പൂക്കൈകളുള്ള പെണ്‍കുട്ടികള്‍

 
 
 
 
ഇത് വിബ്ജിയോര്‍.
കുഞ്ഞുങ്ങളുടെ പംക്തി.
കുഞ്ഞു ഭാവനക്കു മാത്രം കൈയെത്തി
പിടിക്കാനാവുന്ന വരയും വര്‍ണങ്ങളും.
നിങ്ങളുടെ കുഞ്ഞുങ്ങളുടെ സൃഷ്ടികള്‍
കഥയോ, കവിതയോ, കുറിപ്പോ,ചിത്രമോ
എന്തും നാലാമിടത്തിലേക്ക് അയക്കുക.
കുഞ്ഞുഭാവനയുടെ ആകാശങ്ങള്‍
അവയ്ക്കായി കാത്തിരിക്കുന്നു.
വിലാസം:nalamidam@gmail.com

 
 

 
 
വിബ്ജ്യോറില്‍
ഇത്തവണ കാദംബരിയുടെ
ചിത്രങ്ങള്‍

 
 
ഒറ്റയ്ക്കാവുമ്പോഴാണ് കുട്ടികള്‍ക്ക് ക്രയോണുകളോടും കളര്‍പെന്‍സിലുകളോടും ഇഷ്ടമേറുക.
അവര്‍ വരയ്ക്കുകയല്ല ഏകാന്തതയ്ക്ക് നിറം പിടിപ്പിക്കുകയാണ്.
അതുകൊണ്ടുതന്നെ വരയുടെ വഴിയില്‍ പിച്ചനടക്കാത്ത കുഞ്ഞുങ്ങള്‍ വിരളമാണിന്ന്.

 
 

Happy Blue


 
 
ദുബായില്‍ വീട്ടുവാടക കുത്തനെ കൂടിയ നാളുകളിലാണ്
കാദംബരിയുടെ ചിത്രമെഴുത്തിന്റെ തുടക്കം.
സ്കൂളിലെത്തും മുന്നേ ശരിയ്ക്കും ഒരു ചുമര്‍ചിത്രകാരി!
അകച്ചുമരുകള്‍ക്ക് പുതിയ പെയിന്റ് തേച്ച ശേഷമേ
അവളുടെ അച്ഛന് വീടൊഴിയുവാന്‍ ആകുമായിരുന്നുള്ളൂ.

 
 

My colourfull home


 
 
അച്ഛന്‍ പഠിച്ചത് തിരുവന്തപുരത്തെ ഫൈന്‍ ആര്‍ട്സ് കോളേജിലാണ്.
കാദംബരി പഠിക്കുന്നത് ദുബായ് അല്‍ വര്‍ക്കയിലെ
ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളില്‍, രണ്ടാം ക്ലാസില്‍.
കഥകള്‍ വായിക്കുകയും , വായിച്ച കഥകള്‍
സ്വന്തം രീതിയില്‍ മാറ്റിപ്പറയലുമാണ്
കാദംബരിയുടെ ഇഷ്ട വിനോദങ്ങളിലൊന്ന്.
അങ്ങനെയാണ് അവളുടെ പെണ്‍കുട്ടികളുടെ കൈകള്‍ പൂക്കളാകുന്നത്.

 
 

flower handed friends


 
 

Fashion parade


 
 
ഫാഷനാണ് മറ്റൊരിഷ്ടം.
ഒരുപാട് നിറങ്ങള്‍ വാരിച്ചുറ്റി പ്രത്യേക രീതിയില്‍
താളത്തില്‍ നടക്കുന്നവര്‍.
പിന്നെ കാര്‍ട്ടൂണുകള്‍,
കഥകളിലെ പലസ്വഭാവങ്ങളുള്ള രാജകുമാരിമാര്‍,
അവര്‍ക്കിടയില്‍ അവളും ഒരു കഥാപാത്രം.

 
 

Princes 2

 
 

Princes and croc


 
 

Pink Face


 
 
അമ്മ സജ്ന. അച്ഛന്‍ പ്രേം രാജന്‍.
അടുത്തിടെ അനിയനായി അപ്പു വന്നു.
അങ്ങനെയാണ് അവന്‍ കിടന്നു മുള്ളുന്ന പടം വരച്ചത്.

 
 

My brother Appu


 
 

Yellow hair


 
 
അമ്മാളു, പൊന്നൂസ്, ആമി
– കൂട്ടുകാര്‍ക്കൊക്കെ അവള്‍ വരയ്ക്കുന്ന
പടങ്ങള്‍ ഇഷ്ടമാണ്.
നാട്ടിലെ വീട് കാസര്‍ഗോഡ് ചെറുവത്തൂരില്‍.

 
 
 
 

8 thoughts on “പൂക്കൈകളുള്ള പെണ്‍കുട്ടികള്‍

  1. എന്ത് അനായാസം. എത്ര വ്യത്യസ്തം.
    ഈ കുഞ്ഞുപെണ്‍കുട്ടി അതിശയിപ്പിക്കുന്നു

  2. അമ്മിണിയുടെ ചിത്രങ്ങൾ കണ്ട് അഭിമാനിക്കുന്നു. ഞങ്ങളുടെ അമ്മിണി ഒരു മികച്ച കലാകാരി ആയിത്തീരട്ടെ!

Leave a Reply

Your email address will not be published. Required fields are marked *