അങ്ങനെയുള്ള ആണുംപെണ്ണും ഇങ്ങനെയായത് എങ്ങനെ?

 
 
 
 
അധികാരത്തിന്റെയും സദാചാരത്തിന്റെയും ചരിത്രപാഠങ്ങളിലൂടെ വേറിട്ട ഒരു പെണ്‍നടത്തം. സന്ദു താണിയത്ത് എഴുതുന്നു
 
 
സ്ത്രീയുടെ പുറത്തേക്കുള്ള ഓരോ യാത്രയും തന്റെ പുരുഷത്വത്തോടുള്ള യുദ്ധം ആണെന്നും, നിയമങ്ങള്‍ ലംഘിച്ച് തുനിഞ്ഞിറങ്ങുന്നവര്‍ക്ക് കുല സ്ത്രീയുടെ സുവര്‍ണ്ണ പ്രതിബിംബങ്ങള്‍ ഇല്ലെന്നും അവന്‍ പറഞ്ഞു വെയ്ക്കുന്നത് ഇതു കൊണ്ടുതന്നെയാവണം. ആ പറച്ചിലുകളിലൂടെ വഴുതിയിറങ്ങി സ്വന്തം തിരിച്ചറിവിന്റെ വഴികള്‍ തിരയുന്നവള്‍ക്ക് ഒരിക്കലും ആണ്‍ നഗരങ്ങളില്‍ സ്ഥാനമില്ല. അവര്‍ക്കിപ്പോഴും കൂട്ട്, വനാന്തരങ്ങളിലെ ഏകാന്ത യുദ്ധങ്ങള്‍ മാത്രം. നാഗരികതകളുടെയും യുഗങ്ങളുടെയും മാറ്റങ്ങളുടെയും ചക്രവേഗങ്ങള്‍ക്കിപ്പുറവും മാറാതെ നില്‍ക്കുന്ന അതേ വനം, അതേ ഏകാന്തത.

 

 

ഇരുട്ട് എന്തുകൊണ്ട് ഉണ്ടാകുന്നു, മഴ എന്ത് കൊണ്ട് എന്നൊക്കെ അറിയാത്ത കാലത്തെ കാര്യമാണ്. സ്ത്രീയും പുരുഷനും എന്ന അമ്പരപ്പില്ലാത്ത കാലം.

പെട്ടെന്നൊരുനാള്‍ ജീവിതം രക്തം കൊണ്ട് വരഞ്ഞിടുന്നു സ്ത്രീയെ. കുറച്ചു നാളത്തേയ്ക്ക് മാത്രം ചോര ഒലിപ്പിച്ച് നടക്കുന്ന സ്ത്രീ. മുറിവില്ല, മുറിവിനു വേദനയില്ല . രക്തത്തിന്റെ ചുവപ്പ് മാത്രം. എന്തെന്നറിയാത്ത അനേകം കാര്യങ്ങളിലൊന്നാവുമ്പോഴും അതെത്ര മാത്രം ഭയപ്പെടുത്തിയിരിക്കും അന്നത്തെ മനുഷ്യരെ!

സന്ദു താണിയത്ത്

അങ്ങിനെയൊരുനാള്‍, എല്ലാം തലകീഴായ് മറിച്ചിടുന്ന കാറ്റിനെ, വെളിച്ചവും ഇരുട്ടും കൊണ്ട് മായാജാലം കാണിക്കുന്ന സൂര്യനെ ദൈവം എന്ന് വിളിച്ചതുപോലെ സ്ത്രീയെന്ന അമ്പരപ്പിനെയും ദൈവമാക്കി കണ്ടിരിക്കണം അന്നത്തെ മനുഷ്യ മനസ്സ്.

അങ്ങിനെയങ്ങിനെ, പിന്നൊരു നാള്‍ അവളുടെ വയറു വീര്‍ക്കുന്നു. തിരിച്ചറിയാനാവാത്ത മറ്റനേകം വ്യാധികള്‍ കൂട്ടു വരുന്നു. വേദനയുടെയും രക്തത്തിന്റെയും നിലവിളിയുടെയും ഇഴകളിലൂടെ ഒരു കുഞ്ഞു പിറക്കുന്നു. ചിലപ്പോള്‍ അമ്മ മാത്രം ബാക്കിയാവുന്നു. ചിലപ്പോള്‍ കുഞ്ഞു മാത്രവും. അനേകം കുഞ്ഞുങ്ങള്‍ക്കൊപ്പം ബാക്കിയാവുന്ന അമ്മയെ അതേ മനുഷ്യ മനസ്സ് അമാനുഷയായി കാണാന്‍ തുടങ്ങുന്നു. അങ്ങിനെയങ്ങിനെ അമ്മ ഒരു ദൈവമായി മാറുന്നു.

അമ്മ ദൈവം എന്ന സങ്കല്‍പത്തിനു മുന്നിലിപ്പോള്‍ സമൂഹം. വിനീതം, വിധേയം.

 

പറയാം, കായികമായ ശക്തി പുരുഷനെന്ന്. അത് കൂട്ടത്തിലെ നായകന്‍ ആക്കുന്നുവെന്ന്. എങ്കിലും 'ദൈവിക'തയുടെ അതിശയങ്ങള്‍ കൊത്തിവെച്ചിട്ടില്ല അവന്റെ ഉടലില്‍. ലൈംഗികാവയവം, ലൈംഗികോര്‍ജ്ജം എന്നിങ്ങനെ പിടിച്ചു നില്‍ക്കാന്‍ അവനു പറയാമെങ്കിലും ഒരിടത്തും അത് അമാനുഷികതയുടെ രേഖയാവുന്നില്ല.


 
വീരനായകന്‍മാര്‍ ഉണ്ടാവുന്നത്
പറയാം, കായികമായ ശക്തി പുരുഷനെന്ന്. അത് കൂട്ടത്തിലെ നായകന്‍ ആക്കുന്നുവെന്ന്. എങ്കിലും ‘ദൈവിക’തയുടെ അതിശയങ്ങള്‍ കൊത്തിവെച്ചിട്ടില്ല അവന്റെ ഉടലില്‍. ലൈംഗികാവയവം, ലൈംഗികോര്‍ജ്ജം എന്നിങ്ങനെ പിടിച്ചു നില്‍ക്കാന്‍ അവനു പറയാമെങ്കിലും ഒരിടത്തും അത് അമാനുഷികതയുടെ രേഖയാവുന്നില്ല.

അതിനുമേല്‍ അവനു നിയന്ത്രണവുമില്ല. ആ അവയവത്തിന്റെ അമാനുഷികത സമൂഹം സമ്മതിക്കണമെങ്കില്‍ സ്ത്രീയുടെ ആരാധന വേണം. അവനെ പൂര്‍ണ്ണമാക്കുന്ന ആരാധന.

അന്നത്തെ കാലത്ത് അത് സ്ത്രീകള്‍ നന്നായി മനസിലാക്കിയിരുന്നു എന്ന് വേണം കരുതാന്‍. അവര്‍ വീരന്മാരെ മാത്രം തിരഞ്ഞെടുത്തു. തങ്ങളുടെ സൌന്ദര്യത്തിനും, അതിലൂടെ ഉടലിനും ദേശത്തിനും അവകാശി ആകാന്‍ കഴിയുന്ന ആളെ തിരഞ്ഞെടുക്കാന്‍ അവര്‍ ഏറെ പരിശ്രമിച്ചു. സര്‍വ കലകളിലും അഭ്യാസങ്ങളിലും നൈപുണ്യം ഉള്ളവനെ തേടി.

 

തന്നെ ഉപേക്ഷിച്ചു രാജ്ഞി മറ്റൊരാളുടെ കൂടെ പോയാല്‍ രാജാവ് യുദ്ധം ചെയ്തു അവളെ വീണ്ടെടുക്കേണ്ടി വരുംവിധം മാനാഭിമാന പ്രശ്നമായി സ്ത്രീയുടെ ഉടമസ്ഥാവകാശം മാറുന്നതൊക്കെ ഈ സാമൂഹ്യ വ്യവസ്ഥിതി കൊണ്ടായിരുന്നിരിക്കണം.


 
രക്തപ്പുഴകളുടെ അടിവേരുകള്‍
പക്ഷെ അവിടെയും അവസാനിക്കുന്നില്ല പുരുഷന്റെ പോരാട്ടങ്ങള്‍. നേട്ടം പോലെ തന്നെ, അല്ലെങ്കില്‍ അതിനേക്കാളുമേറെ ദുഷ്കരമാണ് അവളെ നിലനിര്‍ത്തുക എന്നത്. അവള്‍ പോവുമ്പോള്‍ ഇല്ലാതാവുന്നത് തന്റെ നേട്ടമാണെന്ന ലളിത യുക്തിയിലേക്ക് പുരുഷന്‍ എളുപ്പം എത്തിപ്പെടുന്നു. സ്ത്രീ സ്വന്തം ഇഷ്ടപ്രകാരമോ ബലാല്‍ക്കാരമായോ പടിയിറങ്ങുന്നത് തന്റെ പരാജയം മാത്രമാണെന്ന് പുരുഷന്‍ എണ്ണിത്തുടങ്ങുന്നു. ചരിത്രത്തിലെ അനേകം ചോരപ്പുഴകള്‍ക്ക് വഴിമരുന്നിട്ടത് ഈയൊരൊറ്റ തോന്നലാണ്.

ഇത്രയും ജയങ്ങള്‍ക്ക് ശേഷവും പെണ്ണിന് തൃപ്തി വരാതെ ഒഴിവാക്കിയാല്‍ പിന്നെ സമൂഹത്തിലെ അയാളുടെ അവസ്ഥ ഭീകരം ആയിരുന്നിരിക്കണം .അതിനെ ഭയന്ന് പുരുഷന്‍ സ്ത്രീയെയും അവളെ സന്തോഷിപ്പിക്കാന്‍ രാജ്യത്തെയും പരിപാലിച്ചു പോന്നിരിക്കണം. രാജധര്‍മമെന്ന് പിന്നീട് വിളിക്കപ്പെട്ട അവന്റെ മാത്രമായ നിസ്സഹായത.

തന്നെ ഉപേക്ഷിച്ചു രാജ്ഞി മറ്റൊരാളുടെ കൂടെ പോയാല്‍ രാജാവ് യുദ്ധം ചെയ്തു അവളെ വീണ്ടെടുക്കേണ്ടി വരുംവിധം മാനാഭിമാന പ്രശ്നമായി സ്ത്രീയുടെ ഉടമസ്ഥാവകാശം മാറുന്നതൊക്കെ ഈ സാമൂഹ്യ വ്യവസ്ഥിതി കൊണ്ടായിരുന്നിരിക്കണം. രാജ്ഞിയെ തട്ടി കൊണ്ട് പോയാല്‍ എതിരാളിയെ തോല്‍പ്പിക്കാമെന്ന് ശത്രു രാജാവും അങ്ങിനെ സംഭവിച്ചാല്‍ താന്‍ തോല്‍പ്പിക്കപ്പെട്ടതായി രാജാവിനും തോന്നാന്‍ കാരണവും അതു തന്നെയാവാം. എത്ര പേരുടെ ചോര ചിന്തിയാലും എന്ത് വില കൊടുത്തും അവളെ തിരിച്ചെടുക്കണം എന്നത് രാജ്യത്തിന്റെ അഭിമാന പ്രശ്നം ആകുന്നതും അങ്ങിനെയാകാം.

എന്നാല്‍, വിശേഷവസ്തുവെന്ന സ്ഥാനത്തിന്റെ പരിപാലനം സ്ഥായിയാണെന്ന് കരുതാനാവില്ല. പതുക്കെ പതുക്കെ പരിപാലനത്തില്‍ നിന്ന് അധികാരിയിലേക്ക് പുരുഷന്‍ മാറുന്നു. ഒന്നിലധികം സ്ത്രീകളെ തൃപ്തിപെടുത്തുന്ന വീരന്‍ ആകാന്‍, അന്തപുരങ്ങള്‍ നിറയ്ക്കാന്‍, അങ്ങിനെ വിജിഗീഷുവാകാന്‍ അവനില്‍ പ്രാകൃതമായ ത്വരകള്‍ ഉണരുന്നു.

 

ഒറ്റനോട്ടത്തില്‍ ഇത് അവള്‍ക്കുള്ള നേട്ടമാണ്. എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ അവള്‍ക്കുള്ള കാണാക്കുരുക്കു തന്നെയാണത്. കുലസ്ത്രീയായും പതിവ്രതയായും തുടരേണ്ടത്, കുലീനയായി ഇരിക്കേണ്ടത് അവളുടെ ആവശ്യം തന്നെയായി മാറുന്നു. അവള്‍ സ്വയമൊരു മതിലാവുന്നു. സ്വയം ചങ്ങലയായി അതിനകത്തിരിക്കുന്നു. അതവളുടെ വഴിയും സാധ്യതകളുമാവുന്നു.


 

സ്വയമൊരു മതില്‍, അതിലൊരു ചങ്ങല
ശാരീരികമായ പ്രത്യേകതകള്‍ വച്ചു ഇത് പെണ്ണുങ്ങള്‍ക്കുമാവാം. ഒരര്‍ത്ഥത്തില്‍, അവള്‍ക്കിത് കൂടുതല്‍ എളുപ്പവുമാണ്. എന്നാല്‍, പ്രസവം , കുഞ്ഞുങ്ങള്‍ എന്നീ ഉത്തരവാദിത്തങ്ങള്‍ അവളെ ഇതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. അതിനപ്പുറമാണ് സമൂഹത്തിന്റെ പിടിവാശികള്‍. മറ്റൊരു പുരുഷനെ തേടുക എന്നത് സ്വന്തം പുരുഷന്റെ വീരത്വത്തെ ചോദ്യം ചെയ്യലായി ആണ്‍ കോയ്മയില്‍ അടിയുറച്ച സമൂഹം കരുതുന്നു.

ഇത് മുന്‍കൂട്ടിക്കണ്ട്, അവള്‍ തന്നെ ഉപേക്ഷിച്ചു പോകാതിരിക്കാന്‍ അവന്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നു. പല സ്ത്രീകളെ തൃപ്തിപ്പെടുത്താനുള്ള ശേഷി വീരത്വമായി കരുതുന്ന അതേ അവന്‍ തന്നെ സ്വന്തം സ്ത്രീയെ പതിവ്രതയും കുലസ്ത്രീയുമായി പ്രഖ്യാപിക്കുന്നു. ഒറ്റനോട്ടത്തില്‍ ഇത് അവള്‍ക്കുള്ള നേട്ടമാണ്. എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ അവള്‍ക്കുള്ള കാണാക്കുരുക്കു തന്നെയാണത്. കുലസ്ത്രീയായും പതിവ്രതയായും തുടരേണ്ടത്, കുലീനയായി ഇരിക്കേണ്ടത് അവളുടെ ആവശ്യം തന്നെയായി മാറുന്നു. അവള്‍ സ്വയമൊരു മതിലാവുന്നു. സ്വയം ചങ്ങലയായി അതിനകത്തിരിക്കുന്നു. അതവളുടെ വഴിയും സാധ്യതകളുമാവുന്നു.

കുലീനതയുടെ ചങ്ങലക്കെട്ടുകള്‍ എന്നാല്‍, മറ്റൊരര്‍ത്ഥത്തില്‍ വലിയൊരു പ്രലോഭനവുമാണ്. മതിലിനപ്പുറത്തെ, ചങ്ങലക്കപ്പുറത്തെ സ്വാച്ഛന്ദ്യം വിശേഷപ്പെട്ട കനിയായി, വിലക്കപ്പെട്ട കനിയായി മുന്നില്‍ നില്‍ക്കും. അതിനപ്പുറം, ഏതു സ്വര്‍ണ്ണക്കൂടും വെറും കൂടു മാത്രമാണെന്ന ഞെട്ടിക്കുന്ന തിരിച്ചറിവുകളുമുണ്ടാവും. പല സ്ത്രീകളുടെ വീരനായകനാവാന്‍ തുനിഞ്ഞിറങ്ങുന്ന പുരുഷന് സ്വന്തം ഇണയോട് സ്വാഭാവികമായി ഉണ്ടാവുന്ന അവഗണനയും അലക്ഷ്യമനോഭാവവും ഈ തിരിച്ചറിവുകളെ ജ്വലിപ്പിക്കുകയും ചെയ്യും.

 

സ്വന്തം ഉടല്‍ ഒരു തടവറയാണെന്ന തിരിച്ചറിവ് ആകാശത്തിന്റെ അപാരത സ്വപ്നങ്ങളില്‍ നിറയ്ക്കുന്നു. എന്നാല്‍, സ്വയം നിര്‍ണയത്തിന്റെയും തിരിച്ചറിവിന്റെയും ഈ പെണ്‍കിനാക്കളെ പുരുഷാധിപത്യ മൂല്യങ്ങള്‍ സ്വാംശീകരിച്ച സമൂഹംഎതിരിടുന്നത് മറ്റു വിധത്തിലാണ്. അവള്‍ക്കുമേല്‍ കാര്‍ക്കശ്യമുള്ള മുദ്രകള്‍ പതിയും. വശീകരിക്കുന്നവളും കുലടകളും ചന്തപ്പെണ്ണുങ്ങളുമായി അവള്‍ എളുപ്പം വിശേഷിപ്പിക്കപ്പെടും. Painting: Frida Kahlo


 

കുലസ്ത്രീകളും കുലടകളും
അങ്ങിനെ സ്വന്തം വഴികളെ, സ്വന്തം അടിമത്തത്തെ തിരിച്ചറിയുന്ന അവസ്ഥകളുമുണ്ടാവുമ്പോള്‍ വേലി ചാടലുകളുണ്ടാവുന്നു. സ്വന്തം ഉടല്‍ ഒരു തടവറയാണെന്ന തിരിച്ചറിവ് ആകാശത്തിന്റെ അപാരത സ്വപ്നങ്ങളില്‍ നിറയ്ക്കുന്നു. എന്നാല്‍, സ്വയം നിര്‍ണയത്തിന്റെയും തിരിച്ചറിവിന്റെയും ഈ പെണ്‍കിനാക്കളെ പുരുഷാധിപത്യ മൂല്യങ്ങള്‍ സ്വാംശീകരിച്ച സമൂഹംഎതിരിടുന്നത് മറ്റു വിധത്തിലാണ്. അവള്‍ക്കുമേല്‍ കാര്‍ക്കശ്യമുള്ള മുദ്രകള്‍ പതിയും. വശീകരിക്കുന്നവളും കുലടകളും ചന്തപ്പെണ്ണുങ്ങളുമായി അവള്‍ എളുപ്പം വിശേഷിപ്പിക്കപ്പെടും.

ദേവദാസികളെന്ന മട്ടില്‍ ദൈവികമായ മറകള്‍ക്കുള്ളില്‍ നിര്‍ത്തി കൊടും ചൂഷണത്തിന് വിധേയമാക്കിയും മാംസവില്‍പ്പനയുടെ ബാലന്‍സ് ഷീറ്റുകളില്‍ അക്കങ്ങളായി അടയാളപ്പെടുത്തിയും ആണധികാരം അവള്‍ക്ക് കാണാമുറിവുകള്‍ തീര്‍ക്കുന്നു. ‘നീ വെറും ശരീരം മാത്രമാണെ’ന്ന് പേര്‍ത്തും പേര്‍ത്തും വിശ്വസിപ്പിക്കപ്പെടുന്നു. ഭ്രഷ്ടും ഭ്രാന്തും മുള്‍ക്കിരീടവും അവള്‍ക്കുമേല്‍ നിത്യവും ചാര്‍ത്തപ്പെടുന്നു. മതിലിനപ്പുറം അസഹ്യ ജീവിതമാണെന്ന് കാട്ടി മറ്റുള്ളവരെ കൂടി കുലീനതയുടെ ചങ്ങലക്കെട്ടില്‍ തളയ്ക്കാനുള്ള പുരുഷാധിപത്യത്തിന്റെ സൂത്രപ്പണികള്‍ മാത്രമാണിത്. എല്ലാത്തിനും വിധേയരായ, എല്ലാത്തിനും വഴങ്ങുന്ന, വഴികള്‍ തെറ്റില്ലെന്നുറപ്പുള്ള കുലസ്ത്രീകളുടെ അടഞ്ഞ നിരകള്‍ ഇങ്ങനെ ഉടലെടുക്കുന്നു.

 

ഇതോടൊപ്പം തന്നെ ആയിരിക്കണം പുരുഷന്റെ ആകാശങ്ങള്‍ക്കും നിയന്ത്രണങ്ങളും നിയമങ്ങളും വന്നത്. സ്ത്രീയാല്‍ ആകര്‍ഷിക്കപ്പെടുന്ന പുരുഷന്‍ ചപല ഹൃദയന്‍ ആയി കണക്കാക്കപ്പെട്ടു. ഇതിനു സമാന്തരമായാണ്, കീഴടക്കുകയാണ് പുരുഷന്റെ ധര്‍മ്മമെന്നും സ്ത്രീയോട് തുല്യ നിലയില്‍ വര്‍ത്തിക്കുന്നത് ആണത്തമില്ലായ്മ ആണെന്നുള്ള പാഠങ്ങള്‍ അവനും സ്വായത്തമാക്കപ്പെട്ടത്.

 

ലൈംഗികത എന്ന പാപം
ഈ വ്യവസ്ഥിതിയുടെ നിലനില്‍പ്പിനാണ് ഉടമസ്ഥനുമായിട്ടല്ലാത്ത സ്ത്രീ ലൈംഗികതയെ പാപമാക്കി അവന്‍ മുദ്രകുത്തിയത്. ഉടമയല്ലാത്ത അപരന്‍ പാപത്തിന്റെ കവാടമാണെന്ന് നിരന്തരം ഘോഷിക്കുന്നത്. സൌന്ദര്യവും ശരീരത്തിന്റെ പ്രലോഭനീയതയും ഒരിക്കലും തിരിച്ചറിയാതിരിക്കാനും അറിയാന്‍ കഴിഞ്ഞാല്‍ തന്നെ അത് പുറത്തറിയിക്കാതിരിക്കാനുമുള്ള അനേകം കാവല്‍ക്കണ്ണുകളായി സമൂഹം സ്വയം അടയാളപ്പെടുത്തുന്നത്. നല്ല പെണ്ണുങ്ങളുടെയും ചീത്തപ്പെണ്ണുങ്ങളുടെയും മാനദണ്ഡങ്ങള്‍ കുട്ടിക്കാലം മുതല്‍ രക്തത്തില്‍ കുത്തിവെയ്ക്കുന്നതും അതിനു മാത്രമാണ്.

ഇതോടൊപ്പം തന്നെ ആയിരിക്കണം പുരുഷന്റെ ആകാശങ്ങള്‍ക്കും നിയന്ത്രണങ്ങളും നിയമങ്ങളും വന്നത്. സ്ത്രീയാല്‍ ആകര്‍ഷിക്കപ്പെടുന്ന പുരുഷന്‍ ചപല ഹൃദയന്‍ ആയി കണക്കാക്കപ്പെട്ടു. ഇതിനു സമാന്തരമായാണ്, കീഴടക്കുകയാണ് പുരുഷന്റെ ധര്‍മ്മമെന്നും സ്ത്രീയോട് തുല്യ നിലയില്‍ വര്‍ത്തിക്കുന്നത് ആണത്തമില്ലായ്മ ആണെന്നുള്ള പാഠങ്ങള്‍ അവനും സ്വായത്തമാക്കപ്പെട്ടത്.

 

ആണിനും പെണ്ണിനുമിടയില്‍ സ്വാഭാവികമായി സംഭവിക്കുന്ന ശാരീരിക മോഹങ്ങള്‍ ദൈവത്തിനും അവനവനുമിടയില്‍ വന്നുപെടുന്ന അസൌകര്യം ആയി അവന്‍ കാണാന്‍ തുടങ്ങുന്നു. അത്തരം ചെറിയ കാര്യങ്ങള്‍ വെടിഞ്ഞു വീരന്‍ ആകാന്‍ അവന്‍ ശ്രമിക്കുന്നു. അത് ഒരു രക്ഷപ്പെടല്‍ ആയിരുന്നിരിക്കാം. അതിന് കാരണങ്ങള്‍ പലതുണ്ടായേക്കാം. Image courtesy: Alexandru Banuta


 

ബ്രഹ്മചാരിത്വം എന്ന വീരത്വം
ജോലി ചെയ്തു പണക്കാരന്‍ ആകണം അല്ലെങ്കില്‍ ശാസ്ത്രജഞന്‍ ആകണം എന്നൊന്നും ജീവിത ലക്ഷ്യങ്ങള്‍ ഇല്ലാത്തത് കൊണ്ടും യുദ്ധം ചെയ്യുക , കുടുംബസ്ഥനായിരിക്കുക, കാറ്റും മഴയും ഉണ്ടാക്കുന്ന സര്‍വശക്തനും കോപാകുലനും ആയ ദൈവത്തെ ധ്യാനിച്ച് അവന്റെ മിത്രമാവുക എന്ന ലക്ഷ്യങ്ങള്‍ മാത്രമായിരുന്നിരിക്കണം അവനുമുന്നില്‍ ഉണ്ടായിരുന്നിരിക്കുക. അമാനുഷികതയുടെ തോഴനാവുക എന്നതില്‍ സാധ്യതകളുടെ അപാരത കൂടെയുണ്ട്. മനുഷ്യന്റെ സന്തത സഹചാരിയായ വിലക്കുകള്‍. അതിനെ ഉല്ലംഘിക്കുന്ന സ്വച്ഛന്ദ ഗമനമെന്ന സാധ്യതകള്‍. സാധാരണ എല്ലാവരും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തനാവാമെന്ന ഈ വീരത്വമാവണം ബ്രഹ്മചാരിത്വത്തിന്റെ പ്രലോഭനം.

ആണിനും പെണ്ണിനുമിടയില്‍ സ്വാഭാവികമായി സംഭവിക്കുന്ന ശാരീരിക മോഹങ്ങള്‍ ദൈവത്തിനും അവനവനുമിടയില്‍ വന്നുപെടുന്ന അസൌകര്യം ആയി അവന്‍ കാണാന്‍ തുടങ്ങുന്നു. അത്തരം ചെറിയ കാര്യങ്ങള്‍ വെടിഞ്ഞു വീരന്‍ ആകാന്‍ അവന്‍ ശ്രമിക്കുന്നു. അത് ഒരു രക്ഷപ്പെടല്‍ ആയിരുന്നിരിക്കാം. അതിന് കാരണങ്ങള്‍ പലതുണ്ടായേക്കാം.

ലൈംഗികതയില്‍ നൈപുണ്യം ഉണ്ടായിരുന്നിരുന്ന സ്ത്രീകള്‍ അത് അനുഭവിക്കുന്നതിനു നിഷ്കര്‍ഷ വച്ചിരുന്നിരിക്കാം. എല്ലാ പരിശ്രമങ്ങള്‍ക്ക് ശേഷവും അവളെ നേടി എന്നു വന്നാലും, അവള്‍ തൃപ്ത ആയില്ല എന്നു വിളിച്ച് പറഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേടിനെ അവന്‍ ഭയന്നിരിക്കാം. ആ ഭയത്തിനെ ജയിക്കാനാവാണം അവന്‍ സ്വന്തം ഉടല്‍ അടച്ചുപൂട്ടി ഭദ്രമാക്കിയത്. സ്ത്രീയില്‍ താല്‍പ്പര്യം ഇല്ലാത്ത, അവളെത്ര വശീകരിച്ചാലും പ്രലോഭിതനാവാത്ത ഒരു പ്രഖ്യാപനവും അതിലൂടെയുള്ള വീരപരിവേഷവും അവന്‍ ആഗ്രഹിച്ചത്. ഉടലിളക്കങ്ങളെയും ജൈവികമായ വാസനകളെയും കീഴടക്കുന്നതും ജേതാവിന്റെ ലക്ഷണമാണല്ലോ.

 

അവള്‍ അസംതൃപ്ത ആയാല്‍ ചോദ്യം ചെയ്യപ്പെടുന്ന വീരപരിവേഷത്തിന്റെ കനമില്ലായ്മയെ ഭയന്നു തന്നെയാണ് ഇന്നും നമ്മുടെ പുരുഷ സമൂഹം ജീവിക്കുന്നത്. പുറത്തേയ്ക്കുള്ള സ്ത്രീയുടെ ഓരോ ചെറിയ അനക്കങ്ങളെയും ഭയക്കുന്ന ലക്ഷ്മണ രേഖയായി സ്വയം കാവലാളാവുന്നതും


 

അതേ വനം, അതേ ഏകാന്തത

പിന്നെപ്പിന്നെയാവണം കൃഷിയായും ഇരുമ്പിന്റെ കണ്ടുപിടുത്തമായും വസ്ത്രമായും വീടുകളായും കുടുംബമായും ലോകം സ്വയം വിവര്‍ത്തനം ചെയ്യപ്പെട്ടത്.ഈ യാത്രയില്‍ എവിടെയോ ഒക്കെ വച്ചുണ്ടായ വസ്ത്രത്തിന്റെ കടന്നു വരവോടെ ആയിരിക്കാം, ഒരിക്കല്‍ തന്നെ ഭയപെടുത്തിയ പെണ്ണിന്റെ രക്തസ്രാവം അസൌകര്യവും അശുദ്ധിയും ആയി അവന്‍ വിധിച്ചിരിക്കുക. വിവാഹ നിയമങ്ങള്‍ കൊണ്ട് സ്വന്തം അധികാരത്തെ അരക്കിട്ടുറപ്പിച്ചത്. സദാചാരത്തിന്റെ പാഠങ്ങളാല്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ ഭദ്രമാക്കിയത്. സൂക്ഷ്മമായി പരിശോധിച്ചുനോക്കൂ അപ്പോഴറിയാം, ഇവയുടെയെല്ലാം ചരിത്രവഴികള്‍. കാലത്തിന്റെ അടിത്തട്ടില്‍ മുഴക്കമറ്റിരിക്കുന്ന സാമൂഹിക പരിണാമങ്ങളുടെ വലിയ കപ്പല്‍ചാലുകള്‍.കാണാ ചരട് കൊണ്ടൊരു മനുസ്മ്രിതിയുടെ യോഗ്യത , ഇന്ന് പുരുഷ സമൂഹം പെണ്ണിന് നല്കിയിരിക്കുന്നു . കന്യകയില്‍ നിന്ന് വിവാഹിത ആയിരിക്കാന്‍ യോഗ്യത ഉള്ളവളുടെ പെരുമാറ്റ ചട്ടങ്ങളിലൂടെ , വിവാഹിതയില്‍ നിന്ന് തന്റെ കുഞ്ഞിന്റെ അമ്മ ആയിരിക്കാന്‍ യോഗ്യത ഉള്ളവളായി , പിന്നെ അമ്മയെന്ന ഒറ്റ വാക്കും ആയി സ്ത്രീ അനായാസം മെരുക്കപെട്ടിരിക്കുന്നു .വിവാഹം ഒറ്റ ദിവസത്തെ ഓര്‍മപെടുത്തല്‍ ആണ് . നീ ഒരു രാജകുമാരിയെ പോലെ ആയിരുന്നു എന്നു കാലം ഓര്മ തെറ്റ്പോലെ കൊണ്ടുനടക്കുന്ന കാരണം അറിയാത്ത പശ്ചാത്താപ കര്‍മങ്ങള്‍ .അന്ന് അവള്‍ മനോഹരി ആയി അലങ്കരിക്കപെടുന്നു . അത് അവളുടെ ദിവസം ആണ് . അതെ നിമിഷം അതൊരു ബലിയുടെ ആചാരക്രമങ്ങള്‍ കൂടെയാണ് . ഒരു തലമുറയുടെ അച്ചു വാര്‍ക്കലുകളിലെയ്ക്ക് ആഘോഷപൂര്‍വ്വം ബലി അര്‍പ്പിക്കപെടുക ആണവള്‍ .ചരിത്രത്തില്‍ ഇടമില്ലാത്തവള്‍ . മുഖ്യ ധാരയില്‍ നിന്ന് വാമഭാഗത്തിന്റെ പ്രദര്‍ശന ചട്ടകൂടുകളിലെയ്ക്ക് ഒതുങ്ങേണ്ടവള്‍.

കാമിക്കാനും , പ്രണയിക്കാനും , കോപിക്കാനും ഉടമയുടെ കല്പനകള്‍ വേണം .മെരുക്കിയെടുത്ത ആനയ്ക്ക് കാടിന്റെ ഒര്മകളോ കരുത്തോ ഓര്‍മയില്ലാത്ത പോലെ പെണ്ണും .ഒരു വ്യത്യാസമേ ഉള്ളൂ നമ്മുടെ നാട്ടില്‍ . ആന തന്നെ പണം കൊടുത്ത് ഉടമയെ വാങ്ങണം . ലൈഗീകത എന്നാല്‍ ,സ്ത്രീയുടെ ശരീരം ആണെന്നും , പുരുഷന്റെ ഉള്ളിലെ മൃഗത്തെ ഉണര്ത്താതിരിക്കാന്‍ അത് നിയമങ്ങള്‍ക്ക് വിധേയമായി ചലിപ്പിക്കുക എന്ന കഠിന നിയമങ്ങള്‍ ഉള്ളിടത്ത് പോലും , വിവാഹിതനാകാന്‍ പുരുഷന് അവളെ ധനവും സമ്മാനങ്ങളും നല്‍കി സന്തോഷിപ്പിക്കേണ്ടി വരുന്നു . വിവാഹം എന്നാല്‍ ആജീവാനാന്ത ഉടമ്പടി അല്ലാത്ത അത്തരം ഇടങ്ങളില്‍ സ്ത്രീ തന്നെ പ്രാപിക്കുന്നവനില്‍ നിന്ന്സാമ്പത്തീക സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നു .തന്റെ പ്രണയവും രതിയും പരിചരണവും വില മതിച്ചതാണെന്ന തിരിച്ചറിവ് അവള്‍ക്കു കൈമോശം വന്നിട്ടില്ല .നമ്മള്‍ക്ക് എന്താണ് പറ്റിയത് .സ്ത്രീയുടെ രതി ഒരു മിത്ത് അല്ല എന്ന് തിരിച്ചറിയും വിധം പുരുഷന് അറിവ് ഉണ്ടായതാണോ നമ്മുടെ നാട്ടിലെ പുരുഷ നിലപാടുകളുടെ ആധാരം ?

രതി ഒരു വിസ്മയം അല്ലാതിരുന്ന ഒരു നാട്ടില്‍ ഒടുവില്‍ ആണും പെണ്ണും പ്രണയിക്കാന്‍ പഠിച്ചു എന്ന് വേണം കരുതാന്‍. ഇത്യന്‍ ചിത്രകാരന്മാര്‍ വരച്ചിട്ടതും ഏറെ അങ്ങിനെയാണ് . രതി പാപം ആയി കരുത്താത്ത ഒരു നാട്ടില്‍ നിന്ന് പ്രണയത്തിനങ്ങിനെ ഒരു ഭാവം വന്നതില്‍ അത്ഭുതം ഇല്ല . രതി ഒരു കിട്ടാകനി അല്ലാതാകുംപോള്‍ ആയിരിക്കും , പ്രണയം കൊണ്ട് തൊട്ടുണര്‍ത്തുന്നവര്‍ ദൈവീകമാകുന്നത് . അങ്ങിനെ ഏറെ അതുഭുതപെടുത്തുന്ന ഒരു പടം ആണ് . വിഷ്ണുവിന്റെ നാഭിയില്‍ വിരിയുന്ന താമരയില്‍ഇരിക്കുന്ന സരസ്വതി .ചേര്‍ന്ന് നിന്ന് പൂര്‍ണരാകുന്ന അര്‍ദ്ധനാരീശ്വരന്‍ .അവിടെ രതിയെന്നാല്‍ രണ്ടു ശരീരങ്ങള്‍ അവരുടെ ആത്മാവിനെ പ്രണയം ബഹുമാനിക്കുകയാണ് .
ആണിനും പെണ്ണിനും ഇടയില്‍ ഒരു വിസ്മയവും ബാക്കിയില്ല .അവന്റെ രതിക്ക് ശേഷം ഉള്ള അലസതയും അവളുടെ പ്രസരിപ്പും അന്നേ മനസിലാക്കിയവര്‍ . പ്രപഞ്ചത്തെ ഒരു ഗര്‍ഭപാത്രം പോലെ എടുക്കുക ആണെങ്കില്‍ ആസക്തികളുടെ മേല്‍ മനുഷ്യന്‍ കിടക്കുകയാണ് . ഗര്ഭാപാത്രത്തിലേത് പോലെ . കടലൊഴുക്ക് അറിയാതെ .അവന്റെ ചിന്തകള്‍ , കാവ്യങ്ങള്‍ , സംഗീതം , ഭാവന വിടരുന്നു അതിനു സ്ത്രൈണതയുടെ പ്രസരിപ്പ് . പിന്നീട് അധികാരത്തിന്റെ വഴിയില്‍ നിന്ന് സ്ത്രീയുടെ പ്രസരിപ്പ് വീടിനകങ്ങളിലെയ്ക് മാറ്റം ചെയ്യപെട്ടപ്പോള്‍ , തന്റെ അലസതകളുടെ അരക്ഷിതാവസ്ഥയെ ഭയക്കേണ്ട അവസ്ഥ നമ്മുടെ പൂര്‍വീകര്‍ക്ക് ഉണ്ടായിരുന്നില്ല .ഉമ്മരപടിയില്‍ ഒരു അധികാരിയുടെ കസേരയ്ക് അവന്‍ വിലയിട്ടു .ആ വില ഇപ്പോഴും നമ്മുടെ പുരുഷന്മാര്‍ വിവാഹ കംപോളത്തില്‍ സ്വയം ഇടുന്നു . സത്യത്തില്‍ ആരോ നട്ട മാവിന്റെ മാമ്പഴം കല്ലെറിഞ്ഞു കഴിക്കുന്ന വൃകൃതി കുട്ടികളെപ്പോലെ !

എന്നാല്‍ അവള്‍ അസംതൃപ്ത ആയാല്‍ ചോദ്യം ചെയ്യപ്പെടുന്ന വീരപരിവേഷത്തിന്റെ കനമില്ലായ്മയെ ഭയന്നു തന്നെയാണ് ഇന്നും നമ്മുടെ പുരുഷ സമൂഹം ജീവിക്കുന്നത്. പുറത്തേയ്ക്കുള്ള സ്ത്രീയുടെ ഓരോ ചെറിയ അനക്കങ്ങളെയും ഭയക്കുന്ന ലക്ഷ്മണ രേഖയായി സ്വയം കാവലാളാവുന്നതും.സ്ത്രീയുടെ പുറത്തേക്കുള്ള ഓരോ യാത്രയും തന്റെ പുരുഷത്വത്തോടുള്ള യുദ്ധം ആണെന്നും, നിയമങ്ങള്‍ ലംഘിച്ച് തുനിഞ്ഞിറങ്ങുന്നവര്‍ക്ക് കുല സ്ത്രീയുടെ സുവര്‍ണ്ണ പ്രതിബിംബങ്ങള്‍ ഇല്ലെന്നും അവന്‍ പറഞ്ഞു വെയ്ക്കുന്നത് ഇതു കൊണ്ടുതന്നെയാവണം. ആ പറച്ചിലുകളിലൂടെ വഴുതിയിറങ്ങി സ്വന്തം തിരിച്ചറിവിന്റെ വഴികള്‍ തിരയുന്നവള്‍ക്ക് ഒരിക്കലും ആണ്‍ നഗരങ്ങളില്‍ സ്ഥാനമില്ല. അവര്‍ക്കിപ്പോഴും കൂട്ട്, വനാന്തരങ്ങളിലെ ഏകാന്ത യുദ്ധങ്ങള്‍ മാത്രം. നാഗരികതകളുടെയും യുഗങ്ങളുടെയും മാറ്റങ്ങളുടെയും ചക്രവേഗങ്ങള്‍ക്കിപ്പുറവും മാറാതെ നില്‍ക്കുന്ന അതേ വനം, അതേ ഏകാന്തത.

 
 
 
 

11 thoughts on “അങ്ങനെയുള്ള ആണുംപെണ്ണും ഇങ്ങനെയായത് എങ്ങനെ?

 1. വളരെ നന്നായി എഴുതിയിരിക്കുന്നു സന്ധുതാ ……!!!

 2. ഒരേ സമയം പുരുഷന്‍ അപരരെ തേദുനത് തെറ്റും സ്ത്രീ ചെയ്യുന്നതു സ്വാതന്ത്ര്യവും ആകുന്നതു മനസ്സിലാകുന്നില്ല

 3. മാറ്റം എന്നത് സംഭവിയ്ക്കുന്നത് , intra personal effort ന്റെയും, inter personal effort ന്റെയും സമന്വയമായാണ്. .intra personal effort എന്നത് ചിന്തയും,inter personal effort എന്നത് പ്രവർത്തിയുമാണ്‌ .

  inter personal image എന്നത് രൂപപ്പെടുന്നത് സാമൂഹിക ബന്ധങ്ങളിൽ കൂടിയാണ്.ഒരു മനുഷ്യൻ നല്ല മനുഷ്യനാണ് എന്ന് നമ്മൾ തീരുമാനിയ്ക്കുന്നത്, അയാളും നമ്മളും തമ്മിലുള്ള inter personal relationship ൽ നിന്നും രൂപപ്പെടുന്ന നമ്മുടെ ധാരണ കൊണ്ടാണ് . നല്ല inter personal relationships എന്താണെന്നത് സമൂഹത്തിന്റെ മനോഭാവം അനുസരിച്ച് മാരിക്കൊണ്ടിരിയ്ക്കും. ഫ്യൂടൽ കുടുംബ ബന്ധങ്ങളിൽ അത്, “പറയുന്നത് അനുസരിയ്ക്കുക., കുല ധർമം പാലിയ്ക്കുക ” അങ്ങിനെ ഒക്കെ ആവും.കുറച്ചു കൂടി വിദ്യാഭ്യാസവും സാമൂഹിക പരിചയവും ഉള്ള സമൂഹത്തിൽ അത്, “പ്രൊഫഷണലാവുക “എന്നതാണ്.

  പൊതു സ്ഥലത്ത് ഒരു സ്ത്രീ നില്ക്കുകയും, വഴിയെ പോവുന്ന ഒരാള് അവരുടെ മെക്കിട്ടു കേറുന്നതും (രണ്ടു തരം സാമൂഹ്യ ബന്ധങ്ങളുടെ പ്രതിനിധികൾ എന്ന നിലയിൽ )ഒരു “inter personal conflict ” ആണ്. സ്ത്രീ എപ്പോൾ, എങ്ങിനെ എവിടെ നില്ക്കണം എന്നതിനെ സംബന്ധിച്ച്, അയാളുടെ സാമൂഹ്യ കാഴ്ചപ്പാടും, നില്ക്കുന്ന സ്ത്രീയുടെ കാഴ്ചപ്പാടും യോജിയ്ക്കാതെ വരുമ്പോഴാണ് അതൊരു പ്രശ്നമാവുന്നത്.

  അങ്ങിനെ ഒരു പ്രശ്നം പരിഹരിയ്ക്കാൻപരിശീലനം ആവശ്യമാണ്‌. സ്ത്രീകൾക്കും, പുരുഷന്മാർക്കും. സ്ത്രീകളുടെ സാമൂഹ്യ സ്ഥിതി മെച്ചപ്പെടുത്തുന്ന അത്തരം പ്രവർത്തനങ്ങൾ, ബാഹ്യമായ (inter personal ) ആയ ഘടകങ്ങളാണ്. എകൊപിതമാല്ലെങ്ങിലും , അത് പലവിധങ്ങളിൽ നടക്കുന്നുണ്ട് , തീർച്ചയായും അത് സ്ത്രീകളെ സംബന്ധിച്ച് നല്ല കാര്യം തന്നെയാണ്.

  ലേഘനം വായിച്ചപ്പോൾ അത് ഒരു Intrapersonal_communication യാണ് തോന്നിയത് . മനുഷ്യരെ സംബധിച്ച ഏറ്റവും പ്രധാനപ്പെട്ടതും അതാണ്‌ . അത് സ്വയം മെച്ചപ്പെടുത്തുന്ന ഒരു process ആണ്.ധാരണകൾതിരുത്തുന്നതും , പുതിയവ സൃഷ്ട്ടിയ്ക്കപ്പെടുന്നതും അങ്ങിനെയാണ് . ഏതെങ്കിലും തരത്തിൽ അടിച്ചമർത്തൽ അനുഭവിയ്ക്കുന്ന വ്യക്തിയോ, സമൂഹമോ, ഇത്തരത്തിൽ സ്വയം ചിന്തിയ്ക്കേണ്ടത് അത്യാവശ്യമാണ്.
  സ്ത്രീകളുടെ കാര്യത്തിൽബാഹ്യമായ എല്ലാ ഇടപെടലുകളും, നിർവചിയ്ക്കപ്പെടുന്നത് ശാരീരികാവസ്ഥകളെ ചുറ്റിപ്പറ്റിയാണ്.അത് തീര്ച്ചയായും, മാനസീകാവസ്ഥയെ സ്വാധീനിയ്ക്കും, സംശയമില്ല. എന്നാൽ,അത്തരം ബാഹ്യ സമ്മർദങ്ങൾ ഒഴിവാക്കിയാലും സ്ത്രീകളുടെ “ആന്തരിക സംഭാഷണങ്ങൾ”ശരീരത്തെ ചുറ്റിപ്പറ്റി ആവുന്നു എങ്കിൽ അത് അവരുടെ സാമൂഹ്യ പുരോഗതിയെ സംബന്ധിച്ച് അപകടകരമായ ഒരവസ്ഥയാണ്.

  ജീവി വർഗങ്ങൾ എല്ലാം തന്നെ പ്രത്യുല്പാദന വ്യവസ്ഥയിൽ അതിഷ്ട്ടിതമായി ജീവിയ്ക്കുന്നവയാണ്. മനുഷ്യൻ ഒരു ജന്തു വര്ഗമാണ്. എന്നാൽ, മനുഷ്യന്റെ സാമൂഹികാവസ്ഥകളെ കുറിച്ചുള്ള ചിന്തകൾ ജന്തു വർഗ ചിന്തയ്ക്കും മേലെയാണ്.Eve Ensler ഒരു സ്ത്രീയാണ്. Charles Darwin ഒരു പുരുഷനും.Simone de Beauvoir ഒരു സ്ത്രീയും Jean-Paul Sartre ഒരു പുരുഷനുമാണ്. albert einstein ഒരു പുരുഷനും marie curie ഒരു സ്ത്രീയുമാണ്. എന്നാൽ ചിന്തിപ്പിയ്ക്കുന്ന ഒരു കാര്യം ആണിനും പെണ്ണിനും മീതെ ഇവരൊക്കെ “മനുഷ്യൻ” എന്ന പദത്തെ കുറച്ചു കൂടി മെച്ചപ്പെടുത്താൻ ഏതെങ്കിലും രീതിയിൽ സംഭാവാൻ ചെയ്തിട്ടുല്ലവരാണ് എന്നതാണ്.

  സ്ത്രീകളുടെ ആന്തരിക സ്വാതന്ത്ര്യം എന്നത്, ആത്യന്തികമായി ലൈംഗിക സ്വാതന്ത്ര്യമായി വ്യാഖ്യാനിക്ക പ്പെടുന്നത് എന്ത് കൊണ്ടാണ് എന്ന് മനസിലാവുന്നില്ല .ലൈന്ഗികത ജീവിതത്തിന്റെ ഒരു ഭാഗമാണ്‌. ഭൂരിഭാഗം അല്ലതാനും.ഒരു വ്യക്തി എന്ന നിലക്യ്ക് , ഒരു മനുഷ്യൻ എന്ന നിലക്ക്, സ്വയം മെച്ചപ്പെടുത്തുന്ന വേറെ എന്തൊക്കെ ആശയങ്ങളുണ്ട്! !!എല്ലാവരും ചെയ്യുന്നതില്‍ നിന്ന് വ്യത്യസ്തനാവാമെന്ന വീരത്വം മാത്രമാവണമെന്നില്ല ബ്രഹ്മചാരിത്വത്തിന്റെ പ്രലോഭനം. മനുഷ്യൻ എന്നത്, ജനനെന്ദ്രിയങ്ങല്ക്കും മീതെ ചിന്തിയ്ക്കാനവുന്ന ഒരു ജീവിയാണ് എന്ന തിരിച്ചറിവുകൂടിയാവാം.

  ചുരുക്കിപ്പറഞ്ഞാൽ, നര വംശ ശാസ്ത്ര പ്രകാരം , ആധുനിക സമൂഹം എങ്ങിനെ രൂപപ്പെട്ടു എന്ന് എങ്ങിനെയൊക്കെ ചർചിചാലും,(ചരിത്രത്തിൽ അതിന്റെ ഫലമായിട്ടുണ്ടായ ആധി, വ്യാധി, കെടുതി ,വെള്ളപ്പോക്കങ്ങളെ മറക്കാതെ തന്നെ) നൂറു സ്ത്രീകളുടെ ഒപ്പം കിടന്ന പുരുഷനും , നൂറു പേരെ ഒപ്പം കിടത്തിയ സ്ത്രീയും കേമനോ , കേമത്തിയോ ആവുന്നില്ല.അത് മുലായം സിംഗ് യാദവോ മായ വതിയോ മെച്ചം എന്ന് ചോദിയ്ക്കും പോലെയാണ്. സ്ത്രീ പക്ഷ പരമായ ബാഹ്യ ആന്തരിക ഇടപെടലുകൾ എല്ലാം തന്നെ, അണ്ട്യോ മൂത്തത്‌, മാവോ മൂത്തത് എന്നമട്ടിൽ ജനനേന്ദ്രിയ ചർച്ചകളായി ചുരുങ്ങിപ്പോവരുത് .അല്ലെങ്ങിൽ മനുഷ്യൻ എന്ന ജീവി വർഗത്തിന് എണ്ണത്തിലുള്ള ഭീകര ഭൂരിപക്ഷം ഒരധികപ്പറ്റാന് എന്ന് നമുക്ക് സമ്മതിയ്ക്കേണ്ടി വരും.

  • അതെ .ശാലിനി .
   സ്ത്രീ എന്നാല്‍ മനുഷ്യന്‍ എന്ന് പരിഗണിക്കണം എന്നതു തന്നെയാണ് എന്റെ വീക്ഷണവും ,
   ലേഖനം ലൈഗീകകേമത്തെ പറ്റി അല്ല .
   ശരീരം മാത്രം ആയി വായിക്കപെട്ട സ്ത്രീ പുരുഷ സാമൂഹിക നിയമങ്ങളെ പറ്റി ആണ് .
   അത് മാറി മറിഞ്ഞു വന്ന വഴികളെ പറ്റി ആണ് .

 4. ‘പുരുഷന്‍’ എന്ന വൃത്തത്തില്‍ ഉള്പെടുന്നവരെല്ലാം മോശക്കാരാന് എന്ന അഭിപ്രായം എനിക്കില്ല,ഭാര്യയില്‍ലൈംഗികമായ ഒരു സംഗതിയും ഭാവിയില്‍ നടക്കില്ല എന്ന് ബോധ്യമായ ശേഷവും രോഗിയായ ഭാര്യയെ ശുശ്രൂഷിക്കുന്ന/സ്നേഹിക്കുന്ന ഭര്‍ത്താക്കന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്.ഗോവിന്ദ ചാമിമാര്‍ അല്ലാത്തവരും ധാരാളമുണ്ട്.പിന്നെ അങ്ങിനെ എന്ന തെറ്റ് ആവര്‍ത്തിക്കുന്നത് ഒഴിവാക്കുക,അങ്ങനെ ഇങ്ങനെ ഇതാണ് ഭാഷാപരമായി ശരി.

 5. “ആണിനും പെണ്ണിനുമിടയില്‍ സ്വാഭാവികമായി സംഭവിക്കുന്ന ശാരീരിക മോഹങ്ങള്‍ ദൈവത്തിനും അവനവനുമിടയില്‍ വന്നുപെടുന്ന അസൌകര്യം ആയി അവന്‍ കാണാന്‍ തുടങ്ങുന്നു. അത്തരം ചെറിയ കാര്യങ്ങള്‍ വെടിഞ്ഞു വീരന്‍ ആകാന്‍ അവന്‍ ശ്രമിക്കുന്നു. അത് ഒരു രക്ഷപ്പെടല്‍ ആയിരുന്നിരിക്കാം. അതിന് കാരണങ്ങള്‍ പലതുണ്ടായേക്കാം.”

  ഇതാണ് പ്രിയ സന്ദുവിന്റെ ലേഖനത്തിലെ എന്റെ പ്രിയപ്പെട്ട വരികൾ- ഇതുതന്നെയാണ് ഞാൻ ഏറെക്കാലം നടന്ന വഴികൾ, അത് ആരെങ്കിലും ചൂണ്ടിക്കാണിക്കുമ്പോളുള്ള സന്തോഷം പങ്കു വയ്ക്കുന്നു. തിരിച്ചു നടത്തത്തിനു സാധ്യതയില്ലെങ്കിലും തിരിഞ്ഞൊന്നു ചിന്തിക്കനായല്ലോ…
  നന്ദി സന്ദു. -എടുത്തു പറയാൻ ഒത്തിരി വരികൾ ഉണ്ട്.മാസ്വദിച്ചു വായിച്ചു, കുറെ ഇഷ്ടപ്പെടുകയും ചെയ്ത ലേഖനം 🙂

  • സന്തോഷം സജി .
   അത്രയ്ക്കൊന്നും രഹസ്യപ്രകൃതി ഇല്ലാത്തവരാണ് മനുഷ്യര്‍ .
   സംവദിക്കാന്‍ ഹൃദയത്തിന്റെയും ബുദ്ധിയുടെയും
   ഭാഷയും വികാരങ്ങളും ഉള്ളവര്‍ . എങ്കിലും അധികാരി ആരെന്ന സാമൂഹീക നിയമങ്ങളില്‍
   രണ്ടു ലിംഗങ്ങളാല്‍ അപരിചിതര്‍ ആയിപ്പോയവര്‍ .
   ഏതു കാര്യത്തിനാല്‍ ഏറ്റവും സുപരിചിതര്‍ ആയിരിക്കാമായിരുന്നോ .അതേകാര്യത്തിനാല്‍ അപരിചിതര്‍ ആയവര്‍ .

   കണ്ടുപിടുത്തങ്ങളെ ക്കുറിച്ച് പറയുമ്പോള്‍ ആകാശത്തേയ്ക്ക് നോക്കിയ അത്ര
   നമ്മള്‍ ഭൂമിയിലേയ്ക്ക് നോക്കിയില്ല എന്ന് പറയും പോലെ ആണ് .

   മനുഷ്യര്‍ പരസ്പരം നോക്കുന്നത് കാണാതിരിക്കാന്‍ ആണ് …..
   കൂടുതല്‍ സമയവും കാണാതിരിക്കുവാന്‍
   കാരണങ്ങള്‍ ” ദൈവവും “ആകുന്നു !!

 6. ഷാഹിനാ , ലൈഗീകത എന്ന വാക്കിന്റെ ഗതികേട് ആകാം അത് കേവലം ലിംഗപരമാകുന്നത് .
  അത് സ്ത്രീയെ വ്രണപ്പെടുത്തുന്നതിനേക്കാള്‍ പുരുഷനെ രണ്ടായി മുറിച്ചിടുന്നുണ്ട് .
  പല്ലി വാല്‍ മുറിച്ചിടുന്നപോലെ , ഞാന്‍ കേവലം ലിംഗം മാത്രം അല്ല എന്ന് പറഞ്ഞു കൊണ്ടേയിരിക്കുന്ന ഗതികേടുണ്ട് പുരുഷന് .
  സ്ത്രീയ്ക്കും ചുറ്റും വലിയ ലക്ഷ്മണ രേഖകള്‍ വരച്ചു അവയ്ക്ക് കാവലിരിക്കുകയും , സംരക്ഷകന്‍ ആയി മാറുകയും ചെയ്യുമ്പോള്‍ അവരും ഇരകള്‍ തന്നെയാണ് .

  ഒന്നിച്ചു ഓടിയും പരസ്പരം സഹായിച്ചും ലക്ഷ്യത്തില്‍ എത്തേണ്ടിയിരുന്ന മനുഷ്യര്‍ ആണ്
  ഒരാളെ നടക്കാന്‍ അനുവദിക്കാതെ അയാളെയും ചുമന്നു നടക്കുന്നത് .
  ആരാണ് കൂടുതല്‍ ആയാസം അനുഭവിക്കുന്നത് എന്ന് പറയേണ്ടതില്ല ല്ലോ .
  എനിക്കും പുരുഷനോട് ബഹുമാനവും സ്നേഹവും ആണ് .
  ഗോവിന്ദചാമി ഒരു പര്യായമാകുന്നത് ജന്മം കൊണ്ടല്ല .സാമൂഹ്യവ്യവസ്ഥിതികളുടെ ഇരകള്‍ ആണ് അവരും .
  .

Leave a Reply

Your email address will not be published. Required fields are marked *