ഭക്ഷണപ്രിയര്‍ക്കായി ഒരു പുതുവിഭവം. ചന്ന ബിരിയാണി-സലൂജ അഫ്സല് എഴുതുന്നു
1 ചന്ന -250 ഗ്രാം
2. ബസ്മതി അരി 500 ഗ്രാം
3. പച്ചമുളക്-നാല് എണ്ണം
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി വലുത്-ആറ് അല്ലി
കുരുമുളക്-ഒരു ടീസ്പൂണ്‍
തൈര്-മൂന്ന് ടേബിള്‍ സ്പൂണ്‍
മല്ലിയില-ഒരു പിടി
പുതീന ഇല-ഒരു പിടി
ബിരിയാണി മസാല-ഒരു ടേബിള്‍ സ്പൂണ്‍
4. സവാള കനം കുറച്ചരിഞ്ഞത്
5. നെയ്യ് -100 ഗ്രാം
6. തക്കാളി ചെറുതായി നുറുക്കിയത് -രണ്ട് എണ്ണം
7. അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില അരിഞ്ഞത്-അലങ്കരിക്കാന്‍ ആവശ്യത്തിന്
അരി ഉപ്പിട്ടു വേവിച്ച് വാര്‍ത്തെടുക്കുക. ചന്ന ഉപ്പിട്ടു വേവിച്ചു വെക്കുക.
മൂന്നാമത്തെ ചേരുവ മിക്സിയില്‍ അരച്ചെടുക്കുക.
ചൂടായ ഒരു പാനിലേക്ക് നെയ്യ് ഒഴിച്ച് ഒരു സവോളയും അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു കോരി മാറ്റിവെക്കുക.
ബാക്കി വരുന്ന നെയ്യിലേക്ക് ജീരകമിട്ട് സവാളയും ചേര്‍ന്നു വഴറ്റുക.
വേവിച്ചു വെച്ചിരിക്കുന്ന ചന്ന ചേര്‍ത്ത് നന്നായി യോജിപ്പിച്ചെടുത്ത ഈ മസാലക്കൂട്ട് ചോറിലേക്ക് ഉടയാതെ യോജിപ്പിച്ചെടുത്ത് പാത്രം അടച്ചുവെച്ച് മൂന്ന് മിനിറ്റ് ദം ചെയ്തെടുക്കുക.
വറുത്തു വെച്ചിരിക്കുന്ന സവാള, അണ്ടിപ്പരിപ്പ്, മുന്തിരി, മല്ലിയില എന്നിവ മീതെ വിതറിഅലങ്കരിക്കുക.