അതെന്താണ് സര്‍, നായര്‍ തീവ്രവാദമാവാത്തത്?

തീവ്രവാദം തീവ്രവാദമാണ്. ആര് എന്തു പറഞ്ഞാലും. പക്ഷേ അതു ഉറക്കെ പറയാന്‍ ഒരാള്‍ക്കും ധൈര്യമുണ്ടാകില്ല. കൈവെട്ടിയെടുക്കലൊക്കെ എത്ര ചെറുതാണ് സാര്‍. ശരീരത്തിന്റെ ഓരോ ഇഞ്ചും അടിച്ചും ഇടിച്ചും തകര്‍ത്തശേഷം മലദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റി, ജനനേന്ദ്രിയം തകര്‍ക്കുക. കേള്‍ക്കുമ്പോള്‍ എന്തുതോന്നുന്നു-വി.എന്‍ സദാനന്ദന്‍ എഴുതുന്നു

ആമുഖമായി ഒരു കഥ. പ്രമുഖനായ ഒരു നായര്‍ പ്രമാണി ജയിലില്‍ കിടക്കുന്നു. കേസെന്തുമാകട്ടെ. മൂത്തകോടതിയില്‍ നായന്മാര്‍ ഇല്ലാത്തതിനാല്‍ ശിക്ഷ കിട്ടി. ജയിലെത്തിയ ഉടനെ ദേശീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവിനെ പ്രമാണി ജയിലിലേയ്ക്ക് വിളിപ്പിച്ചു. മേല്‍മുണ്ട് അരയില്‍ കെട്ടി ലേശം നടുചായ്ച് നേതാവ് പ്രമാണിയെ ചെന്നുകണ്ടു. പ്രമാണി പറഞ്ഞു, എനിക്കിപ്പ ജയിലീന്നിറങ്ങണം. നേതാവ് തല ചൊറിഞ്ഞു- അതിപ്പ എങ്ങനയാ, കേന്ദ്രമന്ത്രിയായിരുന്നൊരുത്തന്‍ ഇന്ദ്രപ്രസ്ഥത്തില്‍ ജയിലില്‍ കിടക്കുകയാ, ആ സമയത്ത്…
പ്രമാണി ഗര്‍ജ്ജിച്ചു. ‘കണ്ട പറയന്മാര്‍ ജയിലില്‍ കിടക്കുന്ന പോലെയാണോ, ഞാന്‍….’
നേതാവിന് നിന്ന നില്‍പ്പില്‍ മൂത്രം പോയി. പ്രമാണിയുടെ ശിക്ഷ അത്രയും കാലവധി പരോളാക്കി മാറ്റി തിട്ടൂരമിറക്കി. അല്ല പിന്നെ…

(ഈ കഥയ്ക്ക് ജീവിച്ചിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല. എന്തെങ്കിലും ബന്ധം തോന്നുകയാണെങ്കില്‍ സ്വാഭാവികം. അതിന് കഥയെഴുത്തുകാരന്‍ ഉത്തരവാദിയല്ല)

കൊല്ലം ജില്ലയിലാണ് കൊട്ടാരക്കര. വര്‍ക്കല, തൊട്ടടുത്ത തിരുവനന്തപുരം ജില്ലയിലും. വര്‍ക്കലയില്‍ ഒരു ദിവസം രാവിലെ നടക്കാന്‍ പോയ ഒരു വൃദ്ധന്‍ വെട്ടേറ്റു മരിച്ചു. പോലീസും പത്രക്കാരും എല്ലാം പറഞ്ഞു. ദളിത് തീവ്രവാദമാണെന്ന്. സംഘപരിവാറിനും ഇടത്പക്ഷത്തിനും വരെ ഇക്കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. പിടിച്ചുകൊണ്ടു പോയി എല്ലാ ദളിത് നേതാക്കളേയും. പോലീസ് സ്റ്റേഷനില്‍ മൂന്നാം മുറയുടെ അയ്യരുകളി നടന്നു. 21-ാം നൂറ്റാണ്ടില്‍ സുന്ദരസോഷ്യലിസ്റ്റ് കേരളത്തിലും മരിക്കാതിരിക്കാനുള്ള സമരമായിരുന്നു അവരുടെ ജീവിതം എന്നുള്ളത് കൊണ്ടുതന്നെ, മൂന്നാം മുറ അവരെ കൊന്നില്ല. ആരോഗ്യം തകര്‍ത്തു. മാസങ്ങള്‍ കഴിഞ്ഞു. പിടിച്ചുകൊണ്ടുപോയ ആര്‍ക്കും മരിച്ച ആളുമായി എന്തെങ്കിലും ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാനോ കൊലപാതകത്തിന് പിന്നില്‍ ഇവരാണെന്ന് തെളിയിക്കാനോ പോലീസിന് കഴിഞ്ഞില്ല.
കഴിഞ്ഞ ദിവസം വടക്കേ അറ്റത്തുള്ള കാസര്‍ഗോഡ് ജില്ലയിലെ ഒരു മതേതരവാദിയുമായി ഫോണിലൂടെയുള്ള രാഷ്ട്രീയ ചര്‍ച്ചയ്ക്കിടെ അദ്ദേഹം തികഞ്ഞ സത്യസന്ധതയോടെ ചോദിച്ചു- അല്ല ഈ എസ്.സി-എസ്.റ്റിക്കാരൊക്കെ വല്യ തീവ്രവാദികളാവുകയാണ് അല്ലേ എന്ന്.
ഞാന്‍ – ‘ആണോ, എന്താ സംഭവം’
മ.വാ- ‘അല്ല വര്‍ക്കല സംഭവം’
ഞാ- ‘അതില്‍ കഴമ്പില്ല, വേറെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ?’
മ.വാ (കുറച്ചാലോചിച്ച്)- ‘വേറൊന്നും കേട്ടിട്ടില്ല. പക്ഷേ എല്ലാരും പറയുന്നുണ്ട്’

ഈ എല്ലാരുമാണ് മാധ്യമങ്ങള്‍.

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ ബുധനാഴ്ച പീഡനമേറ്റ ഒരു സ്‌കൂള്‍ അധ്യാപകനെ കുറിച്ച് രാവിലെ മാതൃഭൂമിയില്‍ വായിച്ചു. ഒന്നാം പേജിലാണ് വാര്‍ത്ത. കൊട്ടാരക്കര ഡേറ്റ് ലൈനിലാണ് സൃഷ്ടി. പ്രാദേശിക ലേഖകന്റേതാണോ ജില്ലാ ലേഖകന്റേതാണോ എന്നറിയില്ല. പക്ഷേ വാര്‍ത്തയില്‍ നിറയെ സംശയങ്ങളാണ്. ‘മര്‍ദ്ദനമേറ്റ നിലയില്‍’, ‘ആദ്യം പോലീസ് സംശയിച്ചത് വാഹനാപകടം ആണെന്നാണ്’. ഇന്‍ട്രോയില്‍ ആക്രമണത്തിന്റെ വിശദാംശത്തിന് മുമ്പേ സി.പി.എം ഹര്‍ത്താല്‍ നടത്തി എന്നാണ്. പിന്നെ വിചിത്രമായ ഒരു വാചകമുണ്ട് ‘നിയമയുദ്ധത്തിലൂടെ ഭാര്യയെ പ്രധാന അധ്യാപികയാക്കാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു’. വാര്‍ത്തയിലുടനീളം ‘ഇയാള്‍’ എന്നാണ് പ്രയോഗം. ഓണ്‍ലൈന്‍ എഡിഷനില്‍ നോക്കുമ്പോള്‍ ഇദ്ദേഹം എന്ന് മാറ്റിയിട്ടുണ്ട്.

ദേശാഭിമാനി നോക്കിയപ്പോഴാണ് വാര്‍ത്തയുടെ ഭീകരാവസ്ഥ മനസിലാക്കിയത്. മാധ്യമപ്രവര്‍ത്തകരായ ചില സുഹൃത്തുക്കളേയും കൊല്ലം ജില്ലയിലെ ചില പൊതുപ്രവര്‍ത്തകരേയും വിളിച്ചപ്പോള്‍ വ്യക്തമായ ചിത്രവും കിട്ടി. മനോരമ ആദിയായ പത്രങ്ങളുടെ പ്രിന്റ് എഡിഷന്‍ കണ്ടിട്ടില്ല. വെറും മര്‍ദ്ദനമല്ല. ജുഗുപ്സാവഹം. സാഡിസ്റ്റിക്. മനോരോഗമില്ലാത്ത മനുഷ്യര്‍ക്ക് ഇത്തരം ആക്രമണം നടത്താന്‍ പറ്റില്ലെന്നാണ് പൊതുധാരണ. അതുകൊണ്ട് ഇത്തരം ആക്രമണങ്ങളെ മൃഗീയം എന്നുവിളിച്ചാണ് നമുക്ക് ശീലം. പക്ഷേ മാതൃഭൂമിക്ക് ഇതൊരു ആക്രമണ സംഭവം മാത്രമാണ്. രാജ്യത്തെ മുഴുവന്‍ ഭീകരവാദവും പ്രവീണ്‍സ്വാമിക്കൊപ്പം കണ്ടുപിടിക്കുന്ന മംഗളമാകട്ടെ ‘അക്രമത്തിന് പിന്നില്‍ മാനേജുമെന്റുമായുള്ള തര്‍ക്കമെന്ന് ആരോപണം’ എന്ന വസ്തുനിഷ്ഠമായ തലക്കെട്ടാണ് കൊടുത്തിരിക്കുന്നത്. മനോരമയിലും സംഗതി വ്യത്യസ്തമാകില്ല എന്നാണ് കഴിഞ്ഞ 30 കൊല്ലത്തെ പത്രവായന ഉറപ്പുതരുന്നത്.

ഒരു സംശയം ചോദിക്കട്ടെ, ആരുമെന്താണ് ഇത് തീവ്രവാദമാണെന്ന് പറയാത്തത്?

കുറച്ചുകാലം മുമ്പ് തൊടുപുഴയില്‍ ജോസഫ് മാഷുടെ കൈവെട്ടിയ സമയത്ത് ആര്‍ക്കും സംശയമില്ലായിരുന്നല്ലോ തീവ്രവാദത്തെ കുറിച്ച്. ലേഖകനും കരുതി, തീവ്രവാദം തന്നെ. മതനിന്ദയെ അക്രമം കൊണ്ട് നേരിട്ടുകൂടാ. ജനാധിപത്യ രാജ്യത്ത് വേറെ മാര്‍ഗ്ഗങ്ങളുണ്ടതിന്. ഇടയ്ക്കിടയ്ക്ക് ജനാധിപത്യവും ഇടയ്ക്കിടയ്ക്ക് കൈവെട്ടലും പറ്റൂലെന്ന് ഉച്ചൈസ്തരം പ്രഖോഷിച്ചു. അതിന് മുമ്പ് സമരത്തിനിടെ ആളെ ഇറക്കി ഒരു ബസ് കത്തിച്ചത് തീവ്രവാദം എന്നാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിച്ചപ്പോ ഞെട്ടിപ്പോയ്.
അപ്പോ നമ്മളും തീവ്രവാദി തന്നെയോ? പണ്ട് സമരം നടത്തിയപ്പോ ഇത്തരം പൊടിക്കൈകള്‍ നടത്തുന്നത് ചില്ലറ സഹായമൊക്കെ ചെയ്തു കൊടുത്തിട്ടുണ്ട്. പിന്നെ സമാധാനിച്ചു. ബസില്‍ ആളെ കൂട്ടിയിട്ട് ജയലളിതയുടെ പാര്‍ട്ടിക്കാര് കത്തിച്ചിട്ടും ആയമ്മ തീവ്രവാദിയാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. മാത്രമല്ല, സാക്ഷാല്‍ നരേന്ദ്രമോഡിയുടെ ആരാധിക കൂടിയാണ് ജയലളിത. നല്ല അയ്യങ്കാരു കുടുംബത്തില്‍ പിറന്നതുമാണ്.
സൂഫിയ മദ്‌നിയെ പോലെയാണോ ജയലളിത? അതാണ് കാര്യം. ചിലര് ചിലത് നടത്തിയാലേ തീവ്രവാദമാകൂ. സൂഫിയ മദ്‌നിയേക്കാള്‍ അതിക്രൂരമായ പാതകമാണ് ജയലളിത നടത്തിയത്. പക്ഷേ ചോദ്യം ചെയ്യാന്‍ ആരും ആ സംസ്ഥാനത്തേയ്ക്ക് കടന്നിട്ടില്ല.

മദനിയേക്കാളും വലിയ വര്‍ഗ്ഗീയ വിഷം പഴയൊരു കാര്‍ട്ടൂണിസ്റ്റ് മുംബൈയില്‍ തുപ്പിയിട്ടുണ്ട്. ബാബ്‌രി പള്ളി തകര്‍ത്തശേഷം മുംബൈയില്‍ ഉണ്ടായ വംശഹത്യയില്‍ ആ ദേഹത്തിന് പങ്കുണ്ടെന്ന് ശ്രികൃഷ്ണ കമ്മീഷന്‍ കണ്ടെത്തിയിട്ടുമുണ്ടായിരുന്നു. പക്ഷേ പത്ത് സെക്കന്റ് പോലും ജയിലില്‍ താക്കറേ കിടന്നില്ല. മദനി കൊല്ലങ്ങളോളം കിടന്നു. ഇപ്പോഴും കിടക്കുന്നു. അതാണ് കാര്യം. മദനിയല്ല താക്കറെ, സൂഫിയ അല്ല ജയലളിത, എന്‍.ഡി.എഫ് അല്ല എന്‍.എസ്.എസ്. പത്രങ്ങള്‍ക്കുമല്ല, ടി.വികള്‍ക്കുമല്ല, രാഷ്ട്രീയ സംഘടനകള്‍ക്കുമല്ല, മലയാളിയുടെ പൊതുബോധത്തിനുമല്ല.

മാതൃഭൂമി എന്ന നായര്‍ പത്രം എഴുതിയിരിക്കുന്നത് ശ്രദ്ധിച്ചോ? ആര്‍.കൃഷ്ണകുമാര്‍ എന്ന ഇയാള്‍ നിയമയുദ്ധത്തിലൂടെ ഭാര്യയെ പ്രധാന അധ്യാപികയാക്കാള്‍ ശ്രമിച്ചിരുന്നുവത്രേ. മറ്റ് പത്രങ്ങള്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ് ‘അര്‍ഹമായ സീനിയോറിറ്റി നിഷേധിച്ച് ഇദ്ദേഹത്തിന്റെ ഭാര്യകൂടിയായ കെ.ആര്‍.ഗീതയ്ക്ക് പകരം മറ്റൊരാളെ പ്രധാന അധ്യാപക പദവിയിലേയ്ക്ക് കൊണ്ടു വരാന്‍ ആര്‍.ബാലകൃഷ്ണപിള്ള ശ്രമിച്ചതിനെതിരെ ഇവര്‍ കോടതിയെ സമീപിച്ച് അനുകൂലമായ വിധി നേടിയിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്കെതിരെ വധഭീഷണിയുണ്ടായിരുന്നു.’
മാതൃഭൂമി മറ്റൊരു കാര്യം കൂടി വിട്ടുപോയി- മന്ത്രിയും ബാലകൃഷ്ണപിളളയുടെ മകനുമായ ഗണേഷ് കുമാര്‍ കെ.ബി.യുടെ പ്രൈവറ്റ് സെക്രട്ടറി പ്രസ്തുത സ്‌കൂള്‍ സന്ദര്‍ശിച്ചത്. ചിലപ്പോള്‍ അപ്രസക്തമായ ഇന്‍ഫര്‍മേഷനാകും. പക്ഷേ, മനുഷ്യര്‍ പട്ടിയെ കടിക്കുമ്പോള്‍, മന്ത്രിമാര്‍ നടക്കുമ്പോള്‍, സിനിമതാരങ്ങള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റുമ്പോള്‍ എല്ലാം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെടുന്നു എന്നല്ലേ, പത്രപ്രവര്‍ത്തക സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത്?

ആരോപണം നിഷേധിച്ച സ്‌കൂള്‍ മാനേജ്‌മെന്റിന്റെ പ്രസ്താവന നല്‍കി കൃത്യമായി ബാലന്‍സ് സൂക്ഷിക്കാനൊക്കെ വാര്‍ത്ത ശ്രദ്ധിച്ചിരിക്കുന്ന സ്ഥിതിക്ക് പ്രത്യേകിച്ചും.
പന്തിഭോജനമൊക്കെ നടത്തിയിട്ടുണ്ട്, വാല് മുറിച്ചിട്ടുണ്ട് എന്നൊക്കെ പറയുമെങ്കിലും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്ഥാപകന്റെ നായര്‍ ഫാഷിസം വിഖ്യാതമാണ്. അനുയായികളുടെ നാസിസമാകട്ടെ അതിലേറെ പ്രശസ്തവും. വിലക്കിന്റെ കാര്യത്തില്‍ അവര്‍ സിനിമസംഘടനക്കാരെ വെല്ലും. സംഘടിത നായന്മാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരെ വടികൊണ്ടും വാളുകൊണ്ടും നേരിട്ട ചരിത്രമാണ് എന്‍.എസ്.എസിന്റേത്.

നായരാണെന്ന് കേട്ടാല്‍ ലോകം മുഴുവന്‍ ബഹുമാനിക്കുമെന്നാണ് മന്നത്തിന്റെ ശിഷ്യന്മാരുടെ പൊതുവിശ്വാസം. മീശമാധവനെ കുറിച്ച് കോണ്‍സ്റ്റബിള്‍ നമ്പൂരിച്ചന്‍ പറയുന്ന കേട്ടിട്ടില്ലേ, വല്യ നായരാണെന്ന്.
അതാണ് കാര്യം. വല്യ നായരാണെന്ന് പറഞ്ഞിട്ടെന്താ കാര്യം എന്നല്ലായിരുന്നോ മോഹല്‍ലാലിന്റെ ജനപ്രിയ സിനിമകളിലെ കഥാപാത്രങ്ങളെ കുറിച്ച് മറ്റുള്ളവര്‍ സ്ഥിരം പറഞ്ഞു സങ്കടപ്പെട്ടിരുന്നത്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗക്കാരെ നോക്കി, കുഴീ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കുമെന്ന് മുദ്രവാക്യം വിളിച്ചത് ഇവര്‍ തന്നെ.
മന്നത്തിന്റെ സമാധിയില്‍ കേന്ദ്രമന്ത്രി എ.കെ.ആന്റണിയുടെ പോലീസ് ഔദ്യോഗിക വേഷത്തില്‍ വന്നതിന് മാപ്പുപറയിപ്പിച്ച ചരിത്രമുണ്ട് എന്‍.എസ്.എസിന്. എന്‍.എസ്.എസിനെ കുറിച്ച് വലിയ പിടിത്തമില്ലാത്ത നായരായ ശശിതരൂരിനെ ഡല്‍ഹി നായരെന്ന് വിശേഷിപ്പിച്ചതും കണ്ണൂര്-ആലപ്പുഴ നായരെ കേന്ദ്രമന്ത്രിയാക്കിയതും ഇവര്‍ തന്നെ. നായരായാല്‍ പോര സ്ഥാനി നായരാകണം. എന്‍.എസ്.എസുകാരനാകണം. നായരെന്നുകേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍.

തീവ്രവാദം തീവ്രവാദമാണ്. ആര് എന്തു പറഞ്ഞാലും. പക്ഷേ അതു ഉറക്കെ പറയാന്‍ ഒരാള്‍ക്കും ധൈര്യമുണ്ടാകില്ല. കൈവെട്ടിയെടുക്കലൊക്കെ എത്ര ചെറുതാണ് സാര്‍. ശരീരത്തിന്റെ ഓരോ ഇഞ്ചും അടിച്ചും ഇടിച്ചും തകര്‍ത്തശേഷം മലദ്വാരത്തിലൂടെ കമ്പിപ്പാര കയറ്റി, ജനനേന്ദ്രിയം തകര്‍ക്കുക. കേള്‍ക്കുമ്പോള്‍ എന്തുതോന്നുന്നു? ഗുജറാത്തില്‍ ഗര്‍ഭിണികളുടെ വയറു പിളര്‍ന്ന് കുഞ്ഞുങ്ങളെ പുറത്തെടുത്ത് വെട്ടിക്കൊന്നവരുടെ ബന്ധുക്കളാണിവര്‍ എന്നുതോന്നുന്നില്ലേ. അതാണ് കാര്യം. താലിബാന്‍കാരൊക്കെ ഇവരെ അപേക്ഷിച്ച് നോക്കുമ്പോള്‍ സാധുക്കളാണ്. പരമസാധുക്കള്‍.
അതുകൊണ്ട് പ്രിയപ്പെട്ട മാധ്യമങ്ങളെ, പത്രപ്രവര്‍ത്തക സുഹൃത്തുക്കളേ, ഒത്താശ പാടൂ ഇവര്‍ക്കുവേണ്ടി. തേച്ചുമാച്ചുകളയൂ കേസുകള്‍, ആക്രമണങ്ങളെ കുറിച്ച് മറന്ന് സ്ഥാനി നായന്മാര്‍ക്ക് വിധേയരായി ജീവിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കൂ. ഇതെല്ലാം ചര്‍ച്ച ചെയ്യുന്നതിന് പകരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത് ക്ഷേത്രത്തിന്റെ സമ്പത്താണെന്നുള്ള ചരിത്ര സത്യം പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പൊതുജനത്തെ പ്രേരിപ്പിക്കൂ.

46 thoughts on “അതെന്താണ് സര്‍, നായര്‍ തീവ്രവാദമാവാത്തത്?

 1. നാലക്ഷരം കൂട്ടി എഴുതാന്‍ പഠിച്ച ചില സാമൂഹ്യ വിരുദ്ധര്‍ ഇതല്ല, ഇതിനപ്പുറവും എഴുതും. എന്തായാലും ഈ ഒരു പോസ്റ്റോടെ “നാലാമിടം” എന്ന വെബ്സൈറ്റ് ഒരു “നാലാംകിട” വെബ്സൈറ്റ് ആണെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.

  • വസ്തു നിഷ്ട്ടമായുള്ള വിലയിരുത്തല്‍ …. മാടമ്പിമാര്‍ക്ക് എന്തുമാകാം കൊള്ളാം തല്ലാം കൈ ഒടിക്കാം… അത് ചോദ്യം ചെയ്യരുത് .. എങ്കില്‍ .അവന്‍ നാലാം കിടക്കാരന്‍ …….സത്യം എഴുതിയാല്‍ ചിലര്‍ക്ക് ദഹിക്കില്ല……… സദാനന്ദന്‍ നന്ദി വീണ്ടും എഴുതണം

  • ee ezhuthiyathil enthaanu hay naalaamkida vaartha onnu paranju tharan

   vasthu nishta maayittallaathe enthaanu ithil ezhuthiyathu

 2. അതെ ധീരമായ എഴുത്ത്.
  നായ-രെ കടിച്ചാലേ വാര്‍ത്തയൊള്ളു.
  നായ-ര്‍ കടിച്ചാല്‍ വാര്‍ത്തയില്ല. കാരണം രണ്ടാമത്തേത്
  നിത്യപ്പതിവല്ലേ. ചിലക്ഷരത്തിന്റെ ഗരിമ.

 3. വാളകത്ത് സ്കൂള്‍ ഉടമസ്ഥരുടെ അനീതിക്കെതിരായി നിയമത്തിന്റെയും കോടതിയുടെയും വഴിയിലൂടെ പരിഹാരം തേടിയ ഒരു അധ്യാപകനെ കേട്ടുകേള്‍വിയില്ലാത്ത പൈശാചികതയിലൂടെ നിശ്ശബ്ദനാക്കാന്‍ വാടകക്കൊലയാളി സംഘത്തെ നിയോഗിച്ചവര്‍ തീവ്രവാദികള്‍ അല്ലാതാകുന്നത്‌ എന്ത് കൊണ്ട് ? പ്രതികള്‍ ആരെന്ന് വ്യക്തമായ സാഹചര്യത്തെളിവുകളും ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ ഭാഗത്ത് നിന്ന് പരസ്യമായ ആരോപണവും ഉണ്ടായിട്ടും എന്ത് കൊണ്ട് ഈ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസ് എടുത്തു അറസ്റ്റു ചെയ്യാനുള്ള ആവശ്യം ഉന്നയിക്കപ്പെടുന്നില്ല ? നിയമത്തിന്റെ മാര്‍ഗ്ഗത്തില്‍ അനീതിക്കെതിരെ പരിഹാരം തേടുന്നവരെ മാടമ്പിത്തരം കൊണ്ട് ഭീഷണിപ്പെടുത്തുകയും വാടകക്കൊലയാളികളെ ഉപയോഗിച്ച് യഥേഷ്ടം അമര്‍ച്ച ചെയ്യുന്നവരെയും തീവ്രവാദികള്‍ എന്ന് വിളിക്കാമെങ്കില്‍ അവര്‍ ഏത് വിഭാഗത്തില്‍ പെടും? പ്രത്യേക നിയമത്തിന്റെ കാര്യം പോകട്ടെ ; എന്ത് കൊണ്ട് ഐ പി സി പോലും ഇക്കൂട്ടര്‍ക്കെതിരെ ഉപയോഗിക്കുന്നില്ല ?
  (ഒരു വര്ഷം മുന്‍പ് കോട്ടയത്ത് ഒരു അധ്യാപകന്റെ കൈവെട്ടിയ സംഭവം ഐ പി സി നിര്‍വചനത്തില്‍ ഒതുങ്ങുന്ന കേവലമായ ഒരു കുറ്റ കൃത്യം അല്ലെന്നും ഒരു തീവ്രവാദ സംഘടന ആസൂത്രിതമായി നടപ്പാക്കിയതുമാണെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍, പത്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും , പൌരാവകാശ -രാഷ്ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സാധാരണക്കാരും ഉള്‍പ്പെടെ നൂറു കണക്കിന് നിരപരാധികള്‍ പോലീസ് അതിക്രമത്തിനു ഇരകളായത് ഈ നാട്ടില്‍ത്തന്നെയല്ലേ..?)

  • സമീപകാല യാഥാര്‍ഥ്യങ്ങളുടെ നേര പിടിച്ച കണ്ണാടിയെന്നു തന്നെ നമുക്കീ ലേഖനത്തെ വിലയിരുത്താം. തീവ്രവാദം, ഭീകരവാദം എന്നതു രാജ്യത്തെ ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാറ്റിവച്ചതാണെന്നാണ്‌ നിക്ഷ്‌പക്ഷര്‍ എന്ന പേരില്‍ പുറത്തിറങ്ങുന്ന മാധ്യമങ്ങളിലെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്നതു. കുറ്റാരോപിതര്‍ മുസ്‌്‌ലിമോ, ദലിതനോ ആണെങ്കില്‍ ഈ മാധ്യമങ്ങള്‍ എന്തെല്ലാം എഴുതിപിടിപ്പിക്കുമായിരുന്നു. കൃത്യം നടത്തിയവര്‍ക്ക്‌ വിദേശ പരിശീലനം, അല്‍ഖ്വയ്‌ദ ബന്ധം, ഹവാലപണമിടപാട്‌, ആയുധക്കടത്ത്‌ അങ്ങനെ പോവും. പിന്നില്‍ വാര്‍ത്തയ്‌ക്ക്‌ ആധികാരികത കിട്ടാന്‍ ഇന്റലിജന്‍സ്‌ വൃത്തങ്ങള്‍ എന്ന വൃത്തത്തിന്റെ വിലയുള്ള ഒരു വാചകവും. പത്രങ്ങളുടെ ഡെസ്‌ക്കുകളിലും, ബ്യൂറോകളിലുമുള്ള ഈ ഐ.ബി വിദഗ്‌ധന്‍മാരാണ്‌ സമൂഹത്തില്‍ അരക്ഷിതബോധവും, ഭിന്നതയും സൃഷ്ടിക്കുന്നത്‌. പണ്ടൊരു ലെറ്റര്‍ ബോംബ്‌ പൊട്ടിയപ്പോള്‍ മുഹ്‌്‌സിന്‍ എന്ന വിദ്യാര്‍ഥിയെ പിടികൂടി. അന്നു കേരളത്തിലെ മാധ്യമങ്ങള്‍(മനോരമ,മാതൃഭൂമി,കൗമുദി, മംഗളം) എന്തൊക്കെയാ എഴുതി പിടിപ്പിച്ചത്‌്‌്‌്‌്‌്‌്‌്‌്‌്‌്‌? അയാള്‍ക്ക്‌ അല്‍ക്വയ്‌ദ ബന്ധം, തീവ്രവാദ പരിശീലനം ലഭിച്ചു, വീട്ടില്‍ നിന്നു തിരകള്‍ പിടിച്ചെടുത്തു, രഹസ്യ സര്‍ക്കുലറുകള്‍ ഒരോ ദിനം ഓരോ കഥ. ഒടുവില്‍ പൊട്ടിച്ചത്‌ ശര്‍മയാണെന്നു പോലിസ്‌ കണ്ടെത്തിയപ്പോള്‍ ‘പാവം കുട്ടിക്കു മാനസിക പ്രശ്‌നമാണെന്ന രണ്ടു വരി വാര്‍ത്തയില്‍ കാര്യം ഡിം. വ്യാജ വാര്‍ത്തകളിലൂടെ ജീവിതം തകര്‍ന്ന ആ യുവാവ്‌ ഇന്നു എവിടെയാണെന്നു പോലും അറിയില്ല. ഒറ്റപ്പെട്ട സംഭവമല്ലിത്‌ കോഴിക്കോട്ടെ ഒരു മുസ്‌്‌ലിമായ ബാങ്കുദ്യോഗസ്ഥന്‍, പാനായിക്കുളത്ത്‌ സ്വതന്ത്രദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ചെറുപ്പക്കാര്‍, അബ്ദു നാസര്‍ മഅ്‌ദനി അങ്ങനെ പോവുന്നു ഇരകളുടെ ലിസ്‌റ്റ്‌. ഒന്നു കൂടി ഓര്‍മിപ്പിക്കെട്ട മലഗോവ്‌ സ്‌ഫോടനത്തിനു പിന്നില്‍ കേരളത്തില്‍ നിന്നുള്ള ആര്‍.എസ്‌.എസ്‌ നേതാവ്‌ രമേഷ്‌ നായര്‍ പ്രതിയാണെന്നു രാജസ്ഥാന്‍ എ.ടി.എസ്‌ അറിയിച്ചപ്പോള്‍ ആ വാര്‍ത്ത രണ്ടു വഴിയില്‍ ഒതുക്കുകയായിരുന്നു ഈ മാധ്യമങ്ങള്‍. ആര്‍ക്കും രമേശ്‌ നായരുടെ ഭീകരവാദ ബന്ധം, ഹവാലപണം, തീവ്രവാദ പരിശീലനം ഒന്നും അന്വേഷിക്കണ്ട. അന്വേഷിക്കണമെങ്കില്‍ അയാള്‍ അബ്ദുറഹ്മാനോ, അബൂബക്കറോ, ദാസന്‍ പുലയനോ അല്ലല്ലോ അല്ലേ?

 4. പ്രതികള്‍ ആരൊക്കെ എന്ന് തിരിച്ചറിയുന്നതിനു മുന്പ് ഊഹങ്ങള്‍ പറയാതിരിക്കുക നമ്മളിങ്ങനെ നായരേ പഴിച്ചും മുസ്ലിമിനെ കുടം പറഞ്ഞും ഇനിയും എത്ര കാലം മുന്നോട്ടു പോകും . ക്രിമിനലുകളെ അങ്ങനെ വിളിക്കാതെ ജാതിയും മതവും പറഞ്ഞു ചര്‍ച്ച ചെയ്യാതിരിക്കുക …

  • ഇതുപോലുള്ള അവസരങ്ങള്‍ വരുമ്പോഴാണ്‌ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നമ്മള്‍ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കേണ്ടത്‌. ബാലകൃഷ്‌ണപിള്ളയാണോ അല്ലയോ എന്നുള്ളതല്ല പ്രശ്‌നം. അക്രമി എന്നാരോപിക്കപ്പെടുന്ന ആളുടെ ജാതിയും മതവും നോക്കി ‘തീവ്രവാദം’ ‘ഭീകരവാദം’ എന്ന പ്രയോഗവും ഉപയോഗിക്കുന്നതാണ്‌ ഞാന്‍ സൂചിപ്പിച്ചത്‌. ഇവിടെ ഒരു മുസ്‌്‌ലിം നാമധാരികളായ സംഘമാണ്‌ അക്രമികള്‍ എന്നു സങ്കല്‍പ്പിക്കുക എങ്ങനെയാവും മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുക.? ഒന്നു ആലോചിച്ചു നോക്കിക്കേ? മുസ്‌്‌ലിമായാലും, ഹിന്ദുവായാലും, ക്രിസ്‌ത്യാനിയായാലും കുറ്റം ചെയ്യാത്തവരെ കല്ലെറിയരുത്‌? കുറ്റവാളിയെ ജാതിയുടെ മതത്തിന്റെ നിറം നോക്കി കുറ്റത്തിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചലും അരുത്‌. തൊടുപുഴയില്‍ കൈവെട്ടിയ സംഭവം തീവ്രവാദമാണ്‌. അതില്‍ നമുക്കേ്‌ ആര്‍ക്കും സംശയില്ല. എന്നാല്‍ പിന്നെ അതിനെക്കാളും ക്രൂരമായ ഈ ആക്രമണം തീവ്രവാദമല്ലേ? സംശയം നിങ്ങള്‍ക്കു തോന്നുകയാണെങ്കില്‍ സ്വന്തം മനോഗതിയാവണം ആദ്യം ചികില്‍സിക്കേണ്ടത്‌.

 5. കാപട്യം സര്വജനീയമാകുമ്പോള്‍ സത്യം പറയല്‍ തന്നെ വിപ്ലവ പ്രവര്‍ത്തനമാണ് – ധീരമായ എഴുത്തിനു നന്ദി

 6. Very well written.. First time to this site and gonna be a regular visitor. Raising voice again such brutal act, without caring who have done it is very much needed in current society… After all “Why this is not terrorism?”.. great question..CONGRATS!! Expecting more…

 7. മാതൃഭൂമി എന്നാ നായര്‍ പത്രം ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ വസ്തുതാതമസ്കരണം എന്നാ പരിപാടി. iggooy സൂചിപ്പിച്ചത് പോലെ നായര്‍ മറ്റുള്ളവനെ അക്രമിക്കുമ്പോഴും നായ മനുഷ്യനെ കടിക്കുമ്പോഴും വാര്‍ത്തയാവുന്നില്ല എന്നും അല്ലാത്ത രീതിയില്‍ വല്ലതും സംഭവിച്ചു എന്ന് വെറും ഊഹാപോഹം മാത്രം ഉണ്ടായാല്‍ തന്നെ അത് വാര്‍ത്ത ആക്കാമെന്നുമായിരിക്കും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കൊടുക്കുന്ന നിര്‍ദേശം.

 8. ഇതാണ് യഥാര്‍ത്ഥ പത്രധര്‍മ്മം ഇതിനാണ് ചങ്കുറ്റം എന്ന് പറയുന്നത്

  എല്ലാ ആശംസകളും

 9. ഇങ്ങനെ പറയാത്തതെന്തേ എന്ന ചിന്തയ്ക്കുള്ള മറുപടിയായി. സന്തോഷം

 10. സത്യം പറയാന്‍ കാണിച്ച ചങ്കൂറ്റത്തെ നമിക്കുന്നു …

 11. Great…Post
  മതേതര വിശുദ്ധ കുഞ്ഞാടുകൾ ലോകം മുഴുവൻ കത്തിച്ചാലും അവരെ തീവ്രവാദികളെന്ന് വിളിക്കുന്നത് ദൈവം പോലും പൊറുക്കാത്ത സ്ഥിതിക്ക് ഇത്തരം നിസ്സാര സംഭവമെങ്ങിനെ മാഷേ വർഗീയ സംഭവമാകും…

 12. കാപട്യം സാര്‍വജനീനമാവുമ്പോള്‍ സത്യം പറയുക എന്നത് തന്നെ ഒരു വിപ്ലവപ്രവര്‍ത്തനമാണ്-

 13. അതല്ലാ സദാനന്ദാ, ഇതിലെവിടെയാണ് നായന്‍മാര്‍.
  നായരായ ബാലകൃഷ്ണപ്പിള്ള മാനേജരായ സ്ഥാപനത്തില്‍ ഒരു ജീവനക്കാരനു നേരെ ആക്രമണം നടന്നു.
  മാതൃഭൂമി അടക്കം എല്ലാ പത്രങ്ങളും അത് റിപ്പോര്‍ട്ട് ചെയ്തു. ആരാണ് പ്രതികളെന്ന് ആര്‍ക്കും ഇനിയും ധാരണയില്ല. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നായര്‍ തീവ്രവാദമാണ് പിന്നിലെന്ന് പറയുക.

 14. പ്രതികളെ കണ്ടു പിടിച്ച് അവരെല്ലാം നായര്‍ സമുദായക്കാര്‍ എന്ന് തീര്‍പ്പു കല്‍പ്പിച്ച് അവരെ തീവ്രവാദി പട്ടികയില്‍ പെടുത്തുകയാണ് ഈ ലേഖനമെന്ന് എനിക്കു തോന്നുന്നില്ല. സമാനമായ ഒരു ആക്രമണ സംഭവത്തില്‍ ഒരു തെളിവുകളും
  ഇല്ലാതെ ദലിത് തീവ്രവാദം ആരോപിക്കപ്പെട്ടത് നാം കണ്ടതാണ്. ഒരു സംശയവുമില്ലാതെ മാധ്യമങ്ങള്‍ അത്
  കൊട്ടിപ്പാടുകയായിരുന്നു. ഇതേ മാധ്യമങ്ങള്‍ ഈ പ്രശ്നത്തില്‍ സ്വീകരിക്കുന്ന പക്ഷപാതിത്വമാണ് ഇവിടെ വിഷയം.
  ആരോപണങ്ങള്‍ പിള്ളക്കു നേരെ ഉയര്‍ന്നിട്ടും വളരെ സൂക്ഷ്മതയും സമതുലനവും പുലര്‍ത്തിയാണ് മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ആനുകൂല്യങ്ങള്‍ ദലിതനോ മുസ്ലിമിനോ ലഭ്യമല്ല. ഈ വൈരുധ്യമാണ് ഇവിടെ ചൂണ്ടിക്കാട്ടിയത്.

 15. അതിന് പത്രക്കാരെ പറഞ്ഞാല്‍ പോരെ, സുനിലേട്ടാ.
  നായരെ ചീത്ത പറയുന്നതെന്തിനാ?
  മറ്റ് ചിലരെ പ്രീണിപ്പിക്കാനോ?

  • ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ ഇപ്പോഴും സവര്‍ണ ഹിന്ദുക്കളുടെ അടിമകള്‍ തന്നെയാണ് അവര്‍ണ്ണ ഹിന്ദുക്കള്‍. സവര്‍ണ ഹിന്ദുക്കള്‍ ആര്‍ എസ്‌ എസ്സിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ മുഴുവന്‍.അവരുടെ ആജ്ച്ചനുവര്തികലായ കുറെ അവര്‍ണ്ണര്‍ ഇവിടെ സിപിഎം പര്ടിയുടെയോ അല്ലെങ്കില്‍ മുസ്ലിമ് തീവ്ര വാതികലുടെയോ വാളിനു ഇരയാകുന്നു അല്ലെങ്കില്‍ സവര്‍ണ്ണ ആര്‍ എസ്‌ എസ്സുകാര്‍ തന്നെ ഇവരെ വകവരുത്തി മറ്റുള്ളവരുടെ തലയില്‍ ഈ കുറ്റം ചാര്‍ത്തുന്നു..എവിടെയെങ്കിലും ഒരു സവര്‍ണ ആര്‍ എസ്‌ എസ്സുകാരന്‍ കൊല്ലപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടോ.ഇല്ല ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല..നാണമില്ലേ ഹിന്ദു അവര്ന്നരെ നിങ്ങള്‍ക്ക് ഇവരുടെ അടിമകളായി ജീവിക്കാന്‍. ഏതു ജാതിക്കാരനും മതക്കാരനും ഒരു ക്രിസ്ത്യനിയുടെയോ, മുസ്ലിമിന്റെയോ വീട്ടില്‍ കയറി ഇരുന്നു സംസാരിക്കാന്‍ കഴിയും എന്നാല്‍ ഒരു അവര്‍ണ്ണ ഹിന്ദുവിന് ഇന്നും ധൈര്യമുണ്ടോ ഒരു സവര്‍ണ്ണ ഹിന്ദുവിന്റെ വീട്ടില്‍ കയറി ശരിക്കൊന്നു ഇരിക്കാന്‍…അഥവാ അവിടെ കയറി ഇരിക്കയാനെങ്കില്‍ തന്നെ ആ ഇരിപ്പ് കണ്ടാല്‍ അയാള്‍ ഇരിക്കയാണോ അതോ നില്‍ക്കയാണോ എന്ന് തോന്നും.സ്വന്തം സ്വാതന്ത്രം, അഭിമാനം സവര്‍ണനു പണയം വെക്കാതെ ആണായി ജീവിക്കാന്‍ നോക്ക് പ്രിയ അവരന ഹിന്ദു സഹോധരന്കളെ..താകരെയുടെ അടിമകളായ അവര്‍ണ്ണ ഹിന്ദുക്കള്‍ ക്രിസ്ത്യാനിയെയും മുസ്ലിമിനെയും അന്നും ഇന്നും വെട്ടയടുന്നുന്ദ്. ആ വട്ടയാടപ്പെടുന്നവര്‍ തിരിച്ചു പ്രതികരിക്കുമ്പോള്‍ താകരയ്ക്കോ അയാളുടെ കുടുംബത്തിനോ അല്ലെങ്കിലും അവിടെയുള്ള സവര്‍ന്നാണോ ഒന്നും സംഭവിക്കുന്നില്ല..നഷ്ട്ടപ്പെടുന്നാഥ്‌ മുഴുവന്‍ അവിടുത്തെ അവര്ന്നനായ ഹിന്ദുവിന് തന്നെ… ഇന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദി നരേന്ദ്ര മോഡി, പിന്നെ ടാകരെ.മോഡിയെ പോലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരാളും ഇന്ത്യയിലില്ല..വെറുതെയല്ല അമേരിക്ക ആ നരഭോജിയെ അവിടെ കാലു കുത്താന്‍ സംമാതിക്കാതധു. ഗാന്ധിയെ കൊന്നത് ഇവിടുത്തെ ക്രിസ്ത്യനികാലോ മുസ്ലിമ്കാലോ ഒന്നുമല്ല..ഇന്ത്യയിലെ ഏറ്റവും വലിയ തീവ്ര വാതികലായ ആര്‍ എസ് എസ് സവര്‍ണ്ണ ഹിന്ദുവിന്റെ ബുദ്ധി തന്നെയാണ് അതിനു പിന്നിലും.. സവര്‍ണ്ണ ഫാസിസവും, തീവ്രവതവും തുലയട്ടെ…സാഹോദര്യം വിജയിക്കട്ടെ..

 16. i would rather say its pillai terrorism. but ofcourse i agree with other points. if a muslim does something it becomes islam terrorism. but lets not follow their way. the incident was a serious crime and the CM should take the entire responsibility . In fact without his concent this would not have happened . the other issues pointed out and the way media handled it definitly needs to be condemned.

 17. The very point I have beem thinking a lot before.. All those things done by NSS/SNDP are “Samudhayapravarthanam”.. for Sc/ST , its ” jathism”..

  There is a fine line difference on the castism still in the social cloud of kerala. Every one knows it , feels it.But, we dont need to lament about , rather, fight agaisnt it.

  Kudos to the author and this initiative…

  • Of course it is brutal act. No doubt. It is only a FIR but we will have to wait for a Final Investigation Report. Actual culprit should be punished rigorously. Let us wait for that.

 18. സദാനന്തന്‍ എഴുതിയ ചെറുകഥ സാഹിത്യ അക്കാദമി അവാര്‍ഡിന് പരിഗണിക്കണം എന്ന് അപേക്ഷ …..

 19. ധീരമായ എഴുത്ത്. ആരെയും സുഖിപ്പിക്കാന്‍ എഴുതാതെ നമ്മുടെ പത്രപ്രവര്തകരെല്ലാം, ഇങ്ങിനെ ധൈര്യം കാണിച്ചിരുന്നെങ്കില്‍, നമ്മുടെ നാട്ടിലെ പകുതി പ്രശ്നങ്ങള്‍ തീര്‍ന്നേനെ!!
  നന്ദി സഖാവേ…..നിഷ്പക്ഷമായ എഴുത്തിനു.

 20. Mr. വി.എന്‍ സദാനന്ദന്‍ ഫോട്ടോ വെക്കാതിരുന്നത് ആസനവും കമ്പിപ്പാരയും തമ്മിലുള്ള അകലം കൂട്ടാനായിരിക്കും അല്ലേ? അത് നന്നായി. ഇവന്മാര്‍ അതിനും മടി കാണിക്കതില്ല .

 21. When a mysterious & totally clueless murder took place in Varkala in Kerala a year ago, the state , police and sections of media were quick to find ‘dalit terrorism’, blame DHRM & arrest its workers, ransack dalit colonies and so on.. When in another incident in Kottayam, a teacher’s hand was cut off by criminals claiming no allegiance to any organization, the state was quick to arrest or harass anybody who had even remote link with a Muslim organization which by itself publicly disowned the crime and even prepared its cadres to donate blood for the victim..

  But this time, there is no alarm on the part of state,media,police or political leadership on this variety of terror. They even seem to create an impression that we have no option but to settle to live with these criminal gangs, when people in power themselves are the gang leaders.

  What will the demand for Mr K B Ganeshkumar to step down as Minister look like, if this is not accompanied with mobilization to bring him to book as one of the prime suspects in a conspiracy to eliminate another person who just tried to access normal legal remedies against certain discrimination and bad practices in an educational institution?

  Is madambi terror something that can’t just be tackled with normal civil and criminal laws?..

  and no anti-terrorist ‘specials’ apply either, in such cases..!
  What is the remedy?

 22. ഇവിടെ ഹിന്ദുവിനെ സവര്‍ണ്ണനെന്നും അവര്‍ണ്ണരെന്നും ഭിന്നിപ്പിച്ചു അതിന്റെ ലാഭം കൊയ്യുന്ന രാഷ്ട്രീയക്കാര്‍ ഒന്നോര്‍ക്കണം ഇവിടുത്തെ പുതിയ തലമുറ എല്ലാം നിരീക്ഷിക്കുന്നുണ്ട്.ഇവിടെ ഇടതു പക്ഷമായാലും വലതുപക്ഷ മായാലും അവരുടെ ചാവേറുകളവാന്‍ വിധിക്കപ്പെട്ടത് അവര്‍ണ്ണ സവര്‍ണ്ണ ഭേദമില്ലാതെ ഹിന്ദുക്കളാണ്. മുട്ടനാടിന്റെ ചോരക്കു കൊതിച്ച കുറുക്കന്മാരെ നിങ്ങള്‍ അനുഭവിക്കും

  • ബ്രഹ്മാവിന്റെ വായില്‍ നിന്നു വന്നവന്‍ ബ്രാഹ്മണന്‍, കൈയ്യില്‍ നിന്നുവന്നവന്‍ ക്ഷത്രിയന്‍, വയറ്റില്‍ നിന്നു വൈശ്യനും, കാലില്‍ നിന്നു ക്ഷുദ്രനും ബാക്കിയുള്ളവരെല്ലാം പ്രാണികള്‍ കണക്കെ എന്നു പഠിപ്പിച്ചത്‌ ഇവിടത്തെ രാഷ്ട്രീയക്കാരാണോ സുഹൃത്തേ? ബ്രാഹ്മണനല്ലാത്തവന്‍ വേദം പഠിക്കാനോ, വൈദിക കര്‍മങ്ങള്‍ ചെയ്യാനോ പാടില്ല, അങ്ങനെ ഉണ്ടായാല്‍ അവന്റെ ചെവിയിലേക്ക്‌ ഈയം ഉരുക്കി ഒഴിക്കണം എന്നു പഠിപ്പിച്ചതും രാഷ്‌്‌ട്രീയക്കാരാണോ സുഹൃത്തേ? ഉണ്ണക്കൃഷ്‌ണന്‍ താങ്കള്‍ ഒരു ജാതിയെ പ്രതിനിധീകരിക്കുന്ന ആളാവുമല്ലോ? നായരോ, നമ്പൂതിരിയോ, ഈഴവരോ ആരുമാവട്ടെ? ആത്മാര്‍ഥമായി ആലോചിക്കുക സ്വന്തം സഹോദരിയെ താന്‍ പ്രതിനിധീകരിക്കുന്ന ജാതിയില്‍ നിന്നു താഴെയുള്ള ജാതിയില്‍പ്പെട്ട യുവാവിനു കല്യാണം കഴിച്ചുകൊടുക്കുമോ? അതിനു താങ്കളുടെ സമുദായമോ, വീട്ടുകാരോ അനുവദിക്കോ? ചാതുര്‍വര്‍ണ്യത്തിന്റെ ഈ മനോഗതി സൃഷ്ടിച്ചതും രാഷ്ട്രീയക്കാരാണോ സുഹൃത്തേ? ഒരു കാലത്ത്‌ ഈഴവ സ്‌ത്രീക്കുപോലും മാറു മറയ്‌ക്കാന്‍ അനുവാദമില്ലായിരുന്നു. അറിയുമല്ലോ താങ്കള്‍ക്ക്‌? അതില്‍ നിന്നു മോചനം ആരു വാങ്ങിതന്ന അവകാശമാണ്‌. കാലങ്ങളായി പുഴക്കളെ പോലെ കഴിഞ്ഞിരുന്ന രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന അടിസ്ഥാന വിഭാഗം ഉയര്‍ച്ചയുടെ പാതയിലാണ്‌? അവര്‍ക്ക്‌ ഈ അവസരമൊരുക്കിയത്‌ ആരാണ്‌ സുഹൃത്തേ? അവരുടെ അവകാശങ്ങളെ കുറിച്ചു അവരെ ബോധവല്‍ക്കരിച്ചത്‌ ആരാണ്‌? അതില്‍ രാഷ്ട്രീപാര്‍ട്ടികളുടെ പങ്ക്‌ എന്തിനാണ്‌ മറച്ചു വയ്‌ക്കുന്നത്‌? സവര്‍ണ നിയന്ത്രിത സംഘപരിവാര പ്രസ്‌താനങ്ങളുടെ കുപ്രചരണങ്ങളില്‍ താങ്കള്‍ വീണു പോകരുത്‌? ഉയര്‍ന്നവനെന്നോ താഴന്നവനെന്ന ഇവിടയില്ല, വര്‍ണവുംം, വര്‍ഗ വ്യത്യാസം ഇവിടയില്ലെന്ന്‌ ശാഖകളിലെ ത്രികോണകാവി കൊടിക്കു കീഴില്‍ വട്ടം ചുറ്റിയിരുന്നു പാടുന്ന ആര്‍.എസ്‌.എസുകാരുപോലും സ്വന്തം ജാതിക്കാര്‍ക്കല്ലാതെ മറിച്ചു കല്യാണം കഴിച്ചു നല്‍കുമോ സുഹൃത്തേ? ഇത്തരം സവര്‍ണ ഫാസിസ്റ്റ്‌ സംഘടനകള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ ഏറ്റുപിടിച്ചു മതനിരപേക്ഷതയുടെ ഈ മഹാനിലത്തെ ഉഴുതു മറിക്കാന്‍ കൂട്ടുനില്‍ക്കരുത്‌. വിപ്ലവം തുടങ്ങേണ്ടത്‌ സ്വന്തം വീട്ടില്‍ നിന്നാണ്‌. അങ്ങനെയെങ്കില്‍ എന്റെ കുറിപ്പിന്റെ ആദ്യവരികള്‍ ആവര്‍ത്തിച്ചു വായിക്കുക. മൂലകാരണം മനസിലാവും.

 23. ചില സംഘടനകള്‍ അവരുടെ താല്പര്യങ്ങള്‍ക്ക് വേണ്ടി അക്രമം നടത്തുമ്പോള്‍ ആണ് തീവ്രവാദം എന്ന് പറയുന്നത്. അല്ലാതെ നമ്മുടെ നാട്ടില്‍ നടക്കുന്ന വെട്ടും കുത്തും അടിപിടിയും ഒക്കെ വെറുതെ വളച്ചൊടിച്ചു തീവ്രവാദം എന്ന് പറഞ്ഞു നടക്കുന്നത് വിഡ്ഢിത്തമാണ്. കുറച്ചു ന്യൂനപക്ഷ സമുദായങ്ങളുടെ അംഗീകാരം കിട്ടാന്‍ വേണ്ടിയിട്ടാണോ ഇങ്ങനെയൊക്കെ നിറം പിടിപ്പിച്ച വാര്‍ത്തകള്‍ എഴുതുന്നത്? അതോ ഈ സൈറ്റ് നാലാള്‍ സന്ദര്‍ശിക്കാന്‍ വേണ്ടിയാണോ? അതിനു ഇത്ര ബുദ്ധിമുട്ടി എഴുതണം എന്നില്ല, സമാധാനത്തോടെ ജീവിക്കുന്ന മലയാളികളെ തമ്മിലടിപ്പിക്കരുത്. ഇതൊരു അപേക്ഷയാണ്….

 24. ഹലോ ‘ഫ്രീഡം’….ചിലര്‍ ചെയ്‌താല്‍ അതു തീവ്രവാദം, മറ്റു ചിലര്‍ ചെയ്‌താല്‍ അതു ജസ്റ്റ്‌ വെട്ടും കുത്തും. എന്താണ്‌ ഇതിനു പിന്നിലുള്ള രസതന്ത്രം….ചിലര്‍ ചെയ്യുമ്പോള്‍ മാത്രമേ തീവ്രവാദമാവു എന്നു ഉറപ്പിച്ചു പറയാനുള്ള രസതന്ത്രം? രാഷ്ട്രീയക്കാര്‍ ചെയ്‌താലും താങ്കള്‍ ഉദ്ദേശിച്ച ചില സംഘടനകള്‍ ചെയ്‌താലും അക്രമം അക്രമം അല്ലാതെ മാറുമോ? എന്തായാലും താങ്കളുടെ ഈ ന്യായീകരണത്തില്‍ താങ്കള്‍ പറഞ്ഞതു പോലെ ചില പ്രത്യേക താല്‍പര്യങ്ങളുണ്ട്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌?

 25. yes the writer is making valid points here. Why no arrest is made so far.? If the police is sleeping over the incident why is it so?

  While the legal pronouncement that until proclaimed guilty nobody is innocent, is valid here too, what is perplexing is that neither the father manager nor the son manager has so far made any concerned statement about the mutilation, a teacher in their management is subjected to. That is noteworthy.

 26. ഇന്ത്യയില്‍ ഏറ്റവും അപകടം പിടിച്ചധു ഹിന്ദു സവര്‍ണ്ണ ട്ടെരരിസം തന്നെയാണ്..നിങ്ങളുടെ നേരെ ചെറിയ തോതില്‍ അങ്ങിനെ പറയുമ്പോള്‍ എന്ധിനാണ് ഇവിടെ ചിലര്‍ക്ക് പൊളുന്നത്. അങ്ങിനെയെങ്കില്‍ സുനാമി ഉണ്ടായാലും, ഭൂമി കുലുക്കമുണ്ടായാലും അധ് മുസ്ലിം ട്ടെര്രരിസ്റ്റുകള്‍ ചെയ്തതാണെന്ന് വിളിച്ചു പറയുന്ന ഈ കഴിഞ്ഞ കുറച്ചു കാല ഘട്ടത്തില്‍ ആ മുസ്ലിംകള്‍ അഎത്രത്തോളം വെധനിചിട്ടുണ്ടാകും..അത് ആരെങ്കിലും മനസിലാക്കിയിരുന്നോ?എന്റെ അപ്പച്ചന്റെ കൂട്ടുകാരനെ താടി വെച്ചധിനു വരെ സംശയത്തോടെ നോക്കി കണ്ടിരുന്ന ഏത്ര ആളുകള്‍ ഉണ്ടായിരുന്നു..അയാളുടെയും ആ കുടുംബത്തിന്റെയും മനോവിഷമം ശരിക്കും കണ്ട ഒരാളാണ് ഞാന്‍..അതാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചധു..കമ്മുനിസ്റ്റ്‌ പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ കേരളത്തിലെ അവര്‍ണ്ണ ഹിന്ദുവിന്റെ സ്ഥിതി ഇന്നും എന്ധാകും?? കമ്മുനിസ്റ്റ്‌ പാര്‍ടിയില്‍ മാത്രമേ സവര്ന്നനെന്നും അവര്ന്നനെന്നുമുള്ള വ്യത്യാസമില്ലാത്തത്..ആര്‍ എസ് എസ്സില്‍ ഇന്നും സവര്‍ണ്ണന്റെ അടിമകള്‍ തന്നെയാണ് അവര്‍ണ്ണ ഹിന്ദുക്കള്‍..ഇനിയെങ്കിലും കണ്ണ് തുറക്കു അവര്‍ണ്ണ ഹിന്ദു സഹോദരങ്ങളെ..അവര്‍ണ്ണന് പലതും നഷ്ട്ടപ്പെട്ടിട്ടുന്ദ് ,ഇനിയും നഷ്ട്ടപ്പെടും. സവര്‍ണ്ണന്‍ ഒന്നും നഷ്ട്ടപ്പെട്ടിട്ടില്ല,ഇനിയും നഷ്ട്ടപ്പെടില്ല എന്നാ സത്യം മനസ്സിലാക്കു…

 27. ഇതു പോലെ രണ്ട് ലേഖനങ്ങള്‍ കൂടി വന്നാല്‍ ലേഖകനും തീവ്രവാദിയാകും…..എപ്പോ ജയിലിലായെന്ന് നോക്കിയാല്‍ മതി….സാംസ്കാരിക-സാമൂഹിക-മാധ്യമ തമ്പ്രാക്കന്‍മാര്‍ പുറംപോക്കിലായിരിക്കും സ്ഥാനം നല്‍കുക…ഇതിനൊക്കെ പോകേണ്ട വല്ല കാര്യവുമുണ്ടോ….കോറസ് പാടുന്നതല്ലേ നമുക്കും നല്ലത്…..

Leave a Reply to afsar Cancel reply

Your email address will not be published. Required fields are marked *