തിയ്യാ, പരപീഡ ചെയ്യൊലാ!

യഥാര്‍ഥത്തില്‍ ഒരു ബന്ധവും തമ്മിലില്ലാത്ത ഈഴവരെയും തിയ്യരെയും ഒരുമിച്ചാണ് വിലയിരുത്താറുള്ളത്. ഭാഷ,ശൈലി, ഭക്ഷണം,രൂപം എന്നിങ്ങനെ ഒന്നും കൊണ്ടും ഒത്തുപോകാത്ത ഈ രണ്ടു കൂട്ടരെയും ഒരു നുകത്തില്‍ കെട്ടിയതിന്റെ യുക്തിയെന്താണെന്ന് കിണഞ്ഞു തന്നെ ആലോചിക്കണം. രണ്ട് കൂട്ടരുടെയും പണി ‘ചെത്താ’യിരുന്നു എന്നതാണ് ഒരു ന്യായം. അതു മാത്രമാണെങ്കില്‍ അതൊരു കടന്ന കയ്യായിപ്പോയി എന്നു പറയാതെ വയ്യ.- എ.വി ഷെറിന്റെ നിരീക്ഷണം

യഥാര്‍ഥത്തില്‍ ഒരു ബന്ധവും തമ്മിലില്ലാത്ത ഈഴവരെയും തിയ്യരെയും ഒരുമിച്ചാണ് വിലയിരുത്താറുള്ളത്.നമ്മുടെ ഗുരുസ്വാമി പറ്റിച്ച പണിയാണത്. ഭാഷ,ശൈലി, ഭക്ഷണം,രൂപം എന്നിങ്ങനെ ഒന്നും കൊണ്ടും ഒത്തുപോകാത്ത ഈ രണ്ടു കൂട്ടരെയും ഒരു നുകത്തില്‍ കെട്ടിയതിന്റെ യുക്തിയെന്താണെന്ന് കിണഞ്ഞു തന്നെ ആലോചിക്കണം. രണ്ട് കൂട്ടരുടെയും പണി ‘ചെത്താ’യിരുന്നു എന്നതാണ് ഒരു ന്യായം. അതു മാത്രമാണെങ്കില്‍ അതൊരു കടന്ന കയ്യായിപ്പോയി എന്നു പറയാതെ വയ്യ. ഏതായാലും തിയ്യനും ഈഴവനും ഒരുമിച്ചു ചേര്‍ന്നാല്‍ ആള്‍ബലം കൊണ്ട് ഈ സംസ്ഥാനത്ത് വേണമെങ്കില്‍ ഒരു രക്തരഹിത വിപ്ലവം തന്നെ നടത്താം. ഇതര ജാതികള്‍ ജാഗ്രതൈ!

‘ഇല്ലത്തുന്നെറങ്ങി അമ്മാത്തെത്താത്ത’ കൂട്ടരാണ് മലബാറിലെ തിയ്യന്‍മാര്‍.ഉന്നത ജീവിതം നയിക്കുകയും ജാത്യാല്‍ പേരിലെങ്കിലും അധോസ്ഥിയില്‍ നില്‍ക്കുകയും ചെയ്യുന്ന അവസ്ഥ. ഒരു തരം ത്രിശങ്കു ജീവിതം. ഈ അവസ്ഥ മറികടക്കാനെന്നവണ്ണം തിയ്യന്‍മാര്‍ അബോധമായി കണ്ടുപിടിച്ച ഒരു മാര്‍ഗമാണ് പരപീഡനം. സ്വാതന്ത്രാനന്തര കാലഘട്ടത്തില്‍ ദലിതരെ ഏറ്റവുമധികം പീഡിപ്പിച്ചത് ഒരു പക്ഷേ നമ്പൂതിരിമാരോ നായന്‍മാരോ ആയിരിക്കില്ല.തിയ്യന്‍മാര്‍ തന്നെയാകും. ഇക്കാര്യം പ്രമുഖ കവിയും ദലിത് സമുദായാംഗവുമായ രാഘവന്‍ അത്തോളി തന്റെ ആത്മകഥാ കുറിപ്പില്‍ വിശദമായി പറയുന്നുണ്ട്.ജാതീയമായ ഉച്ചനീചത്വം ഒരു സാമൂഹിക വിഷയമാണെങ്കില്‍ ഇതര സമുദായങ്ങളുമായുള്ള ഐക്യദാര്‍ഢ്യം കൊണ്ടുമാത്രമെ സമത്വമെന്ന സ്വപ്നത്തിലേക്ക് നീങ്ങാന്‍ സാധിക്കൂ.

കേരളത്തില്‍ ഏത് ദലിത് സമുദായങ്ങളുമായാണ് തിയ്യര്‍ താദാത്മ്യം പ്രാപിച്ചിട്ടുള്ളത്? ഗുരുവിനെ ദൈവസ്ഥാനത്തും വെള്ളാപ്പള്ളിയെ നായകസ്ഥാനത്തും പ്രതിഷ്ഠിച്ച് തിരുവിതാകൂറിലെ ഈഴവര്‍ സായൂജ്യമടയുമ്പോള്‍ നായന്‍മാരെക്കാള്‍ വലിയ ആഡ്യപാരമ്പര്യത്തിന്റെ വെടിക്കഥകള്‍ പറഞ്ഞ് നടക്കുകയാണ് കോഴിക്കോട്ടും കണ്ണൂരിലുമുള്ള തിയ്യന്‍മാര്‍. തിയ്യന്‍ എന്ന പദം വെറുതെ ഒന്ന് നെറ്റില്‍ സെര്‍ച്ച് ചെയ്തു നോക്കൂ. കാനഡയിലും, യു.കെയിലും കുടിയേറിയ തിയ്യന്‍മാര്‍ തങ്ങളുടെ പൂര്‍വപിതാക്കള്‍ വന്നത് ഗ്രീസില്‍ നിന്നോ അതോ കിര്‍ഗിസ്ഥാനില്‍ നിന്നോ എന്ന് അന്വേഷിച്ച് തല പുകക്കുന്നത് കാണാം. ഇതില്‍ തന്നെ, അഗ്നിപര്‍വതത്തെ അതിജീവിച്ച് ക്രിസ്തുവിന് ആയിരം കൊല്ലം മുമ്പ് ക്രീറ്റില്‍ നിന്ന് വഞ്ചിമാര്‍ഗം മലബാര്‍ തീരത്തെത്തിയ തങ്ങളുടെ പൂര്‍വപിതാക്കന്‍മാരായ ‘തന്തതിയ്യന്‍മാര്‍’ ഇന്നാട്ടിലെ ആദിമനിവാസികളായിരുന്ന മലയന്‍മാരും മറ്റുമായി ഇടപഴകാതെ രക്തശുദ്ധി കാത്തുപോന്നു എന്ന പരാമര്‍ശവും ഉണ്ട്.

വര്‍ണ വ്യവസ്ഥയില്‍ എച്ചില്‍പ്പട്ടികളുടെ സ്ഥാനമുണ്ടായിരുന്നവരാണ് മറ്റു പിന്നാക്ക ജാതിക്കാര്‍. അവരിപ്പോള്‍ മുഖ്യധാരയിലേക്ക് നുഴഞ്ഞുകയറാനുള്ള എളുപ്പമാര്‍ഗമെന്ന നിലക്കാണ് കസവുമുണ്ടു ചുറ്റി അമ്പലം പുല്‍കുന്നത്. ഹൈന്ദവ ആത്മീയത, മതാത്മകമല്ലാതെ കയ്യിലൊതുക്കാനായാല്‍ ഉപരിപ്ലവമായെങ്കിലും അത് ആര്‍ക്കും അതീതനാകാനുള്ള ഒരു സാധ്യത മുന്നോട്ടു വക്കും. ഈ ശ്രമങ്ങളില്‍ പെട്ട് കുഴങ്ങിയ നിരവധി തിയ്യന്‍മാരുണ്ട്. കൊളോണിയലിസം കൊണ്ടുവന്ന ജാത്യാതീതാമായ സൌകര്യങ്ങളാണ് ഈ സമുദായത്തിന് തുണയായത്. അങ്ങനെയാണവര്‍ വൈശ്യന്‍മാരുടെ കര്‍മ്മകാണ്ഡത്തിലേക്ക് എടുത്ത് ചാടിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു. കെ.ടി.സി ഗ്രൂപ്പിനെ മറന്ന് കേരളത്തിന്റെ വ്യവസായ ചരിത്രമെഴുതാനൊക്കുമോ?

എതായാലും തലമറന്ന് എണ്ണതേച്ച ചില തിയ്യന്‍മാര്‍ തങ്ങളുടെ മൃഗയാവിനോദങ്ങള്‍ക്ക് തെരഞ്ഞെടുത്തത് ദലിതരെയാണ്. അവരത് മേല്‍ജാതിക്കാരെക്കാള്‍ നന്നായി ചെയ്തു എന്നുവേണം പറയാന്‍. ഈ ചെയ്തി കാണുമ്പോള്‍ അറിയാതെ പറഞ്ഞു പോകും തിയ്യാ, പരപീഡ ചെയ്യൊലാ!

6 thoughts on “തിയ്യാ, പരപീഡ ചെയ്യൊലാ!

  1. ഇയാളുടെ ദേഹത്തിതാരാ നായ്കുരണ പൊടി തൂവിയേ… ചൊറിയൂ ഉള്ളില്‍ കിടക്കുന്നതെല്ലാം പൊട്ടിയൊലിച്ചു പുറത്തുപോട്ടെ…നന്നായി ചൊറിയൂ

  2. അതല്ല സുഹൃത്തെ, ഈ പറഞ്ഞതിനെ വെറും ചൊറി മാത്രമായി കരുതണോ.
    അടിസ്ഥാന പരമായ വസ്തുകള്‍ മാറ്റിനിര്‍ത്തി നായ്ക്കുരുണ ചൊറി മാത്രമായി
    ഈ ആശയങ്ങളെ വിലയിരുത്തുമ്പോള്‍ ശരിക്കും സംശയം, സത്യത്തില്‍ ഇവിടെ
    ആരുടെ മേലാണ് നായ്ക്കുരുണ പൊടി പാറിയത്?

  3. ഞാന്‍ ഒരു തിയ്യ ജാതിയില്‍ പെട്ട ആള്‍ ആണ്. ഇന്ന് വരെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരെയും ഞാന്‍ വേര്‍തിരിചിടില്ല. എന്നാല്‍ ഒരുപാടു സാഹചര്യങ്ങളില്‍ എനിക്ക് ആ ദുരവസ്ഥ ഉണ്ടായിട്ടുണ്ട്. ഉന്നത കുലജാതര്‍ എന്ന് അഹങ്ഗരികുന്നവര്‍ ദൈവ കൃപയാല്‍ മാത്രമല്ലെ ആ ജാതിയില്‍ ജനിച്ചത്? അത് സ്വന്തം കഴിവായി കണ്ടു ബാകി ഉള്ളവരെ താഴ്ത്തികെട്ടുന്നത് എന്തിനാണ്?

Leave a Reply

Your email address will not be published. Required fields are marked *