എം.എന്‍ വിജയന്‍ പറഞ്ഞതും എത്യോപ്യ പഠിപ്പിച്ചതും

 

 

 

സ്വയംസഹായസംഘങ്ങളെക്കുറിച്ച് എം.എന്‍ വിജയന്‍ മാഷ് പറഞ്ഞ കാര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു എത്യോപ്യന്‍ അനുഭവം വിശകലനം ചെയ്യുന്നു, എസ്. മുഹമ്മദ് ഇര്‍ഷാദ്

 

സര്‍ക്കാറിനെ നിലനിര്‍ത്തുക എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം സര്‍ക്കാര്‍ ചെയ്യേണ്ട സേവന പ്രവര്‍ത്തനം ജനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുക എന്ന രീതിയാണ്. ഇന്ത്യ ഒട്ടാകെ ഇന്ന് ഇത്തരം സംഘങ്ങളെ ആശ്രയിച്ചു കൊണ്ടാണ് പല സര്‍ക്കാര്‍ പദ്ധതികളും നിലനില്‍ക്കുന്നത്. ദാരിദ്യ്ര നിര്‍മാര്‍ജനം എന്നത് കേവലം വ്യക്തി കേന്ദ്രീകൃതമായി മാത്രം നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ ദരിദ്രരെ കുടുതല്‍ ദരിദ്രരാക്കി മാറ്റുകയാണ്. ഭരണകൂടമോ, ഒരു തരത്തിലും ഉള്ള പ്രതിസന്ധികളെയും നേരിടാതെ മുതലാളിത്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുകയും. കുടിവെള്ളം വില്‍ക്കാന്‍ കമ്പനി രുപീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന കേരളം ഏത്യോപ്യ അടക്കമുള്ള ഭരണകൂടങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല-മുംബൈയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് അധ്യാപകന്‍
എസ്. മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു. ഫോട്ടോകള്‍:: ഇര്‍ഷാദ്

 

 

ദാരിദ്യ്രം ആഗോളപ്രതിഭാസമാണ്. അതുകൊണ്ട് തന്നെ ദാരിദ്യ്രനിര്‍മാര്‍ജനവും ആഗോളീകരിക്കപ്പെടണം. ഇത് ലോകബാങ്ക് അടക്കമുള്ള അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങളില്‍ ഒന്നാണ്. ഇത്തരം നിര്‍ദ്ദേശങ്ങളില്‍ പ്രധാനം സ്വയം സഹായ സംഘങ്ങള്‍ വഴിയുള്ള വികസന മാതൃകകള്‍ ആണ് . കേരളത്തിലെ കുടുംബശ്രീയും, ജനകീയാസുത്രണവും ഇതിന് ഉദാഹരണമാണ്. മുമ്പ് പ്രൊ.എം എന്‍ വിജയന്‍ ഇത്തരം മാതൃകകള്‍ സാമ്രാജ്യത്വ നിര്‍മിതി ആണ് എന്ന് പറഞ്ഞപോള്‍ മലയാളികള്‍ക്ക് അത് കേവലം രാഷ്ട്രീയ സംവാദവും, സി പി എമ്മിലെ വിഭാഗീയതയുടെ പ്രശ്നവും മാത്രമായി. ഇത് ലോകബാങ്ക് നയത്തിന്റെ ഭാഗം കൂടിയാണ് എന്ന് സമ്മതിക്കാനുള്ള ആര്‍ജവം കേരളത്തിലെ ഇടതുബുദ്ധിജീവികള്‍ക്ക് ഇല്ലാതെപോയി. ഞാന്‍ പറയാന്‍ പോകുന്ന വിഷയവും ഇതുമായി എന്ത് ബന്ധമാണ് എന്ന് സംശയിക്കാം. ആഗോള സാമ്പത്തിക നയങ്ങള്‍ പലപ്പോഴും ലോകത്തെ ദരിദ്ര ജനവിഭാഗത്തിന് ദാരിദ്യ്രത്തില്‍ നിന്നുള്ള മോചനം ഒരു വിദൂര യാഥാര്‍ത്ഥ്യമായി മാറ്റുന്നു എന്ന കേവല യുക്തിയെ വീണ്ടും ഓര്‍മ്മിപ്പിക്കുക മാത്രമാണ് ഞാന്‍.

എസ്. മുഹമ്മദ് ഇര്‍ഷാദ്


കുടിവെള്ള വിതരണത്തെ സംബന്ധിച്ച് എത്യാപ്യയില്‍ നടന്ന ഒരു സെമിനാറില്‍ സംസാരിക്കാന്‍ അവസരം കിട്ടിയപ്പോള്‍ ഞാന്‍ ചെയ്തത് നമ്മുടെ നാട്ടില്‍ നടത്തി വിജയകരം എന്ന് ലോകബാങ്കും സര്‍ക്കാരും ഒരു പോലെ വാഴ്ത്തിയ ജലനിധി പദ്ധതി അവതരിപ്പിക്കുകയായിരുന്നു. കേരളം പോലെ ഇടതുരാഷ്ട്രീയം ആഴത്തില്‍ വേരൂന്നിയെന്ന് പറയപ്പെടുന്ന ഒരു പ്രദേശത്ത് എത്ര വിജയകരമായാണ് ലോകബാങ്കിന്റെ ഒരു പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞത് എന്ന് മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. എന്റെ അഭിപ്രായം തന്നെയായിരുന്നു അവിടെ പലര്‍ക്കും. എന്നാല്‍, കുടിവെള്ളം വില്‍പ്പന വസ്തു ആക്കുന്ന ഒരു ആശയം ആണ് ജലനിധി എന്ന എന്റെ വാദത്തോട് അഭിപ്രായ വ്യത്യാസം അവിടെ ഒരാള്‍ക്കും ഉണ്ടായിരുന്നില്ല. എന്‍. ജി. ഒ കളുടെയും, ലോകബാങ്കിന്റെയും പ്രതിനിധികള ഒഴികെ ആര്‍ക്കും ഈ വിഷയത്തില് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. അവരുടെ അഭിപ്രായത്തില്‍ അതാണ് ശരി.

 

എത്യോപ്യന്‍ ഗ്രാമങ്ങള്‍ കാണാന്‍ കഴിഞ്ഞപ്പോഴാണ് എന്റെ അഭിപ്രായം നൂറ് ശതമാനം ശരിയാണെന്ന് മനസിലായത് . ദാരിദ്യ്രം ഒരു ശാപമാണ് എന്ന അരാഷ്ട്രീയ അഭിപ്രായം പലപ്പോഴും, എന്ത് കൊണ്ട് ദാരിദ്യ്രം എന്ന പ്രശ്നത്തെ അവഗണിക്കാറാണ് പതിവ്.

 

ഏത്യോപ്യന്‍ യാഥാര്‍ത്ഥ്യം

എത്യോപ്യന്‍ ഗ്രാമങ്ങള്‍ കാണാന്‍ കഴിഞ്ഞപ്പോഴാണ് എന്റെ അഭിപ്രായം നൂറ് ശതമാനം ശരിയാണെന്ന് മനസിലായത് . ദാരിദ്യ്രം ഒരു ശാപമാണ് എന്ന അരാഷ്ട്രീയ അഭിപ്രായം പലപ്പോഴും, എന്ത് കൊണ്ട് ദാരിദ്യ്രം എന്ന പ്രശ്നത്തെ അവഗണിക്കാറാണ് പതിവ്. ഇത്തരം ചോദ്യം രാഷ്ട്രീയമായ ഉത്തരം ആണ് തേടുന്നത്. മുതലാളിത്ത സര്‍ക്കാറുകള്‍ ഒരിക്കലും രാഷ്ട്രീയ പരിഹാരം ലക്ഷ്യമാക്കി വികസന പദ്ധതികള്‍ ആവിഷ്കരിക്കാറില്ല. ഈ കാര്യത്തില്‍ എത്യോപ്യന്‍ സര്‍ക്കാറും പിന്നിലല്ല.

കഴുതയാണ് ഗ്രാമങ്ങളിലെ വാഹനം. യാത്ര ചെയ്യാനും അതു പോലെ തന്നെ വെള്ളം ശേഖരിച്ചു കൊണ്ട് പോകാനും ഈ വാഹനം മാത്രമാണ് ആശ്രയം. പ്രവൃത്തി ദിവസം ആയിട്ടും പള്ളിക്കൂടത്തില്‍ പോകാത്ത കുട്ടികളെ കണ്ടു. ഇവര്‍ പഠിക്കാന്‍ പോകുന്നുണ്ടോ എന്നതായിരുന്നു എന്റെ സംശയം, എന്നാല്‍ ഉച്ചയാകുന്നതോടെ ഇവരുടെ ഒരു ദിവസത്തെ ക്ലാസ് അവസാനിക്കും. വിദ്യാഭ്യസത്തിന്റെ ഗുണ നിലവാരത്തെ കുറിച്ച ചോദ്യങ്ങള്‍ക്ക് ഒന്നും മറുപടി കിട്ടിയില്ല.

എന്റെ അന്വേഷണം കുടിവെള്ളത്തെ സംബന്ധിച്ചായിരുന്നു, പ്രത്യേകിച്ചും സര്‍ക്കാര്‍ സംവിധാനത്തെ പറ്റി. ലോകത്തെതന്നെ ഏറ്റവും കൂടുതല്‍ മലിന ജലം ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് എത്യേപ്യ. ജലത്തില്‍ ഫ്ലൂറൈഡ് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന രാജ്യങ്ങളില്‍ ഒന്നാണത്. ഇവിടെ, 1.4 കോടി മനുഷ്യര്‍ ജലജന്യരോഗങ്ങള്‍ക്ക് ഇരകളാണ്. അവിടത്തെ മൊത്തം ജനസംഖ്യ 7.8 മില്യനാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ ഗൌരവം മനസിലാകും.

ഫ്ലൂറൈഡ് എന്ന രാസപദാര്‍ത്ഥം അടങ്ങിയ വെള്ളം കുടിക്കുന്നവരില്‍, പ്രത്യേകിച്ച് വേണ്ടത്ര പോഷക അടങ്ങിയ ഭക്ഷണം കിട്ടാത്തവരില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ട് . പല്ലുകളിലെ നിറ വ്യതാസവും,കാലുകളിലെ രൂപവ്യത്യസവും കൊണ്ട് ഈ രോഗികളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ഗ്രേറ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി എന്ന ജലസ്രോതസ്സിന്റെ ഭാഗമായ എത്യോപ്യന്‍ റിഫ്റ്റ് വാലിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കുടുതലും ഉപയോഗിക്കുന്നത് . പലപ്പോഴും ഉപരിതല ജലസ്രോതസുകളെ ആശ്രയിക്കുന്ന മനുഷ്യരില്‍ ഇത് കണ്ടു വരുന്നു. ഇതിനെ അതിജീവിക്കാനുള്ള ഭക്ഷണ രീതി ഇല്ലാത്ത മനുഷ്യര്‍ ക്രമേണ രോഗത്തിന് കീഴപ്പെടുന്നു.

ഇത്തരം രോഗികളുള്ള ഒരു ഗ്രാമത്തില്‍, ഒരു വിദേശ എന്‍ ജി ഒയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരു പദ്ധതിയെ സംബന്ധിച്ച പഠനം സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. കാലികളുടെ എല്ലില്‍ നിന്നും ഉണ്ടാകുന്ന മിശ്രിതം ഉപയോഗിച് വെള്ളം ശുദ്ധിയാക്കാമെന്ന അവകാശം പ്രത്യക്ഷത്തില്‍ ശ്രദ്ധ നേടി. എന്നാല്‍ നേരെ തിരിച്ചായിരുന്നു യാതാര്‍ത്ഥ്യം.

 

കുടിവെള്ള വിതരണത്തിനായി ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ ജലനിധി കമ്മിറ്റി പോലെ. ഇതിന്റെ മേല്‍നോട്ടക്കാര്‍ വിദേശികളാണ് എന്ന ഒരു വ്യത്യാസമുണ്ട്. ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ച് പട്ടിണിപ്പാവങ്ങളെ സേവിക്കുന്ന നിരവധി പേരെ അവിടെ കണ്ടു.

 

അവിടത്തെ ജലനിധി
ഇവരുടെ പദ്ധതി നമ്മുടെ ജലനിധിയില്‍ നിന്ന് ഒട്ടും വ്യത്യസ്തം ആയിരുന്നില്ല. 20 ലിറ്റര്‍ ശുദ്ധീകരിച്ച ജലം 22 ഇന്ത്യന്‍ രൂപ കൊടുത്താണ് ജനം വാങ്ങുന്നത് . അവിടെവെച്ച് തന്നെ നടത്തിയ ഒരു ടെസ്റില്‍ നിന്ന് കിട്ടിയ കണക്ക് ഞെട്ടിക്കുന്നതായിരുന്നു. ശുദ്ധീകരിക്കാത്ത വെള്ളത്തില്‍ ഫ്ലൂറൈഡിന്റെ അംശം ഒരു ലിറ്റര്‍ വെള്ളത്തില്‍ 7.5 മില്ലിഗ്രാം ആയിരുന്നെങ്കില്‍ ശുദ്ധികരിച്ച വെള്ളത്തില്‍ അത് 3.7 മില്ലിഗ്രാം എന്ന കണക്കിലാണ്. യുനിസെഫ് കണക്കുപ്രകാരം ഇത് ഒരു മില്ലിഗ്രാം വരെയേ ആകാന്‍ പാടുള്ളൂ. എന്നാല്‍ ഇത് ഒന്നും അറിയാതെ സാധാരണ മനുഷ്യര്‍ പണം കൊടുത്ത് ഈ വെള്ളം വാങ്ങി ഉപയോഗിക്കുന്നു. കുടിവെള്ള വിതരണത്തിനായി ഒരു കമ്മറ്റിയും രൂപീകരിച്ചിട്ടുണ്ട്. നമ്മുടെ ജലനിധി കമ്മിറ്റി പോലെ. ഇതിന്റെ മേല്‍നോട്ടക്കാര്‍ വിദേശികളാണ് എന്ന ഒരു വ്യത്യാസമുണ്ട്. ആഡംബര വാഹനങ്ങളില്‍ സഞ്ചരിച്ച് പട്ടിണിപ്പാവങ്ങളെ സേവിക്കുന്ന നിരവധി പേരെ അവിടെ കണ്ടു.

ഗ്രാമങ്ങളിലെ ഈ ചൂഷണം സര്‍ക്കാര്‍ അവഗണിക്കുകയാണ്, അല്ലങ്കില്‍ കണ്ടില്ലെന്നു നടിക്കുകയാണ്. കാരണം ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ട സേവനം എന്‍ ജി ഒ സ്വയം ഏറ്റെടുത്ത് ചെയ്യുന്നു. സര്‍ക്കാറിന് മാറി നില്‍ക്കാം. നമ്മുടെ ജലനിധി പോലെ.

 

ദാരിദ്യ്ര നിര്‍മാര്‍ജനം എന്നത് കേവലം വ്യക്തി കേന്ദ്രീകൃതമായി മാത്രം നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ ദരിദ്രരെ കുടുതല്‍ ദരിദ്രരാക്കി മാറ്റുകയാണ്. ഭരണകൂടമോ, ഒരു തരത്തിലും ഉള്ള പ്രതിസന്ധികളെയും നേരിടാതെ മുതലാളിത്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുകയും.

 

ദാരിദ്യ്രവും സര്‍ക്കാറും
ദാരിദ്യ്രം ഇവിടെ മനുഷ്യന്റെ സാമൂഹിക ജീവിതത്തെ മറ്റുള്ളവര്‍ക്ക് നിശ്ചയിക്കാന്‍ കഴിയുന്നതാക്കി മാറ്റുന്നു. വ്യക്തി ഇവിടെ ഇല്ല പകരം ദരിദ്രര്‍ മാത്രമേയുള്ളൂ. കേരളവുമായി ഒരു നേരിട്ടുള്ള താരതമ്യ പഠനം ഒരു പക്ഷെ ഇക്കാര്യത്തില്‍ പ്രായോഗികമല്ലായിരിക്കാം, പക്ഷെ ചില സമാനതകള്‍ ഉണ്ട്. എത്യോപ്യന്‍ സര്‍ക്കാറിന്റെ ഏറ്റവും വലിയ പ്രശ്നം കുടിവെള്ള വിതരണത്തിന് പണം കണ്ടെത്തുക എന്നാതായിരുന്നു, അതിന് അവര്‍ എന്‍ ജി ഒകളെ അശ്രയിച്ചു. ഇത്തരം സംഘങ്ങള്‍ ഒരിക്കലും ഏതെങ്കിലും നിയന്ത്രണത്തിന് വിധേയരല്ല. അവര്‍ വിതരണം ചെയ്യുന്ന വെള്ളം അവരുടെ മനുഷ്യത്യപരമായ സമീപനം മാത്രമാണ്. ഇത്തരം വികസന നയങ്ങളെ ആരും ചോദ്യം ചെയ്യാത്തത് ഇത്രയെങ്കിലും സഹായം മനുഷ്യര്‍ക്ക് കിട്ടുന്നു എന്നത് കൊണ്ട് കൂടിയാണ് . അതുകൊണ്ട് തന്നെ ഇത്തരം സംഘങ്ങളാണ് സര്‍ക്കാറിനെ നിലനിര്‍ത്തുന്നത്.

സര്‍ക്കാറിനെ നിലനിര്‍ത്തുക എന്നു പറയുമ്പോള്‍ അതിനര്‍ത്ഥം സര്‍ക്കാര്‍ ചെയ്യേണ്ട സേവന പ്രവര്‍ത്തനം ജനങ്ങളുടെ സാമ്പത്തിക സഹകരണത്തോടെ നടപ്പിലാക്കുക എന്ന രീതിയാണ്. ഇന്ത്യ ഒട്ടാകെ ഇന്ന് ഇത്തരം സംഘങ്ങളെ ആശ്രയിച്ചു കൊണ്ടാണ് പല സര്‍ക്കാര്‍ പദ്ധതികളും നിലനില്‍ക്കുന്നത്. ദാരിദ്യ്ര നിര്‍മാര്‍ജനം എന്നത് കേവലം വ്യക്തി കേന്ദ്രീകൃതമായി മാത്രം നടപ്പാക്കുന്ന ഇത്തരം പദ്ധതികള്‍ ദരിദ്രരെ കുടുതല്‍ ദരിദ്രരാക്കി മാറ്റുകയാണ്. ഭരണകൂടമോ, ഒരു തരത്തിലും ഉള്ള പ്രതിസന്ധികളെയും നേരിടാതെ മുതലാളിത്ത താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറുകയും. കുടിവെള്ളം വില്‍ക്കാന്‍ കമ്പനി രുപീകരിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന കേരളം ഏത്യോപ്യ അടക്കമുള്ള ഭരണകൂടങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല.

ഇതു തന്നെയാണ് സത്യത്തില്‍ എം എന്‍ വിജയന്‍ മുമ്പ് പറഞ്ഞത്. കേരളീയ സമൂഹം നിസ്സാരമായി അവഗണിച്ചത്.

 

PHOTOS: S MUHAMMAD IRSHAD

 

 

 

 

8 thoughts on “എം.എന്‍ വിജയന്‍ പറഞ്ഞതും എത്യോപ്യ പഠിപ്പിച്ചതും

 1. ഒരു ഗ്രാമം അവിടെ എന്ത് ചെയ്യണമെന്ന് അവര്‍തന്നെ തീരുമാനിക്കുകയും, അതിനുള്ള പണം പഞ്ചവത്സര പദ്ധതിയുടെ വിഹിതത്തില്‍ നിന്ന് നേരിട്ട് ആ ഗ്രാമത്തിലെത്തിക്കുകയും അവര്‍ ആ ഗ്രാമത്തില്‍ അത് വിനിയോഗിക്കുകയും ചെയ്യുന്ന സംവിധാനമാണ് വികേന്ദ്രീകൃതാസൂത്രണം. ഇത് വരുന്നതിന് മുമ്പ് തിരുവനന്തപുരത്തുള്ള ഉദ്യോഗസ്ഥനായിരുന്നു ആഗ്രാമത്തില്‍ എന്ത് ചെയ്യണമെന്നും പണം അനുവദിക്കുകയും ഒക്കെ ചെയ്തിരുന്നത്.
  ഗാന്ധിജി വിഭാവന ചെയ്ത ഗ്രാമ സ്വരാജിലേക്കുള്ള ശ്രമം. അതിനെയാണ് വിജയന്‍ വിഗ്രഹം വിദേശ ഇടപെടലായി ചിത്രീകരിച്ചത്. വിജയനേക്കൊണ്ട് അങ്ങനെ പറയിപ്പിച്ചതില്‍ വിദേശ ഇടപെടലുണ്ടായിരുന്നോ എന്നാണ് എനിക്ക് സംശയം!

 2. “ഇവിടെ, 1.4 കോടി മനുഷ്യര്‍ ജലജന്യരോഗങ്ങള്‍ക്ക് ഇരകളാണ്. അവിടത്തെ മൊത്തം ജനസംഖ്യ 7.8 മില്യനാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തിന്റെ ഗൌരവം മനസിലാകും”

  1.4 crore out of 7.8 million?

 3. poland-ഇനെക്കുര്രിച് മാത്രം ഒന്നും പറയരുതേ

  world bank is a private bank run for profit, it’s aim is to give return for investment for it’s investor. Media in kerala projects a different image about world bank.

  • 2006 -07 കാലഘട്ടത്തില്‍ എസ്. മുഹമ്മദ് ഇര്‍ഷാദ് നെ ഒരിക്കല്‍ കണ്ടിരുന്നു. അപ്പോള്‍ അദ്ദേഹം നിലനിറുതിയിരുന്ന മുന്‍ വിധികളൊക്കെ മാറ്റമില്ലാത്ത രീതിയില്‍ ഇപ്പോഴും തുടരുന്നു എന്നത് ഖേദകരം തന്നെ. ജലനിധി നമ്മുടെ ജല മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കും എന്ന് ഞാനും കരുതുന്നില്ല. ജല വിഭവ പരിപാലനം ഇപ്പോഴും ജലനിധിയില്‍ വിദൂരം. എങ്കിലും അത് ലക്ഷ കണക്കിന് ജനങ്ങളുടെ കുടിവെള്ള ക്ഷാമം കുറച്ചിട്ടുണ്ട്. അതില്‍ ജനങ്ങളുടെ പങ്ക് വളരെ വലിയതാണ്. അതൊന്നും മനസിലാക്കാതെ അന്നത്തെ മുന്‍വിധികള്‍ തന്നെ ഇപ്പോഴും ഇര്‍ഷാദ് നിലനിറുത്തുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്ന കുടിവെള്ള പദ്ധതികളുടെ സേവന നിലവാരവുമായി ജലനിധി പദ്ധതികളെ താരതമ്മ്യ പെടുത്തി നോക്കുക. ഒരണ്ണം ആസ്തികളുണ്ടാക്കുമ്പോള്‍ മറ്റേതു പ്രശ്നം പരിഹരികുകയാണ് ചെയ്യുന്നത്. രണ്ടും നിലനിര്‍ത്തുവാനുള്ള സര്‍ക്കാര്‍ ചിലവും നോക്കുക. ജാനകിയ കൂട്ടായ്മകള്‍ ഒത്തുചേര്‍ന്ന് പോലും അവരുട കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ പറ്റില്ലന്നു പറഞ്ഞാല്‍ പിന്നെ എന്താണ് സ്തിഥി. പതിനായിരം ലിറ്റര്‍ വെള്ളത്തിന്‌ ശരാശരി 50-60 രൂപയാണ് കേരളത്തിലെ ഒരു കുടുംബം മാസത്തില്‍ ജലനിധി പദ്ധതിയിലൂടെ ചിലവാക്കുന്നത്. ഇതൊരു മഹാപതാകമാണോ? അതിനെ responsible resource use എന്നു വിളിക്കാം. ദൈനംദിന ജീവിതത്തില്‍ കുടിവെള്ള ക്ഷാമം അനുഭവികുന്നവര്‍ക്കെതിരെ കുടിവെള്ളക്ഷാമം ഇല്ലാത്തവരുടെ രീതിശാസ്ത്ര ഗൂഢാലോചന എന്ന് ഇതിനു പേരിടാമോ?

 4. ഇവിടെ, 1.4 കോടി മനുഷ്യര്‍ ജലജന്യരോഗങ്ങള്‍ക്ക് ഇരകളാണ്. അവിടത്തെ മൊത്തം ജനസംഖ്യ 7.8 മില്യനാണ്.
  ഈ കണക്ക് എങ്ങിനെയാണ് ശരിയാവുക? (7.8 മില്യണ്‍ എന്നാല്‍ 78 ലക്ഷം ആണല്ലോ)

 5. ജലനിധി പദ്ധതി കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന സാധാരനകാരുടെ കുടിവെള്ള പ്രശ്നത്തെ പരിഹരിച്ചു എന്ന വാദം യാഥാര്ത്യവുമായി പോരുത്ത പെടുന്നതല്ല. കേരളത്തിലെ നാലു ജില്ലകളിലായി പഞ്ചായത്തുകളിൽ പഠനം നടത്തിയപോൽ മനസിലായ ഒരു കാര്യം ഈ പദ്ധതി നീണ്ട കാലം നിലനില്കുന്നത് അല്ല എന്നു തന്നെയാണ്‍, കാരണം ഞാൻ പഠനം നടത്തിയ 2008 നിരവതി പദ്ധതികൽ നിരത്തലാകിയിരുന്നു. ഈ അടുത്ത കാലത്ത് ഇതിനെ സംബന്ധിച്ച് രണ്ടാമത് ഒരു വിലയിരുത്തൽ നടത്തിയപോൽ മനസിലായത് നാൽപതു ശതമനത്തോളം പദ്ധതികൽ സമ്പതിക പ്രതിസന്ധിമൂലം പദ്ധതി തുടർന്ന്കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്‍ എന്നാണ്‍. പിന്നെ എന്നെ സംബതിചിടത്തോളം ഈ പദ്ധതി കേരളത്തില കുടിവെള്ള വിതരം സർക്കാർ നിയത്രണത്തിൽ നിന്ന് നീക്കം ചെയുന്ന ഒന്നാണ്‍ എന്ന വിശ്യസത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. കേരള സര്കരിന്റെ പുതിയ കുടിവെള്ള വിതരണ കമ്പനി കുടിവെള്ള വിതരണം പൂര്ണമായും സ്യകാര്യവല്കരിച്ചാൽ അത് കുടിവെള്ള വിതരണത്തെ കാര്യാഷമമാകൂം എന്ന് വിഷ്യസികാൻ ഒരികളും കഴിയില്ല. ജലനിധി ഒരു സ്യകാര്യാവല്കരണ പദതിയാണ്‍ അത് അങ്ങീകരികാതെ, ഇത് ജനങ്ങൾ ജനഗൾക്ക് വേണ്ടി നടത്തുന്ന ബ്രഹ്തായ പ്രസ്ഥാനം ആണ്‍ എന്ന് എൻ ജി ഓ കളുടെ ആൾകാർ അല്ലാതെ ആരും വിശ്യസികില്ല. കുടിവെള്ള വിതരണ കമ്പനി എന്ന ആശയത്തെ പിന്തുണകുന്നത് ജലനിധിയുടെ വിജയം തന്നെ യാണ്‍.

  മറ്റൊരു കാര്യം എന്റെ പഠനത്തിൽ ഒന്നിൽ പോലും “പതിനായിരം ലിറ്റര്‍ വെള്ളത്തിന്‌ ശരാശരി 50-60 രൂപ” ഒരു ജലനിധി പദ്ധതിയിയും നല്കുന്നില. 836 ല് ഓളം ജലനിധി കുടുംബങ്ങളെ പഠിച്ചതിൽ 12 കുടുബങ്ങല്കി മാത്രമാണ്‍ മാസം അയ്യായിരം ലിറ്റർ വെള്ളം കിട്ടുന്നത് അതിന് അവർ ചിലവാകുന്നത് 80-85 രൂപ യാണ്‍. കേരള വാട്ടർ അതോരിറ്റി അന്ന് 20 രുപായാണ്‍ ഇടാകിയ്രുന്നത്

Leave a Reply

Your email address will not be published. Required fields are marked *