അകലെയൊരാള്‍

 
 
 
 
തൊട്ടടുത്തുണ്ടായിട്ടും വായിക്കാതെ പോയ ഒരു പുസ്തകം. ഹുസൈന്‍ കെ.എച്ച്. എഴുതുന്നു
 
 
“അത്യന്താധുനികത പ്രചണ്ഡമായിരുന്ന നാളുകളിലാണു് അദ്ദേഹം എഴുത്തു നിറുത്തിയതു്. കഥയെഴുത്ത് ആകെമാറിപ്പോയ ആ കാലത്തിന്റെ അസംബന്ധം കണ്ടു് അദ്ദേഹം വേദങ്ങളിലേക്കും സൂഫിസത്തിലേക്കും അര്‍ത്ഥം തേടിപ്പോയി. അവിടെ അദ്ദേഹം അനേകം പനിനീര്‍പ്പൂവുകള്‍ കണ്ടിട്ടുണ്ടെന്നു് സുഹൃത്തുക്കള്‍ പറയുന്നു. ഇറുത്തെടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. തത്വജഞാനിക്ക് എത്രവേഗം ഒരു കഴുതയാകാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പരന്നും ആഴ്ന്നും പോയ വായനയുടെയും സങ്കല്‍പങ്ങളുടെയും ലോകത്ത് സ്വന്തമായെഴുതിയവ നിരര്‍ത്ഥകമായിത്തീര്‍ന്നു. അങ്ങനെയുള്ള ഒരാള്‍ക്കു് കഥകളിലേക്കു് പിന്മടക്കമില്ല.”

 

 

മിന്നല്‍വെട്ടിയ വഴിയിലൂടെ
കാറ്റ് കടന്നു പോകുമ്പോള്‍
നിന്റെ കയ്യൊപ്പ് വീഴാത്ത
എന്റെ താളിലും
കാലം, സൂക്ഷിച്ചുവെയ്ക്കാതിരിക്കില്ല
എന്തെങ്കിലും.
– പി.ആര്‍ ‍. രതീഷ്

കെയുവിനെ അടുത്തറിയാന്‍ കഴിഞ്ഞില്ല. ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു. എന്റെ നാട്ടുകാരനായിരുന്നു അദ്ദേഹം. അരകിലോമീറ്ററിനിപ്പുറം, അത്ര അടുത്തു്. കമ്മ്യൂണിസ്റ്റ് കാലംതൊട്ടേ ഉപ്പയുടെ സുഹൃത്തായിരുന്നു. ലെനിന്‍ മാഷ് കാണുമ്പോഴൊക്കെ അദ്ദേഹത്തിന്റെ കഥകളെക്കുറിച്ച് പറയുമായിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യലോകവുമായി പരിചയപ്പെടാന്‍ നിര്‍ബന്ധിക്കുമായിരുന്നു. പുസ്തകങ്ങളൊന്നും കിട്ടിയില്ല. കാര്യമായി അന്വേഷിച്ചുമില്ല.

ഹുസൈന്‍ കെ.എച്ച്.


പുനഃപ്രസിദ്ധീകരിക്കാന്‍ പോകുന്ന കഥകളില്‍ നാലെണ്ണം ലെനിന്‍മാഷ് അയച്ചു തന്നപ്പോഴും പിന്നീടെപ്പോഴെങ്കിലും വായിക്കാനായവ മാറ്റിവച്ചു. നാല്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ന് അറിയപ്പെടാത്ത ഒരാള്‍ എഴുതിയ കഥകള്‍ ഏതുകോലത്തിലായിരിക്കും എന്നതിനെക്കുറിച്ചു് വ്യക്തമായ ധാരണകള്‍ എനിക്കുണ്ടായിരുന്നു.

ഹൂറി വായിച്ച രാത്രിയില്‍ അതൊക്കെ തകര്‍ന്നു.

രണ്ടാമത്തെ കഥ വായിക്കാനെടുക്കാന്‍ ദിവസങ്ങളെടുത്തു. അദ്ദേഹത്തെ നഷ്ടപ്പെടുത്തിയ ഉദാസീനതയോടുള്ള കടുത്ത അമര്‍ഷമായിരുന്നു ഉള്ളില്‍ നിറയെ. പിന്നീടുള്ള മൂന്നുകഥകളും നഷ്ടങ്ങളുടെ പുതിയ ആഴങ്ങള്‍ അളന്നു.

ഉപ്പ മരിച്ച നാളുകളിലൊരു ദിവസം അദ്ദേഹത്തെ കണ്ടിരുന്നു. അരമണിക്കൂറിലധികം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം അധികമൊന്നും സംസാരിച്ചില്ല. ഉപ്പയുടെ അത്യാഹിതമരണത്തിന്റെ ഓര്‍മ്മയില്‍ അദ്ദേഹം എന്നെ ഇടക്കിടെ നോക്കുക മാത്രം ചെയ്തു. പിന്നീടു് നാലഞ്ചുപ്രാവശ്യം അദ്ദേഹത്തെ എവിടെവച്ചൊക്കെയോ കണ്ടു. അടുപ്പത്തിന്റെ മൌനങ്ങള്‍ പൂണ്ട ഹ്രസ്വമായ കൂടിച്ചേരല്‍ . അദ്ദേഹത്തിന്റെ സാഹിത്യവും ചിന്തകളും അന്യമായിരുന്ന എനിക്കു് സംസാരിക്കാന്‍ വിഷയങ്ങളുണ്ടായിരു ന്നില്ല.

 

പാതിരാപൂവിന്റെ കഥയില്‍ കെയു സ്വന്തംവിധി ഒളിപ്പിച്ചുവച്ചിട്ടുണ്ടു്. നൃത്തം ചെയ്തിരുന്ന കാലുകള്‍ തളര്‍ന്ന്, എന്നെങ്കിലും നൃത്തം ചെയ്യാന്‍ ശേഷികിട്ടുമെന്ന സ്വപ്നത്തില്‍ ദിവസവും റോസാപ്പൂക്കള്‍ ഇറുത്തെടുത്ത് പ്രാര്‍ത്ഥിക്കുന്ന ലില്ലി അദ്ദേഹം തന്നെയാണു്.


 

സലാംമാഷിന്റേയും മൊയ്തീന്‍മാഷിന്റേയും സംസാരങ്ങളില്‍ അദ്ദേഹം എപ്പോഴും കടന്നുവന്നു. അവര്‍ക്കു കിട്ടിയ ഭാഗ്യം ഞാന്‍ നഷ്ടപ്പെടുത്തി. ഒരു കഥയെങ്കിലും വായിച്ചിരുന്നെങ്കില്‍ ഞാന്‍ അവരില്‍ ഒരാളാകുമായിരുന്നു. ഇന്നിപ്പോള്‍ എന്റെ ഒരു വ്യാമോഹം മറ്റാരേയുംകാള്‍ അദ്ദേഹത്തിന്റെ വാത്മീകത്തിലേക്കു് എനിക്കിറങ്ങിച്ചെല്ലാന്‍ കഴിയുമായിരുന്നു എന്നാണു്. അത്തരം ശ്രമങ്ങള്‍ അദ്ദേഹം ആട്ടിയോടിക്കുമായിരുന്നു എന്നും അറിയുന്നു.

അത്യന്താധുനികത പ്രചണ്ഡമായിരുന്ന നാളുകളിലാണു് അദ്ദേഹം എഴുത്തു നിറുത്തിയതു്. കഥയെഴുത്ത് ആകെമാറിപ്പോയ ആ കാലത്തിന്റെ അസംബന്ധം കണ്ടു് അദ്ദേഹം വേദങ്ങളിലേക്കും സൂഫിസത്തിലേക്കും അര്‍ത്ഥം തേടിപ്പോയി. അവിടെ അദ്ദേഹം അനേകം പനിനീര്‍പ്പൂവുകള്‍ കണ്ടിട്ടുണ്ടെന്നു് സുഹൃത്തുക്കള്‍ പറയുന്നു. ഇറുത്തെടുക്കാന്‍ അദ്ദേഹം തുനിഞ്ഞില്ല. തത്വജഞാനിക്ക് എത്രവേഗം ഒരു കഴുതയാകാമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പരന്നും ആഴ്ന്നും പോയ വായനയുടെയും സങ്കല്‍പങ്ങളുടെയും ലോകത്ത് സ്വന്തമായെഴുതിയവ നിരര്‍ത്ഥകമായിത്തീര്‍ന്നു. അങ്ങനെയുള്ള ഒരാള്‍ക്കു് കഥകളിലേക്കു് പിന്മടക്കമില്ല.

പാതിരാപൂവിന്റെ കഥയില്‍ കെയു സ്വന്തംവിധി ഒളിപ്പിച്ചുവച്ചിട്ടുണ്ടു്. നൃത്തം ചെയ്തിരുന്ന കാലുകള്‍ തളര്‍ന്ന്, എന്നെങ്കിലും നൃത്തം ചെയ്യാന്‍ ശേഷികിട്ടുമെന്ന സ്വപ്നത്തില്‍ ദിവസവും റോസാപ്പൂക്കള്‍ ഇറുത്തെടുത്ത് പ്രാര്‍ത്ഥിക്കുന്ന ലില്ലി അദ്ദേഹം തന്നെയാണു്. നൃത്തം ചെയ്യാന്‍ തടാകത്തിലേക്കിറങ്ങിപ്പോയ ലില്ലിയെ സൃഷ്ടിച്ച അദ്ദേഹത്തില്‍ കഥകളുടെ നിലയ്ക്കാത്ത ഓളങ്ങള്‍ മരണംവരെ തിരയടിച്ചിരിക്കാന്‍ സാദ്ധ്യതകളേറെയാണു്. ഇന്നു് അദ്ദേഹത്തിന്റെ കഥകള്‍ വായിക്കുമ്പോള്‍ സ്വന്തം സൃഷ്ടിച്ച സൌന്ദര്യത്തിന്റെ തടാകത്തില്‍ എന്നന്നേക്കുമായി അദ്ദേഹം മുങ്ങിമറഞ്ഞതുപോലെ.

 

ഹൂറി വായിച്ച രാത്രിയില്‍ സങ്കടങ്ങള്‍ പലതായി. പിറന്ന കുഞ്ഞുമായി അവള്‍ ഇരുട്ടിലേക്കു മറഞ്ഞതിന്റെ വേദന. കെയു എന്ന വ്യക്തി മണ്‍മറഞ്ഞതിന്റെ നഷ്ടബോധം. ഇരുട്ടില്‍ വിടര്‍ന്ന് അദൃശ്യമായി നിലകൊണ്ട് അപ്രത്യക്ഷമായ ഒരു പാതിരാപൂവാണ് കെയു.


 

നാല്പതുവര്‍ഷങ്ങള്‍ക്കുമുമ്പെഴുതിയ കഥകള്‍ ഇന്നത്തെ കഥകളുടെ പൂര്‍വ്വഗാമിയല്ല. അവ എന്നത്തേയും കഥകളാണു്. അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന ആഖ്യാനത്തിന്റെ ചാതുര്യം വരുംതലമുറയെ വിസ്മയിപ്പിക്കുകതന്നെചെയ്യും. കെയുവിന്റെ സാഹിത്യത്തെകുറിച്ചുള്ള ഗൌരവമായ പഠനത്തിനു് കഥകളുടെ പുനഃപ്രസാധനത്തിലൂടെ തുടക്കമാകും.

ഹൂറി വായിച്ച രാത്രിയില്‍ സങ്കടങ്ങള്‍ പലതായി. പിറന്ന കുഞ്ഞുമായി അവള്‍ ഇരുട്ടിലേക്കു മറഞ്ഞതിന്റെ വേദന. കെയു എന്ന വ്യക്തി മണ്‍മറഞ്ഞതിന്റെ നഷ്ടബോധം. ഇരുട്ടില്‍ വിടര്‍ന്ന് അദൃശ്യമായി നിലകൊണ്ട് അപ്രത്യക്ഷമായ ഒരു പാതിരാപൂവാണ് കെയു.
 
 
കെ.യു അബ്ദുല്‍ ഖാദര്‍ ഓര്‍മ്മ

കെ.യു അബ്ദുല്‍ ഖാദര്‍ : ഓര്‍മ്മ മുറിച്ച് ഒരെഴുത്തുകാരന്‍ തിരിച്ചെത്തുന്നു

കെ.എം ലെനിന്‍ എഴുതുന്നു: സത്യത്തില്‍ ആരായിരുന്നു കെ. യു?

ഡോ. നസീം എഴുതുന്നു: എന്തിനാണ് വാപ്പ എഴുത്തു നിര്‍ത്തിയത്?

ഹുസൈന്‍ കെ.എച്ച്. എഴുതുന്നു: അകലെയൊരാള്‍

കഥ: ഹൂറി

കഥ: കുരിശുയുദ്ധത്തെപ്പറ്റി ഒരു കോമഡി

കഥ:തത്ത്വജ്ഞാനിയും കഴുതയും

കഥ: ഒരു പാതിരാപൂവിന്റെ കഥ
 
 

Leave a Reply

Your email address will not be published. Required fields are marked *