ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: പിറകോട്ടേക്കുള്ള ‘മുന്നേറ്റങ്ങള്‍’

 
 
 
 
പുതുതലമുറ മുന്നേറ്റങ്ങളുടെ പിറകോട്ടേക്കുള്ള എത്തിനോട്ടങ്ങള്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഒരു വായന. ഹരിനാരായണന്‍ എഴുതുന്നു
 
 
ഇടതുപക്ഷമെന്നാല്‍ വികസന വിരോധികളും, വരട്ടു തത്വശാസ്ത്രങ്ങളില്‍ ദിവാസ്വപ്നങ്ങള്‍ കണ്ടു ജീവിതം തുലയ്ക്കുന്ന, ഒരു ഉട്ടോപ്പിയന്‍ സങ്കല്‍പ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന അക്രമകാരികളുടെ ആള്‍ക്കൂട്ടവും മാത്രമാണെന്ന മധ്യവര്‍ഗ്ഗ ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെ ചിന്താരീതികള്‍ ഈ ഘട്ടത്തില്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. ചേതന്‍ ഭഗത്തും, മുകേഷ് അംബാനിയും മാതൃകാ പുരുഷന്മാരായി വാഴ്ത്തപ്പെടുന്ന നവ ഇന്ത്യയില്‍ അരാഷ്ട്രീയതയുടെ ആള്‍ക്കൂട്ടങ്ങളും അണ്ണാ ഹസാരെമാര്‍ പ്രതിനിധാനം ചെയ്യുന്ന സ്യൂഡോ ഗാന്ധിസവും (Pseudo Gandhism) ഇടതു പക്ഷത്തിന്റെ സാമൂഹ്യ ഇടം ആണ് കവര്‍ന്നെടുക്കുന്നത്. അഭിനവ മോഡിമാര്‍ വിഭാവനം ചെയ്യുന്ന സ്വര്‍ഗ്ഗ ലോകങ്ങളാണ് ‘അന്യന്റെ ശബ്ദത്തെ സംഗീതം പോലെ ആസ്വദിക്കുന്ന’ ലോകത്തെക്കാള്‍ യുവതയ്ക്ക് പ്രിയം. ഈ നാടകമേളങ്ങളുടെ തിരക്കഥാകൃത്തുക്കളാവട്ടെ, നവ ലിബറല്‍ ജനാധിപത്യ ലോകത്തെ മിശിഹാകളായ സ്വകാര്യ കുത്തകകളും-പുതുതലമുറ മുന്നേറ്റങ്ങളുടെ പിറകോട്ടേക്കുള്ള എത്തിനോട്ടങ്ങള്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമയുടെ പശ്ചാത്തലത്തില്‍ ഒരു വായന. ഹരിനാരായണന്‍ എഴുതുന്നു
 

 

സിനിമയില്‍ സംവിധായകന്റെ രാഷ്ട്രീയം പ്രതിധ്വനിക്കുകയെന്നത് തികച്ചും സ്വാഭാവികമാണ്. ആ രാഷ്ട്രീയത്തിലെ ശരിതെറ്റുകള്‍ പ്രേക്ഷകര്‍ തിരയുക എന്നതും. ‘ബട്ടര്‍ഫ്ളൈ ഓണ്‍ എ വീല്‍’ എന്ന ചിത്രത്തിന്റെ വികലമായ കോപ്പിയടി മാത്രമായി ചുരുങ്ങിപ്പോയ ‘കോക് ടെയില്‍’, മൃദു ഹൈന്ദവത ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ‘ഈ അടുത്ത കാലത്ത്’ തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’. രാഷ്ട്രീയ കേരളത്തിന്റെ നേര്‍ക്കാഴ്ച്ചയാവുമെന്ന് അവകാശപ്പെട്ട ചിത്രം കണ്ടിറങ്ങിയപ്പോള്‍ മനസ്സിനെ അസ്വസ്ഥമാക്കിയത് മുഖംമൂടിയിട്ട അതിന്റെ അരാഷ്ട്രീയതയാണ്.

ഹരിനാരായണന്‍

എന്തായിരിക്കണം ഒരു രാഷ്ട്രീയ ചിത്രമെന്ന ചിന്തയേക്കാള്‍, എന്തായിരിക്കരുത് ഒരു രാഷ്ട്രീയ ചിത്രമെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാവുന്നത്. ഇടതുപക്ഷ രാഷ്ട്രീയ വിമര്‍ശനമെന്ന വ്യാജേന ഒരു പാര്‍ട്ടിയേയും അതിന്റെ ഒരു നേതാവിനെയും മാത്രമായി തിരഞ്ഞു പിടിച്ച് ആക്രമിക്കുകയാണ് ചിത്രത്തില്‍. ജീവിച്ചിരിക്കുന്ന രാഷ്ട്രീയ നേതാക്കളോട് സാമ്യമുള്ള ഫിക്ഷണല്‍ കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും, തന്റെ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കാന്‍ ഫിക്ഷന്റെ തേരിലേറി ഏതു ശൂന്യാകാശം വരേയും സഞ്ചരിക്കുകയും ചെയ്യുകയെന്ന അരുണ്‍കുമാര്‍ സൃഷ്ടിച്ച കീഴ്വഴക്കം, ഒരു കാമ്പെയിന്‍ മൂവിയുടെ സ്വഭാവത്തിലേക്ക് ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ നെ ചുരുക്കിയിരിക്കുന്നു.

യുക്തി ഭദ്രമായ ഒരു കഥയാണ് വിമര്‍ശനങ്ങള്‍ക്കിടയിലും ‘ഈ അടുത്ത കാലത്തി’നെ വ്യത്യസ്തമായ ചലച്ചിത്രാനുഭാവമാക്കി മാറ്റിയതെങ്കില്‍ യുക്തിയെ പരിഹസിക്കുന്ന രീതിയിലാണ് ഈ ചിത്രം അവസാനിക്കുന്നത്. പാട്ടുകള്‍ക്കും, പശ്ചാത്തലത്തിനും ചടുല താളമൊരുക്കിയ ഗോപിസുന്ദര്‍ പ്രശംസയര്‍ഹിക്കുന്നു. മുരളി ഗോപിയും, ലെനയും, ഇന്ദ്രജിത്തും ഹരീഷ് പേരടിയുമെല്ലാം തങ്ങളുടെ വേഷങ്ങളെ മികവുറ്റതാക്കി.പക്ഷെ അരുണ്‍കുമാര്‍ മുരളി ഗോപി കൂട്ടുകെട്ട് ചിത്രത്തിലൂടെ ഒളിച്ചു കടത്താന്‍ ശ്രമിച്ച രാഷ്ട്രീയം കണ്ടെടുക്കുമ്പോള്‍, ഇത്തരം പല ഘടകങ്ങളും അപ്രസക്തമാവുകയും ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ’ എന്നത് തീവ്രവലതുപക്ഷത്തേക്കുള്ള റൂട്ടുമാര്‍ച്ചാവുകയും ചെയ്യുന്നു.
 

 
യാദൃശ്ചികതകള്‍ക്കപ്പുറം
‘ഈ അടുത്ത കാലത്ത്’ എന്ന ചിത്രത്തിലെ മൃദു ഹൈന്ദവ രൂപകങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ഒട്ടേറെ ചര്‍ച്ചകള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. ഒന്നിലേറെ സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന ആര്‍.എസ്.എസ് ശാഖയും, ഓം, സ്വസ്തിക തുടങ്ങിയ ചിഹ്നങ്ങളും ചിത്രത്തിന്റെ രാഷ്ട്രീയ സ്വഭാവം വ്യക്തമാക്കി. ചിത്രത്തിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവായ ബൈജുവിന്റെ കഥാപാത്രത്തിന്റെ പേര് വാട്സണ്‍ എന്നാണെങ്കില്‍, മറ്റൊരു വില്ലന്‍ കഥാപാത്രമായ നിഷാന്റെ പേര് റുസ്തം എന്നാണ്. നിഷാനെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കഥാപാത്രം (ഇയാളെ ഒരു സീനിലെ കാണുന്നുള്ളൂ) യാഥാസ്തിക മുസ്ലിം വസ്ത്രധാരിയാണ്. ‘ഒരു ബ്രാഹ്മണന്റെ വാക്കാണിത്, നിനക്ക് വിശ്വസിക്കാം’ എന്നു പറയുന്ന മണികണ്ഠന്‍ പട്ടാമ്പിയുടെ ബ്രാഹ്മണ കഥാപാത്രവും വിരല്‍ ചൂണ്ടുന്നത് മറ്റൊന്നിലേക്കല്ല. അരുണ്‍കുമാറിന്റെ ആദ്യ സിനിമയായ ‘കോക് ടെയിലിലും സ്ഥിതി വ്യത്യസ്തമല്ലെന്നു സൂക്ഷ്മ നിരിക്ഷണത്തില്‍ മനസ്സിലാവും. ഇവിടെ വില്ലന്‍ രവി എബ്രഹാമും (അനൂപ് മേനോന്‍), നിഷ്കളങ്കനായ ഇരയായി ബ്രാഹ്മണനായ വെങ്കിയും (ജയസൂര്യ) നമുക്ക് മുന്നിലുണ്ട്. ഭാര്യയെ വഞ്ചിക്കുന്ന രവിയുടെ സര്‍വ്വംസഹയായ ഭാര്യയുടെ പേര് പാര്‍വതി എന്നാണെങ്കില്‍, ബസ് സ്റാന്റില്‍ രവി പരിചയപ്പെടുന്ന വേശ്യാ സ്ത്രീ എല്‍സയാണ്. ചില യാദൃശ്ചികതകള്‍ക്കും അപ്പുറത്തേക്കു നീളുന്ന സൂക്ഷ്മ രാഷ്ട്രീയം ഇവിടെ സുവ്യക്തമാണ്.
 

 
വലത്തോട്ടേക്കുള്ള വഴി
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ എത്തുമ്പോള്‍ അരുണ്‍കുമാര്‍^ മുരളി ഗോപി കൂട്ടുകെട്ട്, തങ്ങളുടെ വലതു പക്ഷ പ്രത്യയശാസ്ത്രത്തെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുന്നതു കാണാം. ഇവിടെ കാമുകനെ വഞ്ചിച്ച് വിദേശത്തേക്ക് കടക്കുന്ന രമ്യ നമ്പീശന്റെ കഥാപാത്രം ജെന്നിഫര്‍ ആണ്. താന്‍ ഒരിക്കല്‍ നിഷ്കരുണം ഭയപ്പെടുത്തി പണം തട്ടിയ ഒരു ക്രിസ്ത്യന്‍ കഥാപാത്രം, ഇതേ രീതിയില്‍ പ്രതികാരം ചെയ്യുമ്പോള്‍ ഇന്ദ്രജിത്ത് ക്രുദ്ധനായി അലറുന്നത് എടാ അച്ചായാ എന്നാണെന്ന കാര്യം ശ്രദ്ധിക്കുക . ഇത് പറയുമ്പോള്‍ ആ കഥാപാത്രം പണം എണ്ണി തിട്ടപ്പെടുത്തുകയാണെന്ന വസ്തുതയും പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതിലൂടെ, എല്ലാ ക്രിസ്ത്യാനികളും ധനമോഹികളും, കച്ചവടക്കണ്ണോടു കൂടിയവരുമാണെന്ന മധ്യവര്‍ഗ വലതുപക്ഷ ധാരണയാണ് ഉറപ്പിക്കപ്പെടുന്നത്.

ഹൈന്ദവ വിദ്യാര്‍ഥി സംഘടനയുടെ കോട്ടയായ കലാലയത്തില്‍ നടന്ന അക്രമ സംഭവത്തില്‍ അവര്‍ക്ക് യാതൊരു പങ്കും ഉണ്ടായിരുന്നില്ല എന്നും മറ്റുമുള്ള വിധിയെഴുത്തുകളും ഒട്ടും നിഷ്പക്ഷ സ്വഭാവം പുലര്‍ത്താത്ത രാഷ്ട്രീയ ചിത്രമാക്കി ചിത്രത്തെ മാറ്റിയിരിക്കുന്നു. ചിത്രത്തിലെ സുരാജ് അവതരിപ്പിക്കുന്ന സ്ത്രീലമ്പടനായ കഥാപാത്രത്തിന്റെ പേര് മുഹമ്മദ് ബിലാല്‍ എന്നാണെന്ന് കൂടിയറിയുമ്പോള്‍ പ്രതിലോമകരമായ രാഷ്ട്രീയമാണ് ചിത്രത്തില്‍ കോര്‍ത്തു വച്ചിരിക്കുന്നത് എന്നത് പതിയെ തെളിഞ്ഞു വരുന്നു. സവര്‍ണ്ണ മേല്‍ക്കോയ്മയുടെ മൂശയില്‍ വാര്‍ത്ത സിനിമകള്‍ മലയാളത്തില്‍ സൂപ്പര്‍, ബമ്പര്‍ ഹിറ്റുകളാവുന്നത് ആഷിഖ് അബു സൂചിപ്പിച്ച ‘തറവാടാനന്തര’ മലയാള സിനിമയുടെ ഉയര്‍ച്ചയ്ക്കിടയിലും ആശങ്കയ്ക്ക് വഴി വയ്ക്കുന്നുണ്ട്. ഹിന്ദു മധ്യവര്‍ഗത്തിന്റെ ഉള്ളിലെ രൂഢമൂലമായ ജാതിമത വിശ്വാസങ്ങളെ പൊടി തട്ടിയെടുത്ത് ഓര്‍മിപ്പിക്കുകയോ, ഭയപ്പെടുത്തുകയോ ആണ് അരുണ്‍കുമാറിനെ പോലുള്ള ചലച്ചിത്രകാരന്‍മാര്‍. .

ഇടതുപക്ഷ, സി പി എം വിമര്‍ശനങ്ങള്‍ ആവര്‍ത്തന വിരസതയാല്‍ മാധ്യമങ്ങളും ബഹുജന സമൂഹവും ക്ലീഷേകളാക്കി മാറ്റിയ കാലത്തെ നവസിനിമയുടെ സംരക്ഷകരായി അവതരിച്ച ചിലരുടെ ഇടതുപക്ഷ വിമര്‍ശനം സൂക്ഷ്മ വിശകലനത്തിനു വിധേയമാക്കുമ്പോള്‍ മാത്രമേ അതിലെ കാപട്യം പ്രകടമാവൂ.
 

 
ശത്രുപക്ഷത്തെ താടികള്‍
‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ എത്തുമ്പോള്‍, പ്രിയദര്‍ശന്‍ സിനിമകളിലെ സ്ഥിരം എഡിറ്റര്‍ ആയിരുന്ന അരുണ്‍കുമാര്‍, ആദ്യ ചിത്രങ്ങളില്‍ നടത്തിയ ‘ഗുരുപൂജ’ തുടരുന്നതായി കാണാം. നായകന്റെ സവര്‍ണ്ണ സ്വത്വം സ്ഥാപിക്കുന്നതിനെക്കാള്‍ അപരനെ ശത്രു സ്ഥാനത്ത് നിര്‍ത്തുന്നതിലാണ് ഇദ്ദേഹത്തിനു താല്പര്യമെന്ന് മേല്‍ സൂചനകളില്‍ നിന്നുതന്നെ വ്യക്തമാണ്. ജോഷിയുടെ ‘ധ്രുവ’ ത്തിലെ ഹൈദര്‍മരയ്ക്കാരില്‍ തുടങ്ങി ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ലെ മുഹമ്മദ് ബിലാല്‍ വരെ എത്തിനില്‍ക്കുന്ന കഥാപാത്രങ്ങള്‍ പലരും ഇങ്ങനെ ശത്രു പക്ഷത്താണ്. ഹൈദര്‍ ചെയ്യുന്ന ഏറ്റവും വലിയ പാതകങ്ങളില്‍ ഒന്നായി കാണിക്കുന്നത് ഡി.ഐ.ജി മാരാരുടെ (ജനാര്‍ദ്ധനന്‍) മകന്റെ ചിതാ ഭസ്മം വാഷ് ബെയ്സിനില്‍ ഒഴുക്കുന്നതാണ്.

മുഹമ്മദ് ബിലാല്‍ പ്രാപിക്കാന്‍ കൊതിക്കുന്നത് ദേവീ രൂപത്തിലുള്ള സ്ത്രീയെയാണെന്ന വസ്തുതയും സംവിധായകന്റെ മനസ്സിലെ രാഷ്ട്രീയമാലിന്യം എത്രത്തോളം ദുഷിച്ചതാണെന്ന് വെളിപ്പെടുത്തുന്നു. ബിലാലിന് ഇന്ദ്രജിത്ത് അവതരിപ്പിച്ച ജയന്‍ മുഖമടിച്ച് കൊടുക്കുന്ന അടി, ഹൈന്ദവ സാംസ്കാരിക ബിംബങ്ങളെ ശക്തമായി ഉറപ്പിക്കുന്ന വലതുപക്ഷ കോക്കസിന്റെ മുന്നറിയിപ്പായി വായിക്കണം. മരയ്ക്കാറും, ബിലാലും ചെയ്യുന്ന തെറ്റായി എടുത്തു കാണിക്കുന്നത് ഹൈന്ദവ വിശ്വാസ സംഹിതകളുടെ ചിഹ്നങ്ങളെ അപമാനിച്ചതാണ്. അന്യമതക്കാര്‍, സ്പഷ്ടമാക്കിയാല്‍ മുസ്ലിങ്ങള്‍, ഇത്തരം ഹൈന്ദവ ബിംബ നാശങ്ങള്‍ക്ക് മടിയില്ലാത്തവരാണെന്നും, അതിനെ ശക്തമായി ചെറുക്കാന്‍ ജയന്മാരും മന്നാടിയന്മാരും എല്ലാക്കാലത്തും ഉണ്ടാവുമെന്നുമുള്ള ആര്‍.എസ്.എസ് പ്രത്യശാസ്ത്രത്തെ ഓര്‍മ്മിപ്പിക്കുന്ന മുന്നറിയിപ്പുകളാണ് ഇത്തരം പാത്ര സൃഷ്ടികളിലൂടെ ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നത്.

ഇടതുപക്ഷമെന്നാല്‍ വികസന വിരോധികളും, വരട്ടു തത്വശാസ്ത്രങ്ങളില്‍ ദിവാസ്വപ്നങ്ങള്‍ കണ്ടു ജീവിതം തുലയ്ക്കുന്ന, ഒരു ഉട്ടോപ്പിയന്‍ സങ്കല്‍പ ലോകത്തെ പ്രതിനിധാനം ചെയ്യുന്ന അക്രമകാരികളുടെ ആള്‍ക്കൂട്ടവും മാത്രമാണെന്ന മധ്യവര്‍ഗ്ഗ ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെ ചിന്താരീതികള്‍ ഈ ഘട്ടത്തില്‍ വിശകലന വിധേയമാക്കേണ്ടതുണ്ട്. ചേതന്‍ ഭഗത്തും, മുകേഷ് അംബാനിയും മാതൃകാ പുരുഷന്മാരായി വാഴ്ത്തപ്പെടുന്ന നവ ഇന്ത്യയില്‍ അരാഷ്ട്രീയതയുടെ ആള്‍ക്കൂട്ടങ്ങളും അണ്ണാ ഹസാരെമാര്‍ പ്രതിനിധാനം ചെയ്യുന്ന സ്യൂഡോ ഗാന്ധിസവും (Pseudo Gandhism) ഇടതു പക്ഷത്തിന്റെ സാമൂഹ്യ ഇടം ആണ് കവര്‍ന്നെടുക്കുന്നത്.

അഭിനവ മോഡിമാര്‍ വിഭാവനം ചെയ്യുന്ന സ്വര്‍ഗ്ഗ ലോകങ്ങളാണ് ‘അന്യന്റെ ശബ്ദത്തെ സംഗീതം പോലെ ആസ്വദിക്കുന്ന’ ലോകത്തെക്കാള്‍ യുവതയ്ക്ക് പ്രിയം. ഈ നാടകമേളങ്ങളുടെ തിരക്കഥാകൃത്തുക്കളാവട്ടെ, നവ ലിബറല്‍ ജനാധിപത്യ ലോകത്തെ മിശിഹാകളായ സ്വകാര്യ കുത്തകകളും. മുതലാളിത്തത്തെ മുതലാളിത്തം കൊണ്ടു തന്നെ നേരിടണമെന്നും മറ്റും പിണറായി വിജയനോട് സാമ്യമുള്ള പാര്‍ട്ടി സെക്രട്ടറി ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ തട്ടി വിടുന്നുണ്ട്. ഇടതുപക്ഷം പോലും മുതലാളിത്ത നീരാളിപ്പിടുത്തത്തില്‍ നിസ്സഹായരാണ് എന്ന് കൃത്യമായി പറഞ്ഞു വയ്ക്കുന്നുണ്ട് ചിത്രം. പക്ഷെ, ഈ അപചയത്തെ പരിഹസിക്കുന്നവര്‍ മുന്നോട്ടു വയ്ക്കുന്ന വികസന സങ്കല്‍പ്പങ്ങള്‍ മറ്റാരെക്കാളും കൂടുതലായി മുതലാളിത്ത ശക്തികളെ ആശ്രയിച്ചാണിരിക്കുന്നത് എന്നു മനസ്സിലാക്കിയാല്‍ മാത്രമേ ഇതിനുള്ളിലെ യുക്തിയില്ലായ്മ ബോധ്യപ്പെടൂ.

 

 
വി.എസ് എന്ന മാധ്യമ സൃഷ്ടി
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റി’ല്‍ വി.എസിനെ ആക്ഷേപിക്കുന്ന രീതി ശ്രദ്ധേയമാണ്. കുട്ടനാടും മുട്ടനാടും ഏറ്റുമുട്ടുമ്പോള്‍ അവരുടെ രക്തം കൊതിച്ചെത്തുന്ന കുറുക്കനാണ് വി.എസ് എന്ന് ധ്വനിപ്പിക്കുന്നുണ്ട് ഈ ചിത്രത്തില്‍. ഇടതുപക്ഷത്തെ സ്റാലിനിസത്തെ അകമേ നിന്ന് ചെറുക്കുന്ന തിരുത്തല്‍ ശക്തിയായി വി.എസിനെ വാഴ്ത്തുന്ന അതേ വലതുപക്ഷ മാധ്യമ ബുദ്ധിജീവികള്‍, കാര്യം കഴിയുമ്പോള്‍ വി.എസിനെയും അദ്ദേഹത്തിന്റെ നിലപാടുതറയെയും വിദഗ്ദ്ധമായി ഒഴിവാക്കുന്നതിന്റെ മകുടോദാഹരണമാണ് മേല്പറഞ്ഞ പ്രതിഭാസം. ഇവിടെ വി.എസ് എന്ന മാധ്യമ സൃഷ്ടി ഇടതു പക്ഷത്തെ കൊട്ടാനുള്ള വലതു, ഹൈന്ദവ ശക്തികളുടെ കയ്യിലെ കോല്‍ മാത്രമായി ചുരുങ്ങുകയാണ്. ഹൈന്ദവ വാദികളുടെ ഇടതു വിമര്‍ശനം പോലെ തന്നെ ചെറുക്കപ്പെടേണ്ടതാണ് ഇടതു പക്ഷം ഒഴിച്ചിട്ട ഇടങ്ങള്‍ കയ്യേറാനുള്ള ജമാ അത്തെ ഇസ്ലാമി, സോളിഡാരിറ്റി, പോപ്പുലര്‍ ഫ്രണ്ട് സംഘങ്ങളുടെ ശ്രമങ്ങളും. ദളിത്, ആദിവാസി ഭൂ പ്രശ്നങ്ങള്‍ പോലെ ഇടതു പക്ഷം ദയനീയമായി പരാജയപ്പെട്ടു പിന്‍വാങ്ങിയ വിഷയങ്ങള്‍ ജ്വലിപ്പിച്ചു നിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെങ്കില്‍ പോലും ഇസ്ലാമിക രാഷ്ട്രമെന്ന ആശയസംഹിതയുടെ വക്താക്കളായ, ഇക്കൂട്ടര്‍ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം പൊയ്മുഖങ്ങളാല്‍ മറയ്ക്കപ്പെട്ടിരിക്കുകയാണെന്നു മനസ്സിലാക്കി ചെറുക്കേണ്ടതും അത്യന്താപേക്ഷിതമാണ്.

കൃത്യമായ ഘടനയുടെ പിന്‍ബലത്തില്‍ ഒരു പ്രത്യയശാസ്ത്രത്തെ വ്യാപിപ്പിക്കാന്‍ പരിശ്രമിക്കുന്നവരെ ഗ്രാംഷി ‘ജൈവിക ബുദ്ധിജീവികള്‍’ എന്നു വിശേഷിപ്പിക്കുന്നുണ്ട്. ഇക്കൂട്ടര്‍ വളരെ സൂക്ഷ്മമായി, ഗൃഹപാഠം ചെയ്തതിനു ശേഷമാണ് തങ്ങളുടെ വിശ്വാസ പ്രമാണങ്ങളെ ജനമനസ്സുകളിലേക്ക് കുത്തിവെക്കുന്നത്. ഈയര്‍ത്ഥത്തില്‍ അരുണ്‍- -കുമാര്‍മുരളി ഗോപി കൂട്ടുകെട്ടിനെ ഒരു ജൈവിക ബുദ്ധിജീവി സംരംഭമായി കാണേണ്ടതായ് വരും. ഇവിടെ ഒട്ടും പ്രകടമല്ലാത്ത രീതിയില്‍, വളരെ വിദഗ്ദ്ധമായാണ് ഹൈന്ദവ ബിംബങ്ങള്‍ തിരശീലയിലൂടെ പ്രേക്ഷക മനസ്സുകളിലേക്ക് കടത്തി വിടുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇത് സാംസ്കാരിക ഫാസിസത്തിന്റെ വീര്യം കുറഞ്ഞ രൂപമാണ്. സിനിമയെന്ന കള്‍ച്ചറല്‍ ടൂള്‍ ഉപയോഗിച്ച് ഫാസിസ്റ് താല്പര്യങ്ങളെ ന്യായീകരിക്കുന്ന, സംരക്ഷിക്കുന്ന പ്രവണത.

‘ചില ന്യൂ ജനറേഷന്‍ സിനിമകള്‍ പുറന്തള്ളുന്ന മാലിന്യം തൂത്തെറിയേണ്ടത് സദാചാരത്തിന്റെ ചൂലു കൊണ്ടല്ല’ എന്ന ചലച്ചിത്ര നിരൂപകന്‍ അന്‍വര്‍ അബ്ദുള്ളയുടെ അഭിപ്രായം പോലെ, ഇടതു പക്ഷത്തെ ഗ്രസിച്ചിരിക്കുന്ന ഫാസിസ്റ് പ്രവണതകളെ വിമര്‍ശിക്കേണ്ടതും ചെറുക്കേണ്ടതും ഹൈന്ദവ കല്ലുകളില്‍ ഉരച്ചുമൂര്‍ച്ചയേറ്റിയ ആയുധങ്ങള്‍ കൊണ്ടാവരുത് എന്ന് പ്രസ്താവിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. ഷാജി കൈലാസ് സിനിമകളിലെയും, രഞ്ജിത്ത് തിരക്കഥകളിലേയും സവര്‍ണ്ണ, ഹൈന്ദവ നായക ബിംബങ്ങളില്‍ നിന്ന് പതിയെ മലയാള സിനിമ മോചിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ന്യൂ ജനറേഷന്‍ കാലത്ത്, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’ പോലത്തെ ഉദ്യമങ്ങള്‍ക്ക് തിരിച്ചിറക്കത്തിന്റെ ഗതിവേഗമാണ്.
 
 
 
 

8 thoughts on “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്: പിറകോട്ടേക്കുള്ള ‘മുന്നേറ്റങ്ങള്‍’

 1. Dear Author,

  I never seen such a crappy review ever in my lifetime. Its strange to see such crap in this 21th century . Lets keep religion aside , let it be a persons personal thing. Why the hell you are mixing everything with religion. The writing of people like you are spoiling this nation ..
  Ashamed of Nalamidam for for publishing such a crap in this section

 2. So happy to see some one who could understand the political agenda of murali gopi. An artist who is with fascist mind.that is murali gopi.

 3. Yes, Hari. You’re right.
  Most of the current films are injecting ‘Savarna’ thoughts in peoples mind. People got addicted to it and adding caste tails with name of infants.

  A new generation caste seperation is already born.

  Ranjith started this, Joshy, Anoop Menon and arun aravind following the same.

  • Not Ranjith, Shaji Kailas started this. can u show me any Ranjith film satisfying the above criteria?
   PS :- Plz dont say Nandhanam only bcos of guruvayoorappan.

 4. author trying to point out drawbacks of the movie, but the presented points are crap and pretty cheap. i pity on you hari. by taking names of the characters you are judging a movie.
  den will u admit that Shaji Kailas was RSS activist by seeing his movies like shivam,narasimham… etc? he is a so called CPIM loyalist. there are lot of malayalam movies comes as political satire in the past caricaturing many leaders like KM Maani, AK Antony, Kunjalikkutty etc, but you guys are getting upset immediately after touching pinarayi. nobody saying that CPIM was entirely wrong but there are few problems that everybody needs to accept. A director have freedom to shoot anything feels right to him, its his basic right.
  i pity Naalamidam for this kind of crappy reviews, seriously we are reading this site only because of its quality. please make sure every post having some basic quality, because not only CPIM members are reading this but also some others also.

 5. Just one thing to ask, What about the character played by Murali Gopi? It was the (apparently the) most positive character in the movie.
  His name was Roy, usually a christian name !!
  If the creators had any of the intention that you mentioned, then they should have shown that character as a upper caste Brahman (by birth)?
  I am a left sympathizer, and felt this was of of the best films recently.
  Please shed your narrow mindset and open yourself. Its not always mean that you are opposing someone if you point their lows, criticism can be constructive too.

 6. The criticism on the film left right left by hari narayanan,raises some serious questions in our society.1.Do we see a film by simply finding about its technical perfection or its indepth social relation? .2.is this film produces any positive msg to the society,through its satirical concept(if it is a satire)?.3.most of the people knows about the political agenda of the director and writer. the common people who are beloved to any party and directly inconnection with the parties (any party.if it is left right or centre)knows about, what is the party and what are its good and bads.so the people who doesn’t had any strict political ideology ,who had not have any deviation towards any politics directly, will continuously misleading through these attempt (,LEFT RIGHT LEFT’).and finally this will leads to, more than the political side ,they takes the religious side of the film because the political agenda of the director and the writer is communal.even if they will not accept this that.

Leave a Reply

Your email address will not be published. Required fields are marked *