വിട ജഗ്ജിത്…അഴിഞ്ഞിട്ടില്ല, അന്നു കെട്ടിയ പാട്ടുചരടുകള്‍

ജഗ്ജിത് സിങ് ഇനിയില്ല. അത്യാസന്ന നിലയില്‍, ഇനിയൊരിക്കലും പാടാനാവില്ലെന്ന അവസ്ഥയില്‍ കിടക്കുന്ന ജഗ്ജിത്
സ്വന്തം ജീവിതത്തില്‍ എന്തായിരുന്നുവെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു കുറിപ്പ് നാലാമിടം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ എഴുതിയ വികാര തീക്ഷ്ണമായ ആ കുറിപ്പ് ജഗ്ജിത് ഓര്‍മ്മക്കായി ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു. ഞെട്ടിക്കുന്ന ആ തിരിച്ചറിവില്‍ സ്വന്തം കൌമാരത്തിലേക്ക് ഒരാള്‍ നടത്തുന്ന തിരിച്ചു പോക്ക്. ജഗ്ജിതിന്റെ പാട്ടുകള്‍ക്കൊപ്പം ഹൃദയം മിടിച്ച നാളുകള്‍

ജഗ്ജിത് സിംഗ് എന്റെ കൗമാരത്തെ കെട്ടിയിട്ട പാട്ടിന്റെ ചരട് ഇതേ വരെ പൊട്ടിയിട്ടില്ല.പകല്‍ മുദ്രാവാക്യങ്ങള്‍ പഴുപ്പിച്ച പ്രജ്ഞയെ ശീതികരിക്കാന്‍ ഞാന്‍ കണ്ടെത്തിയ രാത്രി വഴിയായിരുന്നു ജഗ്ജിത് സിംഗ്. യേ. “ദൗലത്ത് ഭി ലേ ലോ” കേട്ട് മയങ്ങി തുടങ്ങുമ്പോള്‍ ഇടക്ക് ചിത്രാസിംഗ് കയറി വന്ന് എന്നെ അലോസരപ്പെടുത്തിയതോടെ ചിത്രാസിംഗിനെ കേള്‍ക്കുന്നത് ഞാന്‍ എന്നെന്നേക്കുമായി നിര്‍ത്തി.

പിന്നെ പല പുഴകള്‍ ഒഴുകുന്ന മഴക്കാടുകളുടെ നിശ്ശബ്ദതയും ഏകാന്തതയുടെ വിരല്‍ സ്പര്‍ശങ്ങളുമുള്ള ടേപ്പിന്റെ കാന്തിക പ്രതലത്തില്‍ ജഗ്ജിതിന്റെ കണ്ഠനാളം മാത്രം.
(ജഗ്ജിത് ചിത്രാ ദമ്പതികളുടെ മകന്‍ വിവേക് അപകടത്തില്‍ മരിച്ചപ്പോള്‍ ഇരുവരും ചേര്‍ന്ന് കണ്ണീര് പുരട്ടിയ സം വണ്‍ സം വേര്‍ എന്ന ആല്‍ബം പുറത്തിറക്കിയപ്പോള്‍ വീണ്ടുമൊരിക്കല്‍ കൂടി ചിത്രാസിംഗിനെ കേട്ടു.)

പ്രീഡിഗ്രിക്കാലത്ത് ഞങ്ങള്‍ നാലോ അഞ്ചോ സുഹത്തുക്കള്‍ കാത്തിരുന്ന റീലീസ് സൂപ്പര്‍ സ്റ്റാര്‍ സിനിമകളുടേതായിരുന്നില്ല. ടിപ്സ് കാസറ്റ് കമ്പനി കൃത്യമായ ഇടവേളകളില്‍ പുറത്തിറക്കിയിരുന്ന ജഗ്ജിതിന്റെ ഗസല്‍ ആല്‍ബങ്ങള്‍ക്കായിരുന്നു. ജഗ്ജിതില്‍ നിന്ന് ഗുലാം അലിയിലേക്കും മെഹ്ദി ഹസ്സനിലേക്കും പല “അപഥസഞ്ചാരങ്ങള്‍ “നടത്തിയെങ്കിലും എപ്പോഴും ഞാന്‍ ജഗ്ജിതില്‍ തിരികെ എത്തി.

ഗുലാം അലി പാടിയ “ചുപ്കേ ചുപ്കേ” പ്രണയത്തിന്റെയും ഉന്മാദത്തിന്റെയും പൂമരങ്ങളെ ഉണര്‍ത്തി. പക്ഷെ “കഹ്കഷാന്” എന്ന ടിവി സീരിയലില്‍ ജഗ്ജിത് പാടിയ ചുപ്കേ ചുപ്കേയാണ് എന്റെ ഉള്ള് തൊട്ടത്.
“മേ നശേ മേ ഹും “എന്ന ഒറ്റപ്പാട്ട് കൊണ്ട് ഗുലാം അലി യെ മറികടന്ന് ഉന്മാദത്തിന്റെ വന്കര കീഴടക്കിയിട്ടുണ്ട് ജഗ്ജിത്. പ്രണയത്തിന്റെ ഉച്ചവെയിലാണ് “മേ നശേ മേ ഹും”. ജഗ്ജിതിന്റെ പല പുഴകള്‍ ഒഴുകുന്ന ശബ്ദ സഞ്ചാരത്തിനിടെ എന്നെ പിടികൂടിയ ഒരേയൊരു അന്യസ്വരം മെഹ്ദി ഹസന്റേതായിരുന്നു.സിന്ദഗി മേം തോ സഭി……..(ജീവിച്ചിരിക്കുമ്പോള്‍ എല്ലാവരും പ്രണയിക്കും.പക്ഷെ എന്റെ പെണ്ണേ നിന്നെ ഞാന്‍ മരിച്ചാലും പ്രണയിച്ചു കൊണ്ടേയിരിക്കും …)ഈ പ്രണയസങ്കല്പത്തെ ജഗ്ജിത് മറ്റൊരു ഗസലിലൂടെ പ്രകടിപ്പിക്കുന്നത് ഇങ്ങിനെ…..താജ് മഹലിന് ഒരു കുറവുണ്ട്. അത് കൊണ്ട് ഞാനവിടെ നിന്റെ രേഖാചിത്രം തൂക്കി…

ഇന്‍ സെര്‍ച്ച് എന്ന ആല്‍ബത്തിനു ശേഷം ജഗ്ജിത് ഇക്കാലത്തെ ആസ്വാദകര്‍ക്കു വേണ്ടിയാണ്പാ ടിയത്. ഹാര്‍മോണിയവും തബലയും പിന്മാറി ഗിറ്റാറും ഡ്രമ്മും വന്നു.ആള്‍ക്കൂട്ടത്തിന് വേണ്ടി പാടിയപ്പോള്‍ ഉറുദുവിന് പകരം പരിഷ്കരിച്ച ഹിന്ദിയായി.എഴുപതുകളില്‍“തേരി ഖുഷ്ബൂ സെ ഭരി യെ ഖത് മെ ജലാതാ കൈസേ? ”പാടിയ ജഗ്ജിത് മരാസിം പോലുള്ള ഗസല്‍ സമാഹാരങ്ങളിലൂടെ അകാല്‍പ്പനികനായി. എങ്കിലും കച്ചേരികളില്‍ ജഗ്ജിത് തനി ജഗ്ജിതായി. നീട്ടിയും കുറുക്കിയും കാഗസ് കി കഷ്തി,ഉന്മാദത്തിന്റെ പടി കയറി ആപ് കോ ദേക് കര്‍, ത്രസിപ്പിക്കുന്ന പഞ്ചാബി ശീലുകള്‍…

കച്ചേരികളിലെ ജഗ്ജിത് ഫലിത പ്രിയനായിരുന്നു.ഒരു സാംപിള്‍…
“അടുത്തവീട്ടിലെ ശല്യക്കാരനായ തബല മുട്ടു കാരനെ അയല്‍വാസി ഒരു ദിവസം സമീപിക്കുന്നു.
ശല്യക്കാരന്‍—“എന്തിനാ തബല. ? നാളെ അവിടെ മെഹ്ഫില്‍ ഉണ്ടോ?
അയല്‍വാസി—“ഇല്ല..ഇന്ന് രാത്രി അല്‍പ്പം സ്വസ്ഥമായി ഉറങ്ങണം…”

ജഗ്ജിത് ഇനി പാടിയെന്ന് വരില്ല. പരമ്പരാഗത രീതിയില്‍ പരിഗണിക്കുമ്പോള്‍, അനശ്വരം എന്ന് വിശേഷിപ്പിക്കാവുന്ന കവിതയും ശാസ്ത്രീയതയും അതിലുണ്ടായെന്ന് വരില്ല. പക്ഷെ എന്റെ കൗമാരത്തെ കരയിച്ചും നനയിച്ചും പല ഋതുക്കളിലുടെ ആകാശ സഞ്ചാരം ചെയ്യിച്ച ആ ഗസലുകളെ മറക്കാനാകില്ല ഉന്മാദത്തിന്റെയും ദുഖത്തിന്റെയും പല കൈവഴികള്‍ ഒഴുകുന്ന പുഴയുടെ പ്രതലമാണ് ജഗ്ജിത് സിംഗിന്റെ ഗസലുകള്‍. ഞാനാ പ്രതലത്തില്‍ നനഞ്ഞിരിപ്പാണ്.ഒരു പട്ടച്ചരടിനെയും പാരച്യൂട്ടിനെയും പ്രതീക്ഷിക്കാതെ….

9 thoughts on “വിട ജഗ്ജിത്…അഴിഞ്ഞിട്ടില്ല, അന്നു കെട്ടിയ പാട്ടുചരടുകള്‍

 1. “തേരി ഖുഷ്ബൂ സെ ഭരി യെ ഖത് മെ ജലാതാ കൈസേ? ” എന്നാണ് വേണ്ടിയിരുന്നത്…വളരെ ഹൃദ്യമായ ലേഖനം.. അഭിനന്ദനങ്ങള്‍…

 2. i was lucky enough to listen to Jagjitji at his mehfil in Abu Dhabi in 2008.
  Really likes Baat niklegi, and huzoor aapka bhi ehtraam…
  Get well soon Jagjit ji…

 3. I do share the same feeling and it is a nice one shajahan. His voice has a heavenly quality and it captures your heart at the same time mesmerizes you. Though some of his recent ghazals do not have the same quality, his voice still captivates u, even at this age!!Hope for a miracle and he comes back and sings again!! God bless him!

 4. താജ് മെഹലിന്‍റെ കമി സൂചിപ്പിച്ച പോലെ ഈ ലേഖനന്തിനും ഒരു കമ്മിയുണ്ട്. ഗുല്‍സാറിന്‍റെ മീര്‍സാ ഗാലിബ് സീരിയലിനു വേണ്ടി ജഗജിത് ആലപിച്ച മനോഹര ഗസലുകള്‍. ജഗ്ജിത് തന്നെ ഒരിക്കല്‍ പറഞ്ഞത് പോലെ തന്‍റെ ഗസല്‍ ജീവതത്തെ പ്രീ ഗാലിബ് എന്നും പോസ്റ്റ്‌ ഗാലിബ് എന്നും രണ്ടായിത്തിരിക്കാമെന്നാണ്. പക്ഷെ ഷാജഹാന് അവിടെയും നഷ്ടം വരും; ചിത്രയുടെ മനോഹരമായ സ്വരമില്ലാതെ ആ ഗസലുകള്‍ക്ക് പൂര്‍ണതയില്ല

 5. ” यह दोलत भी लेलो, यह शोहरत भी लेलो,
  भले चीन्लो मुझसे मेरी जवानी…..
  मगर मुझ को लोऊडा दो बचप्पन का सावन
  वो कागज़ का कश्ती, वो बारिश का पानी ..” my all time favorite.

 6. arif..
  u are right in all sense…unfortunately i left out the page while typing…had talked about this to editor of nalamidam.com…coz of the ehctic nature of my job…and please dont ditch others however small he is while u write a comment..thank u

Leave a Reply

Your email address will not be published. Required fields are marked *