കളിമണ്ണ്: അത്ര മഹത്തരമോ പ്രസവം?

 
 
 
 
കളിമണ്ണ് സിനിമയ്ക്ക് ഒരു സ്ത്രീപക്ഷ വായന. ദിവ്യ ദിവാകര്‍ എഴുതുന്നു
 
 

‘ഒരു സ്ത്രീ പൂര്‍ണത നേടുന്നത് അവള്‍ അമ്മയാകുമ്പോഴാണ് ‘ എന്ന ശുദ്ധ തോന്ന്യാസം സാറാ ജോസഫിനെ കൊണ്ട് പോലും പറയിക്കുന്നുണ്ട് സംവിധായകന്‍ . സ്ത്രീ വിമോചന പ്രവര്‍ത്തകയും എഴുത്തുകാരിയുമൊക്കെയായ സാറാ ജോസഫ് ഇത്രക്കും സ്ത്രീ വിരുദ്ധമായ ഒരു പരാമര്‍ശം നടത്തിയത് ഞെട്ടലുണ്ടാക്കുന്നു . ഒരു പുരുഷന്‍ പൂര്‍ണത നേടുന്നത് അവന്‍ അച്ഛനാകുമ്പോഴാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. മാതൃത്വത്തെ മഹത്വവല്ക്കരിക്കുന്നത് പോലെ ആരും പിതൃത്വത്തെ മഹത്വവല്‍ക്കരിക്കാത്തത് എന്തുകൊണ്ടാണ്?

 

 
ശ്വേത മേനോന്റെ പ്രസവം ചിത്രീകരിക്കുക വഴി സ്ത്രീയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടു ചില ക്രിയാത്മകമായ ചര്‍ച്ചകള്‍ക്കും കോലാഹലങ്ങള്‍ക്കും അരങ്ങൊരുക്കി എന്നതൊഴിച്ചാല്‍ പുരോഗമനപരമോ വിപ്ലവകരമോ ആയ ഒരു ആശയവും മുന്നോട്ടു വക്കുന്നില്ല, ബ്ലെസ്സിയുടെ ‘കളിമണ്ണ് ‘ എന്ന ചലച്ചിത്രം . പിതൃകേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥ നൂറ്റാണ്ടുകളായി പെണ്ണിനെ പറ്റിക്കാന്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പല തന്ത്രങ്ങളില്‍ ഒന്നാണ് ‘മാതൃത്വത്തെ മഹത്വവല്കരിക്കല്‍’. ആ തന്ത്രം തന്നെയാണ് ബ്ലെസ്സിയും ഇവിടെ പയറ്റുന്നത്.

ആധുനിക വൈദ്യശാസ്ത്രവും നൂതന സാങ്കേതിക വിദ്യയും ഒക്കെ ചേര്‍ത്തുണ്ടാക്കിയ ഒരു പുതിയ കളിമണ്‍പാത്രത്തിലാണ് പഴയ വീഞ്ഞ് ഒഴിച്ചിരിക്കുന്നതു എന്ന് മാത്രം.വിവാദമായ പ്രസവ രംഗത്തിലും യാതൊരു പുതുമയും തോന്നിയില്ല. സമൂഹത്തിന്റെ സദാചാരബോധത്തെ ഒരു രീതിയിലും പരിക്കേല്‍പിക്കാതെ തന്നെയാണ് സംവിധായകന്‍ അത് ചിത്രീകരിച്ചിരിക്കുന്നത്.

‘ഒരു സ്ത്രീ പൂര്‍ണത നേടുന്നത് അവള്‍ അമ്മയാകുമ്പോഴാണ് ‘ എന്ന ശുദ്ധ തോന്ന്യാസം സാറാ ജോസഫിനെ കൊണ്ട് പോലും പറയിക്കുന്നുണ്ട് സംവിധായകന്‍ . സ്ത്രീ വിമോചന പ്രവര്‍ത്തകയും എഴുത്തുകാരിയുമൊക്കെയായ സാറാ ജോസഫ് ഇത്രക്കും സ്ത്രീ വിരുദ്ധമായ ഒരു പരാമര്‍ശം നടത്തിയത് ഞെട്ടലുണ്ടാക്കുന്നു . ഒരു പുരുഷന്‍ പൂര്‍ണത നേടുന്നത് അവന്‍ അച്ഛനാകുമ്പോഴാണെന്ന് ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. മാതൃത്വത്തെ മഹത്വവല്ക്കരിക്കുന്നത് പോലെ ആരും പിതൃത്വത്തെ മഹത്വവല്‍ക്കരിക്കാത്തത് എന്തുകൊണ്ടാണ് ?

ദിവ്യ ദിവാകര്‍


ഗര്‍ഭധാരണവും പ്രസവവും
വംശവര്‍ദ്ധനക്കുവേണ്ടി സസ്തനികളായ എല്ലാ ജീവികളിലും നിലനില്ക്കുന്ന ഒരു ശാരീരിക പ്രക്രിയ മാത്രമാണ് ഗര്‍ഭധാരണവും പ്രസവവും. അത് അശ്ലീലവും സ്വകാര്യവും ആക്കി വക്കേണ്ട ഒന്നല്ല. എന്നാല്‍ ആവശ്യമില്ലാതെ അതിനെ മഹത്വവല്‍ക്കരിക്കേണ്ട കാര്യവുമില്ല . ‘ഗര്‍ഭിണിയെ കണ്ടാല്‍ താണു വണങ്ങുന്ന സംസ്കാരം നിലനിന്നിരുന്ന നാടാണ് നമ്മുടേത് ‘ എന്നൊക്കെ പറയുന്നതിലൂടെ മാതൃത്വത്തിന് ഒരു ദൈവിക പരിവേഷം കൂടി ചാര്‍ത്തിക്കൊടുക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നു.

സാമൂഹികമോ സാംസ്കാരികമോ രാഷ്ട്രീയമോ ആയ ഒരു ക്രിയാത്മക മേഖലയിലേക്കും ഇറങ്ങിച്ചെല്ലാതെ, പ്രസവവും കുട്ടികളെ വളര്‍ത്തലും മാത്രമായി സ്ത്രീ കുടുംബത്തിനുള്ളില്‍ ഒതുങ്ങി കഴിയേണ്ടത് പുരുഷാധിപത്യ സമൂഹത്തിന്റെ ആവശ്യമായിരുന്നു.കുട്ടികളെ വളര്‍ത്തലും കുടുംബം നോക്കലും ഒരു ബാധ്യതയാണെന്ന് സ്ത്രീക്ക് എന്നെങ്കിലും തോന്നിയാല്‍ തകര്‍ന്നു വീഴുന്നതാണ് പിതൃകേന്ദ്രീകൃത സമൂഹം ഉണ്ടാക്കി വച്ചിട്ടുള്ള കുടുംബ വ്യവസ്ഥ.അതുകൊണ്ടുതന്നെ അങ്ങനെയൊരു തോന്നല്‍ സ്ത്രീക്ക് ഒരിക്കലും ഉണ്ടാകാതെ നോക്കേണ്ടതുണ്ടെന്നു സമൂഹത്തിനു നന്നായി അറിയാം.

അതിനുള്ള എളുപ്പവഴി മാതൃത്വത്തെ മഹത്വവല്‍കരിക്കലാണ് . അമ്മയായും ദേവിയായും വാഴ്ത്തി സ്തുതിക്കുക! എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ പിതൃത്വത്തിന് മുന്നില്‍ ഈ മാതൃത്വം ഒന്നുമല്ലാതെയാകുന്നു. അച്ഛന്‍ അമ്മയുടെ കഴുത്ത് വെട്ടി കൊല്ലാന്‍ പറയുമ്പോള്‍ അത് അനുസരിക്കുന്ന മകനാണ് സല്‍പുത്രന്‍ എന്ന് പരശുരാമന്റെ കഥ നമ്മെ പഠിപ്പിക്കുന്നു. അച്ഛന്‍ ആജ്ഞാപിച്ചാല്‍ അമ്മയെയും സീതയേയും ജീവനെത്തന്നെയും ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് ശ്രീരാമനും പറയുന്നു.

 

ചിത്രത്തിന്റെ അവസാന ഘട്ടത്തില്‍ നായിക മീര (അതോ ശ്വേത മേനോന്‍ തന്നെയോ)ചാനലുകാരോട് ഘോര ഘോരം നടത്തുന്ന പ്രസംഗത്തില്‍, അമ്മയുടെ കുളി സീന്‍ പകര്‍ത്താനായി കുളിമുറിയില്‍ ഒളി ക്യാമറ വച്ച മകന്റെ സംസ്കാര ശൂന്യതയെ കുറിച്ചൊക്കെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഈ മകന്‍ ചെയ്തത് തന്നെയാണ് സംവിധായകന്‍ ബ്ലെസ്സിയും ചെയ്യുന്നത്.


 

അതേ ഇരട്ടത്താപ്പ്
കുടുംബം നിലനിര്‍ത്താന്‍ വേണ്ടി മാതൃത്വത്തെ മഹത്വവല്‍ക്കരിച്ചവര്‍ തന്നെ തങ്ങളുടെ കാമപൂരണത്തിനായി മറ്റൊരു വശത്ത് ദേവദാസിയെയും വേശ്യയെയും സൃഷ്ടിച്ചു. സ്ത്രീയെ ശരീരം മാത്രമായിക്കാണ്ട് ഭോഗിച്ചു. ഇതേ ഇരട്ടത്താപ്പ് തന്നെയാണ് സംവിധായകന്‍ ബ്ലെസ്സിയും തന്റെ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ഒരു വശത്ത് നായികയുടെ ഗര്‍ഭവും പ്രസവവും കാണിച്ചു മാതൃത്വത്തെ സ്തുതിക്കുന്നു. മറുവശത്ത് അതേ നായികയുടെ തന്നെ അവയവ സൌഷ്ഠവവും അംഗ വടിവും ഐറ്റം ഡാന്‍സിലൂടെ കാണിച്ചു അവളെ ഒരു ലൈംഗിക വസ്തു മാത്രമാക്കി മാറ്റുകയും ചെയ്യുന്നു.

ചിത്രത്തിന്റെ അവസാന ഘട്ടത്തില്‍ നായിക മീര (അതോ ശ്വേത മേനോന്‍ തന്നെയോ)ചാനലുകാരോട് ഘോര ഘോരം നടത്തുന്ന പ്രസംഗത്തില്‍, അമ്മയുടെ കുളി സീന്‍ പകര്‍ത്താനായി കുളിമുറിയില്‍ ഒളി ക്യാമറ വച്ച മകന്റെ സംസ്കാര ശൂന്യതയെ കുറിച്ചൊക്കെ പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍, ഈ മകന്‍ ചെയ്തത് തന്നെയാണ് സംവിധായകന്‍ ബ്ലെസ്സിയും ചെയ്യുന്നത്.

മാതൃത്വത്തിന്റെ മഹനീയത വാഴ്ത്താന്‍ വേണ്ടി താന്‍ അവതരിപ്പിക്കുന്ന അതേ നായികയെത്തന്നെ സെക്സിയാക്കി ഐറ്റം ഡാന്‍സിലും പ്രദര്‍ശിപ്പിക്കുന്നു. ഭ്രമരം എന്ന ചിത്രത്തില്‍ അമ്മയായ നായികാ കഥാപാത്രത്തിന്റെ നാഭിച്ചുഴി ക്ലോസ് അപ് ഷോട്ടില്‍ ഒപ്പിയെടുക്കുന്നുണ്ട് ബ്ലെസ്സി. സംസ്കാര ശൂന്യനായ മകന്‍ ഒളി ക്യാമറ കൊണ്ട് ചെയ്തത് സംവിധായകന്‍ ബ്ലെസ്സി ഒളിക്കാത്ത ക്യാമറ കൊണ്ട് ചെയ്തു .അത്രതന്നെ! സ്ത്രീ ശരീരം ഒരു അശ്ലീല വസ്തുവൊന്നും അല്ല. അത് സ്വകാര്യമാക്കി വക്കേണ്ട ആവശ്യവുമില്ല. എന്നാല്‍ ഏതു ഉദ്ദേശത്തോട് കൂടിയാണ് അതിനെ പ്രദര്‍ശിപ്പിക്കുന്നത് എന്ന കാര്യം പ്രധാനം തന്നെയാണ്.

 

ഒരു പ്രസവരംഗം കണ്ടത് കൊണ്ട് മാത്രം നാട്ടിലുള്ള പുരുഷന്മാരെല്ലാം മാതൃത്വത്തെ ബഹുമാനിക്കുമെന്നും സ്ത്രീ പീഡനവും ബലാല്‍സംഗവുമൊക്കെ നിര്‍ത്തി മാന്യന്മാരാകുമെന്നുമുളള സിനിമയിലെ വാദം തീര്‍ത്തും ബാലിശമായാണ് തോന്നിയത്.


 

അതല്ല ബലാല്‍സംഗം
അമ്മയും പെങ്ങളും ഭാര്യയും കാമുകിയും ഒക്കെയായ സ്ത്രീയെ പിച്ചിചീന്താന്‍ പുരുഷന് എങ്ങനെ കഴിയുന്നു എന്ന് പറഞ്ഞു ചാനലുകാര്‍ക്ക് മുന്നില്‍ കരഞ്ഞു വീഴുന്നുമുണ്ട് നായിക. സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടാന്‍ പാടില്ലാത്തത് അവള്‍ പുരുഷന്റെ അമ്മയും പെങ്ങളും കാമുകിയുമൊക്കെ ആയിപ്പോയതുകൊണ്ടല്ല . മറിച്ച്, അവള്‍ പുരുഷനെ പോലെ തന്നെ മജ്ജയും മാംസവും മനസ്സുമുള്ള ഒരു വ്യക്തിയായതുകൊണ്ടാണ്. സ്വാതന്ത്യ്രത്തോടെയും സന്തോഷത്തോടെയും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം അവള്‍ക്കു കൂടി ഉള്ളതുകൊണ്ടാണ്.

പ്രസവത്തെ ഒരു സ്വകാര്യ അനുഭവമാക്കി സ്ത്രീ ഒറ്റയ്ക്ക് സഹിച്ചു തീര്‍ക്കേണ്ട കാര്യമൊന്നുമില്ല. ക്യാമറക്ക് മുന്നിലോ ,സുഹൃത്തുക്കള്‍ക്ക് നടുവിലോ , കുടുംബാംഗങ്ങള്‍ക്കിടയിലോ പരസ്യമായി, ആഘോഷമായിത്തന്നെ സ്ത്രീക്ക് പ്രസവിക്കാവുന്നതാണ്. എന്നാല്‍ ഒരു പ്രസവരംഗം കണ്ടത് കൊണ്ട് മാത്രം നാട്ടിലുള്ള പുരുഷന്മാരെല്ലാം മാതൃത്വത്തെ ബഹുമാനിക്കുമെന്നും സ്ത്രീ പീഡനവും ബലാല്‍സംഗവുമൊക്കെ നിര്‍ത്തി മാന്യന്മാരാകുമെന്നുമുളള സിനിമയിലെ വാദം തീര്‍ത്തും ബാലിശമായാണ് തോന്നിയത്.

 

സ്ത്രീകളായാലും പുരുഷന്മാരായാലും വ്യക്തികള്‍ അടി സ്ഥാനപരമായി മനുഷ്യര്‍ മാത്രമാണ്. നന്മയും തിന്മയും ശക്തിയും ദൌര്‍ബല്യവും ഭ്രാന്തും യുക്തിയും എല്ലാം പല അളവില്‍ വ്യക്തിത്വത്തില്‍ കൊണ്ടുനടക്കുന്ന സാധാരണ മനുഷ്യര്‍. ഒരു സുപ്രഭാതത്തില്‍ അമ്മയോ അച്ഛനൊ ആയി എന്നതുകൊണ്ട് മാത്രം ഇവരാരും മഹാത്മാക്കള്‍ ആകുന്നില്ല.


 

ആരോഗ്യകരമായ വളര്‍ച്ച
ഒരു വ്യക്തിയായും സുഹൃത്തായും പെണ്ണിനെ അടുത്തറിയാനുള്ള അവസരം ചെറുപ്പം മുതല്‍ തന്നെ ഓരോ ആണ്‍കുട്ടിക്കും കിട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ആരോഗ്യകരമായ ഒരു മാറ്റം അവന്റെ കാഴ്ചപ്പാടില്‍ ഉണ്ടാകൂ. ഒന്നാം ക്ലാസ് മുതല്‍ തന്നെ ആണിനേയും പെണ്ണിനേയും വേര്‍തിരിച്ചിരുത്തുന്ന, ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങളെ വളരാന്‍ അനുവദിക്കാത്ത ഈ സാമൂഹിക സംവിധാനത്തില്‍ പുരുഷന്‍ മാനസികരോഗി തന്നെയായിരിക്കും.അവനെ ഒരു പ്രസവരംഗം കാണിച്ചോ ലേബര്‍ റൂമില്‍ കൊണ്ടുപോയി ഇരുത്തിയോ നേരെയാക്കി എടുക്കാം എന്ന് വിചാരിക്കുന്നത് വിഡ്ഡിത്തം മാത്രമാണ്. സ്ത്രീയുടെ മാതൃത്വത്തെയല്ല ,വ്യക്തിത്വത്തെ അറിയാനുള്ള അവസരമാണ് പുരുഷന് കൊടുക്കേണ്ടത്.

എം .എ ക്ക് ക്രിടിസിസം പഠിപ്പിച്ചിരുന്ന നന്ദകുമാര്‍ സര്‍ ക്ലാസ്സില്‍ പറയുമായിരുന്ന ഒരു കാര്യം ഓര്‍മ വരുന്നു. “സ്ത്രീയുടെ ജീവിത ലക്ഷ്യം തന്നെ അമ്മയാവുകയാണ് എന്നൊക്കെയാണ് സമൂഹം പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിച്ചു വച്ചിരിക്കുന്നത്. എടോ… അമ്മയാകുന്നതൊന്നും അത്ര വലിയ കാര്യമല്ല. ആര്‍ക്കും പറ്റും. അതിനു പ്രത്യേകിച്ചു ബുദ്ധിയോ കഴിവോ സാമര്‍ത്ഥ്യമോ ഒന്നും ആവശ്യമില്ല . ഇതിലെ നടക്കുന്ന തെണ്ടിപ്പട്ടിക്കും പറ്റും അമ്മയാവാന്‍ . സ്ത്രീകള്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടണമെങ്കില്‍ എതെങ്കിലുമൊക്കെ മേഖലയില്‍ കഴിവ് തെളിയിക്കാന്‍ ഇനിയെങ്കിലും അവര്‍ തയാറാവണം. അല്ലാതെ അമ്മയാണെന്ന് പറഞ്ഞു ആരും ഒരു പെണ്ണിനേയും ബഹുമാനിക്കാന്‍ പോകുന്നില്ല.”

സ്ത്രീകളായാലും പുരുഷന്മാരായാലും വ്യക്തികള്‍ അടി സ്ഥാനപരമായി മനുഷ്യര്‍ മാത്രമാണ്. നന്മയും തിന്മയും ശക്തിയും ദൌര്‍ബല്യവും ഭ്രാന്തും യുക്തിയും എല്ലാം പല അളവില്‍ വ്യക്തിത്വത്തില്‍ കൊണ്ടുനടക്കുന്ന സാധാരണ മനുഷ്യര്‍. ഒരു സുപ്രഭാതത്തില്‍ അമ്മയോ അച്ഛനൊ ആയി എന്നതുകൊണ്ട് മാത്രം ഇവരാരും മഹാത്മാക്കള്‍ ആകുന്നില്ല. ആകുമായിരുന്നുവെങ്കില്‍ മാതാപിതാക്കളുടെ പീഡനമേറ്റ് മൃതപ്രായരാകുന്ന കുട്ടികളെ ഓര്‍ത്ത് നമുക്ക് വേദനിക്കേണ്ടി വരില്ലായിരുന്നു.

 

കളിമണ്ണിലെ നായിക ചെയ്യുന്നത് തീര്‍ത്തും സാധാരണമായ ഒരു കാര്യം മാത്രമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍ നിന്നും ഒരു കുട്ടിയെ സൃഷ്ടിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്, ജീവിതത്തില്‍ തനിക്കു സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ഒരാള്‍ വേണമെന്നുള്ളതുകൊണ്ടാണ്. താന്‍ ഈ ലോകത്ത് ഒറ്റക്കായി പോകുമോ എന്ന ഭയം കൊണ്ടാണ്. ഇത് വലിയ ത്യാഗമോ ധീരതയോ ഒന്നുമല്ല .തികച്ചും മാനുഷികമായ ഒരു അവസ്ഥ മാത്രം. ഇത്രയ്ക്കു മഹത്വവല്ക്കരിക്കാന്‍ വേണ്ടി ഇതില്‍ എന്താണ് ഉള്ളതെന്ന് മാത്രം മനസ്സിലാകുന്നില്ല.


 

മഹത്വവല്‍കരണങ്ങളുടെ അപകടം
പറവൂര്‍ പീഡനം ഉള്‍പ്പെടെയുള്ള പല പെണ്‍വാണിഭ കേസുകളും പുറത്ത് വന്നപ്പോള്‍ ഒരു ഞെട്ടലോടെ നാം തിരിച്ചറിഞ്ഞു, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പലര്‍ക്കും കാഴ്ചവച്ചത് പെറ്റമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്ന്. അപ്പോള്‍ എവിടെപ്പോയി കൊട്ടിഘോഷിക്കപ്പെടുന്ന ഈ മാതൃത്വത്തിന്റെ മഹനീയത ? യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ കാണാനാണ് നാം സമൂഹത്തെ പഠിപ്പിക്കേണ്ടത്. അല്ലാതെ പലതിനെയും ആവശ്യമില്ലാതെ മഹത്വവല്‍ക്കരിക്കാനല്ല.

ഇത്തരം മഹത്വവല്‍ക്കരിക്കലുകള്‍ പലപ്പോഴും ഒരു സമൂഹത്തെ സംബന്ധിച്ച് അപകടകരം തന്നെയാണ്. അച്ഛനും അമ്മയും കാണപ്പെട്ട ദൈവങ്ങള്‍, അവര്‍ ചെയ്യുന്നതും പറയുന്നതുമെല്ലാം ശരി ,അവരെ അനുസരിക്കേണ്ടത് മക്കളുടെ കടമയാണ് എന്നൊക്കെത്തന്നെയാണ് നമ്മള്‍ ഇപ്പോഴും കുട്ടികളെ പഠിപ്പിക്കുന്നത്. മാതാപിതാക്കള്‍ തന്നോട് ചെയ്യുന്ന ക്രൂരത പോലും നിശãബ്ദം സഹിക്കേണ്ടതാണ് എന്ന ധാരണ കുട്ടിയില്‍ രൂപപ്പെടാന്‍ മാത്രമേ ഈ മഹത്വവല്ക്കരിക്കല്‍ ഉപകരിക്കൂ .

കളിമണ്ണിലെ നായിക ചെയ്യുന്നത് തീര്‍ത്തും സാധാരണമായ ഒരു കാര്യം മാത്രമാണ്. മസ്തിഷ്ക മരണം സംഭവിച്ച ഭര്‍ത്താവിന്റെ ബീജത്തില്‍ നിന്നും ഒരു കുട്ടിയെ സൃഷ്ടിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നത്, ജീവിതത്തില്‍ തനിക്കു സ്നേഹിക്കാനും തന്നെ സ്നേഹിക്കാനും ഒരാള്‍ വേണമെന്നുള്ളതുകൊണ്ടാണ്. താന്‍ ഈ ലോകത്ത് ഒറ്റക്കായി പോകുമോ എന്ന ഭയം കൊണ്ടാണ്. ഇത് വലിയ ത്യാഗമോ ധീരതയോ ഒന്നുമല്ല .തികച്ചും മാനുഷികമായ ഒരു അവസ്ഥ മാത്രം. ഇത്രയ്ക്കു മഹത്വവല്ക്കരിക്കാന്‍ വേണ്ടി ഇതില്‍ എന്താണ് ഉള്ളതെന്ന് മാത്രം മനസ്സിലാകുന്നില്ല.

ചിത്രത്തിന്റെ അവസാന ഭാഗം മുഴുവന്‍ നിറച്ചിരിക്കുന്നത്, ശ്വേത മേനോന്റെ പ്രസവവുമായി ബന്ധപ്പെട്ടു നാട്ടിലുണ്ടായ വിവാദങ്ങളും ചര്‍ച്ചകളും അവക്കുള്ള മറുപടികളും കൊണ്ടാണ്. അങ്ങനെ ഒരു വിവാദം കൂടി ഉണ്ടായില്ലായിരുന്നുവെങ്കില്‍ പിന്നെ എന്താണ് ഈ സിനിമയില്‍ ഉണ്ടാകുമായിരുന്നത് എന്ന് ആലോചിച്ചു പോകുന്നു.
 
 
 
 

19 thoughts on “കളിമണ്ണ്: അത്ര മഹത്തരമോ പ്രസവം?

 1. നല്ല ആശയം. ആ പിതൃത്വത്തെ മഹത്വവത്‌കരിക്കാത്തതിനെ ചോദ്യം ചെയ്തത് കലക്കി. 🙂 ഹല്ല പിന്നെ!!

  ബൈ ദ വേ, വായന ദുഷ്‌കരമായിരുന്നു ദിവ്യ. ലീന്‍ ലാം‌ഗ്വേജ്!!

 2. എനിക്കങ്ങിനെ തോന്നിയില്ല.
  നന്നായെഴുതി. അഭിനന്ദനങ്ങള്‍.

 3. മാതൃത്വത്തെ ബ്ലെസ്സി മഹത്വവല്‍കരിച്ചത് വില്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു. നമ്മുടെ സമൂഹവും ചെയ്യുന്നത് അതു തന്നെയാണ്. വില്‍ക്കാനല്ല. സ്ത്രീകളെ എന്നും അടിമളാക്കുകയാണ് പുരുഷാധിപത്യം നിലനില്‍ക്കുന്ന സമൂഹത്തിന്റെ തന്ത്രം.

 4. കളിമണ്ണ് അസ്സലായി മാതൃത്വത്തെ കച്ചവടം ചെയ്തു. അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

 5. എന്തിനുമേതിനും സ്ത്രീ എന്നും പറഞ്ഞ് കുറേ പേര്‍ ഇറങ്ങിക്കോളും. നിങ്ങളൊക്കെ അമ്മ പ്രസവിച്ചതല്ലേ. ആ പിറവി അത്ര മോശം കാര്യമാണോ. ഒരു മനുഷ്യന്‍ പിറക്കുക എന്നു പറഞ്ഞാല്‍ അത്ര ചെറിയ കാര്യമാണോ? അതിലും മഹത്തായ എന്തു കാര്യമാണ് ലോകത്തുള്ളത്. ഒരു സ്ത്രീക്ക് അഭിമാനിക്കാന്‍ ഇതിലുമേറെ വലിയ കാര്യം വേറെ എന്തുണ്ട്?

 6. വിയോജിക്കുന്നു. മാതൃത്വമാണ് സ്ത്രീയെ സ്ത്രീയാക്കുന്നത്. അവളുടെ ശരീരവും മനസ്സും അതിനു അനുസരിച്ച് ദൈവം ഉണ്ടാക്കിയതാണ്.

  • എന്തുകൊണ്ട് പിതൃത്വമാണ് പുരുഷനെ പുരുഷന്‍ ആക്കുന്നത് എന്ന് ആരും പറയുന്നില്ല?
   പുരുഷനെ പുരുഷനാക്കുന്നത് അവന്റെ നെഞ്ചുറപ്പും, ലിംഗവലിപ്പവും പോലുള്ള സെക്സ് അപ്പീല്‍ ഘടകങ്ങള്‍ ആക്കാന്‍ സമൂഹത്തിനുള്ള ഉത്സാഹം, സ്ത്രീയുടെ കാര്യം വരുമ്പോള്‍ പൈങ്കിളി മാതൃത്വമഹത്വ പ്രഘോഷത്തില്‍ ഒതുക്കുന്നതിലെ ഇരട്ടത്താപ്പ്‌ ആരും കണ്ടില്ല എന്നുണ്ടോ??? എന്തുകൊണ്ട് പുരുഷനെ പോലെ ചങ്കുറപ്പും, ധൈര്യവും സെക്സ് അപ്പീലും ഉള്ള സ്ത്രീയെ നമ്മുടെ പൊതുബോധം ഉത്തമ സ്ത്രീ ആക്കുന്നില്ല? പുരുഷാധിപത്യ മനോഭാവം തന്നെയല്ലേ കാരണം?

 7. നേരത്തെ വായിച്ചതാണ്. ഇവിടെ വായിക്കുമ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് പോലെയല്ല. കുറച്ചു കൂടി രസമുണ്ട് വായിക്കാന്‍. ഫോട്ടോകളൊക്കെ ചേരുമ്പോഴാണ് കുറച്ചു കൂടി നന്നാവുക .

 8. വന്നു വന്ന് സ്ത്രീ എന്നു കേൾക്കുന്നതിനു മുൻപേ അത് പറഞ്ഞവനെ വിമർശിക്കാനാണ് എല്ലാർക്കും താൽപര്യം..ഗർഭിണിയെ താണ്തോഴേണ്ട കാര്യമില്ലെന്നത് മനസിലാക്കാം.പക്ഷെ മാതൃത്വം ഒട്ടും മഹത്വമില്ലാത്ത സ്വാഭാവിക പ്രക്രിയയാണെന്നൊക്കെ ലേഖിക പുനർവായിക്കുന്നത് കുറച്ച് കടന്ന കൈയാണ്..

 9. //ആരോഗ്യകരമായ സ്ത്രീ പുരുഷ ബന്ധങ്ങളെ വളരാന്‍ അനുവദിക്കാത്ത ഈ സാമൂഹിക സംവിധാനത്തില്‍ പുരുഷന്‍ മാനസികരോഗി തന്നെയായിരിക്കും//
  ഇത് തന്നെയാണ് ലെഖികയുടെയും പ്രശ്നം അല്ലാതെ സിനിമയല്ല. എങ്കിൽ ഞാനൊന്ന് ചോദിക്കട്ടെ അപ്പോൾ നീരാ റാഡിയയും ശോഭാ ജോണും, സരിതാ നായരും, ശാലൂ മേനോനും, ഇതിലെ നായികാ നടിയുമൊക്കെ ആണോ പെണ്ണോ!!! ലിന്ഗ നിര്ണ്ണയം നടത്തിയാലെ എന്തിനെ കുറിച്ചും നാല് വരി എഴുതാൻ പറ്റൂ എന്ന് വരുന്നത് ലേഖിക സ്വയം സൂചിപ്പിച്ചതിനെകാൾ വലിയ മാനസിക രോഗമാണ്. മറ്റൊന്ന്, ലേഖിക പേർത്തും പേർത്തും എടുത്തു പയറ്റുന്ന ഈ patriarchy എന്ന സാധനം ഒരു ദിവസം രാവിലെ മാനത്ത് നിന്ന് പൊട്ടി വീണതല്ല. അതിന് സാമ്പത്തികവും സാമൂഹികവും നരവംശ ശാസ്ത്രപരവുമായ
  വലിയൊരു ചരിത്രമുണ്ട്.
  ഈ വായ്ത്താര സഹിക്കാവുന്നതിനു അപ്പുറത്താണ്. ഇത്തരക്കാരുടെ babbles കാരണം പത്താം ക്ലാസിൽ പഠിക്കുന്ന സ്വന്തം മകളെ പോലും അടുത്തിരുതാൻ പേടിയാകുന്നു എന്ന് മുൻപ് കെ പി രാമനുണ്ണി
  പരിതപിച്ചത്‌ എത്ര ശരിയാണ്.

  പിന്നെ, ഒരു വാണിജ്യ സിനിമയിൽ എന്ത് കാണിചാലെന്തു കാണിചില്ലെങ്കിൽ എന്ത്.
  അതിനെ വിമർശിക്കുന്നതിനും നാട്ടുകാരുടെ നെഞ്ചത്ത്‌ കയറണോ

  ഇനി സിനിമാ റിവ്യൂ ഇലേക്ക് തന്നെ വന്നാലോ. മരം കണ്ടു കാട് കണ്ടില്ല
  എന്ന ദയനീയാവസ്ഥ ലേഖികയെ മുച്ചൂടും പിടികൂടിയിരിക്കുന്നു.
  എങ്ങിനെ പിടികൂടാതിരിക്കും പാശ്ചാത്യർ പോലും കൈവിട്ട capitalist/elitist ഫെമിനിസത്തിന്റെ ശവമഞ്ചമല്ലേ ചുമലിൽ. തലയിലോ കളിമണ്ണിനു പകരം .

  എന്തും വിറ്റ് കാശാക്കുന്ന നവ ലിബറൽ ചെന്നായ സൂത്രം
  മേനിക്കടലാസിൽ പൊതിഞ്ഞ് അതിനെ culture shock എന്ന
  എളുപ്പവഴിയിലൂടെ, അതിന്മേലുള്ള വിവാദങ്ങളിലൂടെ, പരമ്പരാഗത
  വോയറിസത്തെ ഉദ്ധീപിപിച്ചു ഇറച്ചി കച്ചവടം പൊടി പൊടിക്കുക എന്നതിൽ കവിഞ്ഞ അജണ്ടയൊന്നും സംവിധായകനോ നായികാ നടിക്കോ ഇല്ലെന്നു നൂറുതരം.

  നമ്മുടെ കാഴ്ചയും കേൾവിയും അരാഷ്ട്രീയമായിപ്പോകുന്നതിന്റെ
  തിക്ത ഫലം നാം അനുഭവിക്കുന്നു അത്രയേ ഇതിനെ കുറിച്ച് പറയേണ്ടതുള്ളൂ. അല്ലായിരുന്നെങ്കിൽ ജോണ്‍ അബ്രഹാമും ഭരതനും അനവിന്ദനും ഒക്കെ ഇരമ്പിയ വെള്ളിത്തിരയിൽ ഇത്തരം തകരകൾ മുളക്കില്ലായിരുന്നു.

  സ്ത്രീ എന്ന നിലയിലുള്ള സ്വന്തം നൈസർഗ്ഗിഗതയെ ഭയക്കുന്ന, വൈകാരിക സത്യസന്ധതയുടെ കണിക പോലും ഇല്ലാത്ത വെറും പിത്തലാട്ടക്കാരെ സ്ത്രീപക്ഷമെന്നൊ, സ്ത്രീ എന്ന് തന്നെയോ വിളിക്കുന്നതിനെകാൾ വലിയ സ്ത്രീ വിരുദ്ധത വേറെയില്ല.

 10. Vikhyaata chalachitra rachayithaakkalude lokothara cinemakalkkoppam nilkkaan seshiyulla oru saadhanamaano ” kalimannu “… alla. Blessy upajeevanathinaayi cinema pidikkunnu. vilkkunnu. ari vaangunnu. atra thanne. paranju paranju prasidhi koottiyathu pole Ezhuti ezhuti ee cinemaye mahatwavalkariykaruthu DIVYA ji. nalla bhaashayude avasaana varikalil ethiyappol thonni ithum BLESSIyude parasya thanthramalle ennu. After all wellsaid. Thank you .

 11. “‘ഒരു സ്ത്രീ പൂര്‍ണത നേടുന്നത് അവള്‍ അമ്മയാകുമ്പോഴാണ് ‘ എന്ന ശുദ്ധ തോന്ന്യാസം സാറാ ജോസഫിനെ കൊണ്ട് പോലും പറയിക്കുന്നുണ്ട് സംവിധായകന്‍” –>
  സംവിധായകന്‍ പറയിക്കുന്നതിനു മുമ്പേ തന്നെ സാറാ ജോസഫ് ഇമ്മാതിരി വർത്തമാനങ്ങൾ പറയാറുള്ളതാണ്.

 12. സിനിമക്ക് മാർക്കറ്റ് കൂട്ടുന്ന ഇ രീതിയിൽ എഴുതി അത് വലിയ ചർച്ചക്ക് വഴി വെച്ച് സിനിമ വിജയിപ്പിക്കലല്ലേ താങ്കളുടെ രീതി. ശരിയല്ല അത് സിനിമയാണ് ബിസ്നസ് ആണ് അതിനെ അതിന്റെ വഴിക്ക് വിടൂ…

 13. മാതൃത്വം മഹത്വവത്കരിക്കപ്പെടുന്നത് “അമ്മ” എന്ന പേരില്‍ മാത്രമല്ല ആ അമ്മ തന്‍റെ കുഞ്ഞിന്‍റെ മുകളില്‍ നടത്തുന്ന യുദ്ധങ്ങളിലും കൂടിയാണ്. ഒരു കുഞ്ഞിനെ നല്ല രീതിയില്‍ വളര്‍ത്താനും, മോശപ്പെട്ടവനാക്കാനും അമ്മയ്ക്ക് കഴിയും. എത്ര ഇല്ല എന്നു പറഞ്ഞാലും കുഞ്ഞിന്, അമ്മ്യോടുള്ള അടുപ്പം മറ്റൊരാളോടുമില്ല. അതുകൊണ്ടു തന്നെ ആ കുഞ്ഞിന്‍റെ ഭാവി വരെ അമ്മയില്‍ നിര്‍ണ്ണയിക്കപ്പെടുന്നു. അപ്പോള്‍ മാതൃത്വം എന്നത് ഉദാത്തമല്ലേ?
  ഞാന്‍ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിക്കുന്ന സ്ത്രീ എന്‍റെ അമ്മയാണ്. ബഹുമാനത്തോടും ആദരവോടും കൂടി തന്നെ അത് മനസ്സിലാക്കുന്നു. അതിന്, മഹത്വമില്ലാ എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. സിനിമയിലെ കാര്യം വിട്ടു കളഞ്ഞേക്കൂ.. ബ്ലെസ്സി തന്‍റെ സിനിമ വില്‍ക്കാന്‍ വേണ്ടി അങ്ങനെ പലതും ചെയ്യും. കച്ചവടമല്ലേ പ്രധാനം.

 14. “അമ്മയും പെങ്ങളും ഭാര്യയും കാമുകിയും ഒക്കെയായ സ്ത്രീയെ പിച്ചിചീന്താന്‍ പുരുഷന് എങ്ങനെ കഴിയുന്നു എന്ന് പറഞ്ഞു ചാനലുകാര്‍ക്ക് മുന്നില്‍ കരഞ്ഞു വീഴുന്നുമുണ്ട് നായിക. സ്ത്രീ ബലാല്‍സംഗം ചെയ്യപ്പെടാന്‍ പാടില്ലാത്തത് അവള്‍ പുരുഷന്റെ അമ്മയും പെങ്ങളും കാമുകിയുമൊക്കെ ആയിപ്പോയതുകൊണ്ടല്ല . മറിച്ച്, അവള്‍ പുരുഷനെ പോലെ തന്നെ മജ്ജയും മാംസവും മനസ്സുമുള്ള ഒരു വ്യക്തിയായതുകൊണ്ടാണ്. സ്വാതന്ത്യ്രത്തോടെയും സന്തോഷത്തോടെയും ഈ ലോകത്ത് ജീവിക്കാനുള്ള അവകാശം അവള്‍ക്കു കൂടി ഉള്ളതുകൊണ്ടാണ്.”

 15. മാതൃത്വം എന്നതിന്റെ മഹിമ അമിതമായി കൊട്ടിപാടി ഒരു കുരുക്കാക്കി സമൂഹം സ്ത്രീയെ വീട്ടിനുള്ളില്‍ ചിലപ്പോള്‍ തളച്ചിടും എന്ന് വില്‍ഹെം റീഹ് നിരീക്ഷിച്ചിട്ടുണ്ട്..

  എന്റെ അഭിപ്രായത്തില്‍ പിതൃത്വം എന്നതിന്റെ അതേ പ്രാധാന്യം തെന്നെയേ മാതൃത്വത്തിനും ഉള്ളു. അല്ലെങ്കില്‍ മാതൃത്വത്തിന്റെ അതേ മഹിമ പിത്രുത്വത്ത്തിനും ഉണ്ട്.
  അതല്ലാതെ മാതൃത്വത്തിന്റെ മഹിമമാത്രം ഉയര്‍ത്തി കാണിക്കുന്നത് സമൂഹത്തിന്റെ ഒരുതരം നക്കികൊല്ലല്‍ തന്ത്രം ആണ്.

 16. ബഷീറിയൻ സ്റ്റൈലിൽ പറഞ്ഞാൽ …

  അഖില ലോക മഹിളാ മണികളെ നിങ്ങടുടെ ഗര്ഭം ഞങ്ങള്ക് തരൂ ..ഇനി ഞങൾ പ്രസവിക്കാം !!

 17. Divya deserves applause for daring to pen down the reality. in the disguise of message, certain pseudo intellectuals deliberately endorse dual standards, one for purely money making and other to portray their non-existent intelligence. unfortunately women’s liberation fronts fails to recognise their ploy. majority of the visual media, whether it is advertisement or serials, or movies heavily depend on the theory that “sex sells” and they work around itto make profit. I completely agree with the writer that by showing rape as it is in a movie can only create hundred other rapists and that is not simply art. Blessi’s fake intellectualism is torn apart here.. congratulations.

Leave a Reply

Your email address will not be published. Required fields are marked *