കൂടംകുളം: ഇന്ത്യക്കാരോട് ജപ്പാന് പറയാനുള്ളത്

തങ്ങളുടെ മണ്ണില്‍ തുടങ്ങാനിരിക്കുന്ന ആണവനിലയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കൂടംകുളത്തെ സാധാരണ മനുഷ്യര്‍ 11 ദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തുന്ന വേളയിലാണ് ജപ്പാനിലെ പ്രമുഖ ആണവവിരുദ്ധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിക്കും തമിഴ്നാട് മുഖ്യമന്ത്രിക്കുമായി ഈ കത്ത് അയച്ചത്. തമിഴ്നാട് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ഇപ്പോള്‍ സത്യാഗ്രഹം താല്‍ക്കാലികമായി നിര്‍ത്തി. നിരക്ഷരരായ ആ ഗ്രാമീണരെ പറ്റിക്കാനുള്ള പുതിയ അണിയറ തന്ത്രങ്ങള്‍ അണിഞ്ഞൊരുങ്ങുകയാവും ഇപ്പോള്‍ അണിയറയില്‍.
ഈ കളിയില്‍ ആരു ജയിച്ചാലും അന്തിമ വിജയം റേഡിയേഷനു തന്നെയാവുമെന്ന് സ്വാനുഭവത്തില്‍നിന്നു ഉറപ്പിച്ചു പറയുന്ന ഈ കത്ത് ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഈ തിരിച്ചറിവിലാണ് കാഫില. ഓര്‍ഗ് പ്രസിദ്ധീകരിച്ച ഈ കത്തിന്റെ വിവര്‍ത്തനം നാലാമിടം പ്രസിദ്ധീകരിക്കുന്നത്.


courtesy: spiegel

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രിയും അറിയുന്നതിന്,
ജപ്പാന്‍ നിവാസികളും സന്നദ്ധ പ്രവര്‍ത്തകരുമാണ് ഞങ്ങള്‍ . ആണവശക്തിയുടെ അനിയന്ത്രിതവും അനിശ്ചിതവുമായ അവസ്ഥ തിരിച്ചറിഞ്ഞവര്‍. നിര്‍ഭാഗ്യകരമായ രണ്ട് ആണവ കൂട്ടക്കുരുതികള്‍ക്ക് സാക്ഷ്യം വഹിച്ചവര്‍. 10000 മെഗാവാട്ട് വരെ ശേഷിയുള്ള അപകടകരമായ ആണവനിലയങ്ങള്‍ നിര്‍മിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ നീക്കം വേദനയോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത്.
കൂടംകുളം ആണവനിലയത്തിനെതിരെ ഇടിന്തക്കരയില്‍ സമാധാനപരമായ പ്രതിഷേധവും നിരാഹാരവും നടത്തുന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് ഈ കുറിപ്പ്. കൂടംകുളം ആണവനിലയം ഉപേക്ഷിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. അവരുടെ പ്രതിഷേധം നിങ്ങള്‍ കണക്കിലെടുത്തു എന്നത് ഏറെ പ്രധാനമാണ്. സമരക്കാരെ അഭിസംബോധനചെയ്തും പിന്തുണ വാഗ്ദാനം ചെയ്തും മുഖ്യമന്ത്രി അയച്ച കത്ത് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടു. എന്നാല്‍ ആശങ്ക ദൂരീകരിക്കലല്ല, പദ്ധതി റദ്ദാക്കലാണ് അവരുടെ ആവശ്യമെന്ന് തിരിച്ചറിയുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു. മൂന്ന് പതിറ്റാണ്ടിന് ശേഷവും ചെര്‍ണോബില്‍ മനുഷ്യവാസമില്ലാതെ തുടരുമ്പോള്‍, ഫുകുഷിമ ദുരന്തത്തിന്റെ ഓര്‍മകളും കഥകളും ഇപ്പോഴും വേട്ടയാടപ്പെടുമ്പോള്‍ അവരുടെ ആശങ്കയകറ്റാന്‍ നിങ്ങള്‍ക്കൊരിക്കലും കഴിയില്ല.
ഇന്ത്യയില്‍ ഭോപ്പാല്‍ ദുരന്തമുണ്ടായി. ജപ്പാനില്‍ ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളും. ഇതില്‍ നിന്ന് പാഠം പഠിക്കാതെ ജപ്പാന്‍ ‘സമാധാനപരമായ’ ആണവോര്‍ജ പദ്ധതികളുമായി മുന്നോട്ടുപോയി. ഇതിന്റെ ഫലം ഫുകുഷിമ ദുരന്തമായിരുന്നു. മനുഷ്യരാശിയുടെ പതനത്തിന് ഇത്തരം ഒരു പിശക് തന്നെ ധാരാളം. പൂര്‍ത്തിയായ ആണവ നിലയം ഉപേക്ഷിക്കുന്നത് പാഴ്ചെലവാണെന്ന് നിങ്ങള്‍ക്ക് തോന്നും. പക്ഷേ ഞങ്ങള്‍ ജപ്പാന്‍കാര്‍ തിരിച്ചറിയുന്നു, ആണവ ദുരന്തമുണ്ടാകുമ്പോള്‍ നശിച്ചുപോകുന്ന മനുഷ്യജീവനും പരിസ്ഥിതിക്കും പകരം വെക്കാന്‍ ഡോളര്‍ നിക്ഷേപങ്ങള്‍ക്കും കോണ്‍ക്രീറ്റ്, ഉരുക്ക് നിര്‍മിതികള്‍ക്കുമാവില്ല.
മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ പ്രമുഖ നേതാക്കളായ നിങ്ങള്‍ പൌരവികാരത്തെ മാനിക്കുമെന്നും കൂടംകുളം പദ്ധതി റദ്ദാക്കുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ആദരവോടെ,
Mr. Sugio FURUYA
Secretary General, Japan Occupational Safety and Health Resource Center (JOSHRC)
Japan Occupational Safety and Health resource Center (JOSHRC)
Takeshi YASUMA, Coordinator, Citizens Against Chemicals Pollution (CACP)
Japan Auto Workers Network (JAWN)
Tokyo Occupational Safety and Health Center (TOSHC)
Shuji KAWAMATA, Journalist
Kansai Occupational Safety and Health Center (KOSHC)
Toshimi MASUDA
Hirohiko TAKASU, Project Director, Research and Education Center for Fair Labor, Hitotsubashi University
Uiko HASEGAWA, Organizer, NGO emirai Vision
PARK Seungjoon, Associate Professor, Kansai Gakuin University
Ryota SONO, Action in front of TEPCO!
Association of Support for People in West Africa
Association of Institutions for Community and Occupational Health Care
Ryuta SAITO, Jujodori Clinic
Japan Association of Mesothelioma and AsbestosRelated Disease Victims and Their Families
Naoka KANEKO
North East Asia Information Center (Hiroshima)
Jubilee Kansai Network
Hiroko UEDA, Postgraduate Student, Hitotsubashi University Graduate School of Social Sciences
Toshio HIRANO, Kmeido Himawari Clinic
Citizen Network for Wiping Out Asbestos (ASNET)
Masazumi HARADA, Exprofessor of the Department of Social Welfare Study, President of the Institute of Minamata Sudy, Kumamoto Gakuen University
(as of 18:40, Japan Time, September 20)
Hideki SATO, Minamata Disease Victims’ Mutual Aid Society
Shigeru ISAYAMA, Collaboration Center for Minamata Disease Victims (NPO)
Yoichi TANI, Solidarity Network Asia and Minamata

സീമെന്‍സ് ആണവോര്‍ജ ബിസിനസ് നിര്‍ത്തി

ജയലളിതയുടെ ഉറപ്പ്: കൂടംകുളം സത്യാഗ്രഹം അവസാനിപ്പിച്ചു

2 thoughts on “കൂടംകുളം: ഇന്ത്യക്കാരോട് ജപ്പാന് പറയാനുള്ളത്

  1. ഇന്ത്യയിലെ മുഴുവന്‍ സാധാരണക്കാരും ഒന്നിച്ച് ഈ പദ്ധതിയ്ക്കെതിരെ ഒരു സമരം നയിച്ചിരുന്നെങ്കില്‍ …

  2. ശരിയാണ്..ഇവിടെ എല്ലാവരും ഒരുമിച്ചിരുന്നെങ്കില്‍ ..!

Leave a Reply

Your email address will not be published. Required fields are marked *