വിശക്കാത്ത യോനികൾ

 
 
 
ഓണ്‍ലൈന്‍ ലോകത്ത് തിരയിളക്കം സൃഷ്ടിച്ച ‘ലിംഗ കവിതാ’ ചര്‍ച്ചകള്‍ക്ക് ഒരു പ്രതികരണം. സുദീപ് കെ.എസ് എഴുതുന്നു
 

 

സ്വന്തം യോനിയെയും
അതിന്റെ അനാദിയായ വിശപ്പിനെയും
പിന്‍‌വലിച്ച്
അങ്ങനെയൊരു ജീവി
ഇവിടെ പാര്‍ക്കുന്നില്ലെന്ന്
കവികളടക്കം
എല്ലാ സ്ത്രീകളും
ബോര്‍ഡു വയ്ക്കുന്നത്
എന്തുകൊണ്ടാവാം?

വെളിപ്പെടുത്തുന്നതോടെ
അപമാനത്തിന്റെ നരകത്തിലേക്ക്
തള്ളിയിട്ടുകളയുമോ
എന്ന ഭയത്താല്‍ത്തന്നെയായിരിക്കുമോ?

അതോ
തന്തയ്ക്കും തള്ളയ്ക്കും വിളി കേള്‍ക്കുകയും
സത്യസന്ധയായ കവിയെന്ന പേരുകേള്‍ക്കുകയും
ചെയ്യുന്നതിലുമപ്പുറം
തെരുവുകളിലും
പൊതുവേദികളിലും വച്ച്
ബലാല്‍സംഗം ചെയ്യപ്പെടുമെന്നു
പേടിച്ചിട്ടാവുമോ?

‘കടുകിട തെറ്റിയാല്‍
ബലാല്‍‌സംഗം ചെയ്തുപോവുന്ന
കുറ്റവാളിക’ളായി നാം നടക്കുമ്പോഴും
ഒരു പാല്‍ക്കാരന്‍ പയ്യനെയല്ലാതെ
ആരെയും
അവര്‍ ബലാല്‍സംഗം ചെയ്തില്ലെന്നത്
അല്ലെങ്കില്‍
ചെയ്തതായി നാമറിയില്ലെന്നത്
എന്തുകൊണ്ടാവാം?

(‘ലിംഗവിശപ്പ് ‘ വായിച്ചപ്പോള്‍ തോന്നിയത്.. രഞ്ജിനി ഹരിദാസിനെയും ശ്വേതാ മേനോനെയും എല്ലാം കേറിപ്പിടിക്കുന്നതിന്റെ ആണ്‍ ന്യായീകരണങ്ങള്‍ പലപ്പോഴായി കേള്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും തോന്നിക്കൊണ്ടിരിക്കുന്നത്).

11 thoughts on “വിശക്കാത്ത യോനികൾ

 1. why women don’t respond ? answer ii kavithsyil thanne und…. cheethavili ..pinne pothuvedikalilum allatheyum… ulla samoohathinte …naavukalude …kootta balalsangam….. well written sudeep… !! vaaya illathavarkkum athu … 5 meater thuni thirukapettu adakkapettavarkkum vendi chinthichathinum paadiyathinum…. 🙂

 2. സുദീപിന്റെ ഡയറി വായിച്ചു .
  ഷെയരുന്നില്ല. അതിലെ ചില വാക്കുകൾ എന്നെ പേടിപ്പിക്കുന്നു .
  “കുടുംബത്തിൽ പിറന്നവൾ “ആയിരിക്കാൻ
  ആർക്കാ മോഹം ഇല്ലാത്തത്‌…
  ലക്ഷ്മണ രേഖകൾക്ക്‌ എന്നും ആയുസുണ്ട്‌ .
  ആൽക്കൂട്ടത്തിന്റെ ബലാത്സംഗത്തെക്കാൾ “സ്നേഹ”ത്തിന്റെ പടിപ്പുരയ്ക്ക്‌ പുറത്താക്കപെടുന്നതിനെയാണു പേടിക്കുന്നത്‌ .
  ഓടിപ്പോകാൻ പെൺ വനങ്ങൾ ഇല്ലാതായിരിക്കുന്നു!!

 3. I find the answer apt for a poem which was celebrated all over facebook. I think the peot got a message from a friend or reader saying “Are you still hungry. I just had food.” I found it disturbing to see the comment and the laughter surrounding the same.

 4. sudeepetta..വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പിലെ നിഷ്കളങ്കനായ പുരുഷനെ വായിച്ചപ്പോ തോന്നിയത് ….

  ലിംഗചളിപ്പ്
  താല്പര്യമുണ്ടോ എന്ന് അവനോടു ചോദിച്ചതിന്റെ രസം
  ഇന്നും ഓർക്കുന്നു.
  ചോദിച്ചിട്ട് എന്തായി ?
  യോനിയുടെ വിശപ്പോളം
  ഒന്നുമില്ലായിരുന്നപ്പോഴാണ് ചോദിച്ചതും
  എന്നാലോ?
  ഭോഗാസക്തി വെളിപ്പെടുത്തിയാൽ
  അപമാനിതനാകുമെന്ന ചളിപാൽ
  അടിവസ്ത്രങ്ങൾ കീറിപോകുമാർ ശുക്ലം ഒഴുക്കുന്നത്
  വെളുവെളുത്ത ഒരു ചിരിയാൽ മറച്ചു കളഞ്ഞും
  മനസ്സിൽ കിടത്തിയും ഇരുത്തിയും നിർത്തിയും
  കണ്ണുകളെ കൊണ്ട് കൊത്തി വലിച്ചും
  നിരന്തരമായി ബലാൽസംഗം ചെയ്തും
  നിഷ്കളങ്കനായി അവൻ പറഞ്ഞു
  കൂട്ടുക്കാരി! ഞാനാ type അല്ല
  എനിക്ക് താല്പര്യമില്ല.

 5. എല്ലാവരുടെയും കമന്റുകൾക്കും ലൈക്കുകൾക്കും നന്ദി. ഈ വാക്കുകൾ ചിലരെയെങ്കിലും ‘പേടിപ്പിക്കുന്നു’ എന്നറിഞ്ഞു സന്തോഷം.“സ്നേഹ”ത്തിന്റെ പടിപ്പുരയ്ക്ക്‌ പുറത്താക്കപെടുന്നതിന്റെ പേടി..
  ഷൈമ, ട്രിവാൻഡ്രം ലോഡ്ജിൽ ഹണി റോസിനോട് അനൂപ്‌ മേനോൻ പറഞ്ഞ ‘ഫിലോസഫി’ ആണ് ആ ‘ചളിപ്പ്‌ ‘ വായിച്ചപ്പോൾ ഓർമ്മ വന്നത് 🙂

 6. അടിവസ്ത്രം തുറന്നു കാട്ടുന്നത് ആത്മാവിഷ്കാരമാണ് സുദീപ്. ബലാത്സംഗം അശ്ലീലമാണ്. അതിനോട് പ്രതികരിക്കേണ്ടതുണ്ട്. സുദീപും ഷൈമയും ചെയ്തത് നന്നായി

  • കുഞ്ഞബ്ദുള്ള (പുനത്തിൽ ) ടീ വീയിൽ ഇരുന്നു പറയുന്നു.
   “എന്റെതായിട്ട് ഒരു എട്ട് ഒമ്പത് മക്കൾ വടകര ഭാഗത്ത്‌ കൂടി നടക്കുന്നുണ്ട് .! അവരുടെ അമ്മമാരൊന്നും അത് പുറത്തു പറയില്ല. വയസു എഴുപത്തി നാലായി ഒരു കുട്ടി കൂടി വേണം ബ്ല… ബ്ല…. ബ്ലാ .”

   പറഞ്ഞു പഴകി ശീലിച്ച ഒരു നാടൻവാക്ക് നമ്മുടെ നാക്കിന്റെ തുമ്പത്ത് വന്നിരിയ്ക്കുന്നു. “ശേ എന്നാലും അങ്ങിനെ ഒന്നും പറയരുത്. ആ ജീവി എന്ത് പിഴച്ചു (ഇതിനെക്കാൾഎന്തുകൊണ്ടും ഭേദമല്ലേ അത് എന്ന് ആത്മഗതം )” നമ്മൾ നമ്മളെ തന്നെ തിരുത്തുന്നു.

   ഇതിലിപ്പോ ആരുടെ അടിക്കുപ്പായം തുറന്നു കാട്ട്യതാണ് ആത്മാവിഷ്കാരം?

   പൊതു സ്ഥലത്ത് മൂത്ര വിസര്ജനം നടത്തുക എന്നത് തെറ്റാണ്. സാമൂഹ്യമായും, പാരിസ്തിതികമായും. ആണുങ്ങൾ അങ്ങിനെ ചെയ്യുന്നത് ജനിച്ചപ്പോ മുതൽ നമ്മൾ കാണുന്നതും ആണ്. എന്നാലിനി നാളെ മുതൽ പെണ്ണുങ്ങളും അങ്ങിനെ ചെയ്യാൻ തുടങ്ങ്യാലോ?? അത് സമത്വാവോ?!
   അടിക്കുപ്പായം ഊരിക്കാണിയ്ക്കുംബൊൽ സാധാരണ ഉടുത്ത പ്രാന്തിന് ഉടുക്കാത്ത പ്രാന്ത് എന്നാണ് പറയാറ്.
   ഇതിപ്പോ ഉടുക്കാത്ത പ്രാന്തിന് ഉടുക്കാത്ത പ്രാന്ത് എന്നായി. അതിനെക്കാൾ ചേരുക ചിലപ്പോള ഇതാവും, വിശപ്പിനെ കുറിച്ച് മാത്രം പറയുന്ന എല്ലാര്ക്കും ദഹിയ്ക്ക്യണ്ടാവും. തനി മലബാറിയാണ്.

   “എല്ലാരും ഇറച്ചി തിന്നും, പക്ഷെ (നിന്നെപ്പോലെ ) എല്ല് കഴുത്തിൽകെട്ടി തൂക്കൂല !

 7. വിശപ്പിനെയും ബലാൽസംഗത്തെയും കൂട്ടിക്കുഴയ്ക്കുന്നവരോട്, ബലാത്സംഗങ്ങൾ ‘ലിംഗവിശപ്പി’ന്റെ ‘സ്വാഭാവിക’മായ പരിണാമമായി കാണുന്നവരോട്, അങ്ങനെ ബലാത്സംഗങ്ങൾക്കു കാരണമായി ലിംഗവിശപ്പിനെയും വിഷ്ണുപ്രസാദിന്റെ ലിംഗവിശപ്പെന്ന കവിതയെയും എടുത്തുകാണിക്കാൻ നടക്കുന്നവരോട്, ഇത്രയെങ്കിലും പറയണം എന്നു തോന്നിയതുകൊണ്ടാണ് ഇതെഴുതിയത്. ഇതെഴുതിയതിനു ശേഷവും അതുണ്ടായിക്കൊണ്ടിരിക്കുന്നു പല രൂപങ്ങളിൽ — ഏറ്റവും ഒടുവിൽ തരുണ്‍ തേജ്പാലിന്റെ കേസിൽ. ഇയാൾ എഴുതുന്നതു നോക്കുക — “”Tarun’ s story in itself is an alchemy of desire. He was like most of us: chirpy, fun-loving, naughty..” ബലാത്സംഗം ഒരു ALCHEMY of DESIRE ആണുപോലും, ‘naughtiness’ ആണുപോലും!

Leave a Reply

Your email address will not be published. Required fields are marked *