പിള്ള, മദനി അവരുടെ ജയിലുകള്‍

എന്ന് വെച്ചാല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ കള്ളന്‍ എന്ന് വിളിച്ചാല്‍ അത് കള്ളമാകില്ല എന്ന് അര്‍ഥം. ആയിരം രൂപാ കൈക്കൂലി വാങ്ങുന്ന പാവപ്പെട്ടവന്മാരെ ജീവിതകാലം മുഴുവന്‍ മലയാളി അങ്ങനെ വിളിക്കുന്നു. അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബംഗലൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ഒരു കുറ്റവും ചെയ്തതതായി തെളിഞ്ഞിട്ടല്ല ഇപ്പോള്‍ ജയിലില്‍കിടക്കുന്നത്-ഇ. സനീഷിന്റെ നിരീക്ഷണം

അസുഖം വന്നാല്‍ കാശുള്ളവര്‍ തെരഞ്ഞെടുക്കുന്ന തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ കഠിന തടവിന് എത്തും മുമ്പ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിലായിരുന്നു ആര്‍. ബാലകൃഷ്ണപ്പിള്ളയുടെ വാസം.വാതില്‍ തുറന്നാല്‍ പൂക്കളുടെ മനോഹരദൃശ്യങ്ങള്‍ കാണാനാവുന്ന മുറിയില്‍.(ഒക്ടോബര്‍ രണ്ടാം തീയതിയത്തെ മലയാള മനോരമ ഞായറാഴ്ചപ്പതിപ്പില്‍ ര്‍ കവര്‍ സ്റ്റോറിയുടെ അവസാനവരികള്‍ പറയും പ്രകാരം).

ഇടമലയാര്‍ പദ്ധതിയുടെ പേരില്‍ പിള്ള എനിക്കും നിങ്ങള്‍ക്കും സംസ്ഥാനത്തിനാകെയും നഷ്ടമുണ്ടാക്കും വിധം അഴിമതി നടത്തി എന്നാണ് കേസ്. നമ്മുടെ നാട്ടില്‍ നീതിന്യായവ്യവസ്ഥയുടെ അവസാന വാക്കായ സുപ്രീം കോടതിയാണ് എല്ലാ ഘടകങ്ങളും പരിഗണിച്ച് പിള്ള കുറ്റം ചെയ്തിട്ടുണ്ട് എന്ന് കണ്ടെ ത്തി ശിക്ഷിച്ചത്. എന്ന് വെച്ചാല്‍ ആര്‍ ബാലകൃഷ്ണപിള്ളയെ കള്ളന്‍ എന്ന് വിളിച്ചാല്‍ അത് കള്ളമാകില്ല എന്ന് അര്‍ഥം.ആയിരം രൂപാ കൈക്കൂലി വാങ്ങുന്ന പാവപ്പെട്ടവന്മാരെ ജീവിതകാലം മുഴുവന്‍ മലയാളി അങ്ങനെ വിളിക്കുന്നു. ഒരു വര്‍ഷം കഠിന തടവാണ് ശിക്ഷ. ഫെബ്രുവരി 18ന് തടവ് തുടങ്ങി.ഇപ്പോള്‍ എട്ട് മാസത്തിലേറെയായി പിള്ള ശിക്ഷ അനുഭവിച്ച് തുടങ്ങിയിട്ട്.ഇക്കാലത്തിനിടയ്ക്ക് 45ദിവസത്തെ അടിയന്തര പരോളും, 30 ദിവസത്തെ സാധാരണ പരോളും അടക്കമുള്ള ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി 75 ദിവസം ജയിലിന് പുറത്ത് കൊട്ടാരക്കരയിലെ സ്വന്തം വീട്ടില്‍ വിശ്രമിച്ചു.ആത്മ കഥ മാധ്യമം വാരികയില്‍ പ്രസിദ്ധീകരിക്കുന്നു.

പോയ കാലത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമല്ല, ഇപ്പോഴത്തെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുള്ള പ്രതികരണങ്ങളും ആത്മകഥയില്‍ കാണാം. വിഎസ് അച്യുതാനന്ദനെയും അദ്ദേഹത്തിന്റെ പ്രതികാര ദാഹത്തെയും വിമര്‍ശിക്കുന്നതില്‍ കുറവ് വരുത്താറെയില്ല. ജയിലില്‍നിന്നുള്ള ആത്മ കഥ വായിക്കുന്നവര്‍ മൂപ്പര്‍ അഴിമതിക്കേസില്‍ അല്ല സ്വാതന്ത്യ്രസമരം പോലുള്ള രാഷ്ട്രീയ സംഭവങ്ങളുടെ പേരിലാണ് പൂജപ്പുരയില്‍ കിടക്കുന്നത് എന്ന് താല്‍ക്കാലികമായെങ്കിലും തെറ്റിദ്ധരിക്കാനിടയുണ്ട്. ലക്ഷത്തില്‍ഒരാള്‍ക്ക് മാത്രം പിടിപെടുന്ന ഹിമാറ്റോ ക്രൊമാറ്റോസിസ് എന്ന, അസുഖമാണത്രെ പിള്ളയ്ക്ക്. തടവു (ആശുപത്രി) മുറിയില്‍ ആശ്രിതനും പരിചാരകനുമായ മനോജ് എന്നൊരാള്‍ സഹായത്തിനുണ്ട്. ( ആവിശേഷണങ്ങള്‍ എന്റേത് അല്ല, ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ ബാലകൃഷ്ണപിള്ളയുടെ പാര്‍ട്ടിയുടെ നേതാവ് ഹരികുമാര്‍ ഉപയോഗിച്ചതാണ്).
കള്ളത്തരം ചെയ്തിട്ടുണ്ടെന്ന് തെളിയിക്കപ്പെട്ടാലും കരുത്തന്മാര്‍ക്ക് സ്വാധീന ശേഷിയില്‍ ഒരു കുറവും വരില്ല എന്നതിനുള്ള തെളിവായി കാണണം, ഇക്കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളെ.

9447155555 എന്ന നമ്പരിലേക്ക് വിളിച്ച റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രദീപ് സി നെടുമണിനോടുള്ള സംഭാഷണത്തില്‍ പിള്ള കാണിക്കുന്ന ആജ്ഞാശേഷി കൊണ്ടറിയാം, മാടമ്പിപ്പുള്ളി മായാത്ത പുലി തന്നെയാണ് പിള്ളയെന്ന്. ഇങ്ങനെയൊക്കെ വേണം ഈ വാര്‍ത്ത കൊടുക്കാനെന്ന് മാധ്യമപ്രവര്‍ത്തകനോട് പറയുന്ന അതേസ്വരത്തില്‍തന്നെ , ഇങ്ങനെ ഭരിക്കണം എന്ന് സര്‍ക്കാരിനോട് പിള്ള പറഞ്ഞ് കാണുമെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. എന്തെന്നാല്‍, ലോകത്തെ അനുസരിപ്പിക്കാനും ഭരിക്കാനും പിറന്നവര്‍ക്ക് ജയിലിനകത്താണെങ്കിലും അങ്ങനെയൊക്കെയേ പറ്റൂ. അതായത് ഒരുവന്‍ എന്താണോ അതിനെ മാറ്റിത്തീര്‍ക്കാന്‍ തടവറയ്ക്ക് പറ്റില്ല എന്നര്‍ത്ഥം.

മദനിയുടെ ജയില്‍

കോയമ്പത്തൂര്‍ പ്രസ് ക്ളബ്ബിന് പുറത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്ന് സ്ഫോടക വസ്തുകണ്ടെ ടുത്ത കേസില്‍ വിചാരണത്തടവുകാരനായി അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബംഗലൂരു പരപ്പ അഗ്രഹാര ജയിലിലാണ്. ഒരു കുറ്റവും ചെയ്തതതായി തെളിഞ്ഞിട്ടല്ല ഇപ്പോള്‍ ജയിലില്‍കിടക്കുന്നത്.പക്ഷെ അതത്ര പുതുമയുള്ള കാര്യമല്ല അദ്ദേഹത്തിന്.1998 മുതല്‍ 2007 വരെ ഒമ്പത് വര്‍ഷം കുറ്റമൊന്നും തെളിയാതെ ജയിലില്‍ കിടന്ന് ശീലമുണ്ട്. ഹിമാറ്റോ ക്രൊമാറ്റോസിസ് ഇല്ലായിരുന്നുവെന്നേയുള്ളൂ. അസംഖ്യം അസുഖങ്ങള്‍ അനുഭവിക്കുകയായിരുന്നു, മദനിയുടെ ശരീരം ഒറ്റക്കാലൂന്നലില്‍ ആ ഒമ്പത് വര്‍ഷക്കാലം. ഒമ്പത് വര്‍ഷങ്ങള്‍……. ഞാനും പിള്ളയും നിങ്ങളും പുറത്ത് ജീവിക്കുകയായിരുന്ന ഒമ്പത് വര്‍ഷങ്ങള്‍.

ഒമ്പത് വര്‍ഷങ്ങള്‍ എന്നാല്‍ 108 മാസങ്ങള്‍ എന്നും ,ഏതാണ്ട് 3240 ദിവസങ്ങള്‍ എന്നുമാണ് അര്‍ത്ഥം. അച്ഛന്‍, അമ്മ, ഭാര്യ, പ്രണയിനി എന്നിവര്‍ക്കൊപ്പമുള്ളതും സിനിമ,പകല്‍നേരത്തെ വെറുതെയിരിപ്പുകള്‍, ഓഫീസുകളിലെ പരദൂഷണസന്തോഷം, കള്ള് കുടി, ഇങ്ങനെ അസംഖ്യം ജീവിതാവശ്യങ്ങള്‍ക്കായും നമ്മള്‍ ചെലവിട്ട പതിനായിരക്കണക്കിന് മണിക്കൂറുകളാണ് അയാള്‍ ജയിലില്‍ കിടന്നത്. പ്രത്യേകിച്ച് ഒരുകുറ്റവും ചെയ്യാതെ.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം , “സോറി നിങ്ങള്‍ കുറ്റം ചെയ്തെന്നതിന് തെളിവില്ല “എന്ന് നമ്മുടെ സംവിധാനങ്ങള്‍സമ്മതിച്ചതിന്‍പ്രകാരം പുറത്തിറങ്ങി.പോകുമ്പോള്‍ പത്തെണ്‍പത് കിലോ തൂക്കം ഉണ്ടായിരുന്ന മദനി 30 കിലോ ഭാരത്തിലേക്ക് കുറഞ്ഞു. വന്ന് മക്കളുടെ കൂടെ ഒരു പാട് കാലം ഇരിക്കും മുമ്പ് തന്നെ അയാളെ വീണ്ടു തടവറ വന്ന് കൊണ്ടു പോയി.മദനി ജയിലില്‍ കിടക്കുന്ന കാലത്ത് 2002 ഡിസംബര്‍ 30ന് സ്ഫോടക വസ്തു കത്തിയതിനാണ് ഇപ്പോഴത്തെ ജയില്‍ വാസം. 24 മണിക്കൂറും കത്തിക്കിടക്കുന്ന ലൈറ്റുകള്‍ക്ക് നടുവില്‍ ആണത്രേ തടവ്. മുഴുസമയം ക്യാമറാ നിരീക്ഷണത്തില്‍.എന്താണ് സര്‍ ഇയാള്‍ചെയ്ത കുറ്റം എന്ന് ചോദിച്ചാല്‍ ഇല്ല, അക്കാര്യത്തില്‍ തീരുമാനമായിട്ടില്ല എന്ന് പറയേണ്ട അവസ്ഥയിലും തടവ് ജീവിതത്തിന് യാതൊരു മയവും ഇല്ല. പിള്ള ചെയ്തതത് പോലെ ഇത്രയധികം ഫോണ്‍ വിളികള്‍ വേണ്ട , ഒരു വിളി പുറത്തേക്ക് മദനി കിടക്കുന്നിടത്ത് നിന്ന് വന്നു എന്ന് കരുതുക.എന്താകും സ്ഥിതി. “പിള്ള വിളി“യില്‍ ഒരക്ഷരം പറയാതിരിക്കുന്ന ഹിന്ദുത്വ സംഘടനകള്‍ അടക്കം ചാടി വീണ് എന്തൊക്കെ അലമ്പുണ്ടാക്കിയേനെ.

എന്ത് കൊണ്ടാണത്?
എന്ത്കൊണ്ടെന്നാല്‍ അയാള്‍ ഭീകരനാണ് എന്ന് സ്ഥാപിക്കാന്‍ താല്‍പര്യമുണ്ട് അയാള്‍ക്ക് തടവറ തീര്‍ത്തവര്‍ക്ക് .

അതായത് ഒരുവന്‍ എന്താകണമെന്ന് ഭരണകൂടം തീരുമാനിക്കുന്നോ അയാളെ അതായി നിലനിര്‍ത്താന്‍ കൂടെയാണ് തടവറ ഉപയോഗിക്കപ്പെടുന്നത് എന്നര്‍ത്ഥം.
ക്രിമിനലുകളെ ക്രിമിനലുകളായിതന്നെ നിലനിര്‍ത്തുക എന്നതാണ് തടവറകളുടെ ആത്യന്തിക ധര്‍മ്മം എന്ന് മിഷേല്‍ ഫൂക്കോ പറഞ്ഞിട്ടുണ്ട്. ആരെയെങ്കിലും സംസ്കരിച്ച് നന്നാക്കാനുള്ളതാണ് തടവറകള്‍ എന്ന് കരുതുന്നവര്‍ അത് മണ്ടത്തരമാണെന്ന് ഈ സംഭവങ്ങളോടെയെങ്കിലും മനസ്സിലാക്കണം.
പിള്ളയെ അധികാരിയും മാടമ്പിയും ആയ പിള്ള തന്നെ ആയും, മദനിയെ ഭീകരനും കുഴപ്പക്കാരനും ആയ മദനി ആയും തന്നെ നിലനിര്‍ത്തുക എന്ന, ഭരിക്കുന്നവര്‍ക്ക് ആവശ്യമുള്ള ധര്‍മ്മം നടപ്പാക്കുന്ന സ്ഥാപനങ്ങളാണ് തടവറകള്‍ എന്ന് കാണണം.

…………………………………………………………………….

അത് കൊണ്ട്സുഹൃത്തുക്കളെ…
കരുതി വേണം കാര്യങ്ങള്‍ ചെയ്യാന്‍. ഇന്ത്യാ മഹാരാജ്യത്ത് ആകെയുള്ള ജയിലുകളുടെ എണ്ണം 1140 ആണ്. എണ്ണിപ്പറയാന്‍ പറ്റാത്തത്ര കുറ്റകൃത്യങ്ങള്‍ഉണ്ട് , മനുഷ്യര്‍ പല സാഹചര്യങ്ങളില്‍ ചെയ്ത് പോകുന്നവയായി എന്നതും മറക്കരുത്.ആകെയുള്ള ഈ 1140 ജയിലുകള്‍ക്കകത്ത് തിങ്ങിഞെരുങ്ങിക്കഴിയുന്ന 3, 26, 519 തടവുപുള്ളികളില്‍ ഒരാളാകാന്‍ എനിക്കോ നിങ്ങള്‍ക്കോ എത്രയോ ശതമാനം സാധ്യതയും അവകാശവും ഉണ്ട്, ഈ കുഴപ്പം പിടിച്ച കാലത്ത്. നിങ്ങള്‍ “പിള്ളത്തം” ഉള്ള ആളാണെങ്കില്‍ ഈ ഉപദേശം വിലക്കെടുക്കേണ്ട , ഭരണകൂടത്തിന് വേണ്ടാത്ത “മദനിത്തം” ഉള്ളയാളാണ് നിങ്ങളെങ്കില്‍ വാക്കിലും പ്രവൃത്തിയിലും കൂടുതല്‍ ശ്രദ്ധ കൊടുത്തോളൂ.

ജയിലില്‍ പെട്ടു പോയാല്‍ അതി കഠിന തടവുകാലമാണ് നിങ്ങളെ കാത്തിരിക്കുന്നത്. പിള്ള പോലുള്ള പുള്ളികളോട് അസൂയപ്പെടുന്നത് പോലും കൂടുതല്‍ ശിക്ഷ അര്‍ഹിക്കേണ്ട തടവു പുള്ളിയാക്കി നിങ്ങളെ മാറ്റാനിടയുണ്ട്.

35 thoughts on “പിള്ള, മദനി അവരുടെ ജയിലുകള്‍

 1. സത്യം സധൈര്യം വിളിച്ചു പറയുന്ന, രാജാവ് നഗ്നനാണെന്നു വെളിപ്പെടുത്തുന്ന നാലാമിടത്തിനു അഭിനന്ദനങ്ങള്‍

 2. സനീഷിന്റെ മൂര്‍ച്ചയുള്ള വാക്കുകള്‍ – അലോസരപ്പെടുത്തുന്ന വിഷയം.

 3. സനീഷ് അഭിനന്ദനങ്ങള്‍
  മതേതര സോഷ്യലിസ്റ്റ്‌ കളെ കൊന്നു തീര്‍ക്കാന്‍ ആവില്ല
  Keep it up

 4. a usual observation..nothing unexpected and nothing new. Communalism is far more a dangerous threat than corruption. Mr.Saneesh, see things as it is. Pragya sinh, col.purohith, swami asimananda and many other hindu extremists are also in the jail.
  Madani is not a lone case. Indian judiciary has to take its own course, and people like you may misinterpret, of course, you will get some applause!

 5. saneeshinte upadesam valare samyojithamaanu. athaanallo mukhya manthri oommen chandy paranjathu- phone vilichayaalum kuttakkaaranaanennu! pakshe madhyama pravarthakan aayathinaalaavaam police iyaalodu ‘perumaaraan’ kaalavilambam varutthunnathu!

 6. അഭിവാദ്യങള്‍………..
  ഇതുപോലെ മറ്റ് വിഷയങളും പ്രതീഷിക്കുന്നു

 7. വളരെ നല്ല റിവ്യൂ …..
  എല്ലാ ആശംസകളും ….

  ഒന്ന് വിട്ടുപോയതായി തോന്നുന്നു….. ഇതേ പോലെ ഒരുപാടു സാദാരണ മനുഷ്യര്‍ ഇന്ത്യയിലെ വിവിധ ജയിലുകളില്‍ കിടക്കുന്നത്.

  എല്ലാവിധ ഭാവുകങ്ങളും….

 8. വളരെ നന്നായിരിക്കുന്നു കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടാതെ നാട്ടില്‍ വിലസുകയും കുറ്റം ചെയ്യാത്തവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നത് കാണുമ്പോള്‍ ..നമ്മുടെ നീതി വ്യവസ്ഥയോട് ചില സമയതന്കിലും പുച്ഛം തോന്നിപ്പോകുന്നു …….

 9. ജയില്‍ ജീവിതത്തിന്റെ രണ്ടു മുഖങ്ങള്‍ തുറന്നു കാണിച്ചതിന്ന്‍ നന്ദി …കുറ്റം ചെയ്തു വെന്ന് തെളിയിക്കപ്പെടാത്ത മദനിക്ക് ജയിലില്‍ ക്രൂര പീഡനവും സുപ്രീം കേടതി കുറ്റവാളി എന്ന് കണ്ടെത്തിയ പിള്ളക്ക് പഞ്ജനക്ഷത്ര സുഖവാസവും ..നീതിയുടെ പോക്ക് എങ്ങോട്ട് ?………………………………………………………………………..സനിഷിനു എല്ലാ ആശംസകളും ..

 10. സത്യത്തിന്റെ മുഖം വികൃതമാണ് , ഇത് പറയാന്‍ തന്റേടം കാണിച്ച സനീഷിനു എല്ലാ വിധ ആശംസകളും , പിന്നെ ഒരു സംശയം മദനിയുടെ ഇന്നത്തെ അവസ്ഥക്ക് നമ്മുടെ മാധ്യമങ്ങളും വലിയ പങ്കു വഹിചില്ലേ ?

 11. തീര്‍ച്ചയായും സ്ഥാപിത താത്പര്യങ്ങള്‍ മാത്രം വായിച്ചു തീര്‍ക്കുന്ന മലയാളികള്‍ ഇങ്ങനെ സത്യങ്ങള്‍ അറിയേണ്ടതാണ്. അതിനു സാധ്യധ ഉപയോഗപ്പെടുത്തിയ സനീഷിന് നന്ദി..

 12. Dear Saneesh ഇതു തുടരുക. ഒരായിരം ആശംസകള്‍……….wish u all the best ……..

 13. പത്ത് കൊല്ലത്തിനു ശേഷം ഒരു ഉത്തരവാദിത്തവും ഇല്ലാതെ നാസര്‍ നീ നിരപരാധിയാണ് എന്ന് പറഞ്ഞു പുറത്തേക്കു തള്ളി വിട്ട ആ കോടതികള്‍ക്ക് പകരം നല്‍കാന്‍ കഴിയുമോ അദ്ധേഹത്തിന്റെ ആ നഷ്ടപ്പെട്ടു പോയ യുവത്വം ….പ്രിയ ഭാരതാവിന്റെ സമീബ്യം നിഷേതിക്കപ്പെട്ട സൂഫിത്താക്ക് എന്ത് പകരം കൊടുക്കാന്‍ കഴിയും ഇവര്‍ക്ക് …വാത്സല്യ നിധിയായ പിതാവിന്റെ ലാളന നിഷേധിക്കപ്പെട്ട ഉമര്‍ മുഖ്താരിനും സലാഹുദ്ധീന്‍ അയ്യുബിക്കും എന്ത് നല്‍കാന്‍ കഴിയും പകരമായിട്ട് …..പ്രിയ മകന്റെ അറസ്റ്റില്‍ ഹൃതയതിനെട്ട വേദനയാല്‍ ശരീരം തളര്‍ന്നു കട്ടിലില്‍ അനങ്ങാന്‍ കഴിയാതെ കിടക്കുന്ന മുന്‍ ഹെഡ് മാസ്ടാര്‍ അബ്ദുല്‍ സമദ് മാസ്റ്ററുടെ ആരോഗ്യം തിരിച്ചു കൊടുക്കാന്‍ സാധിക്കുമോ ഇവര്‍ക്ക് …..ഒന്നും നല്‍കാന്‍ കഴിയാതിരുന്നിട്ടും വീണ്ടും ഒരു നാടകം സൃഷ്തൃച്ചു ചരിത്രത്തിലെ മണ്ടത്തരം ആവര്‍ത്തിക്കുകയാണ് അവര്‍ …….ഈ രാജ്യത്തെ നാട്ടു നീതിയും കാട്ടു നീതിയും കണ്ടില്ലെന്നു നടിക്കാതെ തുല്യ നീതിക്ക് വേണ്ടി ലോകത്തോട്‌ സത്യങ്ങള്‍ വിളിച്ചു പറയാന്‍ കാണിച്ച ധീരതക്ക് ഒരായിരം അഭിനന്തനങ്ങള്‍ ……..മിസ്റ്റര്‍ സനീഷ് മറ്റാരോ വഴി നടത്തുന്നതില്‍ നിന്നും കുതറി മാറി സത്യത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന നിങ്ങളെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാല ഘട്ടത്തിന്റെ ആവശ്യമാണ്‌ …….ഹൃതയം നിറഞ്ഞ ഒരായിരം അഭിനന്തനങ്ങള്‍ …….

 14. by doing this u help many of us to know the facts…………thanx for doing this and please continue……..all the very best

 15. നിങ്ങളാണ് യഥാര്‍ത്ഥ പത്ര പ്രവര്‍ത്തകന്‍ ….മറ്റുള്ളവര്‍ക്ക് ഇത് ഒരു പാഠം ആവട്ടെ …………… അഭിനന്തനകള്‍

 16. പിള്ള പുപ്പുലിഎന്കില് മദനി പുള്ളിപ്പുലി തന്നെ.
  ഞങ്ങള്‍ കരുനഗപ്പള്ളിക്കാര്‍ക്ക് അറിയാം മദനി എന്ത് പുലിയായിരുന്നു എന്ന്. തുറന്നു വിട്ടാല്‍ എന്ത് കാട്ടും എന്നും.

 17. .കുറച്ചേറെ പണവും, പെണ്ണ് കൂടിക്കൊടുക്കാനുള്ള തൊലിക്കട്ടിയും ,ജാതി മത ഭ്രാന്തിന്റെ രസതന്ത്രവും,പിന്നെ ഒരു കള്ളം പച്ചയ്ക്ക് പറഞ്ഞു സത്യമാക്കുന്ന ലേറ്റസ്റ്റ് വിദ്യയും പഠിച്ചാല്‍ ആര്‍ക്കും എന്ത് തോന്യവാസവും കാണിക്കാവുന്ന കേരളത്തില്‍ ഇ. സനീഷമാര്‍ക്ക് ദൈവം ദീര്‍ഘായുസ്സ് നല്‍കട്ടെ…തൂലികയുടെ നട്ടെല്ല് ബലത്തിന് സലാം..

 18. സനീഷ് ഒരായിരം അഭിനന്ദനങ്ങള്‍ ………….
  സത്യത്തെ സധൈര്യം തുറന്നുകാട്ടിയതിനു നന്ദി ………..
  യഥാര്‍ത്ഥ പത്രപ്രവര്‍ത്തകന്‍ എങ്ങിനെആയിരികണമെന്നു താങ്ങള്‍ കാണിച്ചുതന്നു….ഞങ്ങള്‍ എന്നും താങ്ങലോടൊപ്പം ഉണ്ടാകും……….

 19. ”കോയമ്പത്തൂര്‍ പ്രസ് ക്ളബ്ബിന് പുറത്തുള്ള ടെലഫോണ്‍ ബൂത്തില്‍ നിന്ന് സ്ഫോടക വസ്തുകണ്ടെ ടുത്ത കേസില്‍ വിചാരണത്തടവുകാരനായി അബ്ദുള്‍ നാസര്‍ മദനി ഇപ്പോള്‍ ബംഗലൂരു പരപ്പ അഗ്രഹാര ജയിലിലാണ്.” സനീഷിനു തെറ്റിയോ? ബാങ്കളൂര്‍ ചിന്നസ്വാമി സ്റ്റെടിയം ബോംബു സ്ഫോടന കേസ്സില്‍ ആണല്ലോ മദനി ഇപ്പോള്‍ തടവില്‍ കഴിയുന്നത്‌ – കുടകില്‍ നടന്ന ”ഗൂഢാലോചനയില്”‍ പങ്കെടുത്തുവെന്ന കുറ്റം!

  ഇനി ഈ കേസില്‍ ജാമ്യം നേടി പുറത്തുവന്നാലും പുറത്തു വേറെയും കേസ്സുകള്‍ കാത്തിരിപ്പുണ്ട്‌. കോയമ്പത്തൂര്‍ പ്രസ് ക്ളബിന് സമീപത്തെ ബൂത്തില്‍ സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് വെച്ചു എന്ന കേസ് അതിലൊന്ന് മാത്രമാണ്. കേരളത്തില്‍ തന്നെ കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളില്‍ രെജിസ്റ്റെര്‍ ചെയ്താ കേസ്സുകള്‍ വേറെ. മദനി പുരത്തിരങ്ങരുതെന്നു ആരൊക്കെയോ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. കൊച്ചിയിലെ ജ്വെല്ലരി കവര്‍ച്ചയുമായി ബന്ധപെട്ട കേസ്സില്‍ മദനിയെ ഉള്‍പ്പെടുത്താന്‍ രണ്ടു എസ.പി.മാര്‍ തടിയന്ട്ടവിട നസീരില്‍ സമ്മര്‍ദം ചെലുത്തുന്നതായി മദനി തന്നെ മാധ്യമത്തോട് പറഞ്ഞത് കഴിഞ്ഞ ദിവസം കണ്ടു.

  നമ്മുടെ ”മുഖ്യധാരാ” (എന്താണാവോ അതിന്റ്റെ അര്‍ത്ഥം?) മാധ്യമങ്ങള്‍-ഒരുവേള സനീഷിന്റെ ഇന്ത്യവിഷന്‍ അടക്കം ബോധപൂര്‍വ്വം മറച്ചു വെക്കാന്‍ ശ്രമിക്കുന്ന ചില സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് സനീഷിനു നന്ദി.

 20. സനീഷ്…മദനിയെ ഒന്‍പതു വര്‍ഷത്തിനു ശേഷം വിട്ടയച്ച്പ്പോഴും “താങ്കള്‍ തെറ്റ് ചെയ്തിട്ടില്ല” എന്ന് മാത്രമേ പറഞ്ഞുള്ളൂ… അല്ലാതെ “സോറി” എന്ന് പറഞ്ഞിട്ടില്ല.. എന്തായാലും സൂക്ഷിക്കുന്നത് നല്ലതാണ്..മദനിക്ക് വേണ്ടി എഴുതുന്നവര്‍ക്കും മദനിയുടെ ഗതി വന്നേക്കാം.. അഭിനന്ദനങള്‍…

 21. Exact vision….plarakum pala niyamam enu tonunat enganokeyanu.adyam ella taratilumulla hindu Muslim teevravaada sankadanakaleyum nirodikukayanu government cheyendat.appol enganeyulla casukalil janagalde kazchapadu tane marum

Leave a Reply

Your email address will not be published. Required fields are marked *