ഇത്രയേയുള്ളൂ പ്രണയം, വിവാഹവും!

 
 
 
 
പ്രണയത്തിന്റെയും നിരാസത്തിന്റെയും ദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. മാലിയില്‍നിന്ന് ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 

 

പ്രണയം ഇവര്‍ സമൃദ്ധമായി ആഘോഷിക്കുന്നു. ഇണകളെ വീട്ടുകാര്‍ സംസാരിക്കാനും ഒപ്പം നടക്കാനും അനുവദിക്കുന്നു. പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞാല്‍ സ്കൂളില്‍ പിന്നെ പ്രവേശനം ഇല്ല . മഹര്‍ പണം വരന്‍ വധുവിനു കൊടുക്കണം . പിന്നെ ദ്വീപുകാരെ വിളിച്ചു ബുഫെ ആയി ഭക്ഷണം. ഇനി അവര്‍ക്ക് താമസിക്കാന്‍ വേണ്ട ഭൂമിക്ക് സര്‍ക്കാരിനോട് ആവശ്യപ്പെടും. സര്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭൂമി സൌെജന്യമായി നല്‍കും. ജീവിതം മടുത്തെന്നു തോന്നുമ്പോള്‍ അവര്‍ പരസ്പരം പിരിയുന്നു. വലിയ ഭൂകമ്പം ഒന്നും പിരിയുമ്പോള്‍ ഉണ്ടാകുന്നില്ല. ഇതിന്റെ പേരില്‍ കരച്ചിലോ അത്മഹത്യയോ ഒന്നും ഇവിടെ ഇല്ല. രണ്ടു പേരും, മറ്റു പങ്കാളികളുമായി അടുത്ത ജീവിതം വീണ്ടും തുടങ്ങുന്നു.

ദ്വീപിലെ വിവാഹവും പ്രണയവും ഈ ദ്വീപുകള്‍ പോലെ ഹ്രസ്വവും സുന്ദരവും ആണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ പ്രണയം അവരില്‍ പിറക്കുന്നു. ദ്വീപിലെ ഇത്തിരി ഇടങ്ങളില്‍ പ്രണയ പക്ഷികളുടെ കുറുകല്‍ കേട്ട് ഒരു ‘സദാചാര’ പാലകനും വരില്ല . പ്രണയം ഇവര്‍ സമൃദ്ധമായി ആഘോഷിക്കുന്നു . ഇണകളെ വീട്ടുകാര്‍ സംസാരിക്കാനും ഒപ്പം നടക്കാനും അനുവദിക്കുന്നു . പലപ്പോഴും സന്ധ്യ കഴിയുന്ന നേരത്ത് ആണും പെണ്ണും ചേര്‍ന്നിരുന്ന് അടക്കം പറയുന്നത് നമുക്ക് കാണാം. പത്താം ക്ലാസ് കഴിഞ്ഞിട്ടും ഇണയെ കണ്ടെത്തിയില്ലെങ്കില്‍ അവന് / അവള്‍ക്ക് എന്തോ തകരാറുണ്ടെന്ന് കരുതുന്ന മാതാപിതാക്കളും കുറവല്ല .

പഠിക്കുന്ന സമയത്ത് വിവാഹം കഴിഞ്ഞാല്‍ സ്കൂളില്‍ പിന്നെ പ്രവേശനം ഇല്ല . വിവാഹം ദ്വീപ് കാര്യവാഹക ഓഫീസില്‍ രജിസ്റര്‍ ചെയ്യണം . വധുവിന്റെ പിതാവും വധൂവരന്മാരും ഒപ്പം ഉണ്ടാകണം . ഒരു റുഫിയ ( ഇന്ത്യന്‍ വില മൂന്നു രൂപയും ചില്ലറയും വരും ) മഹര്‍ പണം വരന്‍ വധുവിനു കൊടുക്കണം . അതില്‍ കൂടുതല്‍ എത്രയും വരന് കൊടുക്കാം. നമ്മുടെ നാട്ടിലേതുപോലെ കണക്കു പറഞ്ഞു മേടിക്കില്ല. പിന്നെ ദ്വീപുകാരെ വിളിച്ചു ബുഫെ ആയി ഭക്ഷണം. ഭക്ഷണ സ്ഥലത്ത് വധൂ വരന്മാര്‍ നമ്മെ സ്വാഗതം ചെയ്യുന്നു.

നാട്ടുകാര്‍ അവര്‍ക്ക് സമ്മാനം കൈമാറുന്നു. ഇനി അവര്‍ക്ക് താമസിക്കാന്‍ വേണ്ട ഭൂമിക്ക് സര്‍ക്കാരിനോട് അവകാശപ്പെടാം. സര്‍ക്കാര്‍ അവര്‍ക്ക് വേണ്ട ഭൂമി സൌെജന്യമായി നല്‍കും. അവിടെ അവര്‍ക്ക് വീട് വെച്ച് താമസിക്കാം. ആ ജീവിതം മടുത്തെന്നു തോന്നുമ്പോള്‍ അവര്‍ പരസ്പരം പിരിയുന്നു. വലിയ ഭൂകമ്പം ഒന്നും പിരിയുമ്പോള്‍ ഉണ്ടാകുന്നില്ല. ഇതിന്റെ പേരില്‍ കരച്ചിലോ അത്മഹത്യയോ ഒന്നും ഇവിടെ ഇല്ല. രണ്ടു പേരും, മറ്റു പങ്കാളികളുമായി അടുത്ത ജീവിതം വീണ്ടും തുടങ്ങുന്നു. അതും ഇതേപോലെ ആകാം! ദ്വീപിലെ ജീവിതങ്ങളുടെ തുടര്‍ച്ചയും ഒഴുക്കും പലപ്പോഴും ദ്വീപ് പോലെ നിഗൂഢം ആണ് !

 

മറ്റൊരു കഥയില്‍ ഒരാള്‍ എട്ടു തവണ വിവാഹ മോചനം നേടുന്നു. എട്ടാമത്തെ തവണ അയാള്‍ വിവാഹം ചെയ്തത് താന്‍ ആദ്യം വിവാഹം ചെയ്ത സ്ത്രീയെ തന്നെ ആയിരുന്നു !


 

എട്ടു വിവാഹ മോചനങ്ങള്‍
ദ്വീപുകള്‍ പുരുഷ മേധാവിത്വം അടക്കിവാണ ഇടങ്ങളല്ല. സ്ത്രീയുടെ മേധാവിത്വം എന്ന് പറയാനും വയ്യ. അതേസമയം സ്ത്രീയും പുരുഷനും എന്ന ലിംഗഭേദം ഇവിടെ തോന്നാറില്ല. അതാകാം വിവാഹം , സെക്സ് തുടങ്ങിയ കാര്യങ്ങളില്‍ തികച്ചും സ്വതന്ത്രമെന്നു കരുതാവുന്ന നിലപാടുകള്‍ ഇവര്‍ എടുക്കുന്നത് . ലോകത്തെ ഏറ്റവും കൂടുതല്‍ വിവാഹ മോചനം നടക്കുന്ന രാജ്യം മാലിദ്വീപ് ആണ് (1000 ദ്വീപ് നിവാസികളില്‍ 10. 97 ശതമാനം ആണ് പ്രതിവര്‍ഷ വിവാഹ മോചനം , അമേരിക്കയില്‍ അത് 4.34 ആണ് ) .

പല വിവാഹ മോചനങ്ങളുടെയും കഥ രസമുള്ളതാകാം . വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന്റെ പരിസമാപ്തിയായിരുന്നു ഷെരീഫും മിഹുധയും തമ്മിലുള്ള വിവാഹം. ദ്വീപിലൂടെ ഇണക്കുരുവികളെ പോലെ അവര്‍ നടന്നു . ഒരല്‍പ കാലത്തിനുശേഷം അവര്‍ക്കിടയില്‍ മൂന്നാമതൊരാള്‍ വന്നെത്തി . കുഞ്ഞു പിറന്നതിന്റെ പാര്‍ട്ടി എപ്പോഴാണ് എന്ന് ഈ ദമ്പതികളോട് തിരക്കാന്‍ ചെന്നപ്പോഴാണ് വിഷമിപ്പിക്കുന്ന ആ വാര്‍ത്ത കേള്‍ക്കുന്നത് ! ഷെരീഫ് വിവാഹ ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുന്നു. അതിനു പറഞ്ഞുകേട്ട കാരണമായിരുന്നു അതിലും രസകരം. മിഹുധ അവന്റെ വസ്ത്രങ്ങള്‍ ഇസ്തിരിയിട്ട് കൊടുക്കുന്നില്ല !

മറ്റൊരു കഥയില്‍ ഒരാള്‍ എട്ടു തവണ വിവാഹ മോചനം നേടുന്നു. എട്ടാമത്തെ തവണ അയാള്‍ വിവാഹം ചെയ്തത് താന്‍ ആദ്യം വിവാഹം ചെയ്ത സ്ത്രീയെ തന്നെ ആയിരുന്നു !

 

ഒരു കുട്ടിയുടെ അച്ഛന്‍ / അമ്മ അടുത്ത നാള്‍ മറ്റൊരു കുട്ടിയുടെ അച്ഛന്‍ / അമ്മ ആയേക്കാം . അതിന്റെ പേരില്‍ ചില ചില്ലറ 'പോരാട്ടങ്ങള്‍' കുട്ടികള്‍ക്കിടയില്‍ കാണാം.


 

മക്കള്‍ക്കു പറയാനുണ്ട്
ക്ലാസ് മുറിയില്‍ ഇടയ്ക്കു ‘ചില തമാശകള്‍’ ഉണ്ടാകും . ഒരു കുട്ടിയുടെ അച്ഛന്‍ / അമ്മ അടുത്ത നാള്‍ മറ്റൊരു കുട്ടിയുടെ അച്ഛന്‍ / അമ്മ ആയേക്കാം . അതിന്റെ പേരില്‍ ചില ചില്ലറ ‘പോരാട്ടങ്ങള്‍’ കുട്ടികള്‍ക്കിടയില്‍ കാണാം. അവര്‍ പരസ്പരം തെറികള്‍ വിളിച്ചു പറയും . ഇടയ്ക്കു ക്ലാസ്സ് നടക്കുമ്പോഴാകും ഇത്തരം ‘യുദ്ധങ്ങള്‍’ അരങ്ങേറുക . ഇത്തരം സന്ദര്‍ഭങ്ങളില്‍, അദ്ധ്യാപകന്‍ കാഴ്ചക്കാരനായി മാറുന്നതാകും ഭംഗി ! കാരണം, ക്ലാസ്സ് വിടുമ്പോള്‍ അവര്‍ ഒന്നിച്ചു തോളില്‍ കൈയ്യിട്ടു നടന്നു പോകും!

ഒരിക്കല്‍, ഒരു മെഡിക്കല്‍ ഷോപ്പില്‍ നില്‍ക്കുമ്പോള്‍ എന്റെ ക്ലാസ്സിലെ ഒരു പയ്യന്‍ ഷോപ്പിലെ ഫാര്‍മസിസ്റിനോട് ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു -‘നിന്റെ കടയില്‍ ഇപ്പോള്‍ വന്ന ആ തെണ്ടിക്ക് കുറച്ചു ഉറകള്‍ കൊടുക്കൂ . അവന്‍ പോയി ആ വേശ്യയെ സുഖമായി പ്രാപിക്കട്ടെ !’-കടയില്‍ അപ്പോള്‍ വന്നത് അറുപതു പിന്നിട്ട ഒരാളായിരുന്നു. ആ കുട്ടിയുടെ അച്ഛന്‍. അയാളുടെ പുതിയ പ്രണയത്തോടുള്ള രോഷപ്രകടനം ആയിരുന്നു ഞാന്‍ കണ്ടത്. ഒന്നും മിണ്ടാതെ അതൊക്കെ കേട്ടുനിന്ന ശേഷം ആ അച്ഛന്‍ പോയി.

മറ്റൊരു കഥ ഇതാ…:പല പുരുഷന്‍മാരുമായി ബന്ധങ്ങള്‍ ഉള്ള ദ്വീപിലെ സ്ത്രീയോട് അവളുടെ അച്ഛന്‍ ശിരോവസ്ത്രം ധരിക്കാന്‍ പറഞ്ഞു. മകളുടെ മറുപടി കേട്ട് ഞങ്ങള്‍ ഒന്ന് ഞെട്ടി: ‘ആദ്യം നീ നിന്റെ കൂത്തിച്ചികളുമായുള്ള ഇടപാടുകള്‍ നിര്‍ത്ത് , എന്നിട്ട് മതി എന്നെ ഉപദേശിക്കാന്‍’. ഈ ചീത്ത വിളിയും വഴക്കും കേട്ടാല്‍ നാമെന്തു കരുതണം? ഇനി ഈ ജന്മം മുഴുവന്‍ ഇവര്‍ ശത്രുക്കളാകുമെന്ന് തന്നെ. എന്നാല്‍, അവിടെ അതല്ല നാട്ടുനടപ്പ് ! പറഞ്ഞതൊക്കെ അപ്പോഴേ മറക്കും ഇവര്‍.

 

പല കടലിളക്കങ്ങളും ദ്വീപുകാര്‍ ഇത്തിരി നെടുവീര്‍പ്പില്‍ ഒതുക്കി വെക്കാറാണ് പതിവ്. സ്വന്തം ചുറ്റുപാട് പഠിപ്പിക്കുന്നതാവാം അത്. അരിശം വന്ന് സ്ഥലം വിടാമെന്ന് വെച്ചാല്‍, ചുറ്റും കടലു മാത്രം എന്ന അവസ്ഥയൊക്കെയാവും ആ മനുഷ്യരെ ഇങ്ങിനെയാക്കി മാറ്റുന്നത്.


 

കുറ്റവും ശിക്ഷയും
മയക്കുമരുന്ന് ഉപയോഗം, കളവ് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ഇടയ്ക്ക് കൊടുക്കുന്ന ശിക്ഷ മറ്റു ദ്വീപിലേക്ക് നാടുകടത്തുക എന്നതാണ് . നാടുകടത്തപ്പെട്ട ദ്വീപില്‍ കുറ്റവാളി ചിലപ്പോള്‍ നാലോ അഞ്ചോ വര്‍ഷം ജീവിക്കേണ്ടിവരും . അവിടുത്തെ ജോലികള്‍ ചെയ്ത്, പുറത്തേക്ക് പോകാന്‍ പറ്റാതെ അയാള്‍ ആ കാലയളവ് അവിടെ തീര്‍ക്കും . ഇതിനിടയില്‍ അയാള്‍ ഒരുപാട് സ്ത്രീകളുമായി ശാരീരിക ബന്ധം പുലര്‍ത്തും .

ഞാന്‍ ജോലി ചെയ്യുന്ന ദ്വീപില്‍ ശിക്ഷ ലഭിക്കപ്പെട്ട ആള്‍ ശിക്ഷ കഴിഞ്ഞു പോകുമ്പോള്‍ അയാള്‍ താമസിച്ച വീട്ടിലെ പെണ്‍കുട്ടിയെയും ഒപ്പം കൂട്ടി. കുറ്റവാളി ആയിരുന്നെങ്കിലും അയാളുടെ സമ്പത്തില്‍ ആയിരുന്നു ആ വീട്ടുകാരുടെ നോട്ടമെന്നു പറയുന്നു. ആ പെണ്‍കുട്ടിക്ക് പഴയ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട് . ഏതായാലും ആ പെണ്‍കുട്ടിയും അവളുടെ കുട്ടിയും അയാളോടൊപ്പം ഏതോ ദ്വീപില്‍ ഇപ്പോഴും ജീവിക്കുന്നു !

ഇത്രയും സംഭവങ്ങള്‍ കേട്ടപ്പോള്‍ ‘മൃഗയ’ എന്ന മലയാള സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം ഞാന്‍ ഓര്‍ത്തുപോയി !ആ കഥാപാത്രത്തിന്റെ പകര്‍പ്പ് പോലെ കുറ്റവാളികള്‍ ദ്വീപില്‍ ‘സുഖവാസം’ നടത്തും ! കുറ്റവാളി ദ്വീപ് വിട്ടു പോയാല്‍ ദ്വീപുകാര്‍ക്കിടയില്‍ ഒരു കണക്കെടുപ്പുണ്ടാവും. ‘ ഓ ! അവന്‍ എന്റെ സഹോദരിയേയും ഒഴിവാക്കിയില്ലല്ലോ’ എന്ന മട്ട്.

പല കടലിളക്കങ്ങളും ദ്വീപുകാര്‍ ഇത്തിരി നെടുവീര്‍പ്പില്‍ ഒതുക്കി വെക്കാറാണ് പതിവ്. സ്വന്തം ചുറ്റുപാട് പഠിപ്പിക്കുന്നതാവാം അത്. അരിശം വന്ന് സ്ഥലം വിടാമെന്ന് വെച്ചാല്‍, ചുറ്റും കടലു മാത്രം എന്ന അവസ്ഥയൊക്കെയാവും ആ മനുഷ്യരെ ഇങ്ങിനെയാക്കി മാറ്റുന്നത്.

മറ്റു സ്ത്രീകളെ പ്രാപിച്ചാല്‍ അത് സ്വന്തം ഭാര്യയോട് പറയുന്നവര്‍ പോലും ഇവിടെ ഉണ്ടത്രെ. “ഓ , അതിത്രയല്ലേ ഉള്ളൂ ” എന്ന ഭാവമാകുമത്രെ അപ്പോള്‍ അതൊക്കെ കേട്ടുനില്ക്കുന്ന ഭാര്യക്ക്. എന്നാല്‍, എല്ലാവരും ഇങ്ങനെയെന്നൊന്നും കരുതേണ്ട. ഇതിലൊക്കെ പ്രതിഷേധിക്കുന്ന ഭാര്യമാരും യഥേഷ്ടം.
 

നിയമപ്രകാരം വിവാഹം കഴിക്കും മുമ്പ് ഒരു പെണ്‍കുട്ടി പ്രതിശ്രതവരനുമായി ശാരീരീക ബന്ധത്തിലേര്‍പ്പെട്ടു . ദ്വീപിലെ രീതിവെച്ച് അതത്ര വലിയ കാര്യമാവാനിടയില്ല. എന്നാല്‍, സംഗതി മറിച്ചായിരുന്നു. ശിക്ഷ 101 അടി!


 

തല്ലുക എന്ന തലോടല്‍
ചിലപ്പോള്‍ ഇതിനൊക്കെ ചില രസകരമായ ശിക്ഷാ നടപടികളും കാണാം. അത്തരമൊന്ന് ഒരിക്കലേ എനിക്ക് കാണാന്‍ കഴിഞ്ഞുള്ളു. നിയമപ്രകാരം വിവാഹം കഴിക്കും മുമ്പ് ഒരു പെണ്‍കുട്ടി പ്രതിശ്രതവരനുമായി ശാരീരീക ബന്ധത്തിലേര്‍പ്പെട്ടു . ദ്വീപിലെ രീതിവെച്ച് അതത്ര വലിയ കാര്യമാവാനിടയില്ല. എന്നാല്‍, സംഗതി മറിച്ചായിരുന്നു. ശിക്ഷ 101 അടി! ഞെട്ടേണ്ട, ആ അടിയത്ര വലിയ സംഭവമൊന്നുമല്ല!

അയലന്റ് ഓഫീസിനു മുന്നില്‍ കൂടിയ നൂറുകണക്കിന് ആളുകള്‍ക്കു മുന്നില്‍ വെച്ച് ആ പെണ്‍കുട്ടിക്ക് ശിക്ഷ കൊടുക്കുന്നത് കണ്ട് ചിരിയടക്കാന്‍ ഞാനേറെ പണിപ്പെട്ടു. ‘കുറ്റവാളിയായ’ പെണ്‍കുട്ടി നില്‍ക്കുന്നു. അവളെ ഒരാള്‍ തല്ലുന്നു. സത്യത്തില്‍ അങ്ങനെയങ്ങ് വിശേഷിപ്പിക്കാനും പറ്റില്ല. കാരണം, തല്ലുന്നത് ഒരു ചെറുവടി കൊണ്ടാണ്. തല്ല് എന്നത് ആ പെണ്‍കുട്ടിയെ ഒന്ന് തലോടലുമാണ്…!!

പാവം ‘കുറ്റവാളി!’ തലകുനിച്ചു നിന്ന് അതൊക്കെ ഏറ്റു വാങ്ങുന്നു !!

എന്നാല്‍, എല്ലാ കുറ്റങ്ങള്‍ക്കും ശിക്ഷ ഇതുപോലെയെന്നൊന്നും ധരിക്കരുത്. കടുത്ത ശിക്ഷയും ഇവിടെ ഉണ്ട് . മര്‍ദ്ദനം എന്ന നിലക്കല്ല , ജയില്‍ വാസത്തിന്റെ കാലയളവ് ആണത് . 20 – 25 വര്‍ഷം നീണ്ട ജയില്‍വാസമാകുമത് . വലിയ തെറ്റുകള്‍ ചെയ്യുന്നവര്‍ ദ്വീപിലെ ജയിലില്‍ അങ്ങനെ നീണ്ടകാലം കഴിച്ചുകൂട്ടുന്നു. ജയില്‍ ജീവിതം അത്ര ദുഷ്കരമല്ലെന്നും കേള്‍ക്കുന്നു .
 
 
(തീരുന്നില്ല. അടുത്ത ഭാഗം അടുത്ത തിങ്കളാഴ്ച)
 
 
ആദ്യ ഭാഗം: അങ്ങനെയല്ല, ദ്വീപിലെ പെണ്ണുങ്ങള്‍, ആണുങ്ങളും…

23 thoughts on “ഇത്രയേയുള്ളൂ പ്രണയം, വിവാഹവും!

 1. നല്ല അനുഭവ വിവരണം ! ദ്വീപ്‌ അനുഭവങ്ങൾ ഇത് വരെ വായിച്ചറി യാത്തതാണ്

 2. വളരെ രസകരമാണല്ലോ ദ്വീപ്‌ നിവാസികളുടെ കഥകള്‍. സദാചാര വിദഗ്ദ്ധര്‍ ഇല്ലാത്തതുകൊണ്ട് സമാധാനവും ഉണ്ടാവും. കേരളത്തിലെ പോലെ ആരോടെങ്കിലും മിണ്ടിയാല്‍ അവനെ ഭാര്ത്താവാക്കുന്ന നാട്ടുകാര്‍ അവിടെ ഇല്ലാത്തത് നന്നായി.. വളരെ മനോഹരമായി എഴുതി. ബാക്കി വായനയ്ക്കായി കാത്തിരിക്കുന്നു.

 3. വിചിത്രം തന്നെ പലതും ഇങ്ങനെയും സംഭവിക്കുന്ന ഇടങ്ങൾ ഈ ലോകതുണ്ടെന്നറിയുമ്പോൾ
  അത്ഭുതം തോനുന്നു

 4. കൊള്ളാം.. നന്നായിരിക്കുന്നു .. മാലിയെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ ഇനിയും ഉണ്ടാകും എന്ന് കരുതുന്നു…

 5. പല കടലിളക്കങ്ങളും ദ്വീപുകാര്‍ ഇത്തിരി നെടുവീര്‍പ്പില്‍ ഒതുക്കി വെക്കാറാണ് പതിവ്. സ്വന്തം ചുറ്റുപാട് പഠിപ്പിക്കുന്നതാവാം അത്. അരിശം വന്ന് സ്ഥലം വിടാമെന്ന് വെച്ചാല്‍, ചുറ്റും കടലു മാത്രം എന്ന അവസ്ഥയൊക്കെയാവും ആ മനുഷ്യരെ ഇങ്ങിനെയാക്കി മാറ്റുന്നത്.
  നമ്മുടെ മലയാളക്കരയിലും ഇങ്ങനെ ഇപ്പോഴും അനുഭവിക്കുന്ന കുടുംബങ്ങള്‍ ധാരാളം .മരിക്കാന്‍ കഴിയാത്തതു കാരണo ജീവിച്ചൂകാലം കഴിക്കുന്നു
  മാലദീപ്—വിവരണം നന്നാകുന്നുണ്ട് സന്തോഷം സര്‍

 6. മാഷെ …വിചിത്രവും .. പരസ്പരവിരുദ്ധവുമായ പലതും ആ ദ്വീപിൽ ഉണ്ട് എന്നത് അറിഞ്ഞത് ഇപ്പോഴാണ് …ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ കുട്ടികളെയും വൃദ്ധരെയും ഒരുപോലെ ആലോസരപ്പെടുത്തുന്നു എന്നതും കെട്ടുറപ്പുള്ള ഒരു കുടുംബ വ്യവസ്ഥ അവർക്ക് അന്യം ആണെങ്ങിൽ പോലുംഅവർ അത് ആഗ്രഹിക്കുന്നു എന്നും തോന്നിപ്പോകുന്നു.. എന്നാൽ നമ്മളാകട്ടെ ശക്തമായ കുടുംബ വ്യവസ്ഥക്കുള്ളിലും ഒരോ തുരുത്തുകൾ സൃഷ്ടിച്ചാണ് ജീവിക്കുന്നത് . ….

 7. മാഷെ ……വിചിത്രവും .. പരസ്പരവിരുദ്ധവുമായ പലതും ആ ദ്വീപിൽ ഉണ്ട് എന് അറിഞ്ഞത് ഇപ്പോഴാണ് …ശിഥിലമാകുന്ന കുടുംബ ബന്ധങ്ങൾ കുട്ടികളെയും വൃദ്ധരെയും ഒരുപോലെ ആലോസരപ്പെടുത്തുന്നു എന്നതും കെട്ടുറപ്പുള്ള ഒരു കുടുംബ വ്യവസ്ഥ അവർക്ക് അന്യം ആണെങ്ങിൽ പോലുംഅവർ അത് ആഗ്രഹിക്കുന്നു എന്നും തോന്നിപ്പോകുന്നു.. എന്നാൽ നമ്മളാകട്ടെ ശക്തമായ കുടുംബ വ്യവസ്ഥക്കുള്ളിലും ഒരോ തുരുത്തുകൾ സൃഷ്ടിച്ചാണ് ജീവിക്കുന്നത് . ….

 8. ദ്വീപുകള്‍ തന്നെ വിചിത്രമാണ് …അതിലെ ജീവിതങ്ങള്‍ അതി വിചിത്രങ്ങളും …നല്ല വിവരണം …

 9. കുറച്ചു കൂടി ഒതുക്കി എഴുതാമായിരുന്നു എന്ന് തോന്നി. കാരണം വായിക്കുമ്പോള്‍ ചിലയിടത്തൊക്കെ ആവര്‍ത്തനങ്ങള്‍. കുറെ അനുഭവങ്ങള്‍ ഇവിടെയൊന്നും കാണാന്‍ കിട്ടാത്തത് കാണാന്‍ കഴിഞ്ഞു. മഹര്‍ ഒരു മുസ്ലിം സമ്പ്രദായം പോലെ തോന്നി. കവരത്തി ദ്വീപ്‌ നിയമങ്ങള്‍ കുറച്ചൊക്കെ ഇത് പോലെ തന്നെയാണ്. നാനി ഈ വിവരങ്ങള്‍ക്ക് .:)

 10. Good work.
  Things are more or less same here but as the area is vast many news don’t reach us.But each locality has lot of stories to tell.

 11. മനുഷ്യ മനസ്സുകള്‍ പോലെ തന്നെ അവര്‍ തമ്മിലുള്ള ബന്ധങ്ങളും ഇത്രയേറെ സങ്കീര്‍ണം ആണെന്ന് ഇത് വായിക്കുമ്പോ മനസ്സിലാവുന്നു… എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും ഇത് പോലെ നിമിഷങ്ങള്‍ കൊണ്ട് മറക്കാന്‍ എല്ലാവര്ക്കും കഴിഞ്ഞിരുന്നെങ്കില്‍….

 12. ഒരിക്കല്‍ ദീപിലെ ശിക്ഷ ഞ്ഞാ കടത്ാണു ഒരു irlend ഇന്‍ ചീഫ്‌ ആഫീസ് നു മുന്‍പില്‍ വച്ചു ആവിഹിത ഗെര്‍ഭം ഉണ്ടായ ഒരു പെണ്‍കുട്ടിക്കുള്ള ശിക്ഷ, 101 അടി. അടിക്കുന്ന അള്‍ കഷത്തില്‍ ഒരു നാരങ്ങ വച്ച് പെണ്ണിന്റെ ചന്തിയ്ക്ക്‌ വടിക്ക്‌ 101 അടി ,നാരങ്ങ താഴെ പോകാനും പാടില്ല.താലോട്ന്ന പോലുള്ള അടി

 13. തിരുവനതപുരത്ത്‌ നിന്നും, തമിഴ് നാട്ടില്‍ നിിനും വിവാഹം കഴിച്ചു കൊണ്ടുവന്ന സ്ത്രീകളെ ഞ്ഞാന്‍ അവിടെ കണ്ടു school vecationu അവര്‍ കുട്ടികളുമായി നാട്ടില്‍ പോകും എന്നു പറഞ്ഞു.

Leave a Reply to പ്രിയ ശങ്കര്‍ Cancel reply

Your email address will not be published. Required fields are marked *