ഫസ്റ്റ് വിറ്റ്നസ്: ഇന്ത്യന്‍ റുപ്പിയുടെ ഇരുപുറങ്ങള്‍

മലയാളിത്തം, നാട്ടിന്‍പുറം, ഗൃഹാതുരത്വം എന്നൊക്കെ ന്യായം പറഞ്ഞ് അമ്പത്തൊന്നാം സിനിമയിലും തെങ്ങിന്‍ കള്ള്, സൈക്കിള്‍ സവാരി, പാടവരമ്പ്, പച്ചക്കറി തോട്ടം, മുണ്ടും നേര്യതും, ഇടവഴി, സ്നേഹവീട് എന്നിവയൊക്കെതന്നെ കാണിച്ചുതരുന്ന സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ അല്‍പകാലത്തേക്കെങ്കിലും രഞ്ജിത്തിന് ശിഷ്യപ്പെടണം എന്ന് ‘ഇന്ത്യന്‍ റുപ്പി’ തെളിയിക്കുന്നു-അന്നമ്മക്കുട്ടി എഴുതുന്നു

പണിയൊന്നും ചെയ്യാതെ പണക്കാരനാവാന്‍ കേരളം പോലെ അനന്ത സാധ്യതകളുള്ളൊരു ദേശം ഭൂമിയിലുണ്ടാവില്ല. പഠിക്കേണ്ട, പണിയെടുക്കേണ്ട, മേലനങ്ങണ്ട, അവസരത്തിനൊത്ത് ഉയരുന്നൊരു നാവു മാത്രം മതി, ഈ സുന്ദര നാട്ടില്‍ നിങ്ങള്‍ക്ക് കോടീശ്വരനാവാം. വഴികള്‍ ഇഷ്ടംപോലെ. കയ്യിലിട്ട് പാചകം ചെയ്താല്‍ രുചി കൂടുന്ന വള വിറ്റാണ് നാനോ എക്സല്‍ മേധാവി ഹരീഷ് മദനീനി കേരളത്തിലെ വീട്ടമ്മമാരുടെ കോടികള്‍ കൊണ്ടു പോയത്. പൊലീസുകാര്‍ മുതല്‍ അധ്യാപകര്‍ വരെ ആ നെറ്റ്വര്‍ക്കില്‍ കണ്ണികളായി.

കിടക്കയില്‍ ‘കുതിരശക്തി’ കിട്ടുന്ന ഉത്തേജന ഔഷധം വിറ്റാണ് മറ്റൊരു വ്യാജ ഡോക്ടര്‍ മുതലാളി ഇപ്പോഴും മലയാളി പുരുഷന്‍മാരുടെ ലക്ഷങ്ങള്‍ ദിവസവും ഊറ്റുന്നത്. പണത്തിനു ബുദ്ധിമുട്ടു വരുമ്പോഴൊക്കെ പലയിടത്തുനിന്ന് പെണ്ണുകെട്ടുന്നത് ശീലമാക്കിയ തട്ടിപ്പുകാര്‍ കുടിയേറുന്നത് നമ്മുടെ വടക്കന്‍ ജില്ലകളിലാണ്. അങ്ങനെ പണവും സ്വര്‍ണവും പിടുങ്ങി മുങ്ങിയ പുതിയാപ്പിളമാരെ കാത്ത് അഞ്ഞൂറോളം മണവാട്ടിമാരാണ് മലപ്പുറത്തു മാത്രം കണ്ണീരില്‍ കഴിയുന്നത്. സിദ്ധി, മന്ത്രവാദം, മാന്ത്രിക ഏലസ്, അത്ഭുത ശക്തി യന്ത്രം, കൂടോത്രം, നിധികുംഭം, സ്വര്‍ണച്ചേന, നാഗമാണിക്യം, ലോട്ടറി തുടങ്ങി ഏതു തട്ടിപ്പിനേയും ഇരുകൈ നീട്ടി സ്വീകരിക്കാന്‍ കാത്തിരിക്കുന്നൊരു ജനത കേരളത്തിലെപോലെ മറ്റെവിടെയും ഇല്ല.

പരിഷത്തുകാര്‍, ഡി.വൈ.എഫ്.ഐക്കാര്‍, യുക്തിവാദികള്‍ തുടങ്ങി ചില കൂട്ടര്‍ അവിടവിടെ ഉണ്ടായിരുന്നതിനാല്‍ പത്തു കൊല്ലം മുമ്പുവരെ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ പലയിടത്തും പ്രതിഷേധം ഉയര്‍ന്നിരുന്നു, ജനങ്ങളെ ബോധവത്കരിച്ചിരുന്നു. കാലാന്തരത്തില്‍ മേല്‍പറഞ്ഞ കൂട്ടര്‍ക്ക് വംശനാശം വരികയും അവരില്‍ പലരും നേരിട്ടുതന്നെ ഇത്തരം മണിചെയിന്‍ ബിസിനസുകള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ആരെയും പേടിക്കാതെ ആര്‍ക്കും ഏതു തട്ടിപ്പും നടത്താവുന്ന നാടായി കേരളം മാറി. നിലനില്‍പുതന്നെ തട്ടിപ്പുകളിലാവുമ്പോള്‍ ഒരു ജനത അപ്പാടെ കൂട്ടിക്കൊടുപ്പുകാരാവും. മലയാള സമൂഹത്തിന്റെ ആ ദുര്യോഗം ഇന്ന് ഏറ്റവും പ്രതിഫലിക്കുന്നത് റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തിലെ കുതന്ത്രങ്ങളിലാണ്.

കേരളത്തിന്റെ സമകാലിക ജീവിതാവസ്ഥകളിലേക്ക് ജീവിതത്തിലേക്ക് ചെറു ചിരിയോടെ ക്യാമറ തുറന്നുവെച്ചിരിക്കുകയാണ് ഇത്തവണ രഞ്ജിത്ത്.
‘പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്’ എന്ന വേറിട്ട സിനിമയുടെ വിജയത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് രഞ്ജിത്ത് സൃഷ്ടിച്ച ‘ഇന്ത്യന്‍
റുപ്പി’ പ്രേക്ഷകരെ ഒട്ടും മുഷിപ്പിക്കാത്ത സിനിമയാണ്. നമ്മള്‍ മലയാളികള്‍ കയ്യടിച്ച് സ്വീകരിക്കേണ്ട ചിത്രം.
മലയാളിത്തം, നാട്ടിന്‍പുറം, ഗൃഹാതുരത്വം എന്നൊക്കെ ന്യായം പറഞ്ഞ് അമ്പത്തൊന്നാം സിനിമയിലും തെങ്ങിന്‍ കള്ള്, സൈക്കിള്‍ സവാരി, പാടവരമ്പ്, പച്ചക്കറി തോട്ടം, മുണ്ടും നേര്യതും, ഇടവഴി, സ്നേഹവീട് എന്നിവയൊക്കെതന്നെ കാണിച്ചുതരുന്ന സത്യന്‍ അന്തിക്കാടിനെപ്പോലുള്ളവര്‍ അല്‍പകാലത്തേക്കെങ്കിലും രഞ്ജിത്തിന് ശിഷ്യപ്പെടണം എന്ന് ‘ഇന്ത്യന്‍ റുപ്പി’ തെളിയിക്കുന്നു. എത്രയോ മാറിപ്പോയ മലയാളി ജീവിതവും പണാഭിലാഷത്താല്‍ കാലിടറിപ്പോകുന്ന കേരളീയ യുവത്വവുമാണ് ഈ സിനിമയില്‍ രഞ്ജിത്ത് പറയാന്‍ ശ്രമിക്കുന്നത്.

കാണേണ്ടൊരു സിനിമയായതിനാല്‍ കഥാ സൂചനകള്‍ ഒഴിവാക്കുന്നു. സിനിമ കണ്ടിറങ്ങിയപ്പോള്‍ തോന്നിയ ചില ചിന്തകള്‍ മാത്രം കുറിക്കാം.

ഒന്ന്: എന്തിന്റെ പേരിലായാലും തിലകന്‍ എന്ന നടനെ സിനിമയില്‍ നിന്ന് അപ്രഖ്യാപിത ഉപരോധം തീര്‍ത്ത് അകറ്റി നിര്‍ത്തുന്നത് അനീതിയാണെന്ന് ‘ഇന്ത്യന്‍ റുപ്പി’ അടിവരയിടുന്നു. അത്രമാത്രം ഉജ്വലമാണ് തിലകന്റെ പ്രകടനം.പലപ്പോഴും അദ്ദേഹം അഭിനയത്തില്‍ പൃഥ്വിയെ പിന്നിലാക്കുന്നു.

രണ്ട്:മലയാള സിനിമയുടെ എല്ലാ വ്യവസ്ഥാപിത കഥ പറയല്‍ രീതികളെയും രഞ്ജിത്ത് ഈ ചിത്രത്തിലും ധീരമായി വെല്ലുവിളിക്കുന്നു. അതിമാനുഷികതയില്ലാതെ, അധികപ്രസംഗങ്ങളില്ലാതെ, അനായാസം കഥ പറഞ്ഞു പോകുന്നു. കൃത്രിമമായി തീര്‍ത്ത ട്വിസ്റ്റുകളോ, തല്ലുകൊള്ളാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന വില്ലന്‍മാരോ ഒന്നും ഇന്ത്യന്‍ റുപ്പിയില്‍ ഇല്ല.

മൂന്ന്: സമകാലിക ജീവിതം കലാത്മകത ചോരാതെ സിനിമയാക്കല്‍ എളുപ്പമല്ല. ആ വെല്ലുവിളി ഏറ്റെടുത്ത രഞ്ജിത്ത് വിജയിച്ചുവെന്നു പറയാം. കോഴിക്കോടന്‍ ജീവിതത്തിന്റെ ചില ശൈലികളെയും സവിശേഷതകളെയും ഒരുക്കൂട്ടിയെടുക്കുന്നതില്‍ കാണിച്ച മികവും അഭിനന്ദനാര്‍ഹം.

ചില പോരായ്മകളും പറയാതെ വയ്യ: കലാപരമായ ശില്‍പഭദ്രതയില്‍ പ്രാഞ്ചിക്ക് അടുത്തൊന്നും എത്തുന്നില്ല ഇന്ത്യന്‍ റുപ്പി. തിരക്കഥയില്‍ മുതല്‍ എഡിറ്റിങില്‍ വരെ അഭംഗികള്‍ അനവധി. ഈ ചിത്രം ചെത്തിമനുക്കിയെടുക്കാന്‍ വേണ്ടത്ര സമയം സംവിധായകന് കിട്ടിയില്ല എന്നു പ്രേക്ഷകനു തോന്നുന്ന നിരവധി രംഗങ്ങളും പോരായ്മകളും അപൂര്‍ണതകളും ഇന്ത്യന്‍ റുപ്പിയില്‍ ഉടനീളമുണ്ട്.

സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള നായക കഥാപാത്രത്തെകൊണ്ട് ‘നാഷനല്‍ മീഡിയ ഈ വിഷയം അറിഞ്ഞാല്‍………’ തുടങ്ങിയ ഡയലോഗുകള്‍ പറയിച്ചത് അരോചകമായി. ഹ്യൂമര്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിച്ച് എഴുതിയ ചില രംഗങ്ങളും സംഭാഷണങ്ങളും ആ അര്‍ഥത്തില്‍ ഏശുന്നതേയില്ല. പെങ്ങളെ പെണ്ണുകാണാന്‍ ആളു വരുമ്പോള്‍ ജെ.പി ഓടുന്നതും മതില്‍ ചാടി വീഴുന്നതുമായ രംഗം ഉദാഹരണം. ‘നിന്നോട് ഞാന്‍ പറഞ്ഞതാണ് പ്രീഡിഗ്രിക്കു ചേരണ്ടാ രണ്ടാന്ന്…..’ എന്നു തുടങ്ങുന്ന സംഭാഷണം മറ്റൊരു ഉദാഹരണം.

വര്‍ത്തമാനകാലം കാണിക്കുന്ന ആദ്യത്തേയും അവസാനത്തേയും രംഗങ്ങളില്‍ പഴമ തോന്നിക്കുന്ന കളര്‍ടോണ്‍ ഉപയോഗിച്ചത് കടന്ന പരീക്ഷണമായിപ്പോയി. ഒരു കോടി സംഘടിപ്പിക്കാന്‍ ജെ.പി കാണിക്കുന്ന സൂത്രപ്പണിയിലും ആലോചിച്ചാല്‍ അവിശ്വസനീയതകള്‍ ഏറെയുണ്ട്.
പൃഥ്വിരാജ് തന്റെ പ്രകടനം മോശമാക്കിയില്ല, എന്നാല്‍ എത്രയോ കൂടുതല്‍ നന്നാക്കാമായിരുന്നു എന്നു തോന്നിപ്പോകും പല രംഗങ്ങളും കാണുമ്പോള്‍. ‘ഇതു ജയപ്രകാശ് അല്ല, പൃഥ്വിരാജ് ആണ്’ എന്ന് പലപ്പോഴും പ്രേക്ഷകന് തോന്നുന്നു. പ്രാഞ്ചിയിലേതുപോലെ നായക കഥാപാത്രത്തിലേക്കുള്ള നടന്റെ പൂര്‍ണമായ പരകായ പ്രവേശം ‘ഇന്ത്യന്‍ റുപ്പി’യില്‍ സംഭവിച്ചിട്ടില്ല.

പോരായ്മകള്‍ എല്ലാം പൊറുക്കാവുന്നതാണ്. സി.ഡി വരുന്നതു കാത്തിരിക്കാതെ തിയറ്ററില്‍ കുടുംബസമേതം പോയി കാണാവുന്ന, കാണേണ്ട ചിത്രമാണ് ‘ഇന്ത്യന്‍ റുപ്പി’ എന്നതില്‍ സംശയമില്ല. കാരണം, ഇന്നത്തെ മലയാളിയോടാണ് ഈ ചിത്രം സംവദിക്കുന്നത്. വെറും കച്ചവട സിനിമക്കാര്‍ പരമാവധി ദുഷിപ്പിച്ച മലയാളി പ്രേക്ഷകന്റെ ആസ്വാദക മനസിനെ ശുദ്ധീകരിക്കാനുള്ള ചെറുതെങ്കിലും കരുത്തുറ്റ ചുവടാണ് ‘ഇന്ത്യന്‍ റുപ്പി’.

15 thoughts on “ഫസ്റ്റ് വിറ്റ്നസ്: ഇന്ത്യന്‍ റുപ്പിയുടെ ഇരുപുറങ്ങള്‍

 1. “രണ്ട്:മലയാള സിനിമയുടെ എല്ലാ വ്യവസ്ഥാപിത കഥ പറയല്‍ രീതികളെയും രഞ്ജിത്ത് ഈ ചിത്രത്തിലും ധീരമായി വെല്ലുവിളിക്കുന്നു. അതിമാനുഷികതയില്ലാതെ, അധികപ്രസംഗങ്ങളില്ലാതെ, അനായാസം കഥ പറഞ്ഞു പോകുന്നു. കൃത്രിമമായി തീര്‍ത്ത ട്വിസ്റ്റുകളോ, തല്ലുകൊള്ളാന്‍ മാത്രമായി സൃഷ്ടിക്കപ്പെടുന്ന വില്ലന്‍മാരോ ഒന്നും ഇന്ത്യന്‍ റുപ്പിയില്‍ ഇല്ല.”

  –> ഈ “വ്യവസ്ഥാപിതം” ഉണ്ടാക്കിയത് രഞ്ജിത്തും കൂടി കൂടിയല്ലേ? അദ്ദേഹം കുറെ അതിമാനുഷികരും തമ്പുരാന്മാരും നായകന്മാരായ പടങ്ങള്‍ എഴുതി. പടങ്ങള്‍ ഹിറ്റായി. സംവിധാനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി എഴുത്തിനേക്കാള്‍ ബുദ്ധിമുട്ടാണ് അത്തരം പടങ്ങള്‍ സംവിധാനം ചെയ്യുകയും ഹിറ്റാക്കുകയും ചെയ്യുന്നത് എന്ന്. എഴുതി വിജയിപ്പിച്ച സ്വന്തം ഫോര്‍മുലയില്‍ എത്ര കഷ്ടപ്പെട്ടിട്ടും (രാവണപ്രഭു, ചന്ദ്രോത്സവം, പ്രജാപതി..) വലിയൊരു ഹിറ്റ് ഉണ്ടാക്കാന്‍ പറ്റുന്നില്ലെന്നു കണ്ടപ്പോള്‍ പിന്നെ ഫോര്‍മുല കുറേശ്ശെ വിട്ട് പിടിക്കാന്‍ തുടങ്ങി. (ആ സിനിമകള്‍ എത്രത്തോളം നല്ല സിനിമകളാണ് എന്നതല്ല ഇവിടെ ചര്‍ച്ചാവിഷയം, രഞ്ജിത്തിന്റെ “ധൈര്യ”മാണ് എന്നതുകൊണ്ട്‌ അവയെപ്പറ്റി ഞാന്‍ ഒന്നും പറയുന്നില്ല).

  ‘തിരക്കഥ’യും ‘പ്രാഞ്ചിയേട്ടനും’ മാത്രമാണ് അതില്‍ കുറച്ചെങ്കിലും ആള്‍ക്കാര്‍ കണ്ട സിനിമകള്‍. അപ്പോള്‍പ്പിന്നെ ഈ “ധീരമായി” വെല്ലുവിളിക്കുന്നു എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്? (അതില്‍ത്തന്നെ പ്രാഞ്ചിയേട്ടന്‍ എന്തോ മഹാ സംഭവമാണ് എന്നാണ് അദ്ദേഹത്തെ ആരൊക്കെയോ പറഞ്ഞു ധരിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് തോന്നി ദേശീയ അവാര്‍ഡിനോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം കണ്ടപ്പോള്‍).

  ഹിറ്റാവും എന്നുറപ്പിക്കാവുന്ന ചവറുകള്‍ പിടിക്കുന്ന, അത് മിക്കതും ഹിറ്റാക്കുകയും ചെയ്യുന്ന സത്യന്‍ അന്തിക്കാടുമായി ഇദ്ദേഹത്തെ താരതമ്യം ചെയ്യുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ?

   • ഒരാളുടെ സിനിമ ഹിറ്റ്‌ ആവുമ്പോള്‍ അയാള്‍ ആണ് ലോകത്തിലെ ഏറ്റവും നല്ല സിനിമാക്കാരന്‍ എന്ന് പറയുന്ന പഴയ ബുദ്ധി…!!!
    സന്ദേശം സിനിമ 25 കൊല്ലത്തിനു ശേഷവും കാലികം ആണ്.. പിന്നെ നാടോടിക്കാറ്റ്, വരവേല്‍പ്പ് … കുറച്ചൊക്കെ ഉണ്ട് സത്യന് പറയാന്‍ … I have great respect for Ranjith. But why should that be on sathyan anthikad’s expense..??

 2. But if you compare the recent flicks ,renjith is far far above than sathyan anthikkaadu..can you imagine a thirakkatha or palerimanikyam from sathyan anthikkaadu,who is doing stero typic films only now a days….

 3. RENJITH FILMS ASURANMAREYUM ATHIMANUSHAREYUM MUNP SRISHTICHITUND. IPPOL KRISHNAYEYUM(nandanam) ST.FRANCISNEM(pranchiyetan) SRISHTIKKUNNU.. CHAKAYIT MUYAL CHAVUNNATHIL KARYAMILLA. ETHRA PERFECTIONODE CHAKA IDUNNU ENNATHANU PRADHANAM

 4. നല്ല സിനിമ,മൂന്നു പാട്ടും കൊള്ളാം,തിലകന്‍റെ ഗംഭീര തിരിച്ചു വരവ്,ജഗതി തകര്‍ത്തു. ടോപ്പിക്കിലേക്ക് വരുന്നതിനു വേണ്ടിയുള്ള ഓഫ്‌ ടോപ്പിക്ക് കസര്‍ത്തുകള്‍ ഒഴിവാക്കിയാല്‍ നന്നായിരുന്നു അല്ലെങ്കില്‍ അതിന്‍റെ വലിച്ചു നീട്ടല്‍ എങ്കിലും ഒഴിവാക്കുക തേജാബായ് റിവ്യുവിലും ഓഫ്‌ ടോപ്പിക്ക് മുഴച്ചു നിന്നു അത് അരോചകം ആകുന്നുണ്ട്

 5. Arkku enthu review ezhuthumpolum, DYFI onnu kuthiyillenkil urakkam varillallo. These writers are thinking, if they are saying against DYFI they will get more mileage.. Pity..

 6. ningal aranu satyan anthikadu renjithinu shiskapedanum ennu parayan,,,,,poi sandheshavum.nadodokattumoke onnu kanu…nattin prangalo alukaleyo kanathu loka classic matrum kandu naakunnavku mansilkilla…..

 7. sathyan anthikadu um ranjithum 2 different shili pinthudarunna film makers ane.. avare compair cheyyane paadilla. sathyan anthikade ullathe kondu mathramane malayalitham ulla cinemakal ivide undayathum, ippozhum nila nilkkunnathum..

 8. priya sudep…pranchiatan mathram alla plarimanikyavum,thirakdhayum,kayyoppum polulla mikacha cinemakal malaylathinu sammanicha renjithine kanathatho atho anthikadine uyarthikatam kantha nadichatho…vethyasthatha vanam ennum ore tharam kari kooti kazhikan patumo?
  ANNAMMKUTTY: J.P enna kadha pathrathe avatharipicha rajvinu athu poornathail ethikkan sadichilla ennathu sthyam anu……oru yuva nadante poraimakal undu rajuvinu athu ankekarkathidatholam pulli raksha pedanum pokunilla

 9. അന്നക്കുട്ടി , നിങ്ങള്‍ റിവ്യൂ എഴുത്ത് ഒന്ന് നിര്‍ത്തു…

 10. രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപീ കണ്ടു. കേരളത്തിന്റെ സമൂഹ പരിസരങ്ങളില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ച് രഞ്ജിത്ത് എത്രത്തോളം ബോധാവാനാനെന്നു തെളിയിക്കുന്ന ചിത്രം. അങ്ങേയറ്റം സങ്കീര്‍ണ്ണമായ കഥാതന്തുക്കള്‍ സിമ്പിള്‍ ആയി അവതരിപ്പിച്ചിരിക്കുന്നു. അഹങ്കാരികളുടെ സംസ്ഥാന സമ്മേളനമാനല്ലോ (പ്രിത്വിരാജ്, തിലകന്‍, റിമ കല്ലിങ്ങല്‍, രഞ്ജിത്ത് ഇനി വേറെ ആര് വേണം?) എന്ന മുന്‍വിധിയോടെയാണ് പോയത്. ഇതില്‍ തിലകന്റെയും രണ്ജിത്തിന്റെയും അഹങ്കാരം ഉള്ളിലെ പ്രതിഭയുടെ ആത്മവിശ്വാസം മാത്രമാണെന്ന് സമ്മതിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. പലപ്പോഴും മെലോ ഡ്രാമയിലേക്ക് വഴുതി പോവാവുന്ന കഥാ സന്ദര്‍ഭങ്ങള്‍ (ഒരു കൂട്ട ആത്മഹത്യ, നായകന്‍റെ വീട്ടിലെ ദാരിദ്ര്യം) കൈവഴക്കത്തോടെ ചിത്രീകരിക്കാന്‍ ഇന്ന് രഞ്ജിത്തിനെ കഴിയൂ… കൂതറ കവിതകളില്‍ കൊമഡി കണ്ടെത്തുന്ന ജഗതിയുടെ കഥാപാത്രവും , പെണ്ണുകാണല്‍ ചടങ്ങില്‍ സ്ത്രീധന വിഷയം വന്നപ്പോള്‍ എന്തെ പെണ്ണും ചെറുക്കനും മാറി നില്‍ക്കുന്നു എന്ന ചോദ്യവും രഞ്ജിത്തിന്റെ ബുദ്ധിജീവി ജാടകലോടുള്ള ആക്ഷേപത്തെയും സമൂഹ നിരീക്ഷണത്തെയും കാണിക്കുന്നു. പ്രിത്വിരാജും റിമയും അഭിനേതാക്കള്‍ എന്ന നിലയില്‍ ഒരു പാട് വളരാനുണ്ട് എന്നവരുടെ പ്രകടനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. പ്രിത്വിരാജ് പറയുന്ന ഒരു സംഭാഷണമുണ്ട് “ഇത് ബിരിയാണി മൊത്തം നിങ്ങള്‍ തിന്നിട്ടു എല്ലിന്‍ കഷണം പട്ടിക്കു കൊടുത്തു ‘നിന്റെ ബെസ്റ്റ് ടൈം’ എന്ന് പട്ടിയോട്‌ പറയുമ്പോലെ ആണല്ലോന്നു” .. സത്യത്തില്‍ ഇത് പ്രിത്വിരാജ് രണ്ജിതിനോട് പറയേണ്ടതാ…. കാരണം ഇതിലെ ഒന്നാമത്തെ താരം രഞ്ജിത്തും അദ്ദേഹത്തിന്‍റെ തിരക്കഥയുമാണ്‌, രണ്ടാമത്തെ താരം തിലകനും. ചുരുക്കത്തില്‍ പ്രിത്വിക്കു എല്ലിങ്കഷ്ണമെ കിട്ടീട്ടുള്ളൂ എന്ന് സാരം.

  വെര്‍ഡിക്റ്റ്: തിയേറ്ററില്‍ പോയി കണ്ടു വിജയിപ്പിക്കെണ്ടുന്ന ഒരു നല്ല സിനിമ. നിങ്ങള്‍ ചെലവാക്കുന്ന റുപീ മുതലാവും!

 11. Here is my thoughts after seeing Indian Rupee….

  1.Thilakan is at his best.

  2. Prithviraj is good as JP the common man. Even his body language is great. Prithvi we are starting to accept you again … dont spoil it again with interviews….

  3. Indian rupee is not a complete entertainer. The first 45 minutes of movie was really boring. The background sound of some scenes which was added to look more natural were very noisy.

  4.The entry of achuthamenon gives a steep climb to the movie. From boring to total entertainment…. At one point I clapped hands unknowingly …….such was the performance and dialouges of thilakan..kudoos to ranjith

  5. Songs and Reema kallinkal is misfit of this movie.

  6. Second half could have used thilakans sakuni mind… but we see a tired …retired…. thilakan…. if thilakan was there to save prithvi giving him right advise not doubt this would have been a 100% thilakan film…. but ranjith does that balancing donno wether he did it deliberately.

  7. Good message to youth.

  8. But can a character like pappan fall easily for prithvis tactics ? He is introduced as a shrewd heartless man … how can be fall for fake notes just like tht …..

  9. Even though a 5 minute role the acting of Kalpana at its best. No one has written about that.

  10. As for me ………. Indian rupee is a good film..but its not the best film ……….. but thilakan is THE best actor.

 12. പലപ്പോഴും അദ്ദേഹം അഭിനയത്തില്‍ പൃഥ്വിയെ പിന്നിലാക്കുന്നു അതായതു തിലകന്‍. എന്താണ് ഈ വാചകത്തിന്റെ അര്‍ഥം? പ്രിത്വിക്കു തിലകന്റെ മുന്പിലകാന്‍ ഇനിയും ഒരുപാടു ദൂരം പോകേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *