ശ്യാമപ്രസാദ് പറയുന്നു: സിനിമയിലെ പാട്ട് ഒഴിച്ചുകൂടാനാവാത്തൊരു ശല്യം

 
 
 
 
സിനിമയിലെ പാട്ടുവഴികളെക്കുറിച്ച് സംവിധായകന്‍ ശ്യാമപ്രസാദ് സംസാരിക്കുന്നു
 
 
പശ്ചാത്തല സംഗീതമായാണ് സംഗീതത്തെ ഉപയോഗിക്കുന്നത് എതാണ്. അതാണ് ഒരു കലാകാരനെ നിലയില്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നത്. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവ ഒഴിച്ചുകൂടാനാവാത്ത ശല്യമായിട്ടാണ് ഉപയോഗിക്കുന്നത്. അത് ഇല്ലെങ്കില്‍ പറ്റില്ലല്ലോ എന്നതുകൊണ്ടുമാത്രം ചെയ്യുന്നതാണ്. ഗാനങ്ങള്‍ അങ്ങിനെ ഉപയോഗിക്കുന്നതിനോട് എനിക്ക് പ്രത്യേക പ്രതിപത്തിയൊന്നുമില്ല-പതിവു വഴികളില്‍നിന്നു മാറി സിനിമാ സംഗീതത്തെ വേറിട്ടുപയോഗിക്കുന്ന സംവിധായകന്‍ ശ്യാമപ്രസാദുമായി അനുപമ രാമചന്ദ്രന്‍ നടത്തിയ അഭിമുഖം.
 

 

സിനിമയുടെ ഭാവസംവേദനത്തെ ശക്തിപ്പെടുത്തുന്നതില്‍ സംഗീതത്തെ ക്രിയാത്മകമായി ഉപയോഗിക്കാറുള്ള സംവിധായകനാണ് താങ്കള്‍. താങ്കളെ സംബന്ധിച്ച് സിനിമയില്‍ സംഗീതം എത്രത്തോളം പ്രധാനമാണ്?

സിനിമയില്‍ സംഗീതം ഉപയോഗിക്കുന്നതിനോട് വളരെ വ്യക്തമായ നിലപാടുകള്‍ എക്കാലത്തും കൊണ്ടുനടന്ന ഒരാളാണ് ഞാന്‍. എന്ത് തരത്തിലുള്ള സംഗീതമാണ് ഉപയോഗിക്കേണ്ടത്, അത് എങ്ങിനെ ഉപയോഗിക്കണം എതൊക്കെ വളരെ പ്രധാനമാണ്. സംഗീതം ഗാനങ്ങള്‍ എന്ന രൂപത്തില്‍ സിനിമയില്‍ നിലനില്‍ക്കുന്നത്ഏഷ്യന്‍ സിനിമകളില്‍ മാത്രമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ സിനിമകളില്‍. സിനിമ എന്ന നിലയ്ക്ക് അത്ആ മാധ്യമത്തിന് ചേര്‍ന്ന പരിപാടിയായി തോന്നുന്നില്ല. അതുകൊണ്ടാണ് അടൂര്‍ ഗോപാലകൃഷ്ണന്റെതുപോലുള്ള സിനിമകളില്‍ കഥാപാത്രങ്ങള്‍ എഴുന്നേറ്റുനിന്ന് പാടുന്ന രീതി ഇല്ലാത്തത്. ഇന്നത്തെ പുതിയ ന്യൂജനറേഷന്‍ എന്നുപറയുന്ന സിനിമകളില്‍ പാട്ടിനേക്കാള്‍ കൂടുതല്‍ പശ്ചാത്തലസംഗീതമാണ് ഉപയോഗിക്കുന്നത്. മറ്റൊന്ന് പശ്ചാത്തല സംഗീതമായാണ് സംഗീതത്തെ ഉപയോഗിക്കുന്നത് എതാണ്. അതാണ് ഒരു കലാകാരനെ നിലയില്‍ എന്നെ ഏറെ പ്രചോദിപ്പിക്കുന്നത്. എന്റെ സിനിമകളില്‍ ഗാനങ്ങള്‍ ഞാന്‍ ഉപയോഗിക്കാറുണ്ട്. പലപ്പോഴും അവ ഒഴിച്ചുകൂടാനാവാത്ത ശല്യമായിട്ടാണ് ഉപയോഗിക്കുന്നത്. അത് ഇല്ലെങ്കില്‍ പറ്റില്ലല്ലോ എന്നതുകൊണ്ടുമാത്രം ചെയ്യുന്നതാണ്. ഗാനങ്ങള്‍ അങ്ങിനെ ഉപയോഗിക്കുന്നതിനോട് എനിക്ക്പ്രത്യേക പ്രതിപത്തിയൊന്നുമില്ല.

അനുപമ രാമചന്ദ്രന്‍

സിനിമയില്‍ ഒരു കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ പശ്ചാത്തല സംഗീതം എത്രത്തോളം ഫലപ്രദമാണ്?

അത് ഞാന്‍ സോദ്ദേശ്യമായി ചെയ്യുന്നതാണ്. സിനിമകളില്‍ പശ്ചാത്തലസംഗീതം പലപ്പോഴും ഒരു ഊന്നുവടിയായിട്ടാണ് ഉപയോഗിക്കുന്നത്. ഒരു സീനില്‍ അതിന്റെ തനതായ ക്വാളിറ്റികൊണ്ടോ കഥാപാത്രത്തിന്റെ മികവ് കൊണ്ടോ ദുഖമുണ്ടാകാതിരിക്കുമ്പോള്‍ അവിടെ ഒരു വയലിനോ മറ്റോ വായിച്ച് ദുഖമുണ്ടാക്കുന്നത് വളരെ ബോറന്‍ ഏര്‍പ്പാടാണ്. സിനിമകളില്‍ പശ്ചാത്തലസംഗീതം പലതരം സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുന്നു. യാന്ത്രികമായി ദുഖമുണ്ടാക്കാന്‍ സംഗീതോപകരണങ്ങള്‍ വായിക്കുന്നത് വളരെ തരംതാഴ് പരിപാടിയായിട്ടാണ് എനിക്ക് തോന്നുന്നത്. അവിടെ ഒരു ഊന്നുവടിയായി സംഗീതത്തെ ഉപയോഗിക്കുന്നു. തമാശ തോന്നേണ്ട സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഫലിതം തോന്നിക്കാന്‍ അവിടെ ഒരു ഫലിതാത്മകമായ പശ്ചാത്തലസംഗീതം കൊടുക്കുന്നത് ഒരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുന്നു.

താങ്കളുടെ അഭിപ്രായത്തില്‍, മറ്റുസംഗീതത്തില്‍ നിന്നും പശ്ചാത്തലസംഗീതത്തെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍?

പശ്ചാത്തലസംഗീതം ഊന്നുവടിയല്ലാത്ത രീതിയില്‍ സിനിമയിലെ കഥാപാത്രങ്ങള്‍ക്കോ അല്ലെങ്കില്‍ സന്ദര്‍ഭത്തിനോ മറ്റൊരു അര്‍ഥം കൂടി കൊടുക്കാവുന്ന രീതിയില്‍ ഉപയോഗിക്കണം. അത് ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ദൃശ്യത്തിന് കൊടുക്കാന്‍ പറ്റാത്തൊരു തലം അതാണ് ശബ്ദം അല്ലെങ്കില്‍ സംഗീതം നല്‍കേണ്ടത്. രണ്ടാമത്തെ പ്രധാനപ്പെട്ട അവബോധം എന്നുപറയുത് , സംഗീതം എന്നത് സൌണ്ട്ട്രാക്കിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റൊരു പ്രധാന ഘടകമാണ് നിശãബ്ദത. നിശãബ്ദത ഇല്ലെങ്കില്‍ സംഗീതത്തെ നമുക്ക് ഡിമാര്‍ക്ക് ചെയ്യാന്‍ പറ്റില്ല. സംഗീതം സൌണ്ട് ഇഫക്ടിന്റെ ഒരു ഭാഗമാണ്. അത് മനസ്സിലാക്കാന്‍ നമുക്കൊരു കാറ്റിന്റെ ശബ്ദം മാത്രം മതിയാവും. വാസ്തവത്തില്‍ പാട്ടിലും ഇന്‍സ്ട്രുമെന്റിലും മാത്രമല്ല. ഒരു കുട്ടി അമ്മയെ വിളിക്കുന്നതിലും സംഗീതമുണ്ട്. സംഗീതം എത് ഭാവത്തെയും ഉയര്‍ത്തിക്കാണിക്കുന്ന ഒന്നാണ്. സിനിമയില്‍ സന്ദര്‍ഭത്തിന്റെ കാര്യത്തില്‍ സംഗീതത്തിന് ഒരു റഫറന്‍സ് പോയിന്റാവാന്‍ കഴിയും. സംഗീതത്തിന് ഒരുപാട് തലങ്ങളുണ്ട്.

സംഗീതത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് ഏതെങ്കിലും പ്രത്യേകതരം ആഭിമുഖ്യങ്ങള്‍ ഉണ്ടോ?

ഇല്ല. എല്ലാതരം സംഗീതവും എനിക്ക് ഇഷ്ടമാണ്. ഞാന്‍ ആസ്വദിക്കാറുണ്ട്. ഓരോ സിനിമയ്ക്കും ഓരോ സാംസ്കാരിക തലമുണ്ട്. ആ സിനിമ പ്രകാശിപ്പിക്കുന്ന ഒരു പ്രത്യേക അന്തരീക്ഷമുണ്ട്. എന്റെ ഓരോ സിനിമയിലെയും പശ്ചാത്തലം വളരെ വ്യത്യസ്തമാണ്. ‘ഋതു’ വിലെ അന്തരീക്ഷമല്ല ‘അരികെ’ യിലേത്. അതില്‍നിന്നും വ്യത്യസ്തമാണ് ‘അകലെ’യിലേത്. അങ്ങിനെ ഓരോന്നും. ഉദാഹരണത്തിന് ‘ഒരേകടലി’ല്‍ ഞാന്‍ ഉപയോഗിച്ച ശുഭപന്തുവരാളി രാഗം. ആ രാഗമാണ് സിനിമയിലെ സംഗീതത്തെയും പശ്ചാത്തലത്തെയും ഒരുമിച്ച് കേന്ദ്രീകരിച്ച് നിര്‍ത്തുന്നത്. അതുപോലെ ‘അരികെ’യിലെ സംഗീതം. ഒരേ സമയം അത്ആര്‍ദ്രവും ദൈന്യവും എന്നാല്‍ കുറച്ച് ഹാസ്യാത്മകതയും നിറഞ്ഞതാണ്.

 

 

പശ്ചാത്തല സംഗീതം
കഥാപാത്രത്തിനും സന്ദര്‍ഭത്തിനും വേണ്ട പശ്ചാത്തലസംഗീതം തീരുമാനിക്കപ്പെടുന്നത് എപ്പോഴാണ്? ചിത്രീകരണവേളയിലാണോ അതോ സ്ക്രിപ്റ്റിംഗ് സമയത്തോ?

ചിലപ്പോഴൊക്കെ സ്ക്രിപ്റ്റിംഗ് സമയത്ത് മ്യൂസിക്കല്‍ ആശയങ്ങള്‍ കൂടെ വരാറുണ്ട്. ചില സിനിമകളൊക്കെ നമ്മള്‍ എഴുതുമ്പോള്‍ ചില സംഗീതം പ്ലേ ചെയ്തുകൊണ്ടിരിക്കും. അതിനുപറ്റിയ സംഗീതം ഉപയോഗിച്ചുകൊണ്ടിരിക്കും. അതെന്നെ കൂടുതല്‍ പ്രചോദിപ്പിക്കാറുണ്ട്. അതൊരു മാന്ത്രികവലയമായി നമ്മളെ അതിലേക്ക് ബന്ധിപ്പിക്കുന്ന ഒരുതരം പ്രോസസാണ്.

കര്‍ണ്ണാടിക്, വെസ്റ്റേണ്‍, ഹിന്ദുസ്ഥാനി, അറേബ്യന്‍, പേര്‍ഷ്യന്‍, പോപ് തുടങ്ങിയവയില്‍ താങ്കളെ ഏറ്റവും കൂടുതല്‍ സ്പര്‍ശിച്ച സംഗീതം ഏതാണ്?

അങ്ങിനെ പ്രത്യേകതരം വിഭാഗമൊന്നുമില്ല. എല്ലാതരം സംഗീതവും എ സ്പര്‍ശിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ എല്ലാതരം സംഗീതവും ഒന്നുതന്നെയാണ്. അത് കമ്യൂണിക്കേറ്റ് ചെയ്യുന്നതും ഒരേ അര്‍ഥം തന്നെയാണ്. സംഗീതം ശ്രുതിമാധുര്യം സൃഷ്ടിക്കുന്നു. നമ്മളിലേക്ക് കാറ്റുവീശുന്ന ഗതിയും കടലിന്റെ തിരമാലയിലും ഉള്ളത് ആ ഒരു പ്രത്യേക ശ്രുതിമാധുര്യമാണ്. ആത്യന്തികമായി മനുഷ്യന് വേണ്ടത് ശാന്തിയും സുഖവുമാണ്. എല്ലാതരം സംഗീതശാഖകള്‍ക്കും അതിനുള്ള കഴിവുണ്ട്. ലയമാണ് അതിന്റെ ഏറ്റവും അടിസ്ഥാനമായ കാര്യം. ഭഗവാനെ പ്രാര്‍ഥിക്കുന്നതിലും നാം കണ്ടെത്തുന്നത്് അത് തന്നെയാണ്.

 

 

അവാര്‍ഡുകള്‍
ചുരുങ്ങിയ കാലയളവിനുള്ളില്‍ ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ഇത്തരം അവാര്‍ഡുകള്‍ മുന്നോട്ടുള്ള യാത്രയ്ക്ക് എത്രത്തോളം പ്രചോദനമായിട്ടുണ്ട്?

അവാര്‍ഡുകള്‍ പലതരത്തില്‍ ഉണ്ടായിട്ടുണ്ട്. ഞാനൊക്കെ ഫിലിംമേക്കിംഗ് തുടങ്ങുന്ന സമയത്ത് അവാര്‍ഡുകള്‍ വളരെ ചുരുക്കമായിരുന്നു. അന്നൊക്കെ ഒരു നാഷണല്‍ അവാര്‍ഡുണ്ടാവും ഒരു സ്റേറ്റ് അവാര്‍ഡുണ്ടാവും. അത്രേയുള്ളൂ. അതിന് അതിന്റേതായ ഒരു മൂല്യമുണ്ടായിരുന്നു. വ്യത്യസ്തതയാര്‍ന്ന സിനിമകള്‍, അതില്‍ പങ്കെടുക്കുന്ന ആളുകള്‍, അതിനോടനുബന്ധിച്ച് നടത്തുന്ന ചര്‍ച്ചകള്‍, എല്ലാത്തിനും അതിന്റേതായ നിലവാരമുണ്ടായിരുന്നു. ആ സ്ഥിതി ഇന്ന് മാറി. ഇന്ന് അവാര്‍ഡ് എത് ഒരു ഇവന്റ് മാത്രമാണ്. അത് ഒരു ഫങ്ഷനോ ഇവന്റോ നടത്താനുള്ള കാരണം മാത്രമായിത്തീരുന്നു. അവാര്‍ഡ് കൊടുക്കുക എതിലുപരി ആളുകള്‍ കാണുന്നിടത്തുവച്ച്കൊടുക്കുക എന്നതായി. അതുകൊണ്ടുതന്നെ അവാര്‍ഡുകളുടെ പ്രചോദിപ്പിക്കുന്ന തലം എനിക്കെന്നല്ല പല സംവിധായകര്‍ക്കും കലാകാരന്മാര്‍ക്കും ഇല്ല താനും.
 

 
അവാര്‍ഡു സിനിമകള്‍

മികച്ച ചിത്രങ്ങളായിട്ടും താങ്കളുടെ സിനിമകള്‍ വന്‍ ഹിറ്റുകളാവാത്തതിനു കാരണം?
പൊതുവെ ഇന്ന് ഭൂരിപക്ഷം ആളുകളും ഒരുതരം നേരംപോക്കാണ് സിനിമയില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഔട്ടിംഗിന്റെ ഭാഗം മാത്രമായിട്ടാണ് പലരും സിനിമയെ സമീപിക്കുന്നത്. ‘ലെറ്റ്സ് ഹാവ് ഫണ്‍’ എന്ന രീതിയില്‍. എന്റര്‍ടെയിന്‍മെന്റ് എന്ന രീതിയല്ലാതെ സിനിമ വികാരപരമായി ഹൃദയത്തില്‍ സ്പര്‍ശിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. ഒരു വര്‍ക്കിനായി സമയം ചിലവിടുമ്പോള്‍ അത് യാഥാര്‍ഥ്യമായി അവരിലേക്ക് തന്നെ പ്രതിഫലിക്കുന്നതാവണം. അത് അത്രയ്ക്ക് സുഖകരമല്ലല്ലോ. കഴിവതും ധാരാളം പ്രേക്ഷകര്‍ എന്റെ സിനിമ കാണണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. നൂറോ ഇരുന്നൂറോ ദിവസം ഓടണമെന്നു തന്നെയാണ്. പക്ഷെ അതിനുവേണ്ടി ഞാന്‍ ഞാനല്ലാതാവാന്‍ എനിക്ക് പറ്റില്ല. അത് എന്റെയൊരു പരിമിതിയാണെന്നു വേണമെങ്കില്‍ പറയാം. അതുകൊണ്ട് ഒരുപാട് ഗുണങ്ങള്‍ നഷ്ടപ്പെടുന്നുണ്ടായിരിക്കാം. പക്ഷെ ഞാന്‍ ഇതില്‍ സംതൃപ്തനാണ്. പ്രേക്ഷകരോട് സംവദിക്കുമ്പോള്‍ സ്വയം സന്തോഷം അനുഭവിക്കുകയും ചെയ്യുന്നു.

‘ഇലക്ട്ര’ ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. അവാര്‍ഡിനായി മാത്രം സിനിമ നിര്‍മ്മിക്കുന്ന പ്രവണതയുണ്ടോ? അത് നല്ലതാണോ?

ഇലക്ട്ര വരാതിരിക്കുന്നത് നിലവിലുള്ള നമ്മുടെ സിനിമാ വിതരണ പ്രദര്‍ശന സമ്പ്രദായത്തിനകത്തുള്ള ഒരുപാട് ദുഷിച്ച പ്രവണതകള്‍ കൊണ്ടാണ്.അല്ലാതെ ഇലക്ട്ര പോലുള്ള സിനിമകള്‍ ഒരിക്കലും അവാര്‍ഡിനുവേണ്ടി എടുത്ത സിനിമയേ അല്ല. അവാര്‍ഡ് കിട്ടിയാല്‍ നിഷേധിക്കുന്നില്ലെന്നുമാത്രം.

 

 

പ്രേക്ഷകര്‍
പ്രേക്ഷകരുടെ അഭിപ്രായങ്ങളെക്കുറിച്ച് എന്ത് തോന്നുന്നു?
ജനങ്ങള്‍ പൊതുവെ അശാന്തരാണ്. പലരും പലതരം സമ്മര്‍ദ്ദത്തിനു പുറത്താണ് സിനിമ കാണാന്‍ വരുത്. അല്ലെങ്കില്‍ ഒരു കമ്പനി രസത്തിനുവേണ്ടി. അവരുടെ സഹനശക്തി ഒരുപാട് വര്‍ദ്ധിച്ചിട്ടുണ്ടെന്നു പറയാം. അതൊരു സത്യമാണ്. വൃത്തികെട്ട കാര്യങ്ങള്‍ക്ക് കുറച്ച് സഹനം ഫാമിലിയില്‍ പോലും കുറേയൊക്കെ അനുവദനീയമായി വരുന്ന ഒരു കാലമാണ്. പത്തു മുപ്പതു വര്‍ഷം മുന്‍പുവരെ നാം സഹിക്കാത്ത ഒരുപാട് വള്‍ഗാരിറ്റീസ് ഇന്ന് നമ്മള്‍ വളരെ കാഷ്വലായി എടുക്കാന്‍ തയ്യാറായിരിക്കുന്നു. മറ്റൊന്ന് സിനിമാ നിരൂപകര്‍ അതുപോലെ ഇന്റര്‍നെറ്റ് ഒക്കെ ഉള്ളതുകൊണ്ടാവാം ഏറ്റവും ആദ്യം വരുന്ന കമന്റുകളില്‍ ഉള്ള ഒരു വാക്ക് മിക്ക ത്രഡിലുമുള്ള വാക്ക് ‘ലാഗ്’ ചെയ്യുന്നു ‘സ്ലോ’ എന്നൊക്കെയാണ്. അവിടെ പ്രേക്ഷകരുടെ അക്ഷമയാണ്. ഒരാളൊരു കാര്യം പറയാന്‍ കുറച്ച് സമയമെടുക്കുന്നു എന്ന ചിന്തപോലുമില്ലാതെ ഈ പറഞ്ഞ ബോറടി തന്റെ വ്യക്തിപരമായ ഒരു കാര്യം മാത്രമാണെന്നുപോലും ചിന്തിക്കാതെ അതിനെ ജനറലി ഒരു ജഡ്ജ്മെന്റിന്റെ ഭാഗമാക്കി മാറ്റുന്നത് ഭയങ്കര അപകടം തന്നെയാണ്.

സോഷ്യല്‍ മീഡിയ ഒക്കെ വന്നുകഴിഞ്ഞപ്പോള്‍ മിക്കവാറും സിനിമകളുടെ ആദ്യ റിവ്യൂ നമ്മള്‍ കാണുന്നത് ഫേസ്ബുക്കിലൊക്കെയാണ്. അവിടെ നിലവാരമുള്ള പ്രേക്ഷകരും നിലവാരമില്ലാത്തവരും ഉണ്ട്. എന്താണ് അഭിപ്രായം?

എല്ലാത്തിനും നന്മ തിന്മകള്‍ സഹജമാണല്ലോ. സിനിമയെ അറിഞ്ഞ് ആഴത്തില്‍ വിലയിരുത്തുന്നവരുണ്ട്. അത്തരം പ്രേക്ഷകരുണ്ടെറിയുന്നതില്‍ സന്തോഷമുണ്ട്. അതൊരു പ്രചോദനമാണ്. പക്ഷെ കമ്യൂണിക്കേഷന്‍ ഇത്രമാത്രം ഡമോക്രാറ്റിക് ആയ സ്ഥിതിക്ക് ആര്‍ക്കും കേറി എന്തും പോസ്റ്റ് ചെയ്യാമെന്നായിട്ടുണ്ട്. അത്തരം റിവ്യൂകള്‍ അധികവും സബ്ജക്ടീവ് റിയാക്ഷന്‍സ് ആണ് ഉണ്ടാക്കുന്നത്.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *