഞ്ഞോ ആവോ. കച്ചവടതന്ത്രങ്ങള്‍ സാമ്രാജ്യത്വത്തിന്റെ കുത്തക മാത്രമല്ലല്ലോ

 10. വിശ്വരൂപം സിനിമയക്ക് എതിരെ അഭിപ്രായം പറയുന്നത് എല്ലാം ആവിഷ്കാര സ്വതന്ദ്ര്യതിനു എതിര്‍ ആണോ ?ഈ സിനിമയ പകുതി വഴിക്ക് ശില്പി പണി കയിഞ്ഞു ഇറങ്ങി പോയ ഫീലിംഗ് എന്നാണു റിപ്പോര്‍ട്ടര്‍ ടീ വീ യില്‍ പറഞ്ഞത് .ഈ സിനിമക്ക് എത്ര പബ്ലിസിടി ആക്കിയത് ഈ സിനിമയക്ക് എതിരെ പ്രതിഷേധിച്ചവര്‍ തന്നെ ആണ് .ഇത് ആരും പ്രതിഷേധില്ലെങ്ങില്‍ തീര്‍ച്ചയായും ഈ പടം മുടക്ക് മുതല്‍ കിട്ടില്ല എന്ന് ഉറപ്പാണ് .ആഷിക് അബു ഒരു സെലിബ്രെട്ടി ആണ് എന്ന് കരുതി അദ്ദേഹത്തിന് അദ്ധേഹത്തിന്റെ അഭിപ്രായം പറഞ്ഞ കൂടെ ,അതിനു അദ്ധേഹത്തെ ചീത്ത പറയന്ന പ്രവണത നല്ലത് ആണോ ?അദ്ധേഹത്തിന്റെ സിനിമ മോശം ആണെങ്ങില്‍ അതിനു പ്രതികരിക്കണം അയാളിലുള്ള സംവിതയകന്റെ പോരായ്മ എന്ന് പറഞ്ഞു നമ്മുക്ക് വിമര്‍ശിക്കാം .ഒരു വെക്തി എന്നാ നിലയില്‍ അയാള്‍ക്ക്‌ യാളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ദ്ര്യം ഇല്ലേ ?ഇവിടെ അഭിപ്രായം പറയുന്നവര്‍ എല്ലാം ബയന്ഗരം കലാകാരന്‍ മാര്‍ ആണോ ?

 11. Berly Thomas writes:

  ആഷിക് അബുവിന് ഒരു തുറന്ന കത്ത്
  http://berlytharangal.com/?p=10504

  താങ്കള്‍ ഒരു മലയാള സിനിമാ സംവിധായകനാണ്. താങ്കളില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്ല സിനിമകള്‍ മാത്രമല്ല, അതിവിനയം, സല്‍സ്വഭാവം,മൃദുഭാഷണം തുടങ്ങിയ സവിശേഷതകള്‍ കൂടിയാണ്. താങ്കള്‍ക്ക് വ്യക്തിത്വമോ നട്ടെല്ലോ ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍ക്കു നിര്‍ബന്ധമില്ല. അഥവാ ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അതുള്ളതായി ഭാവിക്കരുത്. താങ്കളുടെ സിനിമകള്‍ക്ക് താങ്കളുടേതായ ഒരു ശൈലിയോ ബോള്‍ഡ്നെസ്സോ ഉള്ളത് പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും താങ്കള്‍ അത്തരത്തിലൊരു ശൈലിയോ ബോള്‍ഡ്നെസ്സോ പ്രകടിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല.

  http://berlytharangal.com/?p=10504

  • താങ്കളുടെ പരിഹാസം കലക്കി. ഒരു സെലിബ്രിറ്റി ആവുമ്പോള്‍ വിനയവും, അച്ചടക്കവും, ബഹുമാനവും ഒക്കെ അത്യാവശ്യമാണ്. അതില്ലെങ്കില്‍ അങ്ങനെ അഭിനയിക്കുകയെങ്കിലും വേണം. ആകെ നാല് സിനിമകള്‍ ചെയ്ത്, അതില്‍ മിക്കതും മോഷ്ടിച്ച കഥകളുമായി ഞെളിയുന്ന ഒരാള്‍ക്ക് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഒരു കലാകാരനെ പരിഹസിക്കുമ്പോള്‍ അല്പം സാമാന്യ ബോധം ഉണ്ടാവേണ്ടതാണ്. തന്‍റെ സിനിമകള്‍ കാമ്പും കഴമ്പും ഒക്കെയുള്ള മഹത്തായ സിനിമയാണ് എന്ന്‍ ആഷിക്കിന് വിശ്വസിക്കാം. പക്ഷേ, അന്‍പത് വര്‍ഷമായി സിനിമ ചെയ്യുന്ന, ബഹുമുഖ പ്രതിഭയായ ഒരാളെ പരിഹസിക്കുമ്പോള്‍ താന്‍ അത്ര കേമനാണോ എന്ന്‍ ആലോചിക്കുന്നത് നല്ലതല്ലേ? ഒരു സാധാരണ പ്രേക്ഷകന്‍റെ അഭിപ്രായമായി ഇതിനെ കാണാന്‍ കഴിയില്ല. കാരണം എടുത്ത് ആകെ നാല് സിനിമ ആണെങ്കിലും, കഥകള്‍ മിക്കതും മോഷണം ആണെങ്കിലും, സിനിമയുണ്ടാക്കുന്ന ബുദ്ധിമ്മുട്ട്‌ നന്നായി അറിയുന്നവനാണ് ആഷിക്ക്. യഥാര്‍ത്ഥ തീവ്ര വാദികള്‍ ഈ സിനിമ കണ്ട് ചിരിക്കും എന്ന് പറയാന്‍ ആഷിക്ക് ‘തീവ്രവാദ കമ്പനി’ യില്‍ മുന്‍പ് ജോലി ചെയ്തിട്ടുണ്ടോ? ഈ സിനിമ നിരോധിക്കപ്പെടുന്നതിനു മുന്‍പേ തന്നെ പ്രസിദ്ധമായിരുന്നു. ചാനലുകള്‍ക്ക് വിറ്റതുമായി ബന്ധപ്പെട്ട വിവാദമായിരുന്നു അത്. അല്ലെങ്കില്‍ത്തന്നെ കമല്‍ ഹാസന്‍റെ സിനിമകള്‍ക്ക് മിനിമം ഗ്യാരണ്ടി ഉണ്ട്. അതില്ലാത്തവ വളരെ അപൂര്‍വമാണ്. അങ്ങനെയുള്ള സിനിമ കണ്ടുപോയാലും ഈ നടനെ വെറുക്കില്ല കാരണം ഈ നടനിലുള്ള വിശ്വാസം തന്നെ. ഈ ലേഖനം ആഷിക് അബുവിനോടുള്ള പ്രേമം കൊണ്ട് ഉണ്ടാക്കിയതല്ല, മറിച്ച് ഭൂരിപക്ഷം ആഷിക്കിന് എതിരായതുകൊണ്ട് അതില്‍ നിന്നും “വ്യത്യസ്തത” ഒണ്ടാക്കിയതാണ് പാവം ലേഖകന്‍.,. ഇവിടെയുള്ള പല കമന്‍റുകളും ബഹുമാന്യ ലേഖകന്‍റെ ‘തൂലികാ നാമങ്ങളാണ്’ എന്ന്‍ രചനാ ശൈലി കണ്ടാല്‍ അറിയാം.

 12. എന്തിനാ ഇത്ര പുകില്‍ ഉണ്ടാക്കുന്നേ , ഒന്നാലോചിച്ചാല്‍ ഹരിലാല്‍ പറന്നതും ശരി തന്നെ അല്ലെ..അല്ലെങ്കില്‍ വേണ്ട നിങ്ങള്‍ പറ ഹരിലാലിന്‌ പകരം ഇത് ശുകൂര്‍ എഴുതിയാല പുകില്‍ കാണാമായിരുന്നു… ഇന്‍ പറ എന്റെ പേര്‍ ശുകൂര്‍ ആണെങ്കില്‍ എന്തായിരിക്കും പുകില്‍ … നന്നാവൂല ഈ നാടും മനുഷ്യരും ..

 13. What will you feel if this writing is compared with a Vinayan Movie. If his intention was to tell that “there is a ton of other similar movies with effects and technology”, he could refer a zillion hollywood movie – why he compared it to Vinayan movie?

 14. സംഗതി കമലഹാസന്‍ നടത്തിയത് ചുമ്മാ കച്ചവടമാണ്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമൊക്കെ അധിനിവേശത്തിനും അരുംകൊലകള്‍ക്കുമെല്ലാം സാധൂകരണം കണ്ടെത്താന്‍ അമേരിക്കന്‍ സമ്രാജ്യത്വം സാധാരണ ഉപയോഗിച്ചിട്ടുള്ള പി.ആര്‍ തന്ത്രങ്ങള്‍ നിഷ്കളങ്കമെന്നോണം ഉപയോഗിക്കുന്ന കമലഹാസനെയാണ് ചിത്രത്തില്‍ കാണാനാവുക. ഈ ജനുസ്സില്‍ നേരത്തെ ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ മിക്കതും പ്രദര്‍ശിപ്പിച്ച അന്ധമായ സാമ്രാജ്യത്വ ദാസ്യം അതേ പടി പിന്തുടരുന്നുണ്ട്, മതേതര ഇടതുബോധം പലപ്പോഴും തുറന്നുപ്രദര്‍ശിപ്പിച്ചിട്ടുള്ള ഈ അതുല്യനടന്‍. കച്ചവടത്തിലെത്തുമ്പോഴൊക്കെ സ്വന്തം രാഷ്ട്രീയബോധത്തെ ഉള്ളിലെ മറ്റെന്തൊക്കെയോ ചേര്‍ന്ന് ഓവര്‍ടേക്ക് ചെയ്യാറുള്ള ആ പഴയ അനുഭവം തന്നെ.—ഇയാള്‍ ദശാവതാരം എടുത്തപ്പോഴും ബുഷിനെ ഉലകനായകന്‍ എന്നു വിളിച്ച് പുകഴ്ത്തുന്നുണ്ടായൈരുന്നു.പിന്നെ തീവ്രവാദം സായിപ്പാന് ചെയ്യുന്നത് എന്നും കാണിച്ചിരുന്നു.തീയറ്ററില്‍ പോയില്ലെങ്കിലും പൂ വിരിഞ്ഞത് പോലുള്ള ബാന്‍ഡ് എഐട് ഒക്കെ മുഘത്തോട്ടിച്ചു നില്‍കുന്നത് കണ്ടാല്‍ അറിയാം ഒരു മൂത്ത വിനയന്‍ ആണെന്ന്‍ .പക്ഷേ അതിനു തീയറ്റര്‍ ഉപരോധിക്കളൊന്നും നടത്തരുത്

 15. ഡിയര്‍ ആഷിക് അബു താങ്കള്‍ ഉടനെ തന്നെ ലാലേട്ടനെ വച്ച് ഒരു സിനിമ തട്ടികൂട്ടണo അല്ലാതെ ഈ നാട്ടില്‍ ഇനി രക്ഷയില്ല… താങ്കളിപ്പോള്‍ മമ്മൂട്ടിടെ ലോക്കല്‍ ഗാര്‍ഡിയന്‍ ആണ്, അങ്ങേരെ വച്ച് ഒരു സിനിമയെ എടുത്തുള്ളൂ എങ്കിലും.

  മമ്മൂട്ടിയെ വചു ഒരു സിനിമ പിടിച്ച ആശിഖിനെ മമ്മൂട്ടിയുടെ ഗോഡ്ഫാദര്‍ ആക്കുക,ശേഷം സൂപ്പര്‍ സ്റ്റാറുകളുടെ വിഗ്ഗിനെ കുറിച്ചുള്ള കമന് ലാലിനെ കുറിച്ചാണെന്ന് വരുത്തുക ശേഷം തെറി വിളിക്കുക.

  ആടിനെ പട്ടിയാക്കുക ശേഷം പേപ്പട്ടിയാക്കി തല്ലി കൊല്ലുക..

 16. aashiq abuvinu swantham abipraayam parayaam..India kanda mahanaya kalakkarane avahelikkan aashiqnu oru arhathayum illa…aashiq abuvinu kamal haasan enna nadane ishtamalla…athaanu sathyam..ath kond angeru valare tharam thaazhna reethiyil insult cheyyuka aayirnu..pinne ivide aashiq abuvine support cheythum viswaroopathe ethirthum post ittavarod parayaanullath,viswaroopam orikkalum oru mosam srishti alla..nilavaarathil oru padi munnil nilkkunna chithram thanne aanith..yathoru samsyavumilla….

 17. പണ്ട് മറുനാടന്‍ മലയാളിയില്‍ ഷാജന്‍ സ്കറിയ “22FK” യെ കുറിച്ച് നെഗറ്റീവ് റിവ്യൂ ഇട്ടപ്പോള്‍ ഉടനെ തന്നെ ഇതേ “ഫെയിസ് ബുക്ക്‌” പടയെ മുന്നില്‍ നിന്ന് നയിച്ച്‌ പുള്ളിയെ നിര്‍ദാക്ഷിണ്യം ആക്രമിച്ച ആളാണല്ലോ ആഷിക് അബു..

  തന്‍റെ പടത്തെ കുറിച്ച് മോശമായ റിവ്യൂ വരുമ്പോള്‍ “ഹാലിളകുന്ന” ആഷിഖിന് അതേ രീതിയില്‍ മറ്റൊരാളുടെ ചിത്രത്തെ നിരൂപിക്കാന്‍ അവകാശം ഉണ്ടോ??

  കൊടുത്താല്‍ ഇപ്പോഴും എപ്പോഴും കൊല്ലത്ത് നിന്ന് കിട്ടുമല്ലോ..!!

 18. ആഷിഖ് അബുവിന് ഒരു സിനിമ കണ്ടിട്ട് മോശം എന്ന് പറയാനുള്ള ആവിഷ്കാര
  സ്വാതന്ത്ര്യം ഒന്ന് ഇവിടെ ആരും തടസ്സ്പെടുതുന്നില്ല, ഒരു കമന്റ്‌
  അടിക്കുമ്പോള്‍ അതിനു യോഗ്യത ഉണ്ടോ എന്ന് ആദ്യം ആലോചിക്കണം. അല്ലേല്‍ നാളെ
  സന്തോഷ്‌ പണ്ടിട്ടു കേറി മോഹന്‍ ലാലിനെ അഭിനയം പടിപ്പിക്കുന്നതും നമ്മള്‍
  കാണേണ്ടി വരും. 22 ഫീ മെയില്‍ റിവ്യൂ ഇട്ട ഷാജനെ അവിടെ തെറി വിളിച്ച
  ആള്‍ക്ക് ഇങ്ങിനെയൊരു കമന്റ്‌ ഇടാന്‍ എന്ത് യോഗ്യത ആണുള്ളത് ?.
  അങ്ങേര്‍ക്കു സിനിമ ഇഷ്ട്ടപെടില്ലേല്‍ അത് പറഞ്ഞാല്‍ പോരെ അതിനു പകരം
  വെറുതെ പോയ വിനയനെ ഒക്കെ വലിച്ചിഴയ്ക്കേണ്ട കാര്യം ഉണ്ടോ ?.

 19. മോഹൻ ലാൽ ആരാധകരുടെ അടക്കിവച്ച പ്രതിഷേധവും, , ഒരു ഇസ്ലാം നാമധാരിയെ കൺടെത്തിയപ്പോൾ സംഘ് പരിവാരങ്ങൾ പോപ്പുലർ ഫ്രണ്ടിനോടും മറ്റുമുള്ള അവരുടെ പ്രതിഷേധവും, അതിന്റെ കൂടെ ചില മാനസികരോഗികളും ഒരുമിച്ച് ചേർന്നപ്പോൾ കണ്ട ബഹളമായിരുന്നു അത്. യഥാർത്ഥത്തിൽ ഒരു സിനിമാക്കാരന് മറ്റൊരാളുടെ സിനിമയെക്കുറിച്ച് നല്ലതോ ചീത്തതോ ആയ അഭിപ്രായം പറയുന്നതിൽ ഒരു മര്യാദകേടുമില്ല. റിലീസ് ചെയ്ത സിനിമയെപറ്റി നല്ലത് മാത്രമേ പറയാവൂ എന്നൊക്കെ പറയുന്നത് നട്ടെല്ലില്ലായ്മയാണ്.

 20. കമലിനെ കളിയാക്കാന്‍ ആഷിക്ക് അബുവിന് എന്ത് യോഗിയത ആണ് ഉള്ളത് .. ഇത്തരം ഒരു ധൈര്യം മലയാളത്തിലെ മുട്ടാനടിനെ കളിയാക്കാന്‍ അദ്ദേഹം എന്തുകൊണ്ട് കാണിക്കുന്നില്ല എന്നതിനാണ് . സ്വന്തം മെന്റര്‍ ആയ മുട്ടനാട് മമ്മൂട്ടിയുടെ ഭൂലോക തട്ടിപ്പ് പടം തീയറ്ററില്‍ ഓടുന്നുണ്ടല്ലോ . താങ്കള്‍ എന്താണ് ആ പടത്തെ കുറിച്ച് സംസാരിക്കാത്തത് ?…എന്തെയി മുട്ട് ഇടിക്കുമോ ? ചുനയുണ്ടങ്ങില്‍ കമ്മത്ത് പാടത്തെ കുറിച്ച് അഭിപ്രായം പറ …..ഒരു സിനിമാക്കാരന്‍ വന്നിരിക്കുന്നു താങ്കള്‍ഉടെ ഏതു പടമാണ് കോപ്പി അടിക്കാത്തത്‌ ? അഹങ്ങരിക്കലെ മോനെ…..വീണു നടുവോടിയും

  • mammooty fansum ,mohanlal fansum thammilulla fight aano ith…atho dyfi yum ndf um thammilo…aarum areyum personalaayee akramikarruth…athaanu manyatha….atleast thanthak viliyenkium upeshikanam…

 21. സംവിധായകന്‍ ആഷിക് അബു വിശ്വരൂപം സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം എഴുതിയപ്പോള്‍ ഉണ്ടായ കോലാഹലവും,കോലാഹലത്തിനു മുന്‍പന്തിയില്‍ നിന്ന ചിലരെയും കാണുമ്പോള്‍ ഒരു കാര്യം വീണ്ടും പറയേണ്ടി വരുന്നു…ഇന്ത്യയില്‍ എറ്റവും വ്യഭചരിക്കപ്പെട്ട വാക്കാണ്‌ അഭിപ്രായ സ്വാതന്ത്ര്യം ,ഓരോരുത്തര്‍ക്കും തങ്ങള്‍ക്കു സ്യൂട്ട് ആവുന്ന സമയത്ത് ആ വാക്ക് വേണം അല്ലാത്തപ്പോള്‍ അങ്ങനൊരു വാക്ക് ലോകത്ത് ഇല്ലേയില്ല എന്നാ മട്ടിലാണ് പലരും.സിനിമ കാണാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നില കൊള്ളുന്നു എന്ന് പറയുന്നവര്‍ പക്ഷെ,സിനിമ കണ്ട ശേഷം തനിക്ക് തോന്നുന്ന അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി കൂടി നില കൊള്ളാത്തത് എന്താണ്?”കമലിനെ വിമര്‍ശിക്കാന്‍ നീയാരാടാ ?” എന്നാ ചോദ്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ആഷിക്കിന്റെ വാള്‍ മൊത്തം …!

  കഷ്ടം തന്നെയാണ് ,ഈ പറഞ്ഞവരൊക്കെ വാമനപുരം ബസ് റൂട്ടോ,സ്റ്റാലിന്‍ ശിവദാസോ ഒക്കെ കണ്ട ശേഷം “പടം ഇഷ്ടപെട്ടില്ല പക്ഷെ മമ്മൂക്ക/ലാലേട്ടന്‍ ഒരു ലെജന്റ് ആയോണ്ട് ഞാന്‍ നല്ലതേ പറയൂ…അത്തരം ഒരു ലെജന്റിനെ വിമര്‍ശിക്കാന്‍ ഞാനാരാ ?” എന്ന് ചിന്തിച്ചവര്‍ ആയിരിക്കണം !(വിശ്വരൂപത്തെ ആ പടങ്ങളോട് കമ്പയര്‍ ചെയ്തു എന്ന് പറഞ്ഞു കളയല്ലേ!…ഞാന്‍ ആട്ടിട്യൂട് ആണ് പറഞ്ഞത് )ശരിക്കും ആഷിക് വിമര്‍ശിച്ചത് കമലിനെ പോലും അല്ല,പടത്തിനെ ആണ് .”ഒരു കൊച്ചു സംവിധായകന്‍ ആയ ആഷിക് ,വലിയ സംവിധായകന്‍ ആയ കമലിനെ ഇങ്ങനെ പറയാമോ !” എന്ന് ചോദിച്ച അതെ ആട്ടിട്യൂട് ഇതിനു മുന്പ് കണ്ടത് പ്രിത്വി മമ്മൂട്ടി /ലാല്‍ നെ പറ്റി പറഞ്ഞപ്പോള്‍ ആണ് ..മമ്മൂട്ടിയും ലാലും പ്രായത്തിനു ഒത്ത റോള്‍ ചെയ്യണം എന്നത് ഒരു കാക്ക തൊള്ളായിരം പേര്‍ പറഞ്ഞ അഭിപ്രായം ആണ്,ഒരു പക്ഷെ അവരുടെയൊക്കെ കടുത്ത ആരാധകര്‍ പോലും പറഞ്ഞത് -പക്ഷെ “പറഞ്ഞത് എന്ത് “എന്നല്ല “പറഞ്ഞത് ആര്?അത് പറയാന്‍ മാത്രം അവനു വളര്‍ച്ച ഉണ്ടോ?” എന്നൊക്കെയാണ് ചോദ്യങ്ങള്‍ !

  ധോനിയുടെ ക്യാപ്ട്ടന്‍സിയെ വിമര്‍ശിക്കും മുന്‍പ് നിങ്ങള്‍ കുറഞ്ഞത് 100 ഏകദിനങ്ങളില്‍ എങ്കിലും ഇന്ത്യയെ നയിച്ചിരിക്കണം .
  മമ്മൂട്ടിയുടെ ടാന്‍സ്‌ കൊള്ളില്ല എന്ന് പറയും മുന്പ് നിങ്ങള്‍ കുറഞ്ഞത് മൈക്കില്‍ ജക്സനെ പോലെ എങ്കില്‍ ഡാന്‍സ് കളിയ്ക്കാന്‍ പഠിച്ചിരിക്കണം
  മോഹന്‍ലാലിന്റെ തടിയെ കുറ്റം പറയും മുന്പ് നിങ്ങള്‍ സിക്സ് പായ്ക്ക് ഉണ്ടാക്കിയിരിക്കണം

  സിനിമ ഇറങ്ങരുത് എന്ന് പറയുന്ന പോപ്പികളും,സിനിമയെ പറ്റി നല്ലതേ പറയാവൂ എന്ന് പറഞ്ഞു ആഷിക്കിനെ തെറി വിളിച്ച ടീമുകളും ഒറ്റ നാണയം തന്നെയാണെന്ന് സങ്കടത്തോടെ എങ്കിലും പറയേണ്ടി വരുന്നു.തങ്ങള്‍ക്ക് സ്യൂട്ട് ആവുന്ന ടൈമില്‍ മാത്രം ആവിഷ്കാര/അഭിപ്രായ സ്വാതന്ത്ര്യം പ്രസംഗിക്കുന്നവര്‍ !ഉദാഹരണത്തിന് നോക്കുക,ഈ സിനിമയുടെ പ്രദര്‍ശനത്തിനു സംരക്ഷണവുമായി മറ്റു പല യുവ ജന സംഘടനകള്‍ രംഗത്ത് വന്നിട്ടുള്ളത് നല്ല കാര്യമാണ് ,പക്ഷെ പോപ്പികള്‍ വിശ്വരൂപതോട് കാണിച്ച അതെ ഫാസിസം ഇവിടെ സെന്‍സര്‍ ബോര്‍ഡ് പപ്പിലിയോ ബുദ്ധയോട് കാണിച്ചത് ഇവര്‍ അറിയാഞ്ഞിട്ടാണോ ?കമലിന്റെ ബ്രഹ്മാണ്ട പടത്തിന്റെ സംരക്ഷണത്തിന് വേണ്ടി ഇറങ്ങുമ്പോള്‍ കിട്ടുന്ന പബ്ലിസിറ്റി പാവം പപ്പിലിയോ ബുദ്ധക്ക് വേണ്ടി ഇറങ്ങിയാല്‍ കിട്ടില്ല..!

  ഞെട്ടിച്ച മറ്റൊരു കാര്യം,സിനിമ പോലൊരു കോര്‍പ്പറേറ്റ് -മെട്രോ പോളിട്ടന്‍ മേഖലയില്‍ നില്‍ക്കുന്ന വ്യക്തി ആണെങ്കിലും “ആഷിക് അബു” എന്ന പേര്‍ അയാള്‍ക്കുണ്ടാക്കിയ ഇടങ്ങേര്‍ ഇത്തിരി വലുതാണെന്ന് പ്രസ്തുത വിഷയത്തില്‍ വന്ന ചില വര്‍ഗീയ കമന്റുകള്‍ സൂചിപ്പിക്കുന്നു .ചുരുക്കി പറഞ്ഞാല്‍ ഒരു കാര്യം പറയും മമുന്‍പ് പലതും ഓര്‍ക്കണം .
  നമ്മുടെ ജാതി-നമ്മള്‍ പറയാന്‍ പോകുന്ന വിഷയത്തിന്റെ ജാതി
  നമ്മുടെ വലുപ്പം -നമ്മള്‍ പറയാന്‍ പോകുന്നവന്റെ വലുപ്പം
  ഇതെല്ലാം ഓര്‍ത്ത് ഓക്കേ ആണെങ്കില്‍ മാത്രം പറയാന്‍ ഉള്ളത് പറയുക …ഇല്ലെങ്കി പണി പള്ളീല്‍ കിട്ടും!

 22. kamal hasan enna nadane aakshepichathayittu thonnunilla adhehathinte aakshepikapedenda cinemakal undennanente abhiprayam ennal athimanoharamaya abinayapaadavam kaazhcha vecha guna thudangiya chithrangalum und ennalum vishwaroopam enna chithram kaanatha enikku athehathinte dashawatharam enna moshamaaya chithrathew kurichu prathipaadhikenda avastha vannu kaaranam dashavatharathinte abinayamuhurthangale kanakkinu parahasicha jacky chan enna slapstic nadan ethiraayittu annu njangalude nexus samsaarichath ath oru nadan maathrame cheyyaan kazhiyu enna baalishamaaya vivaram ketta marupadiyodeyaanu dats d pathetic situation leads by d epichero wat 2 do panam waste aaki ennaki bt i admit d film ts a science fiction enna tharathil CIA chodyam cheyyunu rawye parihasikunnu enna tharathil

 23. Shame on you Mr Writer and Ashiq abu. Whatever may be Kamal Sir did a great job, think about the effort he has taken to do a film like this.
  Visual effects, Sound effects, camera work everything is superb.  Can you imagine about doing movie like this ?

  As a person working in same industry you are supposed to support him. Because you know how it feels when people starts criticize without any reason about a work you have done.

 24. അന്യഭാഷാചിത്രങ്ങൾ പകർത്തി ..അല്ല..അതിൽ നിന്ന് പ്രചോദനം കൊണ്ട് സിനിമ ഉണ്ടാക്കുന്ന ഒരു വ്യക്തി അല്പം സാമാന്യമര്യാദ പുലർത്തണമെന്ന് ഭൂരിപക്ഷം പേരും ആഗ്രഹിക്കുന്നു. ആഷിക് അബുവിനു കിട്ടിയ പ്രതികരണം ഈ ലേഖകനും ആഗ്രഹിക്കുന്നുവോ? സൈദ്ധാന്തിക വെടിക്കെട്ടുകളുടെ പേറ്റന്റ് താങ്കൾക്കു മാത്രമാണെന്ന് ധരിക്കുന്നുണ്ടെങ്കിൽ അതും ആഷിക് അബുവിനെ ബാധിച്ച അഹംഭാവമെന്ന രോഗമാണെന്ന് തിരിച്ചറിയുക ഹരിലാൽ. ഇപ്പോ ഫെയ്സ്ബുക്കിൽ പടരുന്നത് ടാ തടിയാ എന്ന സിനിമയുടെ ഒറിനൽ ത്രെഡിനെക്കുറിച്ചും, എന്താണു ഭായ് എന്ന പാട്ടിലെ അടിച്ചു മാറ്റപ്പെട്ട ട്യുണിനെക്കുറിച്ചും കോപിയടിച്ച ഷൂട്ടിംഗ് ശൈലിയെക്കുറിച്ചുമാണു. വിശ്വരൂപം ഒരു മോശം സിനിമയാണെങ്കിൽ‌പ്പോലും ആഷിക് അബുവിനെപ്പോലെയുള്ള കള്ളൻ മഹാൻ ചമഞ്ഞ് അഭിപ്രായം പറയുമ്പോൾ ചിലർ ചിരിക്കും..ചിലർ തെറി വിളിക്കും. അല്ല ന്യൂ ജനറേഷൻ എന്നു നിങ്ങൾ വിളിക്കുന്ന പല സിനിമകളും കുടുംബസമേതം പോയി കാണാൻ പറ്റുന്ന രീതിയിൽ അല്ലാലോ പടച്ചു വിടുന്നത്..മൈ— (ബീപ്) …കു (ബീപ് )….ഇങ്ങനെയല്ലേ സംഭവം പോകുന്നത്… !!!

 25. kamalhaasan vendi shabdikkunnavarude koottathil adhehathinte aaraadhakar maathramaanennaano???? adhehathe anukoolich keralathilundaayavaril bhooribhaagathinum “vishwaroopam” enna cinema oru mahathaaya kalasrishtiyaano ennath oru vishayameyalla…M.F.Hussain sambhavichad Kamalhaasan sambhavikkaan paadilla..aa karuthalulladukondalle Aashik Abuvulpade vishwaroopathe anukoolich samsaarichad…mathangalekurich paraamarshikkunnadintte peril cinemakalk mel fathwa irakkunnavark anukoolamenn thonnunna abhipraayangal ethra apakadakaramaayirikum…Ashik Abuvin thanne athariyaavunnathale..oru muslim samvidaayakanaayad kond adhehathinum olinjum thelinjum itharam aakramanangale neridendi vannitiillle??naale oru kaalath Ashik Abuvinte cinemayku nere ithu poloru pradhishedhamundaayaal njangal prekshakar enth nilapaadaan edukendad?”എനിക്ക് താങ്കള്‍ പറഞ്ഞതിനോട് യോജിപ്പില്ല. എങ്കിലും താങ്കള്‍ക്കു അത് പറയാനുള്ള അവകാശത്തിനുവേണ്ടി ഞാന്‍ മരണം വരെ പോരാടും”… kamal haasan vendi samsaarikkunna(ellavarudeyumalla,prathyekich fans asscn)vark eeyoru nyaayeekaranam dhaaraalam..

 26. പണ്ട് തന്റെ സിനിമക് നിരൂപണം എഴുതിയവനെ തന്തക്കു അശികു വിളിചെന്‍ കില്‍ ഇന്ന് അവന്റെ നിരൂപണത്തെ വിമര്‍ശിക്കുന്നു എന്താ അശികു അബുവിനുമാത്രമേ വിമര്‍ശങ്ങള്‍ പടച്ചുവിടാന്‍ ഫേസ്ബുക്ക് തീറെഴുതി കൊടുതിട്ടുല്ലോ ? പിന്നെ വിഗ്ഗ് വിഷയം സ്വന്തം സിനിമയില്‍ അഭിനയിക്കാന്‍ വരുന്ന നടന്മാരോടും ഇവന്‍ അനനെങ്കില്‍ വിഗ്ഗില്ലാതെ അഭിനയിക്കാന്‍ ഇവന്‍ പറയട്ടെ …..

  • ചേട്ടൻ സൂപ്പർ സ്റ്റാർ ഫാൻസ് അസോസിയേഷൻ മെംബറാണല്ലെ ? നല്ല ശുദ്ധമലയാളം >>>

 27. Sreeman HariLal valiya sambhavamayathu kondum adhehathinekaal arivu vere aarkum illaathathu kondum adheham parayunna kaaryangal angeekariche patoo…Khader hassan alla hari sirnte khadar hussein cheyyunna pole 100 million USD mudakki pidikkunna Hollywood films malayathilo tamililo dubb cheythirakkiyal mathi…allathe 95 kodi Indian rupees vachu athu polulla padam pidikkanda…Ini naale Sachin Tendulkare Aashiq kutam paranjaalum ‘aalkoottam’ athu angeekarikkanam…
  pothuvaaya oru chinthagathiyil ninnum maarinilkkunnathinaal ee lekhakan thaamasiyathe mahaan ennariyapedum…Janichapol muthal kaanunna Mohan lal, Kamal Hasan muthalaaya prathibhakale verum 4 padathinte balathil oruvan keri thaazhthikettaan sramikkumbol budhijeevi athavaa chinthakan aayi ariyapedaan thalparyamulla aarum ini ethirkkaruthu, anukoolikkanam…Pinne Ithinte peril ee sitinu kittiya clicks bussinessinte bhaagameyalla keto…
  Kashtam thanne lekhakan annaa ningade kaaryam…

 28. താത്വികമായ ഒരു അവലോകനമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.ഒന്ന് , കമലഹാസന്‍ ആരാധകരും മോഹന്‍ലാല്‍ ആരാധകരും പ്രദമ ധ്രിഷ്ടിയില്‍ അകല്‍ച്ചയില്‍ ആയിരുന്നെങ്കിലും അവര്‍കിടയിലുള്ള അന്ധര്‍ദാര സജീവമായിരുന്നു എന്നുവേണം കരുതാന്‍…,ഒന്ന് RSS ഉം തക്കം പാര്‍ത്തിരിക്കുവായിരുന്നു .അങ്ങനെയാണ് ആഷിഖ് അബുവിന് ഇത്രയദികം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നത്.

 29. “പച്ച തെറിവിളികള്‍ മുതല്‍ ജാര്‍ഗണുകള്‍ കുത്തിനിറച്ച സൈദ്ധാന്തിക വെടിക്കെട്ടുകള്‍ വരെയുണ്ടായിരുന്നു കമന്റു ക്യൂവില്‍. “?? പിന്നെ സ്വയം സാഹിത്യ പുങവനെന്നു നടിക്കുന്ന കുറെ ശുംഭന്മാർ കൂലിക്കു ആഷിക്കിനെ അനുകൂലിചും എഴുതി..

Leave a Reply

Your email address will not be published. Required fields are marked *