നീലാകാശം, പച്ചക്കടല്‍, ചുവന്നഭൂമി: ചുവപ്പു കുപ്പായമിട്ട അരാഷ്ട്രീയത

 
 
 
 
നീലാകാശം, പച്ചക്കടല്‍, ചുവന്ന ഭൂമി എന്ന സിനിമയുടെ രാഷ്ട്രീയ വായന. ചിത്ര എഴുതുന്നു
 
 

സമൂഹത്തിന്റെ പൊതുബോധത്തെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാകാം ഇത്തരം സിനിമകളെ നാം ഇഷ്ടപെടുന്നത് . നമ്മുടെ ചിന്താശീലങ്ങളില്‍ സ്ത്രീകള്‍ ഇരകളാണ്., മാംസം പുറത്തു കാട്ടി , വേട്ടക്കാരനെ പ്രലോഭിപ്പിക്കാതെ അടങ്ങി ഒതുങ്ങി നടക്കുകയാണ് സ്ത്രീ ധര്‍മം. ആണിന്റേതാകട്ടെ മറ്റു വേട്ടക്കാരില്‍ നിന്നും അവളെ സംരക്ഷിച്ചു നിര്‍ത്തുക എന്നതും. ഇടതുപക്ഷ നേതാക്കള്‍ തന്നെ അതാണ് ആഹ്വാനം ചെയ്യുന്നത്. ഇവിടെയാണ് നീലാകാശം എന്ന സിനിമ കേരളീയ മനസിന് അനുപൂരകം ആകുന്നതും ആഘോഷിക്കപ്പെടുന്നതും.

 

 

“I am not a liberator. Liberators do not exist.
The people liberate themselves”
Che Guevara

ചലച്ചിത്രനിര്‍മ്മാണകലയിലെ സാങ്കേതികമായ രൂപഭാവത്തിനപ്പുറം നീലാകാശം , പച്ചക്കടല്‍ , ചുവന്ന ഭൂമി എന്ന സിനിമയെ നോക്കിക്കാണാന്‍ ഒരു ശ്രമമാണിത്, പ്രത്യേകിച്ച് ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി പിടിച്ചു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍.

ചിത്ര


വിധിയും ദൈവവും
തന്റെ ‘വിധി തന്റെ തീരുമാനങ്ങള്‍ ആണ്’ എന്നതാണ് ഈ സിനിമ നമ്മോടു സംവദിക്കുന്ന സുപ്രധാനമായ ആശയം. രാഷ്ട്രീയം, സന്തോഷം, സ്വത്വം, സ്വാതന്ത്യ്രം ഇവയെ സംബന്ധിച്ചൊക്കെ ആശയക്കുഴപ്പത്തിലായ നായകന്‍ ഒടുവില്‍ എത്തിച്ചേരുന്നത് ഇതിലേക്കാണ്. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്ന് തോന്നുന്ന ഈ ചിന്ത, വിധി വാദത്തെ എതിര്‍ക്കുകയാണ് എന്ന തോന്നല്‍ ഉണ്ടാക്കും . എന്നാല്‍ ദൈവത്തിന്റെ അരാഷ്ട്രീയമായ കര്‍തൃത്വത്തിലേക്കു നായകനെ മാറ്റി പ്രതിഷ്ഠിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത് .

മനുഷ്യനുള്‍പ്പടെ പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളെയും ഉപകരണവല്‍കരിക്കുകയാണല്ലോ ദൈവം ചെയ്യുന്നത് . ദൈവഹിതം അനുസരിക്കാന്‍ കടപെട്ടവരാണ് വിശ്വാസികള്‍. ഇവിടെ നായകഹിതം അറിഞ്ഞു പെരുമാറുന്നവരാണ് തന്റെ വിധി നിര്‍മിക്കുവാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്. അങ്ങനെ നായകന് വേണ്ടി ജീവിക്കുക എന്നതാണ് അവരുടെ വിധി എന്ന് വരുന്നു ; അത് സുഹൃത്തായാലും , കാമുകിയായാലും ! സിനിമ പുരോഗമിക്കുമ്പോള്‍ നായകന്റെ രക്ഷകഭാവം, ദൈവത്തിന്റെ എന്ന പോലെ മറനീക്കി പുറത്തു വരുന്നു.

 

പ്രണയം എന്നതു സമന്‍മാര്‍ തമ്മിലുള്ള ഇടപാട് അല്ല. മറിച്ച് അത് നിഷ്കളങ്ക (പൊട്ടി) സ്ത്രീ ജന്മങ്ങളോട്, എല്ലാം തികഞ്ഞ ആണുങ്ങള്‍ക്ക് തോന്നുന്ന വികാരം ആണ്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.


 

രക്ഷകന്റെ കടമകള്‍
കാമുകിയെ കണ്ടു മുട്ടുന്നത് തന്നെ അവളെ ജലപീരങ്കിയില്‍ നിന്നും രക്ഷിച്ചു കൊണ്ടാണ്. ഇവിടെ പ്രണയബന്ധത്തിന്റെ ഹേതു തന്നെ ഇതാണ് . സിനിമ നാടക കലാരൂപങ്ങളില്‍ പുരുഷ സഖാക്കള്‍, സ്ത്രീ സഖാക്കളേ പ്രണയിക്കാറില്ല . (നിങ്ങള്‍ എന്നെ കമ്മ്യൂണിസ്റ് ആക്കി , ലാല്‍ സലാം , അന്‍പേ ശിവം, തട്ടത്തിന്‍ മറയത്ത് etc. ) പ്രണയം എന്നതു സമന്‍മാര്‍ തമ്മിലുള്ള ഇടപാട് അല്ല. മറിച്ച് അത് നിഷ്കളങ്ക (പൊട്ടി) സ്ത്രീ ജന്മങ്ങളോട്, എല്ലാം തികഞ്ഞ ആണുങ്ങള്‍ക്ക് തോന്നുന്ന വികാരം ആണ്. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. നായികയെ രക്ഷിച്ച ശേഷം അവളുടെ അനുവാദത്തിനു തന്നെ കാത്തു നില്ക്കാതെ ‘അവന്റെ വിധി അവന്‍ തീരുമാനിച്ചു കഴിഞ്ഞു’ എന്ന് പറയിക്കുന്നു.

നായകന്റെ വീട്ടിലും വിധി തീരുമാനിക്കുന്നത് പിതാവാണ് . അനുസരിക്കുക എന്ന ചുമതല മാത്രമേ ഉള്ളൂ മാതാവിന് . അന്യമതസ്ഥയായ നായിക മതം മാറുന്നതിനു നായകന്‍ എതിരാണ്. അക്കാര്യത്തില്‍ അവളുടെ താല്‍പര്യം അന്വേഷണ വിധേയം പോലുമല്ല. അമ്മയുടെ എന്ന പോലെ അവളുടെ ഇഷ്ടാനിഷ്ടങ്ങളും ഇവിടെ പ്രസക്തമല്ല. കാര്യങ്ങള്‍ നോക്കാന്‍ കുടുംബത്തില്‍ ആണുങ്ങള്‍ ഉണ്ടല്ലോ !

 

കൂടെ വരണമെന്ന് പറയാതെ തന്നെ, മനസ്സ് അറിഞ്ഞ സുഹൃത്ത് മറ്റൊന്നും ആലോചിക്കാതെ പെട്ടിയും തൂക്കി കൂടെ പോകുന്നു. ഒരു ഉപഗ്രഹമായി നായകനെ ചുറ്റുക എന്ന 'കുചേലധര്‍മ'ത്തെ സൌന്ദര്യവല്‍ക്കരിച്ചു ഉദാത്തമാക്കാന്‍ സിനിമാക്കാരന്‍ ശ്രമിച്ചിട്ടുണ്ട്.


 
വ്യക്തിത്വമില്ലാത്ത ഒരു നിഴല്‍
പിന്നീടു കാമുകിയാല്‍ ഉപേക്ഷിക്കപ്പെട്ട നായകന്‍ അസ്തിത്വ ദു:ഖവും പേറി, നക്ഷത്രം പച്ച കുത്തിയ ബുള്ളറ്റില്‍ എങ്ങോട്ടെന്നില്ലാതെ യാത്ര തിരിക്കുന്നു. കൂടെ വരണമെന്ന് പറയാതെ തന്നെ, മനസ്സ് അറിഞ്ഞ സുഹൃത്ത് മറ്റൊന്നും ആലോചിക്കാതെ പെട്ടിയും തൂക്കി കൂടെ പോകുന്നു. ഒരു ഉപഗ്രഹമായി നായകനെ ചുറ്റുക എന്ന ‘കുചേലധര്‍മ’ത്തെ സൌന്ദര്യവല്‍ക്കരിച്ചു ഉദാത്തമാക്കാന്‍ സിനിമാക്കാരന്‍ ശ്രമിച്ചിട്ടുണ്ട്.

കാട്ടില്‍ അകപ്പെട്ടു പോയ കൂട്ടുകാരനെ കളിയുടെ നിയമം തെറ്റിച്ചു പോലും രക്ഷിക്കാനായി കഥാനായകന്‍ പുറപ്പെടുന്നു . അയാള്‍ വരുമെന്നതില്‍ കൂട്ടുകാരനും സംശയമേതുമില്ല . “വിശ്വാസം അതല്ലേ എല്ലാം “. മലയാള സിനിമയില്‍ പതിവ് കാഴ്ചയായ കാര്യപ്രാപ്തി കുറഞ്ഞ , ജീവിതത്തില്‍ മറ്റു ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഇല്ലാത്ത, വ്യക്തിതമില്ലാത്ത ഒരു നിഴലിനെയാണ് ചിലര്‍ “camaraderie” എന്ന വിളിച്ചു പുളകം കൊള്ളുന്നത്..

യാത്ര മദ്ധ്യേ നായകന്‍ ഒരു യുവതിയുമായി അടുക്കുന്നു. പുരുഷകേസരികള്‍ക്ക് മാത്രം അനുവദിക്കപ്പെട്ടിട്ടുള്ള ‘കടല്‍ തേടി കാട്ടിലൂടെ ഉള്ള സാഹസിക യാത്ര’ എന്ന ‘പൂമ്പാറ്റ’ക്കളി യുവതിക്ക് നിഷേധിക്കപ്പെടുന്നു . എങ്കിലും അവളെ തന്റെ മേല്‍നോട്ടത്തില്‍ കടല്‍ കാട്ടി അയാള്‍ കോരിത്തരിപ്പിക്കുന്നുണ്ട് . വീണ്ടും രക്ഷക ഭാവം!

 

വഴിയരികില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയുടെ മുഖം അയാളെ വേട്ടയാടുകയും കാമുകിയെ രക്ഷിക്കാന്‍ തീരുമാനിച്ച് യാത്ര തുടരുകയും ചെയ്യുന്നു. നിരാലംബയായി, അരക്ഷിതയായി നിന്ന ചെറിയ പെണ്‍കുട്ടിയില്‍ തന്റെ കാമുകിയെ കാണാന്‍ കഴിഞ്ഞത് യാദൃശ്ചികം അല്ല.


 

നാഗാലാന്റും ഇ.എം.എസും
താന്‍ തേടുന്ന സന്തോഷം തന്റെ കാമുകി തന്നെയാണെന്ന് തിരിച്ചറിഞ്ഞ് അദ്ദേഹം നാഗാലാന്റിലേക്ക് യാത്ര തിരിക്കുന്നു. വഴിമധ്യേ അകപെട്ടു പോയ ഒരു കുഗ്രാമത്തിലെ ആളുകളുടെ സ്നേഹം, കൂട്ടുകാരനോടുള്ള ഗ്രാമപ്രമുഖന്റെ മകളുടെ പ്രണയം, കേരളത്തിലെ ആദ്യ ഇടതു മന്ത്രി സഭയുടെ ഓര്‍മകള്‍ പങ്കുവയ്കുന്ന ഗ്രാമപ്രമുഖനിലുടെ ഇ.എം.എസ്സിന്റെ പ്രസംഗം പ്രക്ഷേപണം ചെയ്ത് , കേരളത്തിന്റെ കമ്മ്യൂണിസ്റ് മനസിനെ കോള്‍മയിര്‍ കൊള്ളിക്കല്‍ , അങ്ങനെ അങ്ങനെ കഥ മുന്നേറുന്നു.

അരി ഇടിച്ചു നടുവൊടിഞ്ഞ ഗ്രാമത്തിനു ഇടിയന്ത്രം നിര്‍മിച്ചു നല്കി കൊണ്ട് ‘സ്വദേശ്, ത്രീ ഇഡിയറ്റ്സ്’ സ്വയംപൂരിത ഗ്രാമ സങ്കല്‍പം കൊണ്ട് വരാനും ശ്രമം നടന്നു. കലാപത്തിനിടക്ക് വഴിതെറ്റി പോയ ഒരു പെണ്‍കുട്ടിയെ രക്ഷിച്ച് അവളുടെ അമ്മയെ ഏല്‍പ്പിക്കുന്നുണ്ട്. പ്രായാധിക്യമുളള ഒരു സ്ത്രീയുടെ അനുതാപമുള്ള മുഖം അയാളില്‍ മാതാവിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുകയും, അവരെ സംരക്ഷിക്കേണ്ടതിന്റെ ചിന്തയാല്‍ പൊടുന്നനെ മടക്കയാത്രക്ക് ഒരുങ്ങുകയും ചെയ്യുന്നു. എന്നാല്‍ വഴിയരികില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയുടെ മുഖം അയാളെ വേട്ടയാടുകയും കാമുകിയെ രക്ഷിക്കാന്‍ തീരുമാനിച്ച് യാത്ര തുടരുകയും ചെയ്യുന്നു. നിരാലംബയായി, അരക്ഷിതയായി നിന്ന ചെറിയ പെണ്‍കുട്ടിയില്‍ തന്റെ കാമുകിയെ കാണാന്‍ കഴിഞ്ഞത് യാദൃശ്ചികം അല്ല.

 

ബാല്യത്തിലും , കൌമാരത്തിലും , വാര്‍ദ്ധക്യത്തിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവള്‍ തന്നെയെന്ന് ശീലിച്ചത്തിന്റെ പരിണിതഫലം ആകാം അത്. യാദ്യച്ഛികമെന്നോണം സിനിമയില്‍ സ്ത്രീത്വത്തിന്റെ മൂന്നു ഘട്ടങ്ങളെ ചിത്രീകരിച്ചപ്പോഴും അത് പ്രകടമായി. മനുസ്മൃതിയില്‍ നിന്നും നീലാകാശം അധികം ദൂരം സഞ്ചരിച്ചിട്ടില്ല.


 
അത്ര ദൂരെയല്ല, മനുസ്മൃതി
ബാല്യത്തിലും , കൌമാരത്തിലും , വാര്‍ദ്ധക്യത്തിലും സ്ത്രീ സംരക്ഷിക്കപ്പെടേണ്ടവള്‍ തന്നെയെന്ന് ശീലിച്ചത്തിന്റെ പരിണിതഫലം ആകാം അത്. യാദ്യച്ഛികമെന്നോണം സിനിമയില്‍ സ്ത്രീത്വത്തിന്റെ മൂന്നു ഘട്ടങ്ങളെ ചിത്രീകരിച്ചപ്പോഴും അത് പ്രകടമായി. മനുസ്മൃതിയില്‍ നിന്നും നീലാകാശം അധികം ദൂരം സഞ്ചരിച്ചിട്ടില്ല.

രക്ഷിക്കുകയും രക്ഷിക്കപ്പെടുകയും ചെയ്യുക എന്നതിലേക്ക് സമൂഹത്തിനെ ആകെ ചുരുക്കാന്‍ മലയാള സിനിമയില്‍ ഇതിനകം ശ്രമങ്ങളേറെ നടന്നിരിക്കുന്നു. വാണിജ്യ സിനിമകളിലെ ജനാധിപത്യ വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ അംശങ്ങളെ പ്രത്യക്ഷത്തില്‍ തന്നെ തിരിച്ചറിയാവുന്നതാണ്. (ഉദാ: കടല്‍കടന്ന് മാത്തുക്കുട്ടി , പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും …). എന്നാല്‍ ഇടതുപക്ഷ മേലങ്കി അണിഞ്ഞു വരുന്ന സിനിമകളില്‍ അത് എളുപ്പം പ്രകടമാവണം എന്നില്ല.

സമൂഹത്തിന്റെ പൊതുബോധത്തെ പ്രതിഫലിപ്പിക്കുന്നത് കൊണ്ടാകാം ഇത്തരം സിനിമകളെ നാം ഇഷ്ടപെടുന്നത് . നമ്മുടെ ചിന്താശീലങ്ങളില്‍ സ്ത്രീകള്‍ ഇരകളാണ്. മാംസം പുറത്തു കാട്ടി , വേട്ടക്കാരനെ പ്രലോഭിപ്പിക്കാതെ അടങ്ങി ഒതുങ്ങി നടക്കുകയാണ് സ്ത്രീ ധര്‍മം. ആണിന്റേതാകട്ടെ മറ്റു വേട്ടക്കാരില്‍ നിന്നും അവളെ സംരക്ഷിച്ചു നിര്‍ത്തുക എന്നതും. ഇടതുപക്ഷ നേതാക്കള്‍ തന്നെ അതാണ് ആഹ്വാനം ചെയ്യുന്നത്. ഇവിടെയാണ് നീലാകാശം എന്ന സിനിമ കേരളീയ മനസിന് അനുപൂരകം ആകുന്നതും ആഘോഷിക്കപ്പെടുന്നതും.
 
 
 
 

7 thoughts on “നീലാകാശം, പച്ചക്കടല്‍, ചുവന്നഭൂമി: ചുവപ്പു കുപ്പായമിട്ട അരാഷ്ട്രീയത

  1. I think even its script writer didnt even notice such minute issues as this columnist do. Majority (including me) are going to theatres for an entertainment and not to do postmortem on that it.

    Here you wrote that in that charecter’s house also decisions are taken by his father. But just with that incident one cannot blindly says that in every family decisions are male dominated. It depends on place, generation, etc etc. In the case of that film, they narrates it in a North Malabar family background. So, take that also into consideration.

    Then you told that their meeting was through saving that girl from water shell. Instead of seeing it just from a domination point of view, why cant you see the visual beauty of that scene?

    I dont think that movie is completely male dominated as you observed. If it was completely male dominated in that bike trip we cannot even find a girl. So in my view its just a movie of a new generation people, who love left and who think they are right in their way of making a film. There lies the success of that movie. So dont make much cobwebs on such a movie.

  2. സിനിമയിലെ പരോക്ഷ സ്ത്രീ വിരുദ്ധതവായിച്ചെടുത്തതിൽ ഉള്ള വസ്തുതാപരമായ പിശകുകൾ ആദ്യം പറയാം.ബോഹീവിയൻ യാത്രാസംഘത്തിൽ നിന്ന് കണ്ട പെണ്‍കുട്ടിക്കാണ്‌ നായകൻ കടൽ കാട്ടികൊടുത്തത് മെയിൽ ഷോവനിസം ആയി ലേഖിക പറയുന്നത് .ആ പെണ്‍കുട്ടി അതിനു മുമ്പ് തിരയെ വകഞ്ഞുമാറ്റി പാരപ്പെറ്റിൽ സഞ്ചരിക്കുന്ന വിദ്യ നായകനെ അഭ്യസിപ്പിക്കുന്നുണ്ട് .അത് ഫീമൈൽ ഷോവനിസം ആണോ ?ജല പീരങ്കിയിൽ നിന്നും പെണ്‍കുട്ടി നായകനെ രക്ഷിക്കെണ്ടിയിരുന്നു എന്നാണോ ?ഇത്തരം ബാലിശമായ വാദങ്ങൾ നിരത്തി ഒരു ഫികഷൻ രാഷ്ട്രീയ വായന നടത്തുമ്പോൾ പരിഹാസ്യമായി തീരാനെ തരമുള്ളൂ .ഫികഷൻ പൊളിറ്റിക്കൽ കരക്റ്റ്നെസ്സ് ഉല്പാധിപ്പിക്കനം എന്ന് നിർബന്ധം പിടിക്കരുത് .എന്നാൽ അതിലെ ഇൻ കരക്റ്റ്നെസ്സ് ചോദ്യം ചെയ്യണം.അത് ചോദ്യം ചെയ്യാൻ വേണ്ടി ആവരുത് എന്ന് മാത്രം .

  3. I Watched this movie and it’s not that great but definitly a good one. I don’t think this is a male dominated movie, even the heroine is bold enough to leave her lover and his family just to make sure that she don’t have to be a neglected charter in their life in the future. also look at the old lady who let them escape through the back door and wait for the militants to come expecting nothing but a bullet, she must be a real bold lady.

  4. The script of the film was purely apolotical with some masala ingredients as usual but It entertains sometime. the way of thinking of the society is like this so no good script comes to the light.

Leave a Reply

Your email address will not be published. Required fields are marked *