അവനവനിടത്തില്‍ ഒരു ഒളിക്യാമറ താങ്കളും സ്ഥാപിക്കണമായിരുന്നു, മിസ്റര്‍ തേജ്പാല്‍

 
 
 
 
തേജ്പാല്‍, തെഹല്‍ക്ക, ഒളിക്യാമറ…ഷാജഹാന്‍ കാളിയത്ത് എഴുതുന്നു

 
 
സാഹിറാ ഷെയ്ക്ക് പണം വാങ്ങുന്നതും ബംഗാരു ലക്ഷമണ്‍ പണം വാങ്ങുന്നതും മണിപ്പൂരിലെ പട്ടാളക്കാര്‍ ഇറോം ഷര്‍മ്മിളയുടെ കുലത്തെ മാനഭംഗപ്പെടുത്തുന്നതും കുറ്റകത്യമാണെന്ന് വിളിച്ചു പറഞ്ഞത് തരുണ്‍ തേജ്പാലാണ്. അദ്ദേഹം നില്‍ക്കുന്ന ഇടത്തില്‍ ചെളി പുരണ്ടിട്ടില്ല എന്നതായിരുന്നു രാജ്യത്തെ മധ്യവര്‍ഗ്ഗസമൂഹത്തെ അത് വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത്. ബലാല്‍സംഗം തെരുവില്‍ നടക്കുമ്പോള്‍ അതിനു തുറുങ്കും ലിഫ്റ്റില്‍ നടന്നാല്‍ ക്ഷമാപണം എന്നൊരു നീതിയുമുണ്ടോ?
 
 

 
 
Dear Shoma,

It is extremely painful for me to write this email to you – I have struggled with finding an easier way to say it, but there isn’t one. The editor in chief of Tehelka, Tarun Tejpal, sexually assaulted me at Think on two occasions last week. From the very first moment, I wanted to call you, or find you and tell you what he had done to me – but given how absorbed you were at Think; preparing for and conducting sessions, and the fact that it was impossible for the two of us to get even a minute alone together, I could not. To add to this, I had to process the fact that it was Tarun who molested me — my father’s ex colleague and friend, Tiya’s dad, and someone I had so deeply respected and admired for so many years…

(ഇരയുടെ ആദ്യ ഇ-മെയില്‍)
 
 
തരുണ്‍ തേജ്പാലെന്ന സാഹസികനായ പത്രപ്രവര്‍ത്തകനെ, മനോജ് പ്രഭാകറെന്ന വിടുവായനായ പേസ് ബൌളറെ ഒളിക്യാമറയില്‍ കുടുക്കിയത് മുതല്‍ ആരാധിച്ചിട്ടുണ്ട് ഞാന്‍. ബംഗാരു ലക്ഷ്മണെന്ന രാവണന്‍ ഒളിക്യാമറയില്‍ കുടുങ്ങും മുമ്പായിരുന്നു അത്. തെഹല്‍ക്കയെന്ന പൊതു ഇടം രൂപം കൊള്ളുന്നത് ആരെയുമെന്നപോലെ എന്നെയും ആവേശം കൊള്ളിച്ചിട്ടുണ്ട്. അതിനും മുമ്പ്, ഔട്ട് ലുക്കെന്ന രഹേജാ മുതലാളിയുടെ മാഗസിനെ, അപ്രതീക്ഷിതമായി ഇടത്തോട്ട് വലിച്ചിട്ട മാനേജിംഗ് എഡിറ്ററെന്ന ഖ്യാതിയും കേട്ടിട്ടുണ്ട്.

പൊതുജനത്തോട് ബാധ്യസ്ഥരായ ആളുകളുടെ അപഥയാത്രകളിലാണ് തെഹല്‍കയുടെ ഒളിക്യാമറ ഇടം പിടിച്ചത്. പൊതുതാല്‍പര്യങ്ങളുടെ ആയുധമായി അങ്ങിനെ തെഹല്‍കയും മാറി. ഒളിഞ്ഞ് നോക്കുക എന്ന മാന്യമല്ലാത്ത പ്രവൃത്തിയെ നൈതികമാക്കിയത് ആ നോട്ടത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളായിരുന്നു.
ആഗോളീകരണത്തിന് ശേഷമുള്ള ഇന്ത്യയില്‍ അഴിമതി സ്വാഭാവികമാണെന്ന ഒരു പ്രതീതിയെ തകര്‍ത്ത് സദാചാരം ,നൈതികത തുടങ്ങിയ മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് തരുണ്‍ തേജ്പാലും അദ്ദേഹത്തിന്റെ തെഹല്‍കയും ശ്രമിച്ചത്. അങ്ങിനെയാണ് രത്തന് ടാറ്റയും സച്ചിന് ടെണ്ടുല്‍ക്കറും ഇടം പിടിച്ച പ്രചോദിപ്പിക്കുന്ന നായകന്മാരുടെ പട്ടികയില്‍ തരുണ്‍ തേജ്പാലും എത്തിയത് .

സാഹിറാ ഷെയ്ക്ക് പണം വാങ്ങുന്നതും ബംഗാരു ലക്ഷമണ്‍ പണം വാങ്ങുന്നതും മണിപ്പൂരിലെ പട്ടാളക്കാര്‍ ഇറോം ഷര്‍മ്മിളയുടെ കുലത്തെ മാനഭംഗപ്പെടുത്തുന്നതും കുറ്റകത്യമാണെന്ന് വിളിച്ചു പറഞ്ഞത് തരുണ്‍ തേജ്പാലാണ്. അദ്ദേഹം നില്‍ക്കുന്ന ഇടത്തില്‍ ചെളി പുരണ്ടിട്ടില്ല എന്നതായിരുന്നു രാജ്യത്തെ മധ്യവര്‍ഗ്ഗസമൂഹത്തെ അത് വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത്. ബലാല്‍സംഗം തെരുവില്‍ നടക്കുമ്പോള്‍ അതിനു തുറുങ്കും ലിഫ്റ്റില്‍ നടന്നാല്‍ ക്ഷമാപണം എന്നൊരു നീതിയുമുണ്ടോ? സദാചാരം എന്നത് വ്യക്തിപരമല്ല. പക്ഷെ അതിരുകള്‍ ഭേദിക്കാന്‍ പരസ്പരം തയ്യാറെടുക്കുന്ന രണ്ട് പേര്‍ക്കിടയില് അതിന് സാധുതയുമില്ല.. കണ്‍സെന്‍ഷ്വല്‍ ലൈംഗികത എതിര്‍ക്കപ്പെടേണ്ടതുമല്ല.
 
 

തേജ്പാല്‍, ലൈംഗികപരാക്രമം അവസാനിപ്പിച്ചുകഴിഞ്ഞ് അതിനെ ന്യായീകരിക്കാനായി താങ്കളും ആരാധകരും മെനയുന്ന ഹിന്ദുത്വ അജണ്ട കഥകള്‍ താങ്കളുടെ ഭൂതകാലത്തെ അപ്പാടെ തിരസ്കരിക്കുന്നുണ്ട് എന്നോര്‍ക്കുക. ബംഗാരുലക്ഷ്ണ്‍ മാത്രമല്ല താങ്കളും ഇപ്പോള്‍ ഒരു പാഠമാണ്.


 
 
തേജ്പാല്‍, ലൈംഗികപരാക്രമം അവസാനിപ്പിച്ചുകഴിഞ്ഞ് അതിനെ ന്യായീകരിക്കാനായി താങ്കളും ആരാധകരും മെനയുന്ന ഹിന്ദുത്വ അജണ്ട കഥകള്‍ താങ്കളുടെ ഭൂതകാലത്തെ അപ്പാടെ തിരസ്കരിക്കുന്നുണ്ട് എന്നോര്‍ക്കുക. ബംഗാരുലക്ഷ്ണ്‍ മാത്രമല്ല താങ്കളും ഇപ്പോള്‍ ഒരു പാഠമാണ്.

പൊതുസമൂഹത്തെ തേജ്പാല്‍ പഠിപ്പിച്ച പാഠങ്ങള്‍ അദ്ദേഹവും സ്വയം ബാധകമാക്കേണ്ടിയിരുന്നു. അവനവനിടത്തില്‍ ഒരു ഒളിക്യാമറ താങ്കളും സ്ഥാപിക്കണമായിരുന്നു മിസ്റര്‍ തേജ്പാല്‍. മണിപ്പൂരിലെ ബലാല്‍സംഗങ്ങളെക്കുറിച്ച് പരിതപിച്ചിരുന്ന താങ്കളും ഷോമാചൌധരിയും അത് വെറുമൊരു ജോലിയായിരുന്നുവെന്നും നിലപാടായിരുന്നില്ല എന്നും ബോധ്യപ്പെടുത്തിയതിന് നന്ദി. മാധ്യമപ്രവര്‍ത്തനം എളുപ്പം ചീഞ്ഞ് പോകുന്ന ഒരു കാബേജ് പാടമായിരുന്നു എന്ന് ബോധ്യപ്പെടുത്തിയതിനും…

തേയിലയും പരുത്തിയും നുള്ളുന്ന സ്ത്രീ തൊഴിലാളിയെ പ്രാപിക്കാന്‍ ബലം പ്രയോഗിക്കുന്ന എഴുപതുകളിലെ ഇന്ത്യന്‍ സിനിമകളിലെ എസ്റ്റേറ്റ് മുതലാളി കഥാപാത്രമാണ് താങ്കളിപ്പോള്‍. ആവശ്യത്തിന് അവളുടെ കുടുംബത്തെ സഹായിച്ച് ചെല്ലും ചെലവും കൊടുത്ത ശേഷം അവസരം കിട്ടിയപ്പോള്‍ അവളുടെ ശരീരത്തെ നോട്ടമിടുന്ന വെറുമൊരു യശമാനന്‍. ഇതൊരു ന്യൂജനറേഷന്‍ കാലമായതിനാല്‍ ആ പെണ്‍കുട്ടി ജീന്‍സും താങ്കള്‍ പോണിടെയ് ലും മനീഷ് മല്‍ഹോത്ര സൂട്ടും ധരിച്ചിരിക്കുന്നു എന്നു മാത്രം. കന്‍ വാര്‍ ദീപ് സിംഗിന്റെ ചോര മണക്കുന്ന മൂലധനത്തെ മാത്രം ഈ ലൈംഗികപരാക്രമത്തിന് ഉത്തരവാദിയാക്കുന്നില്ല, ബലാല്‍സംഗം വന്‍കിട കമ്പനികളുടെ ക്രമക്കേടുകളെ പോലെ കോടതിയില്‍ കോര്‍പ്പറേറ്റ് ശൈലിയില്‍ നേരിടാനുള്ള ഒരു കേസാണെന്ന് ബോധ്യപ്പെടുത്തിയതിനും താങ്കളോട് നന്ദിയുണ്ട്.

എന്റെ കാലത്തെ ഏറ്റവും വലിയ മാതൃകകളിലൊന്നാണ് ഗോവയിലെ ഖനിമാഫിയക്കാരന് പങ്കാളിത്തമുള്ള ഹോട്ടലിന്റെ ലിഫ്റ്റില്‍ പൊട്ടിപ്പോയത്. അതില്‍ ചെറുതല്ലാത്ത നടുക്കവുമുണ്ട്.
 
 

Unlike Mr. Tejpal, I am not a person of immense means. I have been raised singlehandedly by my mother’s single income. My father’s health has been very fragile for many years now. Unlike Mr. Tejpal, who is fighting to protect his wealth, his influence and his privilege, I am fighting to preserve nothing except for my integrity and my right to assert that my body is my own and not the plaything of my employer. By filing my complaint, I have lost not just a job that I loved, but muchneeded financial security and the independence of my salary…”
 
 
തെഹല്‍ക്കയില്‍നിന്ന് രാജിവെച്ച ശേഷം മാധ്യമപ്രവര്‍ത്തക പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍നിന്ന്
 
 
 
 

5 thoughts on “അവനവനിടത്തില്‍ ഒരു ഒളിക്യാമറ താങ്കളും സ്ഥാപിക്കണമായിരുന്നു, മിസ്റര്‍ തേജ്പാല്‍

 1. രാവണൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തു സുഹൃത്തേ? സ്വന്തം മകളെ ഭർതൃവീട്ടുകാർ ഇറക്കിവിട്ടപ്പോൾ കടൽ കടന്നു വന്നു സ്വന്തം രാജധാനിയിലേക്ക്(അതും സ്വന്തം വിമാനത്തിൽ ) കൊണ്ട് പോയതോ? നിങ്ങളും ആ നട്ടെല്ലില്ലാത്ത ഭർത്താവിനെ പോലെ സീതയ്ക്ക് രാവണനിൽ ഉണ്ടായതാണ് ലവനും കുശനും എന്ന് കരുതുന്നുണ്ടോ?ബലാൽസംഗത്തെ കുറിച്ച് പറയുമ്പോൾ രാവണന്റെ പേര് പറയുന്ന ശീലം മതിയാക്കാറായില്ലേ?

 2. മാധ്യമപ്രവര്‍ത്തനം എളുപ്പം ചീഞ്ഞ് പോകുന്ന ഒരു കാബേജ് പാടമായിരുന്നു എന്ന് ബോധ്യപ്പെടുത്തിയതിനും…

 3. “സദാചാരം എന്നത് വ്യക്തിപരമല്ല. പക്ഷെ അതിരുകള്‍ ഭേദിക്കാന്‍ പരസ്പരം തയ്യാറെടുക്കുന്ന രണ്ട് പേര്‍ക്കിടയില് അതിന് സാധുതയുമില്ല.. കണ്‍സെന്‍ഷ്വല്‍ ലൈംഗികത എതിര്‍ക്കപ്പെടേണ്ടതുമല്ല.”

  ഇവിടെ ഷാജഹാൻ നിരത്തിയ സകല വാദങ്ങളും പൊലിയുന്നു, മതം, ധര്മം, സംസ്കാരം എന്നിവയ്ക്ക് ഇന്ത്യയിൽ വിളിപെരുണ്ടാവുകയും അത് എഴ്തുകാരനെ പക്ഷം തിരിക്കുകയും, അതിനു പുറത്തു കടന്നാൽ ബുദ്ധിജീവി എന്ന പരിവേഷം ലഭിക്കുകയും ചെയ്യും എന്ന നാട്യമാണ്, നമ്മുടെ ജീവിതത്തെ മലീമസമാക്കുനതു,

  ഷാജഹാന് പോലും ആര്ജവം കൈവിടേണ്ടി വരുന്നതും അവതരിപ്പുക്കുന്ന വിഷതിനോടെ നീതി പുലര്താൻ കഴിയതിരിക്കുമാര് പറവഷനാക്കുന്നത് നമ്മുടെ ധര്മ ബോധത്തെ കുറിച്ച പുരുഷ സങ്കല്പന്ഗ്ല്കൊണ്ട് തന്നെയാണ്,

  സമൂഹത്തില നിന്ന് നാം തുടച്ചു നീക്കാന് ശര്മിക്കുന്ന ലൈഗിആക്രമനങ്ങലുദെ ആധിക്യം എങ്ങിനെയാണ് ഉബയ സമ്മതത്തോടെ യാകുമ്പോൾ അനുവദനീയവും ആകർഷകവുമാകുന്നതു, നമ്മുടെ തലമുറയെ ഈ ആകര്ഷനീയത thane യല്ലേ മലീമസമാകിയതു, പടിഞ്ഞാറിന്റെ പ്രോണോ movies നമ്മടെ വീടിനകതീക്ക് കൈപിടുച്ചു കൊണ്ട് വന്നത് ഈ ആകര്ഷനീയതയുടെ മായ വലയത്തിൽ തന്നെ യല്ലേ, പ്രണയവും, ഇണ ചേരലും ജൈവികവും ഇണ പരപുരുഷനെ / പറ സ്ത്രീയെ പ്രാപിക്കൽ പാപപങ്കിലവുമകുന്നതു ആ പ്രക്രിയയില ഉള്പെടുന്നവരുടെ ഉഭയ സമ്മതം നോക്കി മാത്രമല്ല, ധര്മവും നന്മയുംമുന് നിര്തിതന്നെയാണ്

  തരുണ്‍ തേജ്പാൽ തന്റെ ബര്യോട് ചെയ്താ തെറ്റിന് പകരം അവൾ ഉഭയ സമ്മതത്തോടെ മറ്റൊരാളെ പ്രാപിച്ചാൽ താങ്കളുടെ വിലയിരുത്തലിന്റെ യേത് മാപിനി വെച്ചാണ് അതിനെ തിന്മയുടെ ഗാനത്തിൽ പെടുത്തുക, ,,, ഷാജഹാന് ചിന്തിക്കാൻ ഈ വാക്കുകളില പലതുമുണ്ട്, അതുകൊണ്ട് നന്മയുടെ ധര്മത്തിന്റെ പക്ഷം നില്കാൻ നമുക്ക് നല്ല ഒരു ഹൃദയം മാത്രം മതി, മറ്റുള്ളവരുടെ അന്ഗീകരമല്ല വര്ഗീകരണത്തിന്റെ കൊലങ്ങളല്ല

Leave a Reply

Your email address will not be published. Required fields are marked *