ആര്യയുടെ കൂക്കുവിളിയില്‍ പുലര്‍ന്നുപോവുന്നത്

 
 
 
 
തിരുവനന്തപുരം വനിതാ കോളജിലെ ആ ‘ഉദ്ബോധന പ്രസംഗ’ത്തിനെതിരെ ആര്യ നടത്തിയ കൂവല്‍ വെളിപ്പെടുത്തുന്നത് എന്തൊക്കെയാണ്? ശാലിനി പദ്മ എഴുതുന്നു
 
 
ഒരു സ്ത്രീ ലൈംഗിക ആക്രമണത്തിന് വിധേയയായാല്‍ ‘പെണ്‍കുട്ടി’ എന്നേ പറയൂ ‘ സിംഗിള്‍’ എന്ന മാരിറ്റല്‍ സ്റാറ്റസിനു അവിടെ ഒരൂന്നലുണ്ട്. ഒന്നാമത്, അതിനു ലൈംഗിക ബന്ധത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. രണ്ട് നേരത്തെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു, എന്നിങ്ങനെയൊക്കെയുള്ള ദുസ്സൂചനകള്‍. ജൈവപരമായി സ്ത്രീയായ എല്ലാവരും സ്ത്രീകളാണ്. അതുകൊണ്ട് ഒരാള്‍ അക്രമം നേരിട്ടാല്‍ അയാളെ സ്ത്രീ എന്ന് സംബോധന ചെയ്യുക !!
ഭാഷ എന്നത് മാനുഷികമായി സംവേദിയ്ക്കാനുള്ള ഉപാധിയാണ്.സ്ത്രീകളുടെ കാര്യത്തില്‍ ഭാഷയ്ക്കുമുണ്ട് പക്ഷപാതം.ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ്ദണ്ഡ് തറച്ചു കയറ്റുകയും വലിച്ചൂരിയെടുക്കുമ്പോള്‍ കയറു പോലെ എന്തോ ഒന്ന് പുറത്തേയ്ക്ക് വന്നു എന്ന് പറയുകയും ചെയ്തിട്ട് അതിനെ ‘മാനഭംഗം’ എന്ന് വിശേഷിപ്പിയ്ക്കുന്നത് അസംബന്ധമാണ്-ശാലിനി പദ്മ എഴുതുന്നു

 

 
ഇവര്‍ പറഞ്ഞു വരുന്നത് സൌഹൃദം എന്നത് സാധ്യമേയല്ല എന്നാണ്. അങ്ങനെ സ്ഥാപിയ്ക്കേണ്ടത് അവരെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്. കാരണം ആണായിപ്പോയതിന്റെ അപകര്‍ഷതകളൊന്നുമില്ലാത്ത ഒരു വിഭാഗം ആണുങ്ങളും, ഞങ്ങളെ പഠിപ്പിയ്ക്കലല്ലാതെ നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ, ഞങ്ങള്‍ ജീവിച്ചോളും, ഉപദേശിച്ചു ബുദ്ധിമുട്ടണം എന്നില്ല എന്ന് പറയുന്ന ഒരു വിഭാഗം പെണ്ണുങ്ങളും ഒരുമിച്ചു ജോലി ചെയ്യുകയും, സൌഹൃദത്തില്‍ ഏര്‍പ്പെടുകയും, ഒന്നിച്ചു ജീവിയ്ക്കുകയും, ചെയ്യുമ്പോള്‍ പൊളിയുന്നത് അവരുടെ സ്ഥാപിത താല്പര്യങ്ങളാണ്.

കൂടുതല്‍ സ്ത്രീകള്‍ വിദ്യാഭ്യാസം നേടുകയും കൂടുതല്‍ പേര്‍ രാഷ്ട്രീയം പറയുകയും കവിത വായിയ്ക്കുകയും നിങ്ങള്‍ ആഗ്രഹിയ്ക്കുന്ന പോലെ ജീവിയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിയ്ക്കില്ല എന്ന് പറയുകയും ചെയ്യുമ്പോള്‍ ഇതേ നില തുടര്‍ന്നാല്‍ നൂറോ ഇരുനൂറോ കൊല്ലം കഴിയുമ്പോഴേയ്ക്ക് സംസ്കാരം എന്നത് പാടെ നശിയ്ക്കും എന്നും, സമൂഹം അച്ഛനില്ലാത്ത കുഞ്ഞുങ്ങളെ കൊണ്ട് നിറയും എന്നും വരുത്തി തീര്‍ക്കുകയാണ് ഈ ബഹളങ്ങളുടെ എല്ലാം ഉദ്ദേശ്യം.
 

 
ആണായിപ്പോയതിന്റെ അപകര്‍ഷത
‘ഞങ്ങളെ’ കൊണ്ട് മാത്രം സാധിയ്ക്കുന്നത് എന്ന് കരുതിപ്പോന്നിരുന്ന ഇടങ്ങളിലേയ്ക്കൊക്കെ സ്ത്രീകള്‍ കടന്നു വരുന്നതിന്റെ അങ്കലാപ്പാണിത്.ഒരു ആണിന്റെ പിന്‍ ബലമില്ലാതെ ഒരു സ്ത്രീയും നില നിന്നുകൂട. ഞങ്ങള്‍ പറയുമ്പോള്‍ ഉണ്ട്, ഉറങ്ങി ജീവിയ്ക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ് ,അങ്ങിനെ അനുസരണയുള്ള സ്ത്രീകള്‍ മാത്രമേ ആദരവിന് അര്‍ഹരാവൂ, അല്ലാത്ത എല്ലാ സ്ത്രീകളും മോശമാണ്. അവരെ ആക്രമിയ്ക്കാന്‍ ഞങ്ങള്‍ക്ക് അധികാരമുണ്ട് അത് ഞങ്ങളുടെ ജന്മാവകാശമാണ്.

ഇത് തന്നെ ആവര്‍ത്തിച്ചു പറയുകയും, പ്രവര്‍ത്തിയ്ക്കുകയും അപമാനിയ്ക്കപ്പെട്ട സ്ത്രീകളെ വീണ്ടും വീണ്ടും, അപമാനിയ്ക്കുകയും ചെയ്യുന്നതിലൂടെ സ്വന്തം അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനാണു ശ്രമിയ്ക്കുന്നത്.അവശേഷിയ്ക്കുന്ന ഇടങ്ങള്‍ സംരക്ഷിച്ചു പിടിയ്ക്കാനുള്ള അനാവശ്യ വ്യഗ്രതയാണത്. ആണായിപ്പോയതിന്റെ അപകര്‍ഷത.

ഇതൊക്കെ കൂടുതല്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കുന്നുണ്ട്.അത് കൊണ്ടാണ് അവര്‍ നിയമത്തിനും നീതിയ്ക്കും മേലേയ്ക്ക് കയറിപ്പോവാന്‍ ശ്രമിയ്ക്കുന്നത്.ഇങ്ങു താഴേയ്ക്കിറങ്ങി വരേണ്ടി വന്നാല്‍ ഒരൊറ്റ കൂക്ക് വിളി കൊണ്ട് സര്‍വതും വെളിച്ചപ്പെട്ടു പോവുമെന്ന് അവര്‍ക്കറിയാം.
 

 
തള്ളയ്ക്ക് പിറക്കാത്തവര്‍

ഇതേ പദത്തിന്റെ പുരുഷ പ്രയോഗം, പലപ്പോഴും സ്ത്രീയുടെ സ്വാഭാവ ദൂഷ്യം സൂചിപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്നതാണ്. അപൂര്‍വ്വം അവസരങ്ങളില്‍ അത് പി
താവിന്റെ മഹത്വം പിന്‍ പറ്റാത്തവന്‍ എന്ന രീതിയിലും ഉപയോഗിയ്ക്കപ്പെടാറുണ്ട്. കണ്ടന്‍ പൂച്ചയുടെ സ്ത്രീ പ്രയോഗം കണ്ടിപ്പൂച്ച എന്ന് കരുതും പോലെയാണ് ചിലര്‍ ‘തള്ളയില്ലാത്തവന്‍’ എന്നതിന് അര്‍ഥം കണ്ടു പിടിയ്ക്കുന്നത്.

എന്നാല്‍ തള്ളയില്ലത്തവന്‍ എന്നതിന്റെ അര്‍ഥം വളരെ ലളിതവും സ്പഷ്ടവുമാണ്. ആത്യന്തികമായി ഒരു സ്ത്രീ എന്നത് ജനനേന്ദ്രിയം മാത്രമാണെന്നും , അത് ഇരുമ്പ് ദണ്ഡ് തറച്ചു കയറ്റപ്പെടാനുള്ളതാണ് എന്ന് കരുതുന്ന എല്ലാവരും തള്ളയ്ക്ക് പിറക്കാത്തവരാണ്.

തള്ളയില്ലാത്തവന്‍ എന്ന് ആദ്യമായി തോന്നിയത് ഒരു അധ്യാപകനെ കുറിച്ചാണ്. പാഠഭാഗം വായിച്ചുകൊണ്ട് ബെഞ്ചുകള്‍ക്കരികിലൂടെ നടക്കുന്ന ഇംഗ്ലീഷ് അദ്ധ്യാപകന്റെ കൈ ദിവസവും പെണ്‍കുട്ടികളുടെ ഷര്‍ട്ടില്‍ അറിയാതെ തട്ടും. ഡാര്‍ലിംഗ് എന്നോ മറ്റോ പാഠ ഭാഗത്തില്‍ എവിടെയെങ്കിലും കടന്നു വന്നാല്‍
അത് വായിച്ച് പന്ത്രണ്ടോ പതിമൂന്നോ വയസുള്ള കുട്ടികളുടെ മുന്നില്‍ നിന്ന് ഞെളിപിരി കൊള്ളുന്ന അയാള്‍ പുറത്തേയ്ക്ക് പോവുമ്പോള്‍ കുട്ടികള്‍, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ ചോദിയ്ക്കും^ ഇംഗ്ലീഷ് ഒരു വൃത്തികെട്ട ഭാഷയാണ് അല്ലെ?

സത്യത്തില്‍ ഒരു സ്ത്രീയോട്, അത് വെറുതെ ബസ്സ്റ്റോപ്പില്‍ നില്‍ക്കുന്ന ഒരു പരിചയവുമില്ലാത്ത ഒരുവളോ , ഏറെക്കാലം പരിചയമുള്ള സുഹൃത്തോ ആയിക്കൊള്ളട്ടെ, ഒതുക്കത്തിനു കിട്ടുമ്പോള്‍, തെമ്മാടിത്തരം പറയുകയോ പ്രവര്‍ത്തിയ്ക്കുകയോ ചെയ്യുന്നവര്‍ക്ക് പറയാനുള്ള അവള്‍ പ്രതികരിച്ചില്ലെങ്കില്‍ പറയാനുള്ള ഓപ്ഷന്‍സ് മൂന്നാണ്. ‘ഓ അവള്‍ക്കു പിടിച്ചില്ല, നമ്മളൊന്നും പോരായിരിയ്ക്കും’. ‘അവള്‍ക്കു സുഖിച്ചിട്ടാണ് അല്ലെങ്കില്‍ അവള് പ്രതികരിയ്ക്കില്ലേ?’. ‘പേടിച്ചിട്ടുണ്ട് അത് കൊണ്ടാണ്, പുറത്തു പറഞ്ഞാല്‍ നാറുന്നത് അവളാണെന്ന് അവള്‍ക്കറിയാം’

ഒരു മനുഷ്യന്‍ എന്ന നിലയ്ക്ക്, സാമൂഹ്യ ജീവി എന്ന നിലയ്ക്ക്, അവനവനെക്കുറിച്ചും പൊതുവില്‍ ആണുങ്ങളെ കുറിച്ചും ആ സ്ത്രീയ്ക്കുണ്ടാവുന്ന
ആശങ്കയും കഠിനമായ നിരാശയും മനസിലാക്കാനുള്ള മൂളയൊന്നും ഈ ‘അവന്മാര്‍ക്ക്’ കാണില്ല.

ഇതേ ലോജിക്കാണ്, മറ്റേ അണ്ണന്റെ പത്തു മിനിറ്റ് പ്രസംഗത്തിലുമുള്ളത്. ‘ഇതാണ് പിതാവ്’ എന്ന് ചൂണ്ടിക്കാണിയ്ക്കാതെ ഒരു സ്ത്രീയും പ്രസവിച്ചുകൂട.
‘സിംഗിള്‍ പാരെന്റിംഗ് ‘ എന്ന ആശയം ഒരു കാലത്തും നടക്കാന്‍ പാടില്ല. സ്ത്രീ എന്നത് ഒരു ശരീരം മാത്രമാണ്. ഉടമസ്ഥനില്ലാതെ അത് സമൂഹത്തില്‍ ഇറങ്ങി നടക്കാനേ പാടില്ല.അത് കൊണ്ട്, ഓടാതെ,ചാടാതെ ജീന്‍സിടാതെ, അടങ്ങി ഒതുങ്ങി എല്ലാ കാര്യങ്ങളും ‘അവര്‍ പറയുമ്പോള്‍’ നിര്‍വഹിച്ചു കഴിഞ്ഞു കൊള്ളണം.

റെക്കോര്‍ഡ് സമയത്തിന്റെ കാര്യത്തില്‍ അലിസന്‍ ഫെലിക്സും ഉസൈന്‍ ബോള്‍ട്ടും തമ്മില്‍ വളരെ ചെറിയ വ്യത്യാസമേ ഉള്ളൂ എന്നും എന്നിട്ടും ആളുകള്‍ക്ക് അലിസന്‍ ഫെല്ക്സിനെ അറിഞ്ഞുകൂട എന്നും സംസാരിച്ചു കൊണ്ടിരുന്ന സമയത്താണ്, ഒരാളുടെ കമന്റ് ^”ഗര്‍ഭപാത്രമോ ? അതും കൊണ്ട് ഓടാന്‍ പ്രയാസമാണോ ? എന്താ അതിനെന്താ ഇത്ര ഭാരമുണ്ടോ?’.

നിങ്ങള്‍ക്ക് ഒരു കല്ലന്‍തെറി അറിയാം എന്നതില്‍ അഭിമാനം തോന്നുന്ന ചില അവസരങ്ങളുണ്ട്.
 

 
മാറ്റിയെഴുതേണ്ട പ്രയോഗങ്ങള്‍

ഒരു സ്ത്രീ ലൈംഗിക ആക്രമണത്തിന് വിധേയയായാല്‍ ‘പെണ്‍കുട്ടി’ എന്നേ പറയൂ ‘ സിംഗിള്‍’ എന്ന മാരിറ്റല്‍ സ്റാറ്റസിനു അവിടെ ഒരൂന്നലുണ്ട്. ഒന്നാമത്, അതിനു ലൈംഗിക ബന്ധത്തെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ. രണ്ട് നേരത്തെ കല്യാണം കഴിച്ചിരുന്നു എങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നു, എന്നിങ്ങനെയൊക്കെയുള്ള ദുസ്സൂചനകള്‍.

ജൈവപരമായി സ്ത്രീയായ എല്ലാവരും സ്ത്രീകളാണ്. അതുകൊണ്ട് ഒരാള്‍ അക്രമം നേരിട്ടാല്‍ അയാളെ സ്ത്രീ എന്ന് സംബോധന ചെയ്യുക !!

ഭാഷ എന്നത് മാനുഷികമായി സംവേദിയ്ക്കാനുള്ള ഉപാധിയാണ്.സ്ത്രീകളുടെ കാര്യത്തില്‍ ഭാഷയ്ക്കുമുണ്ട് പക്ഷപാതം.ഒരു സ്ത്രീയുടെ ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ്ദണ്ഡ് തറച്ചു കയറ്റുകയും വലിച്ചൂരിയെടുക്കുമ്പോള്‍ കയറു പോലെ എന്തോ ഒന്ന് പുറത്തേയ്ക്ക് വന്നു എന്ന് പറയുകയും ചെയ്തിട്ട് അതിനെ ‘മാനഭംഗം’ എന്ന് വിശേഷിപ്പിയ്ക്കുന്നത് അസംബന്ധമാണ്.

ആ മനുഷ്യന് സംഭവിച്ച ശാരീരികവും മാനസികവുമായ യാതൊരു വിധ യാതനകളെയും ആ വാക്ക് പ്രതിനിധീകരിയ്ക്കുന്നില്ല.ഭാഷാ ശാസ്ത്രജ്ഞരില്‍ സ്ത്രീകള്‍ ആരുമില്ലേ.?

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ആ അണ്ണന്‍ പ്രസംഗിച്ചു നടന്നിട്ട് ഒരൊറ്റ കൂവലേ കേട്ടുള്ളൂ എന്നത് ചിന്തിപ്പിയ്ക്കുന്ന കാര്യമാണ്. ഇയിടെ ശ്രദ്ധിച്ച ഒരു ബ്ലോഗിന്റെ പേര് ഓര്‍മ വരുന്നു. (അതിലെ ഉള്ളടക്കം ,ഉടമസ്ഥന്‍ ഒക്കെ വിട്ടുകളഞ്ഞേക്കുക) പേര് സ്വയം ബ്ലോഗം എന്നാണ്. എത്ര അമ്മമാര്‍ക്ക് ഉള്‍ക്കൊള്ളാനാവും ലൈംഗികത എന്നത് പുരുഷനെപ്പോലെ തന്നെ സ്വാഭാവികമാണ് സ്ത്രീകള്‍ക്കുമെന്നത്?

ഒരു വിഭാഗം സ്ത്രീകളെയും ഇത്തരം ആളുകള്‍ ചിന്താപരായി തങ്ങളുടെ താല്‍പര്യങ്ങളിലെയ്ക്ക് ചായ്ച്ചു വെച്ചിട്ടുണ്ട്.സ്വന്തം അവകാശങ്ങളെ പറ്റി പറയുന്ന സ്ത്രീകളെല്ലാം തന്നെ മാന്യമായ ഭാഷ ഉപയോഗിയ്ക്കുന്നവരും, പ്രതിപക്ഷ ബഹുമാനത്തിന്റെ പരിധികള്‍ക്കകത്തു നിന്ന് കൊണ്ട് പ്രതികരിയ്ക്കുന്നവരും ആണെന്നുള്ളതാണ്.

നികൃഷ്ട്ടമായ ഒരു തെറിപ്പദം കൊണ്ടോ ആംഗ്യം കൊണ്ടോ അവരെ നിശബ്ദരാക്കാം എന്ന് ഇവര്‍ കരുതുന്നു. ഓരോ സദസും ഓരോ മനുഷ്യനും അര്‍ഹിയ്ക്കുന്ന പ്രതികരണ രീതിയുണ്ട്.

ആര്യയ്ക്ക് “നിങ്ങള്‍ ഈ പറയുന്നത് അസംബന്ധമാണ്” എന്ന് പറഞ്ഞാല്‍ മതിയായിരുന്നു.എന്നാല്‍, ആ കൂക്കു വിളി മറ്റൊരു പ്രതികരണ ശൈലിയുടെ തുടക്കമാണ്. അത് അങ്ങിനെ തന്നെ തുടരട്ടെ.

 

 

5 thoughts on “ആര്യയുടെ കൂക്കുവിളിയില്‍ പുലര്‍ന്നുപോവുന്നത്

  1. പറഞ്ഞ് തീരും മുന്പ് അമൃത ഒരുത്തന്റെ ചെവിക്കുറ്റി തല്ലി പൊട്ടിച്ചിരിയ്ക്കുന്നു. സന്തോഷമായിപ്പോയി.

  2. വിശുദ്ധ ബൈബിള്‍ നിയമാവര്‍ത്തനങ്ങള്‍ അഞ്ചാം അദ്ധ്യായം 22 വചനം.. കഷ്ടം..

  3. ശാലിനി പദ്മ, നല്ല എഴുത്ത്. സ്ത്രീ സംബന്റിയായി കേരള സമൂഹത്തില്‍ ഉയര്‍ന്നു വരേണ്ട വിവിടങ്ങലായ നിരീക്ഷണങ്ങളില്‍ ശ്രദ്ധേയമായ എഴുത്ത്. ഭാവുകങ്ങള്‍.

    ഒരുപാട് യോജ്ജിപ്പുകള്‍. ഉണ്ട്. ചില വിയോജിപ്പുകളും സൂചിപ്പിക്കട്ടെ. ആ അണ്ണന്ടെ പ്രസംഗം വല്ലാതെ പ്രകോപിക്കാന്‍ അത്രമാത്രം എന്തുണ്ടെന്ന് മനസ്സിലാകുന്നില്ല. കുറെ പ്രസംഗം ന്ഹാന്‍ യൂടുബില്‍ കേടു. 99 നല്ല സാമൂഹിക അന്തരീക്ഷതിനുബയുക്തമാണ്. എന്തെ തോന്നല്‍ നിങ്ങളുടെ വീക്ഷണത്തിന്റെ മറ്റൊരു പതിപ്പായിട്ടു മാത്രമാണ്. വിഷലിപ്തമായ ഈ സാമൂഹിക ചുറ്റുപാടിന് ഒറ്റമൂലി ഒന്നുമില്ല. വിശാലമായ മാനസിക തലം മുഴുവന്‍ ജനങ്ങള്‍കും നല്‍കുകയല്ലാതെ.

  4. വായനയ്ക്ക് നന്ദി.യോജിപ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കും.

    അങ്ങേരുടെ പ്രസംഗത്തില്‍ പ്രകൊപിപ്പിയ്ക്കുന്ന യാതൊന്നും തന്നെ ഇല്ല.നല്ല മനുഷ്യരെ അധിക്ഷേപിയ്ക്കുക എന്നത് ചില സ്ത്രീകളുടെ സ്വഭാവമാണ്.എന്തു ചെയ്യാം.!

Leave a Reply

Your email address will not be published. Required fields are marked *