ഒഴിക്ക്, അവരുടെ ചെവിയില്‍ ഉരുക്കീയം

നാലുവര്‍ഷങ്ങളിലായി ഇന്ത്യയിലെ ഉന്നത വിദ്യാലയങ്ങളില്‍ നിന്ന് 18 ദലിത് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ലോകത്തെ ആത്മഹത്യാ നിരക്കില്‍ പത്തുശതമാനം തലകള്‍ സംഭാവന ചെയ്യുന്ന രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ആത്മാഹുതികള്‍ അസാധാരണമല്ല^പക്ഷെ നടേ പറഞ്ഞ 18 മരണങ്ങളും ഒരര്‍ഥത്തില്‍ ജാതി കൊലപാതകങ്ങളാണ്-സവാദ് റഹ്മാന്‍ എഴുതുന്നു

തലച്ചോറില്ലാത്ത നിനക്ക് ഒരുകാലത്തും ഡോക്ടറാവാന്‍ കഴിയില്ല എന്ന് മാഷ് അവനോട് തറപ്പിച്ച് പറഞ്ഞിരുന്നു- മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി ആള്‍ ഇന്‍ഡ്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍അഡ്മിഷന്‍ കിട്ടി പഠിക്കാന്‍ പോയ ബാല്‍മുകുന്ദിനോട്. കഴിഞ്ഞ പരീക്ഷകളിലെല്ലാം അവന് മികച്ച മാര്‍ക്കുണ്ടായിരുന്നു. ഒരേ സമയം ആറ് പ്രവേശന പരീക്ഷകളുടെ റാങ്ക് പട്ടികയിലെ പേരുകളൊന്ന് അവന്റേതായിരുന്നു. പക്ഷെ അതിനെയെല്ലാം നിഷ്ഫലമാക്കുന്ന അയോഗ്യതയില്‍ പിറന്നവന് – ഒരു ദലിതന് എങ്ങിനെ ഡോക്ടറാവാന്‍ പറ്റും?
വീട്ടുകാര്‍ കഷ്ടപ്പെട്ടും കടം വാങ്ങിയും സംഘടിപ്പിച്ച പണം പാഴായിപ്പോകാതിരിക്കാന്‍ പഠനം പൂര്‍ത്തിയാക്കണമെന്നും, ശേഷം മനുഷ്യനെ മനുഷ്യനായി കാണാന്‍ മടിക്കുന്ന ഈ രാജ്യം വിട്ടുപോയി ജീവിക്കണമെന്നും അവനുണ്ടായിരുന്നു. അധ്യാപകരുടെ അറ്റമില്ലാത്ത അവഹേളനങ്ങള്‍ അതിനുപോലും അവനെ അനുവദിച്ചില്ല. ദലിത് ആദിവാസി ചെറ്റകള്‍ വന്നിട്ട് വലിയ മെനക്കേടാണുണ്ടാക്കുന്നതെന്ന് അവര്‍ പറഞ്ഞു കൊണ്ടേയിരുന്നു. ചെറുത്തുനില്‍പ്പുകളെല്ലാം വിഫലമായപ്പോള്‍ അവന്‍ ജീവിതത്തിന് സ്വയം വിരാമമിട്ടു.
കിഴക്കിന്റെയും പടിഞ്ഞാറിന്റെയും ആഫ്രിക്കയുടെയും യൂറോപ്പിന്റെയും ചിത്രങ്ങള്‍ ഒന്നൊഴിയാതെ പ്രദര്‍ശിപ്പിച്ചും പഠനം നടത്തിയും ചര്‍ച്ചയാക്കുന്ന ചലചിത്രങ്ങളുടെയും ലഘുചിത്രങ്ങളുടെയും പെരുന്നാളുകള്‍ അരങ്ങേറുന്ന കേരളത്തില്‍ നാളിതുവരെ ഒരു പൊതുപ്രദര്‍ശനം പോലും നടന്നിട്ടില്ലാത്ത ദ് ഡെത്ത് ഓഫ് മെറിറ്റ് എന്ന ലഘുചിത്രത്തിലാണ് ഡോ. ബാല്‍മുകുന്ദ് ഭാരതിയുടെ ജീവിതവും മരണവും പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 10നാണ് ബാല്‍മുകുന്ദ് മരിച്ചത്.
കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി ഇന്ത്യയിലെ ഉന്നത വിദ്യാലയങ്ങളില്‍ നിന്ന് 18 ദലിത് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. ലോകത്തെ ആത്മഹത്യാ നിരക്കില്‍ പത്തുശതമാനം തലകള്‍ സംഭാവന ചെയ്യുന്ന രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ ആത്മാഹുതികള്‍ അസാധാരണമല്ല^പക്ഷെ നടേ പറഞ്ഞ 18 മരണങ്ങളും ഒരര്‍ഥത്തില്‍ ജാതി കൊലപാതകങ്ങളാണ്.
പ്രിന്‍സിപ്പല്‍ മുതല്‍ കാന്റീന്‍ ജീവനക്കാര്‍ വരെ കാണിച്ച വിവേചനത്തിലും അവഹേളനത്തിലും ശ്വാസംമുട്ടിയുള്ള മരണങ്ങള്‍. സര്‍ക്കാറും സവര്‍ണ മാനേജുമെന്റുകളും നടത്തുന്ന കലാലയങ്ങളില്‍ മാത്രമാണിതെന്ന് കരുതിയാല്‍ അതാകുന്നു ഫലിതം. സര്‍ക്കാറും ഭൂരിപക്ഷ വര്‍ഗീയതയും വേട്ടയാടുന്നുവെന്ന് ആര്‍ത്തുവിളിക്കുന്ന, ന്യൂനപക്ഷ അവകാശങ്ങളെക്കുറിച്ച് വാചാലരാവുന്ന, കാരുണ്യത്തെക്കുറിച്ച് വഅളും വചനപ്രഘോഷണവും നടത്തുന്ന മതമാനേജുമെന്റുകളും അതിഹീനമായ വെറുപ്പാണ് ദലിത് വിദ്യാര്‍ഥികള്‍ക്ക് നേരെ പ്രസരിപ്പിക്കുന്നത്. എറണാകുളം സെന്റ്തെരാസാസ് കോളേജ് ഹോസ്റ്റലില്‍ തൊലികറുത്ത വിദ്യാര്‍ഥിനികളെ നിലത്തുകിടത്തിയത് മറക്കാറായിട്ടില്ല. ഈ പീഡനങ്ങളെ അതിജയിച്ചൊരാള്‍ പൊതു സമൂഹത്തിലേക്കെത്തിയെന്നിരിക്കട്ടെ ജാതിക്കുശുമ്പുകളുടെ പഞ്ചാരിമേളമാണ് അവരെ കാത്തുനില്‍ക്കുക.
ആലപ്പുഴ ജില്ലാജഡ്ജിയായിരുന്ന പി.കെ.ബാബുരാജന്റെ മരണം അതാണ് നമ്മോട് പറഞ്ഞു തരുന്നത്. പ്രമേഹവും ആര്‍ത്രൈറ്റിസുമുള്‍പ്പെടെ കടുത്ത രോഗങ്ങള്‍ അലട്ടിയിരുന്ന ബാബുരാജിന് വീഴ്ചയില്‍ സാരമായ പരിക്കേറ്റിട്ടും അവധി അനുവദിക്കപ്പെട്ടില്ല. ശാരീരിക അവശതകള്‍ക്കിടെ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് ഒരുക്കം നടത്തിയില്ല എന്ന മഹാ അപരാധത്തിന് പഴികേള്‍ക്കേണ്ടി വന്നതോടെ അദ്ദേഹം സ്വയം മരണവിധി എഴുതുകയായിരുന്നു. ഒരു ശക്തിക്കും സ്വാധീനിക്കാന്‍ കഴിയാത്ത ന്യായാധിപന്‍ എന്ന് പേരുകേട്ട ന്യായാധിപന് അവഹേളനങ്ങള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ബാബുരാജിന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി.ടി.സുകുമാരന്‍ എന്ന പകരം വെക്കാനില്ലാത്ത ഐ.എ.എസ് ഉദ്യോഗസ്ഥന്‍ൈ മരണത്തെക്കുറിച്ചുള്ള അന്വേഷണം കൊലപാതകത്തെക്കുറിച്ചുള്ള അവശേഷിച്ച തെളിവുകള്‍ നശിപ്പിക്കാന്‍ മാത്രമാണ് സഹായിച്ചത് എന്നോര്‍ക്കുമ്പോള്‍ ഈ അന്വേഷണത്തെച്ചൊല്ലിയും ഏറെ ആശ കൊള്ളാന്‍ വയ്യ.
വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന മനുസ്മൃതിയിലെ നിര്‍ദേശമാണ് അതിനേക്കാള്‍ ക്രൂരമായ രീതിയില്‍ ദലിതു വിദ്യാര്‍ഥികളുടെ മേല്‍ നടപ്പാക്കപ്പെടുന്നത്. ദലിതന്‍ രാഷ്ട്രപതിയും ചീഫ്ജസ്റ്റിസുമായിട്ടും ഭരണഘടനയുടെ ആദ്യപേജുപോലും നടപ്പാക്കാനാവാത്ത നാട്ടില്‍ അങ്ങിനെ ജാതിവാദികളുടെ ഭരണഘടന വിജയകരമായി പരിലസിക്കപ്പെടുന്നു.

23 thoughts on “ഒഴിക്ക്, അവരുടെ ചെവിയില്‍ ഉരുക്കീയം

 1. MANUSMRITHIYIL EVIDEYAANU SUHRUTHE, “SOODRAN” ENNA PADAM KONDU “DALITHAN” ENNANU UDHESIKKUNNATHENNU PARANJITTULLATHU? ANGINE AANENNU VARUTHI THEERKKUNNATHALLE? KAARANAM IVIDE SO CALLED “SAVARNANUM” SO CALLED “DALITHANUM” THAMMIL EPPOLUM ORU GAP UNDAKANAM, ENNALALLE DALITHANTE PERIL MUTHALA KANNEROZHUKKUNNAVARKKU JEEVIKKAN PATOO. EE AVASTHAKKU SAVARNANO, DALITHANO ALLA KUTTAKKAR, NINGALE POLULLA EZHUTHUKARANU. INI, SAVARNANUM, DALILATHANUM THAMMIL JATHIYUDE PERIL IPPOLUM GAP UNDENGIL, ATHINU AAYIRAKKANAKKINU VARSHANGALKKU MUNPU EZHUTHIYA, MANUSMRITHI AANO KAARANAM?

 2. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കണമെന്ന മനുസ്മൃതിയിലെ നിര്‍ദേശമാണ് അതിനേക്കാള്‍ ക്രൂരമായ രീതിയില്‍ ദലിതു വിദ്യാര്‍ഥികളുടെ മേല്‍ നടപ്പാക്കപ്പെടുന്നത്. ദലിതന്‍ രാഷ്ട്രപതിയും ചീഫ്ജസ്റ്റിസുമായിട്ടും ഭരണഘടനയുടെ ആദ്യപേജുപോലും നടപ്പാക്കാനാവാത്ത നാട്ടില്‍ അങ്ങിനെ ജാതിവാദികളുടെ ഭരണഘടന വിജയകരമായി പരിലസിക്കപ്പെടുന്നു…>
  നിറീക്ഷണങ്ങൾക്ക് അഭിനന്ദനങ്ങൾ.

 3. ഈ ലേഖനവും തിരസ്ക്കരിക്കപെടുന്നു .ജാതി ചിന്തയ്ക്ക് തന്നെ വീണ്ടും വിജയം.

 4. നിങ്ങൾ മനുഷ്യ പക്ഷത് നില്ക്കുന്നു എങ്കിൽ നിങ്ങൾ സംസാരിയ്ക്കുന്നത് ഫാക്ട്സ് ആൻഡ്‌ ഫിഗേര്സിന്റെ ടേംസിൽ ആവണം എന്നില്ല, ക്യാരക്ട്ടെർ ന്റെ ടേംസിൽആവുന്നതനാണ് റീച്ചബിളിട്ടിയ്ക്ക് നല്ലത്. അത്തരം രീച്ചബിളിട്ടിയും അത് തരുന്ന ഇമോഷണൽ ലെജിട്ടിമസിയും ഒരു തരം അഡിക്ഷനാണ്. രാഷ്ട്രീയ പാര്ട്ടികളും, എൻജി ഓ കളും, ബഹുജന പ്രക്ഷോഭങ്ങളും എല്ലാം തന്നെ ഇത്തരം “വൈകാരിക സാധൂകരണത്തിന് ” വേണ്ടി യുള്ള കാട്ടിക്കൂട്ടലുകലായാണ് കലാശിയ്ക്കുന്നത്. തമിഴ്, സ്ത്രീകള്, ദളിതർ എന്നിവര്ക്ക് വേണ്ടിയൊക്കെ പറയുമ്പോൾ അത് വൈകാരികം കൂടിയായ വിഷയമാണ്. ഈ വൈകാരിക സാധൂകരണം വളരെ പ്രധാനമാണ്. കാരണം, ജെനുവിൻ ആയ മനുഷ്യരുടെ പ്രശ്നങ്ങളിൽ നിയമവും മനുഷ്യരുടെ സമീപനവും, ആ ജെനുവിനിട്ടി കണക്കിലെടുത്ത് കൊണ്ടാവണം. അത് വൈകാരികമായ ഒരു പ്രോസെസ്സ് ആണ്. അത് ഒഴിവാക്കിക്കൊണ്ട് നിങ്ങള്ക്ക് രാഷ്ട്രീയമോ, കവിതയോ, ലേഖനമോ എഴുതാൻ പറ്റില്ല. പക്ഷെ ഓർക്കേണ്ടത് , വസ്തുതകളെ നിങ്ങൾ എങ്ങിനെയാണ് പ്രതി നിധീകരിയ്ക്കുന്നത് എന്നാണ്.

  ഇവിടെ 18 കുട്ടികൾ ആത്മഹത്യ ചെയ്തു. അതും, സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവർ എന്ന് പറഞ്ഞാൽ, മേലെ പറഞ്ഞ സാധൂകരണം കിട്ടുകയില്ല. മരിച്ചയാൾ ദളിതനാണ് എന്ന് ഊന്നിപ്പറയണം. രാജ്യത്തെ പ്രവേശന പരീക്ഷകളിൽ ജനറൽ വിഭാഗത്തില പെടാത്ത വിദ്യാർതികൽക്ക് പ്രവേശനം ലഭിയ്ക്കാൻ വേണ്ടിവരുന്ന മാർക്ക് ജെനെരൽ വിഭാഗത്തെ അപേക്ഷിച്ച് എത്ര മാത്രം കുറവാണ് എന്ന് അറിയാമോ? കേരള എന്ട്രന്സിൽ 800-900 റാങ്ക് കിട്ടിയവരുടെ കൂടെയാണ് റിസർവേഷന്റെ പേരിൽ 31000 റാങ്ക് കിട്ടിയ കുട്ടി പഠിയ്ക്കുന്നത്. (ലേഘനത്തിൽ പറഞ്ഞ കുട്ടികളുടെ കാര്യം അറിഞ്ഞുകൂടാ )ആ കുട്ടിയ്ക്ക് സ്ടിപെന്റ്റ്, സൌജന്യ ഹോസ്റ്റൽ, ലൈബ്രറി സൌകര്യങ്ങൾ, ഫീസ്‌ അടയ്ക്കുകയും വേണ്ട. ഏറ്റവും വലിയ കടും കൈ, ഉപരി പഠനത്തിന് വേണ്ട മിനിമം മാര്ക്കും ജനറൽ വിഭാഗത്തെ കാൽ എത്ര കുറവ്. ഉപരി പഠന എന്ട്രന്സിനും ഇത് തന്നെ അവസ്ഥ.അവിടെ ഒരു ക്വാളിട്ടി ദിഫ്ഫെരെൻസ് ഉണ്ട്. തീര്ച്ചയായും ഉണ്ട്.ജനറൽ വിഭാഗത്തിൽജനിച്ച മനുഷ്യര്, അതും സവർണർ ആയവർ എല്ലാവരും പണക്കാരാണ് , അവർക്ക് ഫീസ്‌ അടയ്ക്കാനും, ഭാരിച്ച തുക കൊടുത്തു കൊച്ചിങ്ങിനു പോവാനും ഉള്ള കഴിവുണ്ട്, ദളിതര്ക്ക് മാത്രമേ സാമ്പത്തിക പ്രശ്നങ്ങള ഉള്ളൂ എന്നാണ് ധാരണ.അക്കൂട്ടത്തിൽ ജെനുവിൻ ആയ ഒരു മനുഷ്യൻ ആത്മഹത്യ ചെയ്താലും അത് ജാതി അടിശാനത്തിൽ ചർച്ച ചെയ്യുകയും, അതിലെ രാഷ്ട്രീയപരമായ പൊള്ളത്തരം കണ്ടു പിടിയ്ക്കുകയും ചെയ്യുമോ? സവര്ണന്റെ ജെനുവിനിട്ടി എന്താ ജെനുവിനിട്ടി അല്ലേ? എന്താ ഐ ഐ റ്റികളിൽസവർണ വിദ്യാർഥികൾ ഫീസ്‌ കൊടുക്കാൻ ഇല്ലാതെയോ, റാഗിങ്ങിന് വിധേയമായോ മരിച്ചിട്ടില്ലേ?

  ഒരു വിഭാഗം ആളുകൾ മറ്റൊരു വിഭാഗത്തോട് മനുഷ്യത്വമില്ലതെ പെരുമാറുന്നതിനു ന്യായീകരണമില്ല. കുട്ടികൾ ആത്മഹത്യ ചെയ്യുന്നതിന്, സാമ്പത്തികവും, ഗ്രാമീണർ നഗരങ്ങളിലേയ്ക്ക് ചെല്ലുംബോഴുള്ള ഒരു തരം ബുള്ളിയിംഗ് അടക്കമുള്ള സാമൂഹ്യവുമായ കാരണങ്ങളുണ്ട്. ധൂർതരും അലസരുമായ ധാരാളം ദളിതർജാതിയുടെ ആനുകൂല്യം അനുഭവിയ്ക്കുന്നുണ്ട്. ഭക്ഷണം കഴിയ്ക്കാൻ നിവര്ത്തിയില്ലാത്ത ഒരു പാടു സവർണ വിദ്യാര്തികളും ഉണ്ട്. അതുകൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മനുഷ്യരെ കുറിച്ച് പറയൂ.അവരെ സവർണരും അവർണരും ഉപദ്രവിയ്ക്കും.അത് അധ്വാനിയ്ക്കാതെ അധികാര സ്ഥാനതെത്തിയ മനുഷ്യരും, അല്ലാത്തവരും തമ്മിലുള്ള പ്രശ്നമാണ്.എല്ലാ വിധ സംവരണവും സാമ്പത്തിക അടിസ്ഥാനത്തിലാവണം എന്ന് പറഞ്ഞു നോക്കൂ. അടി ഏതു വഴിയ്ക്ക് വന്നു എന്ന് നോക്ക്യാ മതി

  ( കറുത്തിട്ടാണ് എങ്കിലും ഞാൻ ഒരു “സവർണയാണ്. “” എനിയ്ക്ക് പറയ/ വേലൻ സമുദായതിലെയ്ക്കു മാറിയാൽ കൊള്ളാം എന്നുണ്ട്. നിവര്തിയുണ്ടോ സുഹൃത്തേ? )

  • >> അതുകൊണ്ട് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മനുഷ്യരെ കുറിച്ച് പറയൂ.

   ഇത് ഒറ്റ നോട്ടത്തിൽ നിര്ദോഷ പരമായ ഒരു ഒരു പ്രസ്താവന ആണെന്ന് തോന്നും.അല്ലേ ? സമൂഹത്തിന്റെ നാനാ തുറകളിലും ഇന്നും ജാതിയുണ്ട്..സ്റാലിൻ കുറുപ്പിന്റെ ഡോകുമെന്ററി കണ്ടു നോക്കു … ഇന്ത്യൻ സമൂഹത്തിൽ കറുത്ത തൊലിയുള്ളവർ അനുഭവിക്കുന്ന വേർ തിരിവിന്റെ അറ്റം അന്വേഷിച്ചാൽ എത്തുന്നത്‌ ജാതിയിൽ തന്നെയാണ് . പിന്നെയും അന്വേഷിച്ചാൽ ചെന്നെത്തുന്നത് മനുസ്മ്രിതി പോലുള്ള ഗ്രന്ഥങ്ങളിൽ ആണ്…പറ്റുമെങ്കിൽ മനുസ്മ്രിതി എങ്കിലും വായിച്ചു നോക്കുക. എന്നിട്ട്, അന്നത്തെ ഒരു ശുദ്രകുടിയിൽ വളര്ന്ന ഒരു ശൂദ്രനായി തന്നേയ് ഒന്ന് സങ്കല്പിക്കു! …കാലങ്ങളായി ഒരു വിഭാഗം മനുഷ്യരോട് ചെയ്തു കൂട്ടിയ അന്യായങ്ങല്ക് ഒരു പ്രായശ്ചിത്തം എന്നാ നിലയിലെങ്കിലും ഇന്നത്തെ റിസർവേഷൻ സിസ്ടത്തെ കാണാൻ നോക്ക്.
   സാമൂഹിക /സാമ്പത്തിക വ്യവഹാരങ്ങളിൽ തങ്ങള്ക് വേണ്ട അക്കങ്ങളും അളവുകളും കൊണ്ടുവരിക എന്നത് തന്നേയ് ഒരു സാമൂഹിക ഇടപെടല ആണ്. അത് കൊണ്ടാണ് സമൂഹത്തിന്റെ ഉയര്ന്ന തട്ടിൽ നിൽകുന്നവർ തങ്ങളുടെ പ്രശ്നങ്ങള അക്കങ്ങലിലൂടെയു താഴെക്കിടയിലുള്ളവർ വെറും വൈകാരിക ജല്പനങ്ങലായും പറയുന്നത്…ഇദ്ദേഹം വിചാരിക്കുന്ന പോലെ ഫാക്റ്റ്സും ഫിഗേര്സും വൈകാരികമായ ഇടപെടലുകൾക് അതീതമല്ല .
   വേല നോ പറയനോ ആകണമെങ്കിൽ ഒരെളുപ്പവഴിയുണ്ട്…ആ ജാതിലുള്ള ഒരാളെ വേളി കഴിക്കു…

   • “വേല നോ പറയനോ ആകണമെങ്കിൽ ഒരെളുപ്പവഴിയുണ്ട്…ആ ജാതിലുള്ള ഒരാളെ വേളി കഴിക്കു”….എന്നാലും ആകില്ല.. പക്ഷെ സർകാരിൽ നിന്നും അമ്പതിനായിരം രൂപ കിട്ടും.. ജാതി ജന്മന ഉള്ളതാണ്.. ജാത്യാൽ ഉള്ളത് തൂത്താൽ പോകില്ല എന്നാണല്ലോ ചൊല്ല്,,

   • കേൾക്കുമ്പോൾ ദളിതാനുഭാവമുള്ള ഏവര്ക്കും വളരെ സുഖം തോന്നുന്നതും ആനുകൂല്യം അനുഭവിക്കുന്നവർക്ക് അതിലും സുഖം തോന്നുന്നതും ആയ ഒന്നാണ് ജാത്യാടിസ്ഥാനത്ത്തിൽ ഉള്ള സംവരണങ്ങൾ. ആത്യന്തികമായി ജാതിവ്യവസ്ഥ നിലനിര്താനും മനുഷ്യര് തമ്മിലുള്ള മാനസിക വിവചനം കൂടുതൽ ഭീകരമാക്കാനും മാത്രമേ ഇത് സഹായിക്കൂ . താല്ക്കാലിക ലാഭം മാത്രം കാണുന്ന രാഷ്ട്രീയ ഹൃസ്വ ദൃഷ്ടികളുടെ മനസ്സിൽ നിന്ന് വേറെന്താണ് നമുക്ക് പ്രതീക്ഷിക്കാനാവുക. ഇത് ഈ തരത്തിലെ സംവരണാനുകൂല്യം അനുഭവിക്കുന്ന സഹോദരങ്ങൾ മനസിലാക്കിയിരുന്നെങ്കിൽ എന്ന് ആശിച്ചു പൊവുന്നു. തിരിച്ചറിഞ്ഞു വരുമ്പോഴേക്കും വളരെ വളരെ വൈകിപ്പോയിട്ടുണ്ടാവും …

  • “”( കറുത്തിട്ടാണ് എങ്കിലും ഞാൻ ഒരു “സവർണയാണ്. “” എനിയ്ക്ക് പറയ/ വേലൻ സമുദായതിലെയ്ക്കു മാറിയാൽ കൊള്ളാം എന്നുണ്ട്. നിവര്തിയുണ്ടോ സുഹൃത്തേ? )””
   ..ഇപ്പോൾ പോലും സംവരണത്തിലെ സാമ്പത്തിക ആനുകൂല്യം എന്നാ കോഴികൂട്ടിൽ ആണ് കണ്ണ്.. സംവരണം ജാതി അടിസ്ഥാനമാക്കിയാണ്. ഈ പറയുന്ന സഹോദരി , പറയാൻ / വേലാൻ സമുദായതിലെക്കു വന്നാൽ, അവിടെ കിട്ടുന്ന ജാതി പീഡനങ്ങളെ കൂടി ഏറ്റെടുക്കുവാൻ തയ്യാറാണോ ???

   നൂറ്റാണ്ടുകള നീണ്ടു നിന്ന ജാതി വ്യവസ്ഥിതിയിൽ താഴ്ത്ത പെട്ട് പോയവരെ പിടിച്ചുയര്താൻ വേണ്ടി ആണ് സംവരണം …. വെറും അമ്പതു വര്ഷം മുന്പ് വരെ സമ്പന്നർ ആയിരുന്ന സവർണർ, ഇത്ര പെട്ടെന്ന് പാപ്പര് ആയോ?? ഇനി ആയെങ്കിൽ തന്നെ അതിനു ജാതി സംവരണത്തിൽ കൈ വെക്കുന്നത് എന്തിനു.. സാമ്പത്തിക സംവരണം വേറെ കൊണ്ട് വരണം ..

   >>>”എന്താ ഐ ഐ റ്റികളിൽസവർണ വിദ്യാർഥികൾ ഫീസ്‌ കൊടുക്കാൻ ഇല്ലാതെയോ, റാഗിങ്ങിന് വിധേയമായോ മരിച്ചിട്ടില്ലേ?”….<<<>>””കേരള എന്ട്രന്സിൽ 800-900 റാങ്ക് കിട്ടിയവരുടെ കൂടെയാണ് റിസർവേഷന്റെ പേരിൽ 31000 റാങ്ക് കിട്ടിയ കുട്ടി പഠിയ്ക്കുന്നത്. ‘”..ഉപരി പഠനത്തിന് വേണ്ട മിനിമം മാര്ക്കും ജനറൽ വിഭാഗത്തെ കാൽ എത്ര കുറവ്. ഉപരി പഠന എന്ട്രന്സിനും ഇത് തന്നെ അവസ്ഥ.അവിടെ ഒരു ക്വാളിട്ടി ദിഫ്ഫെരെൻസ് ഉണ്ട്. തീര്ച്ചയായും ഉണ്ട്.<<<

   ഇത് വളരെ വസ്തുതാപരമായ കാര്യം ആണ്…സംവരണത്തിന്റെ നടത്തിപ്പിലെ പാളിച്ച ആണ് ..

 5. അതു കലക്കി ശാലിനി, എന്റെയും വികാരം ഇതു തന്നെയാണ്. സവർണനായതുകൊണ്ട് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്തതിന്റെ വിഷമം ഇപ്പോഴും ബാക്കിയാണെനിക്കു…

  • >>>അതു കലക്കി ശാലിനി, എന്റെയും വികാരം ഇതു തന്നെയാണ്. സവർണനായതുകൊണ്ട് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്തതിന്റെ വിഷമം ഇപ്പോഴും ബാക്കിയാണെനിക്കു…<<<<<………ഒരിക്കലും അല്ല… സവര്ണൻ ആയതിന്റെ പേരില് വിദ്യാഭ്യാസം എവിടെയും നിരോധിച്ച ചരിത്രം ഇല്ല, എന്നാൽ അവര്ണൻ ആയതിന്റെ പേരില് വിദ്യ നിഷേധികപെട്ട ചരിത്രം ആണ് ഉള്ളത്.. അത് തന്നെ ആണ് ഈ പോസ്റ്റിനെ പേരും..

   • മോനായി ജീവൻ കുട്ടാ, ആളുകളെ കൊല്ലാതെ കൊല്ലുന്ന രീതിയാണു ഞാൻ പറഞ്ഞത്‌….. അതു ജീവൻ എന്നു പേരുമാത്രമുള്ളതോണ്ട്‌ അറിയണമെന്നില്ല… അനുഭവം സാക്ഷി
    സവർണ്ണനായതിന്റെ പേരിൽ വിദ്യ നിഷേദിച്ചു എന്നല്ല ഞാൻ പറഞ്ഞതു… ഇഷ്ടപ്പെട്ട വിഷയം പഠിക്കാൻ കിട്ടിയില്ല എന്നാണു… ഇതിനെയും വേണമെങ്കിൽ വിദ്യാ നിഷേധമായി കാണാം. ഡോക്ടർ ആവാൻ പഠിക്കാൻ താൽപര്യമുള്ള ഒരാളെ റിസർവ്വേഷന്റെ പേരു പറഞ്ഞു കൊമെഴ്സ്‌ എടുപ്പിക്കുന്ന പരുപാടിക്കു എന്ത്‌ പേരാണു പറയേണ്ടത്‌?? ഒന്നുദാഹരിചെന്നുമാത്രം

    • അതിനു ഞങ്ങൾ എന്ത് ചെയ്തു ??
     “. ഡോക്ടർ ആവാൻ പഠിക്കാൻ താൽപര്യമുള്ള ഒരാളെ റിസർവ്വേഷന്റെ പേരു പറഞ്ഞു കൊമെഴ്സ്‌ എടുപ്പിക്കുന്ന പരുപാടിക്കു എന്ത്‌ പേരാണു പറയേണ്ടത്‌?? ”

     ഡോക്ടര ആയി പഠിക്കാൻ താല്പര്യം ഉള്ളവന ഭരണഖടനപരമായി ഉള്ള സീറ്റു ലഭിക്കാൻ തക്കവണ്ണം റാങ്ക് വാങ്ങണം. അല്ലാതെ ഞങ്ങളുടെ തലയില കയറാൻ അല്ല വരേണ്ടത്..

  • അത് ങ്ങള് ജീവിയ്ക്കാൻ പടിയ്ക്കാഞ്ഞിട്ടാണ് ഭായ്. ചെലര്ക്ക് ഉന്തി കയറ്റാൻ ആൾക്കാരുണ്ട് എന്ന് വെച്ച് നമ്മക്ക് ജീവിയ്ക്കതിരിയ്ക്കാൻ പറ്റ്വോ? നമ്മുടെ വലി മുട്ടി വണ്ടി നിന്നാ വിശന്നു ചത്തു എന്ന് പറയൂല. “ഡയറ്റി ചത്തു എന്നെ പറയൂ.” . അതോണ്ട് എല്ലാ കേറ്റോം താഴെന്നേ ഫസ്റ്റ് ഗിയരിട്റ്റ് കേറിപ്പോവാൻ ശ്രദ്ധിയ്ക്കണം.
   (അറ്റ കൈയ്ക്ക് അയ്മബ്ത് കൊല്ലം മുന്നേ അപ്പൂപ്പന്റെ അപ്പൂപ്പന് ആനണ്ടാർന്ന് ന്നു പറഞ്ഞാമതി. മെസ്സ് ബില്ല് വേണ്ടാന്നു വെച്ചോളും !! )

   തമാശ കളഞ്ഞാൽ, ശരിയ്ക്കും തലമുറകളെ ആത്മാഭിമാനത്തോടെ ജീവിയ്ക്കാൻ അനുവദിയ്ക്കാത്ത ഒരു സിസ്റ്റമാണ് നമ്മുടേത്. ജാതി ചിന്ത വേണ്ട എന്ന് വെയ്ക്കാൻ ജാതി സംഘടനകളും രാഷ്ട്രീയക്കാരും സമ്മയ്ക്കൂല. ചെയ്യാവുന്നത് ഉയര്ന്ന ജാതിയും, താഴ്ന്ന ജാതിയും ഇല്ലാതാക്കുക എന്നതാണ്.
   പരസ്യമായി പേരിന്റെ വാലറ്റത്ത് മേനോൻ, ഭട്ടതിരിപ്പാട് എന്നൊക്കെ എഴുതി വെയ്ക്കരുത് എന്ന് പറയുക. അല്ലെങ്ങിൽ പുലയൻ, പറയാൻ, പാണൻ, വേലൻ എന്ന് കൂടി അന്തസോടെ എഴുതി വെയ്ക്കുക. “താഴ്ന്ന ” ജാതിയാണ് എന്ന് മറ്റുള്ളവരാൽ അധിക്ഷേപിയ്ക്കപ്പെടുന്നവര്ക്ക് താഴ്ന്നതോ ഉയര്ന്നതോ ആയ്ക്കോട്ടെ, ഇതെന്റെ ജാതിയാണ് എന്ന് അഭിമാനത്തോടെ പരസ്യമായിട്ട് പറയാൻ സാധിയ്ക്കാതത് എന്തുകൊണ്ടാണ്. സുകുമാരാൻ നായര് എന്ന് കേൾക്കുമ്പോലെ തന്നെ സുകുമാരാൻ പുലയൻ എന്ന് കേള്ക്കാൻ കഴിയാത്ത ആളുകൾ ഉണ്ടാവും. കൽക്കുന്നവർക്ക് രുചിക്യോ, രുചിയ്ക്കതിരിയോ ചെയ്യട്ടെ, പറയുന്നവര എന്ത് കൊണ്ട് പറഞ്ഞു നോക്കുന്നില്ല? അതൊരു സൈക്കോളജിക്കൽ ഇഷ്യൂ ആണ്. അവർ അങ്ങനെ പറഞ്ഞു തുടങ്ങിയാൽ അത് വെച്ച് മുതലെടുക്കുന്നകാരുടെ പീട്യ പൂട്ടിപ്പോവും.
   അല്ലാഹ് ! പടച്ചോനെ ഇവരെ എല്ലാം കൂടി കാത്തോളണേ !

 6. എന്തിനാപ്പോ ശൂദ്ര കുടീല് ജനിച്ച ശൂദ്രനായിട്റ്റ് സങ്ങല്പ്പിയ്ക്കണ് ! മേലെ പറഞ്ഞ പ്രായോഗിക ബുദ്ധിമുട്ടുകളൊക്കെ അനുഭവിയ്ക്കനാണ് എങ്കിൽ, പാലക്കാടു പക്കത്തിലെ ഒരു അപ്പാവി രാജ മകളായി പിറന്താലെ പോതും! പിന്നെ പണ്ട് നിങ്ങള്ടെ പൂർവികർ കുറെ അവരെ ദ്രോഹിച്ചു, അതുകൊണ്ട് ഇപ്പൊ അനുഭവിയ്ക്കുന്നതിനു കുറ്റം പറയാനൊന്നും ഇല്ല എന്നാണ് എങ്കിൽപണ്ട് ഉള്ളതെല്ലാം അധകൃതരെയും, അധ്വാനിയ്ക്കുന്ന്വരെയും ഉധരിയ്ക്കാൻ എഴുതിക്കൊടുത്ത സംവരണ മണ്ടന്മാരുടെ ബാക്കികൾ എന്ന നിലയ്ക്ക് ഞങ്ങള്ക്കും വേണം സം- മരണം.

  മാഷെ, അല്ല ടീച്ചറേ (ജോക്കാണ്!) ജാതി പറഞ്ഞ്, പറഞ്ഞ് ദേ ഇവരൊക്കെ ജാതി പ്രാന്തന്മാരാന് എന്ന് പറയുന്നത് നേരില്ലായ്മയാണ് .എനിയ്ക്കൊരു സുഹൃത്തുണ്ട്. വടക്കാഞ്ചേരിക്കാരി. ജാതിയുടെയും മതത്തിന്റെയും കോളത്തിൽ “പരാമര്ശിയ്ക്കക്കപ്പെടെണ്ടാതില്ല ” എന്നാണ് സ്കൂൾ സർട്ടിഫിക്കറ്റിൽ. ജനറൽ വിഭാഗത്തിലാണ് പഠിയ്ക്കുന്നത്. അർഹിയ്ക്കാത്ത ഔദാര്യം വേണ്ട എന്ന് വെച്ചാ തീരാവുന്നതെ ഉള്ളൂ. നിങ്ങള്ക്ക് പഠിയ്ക്കാൻ കാശില്ല എങ്കിൽ അതിനു സര്ക്കാര് തീര്ച്ചയായും സഹായിയ്ക്കണം. അല്ല നിങ്ങൾക്ക് അധ്വാനിയ്ക്കാൻ വയ്യ എങ്കിൽ അതിനു സർക്കാർകൂട്ട് നില്ക്കുന്നത് ജനാധിപത്യമല്ല, ജന മന്ത് ബാധയാണ്.

  പിന്നെ വേനലേം പറയനേം ഒക്കെ കെട്ട്യ, എന്റെ ജാതി മാറൂല, എന്റെ കുട്ട്യോല്ടെ ജാത്യേ മാറൂ.

  (അല്ലെങ്ങി ഞാനിപ്പ കെട്ടും ഇമ്മിണി പുളിയ്ക്കും, എനിയ്ക്ക് യോഗ ക്ഷേമ സഭേല് മെമ്പര്ഷിപ്പ് ള്ളതാണ്. :p)
  (പിന്നേം കണ്ഫ്യൂഷനായീലോ. NSS ഇൽ മേനോന്മാരെ ചെർക്വോ ആവൊ? )

  • ഇത്രയും കൃത്യമായി ജാതിയുടെ പ്രശനങ്ങൾ മനസ്സിലാക്കാൻ എങ്ങനെ കഴിയുന്നു ചേച്ചി? വാലുപെക്ഷിച്ചാൽ ജാതി പോയി. ഈ വിദ്യ ഉപയോകിച്ചല്ലേ തമിഴ്നാടിൽ ജാതി ഇല്ലാതാക്കിയത്‌. എന്നിട്ടും നമ്മുടെ നാട്ടുകാർക്ക്‌ ഇത് തോനുന്നില്ലല്ലോ ഈശ്വാരാ

 7. ജാതി വിവേചനം സഹിക്കാൻ പറ്റാതെ ആത്മഹത്യ ചെയ്ത മിടുക്കരെക്കുറിച്ചൊരു സിനിമ – The Death of Merit, ഇൻസൈറ്റ് ഫൌണ്ടേഷന് വേണ്ടി അനൂപ്‌ കുമാർ ചെയ്തത്.

  ശാലിനിയുടെ കമന്റുകൾ — “കറുത്തിട്ടാണ് എങ്കിലും ഞാൻ ഒരു “സവർണയാണ്.” “എനിയ്ക്ക് പറയ/ വേലൻ സമുദായതിലെയ്ക്കു മാറിയാൽ കൊള്ളാം എന്നുണ്ട്. നിവര്തിയുണ്ടോ സുഹൃത്തേ?” — “അർഹതയില്ലാത്ത സംവരണക്കാർ” എല്ലാ ആനുകൂല്യങ്ങളും “തട്ടിയെടുക്കുന്നത് ” കണ്ടു ജ്വലിക്കുന്ന രോഷം. ‘മയൂഖം’ സിനിമയിലടക്കം പലയിടത്തും ധാരാളം തവണ നമ്മൾ കണ്ടിട്ടുള്ളത്, കണ്ടുകൊണ്ടിരിക്കുന്നത്. അവിടെയും നിർത്തുന്നില്ല, “ധൂർതരും അലസരുമായ ധാരാളം ദളിതർജാതിയുടെ ആനുകൂല്യം അനുഭവിയ്ക്കുന്നുണ്ട്. ഭക്ഷണം കഴിയ്ക്കാൻ നിവര്ത്തിയില്ലാത്ത ഒരു പാടു സവർണ വിദ്യാര്തികളും ഉണ്ട്.” എന്നിങ്ങനെ പോകുന്ന “fact-finding”. “എല്ലാ വിധ സംവരണവും സാമ്പത്തിക അടിസ്ഥാനത്തിലാവണം എന്ന് പറഞ്ഞു നോക്കൂ. അടി ഏതു വഴിയ്ക്ക് വന്നു എന്ന് നോക്ക്യാ മതി” എന്നൊരു വിലാപം.

  അടി കിട്ടിയിട്ട് യാതൊരു കാര്യവും ഉണ്ടെന്നു തോന്നുന്നില്ല. ഇന്ത്യയുടെ ഭരണഘടനയെ അധിക്ഷേപിച്ചതിന് ജയിലിൽ കിടന്നാൽ ചിലപ്പോൾ ഉപകരിച്ചേക്കും.

 8. സുഹൃത്തേ ആദ്യം ദളിതര്ക്കിടയിലെ ജാതി അവസാനിപ്പിക്കാൻ ശ്രമിക്കു.

 9. അരിയും തിന്ന് ആശാരിച്ചിയേം കടിച്ച് പിന്നെയും പട്ടിക്ക് മുറുമുറുപ്പെന്ന പോലെയാണ്‌, മുകളില്‍ കമന്റിയ നിഷ്കളങ്ക സവര്‍ണ്ണരുടെ കാര്യം. ദളിതര്‍ ഇന്ത്യയിലെ ന്യൂനപക്ഷമല്ല, ഇന്നലെയുമുണ്ടായിരുന്നു ഹരിയാനയില്‍ നിന്ന് അവരെ കൂട്ടത്തോടെ ആട്ടിപ്പായിച്ച വാര്‍ത്ത. ഇന്ത്യയുടെ രാഷ്ട്രീയ സിവില്‍ സര്‍വ്വീസില്‍ അവരുടെ പ്രാധിനിത്യമെത്ര എന്ന് പരിശോധിച്ചാല്‍ തീരുന്നതേയുള്ളൂ ഈ ആത്മരോഷം. അവരുടെ മുന്‍തലമുറയുടെ മാനത്തിനും പ്രയത്നത്തിനും വിലവെക്കാത്തെ പരമാവധി ചൂഷണം ചെയ്ത താങ്കളുടെ പോലുള്ളവരുടെ ശതാബ്ദങ്ങളായുള്ള തലമുറയുടെ ചെയ്തികൊണ്ട് പിന്നാക്കരായിപ്പോയവരെ ഇത്തിരി ആനുകൂല്യം കൊടുത്ത് ഉയര്‍ത്തിക്കൊണ്ട് വരുന്നത് ഇഷ്ടപ്പെടുന്നില്ല അല്ലേ. നിങ്ങളെപ്പോലെ ജീവിത സുഖങ്ങളൂടെ ഒരു മുന്‍കാലം അവര്‍ക്കുമുണ്ടായിരുന്നെങ്കില്‍ അവരോട് മല്‍സരിക്കാന്‍ ത്രാണിയില്ലാതെ തൂപ്പ് പണിക്കിറങ്ങേണ്ടി വരുന്നവരായിരിക്കും “പട്ടരില്‍ പൊട്ടന്‍മാരില്ല” എന്നത് പോലുള്ള പ്രതിലോമതകളുടെ പ്രായോജകര്‍ എന്നതില്‍ എനിക്ക് സംശയമില്ല. സംവരണം ഭക്ഷണത്തിനുള്ളതല്ല അധികാര പങ്കാളിത്തത്തിനാണ്‌ അത് കൊണ്ട് തന്നെ സാമ്പത്തിക സംവരണത്തിന്‌ പ്രസക്തിയില്ല.

 10. Dalits, who are different designations and posts such as Engineers, teachers and doctors, reached there after passing the same examinations written by the dominant caste people. They might have got reservation for the entrance, but that is below than 15 percent, which does not affect the dominant caste people’s prospects in great extend.
  These Dalits, who have proven themselves, have a history of access to education below than a century against the dominant caste who have always been in the centre of facilities related with education and power. Using the Hindu scriptures these dominant caste kept the Dalits away from education from around three millennia! But using the possibility of a few decades Dalits are Doctors, engineers and teachers and in many other positions in government service! Now tell me, who is more meritorious?

 11. “MANUSMRITHIYIL EVIDEYAANU SUHRUTHE, “SOODRAN” ENNA PADAM KONDU “DALITHAN” ENNANU UDHESIKKUNNATHENNU PARANJITTULLATHU? ”

  This is one of the most popular arguments put forward by the savarnas to counter dalit identity politics. who said that caste is by birth? who said that vaisya and soodra are lower in the hierarchy? anybody who is learned can be called a brahmin. anybody can be brahmins… hence it goes on.

  The very fact that these many dalit students commited suicide in our premier institutions, the fact that so many court judgements are biased against lower castes(ex: bhanwari devi), the fact that even today, matrimonies appear as any caste-but no SC/ST.. isnt all this sufficient to prove that caste IS an identity one acquires by birth? or is it that people simply doesnt watn to wake up into the daily reality of cate based discrimination and assault?

 12. “കേരള എന്ട്രന്സിൽ 800-900 റാങ്ക് കിട്ടിയവരുടെ കൂടെയാണ് റിസർവേഷന്റെ പേരിൽ 31000 റാങ്ക് കിട്ടിയ കുട്ടി പഠിയ്ക്കുന്നത്. ‘”

  ഞാനും അങ്ങനൊരു കേരള എന്ട്രൻസ് എഴുതി 31000 റാങ്ക് കിട്ടിയവരുടെ കൂടെ പഠിച്ചതാ. കേരള എന്ട്രൻസ് ലെ റാങ്ക് മാനത്തു നിന്നും പൊട്ടിവീഴുന്നതൊന്നും അല്ല മാഷെ. സാമൂഹ്യമായി മെച്ചപ്പെട്ട നിലയിലുള്ളവരുടെ മക്കൾക്ക്‌ തന്നെയാണ് മിക്കവാറും നല്ല റാങ്കുകൾ കിട്ടാറു. 31000 rank വാങ്ങിയവർ മിക്കവാറും സ്കൂൾ ഇല പോകുന്ന ആദ്യത്തെ തലമുറയായിരിക്കും. അവരെയൊക്കെ കോച്ചിംഗ് ക്ലാസ്സിൽ വിടാനോ വീട്ടില് ഇരുത്തി പഠിപ്പിക്കാനോ motivate ചെയ്യാനോ എങ്ങനെ പഠിക്കണം എന്നും പഠിച്ചത് എങ്ങനെ ഓര്മ വെക്കണം എന്ന് പറഞ്ഞു കൊടുക്കാനോ ഒന്നും ആരും ഉണ്ടായിക്കാണില്ല. ഇനി “അങ്ങനെ വല്ലവരും ഒക്കെ ഉണ്ടാകുന്നത് വരെ നീയൊക്കെ 10th fail ആയി ഇരുന്ന മതി ” എന്നാണോ ആവോ? ഈ 31000 കാരൊക്കെ ഞങ്ങളുടെ ഒപ്പം തന്നെ പരീക്ഷക്ക്‌ പഠിക്കുകയും പഠിപ്പിക്കുകയും ജയിക്കുകയും തൊൽക്കുകയുമ്മ് ഒക്കെ ചെയ്തിട്ടുണ്ട്. പിന്നെ കുറച്ചെങ്കിലും militant social responsibility ഉള്ളവരെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ kaananamengil ഈ 31000 കാരുടെ ഇടയില തന്നെ തപ്പണമായിരുന്നു കേട്ടോ. 800-900 കാരുടെ മഹത്വം ഒക്കെ അവിടെ ഇരിക്കട്ടെ.

 13. കൊന്നും കൊലക്കുകൊടുത്തും കൊല്ലാക്കൊല ചെയ്തും കലിപ്പ് തീരാതെ സവര്‍ണ പ്രഭുത്വം ഇതുപോലെ പുലഭ്യങ്ങളും കെട്ടി എഴുന്നെള്ളിക്കും,
  ദയവായി ആ വിഷം നിറഞ്ഞ മനസും കൊണ്ട് ഇങ്ങോട്ട് വരല്ളേ എന്ന് ആ തമ്പുരാട്ടിക്കുട്ടിയോട് അഭ്യര്‍ഥന

Leave a Reply

Your email address will not be published. Required fields are marked *