നിഷേധവും ഒരു രാഷ്ട്രീയ പ്രസ്താവനയാണ്

 
 
 
 
അമേരിക്കന്‍ സംഘത്തോട് രാഹുല്‍ ചെയ്തതും മോഡി സംഘത്തോട് ഉമ്മന്‍ചാണ്ടി ചെയ്തതും. സൌദിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘മലയാളം ന്യൂസ്’ എഡിറ്റര്‍ എ.എം. സജിത്ത് എഴുതുന്നു
 
 

ഇന്ത്യന്‍ ഉദ്യോഗസ്ഥയെ അവഹേളിച്ച അമേരിക്കയുടെ പ്രതിനിധിസംഘത്തിന് കൂടിക്കാഴ്ചക്ക് അവസരം നിഷേധിച്ച രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ അനുയായികള്‍ക്ക്, മതേതരത്വത്തിന് കത്തിവെക്കാനെത്തിയ മോഡി സംഘത്തോടും അതുതന്നെ പറയാന്‍ കഴിയാതിരുന്നത് എന്തുകൊണ്ട്?
 

 

നിഷേധം വലിയൊരു രാഷ്ട്രീയ പ്രസ്താവനയാകുന്നതിന്റെ രസതന്ത്രം അറിയാത്തവരാണോ ദീര്‍ഘവര്‍ഷങ്ങളുടെ പാരമ്പര്യമുള്ള നമ്മുടെ രാഷ്ട്രീയ നേതാക്കള്‍? അയോധ്യാ കാലത്തെ ശിലാന്യാസത്തെ വീണ്ടും ഓര്‍മയിലേക്ക് കൊണ്ടുവരുന്ന ലോഹ ശേഖരണ യാത്രയേയും മോഡിയുടെ ഐക്യഓട്ടത്തേയും കേരള സര്‍ക്കാരും അതിന്റെ പ്രതിനിധികളും ചുവന്ന പരവതാനി വിരിച്ചു സ്വീകരിച്ചത് ഈ വലിയ ചോദ്യം ഉയര്‍ത്തുന്നു. നിര്‍ണായക ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട ശക്തമായ രാഷ്ടീയ നിലപാടുകള്‍ കൈക്കൊള്ളാതെ, സര്‍ക്കാര്‍ നടത്തിപ്പിന്റെ ഔപചാരികതകളും സാങ്കേതികതകളും ചൂണ്ടിക്കാട്ടി എതിരാളികളുടെ രാഷ്ട്രീയ ചൂണ്ടയില്‍ വെറുതേ കൊത്തിക്കൊടുക്കുന്നത് നിഷ്കളങ്കമായ ഒരു പ്രവൃത്തിയാണെന്ന് കരുതാനാവില്ല.

എ.എം. സജിത്ത്


അയോധ്യയിലേക്ക് അദ്വാനി നയിച്ച രഥയാത്രയാണ് വാജ്പേയിക്ക് ഇന്ദ്രപ്രസ്ഥത്തില്‍ സിംഹാസനമൊരുക്കിയത്. ഇന്ത്യയുടെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ ചുട്ടെടുത്ത ഇഷ്ടികകള്‍ പൂജിച്ച് അത് അയോധ്യയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയി രാമക്ഷേത്ര നിര്‍മാണത്തിന് ഉപയോഗിക്കാന്‍ സംഘ്പരിവാര്‍ തയാറാക്കിയ പദ്ധതി വലിയ തോതിലുള്ള ഹിന്ദുത്വ വികാരം ഉണര്‍ത്തുകയും അധികാരത്തിലേക്ക് ബി.ജെ.പിക്ക് പാതയൊരുക്കുകയുമായിരുന്നു. ഇതോടൊപ്പം വലിയ ആസൂത്രണങ്ങളോടെ സംഘടിപ്പിച്ച രഥയാത്ര രാജ്യമെമ്പാടും ഒഴുക്കിയ ചോരപ്പുഴയില്‍നിന്നാണ് ബി.ജെ.പി ഭരണാധികാരത്തിലേക്ക് കുതിച്ചുയര്‍ന്നത്.

ബുദ്ധിമാനായ നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍സ് ടീമും അതീവ ശ്രദ്ധയോടെ നടത്തുന്ന സമാനമായ മറ്റൊരു യാത്രയിലൂടെ സംഘപരിവാര്‍ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് വഴിവെട്ടുകയാണ്. രക്തരൂഷിതമായ വര്‍ഗീയാക്രമണങ്ങളുടെ പാപക്കറ പുരണ്ട പ്രതിച്ഛായയും ഗുജറാത്തിന്റെ അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ജനപ്രീതിയും ഈ അധികാരാരോഹണത്തിന് മൂലധനമാവില്ലെന്ന് മനസ്സിലാക്കിയ മോഡി, രാജ്യത്തുടനീളം തന്റെ പേര് മുഴങ്ങിക്കേള്‍ക്കാനും അത് രാജ്യസ്നേഹത്തിന്റേയും ദേശീയതയുടേയും ചെലവിലാക്കാനും കണ്ടെത്തിയ ഉപായമാണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമ.

 

രക്തരൂഷിതമായ വര്‍ഗീയാക്രമണങ്ങളുടെ പാപക്കറ പുരണ്ട പ്രതിച്ഛായയും ഗുജറാത്തിന്റെ അതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ജനപ്രീതിയും ഈ അധികാരാരോഹണത്തിന് മൂലധനമാവില്ലെന്ന് മനസ്സിലാക്കിയ മോഡി, രാജ്യത്തുടനീളം തന്റെ പേര് മുഴങ്ങിക്കേള്‍ക്കാനും അത് രാജ്യസ്നേഹത്തിന്റേയും ദേശീയതയുടേയും ചെലവിലാക്കാനും കണ്ടെത്തിയ ഉപായമാണ് സര്‍ദാര്‍ പട്ടേല്‍ പ്രതിമ.


 

2500 കോടി ചെലവില്‍ നര്‍മദയില്‍ സ്ഥാപിക്കുന്ന പ്രതിമക്കായി രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ലോഹം ശേഖരിക്കുകയെന്ന പ്രതീകാത്മക പരിപാടിയാണ് അതില്‍ പ്രധാനം. ഒപ്പം, സര്‍ദാര്‍ പട്ടേല്‍ രാജ്യത്തെ ഏകീകരിച്ചതുപോലെ, പുതിയ കാലത്ത് താന്‍ രാജ്യത്തെ ഏകീകരിക്കുമെന്ന അപ്രഖ്യാപിത സന്ദേശവുമായി, പട്ടേലിന്റെ പ്രതിപുരുഷനായി സ്വയം കല്‍പിച്ച് ഐക്യത്തിനായുള്ള കൂട്ടയോട്ടവും അദ്ദേഹം രൂപകല്‍പന ചെയ്തിരിക്കുന്നു. ബി.ജെ.പിയുടെ നേതൃത്വത്തിലല്ല ഈ പരിപാടിയെന്നതും ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയെന്ന നിലയിലാണ് ഇത് അവതരിപ്പിക്കപ്പെടുതെന്നതും ശ്രദ്ധേയമാണ്. പൊതുപണത്തിന്റെ നഗ്നമായ ഈ ദുരുപയോഗത്തിനെതിരെ പോലും ശക്തമായ പ്രതികരണം ഇതുവരെ ഉയര്‍ന്നിട്ടില്ല എന്നത് ഗുജറാത്ത് സാമ്രാജ്യത്തില്‍ മോഡിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാന്‍ നമ്മുടെ ജനാധിപത്യബോധത്തിന് കരുത്തില്ല എന്ന് വ്യക്തമാക്കുന്നു.

ഗുജറാത്ത് സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായതുകൊണ്ടാണ് പ്രതിമാ നിര്‍മാണത്തിന് ധാര്‍മികവും ധനപരവുമായ സഹായം തേടിയെത്തിയ മന്ത്രിസംഘത്തെ വരവേല്‍ക്കുകയും വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തതെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരിന്റേയും നീതീകരണം പ്രശ്നത്തെ അങ്ങേയറ്റം ലളിതവത്കരിക്കുന്നതാണ്. മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ രാഷ്ട്രീയ നിലപാടുകള്‍ ഇല്ലെന്നതും അരാഷ്ട്രീയക്കാരായ ഭരണോദ്യോഗക്കാര്‍ മാത്രമാണ് അവരെന്നതും നമ്മുടെ ജനാധിപത്യ സങ്കല്‍പത്തിനേറ്റ കടുത്ത കളങ്കമാണ്.

 

മോഡിയുടെ പട്ടേല്‍ കച്ചവടത്തിന്റെ അപകടം മണത്തറിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മുറിയിപ്പ് നല്‍കിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് ബോധ്യമായില്ല എന്നത് നിഗൂഢമായിരിക്കുന്നു. മോഡിക്കെന്താണ് കുഴപ്പമെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ആവര്‍ത്തിക്കുന്ന ചോദ്യവും കേരളീയ സമൂഹത്തില്‍ അപകടത്തിന്റെ പ്രതിധ്വനിയാണ് ഉയര്‍ത്തുന്നത്.


 

മോഡിയുടെ പട്ടേല്‍ കച്ചവടത്തിന്റെ അപകടം മണത്തറിഞ്ഞ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം മുറിയിപ്പ് നല്‍കിയിട്ടും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് അത് ബോധ്യമായില്ല എന്നത് നിഗൂഢമായിരിക്കുന്നു. മോഡിക്കെന്താണ് കുഴപ്പമെന്ന സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ ആവര്‍ത്തിക്കുന്ന ചോദ്യവും കേരളീയ സമൂഹത്തില്‍ അപകടത്തിന്റെ പ്രതിധ്വനിയാണ് ഉയര്‍ത്തുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങളുമായി വരുന്ന ഔദ്യോഗിക സംഘങ്ങളെ നിരാകരിക്കുന്നതിലൂടെ, ആ ലക്ഷ്യങ്ങളോടുള്ള തങ്ങളുടെയും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനതയുടേയും എതിര്‍പ്പും വിയോജിപ്പുമാണ് കേരള സര്‍ക്കാരിന് പ്രകടിപ്പിക്കാന്‍ കഴിയുമായിരുന്നത്. അത്തരമൊരു രാഷ്ട്രീയ പ്രസ്താവന കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ശക്തിപ്പെടുത്തുകയും അതില്‍ അഭിമാനിക്കാനുള്ള വക നല്‍കുകയും ചെയ്യുമായിരുന്നു. എന്നാല്‍ കേവല സാങ്കേതികതയുടെ ന്യായങ്ങള്‍ പറഞ്ഞ് വലിയൊരു രാഷ്ട്രീയ ദൌത്യത്തിന്റെ സാധ്യതകള്‍ അടച്ചുകളഞ്ഞ നമ്മുടെ നേതാക്കളുടെ രാഷ്ട്രീയ ശൈശവത്വം അവിശ്വസനീയം എന്ന് പറയാതിരിക്കാന്‍ വയ്യ.

മുഖ്യമന്ത്രിയായിട്ട് പോലും നരേന്ദ്ര മോഡിയെ ഊരുവിലക്കിയ സംസ്ഥാനങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. നിരപരാധികളുടെ ചോരയില്‍ കൈമുക്കി നില്‍ക്കുന്ന മോഡിയോടൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിമാരും നമുക്കുണ്ട്. വര്‍ഗീയ താണ്ഡവം നടത്തി അധികാരക്കസേരയില്‍ അമര്‍ന്നിരിക്കുന്ന മുഖ്യമന്ത്രി മോഡിക്ക് ഇങ്ങോട്ടു വരാന്‍ വിസ നല്‍കില്ലെന്ന് പ്രഖ്യാപിച്ച അമേരിക്ക, മറ്റു പല കാര്യങ്ങളിലും നമുക്ക് മാതൃകയാണ്.
 
 

നിഷേധം മാത്രമല്ല, കൂടിക്കാഴ്ചയും വലിയ രാഷ്ട്രീയ സന്ദേശങ്ങളാകാറുണ്ട് പലപ്പോഴും. അതുകൊണ്ടാണ് പ്രിട്ടോറിയയില്‍ ബരാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ലോകം ആകാംക്ഷയോടെ നോക്കുന്നത്. അങ്ങനെ വായിച്ചാല്‍ നരേന്ദ്രമോഡി സംഘത്തിന്റെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നല്‍കുന്ന രാഷ്ട്രീയ സന്ദേശമെന്താണ്?


 
 

മോഡിയുടെ ടീ ഷര്‍ട്ട് വില്‍ക്കാന്‍ നടക്കുന്ന പി.സി ജോര്‍ജിന്റെ മോഡി സ്തുതികളില്‍ അത്ഭുതമോ ആശങ്കയോ വേണ്ട. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ബി.ജെ.പിയോട് അയിത്തമോ അസ്പൃശ്യതയോ ഇല്ലെന്ന് പി.സി തോമസ് പണ്ടേ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന ആഴമേറിയ ഏതു മാറ്റവും കേരള കോണ്‍ഗ്രസുകളെ ബി.ജെ.പി മുന്നണിയുടെ ഭാഗമാക്കാം.


 
 

ഏറ്റവുമൊടുവില്‍ ഇന്നലെ, അമേരിക്കയില്‍നിന്നെത്തിയ യു.എസ് കോണ്‍ഗ്രസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്ത്യന്‍ നേതാക്കള്‍ വിസമ്മതിച്ചിരിക്കുന്നു. കാരണം, ഒരു ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥക്കെതിരെ അവഹേളനപരമായ രീതിയില്‍ അമേരിക്ക പെരുമാറി. വിസ ചട്ട ലംഘനം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് വിലങ്ങിട്ടു. വിവസ്ത്രയാക്കി പരിശോധിച്ചു. രാജ്യം അമേരിക്കയായിട്ടും അവിടെ നിന്നെത്തിയ പാര്‍ലമെന്റ് സംഘത്തെ പ്രതിഷേധത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയവരില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ലോക്സഭാ സ്പീക്കര്‍ മീരാകുമാറും ഉള്‍പ്പെടുന്നു. അതേ, ഉമ്മന്‍ ചാണ്ടിയുടേയും തിരുവഞ്ചൂരിന്റേയും നേതാക്കള്‍ തന്നെ.

ഇതാണ് നിഷേധത്തിലടങ്ങിയ രാഷ്ട്രീയം. ഇത് മനസ്സിലാക്കാന്‍ കഴിയാത്ത വിധം നമ്മുടെ നേതാക്കള്‍ ഇത്ര ചെറിയവരോ? ഇതിനെ നീതീകരിക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും ഒരേ തൂവല്‍ പക്ഷിയെന്ന വിശേഷണം അര്‍ഹിക്കുന്നു. ഇത് ശരിയായില്ല എന്ന് പറയാന്‍ ഒരു വി.എം. സുധീരനെങ്കിലും കാണുമോ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍?

നിഷേധം മാത്രമല്ല, കൂടിക്കാഴ്ചയും വലിയ രാഷ്ട്രീയ സന്ദേശങ്ങളാകാറുണ്ട് പലപ്പോഴും. അതുകൊണ്ടാണ് പ്രിട്ടോറിയയില്‍ ബരാക് ഒബാമ ക്യൂബന്‍ പ്രസിഡന്റ് റൌള്‍ കാസ്ട്രോക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ലോകം ആകാംക്ഷയോടെ നോക്കുന്നത്. അങ്ങനെ വായിച്ചാല്‍ നരേന്ദ്രമോഡി സംഘത്തിന്റെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച നല്‍കുന്ന രാഷ്ട്രീയ സന്ദേശമെന്താണ്?

മോഡിയുടെ ടീ ഷര്‍ട്ട് വില്‍ക്കാന്‍ നടക്കുന്ന പി.സി ജോര്‍ജിന്റെ മോഡി സ്തുതികളില്‍ അത്ഭുതമോ ആശങ്കയോ വേണ്ട. കേരളത്തിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷ രാഷ്ട്രീയത്തിന് ബി.ജെ.പിയോട് അയിത്തമോ അസ്പൃശ്യതയോ ഇല്ലെന്ന് പി.സി തോമസ് പണ്ടേ തെളിയിച്ചിട്ടുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലുണ്ടാകുന്ന ആഴമേറിയ ഏതു മാറ്റവും കേരള കോണ്‍ഗ്രസുകളെ ബി.ജെ.പി മുന്നണിയുടെ ഭാഗമാക്കാം. പി.സി ജോര്‍ജിന്റെ രാഷ്ട്രീയ ഗിമ്മിക്കുകള്‍ അതിജീവന രാഷ്ട്രീയത്തിന്റെ ഭാഗമാകാം. അല്ലെങ്കില്‍ നരേന്ദ്ര മോഡിയെങ്ങാനും അധികാരത്തില്‍ വന്നാല്‍ ജോസ് മോന് ഒരു സഹമന്ത്രി സ്ഥാനം ഒപ്പിച്ചെടുക്കാനുള്ള മാണിസാറിന്റെ ഒരു മുഴം നീട്ടിയുള്ള ഏറാകാം.

എന്തായാലും അത്തരം ഹ്രസ്വദൂര കാഴ്ചകളുടെ ക്ഷണികതയല്ല കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നത്. മതേതരത്വം അപകടസന്ധിയിലെത്തി നില്‍ക്കുന്ന നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനില്‍ക്കെ, കൂടുതല്‍ ഉത്തരവാദിത്ത പൂര്‍ണമായ രാഷ്ട്രീയ നിലപാടുകള്‍ അവരില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നു.
 
 
 
 

Leave a Reply

Your email address will not be published. Required fields are marked *