ഇവിടെ സ്ത്രീകള്‍ നിശ്ശബ്ദരല്ല!

 
 
 
 
ദ്വീപ് അനുഭവങ്ങള്‍ തുടരുന്നു. മാലിയില്‍നിന്ന് ജയചന്ദ്രന്‍ മൊകേരി എഴുതുന്നു
 
 
ആദ്യഭാഗം:അങ്ങനെയല്ല, ദ്വീപിലെ പെണ്ണുങ്ങള്‍, ആണുങ്ങളും…
രണ്ടാം ഭാഗം:ഇത്രയേയുള്ളൂ പ്രണയം, വിവാഹവും!
 

 
തിരുവനന്തപുരത്തും പരിസരത്തുമുള്ള പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് ദ്വീപുകാരുടെ വധുക്കളായി ഇവിടെ എത്തിചേര്‍ന്നത്. പല ദ്വീപുകളിലും അത്തരത്തില്‍ പെട്ട ഒന്നോ രണ്ടോ മലയാളി പെണ്‍കുട്ടികളെ കാണാം . സ്വന്തം നാട്ടിലെ ദാരിദ്യ്രം മാത്രമാണ് അവരെ ഇവിടെ കൊണ്ടെത്തിച്ചത് . എന്നാല്‍ അറബി കല്യാണം പോലെ മാലി കല്യാണം ഒരു പാഴ് വാക്കായി തോന്നിയില്ല . ദ്വീപുകളില്‍ അവര്‍ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു .

എന്നാല്‍ രണ്ടു സംസ്കാരങ്ങളുടെ, ദേശങ്ങളുടെ വൈജാത്യവും അതുണ്ടാക്കുന്ന മുറിവുകളും അവരുടെ സ്വകാര്യ ദുഃഖമാണ്. മുമ്പ് ഞാന്‍ ജോലി ചെയ്ത ദ്വീപിലെ ഒരു തിരുവനന്തപുരത്തുകാരി ഒരിക്കല്‍, അല്‍പം പ്രയാസത്തോടെ പറഞ്ഞതോര്‍ക്കുന്നു: ‘ഇതൊരു ചെറിയ ദേശമാണ് . പക്ഷെ മകള്‍ ഒരല്‍പം വൈകി എത്തുമ്പോള്‍ എനിക്ക് ഭയമാണ് . അവള്‍ ഇവരുടെ സംസ്കാരത്തില്‍ പെട്ടുപോകുമോ എന്ന പേടി . അവള്‍ അല്പം കൂടി മുതിര്‍ന്നാല്‍ നാട്ടിലേക്ക് അയക്കണം എന്നാണ് എന്റെ ചിന്ത !’
 
 
വീടുകള്‍, വീടിനെ തരംതിരിക്കുന്ന മതിലുകള്‍, റോഡുകള്‍, കടകള്‍, സ്കൂള്‍, ആശുപത്രി, ദ്വീപിന്റെ ഭരണകാര്യാലയം ഇവയൊക്കെ ഉള്‍പ്പെടുന്ന സമൂഹം ആണ് ഒരു ദ്വീപ്. പുരുഷന്മാരുടെ കാര്യമായ തൊഴില്‍ മത്സ്യ ബന്ധനം തന്നെ. കൂടുതല്‍ വിദേശനാണ്യം നേടി പുരുഷന്മാര്‍ വീട് പുലര്‍ത്തുമ്പോഴും വീട്, കുട്ടികള്‍ , സ്കൂള്‍, ദ്വീപ് ഇതിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നത് മിക്കവാറും സ്ത്രീകള്‍ തന്നെ.

ദ്വീപിലെ പ്രധാന കേന്ദ്രം സ്കൂള്‍ ആണ് . വര്‍ഷങ്ങളായി ഞാന്‍ കണ്ടുവരുന്ന ഒരു കാര്യം സ്കൂളിന്റെ ചാലക ശക്തി സ്ത്രീകള്‍ ആണെന്നതാണ്. പലപ്പോഴും വിളിച്ചു കൂട്ടുന്ന അധ്യാപക രക്ഷാകര്‍തൃ യോഗത്തില്‍ സ്ത്രീകള്‍ ഉച്ചത്തില്‍ സംസാരിക്കുന്നത് കേള്‍ക്കാം. ഇതേ ശബ്ദം ആശുപത്രിയുടെ കാര്യത്തിലും ഭരണ കാര്യത്തിലും അവര്‍ കേള്‍പ്പിക്കുന്നു. ഈ സ്ത്രീകള്‍ നന്നായി രാഷ്ട്രീയം പറയുകയും സ്ഥാനാര്‍ഥികളായി മത്സരിക്കുകയും ചെയ്യുന്നു. നമ്മുടെ പല സ്ത്രീകളെയും പോലെ അവര്‍ നിശ്ശബ്ദര്‍ അല്ല . നമ്മുടെ നാട്ടിലേതു പോലെ സ്ത്രീകള്‍ ശബ്ദിക്കുമ്പോള്‍ ആരും അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ഇവിടെ ചെയ്യുന്നില്ല. പറയാനുള്ളത് എവിടെ വെച്ചും ഉച്ചത്തില്‍ പറയാനുള്ള ഇവരുടെ കരുത്ത് ധിഷണയുടെ ഔന്നത്യ പ്രകടനം ഒന്നുമാകാന്‍ ഇടയില്ല . മറിച്ച് ജീവിത സാഹചര്യത്തില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജം. ഈ ഊര്‍ജം പതിന്മടങ്ങുണ്ടായിട്ടും നമ്മുടെ സ്ത്രീകള്‍ ഇന്നും പലതരം പീഡനത്തിന്റെ തടവിലും നിരീക്ഷണത്തിലുമാണെന്ന് ഓര്‍ക്കുക.
 

ഈ സ്ത്രീകള്‍ നന്നായി രാഷ്ട്രീയം പറയുകയും സ്ഥാനാര്‍ഥികളായി മത്സരിക്കുകയും ചെയ്യുന്നു. നമ്മുടെ പല സ്ത്രീകളെയും പോലെ അവര്‍ നിശ്ശബ്ദര്‍ അല്ല . നമ്മുടെ നാട്ടിലേതു പോലെ സ്ത്രീകള്‍ ശബ്ദിക്കുമ്പോള്‍ ആരും അവരെ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ഇവിടെ ചെയ്യുന്നില്ല. പറയാനുള്ളത് എവിടെ വെച്ചും ഉച്ചത്തില്‍ പറയാനുള്ള ഇവരുടെ കരുത്ത് ധിഷണയുടെ ഔന്നത്യ പ്രകടനം ഒന്നുമാകാന്‍ ഇടയില്ല . മറിച്ച് ജീവിത സാഹചര്യത്തില്‍ നിന്നുള്‍ക്കൊണ്ട ഊര്‍ജം. ഈ ഊര്‍ജം പതിന്മടങ്ങുണ്ടായിട്ടും നമ്മുടെ സ്ത്രീകള്‍ ഇന്നും പലതരം പീഡനത്തിന്റെ തടവിലും നിരീക്ഷണത്തിലുമാണെന്ന് ഓര്‍ക്കുക. Painting: Fathmath Zuhura


 
കരയാത്ത കണ്ണുകള്‍
ഇവിടെ ജനവാസമുള്ള ഇരുനൂറില്‍ പരം ദ്വീപുകളില്‍ ( മൊത്തം ആയിരത്തി ഇരുനൂറില്‍പരം ദ്വീപുകള്‍ ഉണ്ട് ) അവിടുത്തെ ജനതയുടെ ജീവിത ക്രമത്തില്‍ ചില വ്യത്യാസങ്ങള്‍ കാണാം . ഞാന്‍ ജോലി ചെയ്ത, സഞ്ചരിച്ച പല ദ്വീപുകളിലും സ്ത്രീകളുടെ അവസ്ഥകള്‍ പലപ്പോഴും സമാനമാണ് . ഇപ്പോള്‍ ഞാന്‍ ജോലി ചെയ്യുന്ന ദ്വീപില്‍ ഏതാണ്ട് ആയിരത്തി ഇരുനൂറോളം ആളുകള്‍ കാണും. ഇവിടെ അമ്പതു ശതമാനം വിവാഹ മോചനം നടക്കുന്നു.

അര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ ദ്വീപ് ഒരു ദിവസം പലതവണ ചുറ്റി ഞാന്‍ സഞ്ചരിക്കുന്നു. നമ്മുടെ നാട്ടിലെ പൊതുരീതി അനുസരിച്ച്, വേര്‍പിരിഞ്ഞ ദമ്പതികളുടെ അല്ലങ്കില്‍ വേര്‍പിരിയാന്‍ ശ്രമിക്കുന്നവരുടെ മുറിഞ്ഞ വാക്കുകളും കരച്ചിലും രോഷവും പൊട്ടിത്തെറിയുമൊന്നും ഞാനിവിടെ കാണാറില്ല.

അതിനേക്കാള്‍ എന്നെ അമ്പരപ്പിച്ചത് പിരിഞ്ഞ ശേഷവും അവര്‍ക്കിടയില്‍ കണ്ട സൌഹൃദം ആണ് . പിരിഞ്ഞവര്‍ ചിലപ്പോള്‍ അവരുടെ കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ ഒന്നിച്ചു ആശുപത്രിയില്‍ വരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നു. പരസ്പരം ദാമ്പത്യ ബന്ധം പിരിഞ്ഞവര്‍ക്കിടയില്‍ പകയില്ല. ഒരു പക്ഷെ ദ്വീപുകാര്‍ക്ക് ഒരു കടുത്ത പക ആരോടും ഇല്ല . അതേപോലെ ബന്ധവും ഇല്ല. അച്ഛനോ അമ്മയോ മരിച്ചാല്‍ പോലും അന്നുതന്നെ ക്ലാസ്സില്‍ വരുന്ന കുട്ടികള്‍ ഇവിടെ ഉണ്ട് !

നമ്മള്‍ ബന്ധങ്ങളെ മുറുകെ പിടിക്കും . കൂടെ പകയും രോഷവും കുശുമ്പും കുന്നാരവും എല്ലാം .
 

എന്നെ അമ്പരപ്പിച്ചത് പിരിഞ്ഞ ശേഷവും അവര്‍ക്കിടയില്‍ കണ്ട സൌഹൃദം ആണ് . പിരിഞ്ഞവര്‍ ചിലപ്പോള്‍ അവരുടെ കുട്ടികള്‍ക്ക് അസുഖം പിടിപെട്ടാല്‍ ഒന്നിച്ചു ആശുപത്രിയില്‍ വരുന്നു. കുട്ടിയെ ശ്രദ്ധിക്കുന്നു. പരസ്പരം ദാമ്പത്യ ബന്ധം പിരിഞ്ഞവര്‍ക്കിടയില്‍ പകയില്ല. Painting: Aminath HIilmy


 

പെണ്ണുങ്ങളുടെ ശീട്ടുകളി
വാഹനങ്ങള്‍ പേരിനുമാത്രമുള്ള ദ്വീപിലെ റോഡുകളില്‍ ചിലയിടങ്ങളില്‍ കാലത്തും വൈകീട്ടും സ്ത്രീ പങ്കാളിത്തമുള്ള ശീട്ടുകളി കാണും. റോഡില്‍ ഒരു മേശക്കു ചുറ്റും കസേരകള്‍ ഇട്ട് ഒന്നോ രണ്ടോ ആണുങ്ങളും ബാക്കി സ്ത്രീകളും വട്ടമിട്ട് രസകരമായി നീളുന്ന ശീട്ടുകളി . ശീട്ടുകളിക്കുമ്പോള്‍ ഇടയ്ക്ക് ചെറിയ തോതില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകും. അത് വലിയ വാക്കേറ്റമൊന്നുമാകില്ല. പണം വെച്ചുള്ള ശീട്ടുകളിയൊന്നുമല്ല. വെറും നേരമ്പോക്ക്. ശീട്ടുകളി സ്ഥലത്ത് ഒന്നോ രണ്ടോ ഹുക്ക കാണും. മധ്യ വയസ്കകളായ സ്ത്രീകള്‍ ഹുക്ക ആഞ്ഞാഞ്ഞു വലിച്ച് ശീട്ടുകള്‍ മേശപ്പുറത്തേക്ക് എറിയും. ഹുക്കയുടെ പുകയില്‍ രസിച്ചു മുന്നേറുന്ന സ്ത്രീകളുടെ മുഖങ്ങള്‍! പലപ്പോഴും ഹുക്കയില്‍ നിന്നും വരുന്ന ദുര്‍ഗന്ധം എനിക്ക് അസഹ്യമായി തോന്നും. ഇതെങ്ങനെ ഇവര്‍ വലിച്ച് കേറ്റുന്നു എന്ന അത്ഭുതം .

വൈകുന്നേരം സ്ത്രീകള്‍ പുരുഷന്മാരെ പോലെ, വോളിബോള്‍ കളിക്കുന്നത് കാണാം. ബാഷിബോള്‍ എന്ന കളി ഇവിടുത്തെ പ്രത്യേകതയാണ്. നമ്മുടെ നാട്ടില്‍ ആ കളി ഞാന്‍ കണ്ടിട്ടില്ല. ആരോഗ്യത്തെ കുറിച്ച് അവര്‍ നമ്മുടെ സ്ത്രീകളെക്കാള്‍ ബോധവതികളാണെന്നു തോന്നിയിട്ടുണ്ട് . അതാകാം വൈകുന്നേരം പല സ്ത്രീകളും കളിക്കളത്തില്‍ ഇറങ്ങുന്നതും. വൈകീട്ട് ടി .വി ക്ക് മുന്‍പില്‍ ചടഞ്ഞിരുന്ന് സീരിയല്‍ കണ്ടു കരയാനൊന്നും ഈ സ്ത്രീകള്‍ ഒരുക്കമല്ല.

അതേ പോലെ ഇവിടെ ചില സ്ത്രീകള്‍ നന്നായി സിഗരറ്റ് വലിക്കും. ചില യുവതികളും മധ്യ വയസ്കകളും പുകവലിച്ചു പോകുന്നത് പലപ്പോഴും ദ്വീപില്‍ കാണാം .സ്ത്രീ സ്വാതന്ത്യ്രത്തെ കുറിച്ച് പറയാന്‍ നമ്മുടെ സ്ത്രീകള്‍ മെനക്കെടുത്തുന്ന ഊര്‍ജം ദ്വീപിലെ സ്ത്രീകള്‍ പാഴാക്കേണ്ടതില്ല . പുരുഷന്‍ ഞങ്ങളെ വഞ്ചിച്ചു , പീഡിപ്പിച്ചു എന്ന് ഒരു സ്ത്രീയും പറയുന്നത് ഞാന്‍ ഇതേവരെ കേട്ടില്ല . നാട്ടിലെ പോലെ കുശുമ്പും മത്സരവും ഒക്കെ സ്ത്രീകള്‍ക്കിടയിലും പുരുഷന്മാര്‍ക്കിടയിലും ഇവിടെയും കാണാമെങ്കിലും ഒരാളെ നശിപ്പിച്ചേ അടങ്ങൂ എന്ന മലയാളിയുടെ അലിഖിത നിയമം ഇവര്‍ വെച്ച് പുലര്‍ത്താറില്ല .

 

രാഷ്ട്രീയം പറയുമ്പോള്‍ മിക്കവാറും മുട്ടന്‍ തെറി അഭിഷേകം ഇവര്‍ പരസ്പരം നടത്തും. ഭരണി പാട്ടിനെ വെല്ലുന്ന കിടുകിടുങ്ങന്‍ തെറി തന്നെ . അതേ തെറി സ്ത്രീകള്‍ തമ്മിലും സ്ത്രീയും പുരുഷനും തമ്മിലും നടക്കും. അല്‍പകാലം കൊണ്ട് ആ പറഞ്ഞതൊക്കെ അവര്‍ മറക്കും Painting: Mariyam Naeema Omar


 

വഴക്കും വക്കാണവും
സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രീതിയും അതാണ് . ക്ലാസ്സ് മുറിയില്‍ വഴക്കും അടിപിടിയും നടക്കും . തെറിയുടെ പൂരം അവിടെ കാണാം . അടുത്ത നിമിഷം, കോടതിയില്‍ തീപ്പൊരി വാദം കഴിഞ്ഞ് വാദിഭാഗം വക്കീലും പ്രതിഭാഗം വക്കീലും തോളില്‍ കൈകോര്‍ത്തു ചിരിച്ചു തിമര്‍ത്തു വരുന്നതു പോലെ ഈ കുട്ടികളും വരുന്നു . മുതിര്‍ന്നവരിലും ഈ രീതി തന്നെ . അവരില്‍ കൈയ്യാങ്കളി അധികം ഇല്ല . ഒരുപക്ഷെ ഇതേവരെ ഒരു പൊരിഞ്ഞ തല്ല് ഞാന്‍ ജോലി ചെയ്യുന്ന ഈ ദ്വീപില്‍ കണ്ടിട്ടില്ല.

നമ്മുടെ നാട്ടില്‍ കാണുന്ന ചില ‘പതിവ് കലാപരിപാടികള്‍’ ദ്വീപിന്റെ തലസ്ഥാനമായ മാലെയില്‍ കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷത്തിനിടയില്‍ നടക്കുകയുണ്ടായി ! തമാശയായി തോന്നിയത് , ജനാധിപത്യരീതി ഈ രാജ്യത്ത് വന്ന ശേഷമാണ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും തര്‍ക്കവും ബഹളവുമൊക്കെ ഇവിടെ അരങ്ങേറാന്‍ തുടങ്ങിയത് എന്നതാണ് ! രാഷ്ട്രീയം പറയുമ്പോള്‍ മിക്കവാറും മുട്ടന്‍ തെറി അഭിഷേകം ഇവര്‍ പരസ്പരം നടത്തും. ഭരണി പാട്ടിനെ വെല്ലുന്ന കിടുകിടുങ്ങന്‍ തെറി തന്നെ . അതേ തെറി സ്ത്രീകള്‍ തമ്മിലും സ്ത്രീയും പുരുഷനും തമ്മിലും നടക്കും. അല്‍പകാലം കൊണ്ട് ആ പറഞ്ഞതൊക്കെ അവര്‍ മറക്കും . ഒരു പക്ഷേ ദ്വീപിലെ ഇത്തിരി പോന്ന ഇടത്തില്‍ അത്രയും ശത്രുക്കളെ കൊണ്ടുപോകുക അസാധ്യമെന്നു അവര്‍ക്ക് തന്നെ തോന്നിയത് കൊണ്ടാവാം അങ്ങനെ സംഭവിക്കുന്നത് ! നമ്മുടെ നാട്ടില്‍ ഒരു ശത്രുവിനെ ഒഴിവാക്കി നടക്കാന്‍ പാതകള്‍ ഏറെ , ഇടങ്ങള്‍ ഏറെ…ഇവിടെ അത് അസാധ്യം !

 

ചൂല് കണ്ട് ഒരിടത്തേക്ക് ഇറങ്ങരുതെന്ന നാട്ടിലെ എന്റെ പഴയ ശീലുകള്‍ തെറ്റിച്ചത് അവരാണ്. ദ്വീപിലെ സ്ത്രീകള്‍. അര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലെ ചെറുതും വലുതുമായ മണല്‍ നിറഞ്ഞ പാതകളില്‍ നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഒരു നുള്ള് പാഴില പോലും ബാക്കി വെക്കാതെ വഴിയോരങ്ങളെ സൂക്ഷിക്കുന്നവര്‍.


 
ചൂലു കൊണ്ടുള്ള കാര്യങ്ങള്‍
ചൂല് കണ്ട് ഒരിടത്തേക്ക് ഇറങ്ങരുതെന്ന നാട്ടിലെ എന്റെ പഴയ ശീലുകള്‍ തെറ്റിച്ചത് അവരാണ്. ദ്വീപിലെ സ്ത്രീകള്‍. അര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലെ ചെറുതും വലുതുമായ മണല്‍ നിറഞ്ഞ പാതകളില്‍ നേരം പരപരാ വെളുക്കുമ്പോള്‍ തന്നെ ഒരു നുള്ള് പാഴില പോലും ബാക്കി വെക്കാതെ വഴിയോരങ്ങളെ സൂക്ഷിക്കുന്നവര്‍. പാതയോരത്ത് ആരും മലമൂത്ര വിസര്‍ജനം നടത്തില്ല . തീരവും കടലും അതുകൊണ്ട് ശുദ്ധം. മറ്റൊന്ന് മത്സ്യ മാര്‍ക്കറ്റ് ആണ് . എത്രയോ മീനുകളെ അവിടെ വെട്ടിമുറിക്കുന്നു. പക്ഷെ ഇടയ്ക്കിടെ അവര്‍ അതിന്റെ രക്തമൊക്കെ കഴുകി അവിടം ശുചിയാക്കികൊണ്ടിരിക്കും.

വില്‍പന ഒക്കെ കഴിഞ്ഞ് ആ സ്ഥലത്തുകൂടെ നമ്മള്‍ പോകുമ്പോള്‍ അതൊരു മത്സ്യ മാര്‍ക്കറ്റ് ആണെന്ന് തോന്നാത്ത വിധത്തില്‍ അവിടെ അതീവ ശുചിത്വം നിലനിര്‍ത്തിയിരിക്കും. ഇതൊക്കെ കണ്ടു പഠിക്കണം നമ്മള്‍ എന്ന് തോന്നും. സമ്പത്തും രാജ്യ വിസ്തൃതിയും അല്ല പ്രധാനം, ശുചിത്വമുള്ള പാതകളും ശുചിത്വ ബോധവും ആണെന്ന് ഈ ദ്വീപു എന്നോട് പറയുന്നുണ്ട്.

ജീവിക്കാന്‍ ഒരു ഗതിയുമില്ലാത്ത ജനതയുള്ള പല ആഫ്രിക്കന്‍ രാജ്യങ്ങളിലെ വഴിയോരങ്ങളും നമ്മുടെ പാതകളെക്കാള്‍ മെച്ചം എന്ന് കേട്ടിട്ടുണ്ട് . തുരുതുരാ വിദേശികള്‍ വരുന്ന കോവളത്തെ തീരത്ത് നില്‍ക്കുമ്പോള്‍ എത്ര തവണ നമ്മള്‍ മൂക്ക് പൊത്തണം. കോവളത്തേക്കാള്‍ മനോഹരമായ ഈ തീരങ്ങള്‍ക്ക് കണ്ണാടിയുടെ തിളക്കം പകരുന്നത് മറ്റാരുമല്ല , ഇവിടുത്തെ സ്ത്രീകള്‍ തന്നെ. ശുദ്ധിയുടെ മഹത്വം കൊട്ടിഘോഷിക്കുകയും വീട്ടിലെ മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാരുടെ ‘വലിയ അറിവിന് ‘ മുന്നില്‍ ഇവര്‍ ഒന്നുമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ വീമ്പു പറച്ചിലിനേക്കാള്‍ അവര്‍ ചെയ്തു കാണിക്കും. വാടകയ്ക്ക് കൊടുത്ത മുറികള്‍ ഒരു ഇന്ത്യക്കാരന്‍ ശുചിയാക്കാതെ വെച്ചാല്‍ അവര്‍ ഇടപെടും . അതുവഴി അയാള്‍ ‘മാനംകെടും’. വലിയ ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും അവരുടെ വീടും തൊടിയും മുറ്റവും നല്ല ശുചിത്വത്തിന്റെ മാതൃകകള്‍ ആണ് . ഒരു പക്ഷെ ഒരു പെണ്‍കൂട്ടായ്മയുടെ കയ്യടക്കം തന്നെയാണത്.

 

ഒരു വലിയ രാജ്യത്തിന്റെ വിസ്തൃതിയില്‍ നിന്നും ഒരു ദ്വീപിന്റെ അകത്തേക്ക് ഇതേപോലെ വര്‍ഷങ്ങളായി ചുരുങ്ങി ഒതുങ്ങാന്‍ ഒരു സ്ത്രീക്കേ കഴിയൂ; ഒരു പുരുഷന് അതസാധ്യം! ഒരര്‍ത്ഥത്തില്‍, വിവാഹ ശേഷം അടുക്കളയിലേക്കു ചുരുങ്ങുന്ന നമ്മുടെ നാട്ടിലെ സ്ത്രീകളും ഇവരും തമ്മില്‍ എന്ത് വ്യത്യാസം? Painting: Hussein Ihfaal Ahmed


 
മാലിക്കല്യാണവും മലയാളിപ്പെണ്ണുങ്ങളും
ഈ സ്ത്രീകളൊക്കെ ഇവിടെ ഉണ്ടായിട്ടും ദ്വീപുകാര്‍ എന്തിന് ഇന്ത്യന്‍ സ്ത്രീകളെ വിവാഹം കഴിച്ച് ഇവിടേയ്ക്ക് കൊണ്ട് വരുന്നു? അറബികള്‍ ഇന്ത്യന്‍ സ്ത്രീകളെ തേടുന്നത് മെഹര്‍ നല്‍കേണ്ട ബാധ്യത കാരണമാണെന്ന് കേട്ടിട്ടുണ്ട് . ഇവര്‍ക്ക് അത്തരം പ്രശ്നമൊന്നുമില്ല. എന്നിട്ടും, കാണാന്‍ ചന്തമുള്ള, വിദ്യാഭ്യാസമുള്ള സ്ത്രീകള്‍ ഇവിടെ ഉണ്ടായിട്ടും, ഇന്ത്യന്‍ കല്യാണം അവിടെയും മാലി കല്യാണം ഇവിടെയും തുടര്‍ന്നു.

തിരുവനന്തപുരത്തും പരിസരത്തുമുള്ള പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികളാണ് ദ്വീപുകാരുടെ വധുക്കളായി ഇവിടെ എത്തിചേര്‍ന്നത്. പല ദ്വീപുകളിലും അത്തരത്തില്‍ പെട്ട ഒന്നോ രണ്ടോ മലയാളി പെണ്‍കുട്ടികളെ കാണാം . സ്വന്തം നാട്ടിലെ ദാരിദ്യ്രം മാത്രമാണ് അവരെ ഇവിടെ കൊണ്ടെത്തിച്ചത് . എന്നാല്‍ അറബി കല്യാണം പോലെ മാലി കല്യാണം ഒരു പാഴ് വാക്കായി തോന്നിയില്ല . ദ്വീപുകളില്‍ അവര്‍ വലിയ കുഴപ്പമില്ലാതെ ജീവിക്കുന്നു .

എന്നാല്‍ രണ്ടു സംസ്കാരങ്ങളുടെ, ദേശങ്ങളുടെ വൈജാത്യവും അതുണ്ടാക്കുന്ന മുറിവുകളും അവരുടെ സ്വകാര്യ ദുഃഖമാണ്. മുമ്പ് ഞാന്‍ ജോലി ചെയ്ത ദ്വീപിലെ ഒരു തിരുവനന്തപുരത്തുകാരി ഒരിക്കല്‍, അല്‍പം പ്രയാസത്തോടെ പറഞ്ഞതോര്‍ക്കുന്നു: ‘ഇതൊരു ചെറിയ ദേശമാണ് . പക്ഷെ മകള്‍ ഒരല്‍പം വൈകി എത്തുമ്പോള്‍ എനിക്ക് ഭയമാണ് . അവള്‍ ഇവരുടെ സംസ്കാരത്തില്‍ പെട്ടുപോകുമോ എന്ന പേടി . അവള്‍ അല്പം കൂടി മുതിര്‍ന്നാല്‍ നാട്ടിലേക്ക് അയക്കണം എന്നാണ് എന്റെ ചിന്ത !’

ഇതേപോലെ മറ്റ് രണ്ടു സ്ത്രീകളും എന്നോട് സംസാരിച്ചിട്ടുണ്ട് . ഒരുപക്ഷെ ഈ ദേശത്തോട് പൂര്‍ണമായും അലിഞ്ഞു ചേരാന്‍ ഇവരില്‍ പലര്‍ക്കും കഴിയുന്നുണ്ടാവില്ലെന്ന് അപ്പോള്‍ തോന്നി . അതേപോലെ മറുനാട്ടുകാരി എന്ന മനോഭാവം ഈ സ്ത്രീകളോട് ഇവിടുത്തെ ആള്‍ക്കാര്‍ ചില സന്ദര്‍ഭങ്ങളില്‍ പുലര്‍ത്തുന്നതും കാണാം . ഏറെ കാലമായി ഇവിടെ താമസമായിട്ടും ഞാന്‍ അറിയുന്ന പലര്‍ക്കും ഇന്ത്യന്‍ പൌരത്വം തന്നെയാണ് ഉള്ളത് ! ഇവര്‍ ഉപേക്ഷിച്ചാല്‍ നാട് ബാക്കി കാണുമല്ലോ എന്ന് ഇവര്‍ കണക്കു കൂട്ടുന്നുണ്ടാവും.

നാട്ടിലെ പരമ ദയനീയമായ അവസ്ഥയാണ് ഒരു കുഞ്ഞു ദ്വീപിന്റെ നെഞ്ചിടിപ്പിലേക്ക് ഇവരെ ചേര്‍ത്തു നിര്‍ത്തുന്നത്. അപ്പോഴും സങ്കടങ്ങള്‍ അവര്‍ കടലിനോടു മാത്രം പങ്കുവെക്കുന്നുണ്ടാകണം. ഒരു വലിയ രാജ്യത്തിന്റെ വിസ്തൃതിയില്‍ നിന്നും ഒരു ദ്വീപിന്റെ അകത്തേക്ക് ഇതേപോലെ വര്‍ഷങ്ങളായി ചുരുങ്ങി ഒതുങ്ങാന്‍ ഒരു സ്ത്രീക്കേ കഴിയൂ; ഒരു പുരുഷന് അതസാധ്യം! ഒരര്‍ത്ഥത്തില്‍, വിവാഹ ശേഷം അടുക്കളയിലേക്കു ചുരുങ്ങുന്ന നമ്മുടെ നാട്ടിലെ സ്ത്രീകളും ഇവരും തമ്മില്‍ എന്ത് വ്യത്യാസം?
 
 
 
 

13 thoughts on “ഇവിടെ സ്ത്രീകള്‍ നിശ്ശബ്ദരല്ല!

 1. ജനാധിപത്യരീതി ഈ രാജ്യത്ത് വന്ന ശേഷമാണ് ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയും തര്‍ക്കവും ബഹളവുമൊക്കെ ഇവിടെ അരങ്ങേറാന്‍ തുടങ്ങിയത് എന്നതാണ് !
  ഇതാണല്ലോ ഇന്ത്യയിലും സംഭവിച്ചത് .. നല്ല വായന സുഖമുല്ല ഭാഷ ..

 2. Thanks a lot Sir, nice write up. It is really helpful to learn about the social status of women in Mali.

 3. nalla avatharanam………..ithu vayikkunna arkkum aa dweepine kurichum athinte samskarathe kurichum okke oru idea kittum…………nanni mashe..

 4. very informative. we should learn and implement the good things from such cultures.
  You can also see such women in some remote villages in Kerala. They are more powerful than many educated and “cultured” women in cities and suburbs.

 5. ദ്വീപു വിശേഷങ്ങള്‍ കേരളീയ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള നല്ല അവതരണം, നന്ദി ജയന്‍ ഈ കുറിപ്പുകള്‍ക്ക് !

 6. കോവളത്തേക്കാള്‍ മനോഹരമായ ഈ തീരങ്ങള്‍ക്ക് കണ്ണാടിയുടെ തിളക്കം പകരുന്നത് മറ്റാരുമല്ല , ഇവിടുത്തെ സ്ത്രീകള്‍ തന്നെ. ശുദ്ധിയുടെ മഹത്വം കൊട്ടിഘോഷിക്കുകയും വീട്ടിലെ മാലിന്യം റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന നമ്മുടെ നാട്ടുകാരുടെ ‘വലിയ അറിവിന് ‘ മുന്നില്‍ ഇവര്‍ ഒന്നുമല്ല. എന്നാല്‍ ചില കാര്യങ്ങള്‍ നമ്മുടെ വീമ്പു പറച്ചിലിനേക്കാള്‍ അവര്‍ ചെയ്തു കാണിക്കും.

  സ്ത്രീകള്‍ എന്നാല്‍ ശുചിത്വം ആണ് .. . മനോഹരമായ അവതരണം .

 7. വായന തന്ന പോസ്റ്റ്‌ . വിഭിന്നമായ സംസ്കാരവും ആശയങ്ങളും. കൂടാതെ പരിധിയില്‍ കവിഞ്ഞ സ്വാതന്ത്ര്യം അനുഭവിക്കുന്ന ജനത.. അവിടെ കാണാന്‍ കഴിഞ്ഞ സ്നേഹം. നന്ദി.

 8. അത്ഭുതം എന്നതില്‍ കവിഞ്ഞു ഒന്നും പറയാനില്ല.. ദ്വീപ്‌ എന്നത് ഈ കാലത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു പ്രദേശം ആണെന്ന് ഇത് വായിക്കുമ്പോള്‍ മനസ്സിലാവുന്നു.. എല്ലാം നേരിട്ട് കണ്ടു അനുഭവിക്കുന്നത് പോലെ തന്നെ.. ദ്വീപിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനു നന്ദി മാഷേ!!!

 9. നല്ല വിവരണം … പീടനമില്ലാത്ത ലോകം … സ്ത്രീകള്‍ സര്‍വ തന്ത്ര സ്വതന്ത്രകളായി വിഹരിക്കുന്ന സ്വര്‍ഗ്ഗ ഭൂമി

 10. മാഷെ വളരെ നല്ലൊരു ചിത്രം സമ്മാനിച്ചതിൽ സന്തോഷം …മാലിദ്വീപ്‌ ലൂടെ ഒരു യാത്ര നടത്തിയ പോലെ…സ്ത്രീ പക്ഷത്തുനിന്നും ആ സമൂഹത്തെ ചിത്രീകരിച്ചതിന് നന്നായി …
  മാഷെ “സ്ത്രീകൾ നിശബ്ദരാകാത്തത് ” ആ സമൂഹം സാംസ്‌കാരിക ഔന്ന്യത്യം നേടിയത് കൊണ്ടാണോ മറിച്ച് അവിടെ പ്രാകൃത കമ്മ്യുണിസം നിലനില്ക്കുന്നത് കൊണ്ടല്ലേ? .. ഇവിടെ നമ്മൾ ഉദ്ഘോഷിക്കുന്ന സാംസ്‌കാരികഔന്ന്യത്യം എന്നത് പുരുഷപ്രജകളുടെ അധിപത്യതിലൂടെ മാത്രമേ നിലനിർത്താനാകു എന്ന്‌ 60 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നു ..അതിനാൽ അവർ നിശബ്ധരാകുന്നു ……

 11. A very good write-up. I wish our women here were as brave, to voice their opinions; pakshe nammude purushanmar anuvathikillallo. Thank you Jeya for sending the article.

 12. മാഷെ. ഈ ലേഖനത്തില്‍ എന്നെ ആകര്‍ഷിച്ചത് ദ്വീപിന്റെ സൗന്ദര്യമാല്ല, ശാലിനതയല്ല, മാസ്മരികതയല്ല, പിന്നെയോ, ഇവിടെ മാഷ് വരച്ചു കാട്ടിയ സ്ത്രീത്വത്തിന്റെ രണ്ട് മുഖങ്ങളാണു. രണ്ട് വ്യത്യസ്ഥ മുഖങ്ങള്‍, ആ മുഖങ്ങളില്‍ അലയടിച്ചുയരുന്ന വികാരങ്ങളുടെ നിറപ്പകിട്ടുകളില്‍ ദീപ്തമായിരിക്കുന്നു ഈ ലേഖനം.

  സ്ത്രീസ്വാതന്ത്ര്യം ദ്വീപിന്റെ കൂടുതല്‍ ആകര്‍ഷമാക്കുന്നു എന്നെനിക്ക് തോന്നുന്നു. സ്വന്തം അഭിപ്രായങ്ങള്‍, ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍, മുഖം നോക്കാതെ പറയുവാനുള്ള ധൈര്യം, സമൂഹം അതിന്ന് നല്‍കുന്ന അംഗീകാരം, ദ്വീപിലെ സ്ത്രീത്വത്തിന്ന് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നു. നമ്മുടെ നാട്ടില്‍ ആവശ്യത്തിനും, അനാവശ്യത്തിനും ശബ്ദമുയര്‍ത്തുന്ന, റാലികള്‍ നടത്തുന്ന, സെമിനാറുകള്‍ നടത്തുന്ന, പുരുഷവിദ്വേഷം ആളിപ്പടര്‍ത്തുന്ന സ്ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ ഒരിക്കലെങ്കിലും മാലി സന്ദര്‍ശിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അത്യുഷ്ണം തിളച്ചു മറിയുന്ന വാഗ്വാദങ്ങള്‍ക്കും കലഹത്തിനും ശേഷം തോളോട് തോള്‍ ചേര്‍ന്ന് തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചു നടന്നകലുന്ന ദ്വീപിലെ സ്ത്രീത്വത്തെ നമുക്ക് വിലമതിക്കാന്‍ വാക്കുകളില്ല മാഷെ. അവരുടെ ഈ ഹൃദയം തുറന്ന ചിരി, മനസിന്റെ നൈര്‍മ്മല്യം ദ്വീപിലെ ഓരോ മണ്‍ തരികളേയും ധന്യമാക്കുന്നു കോരിത്തരിപ്പിക്കുന്നു എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം. ഇവിടെ കണ്ണുനീരിന്റെ, െലൈഗികരാജകത്വത്തിന്റെ, ശിഥിലമായ കുടും ബബന്ധത്തിന്റെ അനാഥപ്രേതങ്ങള്‍ കിരാതനൃത്തമാടിത്തിമിര്‍ക്കുന്ന സീരിയലുകള്‍ക്ക് മുന്നില്‍ ഇമചിമ്മാതെ തപസ്സിരിക്കുന്ന സ്ത്രീത്വം, അവിടെ വോളിബോള്‍ കളിയിലൂടെ, പൊട്ടിച്ചിരികളിലൂടെ, കൊച്ചു കൊച്ചു പിണക്കങ്ങളിലൂടെ ജീവിതത്തെ തങ്ങളുടെ കൈക്കുടന്നയിലൊതുക്കുന്ന സ്ത്രീത്വം.. ജീവിതം യഥാര്‍ത്ഥത്തില്‍ എവിടെ സ്പന്ദിക്കുന്നു മാഷെ??

  ദ്വീപിലെ സ്ത്രീത്വത്തിന്റെ മറ്റൊരു മുഖം. നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍, വിവാഹിതരായി അവിടെ എത്തുന്നവര്‍, രണ്ട് സംസ്കാരങ്ങളുടെ പിടിവലികള്‍ക്കിടയില്‍ ഇവരുടെ ജീവിതം എവിടെയൊക്കെയോ താളം തെറ്റുന്നു. അവരുടെ കണ്ണുനീരില്‍, അവരുടെ മനസിന്റെ അന്തരാളങ്ങളില്‍ അടിച്ചുയരുകയും, ഇറങ്ങുകയും ചെയ്യുന്ന ഭയപ്പാടിന്റെ വേലിയേറ്റങ്ങളില്‍, വേലിയിറക്കങ്ങളില്‍ ഇവരുടെ രാവുകള്‍ നിദ്രാവിഹീനങ്ങളാകുന്നു, ഇവരുടെ ചുടുനിശ്വാസം കൊണ്ട് തപിച്ചിരിക്കുന്നു ഇവരുടെ കിടപ്പറകള്‍. പക്ഷേ അവര്‍ക്ക് ദ്വീപ് നിവാസികളുമായി തദാത്മ്യം പ്രാപിച്ചേ മതിയാവൂ.. അല്ലെങ്കില്‍ അവരുടെ ജീവിതം ഒരു പടുതിരിയായി കത്തിയമരും. ദ്വീപിന്റെ അതിവിദൂരചക്രവാളങ്ങളില്‍ പടരുന്ന ശോണനിറം പോലെ, കുറച്ച് സമയത്തേക്ക്, പിന്നെ ചരിത്രത്തിന്റെ, കാലത്തിന്റെ ചവറ്റുകുട്ടയിലെറിയപ്പെടും അവര്‍. അവരുടെ തേങ്ങലിന്റെ ശബ്ദം കടലിന്റെ ഗര്‍ജ്ജനങ്ങള്‍ക്കിടയില്‍ ഞരിഞ്ഞമരും. അവരുടെ കണ്ണുനീരിന്റെ ഉപ്പുരസം കടലിന്റെ ഉപ്പുരസവുമായി താദാത്മ്യം പ്രാപിക്കും, അവര്‍ ഒന്നുമല്ലാതാകും മാഷെ.

  മാഷെ നന്ദി, വായനയുടെ ഈ പുതിയ അനുഭവത്തിന്ന്.. ദ്വീപിന്റെ ഹൃദയസ്പന്ദനങ്ങള്‍ ആവാഹിച്ചു തന്നതിന്ന്, മലയാളഭാഷയുടെ സൗന്ദര്യം, സൗരഭ്യം മനസ്സിന്റെ ഉള്ളറകളിലേക്ക് കോരിച്ചൊരിഞ്ഞു തന്നതിന്ന്.,

 13. ദ്വീപ്‌ എന്ന് പറയുമ്പോൾ പതിയിരിക്കുന്ന അപകടങ്ങളും നരഭോജികളും ഒക്കെ ചേർന്ന ഉൾ വലിഞ്ഞ ഒരു ഏകാന്ത ഭൂപ്രദേശത്തെ ആണ് ഓർമ്മയിൽ കൊണ്ട് തരിക. ചിലപ്പോൾ അത് കര കണ്ടെത്തുന്നവന്റെ ആശ്വാസവും ! റോബിൻസൻ ക്രൂസോയും ഫ്രൈ ഡേ യും ആണ് എന്റെ ഓർമ്മയിൽ ഉള്ള ആദ്യ ദ്വീപ്‌ വാസികൾ .എന്തായാലും കഥാ പുസ്തകങ്ങളിലെ കഥകളിൽ നിന്ന് മാറി ,നിസംഗത മേലുടുപ്പായ ദ്വീപ്‌ വാസികളെ അടുത്തറിയാൻ ആവുന്നുണ്ട് മാഷിന്റെ വരികളിലൂടെ…

Leave a Reply

Your email address will not be published. Required fields are marked *