നരേന്ദ്ര മോഡിയുടെ ആരാധകര്‍

 
 
 
 
ഗുജറാത്തിലെ ഇരകളുടെ മനസ്സില്‍ മാത്രം മോഡി അസ്വീകാര്യന്‍ ആകുന്ന കാലമാവാം വരാന്‍ പോകുന്നത്-എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു
 
 
ഇന്ന് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയോട് ആരാധനയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രിയും, ധന വകുപ്പ് മന്ത്രിയും, എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പിന്നെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും, മുന്‍ എസ് ഫ് ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്ളക്കുട്ടിയും ഉണ്ട് , ഇവര്‍ക്കൊക്കെ ഒരു പോലെ ആരാധന തോന്നുന്നതിനു പിന്നില്‍ വര്‍ഗ താല്‍പര്യം മാത്രമല്ല സാമ്പത്തിക താല്‍പര്യവും ഉണ്ട്-മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്എ് സോഷ്യല്‍ സയന്‍സസിലെ അധ്യാപകന്‍ എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു

 

 

ഹിറ്റ് ലറുടെ തിരിച്ചുവരവിന്റെ കാലമാണിത്. ഹിറ്റ് ലറോട് ആരാധന ഉള്ള നവ ഫാസിസ്റ്റുകളുടെ എണ്ണം ലോകമെങ്ങും വര്‍ദ്ധിച്ചു വരികയാണ്. ഹിറ്റ് ലര്‍ ശക്തനായ ഭരണകര്‍ത്താവായിരുന്നു, നല്ല പ്രജാ സ്നേഹി ആയിരുന്നു എന്ന് വിശ്വസിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട് . നോര്‍വേയില്‍ നിരപരാധികളായ മനുഷ്യരുടെ നേരെ വെടിയുതിര്‍ത്ത ബ്രെവ്റിക്ക് ഒരു നവ നാസിയായിരുന്നു . ഭരിക്കാനായി ജനിച്ചവരാണ് ആര്യന്‍മാര്‍ എന്ന ആശയത്തിന്റെ വിശദീകരണത്തിനാണ് ഹിറ്റ് ലറുടെ ആത്മകഥയില്‍ പ്രാധാന്യം. നവ ഫാസിs,റ്റുകളുടെ പ്രധാന ആശയവും ഇത് തന്നെയാണ്. ഭരണം എന്നത് തന്റെ വംശത്തിന്റെ മാത്രം നേട്ടത്തിനായി ഉപയോഗിക്കുന്ന രീതിയാണ് ഇവരെ ഒരു വംശത്തിനു മാത്രം പ്രിയപ്പെട്ടവരാക്കുന്നത്.

എസ് മുഹമ്മദ് ഇര്‍ഷാദ്


ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഈ വശീയ വിശുദ്ധിയുടെ വക്താവാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. ഇന്ന് മോഡിയെ അംഗീകരിക്കുന്നതില്‍ വലതുപക്ഷ തീവ്രവാദികള്‍ മുതല്‍ രാജ്യത്തെ കോര്‍പറേറ്റ് ഭീമന്‍മാര്‍ വരെയുണ്ട്. ഇന്ന് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയോട് ആരാധനയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രിയും, ധന വകുപ്പ് മന്ത്രിയും, എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പിന്നെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും, മുന്‍ എസ് ഫ് ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്ളക്കുട്ടിയും ഉണ്ട് , ഇവര്‍ക്കൊക്കെ ഒരു പോലെ ആരാധന തോന്നുന്നതിനു പിന്നില്‍ വര്‍ഗ താല്‍പര്യം മാത്രമല്ല സാമ്പത്തിക താല്‍പര്യവും ഉണ്ട്. മാത്രമല്ല, കഴിഞ്ഞ കേരള സര്‍ക്കാറിന്റെ വ്യവസായ മന്ത്രിക്കും മോഡിയോട് ഒരുതരം ആരാധനയുണ്ടായിരുന്നു.

മുതലാളിത്ത വികസന മാതൃകയാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തിന് മോഡി ഇന്ന് ആരാധനാ പാത്രമാണ്. വ്യവസായിയും മന്ത്രിയും ആയ ഷിബു ബേബിജോണിനും ധനമന്ത്രി കെ.എം മാണിക്കും നരേന്ദ്ര മോഡി ഒരു ഫാസിസ്റ് ഭരണാധികാരിയല്ല, മറിച്ച മൂലധനസംരക്ഷകന്‍ കൂടിയാണ്. കേരളത്തിലെ തൊഴില്‍ മന്ത്രിക്കും ധനകാര്യമന്ത്രിക്കും നരേന്ദ്ര മോഡിയുടെ ചരിത്രം മറക്കാന്‍ കഴിഞ്ഞത് അവര്‍ കേവലം വ്യവസായികള്‍ ആയതു കൊണ്ട് മാത്രമാണോ എന്ന് കൂടി പരിശോധിക്കണം. ഫാസിസത്തിന്റെ ചാരിത്രം എല്ലായ്പ്പോഴും മറവിയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത് ഇത്തരം മറവികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കാന്‍ കഴിയുന്നിടത്താണ് ഫാസിസം നിലനില്‍ക്കുന്നത്. അധികാരം നിലനിര്‍ത്താന്‍ ഫാസിസം എല്ലായ്പ്പോഴും ഇത്തരം മറവികളെ സൃഷ്ടിക്കും. ഇത്തരം മറവികള്‍ അധികാര ബന്ധങ്ങളില്‍ നിന്ന് തന്നെയുണ്ടാകുമ്പോള്‍ അതിന് ചരിത്രത്തെ നിഷേധിക്കാന്‍ കഴിയും . ഇത്തരം നിഷേധങ്ങള്‍ രൂപപ്പെടുന്നത് തന്നെ വര്‍ഗീയ ഫാസിസ്റ് പ്രത്യയ ശാസ്ത്രങ്ങളെ ആരാധിക്കുന്ന ഒരു മാനസിക ബോധത്തില്‍ നിന്നാണ് .

 

 
 

 

വികസന നിലപാടുകള്‍
ഫാസിസം കേവലം ഒരു കേന്ദ്രീകൃത പ്രത്യയശാസ്ത്രം മാത്രമല്ല, ഇന്ന് സമൂഹത്തിലെ സമസ്ത മേഖലകളിലും അതിന്റെ സ്വാധീനം കാണാന്‍ കഴിയും . ഫാസിസം രൂപപ്പെടുന്നതിന്റെ മൂലകാരണങ്ങളെ മൂലധന യുക്തി കൊണ്ട് വിശകലനം ചെയ്യുന്നത് ഇതിന് ഉദാഹരണമാണ്. നരേന്ദ്ര മോഡിയുടെ വികസന മാതൃക നല്ലതാണ് എന്ന ആശയം ഭരണകുട ആശയം കൂടിയാണ്, അതുകൊണ്ടാണ് പലപ്പോഴും മോഡിക്ക് ഒരു നല്ല ഭരണാധികാരി എന്ന ലേബല്‍ വളരെ എളുപ്പം നേടിയെടുക്കാന്‍ കഴിഞ്ഞത്. നല്ല ഭരണം എന്നത് ഇവിടെ കൂടുതല്‍ സ്വകാര്യ മൂലധനം എന്നത് കുടിയാണ്. ഇത്തരം മൂലധനത്തെ ആകര്‍്ഷിക്കാന്‍ മത്സരിക്കുന്ന കേരളത്തിലെ ഇടതുവലത് മുന്നണികള്‍ക്ക് മോഡിയുടെ വികസന മാതൃക ഒരിക്കലും അസ്വീകാര്യം ആകില്ല.

വലതു പക്ഷ രാഷ്ട്രീയക്കാരനായ ഷിബു ബേബി ജോണിനും, പതിറ്റാണ്ടിന്റെ (വലതു പക്ഷ) രാഷ്ട്രീയ പാരമ്പര്യം ഉള്ള കെ എം മാണിക്കും അതിനു കഴിയുന്നതില്‍ അതിശയോക്തി ഒന്നും തന്നെയില്ല. തികച്ചും സ്വാഭാവികം മാത്രം. മോഡിയോട് പ്രശ്നം ഒന്നും ഇല്ല എന്നും മറിച്ച് ബി ജെ പി യോടാണ് എതിര്‍പ്പ് എന്നും മാണി പറയുമ്പോള്‍ അത് കേരള കോണ്‍ഗ്രസ്സും ബി .ജെ.പി യും തമ്മിലുള്ള ആശയ വ്യത്യാസം എന്ന ഒരു അര്‍ഥം ഉണ്ടാകുന്നുണ്ട്. ഒരു തരത്തില്‍ ഈ രണ്ടു പാര്‍ട്ടികളും തമ്മിലുള്ള ആശയ വൈരുധ്യം എന്നത് വളരെ നേര്‍ത്തതാണ്. ഇതിന്റെ തെളിവാണ് മോഡിയെ അംഗീകരിക്കുന്നതിലൂടെ മാണിയും ചെയ്തത്. കേരള കോണ്‍ഗ്രസ്സും, ബി ജെ പിയും തമ്മില്‍ വികസന രാഷ്ടീയ സമീപനത്തില്‍ വ്യത്യാസം ഒന്നും ഇല്ല എന്ന വസ്തുത ഊട്ടി ഉറപ്പിക്കുന്നതായിരുന്നു കെ എം മാണിയുടെ പ്രസ്താവന.

 


 

ആരുടെ വികസനം?
1991 മുതല്‍ 2011 വരെയുള്ള കണക്കുകള്‍ പ്രകാരം ചത്തിസ്ഗഢും, ഒറീസയും കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കുടുതല്‍ നിക്ഷേപം ഉണ്ടായത് ഗുജറാത്തിലാണ് . തൊഴില്‍ സാധ്യത കുറഞ്ഞ, സാങ്കേതിക വിദ്യക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള വികസനം മൂലധനത്തിന്റെ വികസനം മാത്രമാണ് ലക്ഷ്യം വയ്ക്കുന്നത് . വികസനത്തിന്റെ സാമ്പ്രദായിക അളവുകോല്‍കൊണ്ട് വിശകലനം ചെയ്താല്‍ ഗുജറാത്തിലെ സാമ്പത്തിക വളര്‍ച്ച മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്നതാണ്. ഗുജറാത്തിലെ വികസനം നഗരത്തിലെ ധനികരില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ് എന്ന് പല പഠനങ്ങളും തെളിയിച്ചതാണ്. ഇന്ത്യ യെ പോലെ അസമത്വങ്ങള്‍ നിലനില്‍ക്കുന്ന ഒരു സമുഹത്തിന് ഇത്തരം വികസന മാതൃക അപര്യാപ്തമാണ് . ഗുജറാത്തിലെ വികസന മാതൃക, ദാരിദ്യ്രം ഇല്ലാതാക്കാന്‍ അപര്യപ്തമാണെന്ന് Atul Sood എഡിറ്റ് ചെയ്ത Poverty Amidst Prosperity എന്ന പുസ്തകത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട് . എന്നാല്‍ ഇത്തരം വിലയിരുത്തലുകളെ പാടെ നിരസിക്കുന്ന കാഴ്ചപ്പാടിലേക്ക് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറുന്നുണ്ട് . കാരണം ഈ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളും ഗുജറാത്തിനൊപ്പമാണ്.

ഗുജറാത്തില്‍ നിന്ന് വ്യത്യസ്തമായി എന്ത് വികസന മാതൃകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉള്ളത്? ഇടതു പക്ഷത്തിനും ഈ കാര്യത്തില്‍ വ്യക്തമായ ഒരു ഉത്തരം ഇല്ല. 3000 ത്തിലധികം മനുഷ്യരുടെ രക്തത്തിന്റെ കറ മായ്ച്ചു കളയാന്‍ ഏറ്റവും നല്ല മാര്‍ഗം വികസനം എന്ന ആശയം തന്നെയാണ് എന്ന് ഫാസിസം നേരത്തെ തെളിയിച്ചതാണ്. മോഡിയെ ആരാധിക്കുന്ന വ്യക്തികളും, പ്രസ്ഥാനങ്ങളും വ്യാപകമാവുന്ന നവ ഫാസിസത്തിന്റെ വക്താക്കളല്ലാതെ മറ്റാരുമല്ല. മതേതര മുഖം ഉണ്ട് എന്ന് പൊതുസമൂഹം വിശ്വസിക്കുന്ന വ്യക്തികള്‍ കൃത്യമായ ഒരു നിലപാട് ഈ കാര്യത്തില്‍ സികരിക്കുന്നില്ല എന്നതിന്റെ തെളിവാണ് ഇവരുടെ ഇത്തരം പ്രസ്താവനകള്‍. നേരത്തെ സൂചിപ്പിച്ച പോലെ വലതുപക്ഷ രാഷ്ടീയകക്കാരായ നമ്മുടെ മന്ത്രിമാര്‍ക്ക് മോഡിയോട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ വ്യതാസം തോന്നേണ്ട കാര്യം ഇല്ല. ലേഖനത്തിന്റെ ആദ്യം സൂചിപ്പിച്ച വ്യക്തികള്‍ക്ക് മാത്രമല്ല അവര്‍ പ്രതിനിധീകരിക്കുന്ന സാമ്പത്തിക വ്യവസ്ഥയ്ക്കും മോഡി തികച്ചും സ്വീകാര്യന്‍ തന്നെയാണ്.

 

 

ശ്രീ നാരായണ പ്രസ്ഥാനങ്ങള്‍ നാളിതുവരെ ഫാസിസ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളെ അകറ്റിനിര്‍ത്തിയിരുന്നു, എന്നാല്‍ മോഡിയെ പോലെ ഒരാളെ അംഗീകരിക്കുക വഴി ശ്രീ നാരായണ ദര്‍ശനങള്‍ തെറ്റായ രീതിയില്‍ വ്യഖ്യാനിച്ചു എന്ന പിണറായി വിജയന്റെ പ്രസ്താവന തികച്ചും ഉചിതം തന്നെയായിരുന്നു. എന്നാല്‍ ശ്രീനാരായണ ദര്‍ശനത്തിന്റെ തെറ്റായ വ്യഖ്യാനം അല്ലെങ്കില്‍ ആ ദര്‍ശനത്തിന്റെ വക്താക്കള്‍ എന്ന് അവകാശപ്പെടുന്നവരുടെ ബൌദ്ധികമായ അപചയം എന്നിവയില്‍ ഏതാണ് ഏതാണ് കേരളത്തില്‍ സംഭവിക്കുന്നത് എന്ന് വിലയിരുത്തേണ്ട സമയം കൂടിയാണിത്. ഇത്തരം വിലയിരുത്തല്‍ കേരളത്തിന്റെ പൊതു ആവശ്യം ആയി മാറുമ്പോള്‍ മാത്രമേ ഇതിന് പ്രസക്തിയുള്ളൂ. ഈപൊതു ആവശ്യത്തെ നിരസിക്കുന്ന തരത്തിലേക്ക് കേരളീയ സാമൂഹിക പരിസരം മാറുന്നുണ്ടോ എന്ന് സംശയി ക്കേണ്ടിയിരിക്കുന്നു.

ഒരു പക്ഷെ, ഗുജറാത്തിലെ ഇരകളുടെ മനസ്സില്‍ മാത്രം മോഡി അസ്വീകാര്യന്‍ ആകുന്ന കാലമാവാം വരാന്‍ പോകുന്നത്!
 
 
 
 

10 thoughts on “നരേന്ദ്ര മോഡിയുടെ ആരാധകര്‍

 1. ശക്തമായി വിയോജിക്കുന്നു ; കാരണം ഇത് തികച്ചും ബാലിശം ആയ ഒരു വിശകലനം ആണ് .
  സാമുദായിക വിഭാഗീയതയിൽ നിന്ന് മുക്തവും , പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വിടവ് കുറയ്ക്കുന്നതും ആയ രാഷ്ട്രീയത്തെ ക്കുറിച്ച് ഒരു ഭാവന യ്ക്കും കഴിവ് ഇല്ലാത്തവർ ആണ് ജനങ്ങൾ എന്ന ധാരണ നേരത്തെ പറഞ്ഞ രാഷ്ട്രീയ- സാമൂഹ്യ -സാംസ്കാരിക നേതാക്കളുടെയും ബ്യൂറോക്രാറ്റു കളുടെയും ചില പത്ര പ്രവര്ത്തകരുടെയും മാത്രം ആണ് .
  My status shared earlier :
  [‘ഇമേജ് പ്രശ്നം’ പരിഹരിക്കാൻ എന്ത് തന്നെ ശ്രമങ്ങൾ നടന്നാലും അതെല്ലാം കൂനിന്മേൽകുരു പോലെ ഇമേജിനെ കൂടുതൽ വികൃതമാക്കുകയെ യുള്ളൂ.
  മുസ്ലിം പൗരരെ ആസൂത്രിത കൂട്ടക്കൊലക്ക് വിട്ടു കൊടുത്ത ഒരു മുഖ്യ മന്ത്രി എന്ന ഇമേജ് മോഡിക്ക് നേരത്തെയുണ്ടായിരുന്നു . ഇതിനെ കൂടുതൽ ബലപ്പെടുത്തുന്നതാണ് അടുത്തയിടെ വിവരാവകാശ നിയമം ഉപയോഗിച്ച് കോടതിരേഖകളുടെ കൂട്ടത്തിൽ നിന്നും പുറത്ത് എടുക്കപ്പെട്ട ഡോക്യുമെന്റ് കൾ (2002 ഫെബ്രുവരി 27 ,28 നു വിവിധ പോലീസ് കേന്ദ്രങ്ങൾ ഗുജറാത്ത് തലസ്ഥാനവുമായി ആശയ വിനിമയം ചെയ്തതിന്റെ രേഖകൾ ) .
  ഉള്ളവരും ഇല്ലാത്തവരും തമ്മിൽ ഉള്ള വിടവ് അനുദിനം വർദ്ധിപ്പിക്കുന്ന വികസന മാതൃകയെ പറ്റുമെങ്കിൽ നൂറു നൂറു കള്ളത്തരങ്ങൾ പ്രചരിപ്പിച്ച് വെള്ള പൂശുക , സാമ്പത്തിക അസമത്വങ്ങല്ക്കെതിരെ ഉയരുന്ന ജനകീയ പ്രതിഷേധങ്ങളെ ജനങ്ങൾ തമ്മിൽ ഉള്ള വർഗ്ഗീയ ഹിംസയിലേക്ക് വഴി തിരിച്ചു വിട്ട് ‘ഭൂരിപക്ഷ ‘വോട്ട് ബാങ്കുകൾ ഉണ്ടാക്കുകയും നില നിർത്തുകയും ചെയ്യുക , ഇതെല്ലാം ചെയ്യാൻ കൂടുതൽ വൈദഗ്ധ്യം തെളിയിച്ചയാൾ എന്ന മോഡിയുടെ ഇമേജ് സാധാരണ തൊഴിലാളിയെയോ ,കര്ഷകരെയോ ,ചെറുകിട കച്ചവടമോ, വ്യവസായമോ ചെയ്ത് നഗരങ്ങളിൽ ജീവിക്കുന്നവരെയോ ഒരു തരത്തിലും ആകർ ഷിക്കുന്നില്ലാ എന്ന് മാത്രമല്ലാ ആത്യന്തികമായി അവരുടെയെല്ലാം കഞ്ഞി കുടി മുട്ടിക്കുന്ന ഒന്നാണെന്ന് തിരിച്ചറിയാനും വിഷമം ഇല്ല. കോർപ്പറേറ്റ് കൾക്ക് അവരുടെ വിശ്വസ്തരായ ആളുകൾ ഭരണത്തിലും, പാര്ട്ടികളിലും വേണം . മോഡിക്കും മോഡിയുടെ രക്ഷാകർത്താക്കൾക്കും ഇനിയങ്ങോട്ട് ഒരു ബാധ്യത ആണ് ഇമേജ്‌. മുതലാളിമാരും പുതുപ്പണക്കാരും ദരിദ്രരെ തിരിഞ്ഞു നോക്കുകപോലും ചെയ്യേണ്ടതില്ലെന്ന് ഭരണ കൂടം പരോക്ഷമായി ഘോഷിക്കുന്നതിന്റെയും വിഭാഗീയ ഹിംസയും ശത്രുതയും ജനങ്ങൾക്കിടയിൽ പ്രമോട്ട് ചെയ്യുന്നതിന്റെയും ചുരുക്കപ്പേര് ആയ ‘വികസന നായകൻ ‘എന്നതായി അടുത്ത ഇമേജ് . പക്ഷെ, ജനങ്ങൾ ചോദിക്കാൻ തുടങ്ങിയിരിക്കുന്നു: ആരുടെ വികസനം ? ആരുടെ ചെലവിൽ ? ദരിദ്രരുടെ മേലെയും രാജ്യത്തെ നിയമ വാഴ്ചയ്ക്ക് മേലെയും കുതിര കയറുന്ന വികസന വെളിച്ചപ്പാടന്മാരെ പ്രധാനമന്ത്രിയും മറ്റും ആയി വാഴിക്കാനുള്ള ആഗോള മൂലധന- കോർപ്പറേറ്റ് താൽപ്പര്യം ഇനി ശിവഗിരിയിൽ നിന്ന് തന്നെ വിളംബരം ചെയ്താൽ പോലും ‘തൊട്ടവനെ തൊട്ടാൽ’ വ്യാപിക്കുന്ന തരം അഴുക്ക് ആണ് മാറുന്നതല്ല എന്ന് ജനങ്ങൾ തിരിച്ചറിയുന്നു .]

  • താങ്കള്‍ പറഞ്ഞത് സത്യം തന്നെ, വളരെ വ്യക്തമായ ഒരു തിരിവ് കൊണ്ട് വരപ്പെട്ടിരിക്കുന്നു. ഉള്ളവന് കൂടുന്നു എന്നതും സത്യമാണ്. പക്ഷെ താങ്കളുടെ വിയോജിപ്പ് എന്തിലാണ്? ഫാസിസ്റ്റ്‌ തന്ത്രമെന്ന “മറവി” ശാസ്ത്രത്തെ മുന്‍നിര്‍ത്തി അവര്‍ ചെയ്ത കിരാത കലാപങ്ങളും സാമുദായിക സ്പര്ദ്ദകളും ഇപ്പോഴും അനുസ്യൂതം അവര്‍ നടത്തുന്നു. പലരും കണ്ടില്ലയെന്നും നടിക്കുന്നു. അപ്പോള്‍ ഇരകളുടെ മനസ്സില്‍ മാത്രമേ മോഡി ഇപ്പോള്‍ “കുറ്റക്കാരനാകുന്നുള്ളൂ” എന്നത് സത്യമല്ലേ..

 2. ഇന്ത്യയിൽ കോർപറേറ്റ് ഭീമന്മാരോട് അടുപ്പവും ആദരവും മാനസിക അടിമത്തവും ഇല്ലാതെ രാജ്യസേവനം,ദാരിദ്ര്യ നിർമാർജനം,രാഷ്ട്ര പുരോഗതി ഇവ മാത്രം ലക്ഷ്യമാക്കി നീങ്ങുന്നത്‌ പിണറായി,അലുവാലിയ,ചിദംബരം,കുഞ്ഞാലിക്കുട്ടി,മുനീർ —-ഇത്രയും പേര് മാത്രമാണ് എന്ന് കൂടി ചേർത്തിരുന്നു എങ്കിൽ….. കുറച്ചു കൂടി നന്നായേനെ …..

 3. ശക്തമായി വിയോജിക്കുന്നു ;

  lol, i am sure you dint read or at least did not understand what the article says! what you mentioned in your comment is what exactly in the article also, then what is the point saying “ശക്തമായി വിയോജിക്കുന്നു”

 4. This is what I disagree with :
  >>.”ഗുജറാത്തിലെ ഇരകളുടെ മനസ്സില്‍ മാത്രം മോഡി അസ്വീകാര്യന്‍ ആകുന്ന കാലമാവാം വരാന്‍ പോകുന്നത്-എസ് മുഹമ്മദ് ഇര്‍ഷാദ് എഴുതുന്നു
  >>”ഇന്ന് ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രി നരേന്ദ്ര മോഡിയാണ്. മോഡിയോട് ആരാധനയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ കേരളത്തിലെ തൊഴില്‍ വകുപ്പ് മന്ത്രിയും, ധന വകുപ്പ് മന്ത്രിയും, എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശനും, എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും പിന്നെ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയും, മുന്‍ എസ് ഫ് ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ അബ്ദുള്ളക്കുട്ടിയും ഉണ്ട് , ഇവര്‍ക്കൊക്കെ ഒരു പോലെ ആരാധന തോന്നുന്നതിനു പിന്നില്‍ വര്‍ഗ താല്‍പര്യം മാത്രമല്ല സാമ്പത്തിക താല്‍പര്യവും ഉണ്ട്..”
  what about the ordinary people , barring those noveau riche?
  All other contentions in this article seems go down with the conclusion , which nearly suggests that there is no way out.
  Peoples’ will to resist the neoliberal onslaughts coupled with communal polarisation of the society gains any significance or not?

 5. നരേന്ദ്ര മോഡിയെ സംബന്തിച്ചു ,കെ .എം . ഷാജി എം എല് എ പറഞ്ഞു എന്ന് പറയപ്പെടുന്നതിന്റെ നിജസ്തിഥി ഒന്ന് പരിശോദിക്കുന്നത് നന്നായിരിക്കും . ഒരു പ്രസംഗത്തിന്റെ നടുവില നിന്നും മുറിച്ചെടുത്ത ഭാഗം കൊണ്ട് മാദ്യമങ്ങൾ ഉണ്ടാകിയ വിവാദത്തിന്റെ ചൂട്ടു മിന്നാൻ നിങ്ങളും കൂടി എന്ന് തോന്നുന്നു . ദൌർഭാഗ്യകരം ….

 6. ഗുജറാത്ത്‌ വംശ ഹത്യക്ക് പിന്നിൽ മോഡിയുടെ ഹിന്ദുത്വ അജണ്ട മാത്രമല്ല കോര്പെരെറ്റ് കുത്തകകളുടെ ബിസിനെസ് അജണ്ട കൂടിയുണ്ടെന്ന് പറഞ്ഞാൽ അത് മോഡി ആരാധനയകുമോ?
  മോഡി വരുന്നതിനു മുമ്പ് ഗുജറാത്ത്‌ കർഷികമയും ഗ്രാമീണ തലത്തിലും വാൻ കുതിപ്പ് നടത്തിയിരുന്നു എന്നും മോഡി അത് തകര്ത് കോര്പെരെറ്റ് ബിസിനെസ് വളരാൻ നഗര കേന്ദ്രീകൃത വികസനം കൊണ്ട് വന്നു എന്നുമൊക്കെ പ്രസന്ഗിച്ചാൽ അത് സുടപികാരന്റെ ബുദ്ധിയിൽ മോഡി ആരാധനാ ആകും. ലേഖകന അതിൽ പെടുമോ? ഷാജിയുടെ പ്രസംഗം യുടുബിൽ ഉണ്ട് കേള്കുക …സത്യം അറിയുക..

 7. http://www.madhyamam.com/news/228393/130601

  Kerala News, Latest Malayalam News, ഗ്വാളിയോര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ അമ്പുകളുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനി വീണ്ടും

 8. ഇര്‍ഷാദ് പറഞ്ഞത് സത്യമാണ്. പ്രസംഗവൈഭവത്തില്‍ കവിഞ്ഞ് യാതൊരു ക്വാളിറ്റിയുമില്ലാത്ത മോഡിക്ക് അയാളുടെ പി.ആര്‍.ഒ മാരാണ് ഇല്ലാത്ത ഇമേജ് ഉണ്ടാക്കിക്കൊടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *