രക്തത്തിന്റെ പരീക്ഷണശാല

അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള എന്ന നോവലിന്റെ വായന. “ആഖ്യാനത്തിലും പ്രമേയത്തിലും മൌലികമായൊരു പൊളിച്ചെഴുത്തിലൂടെയാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള എന്ന നോവല്‍ നിരവധി വായനകളിലേക്ക് തുടര്‍ന്നുപോകുന്നത്. ‘ഞാനിനെ എക്കാലവും സംഭീതനാക്കിക്കൊണ്ട് പിന്തുടര്‍ന്നിരുന്ന ഒരു പാരായണ സ്മൃതിയാണ് ഡ്രാക്കുള.’ എന്ന് ആഖ്യാതാവ് രേഖപ്പെടുത്തുന്നു. ഡ്രാക്കുളയിലേക്കു പ്രവേശിക്കുമ്പോഴുള്ള ഭീതിയുടെ ഈ സ്മൃതിയെത്തന്നെയാണ് നോവലിസ്റ് ആദ്യമെ അഴിച്ചുകളയുന്നത്. എന്നാല്‍ ഈ അഴിക്കലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുകയാണ്”-കെ.പി ജയകുമാര്‍ എഴുതുന്നു

ഒരുപാട് അടരുകളുള്ള ഭീതിയുടെ പുസ്തകമാണ് ഡ്രാക്കുള. വായിക്കും മുമ്പുതന്നെ അത് കേട്ടു തുടങ്ങുന്നു. പിന്നീട് തേടിത്തുടങ്ങുന്നു. പുസ്തകത്തിനും മുമ്പ് ഭയത്തിന്റെ ഒരു കോട്ട നമ്മളില്‍ ഇരുള്‍മൂടിക്കിടക്കുന്നുണ്ടാവും. ആദ്യ വായനയിലുടനീളം കേട്ടറിഞ്ഞതും മെനഞ്ഞെടുത്തതുമായ ഓരോ കഥയും കല്‍പ്പനയും തിരക്കിട്ടെത്തും. നിഡൂഢ ലോകത്തേക്ക് ഒരുപാടു വാതിലുകള്‍ ഒരേ സമയം തുറന്നും അടഞ്ഞും അതിലും നിഗൂഢവും ഭ്രമാത്മകവുമായ രക്തത്തിന്റെ പരീക്ഷണശാലയില്‍ അത് നമ്മെ എത്തിക്കുന്നു.

ആഖ്യാനത്തിലും പ്രമേയത്തിലും മൌലികമായൊരു പൊളിച്ചെഴുത്തിലൂടെയാണ് അന്‍വര്‍ അബ്ദുള്ളയുടെ ഡ്രാക്കുള എന്ന നോവല്‍ നിരവധി വായനകളിലേക്ക് തുടര്‍ന്നുപോകുന്നത്. ‘ഞാനിനെ എക്കാലവും സംഭീതനാക്കിക്കൊണ്ട് പിന്തുടര്‍ന്നിരുന്ന ഒരു പാരായണ സ്മൃതിയാണ് ഡ്രാക്കുള.’ എന്ന് ആഖ്യാതാവ് രേഖപ്പെടുത്തുന്നു. ഡ്രാക്കുളയിലേക്കു പ്രവേശിക്കുമ്പോഴുള്ള ഭീതിയുടെ ഈ സ്മൃതിയെത്തന്നെയാണ് നോവലിസ്റ് ആദ്യമെ അഴിച്ചുകളയുന്നത്. എന്നാല്‍ ഈ അഴിക്കലുകള്‍ സങ്കീര്‍ണമായി കെട്ടുപിണയുകയാണ്.

നോവലിന്റെ ആമുഖത്തില്‍ ഡോ വി സി ഹാരിസ് നിരീക്ഷിക്കുന്നുതുപോലെ കല്‍പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ് ഇതുപോലൊരു നോവല്‍ സാധ്യമാകുന്നത്. ‘കേരളത്തില്‍ ഒരു ഗസ്റ് ലക്ചററായി ജോലി ചെയ്യുന്ന മനുഷ്യന്റെ കഥയും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് യൂറോപ്പിലെവിടെയോ ജീവിച്ച ചില പ്രഭുക്കളുടെ കഥയും വിഷാദരോഗം പിടിപെട്ട് ഫ്ളൂഡാക് ഗുളിക കഴിച്ചുകൊണ്ടിരുന്ന ഞാനിന്റെ കഥയും സ്വന്തം മാമായുടെ തലചുമന്നുകൊണ്ട് നടക്കേണ്ടിവന്ന അര്‍ഷാദ് ആലമിന്റെ കഥയുമെല്ലാം ഒത്തുചേരുന്നതും സംവദിക്കുന്നതും കലഹിക്കുന്നതുമൊക്കെ ഇതേ കല്‍പ്പനയുടെ (വിഭ്രാന്തിയുടെ?) അടിത്തറമേലാണ്.’

ഭൂപടത്തില്‍ ഇനിയും രേഖപ്പെടുത്തിയിട്ടില്ലാത്ത റാപ്പഗുണ്ടോം എന്ന സ്ഥലത്ത് രാജേഷ് ഭോയര്‍ എന്ന മനുഷ്യന്റെ കോളെജില്‍ അധ്യാപക ജോലിക്കായിപുറപ്പെടുന്ന ചെറി, ട്രാന്‍സില്‍ വാനിയയിലെ നടക്കുന്ന അന്താരാഷ്ട്രാ ഡ്രാക്കുള കോണ്‍ഗ്രസില്‍ എത്തിപ്പെടുന്നു. അവിടെ ഡ്രാക്കുലീന എന്ന വിശിഷ്ട വീഞ്ഞിന്റെ ലഹരിയില്‍പെട്ട്, രക്ത ദാഹിയായിമാറുകയും സുന്ദരിയായ ഒരു സ്ത്രീയുടെ പിന്‍ കഴുത്തില്‍ പല്ലുകളാഴ്ത്തി രക്തം രുചിക്കുകയും ചെയ്യുന്നു. മുമ്പൊരിക്കല്‍ രാജേഷ് ഭോയറുടെ കൊട്ടാരത്തിനുള്ളിലെ പരീക്ഷണ ശാലയിലെത്തിച്ചേരുന്ന അന്വേഷകനായ ചെറി അവിടെ കണ്ട ലായനികള്‍ പരിശോധിക്കുന്നു. ‘കൈവെള്ളയിലൊഴിച്ചോ വിരല്‍മുക്കി നാവില്‍ തേച്ചുനോക്കിയോ പരീക്ഷിക്കാന്‍ ചെറിക്ക് ധൈര്യം പോരായിരുന്നു.’
പക്ഷെ, അത് രക്തം തന്നയെന്ന് എങ്ങനെയാണ് ഉറപ്പിക്കുക?

‘ഒടുക്കം അവന്‍ ഒരു തുള്ളിയുടെ തുള്ളിയിലൊന്നു തൊട്ട് നാവിന്റെ അറ്റത്തിന്റെ അറ്റത്തൊന്നുവെച്ചു.
യെസ്, ഇതതു തന്നെ, രക്തം.
രക്തമാണെന്നു താന്‍ കണ്ടെത്തി, നല്ലതു തന്നെ, പക്ഷെ, രക്തത്തിന്റെ രുചി തനിക്കെങ്ങനെ അറിയാം?
സത്യത്തില്‍ ആദ്യമായി രക്തം രുചിക്കുമ്പോള്‍ തന്നെ അതിന്റെ രുചി പൂര്‍വ്വകാല സ്മൃതി സഹായത്തോടെയെന്നോണം മനസ്സിലാക്കുവാന്‍ നാവിനു കഴിയുന്നത് എങ്ങനെയെന്നുമാത്രം ചെറിക്ക് ഒട്ടും തന്നെ പിടികിട്ടിയില്ല.’

‘കോട്ടയവും ട്രാന്‍സില്‍ വാനിയയും തമ്മിലെന്ത്
“അപ്പോള്‍ ഞാന്‍ ഹരിശങ്കറിനെ ഓര്‍മ്മിച്ചു. ഹരിശങ്കറാണ് മൂന്നാംക്ളാസില്‍ വച്ച്, ഒരു വൈകുന്നേരം ഞാനിനോട് പറഞ്ഞത്, ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ട്… അവിടെ നിന്ന് കോട്ടയത്തേക്ക് വരാന്‍ രണ്ടുമണിക്കൂര്‍ മതി. അതുകൊണ്ട് സൂക്ഷിക്കണം….
ഞാന്‍ തിരിച്ചു ചോദിച്ചു.
ഡ്രാക്കുള കൊച്ചിവരെ എത്തിയിട്ടുണ്ടെന്ന് ആരു പറഞ്ഞു?”
“കോച്ചിയിലെത്തിയ ഡ്രാക്കുള കോട്ടയത്ത് വരികയുണ്ടായോ?”

1.മലയാളം ഫിക്ഷന്‍ മാറുന്നു-ആമുഖ ലേഖനം

2. കളിപ്രായം കഴിഞ്ഞവരുടെ കളിസ്ഥലങ്ങള്‍-പി.കെ രാജശേഖരന്‍

>3. സമ്പൂര്‍ണ വിപ്ലവം-ബി. മുരളി

4. എന്നെ വിട്ടേക്കു മാഷേ, ഞാനൊരെഴുത്തുകാരനൊന്നുമല്ല…-അന്‍വര്‍ അബ്ദുള്ള

5.വേണോ, ഈ ന്യൂ ഫിക്ഷന്‍ ലേബല്‍?-വി.എം ദേവദാസ്

6. ഉറപ്പുകളില്‍ വലിയ കാര്യമില്ല-സുരേഷ്. പി തോമസ്

7. രക്തത്തിന്റെ പരീക്ഷണശാല- കെ.പി ജയകുമാര്‍

8. സുഖകരമായൊരു വേട്ട-സുദീപ് കെ.എസ്

Leave a Reply

Your email address will not be published. Required fields are marked *