അങ്ങനെയല്ല, ദ്വീപിലെ പെണ്ണുങ്ങള്‍, ആണുങ്ങളും…

 
 
 
 
പ്രവാസത്തിന്റെ ദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. മാലിയില്‍നിന്ന് ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 
 

ദ്വീപില്‍ അദ്ധ്യാപകനായി വരും മുന്‍പ് ഒരാള്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു . ‘അവിടെ ഫ്രീ സെക്സ് അല്ലേ . മാലി ദ്വീപില്‍ ജോലി ചെയ്യുന്നവന് പിന്നെ ആര് പെണ്ണ് കൊടുക്കും’ . ഫ്രീ സെക്സ് എന്താണെന്ന് ശരിക്കും ഇപ്പോഴും എനിക്കറിയില്ല . അങ്ങനെ പറയപ്പെടുന്ന രാജ്യത്തൊക്കെ സെക്സിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്നേ തോന്നിയുള്ളൂ . ഒരുപക്ഷെ നല്ല സൌെഹൃദ പ്രകാശനം ആകാമത്. നമ്മുടെ നാട്ടിലെത് പോലെ, യാത്ര ചെയ്യുന്ന , യാതൊരു പരിചയവും ഇല്ലാത്ത പെണ്ണിനെ തോണ്ടാനും മാന്താനും ഉള്ള ലൈസന്‍സ് അല്ല അതൊന്നും. മാല ദ്വീപില്‍ അങ്ങിനെ ചെയ്താല്‍ അത്തരക്കാരന്‍ അഴിക്കകത്താവും . ഒരുപക്ഷെ ശരാശരി മലയാളിയുടെ ലൈംഗിക ദാരിദ്യ്രം സൃഷ്ടിച്ച അപചയത്തിന്റെ മുറിവില്‍ നിന്നാകാം മേല്‍ക്കൊടുത്ത ഉദ്ധരണി സംഭവിച്ചത് !
 

 

മരച്ചില്ലകള്‍ കടല്‍ വെള്ളത്തില്‍ ചാഞ്ഞു കിടക്കുന്ന, നല്ല തണുപ്പും തണലുമുള്ള മണലിലെ തെങ്ങിന്‍ തടിയില്‍ ഇരുന്ന എന്റെ മുടി വെട്ടുകയാണ് അയലന്റ് ഓഫീസില്‍ ജോലി ചെയ്യുന്ന സൌമി . (ദ്വീപില്‍ ബാര്‍ബര്‍ ഷോപ്പ് ഇല്ല . അതുകൊണ്ട് തന്നെ ഇവിടെ എല്ലാവര്‍ക്കും ബാര്‍ബര്‍ പണി അറിയാം ! ഒരിക്കല്‍ എന്റെ മുടി വെട്ടിത്തന്നത് എന്റെ സ്കൂള്‍ സൂപര്‍വൈസര്‍ ആണ് !)

സൌമി മുടിവെട്ടുമ്പോള്‍ ദ്വീപിലെ പല കഥകളും പറയും . ഇത്തവണ പറഞ്ഞ കഥ അതേവരെ കേള്‍ക്കാത്ത തരത്തിലുള്ളതാണ്. ‘മാഷിന് ദിരാസയെ അറിയില്ലേ ? കഴിഞ്ഞ തവണ പത്താം ക്ലാസ്സ് കഴിഞ്ഞ പെണ്ണ് . മാഷിന്റെ ശിഷ്യ ആകും . അവളെ ബോട്ടുകാരന്‍ അലി ഇന്നലെ ബലാല്‍സംഗം ചെയ്തു ! സംഗതി അതുമാത്രമല്ല അലി അവളെ ബലാല്‍സംഗം ചെയ്യുമ്പോള്‍ പെണ്ണ് നല്ല ഉറക്കത്തില്‍ ആയിരുന്നു ! അതുകൊണ്ട് അയാള്‍ ബലാല്‍സംഗം ചെയ്തത് അവള്‍ അറിഞ്ഞിട്ടില്ല പോലും … കിടക്കയില്‍ ചോര കണ്ട് അവളുടെ അമ്മ തിരക്കിയപ്പോള്‍ ആണ് അവളും അക്കാര്യം അറിഞ്ഞത് . അവളുടെ അമ്മ ഒച്ച വെച്ചപ്പോള്‍ ദ്വീപ് മൊത്തം അറിഞ്ഞു. അലിയെ പിന്നീട് പോലീസ് അറസ്റ് ചെയ്തെന്ന് കേട്ടു …” -സൌമി കഥ തുടര്‍ന്നു .

അവന്‍ എന്റെ തല തിരിച്ചും മറിച്ചും മുടി ചീകിയും മുന്നേറുമ്പോള്‍ ലഭിക്കുന്ന പ്രത്യേക രസത്തില്‍ ഇരിക്കുന്ന എന്നില്‍ ഇക്കഥ ഒരത്ഭുത ലോകം തന്നെ കോറിയിട്ടു. ദ്വീപിലെ സ്ത്രീ -പുരുഷ സൌെഹൃദങ്ങളുടെ വൈവിധ്യം പലതും കാണുമ്പോള്‍ ഇതേപോലെ ചില കാഴ്ചകള്‍ നമുക്ക് കാണാം .

 

ദ്വീപ് എന്ന കൊച്ചു വിസ്തൃതിയില്‍ ഒരു ജനതയുടെ ജീവിതം, അവരിലെ പ്രണയം, കാമം ഇവ നല്‍കുന്ന ഒരു പ്രത്യേക താളത്തില്‍ ഇഴ ചേര്‍ക്കപ്പെട്ടതാണ്. നമ്മുടെ ജീവിതം, മൂല്യങ്ങള്‍, കുടുംബം ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഇത്ര കാലം ഇവിടെ കണ്ട സ്ത്രീ- പുരുഷ ബന്ധങ്ങളിലെ പാരസ്പര്യം എപ്പോഴും സവിശേഷമാണ്. അവ ഒരുപാട് വൈരുദ്ധ്യങ്ങള്‍ പേറുന്നുണ്ട് .


 

നിഗൂഢതകളുടെ ജലരാശികള്‍
ദ്വീപ് എന്ന കൊച്ചു വിസ്തൃതിയില്‍ ഒരു ജനതയുടെ ജീവിതം, അവരിലെ പ്രണയം, കാമം ഇവ നല്‍കുന്ന ഒരു പ്രത്യേക താളത്തില്‍ ഇഴ ചേര്‍ക്കപ്പെട്ടതാണ്. നമ്മുടെ ജീവിതം, മൂല്യങ്ങള്‍, കുടുംബം ഇവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ ഇത്ര കാലം ഇവിടെ കണ്ട സ്ത്രീ- പുരുഷ ബന്ധങ്ങളിലെ പാരസ്പര്യം എപ്പോഴും സവിശേഷമാണ്. അവ ഒരുപാട് വൈരുദ്ധ്യങ്ങള്‍ പേറുന്നുണ്ട് . ചുറ്റുമുള്ള ജലാശയത്തിന്റെ എല്ലാ രഹസ്യവും സൂക്ഷിക്കുന്ന ഒരു നിഗൂഢതയാണ് ദ്വീപ് എന്ന് അപ്പോള്‍ തോന്നുന്നതില്‍ തെറ്റില്ല !

ഇക്കാലത്തിനിടയില്‍ പല തരം കഥകളായും മനുഷ്യരായും അന്നന്നത്തെ അനുഭവങ്ങളായും ഉള്ളില്‍ കൊത്തിവെക്കപ്പെട്ട പലതുമുണ്ട്. അവയില്‍ പലതും കേട്ടുകേള്‍വികളാണ്. അപരിചിതമായ ഒരു നാടിന്റെ ജീവിതത്തിലേക്ക് നീളുന്ന കൌതുകങ്ങളിലക്ക് പലവഴിക്കുനിന്ന് വന്നുപെടുന്നവ. വിശദാംശങ്ങള്‍ വ്യത്യസ്തമമെങ്കിലും കഥാപാത്രങ്ങളും പങ്കെടുത്തവരുമൊക്കെ ഒറിജിനലാണ്. അത്തരം അനുഭവങ്ങളിലൂടെയാണ് ഞാനിപ്പോള്‍ കടന്നു പോവുന്നത്. ദ്വീപിനു വെളിയിലുള്ള സുഹൃത്തുക്കള്‍ക്ക് ഇവ അത്രയ്ക്കങ്ങ് ബോധ്യമായെന്നു വരില്ല. പുറം ലോകത്തിന് ചിലപ്പോള്‍ അവയെല്ലാം വിചിത്രമായി തോന്നാം. അതിലെ സ്വാഭാവികതയെ അസ്വാഭാവികതയായി മാത്രം തിരിച്ചറിഞ്ഞുവെന്നും വരാം.
 

Painting: Calvin Thomas. ഇക്കാലത്തിനിടയില്‍ പല തരം കഥകളായും മനുഷ്യരായും അന്നന്നത്തെ അനുഭവങ്ങളായും ഉള്ളില്‍ കൊത്തിവെക്കപ്പെട്ട പലതുമുണ്ട്. അവയില്‍ പലതും കേട്ടുകേള്‍വികളാണ്. അപരിചിതമായ ഒരു നാടിന്റെ ജീവിതത്തിലേക്ക് നീളുന്ന കൌതുകങ്ങളിലക്ക് പലവഴിക്കുനിന്ന് വന്നുപെടുന്നവ.


 
രതിയുടെയും ആസക്തികളുടെയും കഥകള്‍
സൌമി പറഞ്ഞു തുടങ്ങിയ അലിയുടെയും ദിരാസയുടെയും കഥകള്‍ ഉദാഹരണം. സൌമിയുടെ വാക്കുകളിലെ അതിശയോക്തികളില്ലാതെ പച്ചയ്ക്ക് പറഞ്ഞാല്‍, അതിങ്ങനെയാണ്: അലിയെ പിന്നീട് പോലീസ് വിട്ടു. ദിരാസയുടെ അമ്മയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് അലി അത് സാധിച്ചതെന്ന് കേട്ടു. അലിയും ദിരാസയും ആ ഒരു സംഭവത്തിന്റെ യാതൊരു പോറലും ജീവിതത്തില്‍ ശേഷിക്കാത്തതുപോലെ പോലെ ദ്വീപുവാസികള്‍ക്കിടയില്‍ ഇപ്പോഴും സുഖമായി ജീവിക്കുന്നു. ആരും അക്കാര്യം പിന്നെ പറയുന്നതോ അവരെ പരിഹസിക്കുന്നതോ കണ്ടില്ല. ആ സംഭവത്തിന്റെ ഒരു അവശിഷ്ടവും അവിടെ ബാക്കി കിടന്നില്ലെന്നു തോന്നുന്നു. പല ജോലിയും അറിയുന്ന, ഉച്ചത്തില്‍ സംസാരിക്കുകയും അതിനേക്കാള്‍ ശബ്ദത്തില്‍ പൊട്ടിച്ചിരിക്കുകയും ചെയ്യുന്ന ആളാണ് അലി. ഇപ്പോഴും അയാള്‍ അങ്ങിനെ തന്നെ. ഉച്ചത്തില്‍ ഒരു ജീവിതം.

പത്താം ക്ലാസ്സ് പരീക്ഷ കേമമായി തന്നെ ജയിച്ച മാഷയുടെ കഥ മറ്റൊന്നാണ്. പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞപ്പോള്‍ മാഷ അവള്‍ക്കൊപ്പം പഠിച്ച രണ്ടു ആണ്‍ കുട്ടികളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു. മൂവരും കൂടി അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അടുത്ത ദിവസം തന്നെ ആ വീഡിയോ പരന്നു. ദ്വീപിലെ ചില കോണുകളില്‍ ആള്‍ക്കാര്‍ അത് ആസ്വദിച്ചുകൊണ്ടിരുന്നു. വെറും ആസ്വാദനം. അതിനപ്പുറം അതൊരു ആരവമായി മാറിയില്ല ! അവര്‍ക്കിടയിലൂടെ, മാഷ കൂസലില്ലാതെ ഇപ്പോഴും നടന്നുപോകുന്നു…

ഞാന്‍ ആദ്യം ജോലി ചെയ്ത ദ്വീപില്‍ മറ്റൊരു സംഭവം ഉണ്ടായി. ആ ദ്വീപില്‍ ഒരു ദ്വിവേഹി സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്ന സമയം . സിനിമയിലെ നായകന്റെ മുറിയിലേക്ക് ദ്വീപിലെ സുന്ദരികള്‍ വരവായി. അതില്‍ മികച്ച സുന്ദരിയെ നായകന്‍ ഷൂട്ടിംഗ് കഴിയുവോളം തന്റെ ‘അറയില്‍’ സൂക്ഷിച്ചു. ഷൂട്ടിങ്ങ് കഴിഞ്ഞ് അവര്‍ പോയപ്പോള്‍ സുന്ദരിയുടെ നഗ്നചിത്രം പല മൊബൈല്‍ ഫോണിലേക്കും ഒഴുകി . പിന്നീട് അവള്‍ അദ്ധ്യാപികയായി ഞാന്‍ ജോലി ചെയ്യുന്ന സ്കൂളില്‍ വന്നപ്പോള്‍ ജെക്കി എന്ന, എട്ടാം ക്ലാസ്സിലെ പയ്യന്‍, എന്നോട് ചോദിച്ചു ‘സാറിന് അവളുടെ ന്യൂഡ് ഫോട്ടോ കാണണോ ? ‘

ദ്വീപില്‍ പുതുതായി എത്തപ്പെട്ട എനിക്ക്, ജെക്കിയേക്കാള്‍ നിഷകളങ്കമായി ചിരിക്കാനെ അപ്പോള്‍ കഴിഞ്ഞുള്ളു. ദ്വീപിലെ നിയമത്തിന്നകത്ത് പെട്ടുപോയ ഒരാളുടെ നിസ്സംഗതയാണത്. ദ്വീപില്‍ കുട്ടികളെ ശാരീരികമായി ശിക്ഷിക്കാനോ ശബ്ദമുയര്‍ത്തി ശകാരിക്കാനോ അദ്ധ്യാപകനോ രക്ഷിതാവിനോ അവകാശമില്ല. ആ പയ്യനെ കുനിച്ചു നിര്‍ത്തി രണ്ടടി കൊടുക്കേണ്ട സമയത്ത്, അവനെ തിരുത്തിയിട്ടും കാര്യമില്ലെന്നറിയുമ്പോള്‍ തോന്നാവുന്ന ഒന്നാന്തരം ആകുലത തന്നെയായിരുന്നു എന്റെ ചിരി. ജലാശയത്തില്‍ നിന്നും ചുരുങ്ങിച്ചുരുങ്ങിപ്പോകുന്ന കരയുടെ മനസ്സായി അപ്പോഴെനിക്ക് .
 

ദ്വീപ് എന്ന കൊച്ചു വിസ്തൃതിയില്‍ ഒരു ജനതയുടെ ജീവിതം, അവരിലെ പ്രണയം, കാമം ഇവ നല്‍കുന്ന ഒരു പ്രത്യേക താളത്തില്‍ ഇഴ ചേര്‍ക്കപ്പെട്ടതാണ്.


 
അറുത്തു മാറ്റപ്പെട്ട ലിംഗം
ഇത്രയും വായിച്ച് എന്നാല്‍, ദ്വീപിലെ സ്ത്രീകളെ അങ്ങ് പ്രാപിച്ചുകളയാമല്ലോ എന്നൊന്നും ആരും ചിന്തിക്കേണ്ടതില്ല. ദ്വീപിലേക്ക് വരുന്നവര്‍ , മറ്റു ദ്വീപുകാര്‍ ആണെങ്കില്‍ പോലും ഇവര്‍ക്ക് വിദേശിയാണ് . അങ്ങനെ പുറത്തു നിന്നും വരുന്നവര്‍ ദ്വീപിലെ സ്ത്രീകളുമായി ശാരീരീക ബന്ധം പുലര്‍ത്തിയാല്‍ കടുത്ത ശിക്ഷയാണ് ഇവിടെ നേരിടേണ്ടി വരിക. ഒരിക്കല്‍ ഒരു ബംഗ്ലാദേശി അയാളുടെ ബോസിന്റെ ഭാര്യയുമായി ശാരീരിക ബന്ധം പുലര്‍ത്തി . അതിന്റെ ശിക്ഷ ഞങ്ങള്‍ കാണുന്നത്, ഇവിടെ പ്രചരിക്കപ്പെട്ട ഒരു മൊബൈല്‍ ക്ലിപ്പിംഗ് വഴിയാണ് . ലിംഗം അറുത്തു മാറ്റപ്പെട്ട ആ ബംഗ്ലാദേശിയുടെ ചലനമറ്റ വികൃത ദേഹം പുറത്തു നിന്നും വരുന്നവര്‍ക്കുള്ള മുന്‍കരുതലാണ് ! ഇവിടുത്തെ മതം , സ്ത്രീ എന്നിവയെ പുറത്തുള്ളവര്‍ ഏതെങ്കിലും രീതിയില്‍ തെറ്റായി സമീപിക്കുമ്പോള്‍ കടുത്ത ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. ഇവിടെ അദ്ധ്യാപക ജോലി ചെയ്യാന്‍ വന്നശേഷം ഇവിടെയുള്ള സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ചില അദ്ധ്യാപകരുടെ ദുരൂഹ മരണത്തെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട് . അതില്‍ എത്ര സത്യം ഉണ്ടെന്നറിയില്ല . പക്ഷെ പൊതുവെ ദ്വീപുകാര്‍ അഹിംസ പുലര്‍ത്തുന്നവരാണ് . നൂറ്റാണ്ടുകള്‍ നീണ്ട ഇവിടുത്തെ ബുദ്ധമത പൈതൃകം ആകാം അതിന്റെ ആധാരശില എന്ന് തോന്നിയിട്ടുണ്ട് .

ദ്വീപില്‍ അദ്ധ്യാപകനായി വരും മുന്‍പ് ഒരാള്‍ എന്നോട് പറഞ്ഞതോര്‍ക്കുന്നു . ‘അവിടെ ഫ്രീ സെക്സ് അല്ലേ . മാലി ദ്വീപില്‍ ജോലി ചെയ്യുന്നവന് പിന്നെ ആര് പെണ്ണ് കൊടുക്കും’ . ഫ്രീ സെക്സ് എന്താണെന്ന് ശരിക്കും ഇപ്പോഴും എനിക്കറിയില്ല . അങ്ങനെ പറയപ്പെടുന്ന രാജ്യത്തൊക്കെ സെക്സിനെ ഒരു മോശം കാര്യമായി കാണുന്നില്ലെന്നേ തോന്നിയുള്ളൂ . ഒരുപക്ഷെ നല്ല സൌെഹൃദ പ്രകാശനം ആകാമത്. നമ്മുടെ നാട്ടിലെത് പോലെ, യാത്ര ചെയ്യുന്ന , യാതൊരു പരിചയവും ഇല്ലാത്ത പെണ്ണിനെ തോണ്ടാനും മാന്താനും ഉള്ള ലൈസന്‍സ് അല്ല അതൊന്നും. മാല ദ്വീപില്‍ അങ്ങിനെ ചെയ്താല്‍ അത്തരക്കാരന്‍ അഴിക്കകത്താവും . ഒരുപക്ഷെ ശരാശരി മലയാളിയുടെ ലൈംഗിക ദാരിദ്യ്രം സൃഷ്ടിച്ച അപചയത്തിന്റെ മുറിവില്‍ നിന്നാകാം മേല്‍ക്കൊടുത്ത ഉദ്ധരണി സംഭവിച്ചത് !

ദ്വീപില്‍ ഞാന്‍ കണ്ട ആരിലും നമ്മുടെ നാട്ടില്‍ വേരൂന്നിയ ലൈംഗികതയെ കുറിച്ച കപട സദാചാര പ്രഖ്യാപനങ്ങള്‍ ഇല്ല . വിശപ്പ് മാറാത്തവന്റെ ആര്‍ത്തിയുമില്ല . രതി അവര്‍ ശബ്ദഘോഷമില്ലാതെ ആഘോഷിക്കുന്ന വിരുന്നാണ് . നമ്മുടേത് പോലെ അടിച്ചമര്‍ത്തപ്പെട്ട മനസ്സിന്റെ കുടുസ്സുമുറിയില്‍ ഞെളുപിരി കൊണ്ട് പഴുത്ത് വ്രണവും ചലവുമായി പുറത്തേക്ക് വമിക്കുന്ന ദുര്‍ഗന്ധത്തിന്റെ ലാവയല്ല ഇവരുടെ ലൈംഗിക പ്രകടനം . മറിച്ച് ഒരു ഭാരമില്ലാതെ ജീവിതത്തെ കാണാന്‍ വെമ്പുന്നവരുടെ സ്നേഹവസന്തം ആണത്. രതി ഒരര്‍ഥത്തില്‍ അവരുടെ ആത്മസാക്ഷാല്‍ക്കാരത്തിന്റെ സ്വാതന്ത്യ്ര പ്രഖ്യാപനം കൂടി ആണ്.
 
(തീരുന്നില്ല. അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
 

17 thoughts on “അങ്ങനെയല്ല, ദ്വീപിലെ പെണ്ണുങ്ങള്‍, ആണുങ്ങളും…

 1. വല്ലാത്തൊരു പോതോം കതെല്ലാത്ത ഒറക്കായി പോയല്ലോ ആ ദിരാസയുടെത് ..നമ്മുടെ നാട്ടിൽ നടക്കുന്ന പല പീഡനങ്ങളും കേസുംകൂട്ടവുമൊക്കെ ആകുന്നതിന്റെ കാരണം ഇതുപോലുള്ള അമ്മമാരും, ഇടവലക്കാരും, സദാചാരപോലീസുകാരും ഒക്കെ തന്നെയാണ് .. ! നന്നായിട്ടുണ്ട്… നമ്മുടെ നാട്ടിലെ പെണ്ണുങ്ങളും പീഡന ശേഷം ഇനിമുതൽ ഇങ്ങനെ ഒരു നമ്പര് പ്രയോഗിക്കാതിരിക്കട്ടെ..എന്ന വേവലാതിയോടെ …!

 2. ദ്വീപിനെ കുറിച്ചുള്ള സകല ധാരണകളും പൊളിച്ചടക്കിയ ലേഖനം.
  തുദരുക
  സഖേ… എല്ലാ വിധ ഭാവുകങ്ങളും.

 3. When we restrict or hide something, there will be a made race behind it. We have restrictions or wrong concept about it causing all the madness.

 4. വളരെ മനോഹരമായി എഴുതി. ബാക്കി വായനയ്ക്കായി കാത്തിരിക്കുന്നു. സദാചാര വിദഗ്ദര്‍ ഇല്ലാത്തതുകൊണ്ട് അവരുടെ ജീവിതം സന്തോഷകരമായിരിക്കുന്നതില്‍ അതിശയപ്പെടാനില്ല. മൊകേരി മാഷിനു അഭിനന്ദനങ്ങള്‍.

 5. നന്നായിരിക്കുന്നു, ഈ എഴുത്ത്. ദ്വീപിലെ ജീവിതം ഞങ്ങള്‍ കുറച്ചുകാലം ഉണ്ടായിരുന്ന മലയ്ഷ്യ യിലെതിനോടു സാമ്യം തോന്നി. കേരളത്തിലെ കപട സദാചാര പ്രസംഗവും, മാന്തലും തോണ്ടലും ഇവിടെ തൊട്ടടുത്ത സംസ്ഥാനമായ കര്‍ണാടകത്തില്‍ പോലും കുറവാണ്. കേരളത്തിലെ പുതിയ തലമുറ പോലും ഒരു മാറ്റവും ഇല്ലാതെ തുടരുന്നു, എന്നത് അവരുടെ പല എഫ്. ബി പോസ്റ്റ്‌ കളില്‍ നിന്നും മനസ്സിലാക്കാം.
  ആശംസകള്‍— ഇനിയും എഴുതുക—

 6. വായിക്കാന്‍ സുഖമുള്ള എഴുത്ത്, ബാക്കിയും പോരട്ടെ… ( ഇവിടെ മാലിയില്‍ നിന്നുള്ളവരോട് ഒരുതരം അതൃപ്തിയുണ്ട് ആള്‍ക്കാര്‍ക്ക്. സദാചാരം തന്നെ വിഷയം. അവരേക്കുറിച്ച് കൂടുതല്‍ അറിയാന്‍ താത്‌പര്യം തോന്നിയിട്ടുണ്ട്.)

 7. “ഒരു ഭാരമില്ലാതെ ജീവിതത്തെ കാണാന്‍ വെമ്പുന്നവരുടെ സ്നേഹവസന്തം ആണത്. രതി ഒരര്‍ഥത്തില്‍ അവരുടെ ആത്മസാക്ഷാല്‍ക്കാരത്തിന്റെ സ്വാതന്ത്യ്ര പ്രഖ്യാപനം കൂടി ആണ്…..”എത്ര ശരിയാണ് മാഷെ …….സ്ത്രീ-പുരുഷ ബന്ധങ്ങളെ ലിംഗാധിഷ്ഠമാക്കി പെരുമാറ്റങ്ങളെ ക്രമീകരിച്ചിക്കുന്ന നമ്മുടെ നാട്ടിൽ മാറ്റം വരേണ്ടത് രതിയെ ആഘോഷിച്ചു കൊണ്ട് ആവണം എന്നാ അഭിപ്രായം എനിക്കില്ല എന്നാൽ ഒരു സഹജീവിയോടുള്ള പങ്കുവെക്കൽ എന്നാ
  സ്വാത ന്ത്ര്യം അനുവദിച്ചാൽ കപടതയില്ലാത്ത ഒരു ആത്മസാക്ഷാല്‍ക്കാരമല്ലേ

 8. സർ കഥ വളരെയേറെ നന്നായിടുണ്ട് പക്ഷെ
  ഈ ചെറു കഥയിലെ ഒരു വരിയോട്‌ എനിക്ക് യോജിക്കാൻ കുറച്ചു പ്രയാസമുണ്ട്, “ദീപുകളിൽ ബാർബർ ഷോപ്പുകൾ ഇല്ല, ഇവിടെ എല്ലാവർക്കും മുടി വെട്ടാൻ അറിയാം”

  അല്ലെങ്കിൽ തന്നെ നാട്ടിൽ നമ്മെ പറ്റി ഒട്ടും നല്ല അഭിപ്രായങ്ങൾ കിട്ടാറില്ല. കൂട്ടത്തിൽ താങ്കളുടെ ഈ ചെറു കഥ കൂടെ വായിച്ചാൽ പൂർണ്ണമായി!

  താങ്കൾ തന്നെ എഴുതിയ ഈ വരികൾക്ക് ഒന്നും കൂടെ അടി വരയിടാനല്ലേ സാധ്യതയുള്ളു..
  “മാലി ദ്വീപില്‍ ജോലി ചെയ്യുന്നവന് പിന്നെ ആര് പെണ്ണ് കൊടുക്കും” !!

  ഇവിടെ ഞങ്ങൾ ജോലി ചെയ്യുന്നിടത്ത് താങ്കൾ പറഞ്ഞ രീതിയിലുള്ള ഒരു പ്രയാസവും ഞങ്ങൾ നേരിടുന്നില്ല.
  ബാർബർ ഷോപ്പുകൾ, ബാങ്ക്, ഹോസ്പിറ്റൽ , പോസ്റ്റ്‌ ഓഫീസ്, 3G , WiFi , കേബിൾ ഇങ്ങിനെ തുടങ്ങിയ എല്ലാം..

  സർ അടുത്ത കഥയിൽ ശ്രദ്ധിക്കുമല്ലോ… ഒരു പറ്റം യുവാക്കൾക്ക് വേണ്ടി സലിം കമ്പളത്ത്.

  • സലിം മാലി ദ്വീപിൽ ആണോ ജോലി ചെയ്യുന്നത് ? മാലെയിൽ ആണോ ? പിന്നെ ഇത് ചെറുകഥ അല്ല , ലേഖനം ആണ് . അതിൽ പറയുന്നത് ഞാൻ നേരിട്ട് അറിയുന്ന കാര്യങ്ങൾ ആണ് ….ഏതാണ്ട് ഞാൻ അൻപതോളം ദ്വീപുകളിൽ ഇതിനകം പോയി കാണും …. ആ സന്ദർശനങ്ങൾ ഈ എഴുത്തിനു പശ്ചാത്തലമായി ഉണ്ട് . ഞാൻ ജോലി ചെയ്യുന്ന ദ്വീപിൽ സലിം പറഞ്ഞ പല സൌകര്യങ്ങളും ഇപ്പോഴും ഇല്ല …………. മറ്റൊന്ന് പല ദ്വീപുകളും ഒന്നിനൊന്നു വ്യത്യസ്തമാണ് , പല കാര്യത്തിലും !

 9. വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ …..

 10. നന്ദി മാഷെ… നന്ദി… വായിച്ചു.. മനസിരുത്തി വായിച്ചു… എനിക്ക് തോന്നുന്നു.. ലൈംഗികതയെ കുറിച്ചുള്ള നമ്മുടെ വികലമായ ധാരണകള്‍ മാറ്റേണ്ടിയിരിക്കുന്നു.. സ്വന്തം ഭാര്യ വസ്ത്രം മാറ്റുമ്പോള്‍ .. ഛെ… വൃത്തികേട് എന്നു പറയുന്ന നമ്മള്‍ അയലത്തെ സ്ത്രീയുടെ സാരി അല്‍പം പൊങ്ങിയാല്‍ ഉദ്വേഗത്തോടെ ഇമവെട്ടാതെ നോക്കിനില്‍ക്കുന്നവരാണു.. നമ്മുടെ സംസ്കാരത്തിന്റെ മുഖം മൂടിക്കുള്ളില്‍ ലൈംഗികരാജകത്വം കിരാതനൃത്തമാടുന്നു..നമ്മുടെ മനസ്സിന്റെ ഇരുണ്ടതലങ്ങളില്‍ നമ്മളറിയുന്ന എല്ലാ സ്ത്രീകളും വിവസ്ത്രരാകുന്നു… ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടുന്നു… ലൈംഗികതയോടുള്ള മാലി ദ്വീപ് നിവാസികളുടെ കാഴ്ചപ്പാട് നാം വിലമതിക്കേണ്ടിയിരിക്കുന്നു.

  ഏതായാലും മാലിദ്വീപില്‍ ഒറ്റക്ക് അച് ഛനോടൊപ്പം വീട്ടിലിരിക്കാന്‍ പേടിക്കുന്ന പെണ്‍കുട്ടികളുണ്ടാവില്ല.. മാഷെ.. മലയാളത്തിന്റെ ശാലിനത, സൗരഭ്യം തുടിച്ചു നില്‍ക്കുന്ന ഭാഷയിലൂടെ മാഷിവിടെ മുന്നോട്ട് വെച്ചിരിക്കുന്നത് ഒരു വലിയ ചോദ്യമാണു.. സമസ്യയാണു.. നമ്മള്‍ സ്വയം വിലയിരുത്താനുള്ള സമയം അതിക്രമിച്ചിരിക്കുന്നു…

 11. Great work and excellent presentation. Whatever you have quoted is absolutely true. When i was there in Maldives many stories and gossips spread out about the islanders and foreigners .These news at the beginning was surprising and gradually that became a common and least priority were given towards the end.Basically they are very good, loving and innocent people.

 12. എന്റെ മാഷേ, അത്ഭുതലോകത്തില്‍ എത്തിപ്പെട്ട ആലീസിനെ പോലെ ആണ് ഇത് വായിക്കുമ്പോള്‍ തോന്നിയത്.. സാധാരണ അടുത്തടുത്ത വീടുകളില്‍ താമസിക്കുന്നവര്‍ തമ്മില്‍ തന്നെ ഒരുപാട അന്തരങ്ങള്‍ കാണാറുണ്ട്‌.. കടലാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഒരു ദ്വീപിലെ ആളുകള്‍ ഇത്രയും വ്യത്യസ്തരായത്തില്‍ അദ്ഭുതപ്പെടാനില്ല.. പുതിയ ഒരു അനുഭവം തന്നെ..

 13. Valare manoharamaayi varnnichirikkunnu. Vasyikkumbol swayam anubhavikkunna thonnal ulavaakkunnu….. Aasamsakal nerunnu. Maashe evidaaa. Thank u.

Leave a Reply

Your email address will not be published. Required fields are marked *