യേ ഗലിസ്ഥാന്‍ ഹമാരാ!

 
 
 
 
മതം മാനദണ്ഡമായതു മൂലം മതേതര ഇന്ത്യയില്‍ താമസിക്കാന്‍ ഇടം കിട്ടാത്തവരുടെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍. സവാദ് റഹ്മാന്‍ എഴുതുന്നു
 
 

ഒരു ജനവിഭാഗത്തോട് വിവേചനം പ്രഖ്യാപിക്കുന്ന പരസ്യം നല്‍കിയത് ഒരു സ്വകാര്യ വെബ്സൈറ്റായിരുന്നു എന്ന് പറഞ്ഞ് നമുക്ക് ജാമ്യമെടുക്കാം. എന്നാല്‍ മുസഫര്‍നഗറില്‍ വര്‍ഗീയ കലാപത്തിനിരയായി ആട്ടിയോടിക്കപ്പെട്ട മനുഷ്യരോട് നഷ്ടപരിഹാരത്തിനു പകരമായി മേലില്‍ സ്വന്തം ഭൂമിയില്‍ അവകാശം പറഞ്ഞു വരില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിയത് ഒരു സംസ്ഥാനം വാണരുളുന്ന ഭരണകൂടമാണ്.

വംശഹത്യ നടന്ന് ഒരു വ്യാഴവട്ടം കഴിയുമ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങി വരാനാവാതെ അന്യജില്ലകളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഗുജറാത്തിലെ മനുഷ്യരെ കണ്ടില്ലെന്നു നടിക്കുകയും അത്തരമൊരു ഹീനമായ അവസ്ഥയുടെ മുഖ്യശില്‍പിയെ രാജ്യത്തിന്റെ ഭാവി നായകനായി വാഴ്ത്തിപ്പാടുകയും ചെയ്യുന്നതു കാണുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും തൊണ്ട വരളുന്നുണ്ട്.

 

 

‘നിങ്ങള്‍ കേരളക്കാര്‍ നല്ല ആളുകളാണ്, പത്രക്കാരെന്നാല്‍ സത്യം പുറത്തു കൊണ്ടുവരുന്നവര്‍, ഞങ്ങള്‍ക്ക് എന്തു ബഹുമാനമാണെന്നോ, മകള്‍ക്ക് താല്‍പര്യമായിരുന്നു ജേര്‍ണലിസത്തിനുപോകാന്‍, റിസ്ക് കൂടുതല്‍ ആയതു കൊണ്ട് ഞങ്ങള്‍ സമ്മതിച്ചില്ല, നിങ്ങള്‍ക്ക് ഈ വീട്ടില്‍ യാതൊരു ബുദ്ധിമുട്ടുമുണ്ടാവില്ല. എത്ര നാള്‍ വേണമെങ്കിലും ഇവിടെ താമസിക്കാം. പെയിന്റടിച്ച് ഫര്‍ണിഷ് ചെയ്തിട്ടിട്ട് രണ്ടുമാസമായി, ഇതു പോലൊരു പാര്‍ട്ടിയെ കിട്ടാത്തതു കൊണ്ടാണ് ഇത്രനാള്‍ ഈ വീട് അടഞ്ഞു കിടന്നത്’-ഏതാനും വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ വാടകക്ക് വീടു തിരക്കിയപ്പോള്‍ ഒരു വീട്ടുടമ പറഞ്ഞതാണിത്.

ബ്രോക്കര്‍ക്കുള്ള കമീഷനും വാടക ചീട്ടെഴുതാന്‍ മുദ്രപത്രവും തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും കയ്യോടെ നല്‍കി, രണ്ടുദിവസത്തിനു ശേഷം കാണാമെന്ന് പറഞ്ഞ് മടങ്ങി. കഷ്ടി മണിക്കൂര്‍ കഴിഞ്ഞു കാണും ഒരു പത്ര സമ്മേളനത്തിലിരിക്കുമ്പോള്‍ ബ്രോക്കര്‍ വിളിക്കുന്നു. അര മണിക്കൂര്‍ കഴിഞ്ഞ് വിളിക്കാമെന്ന് മെസേജ് അയച്ചു. പത്തു മിനിറ്റ് കഴിഞ്ഞില്ല, വീണ്ടും വിളി. അര്‍ജന്റ് എന്ന് മെസേജ്- വാക്കുറപ്പിച്ചു വെച്ച വീടിന്റെ കാര്യമാണ്,ഏറെ അന്വേഷിച്ച് കിട്ടിയതാണ്. പത്രസമ്മേളനക്കാര്‍ പറഞ്ഞത് ഏതെങ്കിലും ചാനലുകാരോട് ചോദിച്ചാലും കിട്ടും.

പുറത്തിറങ്ങി വിളിച്ചു.ബ്രോക്കര്‍ക്ക് ഉടന്‍ കാണണം.

”ഭായ് സാബ് ഇപ്പോള്‍ കണ്ട് ലസി കുടിച്ച് പിരിഞ്ഞതല്ലേ ഉള്ളൂ നമ്മള്‍,നിങ്ങള്‍ ചോദിച്ച തുകയും തന്നു. നാളെയും മറ്റന്നാളും തിരക്കുണ്ട്, അതു കഴിഞ്ഞു കാണാം”.

”അതല്ല ഭായ്, എല്ലാം കുഴഞ്ഞു. നിങ്ങളുടെ അഡ്വാന്‍സ് മടക്കിത്തരാനാണ്. വേറെ ലൊക്കാലിറ്റിയില്‍ നിസാമുദ്ദീനിലോ മറ്റോ ഞാന്‍ വേറെ വീട് കണ്ടു പിടിച്ചു തരാം, ജാമിയാ നഗറിലാണെങ്കില്‍ എത്ര വീടു വേണമെങ്കിലും കിട്ടും, ഇത്ര വാടകയും വേണ്ട”.

‘ജാമിയാ നഗറല്ല, നമ്മള്‍ വാക്കു പറഞ്ഞുറപ്പിച്ച ആ ചെറിയ വീടാണ് എനിക്കു വേണ്ടത്.’

”അതിനി നോക്കണ്ട, അവിടെ അദ്ദേഹത്തിന്റെ മകളുടെ കൂട്ടുകാരിക്ക് വേണമെന്ന്”

വീട്ടുടമയെ വിളിച്ചപ്പോള്‍ കുറച്ച് അറ്റകുറ്റപ്പണികള്‍ തീര്‍ക്കാനുണ്ടെന്നൂം മൂന്നു മാസമെങ്കിലും വൈകുമെന്നുമായിരുന്നു ഒഴികഴിവ്.

കമീഷന്‍ തുക മടക്കിത്തരാന്‍ വന്നപ്പോള്‍ ബ്രോക്കര്‍ സംഗതി തെളിച്ചു പറഞ്ഞു. ”നിങ്ങളുടെ മുഴുപ്പേര് അറിഞ്ഞിരുന്നെങ്കില്‍ ആ ലൊക്കാലിറ്റിയിലെ വീടുകാണിച്ച് ഞാനും സമയം പാഴാക്കില്ലായിരുന്നു.ഐ.ഡി. കാര്‍ഡില്‍ നിങ്ങളുടെ പേര് കണ്ട് അയാളെന്നെ തിന്നില്ലെന്നേയുള്ളു. ഇവിടെ മൊഹമ്മദന്‍സിനു വീടു കിട്ടാന്‍ പ്രയാസമുണ്ട്.”

 

കമീഷന്‍ തുക മടക്കിത്തരാന്‍ വന്നപ്പോള്‍ ബ്രോക്കര്‍ സംഗതി തെളിച്ചു പറഞ്ഞു. ''നിങ്ങളുടെ മുഴുപ്പേര് അറിഞ്ഞിരുന്നെങ്കില്‍ ആ ലൊക്കാലിറ്റിയിലെ വീടുകാണിച്ച് ഞാനും സമയം പാഴാക്കില്ലായിരുന്നു.ഐ.ഡി. കാര്‍ഡില്‍ നിങ്ങളുടെ പേര് കണ്ട് അയാളെന്നെ തിന്നില്ലെന്നേയുള്ളു. ഇവിടെ മൊഹമ്മദന്‍സിനു വീടു കിട്ടാന്‍ പ്രയാസമുണ്ട്.''


 

ഈ അനുഭവം സുഹൃത്തുക്കളുമായി പങ്കുവെച്ചപ്പോളാണ് മതം മാനദണ്ഡമായതു മൂലം മതേതര ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ താമസിക്കാന്‍ ഇടം കിട്ടാത്ത നൂറുകണക്കിന് പേരില്‍ ഒരാള്‍ മാത്രമാണ് ഞാനെന്ന വിവരം അറിയുന്നത്. എങ്കിലുമത് ഒരു ഒറ്റപ്പെട്ട സംഭവം എന്ന് വിശ്വസിച്ച് മറക്കാനാണ് ആഗ്രഹിച്ചത്. ഏറെ അന്വേഷിച്ച് ഒടുവില്‍ ലഭിച്ച വീട്ടിലെ അമ്മ, പേരോ ജാതിപ്പേരോ ചോദിക്കാതെ താക്കോല്‍ കയ്യില്‍ വെച്ചു തന്നതോടെ മനസില്‍ അവശേഷിച്ച മുറിവും ഉണങ്ങി.

പിന്‍വര്‍ഷങ്ങളില്‍ രാജ്യത്തുണ്ടായ സ്ഫോടന പരമ്പരകള്‍ക്കു പിന്നാലെ ദല്‍ഹിയിലും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പലയിടത്തും ജാതിയും വേഷവും നോക്കി വാടകവീടൊഴിപ്പിക്കലും ഹോട്ടലുകളില്‍ മുറി നിഷേധിക്കലും പതിവായി. കാഴ്ചയില്‍ ‘മുസ്ലിം ലുക്ക്’ ഉള്ളതിന്റെ പേരില്‍ ഹോട്ടലുകാരുടെ കഠിനമായ ഇന്റര്‍വ്യൂ നേരിടേണ്ടി വന്ന അനുഭവം പറയുന്ന ആളുകളുടെ എണ്ണവും കൂടിക്കൂടി വരുന്നു.

 

മതരഹിത ജീവിതം നയിക്കുന്ന, സൌഹാര്‍ദ മുന്നേറ്റങ്ങളിലെ ഉജ്ജ്വല സാന്നിധ്യങ്ങളായ ശബാനാ ആസ്മി-ജാവേദ് അഖ്തര്‍ ദമ്പതികള്‍ക്ക് അവരുടെ മുസ്ലിം സ്വത്വം മുംബൈയില്‍ വീടുവാങ്ങുന്നത് അസാധ്യമാക്കി.


 

മതരഹിത ജീവിതം നയിക്കുന്ന, സൌഹാര്‍ദ മുന്നേറ്റങ്ങളിലെ ഉജ്ജ്വല സാന്നിധ്യങ്ങളായ ശബാനാ ആസ്മി- ജാവേദ് അഖ്തര്‍ ദമ്പതികള്‍ക്ക് അവരുടെ മുസ്ലിം സ്വത്വം മുംബൈയില്‍ വീടുവാങ്ങുന്നത് അസാധ്യമാക്കി. അസീം പ്രേംജി വന്നാല്‍ പോലും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലല്ലാതെ വീടു കിട്ടാത്ത അവസ്ഥയാണെന്നാണ് അഹ്മദാബാദിലെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ. സെഡ്രിക് പ്രകാശ് പറഞ്ഞത്. അറബിച്ചുവയുള്ള പേരുള്ളതു കൊണ്ടുമാത്രം തിരുവനന്തപുരത്ത് വീടുകിട്ടാന്‍ വിഷമിച്ച പത്തിലേറെപ്പേരെക്കുറിച്ച് കേട്ടുകഴിഞ്ഞു.. ദ് ഹിന്ദു പത്രം കഴിഞ്ഞ വര്‍ഷം നടത്തിയ അന്വേഷണത്തില്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ വന്‍ നഗരങ്ങളിലും സ്ഥിതി സമാനമാണെന്ന് കണ്ടെത്തി.( ചെന്നൈ, മുംബൈ, ബംഗലുരു, ദല്‍ഹി)

 
 

ഈയിടെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പച്ചയായി പറഞ്ഞു: മുംബൈയില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് കൊടുക്കാനുണ്ട്, മുസ്ലിംകള്‍ അന്വേഷിക്കേണ്ടതില്ല എന്ന്.


 
 

രാജ്യത്തിന്റെ മതേതര മൂല്യങ്ങളുടെയും പൌരന്‍മാരുടെ പാര്‍പ്പിടാവകാശങ്ങളുടെയും കടുത്ത ലംഘനമായിട്ടും വെബ്സൈറ്റ് മുതലാളിക്കെതിരെയോ പരസ്യം നല്‍കിയ ഫ്ലാറ്റുടമക്കെതിരെയോ പെറ്റിക്കേസുപോലും എടുത്തിട്ടില്ലെന്നാണറിവ്.


 
 
ഈയിടെ ഒരു പ്രമുഖ റിയല്‍ എസ്റ്റേറ്റ് പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പച്ചയായി പറഞ്ഞു: മുംബൈയില്‍ എല്ലാ സൌകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് കൊടുക്കാനുണ്ട്, മുസ്ലിംകള്‍ അന്വേഷിക്കേണ്ടതില്ല എന്ന്. മുസ്ലിംകള്‍ക്ക് ‘മുന്‍ഗണന’യുള്ള ലൊക്കാലിറ്റിയിലെ ഫ്ലാറ്റിന്റെ പരസ്യവും അവര്‍ പ്രസിദ്ധീകരിച്ചു കണ്ടു.

രാജ്യത്തിന്റെ മതേതര മൂല്യങ്ങളുടെയും പൌരന്‍മാരുടെ പാര്‍പ്പിടാവകാശങ്ങളുടെയും കടുത്ത ലംഘനമായിട്ടും വെബ്സൈറ്റ് മുതലാളിക്കെതിരെയോ പരസ്യം നല്‍കിയ ഫ്ലാറ്റുടമക്കെതിരെയോ പെറ്റിക്കേസുപോലും എടുത്തിട്ടില്ലെന്നാണറിവ്. ഇതിന്റെ മറുവശവും കാണാതിരുന്നു കൂടാ, ‘നമ്മുടെ ആളുകള്‍’ മാത്രമുള്ള ഏരിയ എന്ന വലിയ വാമൊഴി പരസ്യത്തിന്റെ മറവില്‍ കേരളത്തിന്റെ ഓരോ മുക്കു മൂലയിലും എത്രയെത്ര ഭൂമി കച്ചവടമാണ് ഓരോ മണിക്കൂറിലും അരങ്ങേറുന്നത്. വിവേചനം വഴി തള്ളിവിടപ്പെട്ടതിനു പുറമെ സ്വയം അടിച്ചേല്‍പ്പിക്കുന്ന ഘെറ്റോകളും വേണ്ടുവോളമുണ്ട് നമുക്കു ചുറ്റും.

ഒരു ജനവിഭാഗത്തോട് വിവേചനം പ്രഖ്യാപിക്കുന്ന പരസ്യം നല്‍കിയത് ഒരു സ്വകാര്യ വെബ്സൈറ്റായിരുന്നു എന്ന് പറഞ്ഞ് നമുക്ക് ജാമ്യമെടുക്കാം. എന്നാല്‍ മുസഫര്‍നഗറില്‍ വര്‍ഗീയ കലാപത്തിനിരയായി ആട്ടിയോടിക്കപ്പെട്ട മനുഷ്യരോട് നഷ്ടപരിഹാരത്തിനു പകരമായി മേലില്‍ സ്വന്തം ഭൂമിയില്‍ അവകാശം പറഞ്ഞു വരില്ലെന്ന് മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിയത് ഒരു സംസ്ഥാനം വാണരുളുന്ന ഭരണകൂടമാണ്.

 

വംശഹത്യ നടന്ന് ഒരു വ്യാഴവട്ടം കഴിയുമ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങി വരാനാവാതെ അന്യജില്ലകളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഗുജറാത്തിലെ മനുഷ്യരെ കണ്ടില്ലെന്നു നടിക്കുകയും അത്തരമൊരു ഹീനമായ അവസ്ഥയുടെ മുഖ്യശില്‍പിയെ രാജ്യത്തിന്റെ ഭാവി നായകനായി വാഴ്ത്തിപ്പാടുകയും ചെയ്യുന്നതു കാണുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും തൊണ്ട വരളുന്നുണ്ട്.


 

വംശഹത്യ നടന്ന് ഒരു വ്യാഴവട്ടം കഴിയുമ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങി വരാനാവാതെ അന്യജില്ലകളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഗുജറാത്തിലെ മനുഷ്യരെ കണ്ടില്ലെന്നു നടിക്കുകയും അത്തരമൊരു ഹീനമായ അവസ്ഥയുടെ മുഖ്യശില്‍പിയെ രാജ്യത്തിന്റെ ഭാവി നായകനായി വാഴ്ത്തിപ്പാടുകയും ചെയ്യുന്നതു കാണുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും തൊണ്ട വരളുന്നുണ്ട്.

‘ഹം ബുല്‍ബുലേ ഹെ ഇസ്കി, യേ ഗുലിസ്ഥാന്‍ ഹമാരാ’-ഇതു നമ്മുടെ പൂങ്കാവനവും നാമിവിടുത്തെ വാനമ്പാടികളുമാണെന്ന് പാടിയ വിശ്രുത കവിവര്യന്‍ അല്ലാമാ ഇഖ്ബാലിനു തെറ്റി. ഇപ്പോള്‍ വാനമ്പാടികളും പൂങ്കാവനങ്ങളും മാത്രമല്ല ^നല്ല റോഡുകള്‍ കണികാണാന്‍ പോലുമില്ലാത്ത, കുടിവെള്ളത്തിനോ മാലിന്യ നിര്‍മാര്‍ജനത്തിനോ സൌകര്യമില്ലാത്ത പുഴുത്തുനാറുന്ന ഗലികളും ഗെറ്റോകളും, അവിടെ മാത്രം പാര്‍ക്കാന്‍ അനുവാദമുള്ള കാക്കകളും ഉണ്ടീ നാട്ടില്‍…
 
 
 
 

10 thoughts on “യേ ഗലിസ്ഥാന്‍ ഹമാരാ!

 1. സുഹൃത്തേ കാര്യം കാര്യമായി പറഞ്ഞാൽ എല്ലാവരും കൂടി കൊല്ലാൻ വരും. എങ്കിലും കള്ളപ്പേരിൽ എഴുതുന്നതു കൊണ്ട് പറയട്ടെ. ഞങ്ങൾ ചെന്നയിൽ താമസിക്കുന്നു. ഞങ്ങൾ മുസ്ലിംകൾ അല്ല എന്നുറപ്പിച്ചതിന് ശേഷമാണ് വീട്ടുടമ വീട് തന്നത്. അയാൾക്ക്‌ അതിനു പല ന്യായങ്ങളും പറയാനുണ്ടായിരുന്നു. ഒന്ന്, മുസ്ലിംകൾ ആദ്യം രണ്ടോ മൂന്നോ പേരുള്ള ചെറു കുടുംബത്തിന് എന്ന് പറഞ്ഞ് വീടെടുക്കും. പിന്നെ വിരുന്നിനെന്നും പറഞ്ഞ് ഒരു പട വരവായി . ഞങ്ങള്ക്ക് മുൻപേ താമസിച്ചിരുന്ന ‘ചെറു കുടുംബത്തിൽ ‘ എന്നും പത്തിനോടടുത് ആളുകളുണ്ടാവുമായിരുന്നത്രേ. പിന്നെ വീട്ടുദമയുമായി സ്വരചെര്ച്ചയും കുറവായിരുന്നു. അവരെ ഒഴിപ്പിച്ചു വിട്ടതിന് അയാള് പറഞ്ഞത് ഇതാണ്. ഇവര നല്ലവരായിരിക്കും. പക്ഷെ ഇവരുടെ മൂത്താപ്പയുടെ എളാപ്പയുടെ മോന്റെ മോൻ എന്തെങ്കിലും കേസിലുന്ടെങ്കിൽ അവസാനം അതിന്റെ പേരില് നമ്മളും കുടുങ്ങിയെന്നു വരും. എന്തിനാ വെറുതെ പൊല്ലാപ്പ് ? സത്യമല്ലേ?

  പിന്നെ മുസ്ലിമ്കൽക്കെതിരെ മാത്രമാണ് ഇത്തരം വിവേചനം എന്ന് കരുതണ്ട. ചെന്നയിൽ ചില ഫ്ലാറ്റ് കൊമ്പ്ലെക്സുകലിൽ പട്ടന്മാർക്കു മാത്രമേ കിട്ടു. നോണ്‍ വെജൊട്ടെരിയൻസിനെ അനുവദിക്കാത്ത ഒരു പാട് സ്ഥലങ്ങളുണ്ട്. പിന്നെ മുസ്ലിംകൾ തിങ്ങി പാർക്കുന്ന ഇടങ്ങള മറ്റു മതസ്ഥർക്കും അത്ര താല്പര്യമില്ല. അതിന്റെ കാരണം മുസ്ലിം സഹോദരങ്ങൾ സ്വയം വിശകലനം ചെയ്യുന്നതാവും നല്ലത്. രാജ്യവും അതിലെ ആളുകളും, മുസ്ലിംകൾ ഉൾപ്പടെ, കൂടുതൽ സങ്കുചിതമായി എന്ന് വേണം കരുതാൻ.

  • വിരുന്നുകാർ വരുമെന്നുവെച്ച് ഒരു സാധാരണ മുസ്ലിം കുടുംബത്തിനു വീട് നിഷേധിക്കുന്നത് എന്നത് ഒരു വാദത്തിനു വേണ്ടി അംഗീകരിച്ചാൽ തന്നെ മുസ്ലിം പേരോ കുടുംബ പശ്ചാത്തലമോ ഉള്ളതിന്റെ പേരില് സെലിബ്രിറ്റി കൾക്ക് പോലും വീട് നിഷേധിക്കപ്പെടുന്നു എന്നാ യഥാർത്ഥ്യത്തെ നിങ്ങളെങ്ങനെ ന്യായീകരിക്കും ??

   http://www.huffingtonpost.com/2009/08/04/emraan-hashmi-bollywood-s_n_250899.html

   http://news.bbc.co.uk/2/hi/south_asia/8178289.stm

   http://ibnlive.in.com/news/mumbai-emraan-denied-house-cries-foul/98289-8.html

   • മതം മാനദണ്ഡം ആയതിന്റെ പേരിൽ സാമൂഹികമായി എല്ലാ വിധ വിവേചനം കാണിച്ചു ഒറ്റപ്പെടുത്തുക, കഴിയുമെങ്കിൽ അവരെ ഭീഷണി ,പ്രലോഭന, സമ്മര്ധ ങ്ങളാൽ മതം മാറ്റുക ,മറ്റു മതസ്ഥരെ അവിടെ നിന്നും പുറന്തള്ളാൻ അവര്ക്ക് പ്രത്യേക നികുതി ചുമത്തുക , ഖുര് ആൻ ന്റെ പേജുകൾ കത്തിച്ചു എന്ന കള്ള പ്രചാരണം നടത്തി ബുദ്ധി മാന്ദ്യം ഉള്ള ക്രിസ്ത്യൻ സമുദായ പെണ്‍കുട്ടിയെ ഒരു മത പുരോഹിതന്റെ നേതൃത്വത്തിൽ വധശിക്ഷക്ക് വിധേയമാക്കാൻ ശ്രമിക്കുക, അവരുടെ ആരാധനാ സ്ഥലങ്ങളിൽ കൂട്ടത്തോടെ ബോംബ്‌ വെച്ച് കൊലപ്പെടുത്തുക എന്നിട്ട് അത് ‘ഞമ്മന്റെ സ്വന്തം’ ദൈവ ത്തിനു വേണ്ടി എന്ന് വ്യാഖ്യാനിക്കുക ….തുടങ്ങി മൃഗതുല്യമായ സംസ്കാര വാസനകൾ മതത്തിന്റെ മാനദണ്ഡം എന്ന രൂപത്തിൽ ഈ ആധുനിക കാലത്തും നമ്മുടെ സ്വന്തം അയൽ രാജ്യമായ പാകിസ്ഥാനിൽ ആചരിക്കുന്നത് ഓർത്താൽ …വാടക വീട് കിട്ടാത്തത് എന്ന വിവേചനം തുലോം കാഠിന്യം കുറഞ്ഞത്‌ തന്നെ …!!!

    • Alexander kallrakkal ഈ തോന്നൽ തന്റെ അസ്ഥിര ബുദ്ധിയുടെ കുഴപ്പമാണു.കണ്ട പാകിസ്ഥാനി ചെയ്യുന്ന തെറ്റിനു ശിക്ഷ്യനുഭവിക്കേണ്ടത്‌ ഇന്ത്യൻ മുസ്ലിംകൾ ആണെന്ന് അല്ലേ..? നല്ല ന്യാം. അങ്ങനെയെങ്കിൽ നോർവീജിയൻ ക്രിസ്ത്യൻ മത ഭീകരവാദി നടത്തിയ ഭീകരാക്രമണത്തിനു കേരളത്തിലെ ക്രിസ്ത്യാനികൾ ശിക്ഷയനുഭവിക്കണോ..? തന്റെയൊക്കെ പൂർവ്വികർ ബ്രിട്ടീഷുകാരന്റെ ചെരിപ്പുനക്കിയും ആസനം താങ്ങിയും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്തും ഇവിടെ കഴിഞ്ഞുകൂടിയിരുന്നു.അതിനു പകരമായി തന്നെയൊക്കെ ശിക്ഷിച്ചാൽ എങ്ങനെയിരിക്കും…?

  • വംശഹത്യ നടന്ന് ഒരു വ്യാഴവട്ടം കഴിയുമ്പോഴും സ്വന്തം വീട്ടിലേക്ക് മടങ്ങി വരാനാവാതെ അന്യജില്ലകളിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ അന്തിയുറങ്ങേണ്ടി വരുന്ന ഗുജറാത്തിലെ മനുഷ്യരെ കണ്ടില്ലെന്നു നടിക്കുകയും അത്തരമൊരു ഹീനമായ അവസ്ഥയുടെ മുഖ്യശില്‍പിയെ രാജ്യത്തിന്റെ ഭാവി നായകനായി വാഴ്ത്തിപ്പാടുകയും ചെയ്യുന്നതു കാണുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ മാത്രമല്ല ഇന്ത്യ പുലരണം എന്നാഗ്രഹിക്കുന്ന ഓരോ മനുഷ്യന്റെയും തൊണ്ട വരളുന്നുണ്ട്.
   ‘ഹം ബുല്‍ബുലേ ഹെ ഇസ്കി, യേ ഗുലിസ്ഥാന്‍ ഹമാരാ’-ഇതു നമ്മുടെ പൂങ്കാവനവും നാമിവിടുത്തെ വാനമ്പാടികളുമാണെന്ന് പാടിയ വിശ്രുത കവിവര്യന്‍ അല്ലാമാ ഇഖ്ബാലിനു തെറ്റി. ഇപ്പോള്‍ വാനമ്പാടികളും പൂങ്കാവനങ്ങളും മാത്രമല്ല ^നല്ല റോഡുകള്‍ കണികാണാന്‍ പോലുമില്ലാത്ത, കുടിവെള്ളത്തിനോ മാലിന്യ നിര്‍മാര്‍ജനത്തിനോ സൌകര്യമില്ലാത്ത പുഴുത്തുനാറുന്ന ഗലികളും ഗെറ്റോകളും, അവിടെ മാത്രം പാര്‍ക്കാന്‍ അനുവാദമുള്ള കാക്കകളും ഉണ്ടീ നാട്ടില്‍…

 2. സുഹൃത്തേ
  ഈ മുസഫര്‍നഗര്‍ എന്ന് പറയുന്ന സ്ഥലം ഗുജരാത്തിലാണോ? ഞാന്‍ ഡല്‍ഹി മുംബൈ അഹമദാബാദ് മുതലായ സ്ഥലങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്ന ഒരാളാണ് . മുസ്ലീംഭൂരിപക്ഷം താമസിക്കുന്ന സ്ഥലങ്ങളില്‍ വെള്ളിയാഴ്ച് വഴിയടച്ചു നിസ്കരിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ അവരുടെ ഉത്സവങ്ങളും ഇങ്ങനെ ആഘോഷിക്കുന്നു. ഇവിടെ ഹിന്ദുവിനും മുസ്ലിമിനും ക്രിട്യാനിക്കും മാത്രമേ അവകാശങ്ങള്‍ ഉള്ളു.സാധാരണ മനുഷ്യന് (അവന്റെ മതം എന്ത് തന്നെയോ ആയിക്കോട്ടെ ) യാതൊരു അവകാശവും അധികാരവും ഇല്ല.അത് പോലെ ഗുജറാത്തിലെ ഒരു നല്ല ശതമാനം മുസ്ലിങ്ങള്‍ക്കും മോദി ഒരു വില്ലന്‍ അല്ല അവര്‍ക്ക് ജീവിക്കാന്‍ അങ്ങേര്‍ ബുദ്ധിമുട്ടൊന്നും ഉണ്ടാക്കുന്നുമില്ല. ഒരു പക്ഷെ ഇന്ത്യയിലെ ഏറ്റവും നല്ല ഭരണം നടക്കുന്നത് ഗുജറാത്തില്‍ ആണ്. പത്തു വര്ഷം മുന്‍പുള്ള ഗുജറാത്തും ഇപ്പോളുള്ള ഗുജറാത്തും തമ്മില്‍ വലിയ അന്തരങ്ങള്‍ ഉണ്ട്.ഞാന്‍ ഒരു മോദി അനുയായിയോന്നുമല്ല. ഇന്ടിയിലെ മുസ്ലീംകള്‍ മുഴുവന്‍ തീവ്ര വാദികള്‍ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. അത് പോലെ ഹിന്ദുക്കളും. വാടകയ്ക്ക് വീട് കൊടുക്കുന്നവര്‍ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് കൊടുക്കുന്നു. ഇ തരാം തിരിവ് ഇന്ന് ഉണ്ടായതല്ല.സ്വതന്ത്ര ഇന്ത്യ വെട്ടിമുറിച്ചപ്പോള്‍ ഹിന്ദുക്കളും മുസ്ലീംകളും വളരെ അകന്നു. ആ വിടവ് നികത്താന്‍ കാലത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ല.പഞാബിലും ഡല്‍ഹിയിലും ഇന്ദിരാഗാന്ധി വധാതോടുണ്ടായ കലാപത്തില്‍ ലക്ഷങ്ങള്‍ മരിച്ചു. കലാപകാരികളില്‍ എല്ലാ ജാതികളും ഉണ്ടായിരുന്നു.ഹൈദരാബാദില്‍ 2012 ഡിസംബര്‍ 24 നു അക്ബരുധീന്‍ ഒവൈസി നടത്തിയ ഇന്ത്യ വിരുദ്ധ പ്രസംഗത്തെ ഇന്ത്യയിലെ ഒരു മുസ്ലീം മത നേതാക്കളും എതിര്‍ത്തില്ല.(http://en.wikipedia.org/wiki/Akbaruddin_Owaisi1 In his speech, Owaisi said that the 250 million Indian Muslims needed only 15 minutes without the police to show one billion Hindus who is more powerful.[8][33] Punjab Kesari reported that Owaisi referred to the Hindus as “impotent” and the Indian police as the “impotent army”.[32] He said that not even one crore impotent men can together father one child.[32] He said that these people (Hindus) cannot face the Muslims, and whenever the Muslims start dominating the Hindus, the impotent army (police) intervenes.[32][34][35][36] Owaisi said that “we (Muslims) will not let you (India or Hindus) live peacefully,”[37] and added that the Muslims could “teach the rest of the country a lesson”.[14]) ഞാന്‍ പറയുന്നത് സാധാരണ ഹിന്ദുവിനും മുസ്ലീമിനും ജാതിയെക്കാള്‍ വലുത് അവന്റെ കുടുംബമാണ്. അവരെ വളച്ചൊടിച്ചു സ്വന്തം സഹോദരങ്ങള്‍ക്ക്‌ എതിരെ തിരിക്കുന്നതില്‍ ഹിന്ദു മുസ്ലീം മത നേതാക്കല്‍ക്കാന് മുഴുവനും പങ്ക്

 3. നീതിയും ന്യായവും മാന്യതയും എല്ലാവര്ക്കും ബാധകം ആണ് . ലോകത്തിലെ എല്ലാവര്ക്കും അത് കിട്ടാൻ അവകാശപ്പെട്ടതാണ്, അതുപോലെ കൊടുക്കപ്പെടാനും. നമ്മൾ ന്യായമായതു, നമ്മളിൽ നിന്ന് കിട്ടാൻ അവകാശപ്പെട്ട വര്ക്ക് കൊടുക്കുമ്പോഴേ മറ്റുള്ളവരിൽ നിന്നും നമുക്കും അത് ലഭ്യമാകൂ . നമ്മൾ എവിടെ എങ്കിലും ആര്ക്കെങ്കിലും അത് നിഷേധിച്ചാൽ ആരെങ്കിലും വഴി അതൊക്കെ നമുക്കും നിഷേധിക്കപ്പെടും . ഇത് പ്രപഞ്ച നിയമം ആണ് …..!!!!! ……..Its Unique Cosmic……No one can deny ..!!!

 4. ജനാധിപത്യ വ്യവസ്ഥിതിയിൽ അനുകൂലവും പ്രതികൂലവും ആയ വാദഗതികൾ ഉണ്ടാവും .അനുകൂലമല്ലാത്ത തങ്ങള് ഇഷ്ട്ടപ്പെടാത്ത അഭിപ്രായങ്ങൾ ചേർക്കാതിരിക്കുക എന്നത് ഒരു പുരോഗമന സോഷ്യൽ ഓണ്‍ലൈൻ മീഡിയ ക്ക് ചേര്ന്ന സംസ്കാരമല്ല .ഒപ്പം തന്നെ നെ പ്പോലുള്ള വിവരദോഷികളുടെ അഭിപ്രായങ്ങൾ ചേർക്കുന്നുണ്ട് എന്നാ ഇരട്ടത്താപ്പും ഇതിൽ കാണിക്കുന്നുണ്ട് എന്നത് അപലപനീയം തന്നെ.

 5. ഗെനഗെംബീരം.. വളരെ നന്നായിരിക്കുന്നു..മോഡി പ്രധനമന്ത്രിയവുമൊ എന്ന ഭയം ഇല്ലാതായി..ഇതുവായിച്ച (നാലാമിടത്തിലെ സവാദ് റഹ്മാനെ ‘മാത്രം’) ആരും മോഡിക്ക് വോട്ട് ചെയ്യില്ല….

Leave a Reply

Your email address will not be published. Required fields are marked *